വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 1

“യഹോവയെ തേടുന്നവർക്ക്‌ ഒരു നന്മയ്‌ക്കും കുറവുണ്ടാകില്ല”

“യഹോവയെ തേടുന്നവർക്ക്‌ ഒരു നന്മയ്‌ക്കും കുറവുണ്ടാകില്ല”

2022-ലെ വാർഷി​ക​വാ​ക്യം: “യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.”—സങ്കീ. 34:10.

ഗീതം 4 “യഹോവ എന്റെ ഇടയൻ”

ചുരുക്കം *

ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങ​ളി​ലാ​യി​രു​ന്ന​പ്പോ​ഴും തനിക്ക്‌ ‘ഒരു നന്മയ്‌ക്കും കുറവില്ല’ എന്നു ദാവീ​ദി​നു തോന്നി (1-3 ഖണ്ഡികകൾ കാണുക) *

1. ബുദ്ധി​മു​ട്ടേ​റിയ ഏതു സാഹച​ര്യ​മാ​ണു ദാവീ​ദി​നു നേരി​ടേ​ണ്ടി​വ​ന്നത്‌?

 ഇസ്രാ​യേ​ലി​ലെ രാജാ​വായ ശൗൽ, ദാവീ​ദി​നെ കൊല്ലാൻ തുനി​ഞ്ഞി​റ​ങ്ങി​യി​രി​ക്കു​ക​യാണ്‌. ശൗലിന്റെ കൈയിൽനിന്ന്‌ രക്ഷപ്പെ​ടാ​നുള്ള ഓട്ടത്തി​ലാ​ണു ദാവീദ്‌. ദാവീ​ദി​നു ഭക്ഷണം ആവശ്യ​മാ​യി​വ​ന്ന​പ്പോൾ നോബി​ലെ പുരോ​ഹി​തന്റെ അടുത്ത്‌ ചെന്ന്‌ അപ്പം ചോദി​ച്ചു. ദാവീദ്‌ അദ്ദേഹ​ത്തോട്‌ അഞ്ച്‌ അപ്പമേ ആവശ്യ​പ്പെ​ട്ടു​ള്ളൂ. (1 ശമു. 21:1, 3) അതു കഴിഞ്ഞ്‌ ദാവീ​ദും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ഒരു ഗുഹയിൽ അഭയം തേടി. (1 ശമു. 22:1) ദാവീദ്‌ എങ്ങനെ​യാണ്‌ ഈ അവസ്ഥയിൽ എത്തിയത്‌?

2. ശൗൽ എങ്ങനെ​യാ​ണു തനിക്കു​തന്നെ അപകടം വരുത്തി​വെ​ച്ചത്‌? (1 ശമുവേൽ 23:16, 17)

2 ദാവീ​ദി​നെ ആളുകൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ക​യും അദ്ദേഹ​ത്തി​നു യുദ്ധങ്ങ​ളിൽ ധാരാളം വിജയങ്ങൾ കിട്ടു​ക​യും ചെയ്‌ത​പ്പോൾ ദാവീ​ദി​നോ​ടു ശൗലിനു കടുത്ത അസൂയ തോന്നി. തന്റെ അനുസ​ര​ണ​ക്കേടു കാരണം ഇസ്രാ​യേ​ലി​ന്റെ രാജസ്ഥാ​ന​ത്തു​നിന്ന്‌ യഹോവ തന്നെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നെ​ന്നും പകരം ആ സ്ഥാന​ത്തേക്ക്‌ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു ദാവീ​ദി​നെ​യാ​ണെ​ന്നും ശൗലിന്‌ അറിയാ​മാ​യി​രു​ന്നു. (1 ശമുവേൽ 23:16, 17 വായി​ക്കുക.) പക്ഷേ അപ്പോ​ഴും ശൗലിനു വലിയ സൈന്യ​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹത്തെ പിന്തു​ണ​യ്‌ക്കുന്ന ഒരുപാട്‌ ആളുക​ളു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ദാവീ​ദി​നു തന്റെ ജീവൻ രക്ഷിക്കാൻ അവി​ടെ​നിന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. ദാവീ​ദി​നെ​ക്കു​റി​ച്ചുള്ള ദൈ​വോ​ദ്ദേ​ശ്യ​ത്തിന്‌ എതിരെ തനിക്കു പോരാ​ടാൻ കഴിയു​മെന്നു ശൗൽ ചിന്തി​ച്ചു​കാ​ണു​മോ? (യശ. 55:11) ബൈബിൾ അതെക്കു​റി​ച്ചൊ​ന്നും പറയു​ന്നില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്‌: അങ്ങനെ​യൊ​രു നിലപാ​ടെ​ടു​ത്ത​തി​ലൂ​ടെ ശൗൽ തനിക്കു​തന്നെ അപകടം വരുത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. ദൈവത്തെ എതിർക്കുന്ന ആരും ഒരിക്ക​ലും വിജയി​ക്കില്ല!

3. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴും ദാവീ​ദി​ന്റെ മനോ​ഭാ​വം എന്തായി​രു​ന്നു?

