വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 28

ദൈവ​രാ​ജ്യം ഭരിക്കു​ന്നു!

ദൈവ​രാ​ജ്യം ഭരിക്കു​ന്നു!

“ലോക​ത്തി​ന്റെ ഭരണം നമ്മുടെ കർത്താ​വി​ന്റെ​യും കർത്താ​വി​ന്റെ ക്രിസ്‌തു​വി​ന്റെ​യും ആയിരി​ക്കു​ന്നു.”—വെളി. 11:15.

ഗീതം 22 രാജ്യം സ്ഥാപി​ത​മാ​യി—അതു വരേണമേ!

ചുരുക്കം a

1. ഏതു കാര്യം നമുക്ക്‌ ഉറപ്പി​ച്ചു​പ​റ​യാം, എന്തു​കൊണ്ട്‌?

 ഇന്നത്തെ ലോകാ​വ​സ്ഥ​ക​ളൊ​ക്കെ കാണു​മ്പോൾ കാര്യ​ങ്ങ​ളൊ​ന്നും മെച്ച​പ്പെ​ടി​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. കുടും​ബ​ബ​ന്ധങ്ങൾ തകരുന്നു, ആളുകൾ പൊതു​വേ അക്രമാ​സ​ക്ത​രും സ്വന്തം കാര്യം നോക്കു​ന്ന​വ​രും ആണ്‌. അധികാ​രി​ക​ളെ​പ്പോ​ലും വിശ്വ​സി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നു. പക്ഷേ ഇതൊക്കെ, കാര്യങ്ങൾ മെച്ച​പ്പെ​ടും എന്നതിന്റെ തെളി​വാണ്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം ആളുക​ളു​ടെ ഈ സ്വഭാ​വ​രീ​തി​കൾ ‘അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള’ ഒരു പ്രവച​ന​ത്തിൽ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (2 തിമൊ. 3:1-5) ഈ പ്രവചനം കൃത്യ​മാ​യി നിറ​വേ​റു​ന്നതു കാണു​മ്പോൾ ഒരു കാര്യം നമുക്ക്‌ ഉറപ്പി​ച്ചു​പ​റ​യാം: ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു​ക്രി​സ്‌തു ഭരണം തുടങ്ങി​യി​രി​ക്കു​ന്നു! ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള അനേകം പ്രവച​ന​ങ്ങ​ളിൽ ഒന്നു മാത്ര​മാണ്‌ ഇത്‌. ഇതു​പോ​ലുള്ള മറ്റു പല പ്രവച​ന​ങ്ങ​ളും ഈ അടുത്ത്‌ നിറ​വേ​റി​യി​ട്ടുണ്ട്‌. അവയെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും.

പലപല കഷണങ്ങൾ ചേർത്തു​വെച്ച്‌ ഉണ്ടാക്കുന്ന വലി​യൊ​രു ചിത്ര​ത്തി​ന്റെ കഷണങ്ങ​ളെ​ല്ലാം വെച്ചു​ക​ഴി​യു​മ്പോൾ അതിന്റെ പൂർണ​രൂ​പം തിരി​ച്ച​റി​യാ​നാ​കും. അതുപോലെ ദാനി​യേ​ലി​ലെ​യും വെളി​പാ​ടി​ലെ​യും പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ യഹോ​വ​യു​ടെ സമയപ്പ​ട്ടി​ക​യിൽ നമ്മൾ ഇപ്പോൾ എവിടെ എത്തിനിൽക്കു​ന്നെന്നു കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നാ​കും. (2-ാം ഖണ്ഡിക കാണുക)

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും, അതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്ര​ത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യ​ങ്ങ​ളും ഉൾപ്പെ​ടു​ത്തുക.)

2 ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌? (1) ദൈവ​രാ​ജ്യം എപ്പോൾ ഭരണം ആരംഭി​ച്ചു എന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ഒരു പ്രവചനം. (2) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു സ്വർഗ​ത്തിൽ ഭരണം തുടങ്ങി​യെന്നു സൂചിപ്പിക്കുന്ന പ്രവച​നങ്ങൾ. (3) ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്കളെ എങ്ങനെ​യാ​യി​രി​ക്കും നശിപ്പി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ. ഈ പ്രവച​നങ്ങൾ, പലപല കഷണങ്ങൾ ചേർത്തു​വെച്ച്‌ ഉണ്ടാക്കുന്ന വലി​യൊ​രു ചിത്ര​ത്തി​ന്റെ ഓരോ കഷണം​പോ​ലെ​യാ​ണെന്നു പറയാം. അവയെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ യഹോ​വ​യു​ടെ സമയപ്പ​ട്ടി​ക​യ​നു​സ​രിച്ച്‌ നമ്മൾ ഇപ്പോൾ എവിടെ എത്തിനിൽക്കു​ന്നെന്നു കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നാ​കും.

ദൈവ​രാ​ജ്യം എപ്പോൾ ഭരണം ആരംഭി​ച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം?

3. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വി​നെ​ക്കു​റിച്ച്‌ ദാനി​യേൽ 7:13, 14-ലെ പ്രവചനം നമുക്ക്‌ എന്ത്‌ ഉറപ്പു തരുന്നു?

3 ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ യേശു​വാ​ണെ​ന്നും യേശു​വി​നെ​ക്കാൾ മികച്ച ഭരണാ​ധി​കാ​രി വേറെ ഇല്ലെന്നും ദാനി​യേൽ 7:13, 14-ലെ പ്രവചനം വ്യക്തമാ​ക്കു​ന്നു. സകല ജനതക​ളിൽനി​ന്നു​മുള്ള ആളുകൾ സന്തോ​ഷ​ത്തോ​ടെ യേശു​വി​നെ ‘