3 സ്ഥാനമാ​നങ്ങൾ മോഹിച്ച ഒരു വ്യക്തി​യാ​യി​രു​ന്നില്ല ദാവീദ്‌. യഹോ​വ​യാണ്‌ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി ദാവീ​ദി​നെ നിയമി​ച്ചത്‌. അല്ലാതെ ദാവീദ്‌ സ്വയം അത്‌ ഏറ്റെടു​ത്തതല്ല. (1 ശമു. 16:1, 12, 13) പക്ഷേ ദാവീ​ദി​നെ ഒരു ശത്രു​വാ​യി​ട്ടാ​ണു ശൗൽ കണ്ടത്‌. എന്നാൽ ദാവീദ്‌ ഒരിക്ക​ലും തന്റെ ഈ അവസ്ഥയ്‌ക്ക്‌ യഹോ​വയെ കുറ്റ​പ്പെ​ടു​ത്തി​യില്ല. കഴിക്കാൻ ആഹാരം കുറവാ​യി​രു​ന്ന​പ്പോ​ഴും ഗുഹയിൽ ഒളിച്ച്‌ കഴി​യേ​ണ്ടി​വ​ന്ന​പ്പോ​ഴും പരാതി പറഞ്ഞതു​മില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ ഗുഹയിൽ ഒളിച്ച്‌ കഴിയു​മ്പോ​ഴാ​ണു നമ്മുടെ ആധാര​വാ​ക്യ​ത്തി​ലെ മനോ​ഹ​ര​മായ ആ വാക്കുകൾ ദാവീദ്‌ എഴുതി​യത്‌. ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ ദാവീദ്‌ പാടി: “യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.”—സങ്കീ. 34:10.

4. നമ്മൾ ഏതു ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചർച്ച ചെയ്യും, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 ഇന്നും യഹോ​വ​യു​ടെ ദാസരിൽ പലർക്കും ഇത്തരം സാഹച​ര്യ​ങ്ങൾ നേരി​ടാ​റുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ അവർക്കു വേണ്ടത്ര ഭക്ഷണമോ മറ്റ്‌ അവശ്യ​സാ​ധ​ന​ങ്ങ​ളോ ഇല്ലാതെ വരുന്നു. * പ്രത്യേ​കിച്ച്‌ കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ പലർക്കും അത്തരം അനുഭ​വ​ങ്ങ​ളു​ണ്ടാ​യി. ഇനി, നമ്മൾ ‘മഹാക​ഷ്ട​ത​യോട്‌’ അടുക്കും​തോ​റും സാഹച​ര്യ​ങ്ങൾ കൂടുതൽ വഷളാ​കും. (മത്താ. 24:21) അതു​കൊണ്ട്‌ ഈ നാലു ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തു​ന്നതു നന്നായി​രി​ക്കും. “ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” എന്ന വാക്കുകൾ ദാവീ​ദി​ന്റെ കാര്യ​ത്തിൽ സത്യമാ​യത്‌ എങ്ങനെ? ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കാൻ നമ്മൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? യഹോവ നമ്മുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്നു നമുക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ഭാവി​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന കഷ്ടതകളെ നേരി​ടാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?

“എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല”

5-6. ദൈവ​ദാ​സർക്ക്‌ “ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” എന്നു പറഞ്ഞ​പ്പോൾ ദാവീദ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌, അതു മനസ്സി​ലാ​ക്കാൻ സങ്കീർത്തനം 23:1-6 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 യഹോ​വ​യു​ടെ ആരാധ​കർക്ക്‌ “ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” എന്നു പറഞ്ഞ​പ്പോൾ ദാവീദ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ 23-ാം സങ്കീർത്തനം നോക്കാം. കാരണം സമാന​മായ പദപ്ര​യോ​ഗം അവി​ടെ​യും കാണു​ന്നുണ്ട്‌. (സങ്കീർത്തനം 23:1-6 വായി​ക്കുക.) “യഹോവ എന്റെ ഇടയൻ. എനിക്ക്‌ ഒന്നിനും കുറവു​ണ്ടാ​കില്ല” എന്ന വാക്കു​ക​ളോ​ടെ​യാ​ണു ദാവീദ്‌ ആ സങ്കീർത്തനം തുടങ്ങു​ന്നത്‌. അതിന്റെ തുടർന്നുള്ള ഭാഗത്ത്‌, താൻ ജീവി​ത​ത്തിൽ വളരെ മൂല്യ​മു​ള്ള​താ​യി കണ്ട ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌, അതായത്‌ യഹോ​വയെ തന്റെ ഇടയനാ​യി സ്വീക​രി​ച്ച​തു​കൊണ്ട്‌ കിട്ടുന്ന സമൃദ്ധ​മായ ആത്മീയാ​നു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ആണ്‌ അദ്ദേഹം പറയു​ന്നത്‌. യഹോവ ദാവീ​ദി​നെ “നീതി​പാ​ത​ക​ളിൽ നടത്തുന്നു.” മാത്രമല്ല ദാവീ​ദി​ന്റെ ജീവി​ത​ത്തിൽ എല്ലാം നന്നായി പോകു​മ്പോ​ഴും അദ്ദേഹം കഷ്ടതയി​ലാ​കു​മ്പോ​ഴും വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. എന്നാൽ യഹോവ തന്നെ “പച്ചപ്പുൽപ്പു​റ​ങ്ങ​ളിൽ” കിടത്തു​ന്നു​ണ്ടെ​ങ്കി​ലും പ്രശ്‌ന​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത ജീവി​ത​മാ​യി​രി​ക്കില്ല തന്റേ​തെന്നു ദാവീദ്‌ ആ സങ്കീർത്ത​ന​ത്തിൽ തുറന്നു​സ​മ്മ​തി​ക്കു​ന്നുണ്ട്‌. ചില​പ്പോ​ഴൊ​ക്കെ ദാവീ​ദി​നു നിരാശ തോന്നി. “കൂരി​രുൾത്താ​ഴ്‌വ​ര​യി​ലൂ​ടെ” നടക്കു​ന്ന​തു​മാ​യി​ട്ടാണ്‌ അദ്ദേഹം അതിനെ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌. ഇനി, അദ്ദേഹ​ത്തി​നു ശത്രു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. എന്നാൽ യഹോവ ഇടയനാ​യു​ള്ള​തു​കൊണ്ട്‌ ദാവീ​ദി​നു ‘പേടി തോന്നി​യില്ല.’

6 അങ്ങനെ​യെ​ങ്കിൽ “ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” എന്ന വാക്കുകൾ ദാവീ​ദി​ന്റെ കാര്യ​ത്തിൽ സത്യമാ​യത്‌ എങ്ങനെ​യാണ്‌? ആത്മീയാർഥ​ത്തിൽ ദാവീ​ദിന്‌ ഒന്നിനും കുറവി​ല്ലാ​യി​രു​ന്നു. തനിക്കു​ണ്ടാ​യി​രുന്ന വസ്‌തു​വ​ക​കളെ ആശ്രയി​ച്ചാ​യി​രു​ന്നില്ല ദാവീ​ദി​ന്റെ സന്തോഷം. യഹോവ എന്തൊക്കെ കൊടു​ത്തോ അതിൽ ദാവീദ്‌ എപ്പോ​ഴും തൃപ്‌ത​നാ​യി​രു​ന്നു. യഹോ​വ​യിൽനിന്ന്‌ കിട്ടുന്ന അനു​ഗ്ര​ഹ​വും സംരക്ഷ​ണ​വും ഒക്കെയാ​യി​രു​ന്നു ദാവീ​ദിന്‌ ഏറ്റവും പ്രധാനം.

7. ലൂക്കോസ്‌ 21:20-24 അനുസ​രിച്ച്‌ ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​യിൽ താമസി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു സാഹച​ര്യം നേരിട്ടു?

7 വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു ദാവീ​ദി​ന്റെ വാക്കുകൾ കാണി​ക്കു​ന്നു. വസ്‌തു​വ​കകൾ ഉണ്ടായി​രി​ക്കു​ന്നതു തെറ്റല്ല. പക്ഷേ അതായി​രി​ക്ക​രുത്‌ നമ്മുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാന കാര്യം. ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​യിൽ താമസി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾ ആ പ്രധാ​ന​പ്പെട്ട സത്യം തിരി​ച്ച​റി​ഞ്ഞു. (ലൂക്കോസ്‌ 21:20-24 വായി​ക്കുക.) സൈന്യ​ങ്ങൾ യരുശ​ലേ​മി​നു ‘ചുറ്റും പാളയ​മ​ടി​ക്കു​മെ​ന്നും’ ആ സമയത്ത്‌ അവർ ‘മലകളി​ലേക്ക്‌ ഓടി​പ്പോ​ക​ണ​മെ​ന്നും’ യേശു നേര​ത്തേ​തന്നെ അവരോ​ടു പറഞ്ഞി​രു​ന്നു. അങ്ങനെ ഓടി​പ്പോ​യാ​ലേ അവർക്കു ജീവൻ രക്ഷിക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ അതിന്റെ പേരിൽ അവർക്കു പലതും പിന്നിൽ ഉപേക്ഷി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ അതെക്കു​റിച്ച്‌ വീക്ഷാ​ഗോ​പു​ര​ത്തിൽ ഇങ്ങനെ പറഞ്ഞു: “അവർ വീടു​ക​ളും വയലു​ക​ളും ഉപേക്ഷി​ച്ചു. തങ്ങളുടെ വീടു​ക​ളി​ലുള്ള സാധനങ്ങൾ പോലും എടുത്തില്ല. യഹോ​വ​യു​ടെ സംരക്ഷ​ണ​വും പിന്തു​ണ​യും സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രുന്ന അവർ, പ്രധാ​ന​മെന്നു തോന്നി​യേ​ക്കാ​വുന്ന മറ്റ്‌ എന്തി​നെ​ക്കാ​ളും ഉപരി അവനെ ആരാധി​ക്കു​ന്ന​തി​നു പ്രാധാ​ന്യം നൽകി.”

8. ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​യിൽ താമസി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു നേരിട്ട സാഹച​ര്യ​ത്തിൽനിന്ന്‌ ഏതു പ്രധാ​ന​പ്പെട്ട പാഠം നമുക്കു പഠിക്കാം?

8 ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​യിൽ താമസി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കു നേരിട്ട സാഹച​ര്യ​ത്തിൽനിന്ന്‌ ഏതു പ്രധാ​ന​പ്പെട്ട പാഠം നമുക്കു പഠിക്കാം? ഇപ്പോൾ പറഞ്ഞ വീക്ഷാ​ഗോ​പു​ര​ത്തിൽ ഇങ്ങനെ​യും എഴുതി​യി​രു​ന്നു: “ഭൗതിക സംഗതി​കളെ നാം വീക്ഷി​ക്കുന്ന വിധം സംബന്ധിച്ച്‌ നിരവധി പരി​ശോ​ധ​നകൾ നേരി​ട്ടേ​ക്കാം; അതാണോ ഏറ്റവും പ്രധാനം, അതോ ദൈവ​ത്തി​ന്റെ പക്ഷത്തു നിലയു​റ​പ്പി​ച്ചി​രി​ക്കു​ന്ന​വർക്കു ലഭിക്കാ​നി​രി​ക്കുന്ന രക്ഷയോ? നമ്മുടെ ഓടി​പ്പോ​ക്കിൽ കുറെ കഷ്ടതയും ബുദ്ധി​മു​ട്ടും ഉൾപ്പെ​ട്ടേ​ക്കാം എന്നതു ശരിതന്നെ. യഹൂദ്യ​യിൽനി​ന്നു . . . പലായനം ചെയ്‌ത ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ പോലെ, ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തും ചെയ്യാൻ നാം ഒരുക്ക​മു​ള്ളവർ ആയിരി​ക്കണം.” *

9. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു പൗലോസ്‌ നൽകിയ ഉപദേ​ശ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു ലഭിക്കു​ന്നത്‌?

9 ആ ക്രിസ്‌ത്യാ​നി​കൾക്കു തങ്ങൾക്കു​ണ്ടാ​യി​രുന്ന എല്ലാം​തന്നെ ഉപേക്ഷിച്ച്‌, പുതി​യൊ​രു സ്ഥലത്ത്‌ ചെന്ന്‌, വീണ്ടും ഒന്നേന്നു തുടങ്ങു​ന്നത്‌ എത്ര പ്രയാ​സ​മാ​യി​രു​ന്നി​രി​ക്കണം! അവരുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി യഹോവ കരുതു​മെന്നു ചിന്തി​ക്കാൻ അവരുടെ ഭാഗത്ത്‌ നല്ല വിശ്വാ​സം വേണമാ​യി​രു​ന്നു. റോമൻ സൈന്യം യരുശ​ലേം വളയു​ന്ന​തിന്‌ അഞ്ചു വർഷം മുമ്പു​തന്നെ പൗലോസ്‌ അപ്പോ​സ്‌തലൻ പറഞ്ഞ ചില കാര്യങ്ങൾ അതിന്‌ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു കത്ത്‌ എഴുതി​യ​പ്പോൾ അദ്ദേഹം ഈ വിലപ്പെട്ട ഉപദേ​ശങ്ങൾ നൽകി: “നിങ്ങളു​ടെ ജീവിതം പണസ്‌നേ​ഹ​മി​ല്ലാ​ത്ത​താ​യി​രി​ക്കട്ടെ. ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെ​ടുക. ‘ഞാൻ നിന്നെ ഒരിക്ക​ലും കൈവി​ടില്ല; ഒരിക്ക​ലും ഉപേക്ഷി​ക്കില്ല’ എന്നു ദൈവം പറഞ്ഞി​ട്ടു​ണ്ട​ല്ലോ. അതു​കൊണ്ട്‌, ‘യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും’ എന്നു ധൈര്യ​ത്തോ​ടെ നമുക്കു പറയാം.” (എബ്രാ. 13:5, 6) പൗലോ​സി​ന്റെ ഈ ഉപദേശം നേര​ത്തേ​തന്നെ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കി​യ​വർക്കു പുതിയ സാഹച​ര്യ​ത്തി​ലെ ലളിത​മായ ജീവി​ത​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ എളുപ്പ​മാ​യി​രു​ന്നു. യഹോവ തങ്ങളുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ നടത്തി​ത്ത​രു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. പൗലോ​സി​ന്റെ ആ വാക്കുകൾ ഇന്നു നമുക്കും അതേ ഉറപ്പു​ത​രു​ന്നു.

“ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ . . . തൃപ്‌ത​രാ​യി​രി​ക്കാം”

10. പൗലോസ്‌ ശീലിച്ച “വിദ്യ” എന്തായി​രു​ന്നു?

10 പൗലോസ്‌ അപ്പോ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നും ഇതു​പോ​ലൊ​രു ഉപദേശം നൽകി. അതു നമ്മളും പ്രാവർത്തി​ക​മാ​ക്കേ​ണ്ട​താണ്‌. അദ്ദേഹം എഴുതി: “അതു​കൊണ്ട്‌ ഉണ്ണാനും ഉടുക്കാ​നും ഉണ്ടെങ്കിൽ നമുക്കു തൃപ്‌ത​രാ​യി​രി​ക്കാം.” (1 തിമൊ. 6:8) അതിന്റെ അർഥം നല്ല ഭക്ഷണം കഴിക്ക​രു​തെ​ന്നോ നല്ല വീടു​ണ്ടാ​യി​രി​ക്ക​രു​തെ​ന്നോ ഇടയ്‌ക്കി​ടെ പുതിയ വസ്‌ത്രങ്ങൾ വാങ്ങരു​തെ​ന്നോ ആണോ? പൗലോസ്‌ അങ്ങനെയല്ല ഉദ്ദേശി​ച്ചത്‌. നമുക്ക്‌ ഉള്ളതിൽ നമ്മൾ തൃപ്‌ത​രാ​യി​രി​ക്കണം എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. (ഫിലി. 4:12) പൗലോസ്‌ ആ “വിദ്യ” ശീലി​ച്ചി​രു​ന്നു. നമ്മുടെ ഏറ്റവും വലിയ സ്വത്ത്‌ ദൈവ​വു​മാ​യുള്ള ബന്ധമാണ്‌, അല്ലാതെ വസ്‌തു​വ​ക​കളല്ല.—ഹബ. 3:17, 18.

40 വർഷം വിജന​ഭൂ​മി​യി​ലാ​യി​രുന്ന സമയത്ത്‌ ഇസ്രാ​യേ​ല്യർക്ക്‌ ‘ഒന്നിനും കുറവു​ണ്ടാ​യില്ല.’ ഉള്ള​തിൽ തൃ​പ്‌ത​രായി​രി​ക്കാൻ നമുക്കാ​കുമോ? (11-ാം ഖണ്ഡിക കാണുക) *

11. തൃപ്‌ത​രാ​യി​രി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചുള്ള ഏതു പാഠമാണ്‌ ഇസ്രാ​യേ​ല്യ​രോ​ടുള്ള മോശ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കു​ന്നത്‌?

11 നമ്മുടെ ആവശ്യങ്ങൾ സംബന്ധിച്ച്‌ യഹോവ ചിന്തി​ക്കു​ന്ന​തും നമ്മൾ ചിന്തി​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മു​ണ്ടാ​യേ​ക്കാം. വിജന​ഭൂ​മി​യി​ലൂ​ടെ 40 വർഷം നടന്ന ഇസ്രാ​യേ​ല്യ​രോ​ടു മോശ പറഞ്ഞതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: “നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളെ​യൊ​ക്കെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. ഈ വലിയ വിജന​ഭൂ​മി​യി​ലൂ​ടെ നിങ്ങൾ ചെയ്‌ത യാത്ര​യെ​ക്കു​റിച്ച്‌ ദൈവ​ത്തി​നു നന്നായി അറിയാം. ഇക്കഴിഞ്ഞ 40 വർഷവും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ നിങ്ങൾക്ക്‌ ഒന്നിനും കുറവ്‌ വന്നിട്ടില്ല.”  (ആവ. 2:7) ആ 40 വർഷം യഹോവ ഇസ്രാ​യേ​ല്യർക്കു കഴിക്കാൻ മന്ന നൽകി. ഈജി​പ്‌തിൽനിന്ന്‌ പോന്ന​പ്പോൾ അവർക്കു​ണ്ടാ​യി​രുന്ന വസ്‌ത്രങ്ങൾ പഴകി​പ്പോ​യില്ല. (ആവ. 8:3, 4) ‘ഇതൊ​ന്നും പോരാ’ എന്നു ചിലർക്ക്‌ ഒരുപക്ഷേ തോന്നി​യി​രി​ക്കാം. എന്നാൽ അവർക്ക്‌ ആവശ്യ​മാ​യ​തെ​ല്ലാം ഉണ്ടെന്നു മോശ ജനത്തെ ഓർമി​പ്പി​ച്ചു. ഉള്ളതിൽ തൃപ്‌ത​രാ​യി​രി​ക്കാൻ നമ്മൾ പഠിക്കു​ന്നെ​ങ്കിൽ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​കും. യഹോവ നമുക്കു തരുന്ന ചെറി​യ​ചെ​റിയ കാര്യ​ങ്ങൾക്കു​പോ​ലും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാ​നും അതിനെ ദൈവ​ത്തിൽനി​ന്നുള്ള ഒരു അനു​ഗ്ര​ഹ​മാ​യി കാണാ​നും ആണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌.

യഹോവ നിങ്ങൾക്കു​വേണ്ടി കരുതും, തീർച്ച!

12. ദാവീദ്‌ സ്വന്തം കഴിവു​ക​ളി​ലല്ല, യഹോ​വ​യി​ലാണ്‌ ആശ്രയം​വെ​ച്ച​തെന്നു നമുക്ക്‌ എങ്ങനെ അറിയാം?

12 യഹോവ വിശ്വ​സ്‌ത​നാ​ണെ​ന്നും തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി കരുതു​മെ​ന്നും ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. 34-ാം സങ്കീർത്തനം രചിക്കുന്ന സമയത്ത്‌ ദാവീ​ദി​ന്റെ ജീവൻ അപകട​ത്തി​ലാ​യി​രു​ന്നു. എന്നിട്ടും യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ “യഹോ​വ​യു​ടെ ദൂതൻ” തനിക്കു “ചുറ്റും” പാളയ​മ​ടി​ച്ചി​രി​ക്കു​ന്ന​താ​യി ദാവീദ്‌ മനസ്സിൽ കണ്ടു. (സങ്കീ. 34:7) അദ്ദേഹം ഒരുപക്ഷേ യഹോ​വ​യു​ടെ ദൂതനെ, ശത്രുക്കൾ വരുന്നു​ണ്ടോ​യെന്നു ജാഗ്ര​ത​യോ​ടെ നോക്കി​നിൽക്കുന്ന ഒരു പടയാ​ളി​യോ​ടു താരത​മ്യം ചെയ്യു​ക​യാ​യി​രു​ന്നു. ദാവീദ്‌ ശക്തനായ ഒരു യോദ്ധാ​വാ​യി​രു​ന്നു. കവണ ചുഴറ്റാ​നും വാൾ ഉപയോ​ഗി​ക്കാ​നും അദ്ദേഹ​ത്തി​നു നന്നായി അറിയാ​മാ​യി​രു​ന്നു. ഇനി, ദാവീദ്‌ രാജാ​വാ​കു​മെന്ന്‌ യഹോവ ഉറപ്പു​കൊ​ടു​ത്തി​ട്ടു​മു​ണ്ടാ​യി​രു​ന്നു. എങ്കിലും രക്ഷപ്പെ​ടാ​നാ​യി ദാവീദ്‌ സ്വന്തം കഴിവു​ക​ളിൽ ആശ്രയി​ച്ചില്ല. (1 ശമു. 16:13; 24:12) ‘യഹോ​വയെ ഭയപ്പെ​ടു​ന്ന​വരെ’ ദൈവം തന്റെ ദൂതനെ അയച്ച്‌ ‘രക്ഷിക്കു​മെന്നു’ ദാവീദ്‌ ഉറച്ച്‌ വിശ്വ​സി​ച്ചി​രു​ന്നു. എന്നാൽ ഇന്നു നമ്മൾ യഹോ​വ​യിൽനിന്ന്‌ അത്ഭുത​ക​ര​മായ സംരക്ഷണം പ്രതീ​ക്ഷി​ക്കു​ന്നില്ല. പക്ഷേ യഹോ​വ​യിൽ ആശ്രയി​ക്കുന്ന ഒരാൾക്കു ജീവൻ നഷ്ടപ്പെ​ട്ടാൽപ്പോ​ലും ഭാവി​യിൽ യഹോവ ആ വ്യക്തിക്കു നിത്യ​ജീ​വൻ നൽകു​മെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.

മഹാകഷ്ടതയുടെ സമയത്ത്‌ മാഗോ​ഗി​ലെ ഗോഗി​ന്റെ സൈന്യം നമ്മളെ വീടു​ക​ളിൽ വന്ന്‌ ആക്രമി​ക്കാൻ ശ്രമി​ച്ചേ​ക്കാം. എന്നാൽ അവർ ചെയ്യു​ന്നതു യേശു​വും ദൈവ​ദൂ​ത​ന്മാ​രും കാണും, അവർ നമ്മളെ സംരക്ഷി​ക്കു​മെന്ന്‌ അറിയു​ന്നതു നമുക്ക്‌ ഒരു ആശ്വാ​സ​മാണ്‌. (13-ാം ഖണ്ഡിക കാണുക)

13. മാഗോ​ഗി​ലെ ഗോഗ്‌ ആക്രമി​ക്കു​മ്പോൾ നമ്മൾ നിസ്സഹാ​യ​രാ​ണെന്ന്‌ അവർക്കു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

13 നമ്മളെ രക്ഷിക്കാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ നമുക്ക്‌ എത്ര​ത്തോ​ളം വിശ്വാ​സ​മു​ണ്ടെന്നു പെട്ടെ​ന്നു​തന്നെ തെളി​യും. രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ടമായ മാഗോ​ഗി​ലെ ഗോഗ്‌ ദൈവ​ജ​നത്തെ ആക്രമി​ക്കു​മ്പോൾ നമ്മുടെ ജീവൻ അപകട​ത്തി​ലാ​യ​താ​യി നമുക്കു തോന്നി​യേ​ക്കാം. എന്നാൽ ആ സമയത്ത്‌ യഹോ​വ​യ്‌ക്കു നമ്മളെ സംരക്ഷി​ക്കാ​നാ​കു​മെ​ന്നും യഹോവ അങ്ങനെ ചെയ്യു​മെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. സഹായി​ക്കാൻ ആരുമി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ​യാ​ണു നമ്മളെന്നു രാഷ്‌ട്ര​ങ്ങൾക്കു ചില​പ്പോൾ തോന്നി​യേ​ക്കാം. (യഹ. 38:10-12) കാരണം നമുക്കു യുദ്ധത്തിൽ പരിശീ​ലനം കിട്ടി​യി​ട്ടില്ല, നമ്മുടെ കൈയിൽ ആയുധ​ങ്ങ​ളു​മില്ല. അതു​കൊ​ണ്ടു​തന്നെ നമ്മളെ പരാജ​യ​പ്പെ​ടു​ത്താൻ എളുപ്പ​മാ​ണെന്നു രാഷ്‌ട്രങ്ങൾ ചിന്തി​ക്കും. എന്നാൽ അവർക്കു കാണാൻ പറ്റാത്ത ഒന്നുണ്ട്‌: ദൈവ​ദൂ​ത​ന്മാ​രു​ടെ ഒരു സൈന്യം നമ്മളെ സംരക്ഷി​ക്കാ​നാ​യി ദൈവ​ജ​ന​ത്തി​നു ചുറ്റും പാളയ​മ​ടി​ച്ചി​രി​ക്കു​ന്നത്‌. യഹോ​വ​യിൽ ശക്തമായ വിശ്വാ​സ​മു​ള്ള​തു​കൊണ്ട്‌ നമുക്ക്‌ അതു കാണാ​നാ​കും. എന്നാൽ ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലാ​ത്ത​തു​കൊ​ണ്ടു​തന്നെ രാഷ്‌ട്രങ്ങൾ അതു കാണില്ല. ദൈവ​ത്തി​ന്റെ സ്വർഗീ​യ​സൈ​ന്യം നമുക്കു​വേണ്ടി പോരാ​ടു​മ്പോൾ അവർ ശരിക്കും ഞെട്ടി​പ്പോ​കും.—വെളി. 19:11, 14, 15.

ഭാവി​സം​ഭ​വ​ങ്ങൾക്കാ​യി ഇപ്പോൾത്തന്നെ ഒരുങ്ങുക

14. ഭാവി​സം​ഭ​വ​ങ്ങൾക്കു​വേണ്ടി ഒരുങ്ങാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എന്തെല്ലാം ചെയ്യാം?

14 ഭാവി​യി​ലേക്ക്‌ ഒരുങ്ങാൻ നമുക്ക്‌ ഇപ്പോൾത്തന്നെ എന്തു ചെയ്യാ​നാ​കും? ഒന്നാമ​താ​യി, വസ്‌തു​വ​ക​ക​ളെ​ക്കു​റിച്ച്‌ നമുക്കു ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കണം. കാരണം ഇന്നല്ലെ​ങ്കിൽ നാളെ നമ്മൾ ഇതെല്ലാം ഉപേക്ഷി​ക്കേ​ണ്ടി​വ​രും. കൂടാതെ, ഉള്ളതിൽ നമ്മൾ തൃപ്‌ത​രാ​യി​രി​ക്കു​ക​യും വേണം. ഇനി, യഹോ​വ​യു​മാ​യുള്ള ബന്ധമാ​യി​രി​ക്കണം നമുക്ക്‌ ഏറ്റവും സന്തോഷം തരുന്ന കാര്യം. അതു​കൊണ്ട്‌ യഹോ​വയെ എത്രയും അടുത്ത്‌ അറിയാൻ ശ്രമി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം ഉണ്ടാകുന്ന സമയത്ത്‌ യഹോ​വ​യ്‌ക്കു നമ്മളെ സംരക്ഷി​ക്കാ​നാ​കു​മെന്ന കാര്യ​ത്തിൽ നമുക്ക്‌ ഒരു സംശയ​വു​മു​ണ്ടാ​കില്ല.

15. യഹോവ തന്നെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറച്ച്‌ വിശ്വ​സി​ക്കാൻ ദാവീ​ദി​നെ സഹായി​ച്ചത്‌ എന്താണ്‌?

15 പരി​ശോ​ധ​ന​ക​ളു​ണ്ടാ​യ​പ്പോൾ അവയെ നേരി​ടാൻ ദാവീ​ദി​നെ സഹായിച്ച മറ്റൊരു കാര്യം എന്താണ്‌? അത്‌ അറിയു​ന്നതു ഭാവി​സം​ഭ​വ​ങ്ങൾക്കു​വേണ്ടി ഒരുങ്ങാൻ നമ്മളെ​യും സഹായി​ക്കും. ദാവീദ്‌ പറഞ്ഞു: “യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ! ദൈവ​ത്തിൽ അഭയം തേടുന്ന മനുഷ്യൻ സന്തുഷ്ടൻ.” (സങ്കീ. 34:8) യഹോവ തന്നെ സഹായി​ക്കു​മെന്ന കാര്യ​ത്തിൽ ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്ന​തി​ന്റെ കാരണം ആ വാക്കു​ക​ളിൽ കാണാം. ദാവീദ്‌ കൂടെ​ക്കൂ​ടെ യഹോ​വ​യിൽ ആശ്രയി​ച്ചു. ഒരിക്കൽപ്പോ​ലും യഹോവ അദ്ദേഹത്തെ നിരാ​ശ​പ്പെ​ടു​ത്തി​യില്ല. ദാവീ​ദി​നു ഫെലി​സ്‌ത്യ​മ​ല്ല​നായ ഗൊല്യാ​ത്തി​നെ നേരി​ടേ​ണ്ടി​വന്ന സാഹച​ര്യം നോക്കാം. അന്നു ചെറു​പ്പ​മാ​യി​രുന്ന ദാവീദ്‌ കരുത്ത​നായ ആ പോരാ​ളി​യോ​ടു പറഞ്ഞത്‌, “ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പി​ക്കും” എന്നാണ്‌. (1 ശമു. 17:46) പിന്നീട്‌ ദാവീദ്‌ ശൗൽ രാജാ​വി​നെ സേവി​ക്കുന്ന സമയത്ത്‌ അദ്ദേഹം പല പ്രാവ​ശ്യം ദാവീ​ദി​നെ കൊല്ലാൻ നോക്കി. പക്ഷേ അപ്പോ​ഴെ​ല്ലാം ‘യഹോവ ദാവീ​ദി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.’ (1 ശമു. 18:12) മുമ്പ്‌ പല തവണ യഹോ​വ​യു​ടെ സഹായം അനുഭ​വി​ച്ച​റി​ഞ്ഞ​തു​കൊണ്ട്‌ ഇപ്പോ​ഴു​ണ്ടായ പരി​ശോ​ധ​ന​ക​ളി​ലും യഹോവ തന്നെ സഹായി​ക്കു​മെന്ന കാര്യ​ത്തിൽ ദാവീ​ദിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു.

16. നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ നന്മ ‘രുചി​ച്ച​റി​യാം?’

16 നമുക്ക്‌ ഇപ്പോൾ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കാം. അങ്ങനെ ചെയ്യു​ന്നതു ഭാവി​യി​ലും യഹോ​വ​യ്‌ക്കു നമ്മളെ രക്ഷിക്കാ​നാ​കു​മെന്ന നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. ചില​പ്പോൾ ഒരു സമ്മേള​ന​ത്തി​നോ കൺ​വെൻ​ഷ​നോ പോകാൻവേണ്ടി നമുക്ക്‌ അവധി വേണമാ​യി​രി​ക്കാം. അതല്ലെ​ങ്കിൽ എല്ലാ മീറ്റി​ങ്ങു​ക​ളും പതിവാ​യി കൂടാ​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാ​നും നമ്മുടെ തൊഴിൽസ​മ​യ​ത്തിൽ ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഇതെക്കു​റി​ച്ചൊ​ക്കെ നമ്മുടെ തൊഴി​ലു​ട​മ​യോ​ടു സംസാ​രി​ക്കു​ന്ന​തി​നു നമ്മുടെ ഭാഗത്ത്‌ ശക്തമായ വിശ്വാ​സ​വും യഹോ​വ​യിൽ ആശ്രയി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും വേണം. ഇനി, നമ്മുടെ തൊഴി​ലു​ടമ നമ്മുടെ ആവശ്യം സാധി​ച്ചു​ത​രാ​തി​രി​ക്കു​ക​യും അതിന്റെ പേരിൽ നമുക്കു ജോലി നഷ്ടപ്പെ​ടു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ? യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെ​ന്നും നമ്മുടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ തീർച്ച​യാ​യും നടത്തി​ത്ത​രു​മെ​ന്നും ഉള്ള വിശ്വാ​സം നമുക്കു​ണ്ടോ? (എബ്രാ. 13:5) യഹോ​വ​യു​ടെ സഹായം ഏറ്റവും ആവശ്യ​മാ​യി​വന്ന സമയത്ത്‌ യഹോവ തങ്ങളെ എങ്ങനെ സഹായി​ച്ചെന്നു മുഴു​സമയ സേവന​ത്തി​ലുള്ള പലർക്കും സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ പറയാ​നാ​കും. യഹോവ വിശ്വ​സ്‌ത​നാണ്‌. അതു​കൊണ്ട്‌ ഒരിക്ക​ലും നമ്മളെ കൈവി​ടില്ല.

17. 2022-ലെ വാർഷി​ക​വാ​ക്യം എന്താണ്‌, അത്‌ ഏറ്റവും യോജി​ച്ച​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 യഹോവ നമ്മു​ടെ​കൂ​ടെ​യു​ള്ള​തു​കൊണ്ട്‌ ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്ന്‌ ഓർത്ത്‌ നമ്മൾ പേടി​ക്കേ​ണ്ട​തില്ല. യഹോ​വ​യു​ടെ ഇഷ്ടത്തിനു നമ്മൾ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം നൽകു​ന്നെ​ങ്കിൽ യഹോവ നമ്മളെ ഒരിക്ക​ലും ഉപേക്ഷി​ക്കി​ല്ലെന്ന്‌ ഉറപ്പാണ്‌. ഭാവി​സം​ഭ​വ​ങ്ങൾക്കു​വേണ്ടി നമ്മൾ ഇപ്പോൾത്തന്നെ ഒരുങ്ങു​ക​യും നമ്മൾ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടെന്നു ഭരണസം​ഘ​ത്തിന്‌ അറിയാം. ഇക്കാര്യം നമ്മളെ ഓർമി​പ്പി​ക്കു​ന്ന​തി​നാണ്‌ 2022-ലെ വാർഷി​ക​വാ​ക്യ​മാ​യി സങ്കീർത്തനം 34:10 അവർ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌: “യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.”

ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും

^ 2022-ലെ വാർഷി​ക​വാ​ക്യം എടുത്തി​രി​ക്കു​ന്നതു സങ്കീർത്തനം 34:10-ൽ നിന്നാണ്‌: “യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.” യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ദാസന്മാ​രിൽ പലരും സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നും ഇല്ലാത്ത​വ​രാണ്‌. ആ സ്ഥിതിക്ക്‌, അവരുടെ കാര്യ​ത്തിൽ “ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല” എന്ന്‌ എങ്ങനെ പറയാ​നാ​കും? ഈ വാക്യ​ത്തി​ന്റെ അർഥം മനസ്സി​ലാ​ക്കു​ന്നതു നമുക്കു നേരി​ടാൻപോ​കുന്ന ബുദ്ധി​മു​ട്ടേ​റിയ സമയത്തി​നു​വേണ്ടി ഒരുങ്ങാൻ നമ്മളെ എങ്ങനെ സഹായി​ക്കും?

^ 2014 സെപ്‌റ്റം​ബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

^ ചിത്രക്കുറിപ്പ്‌: ശൗൽ രാജാ​വിൽനിന്ന്‌ രക്ഷപ്പെ​ടാൻവേണ്ടി ഗുഹയിൽ കഴി​യേ​ണ്ടി​വ​ന്ന​പ്പോ​ഴും യഹോവ തനിക്കു​വേണ്ടി ചെയ്‌തു​തന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ ദാവീദ്‌ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു.

^ ചിത്രക്കുറിപ്പ്‌: ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ പോന്ന​ശേഷം യഹോവ അവർക്കു കഴിക്കാൻ മന്ന നൽകി. അവരുടെ വസ്‌ത്രങ്ങൾ പഴകി​പ്പോ​യ​തു​മില്ല.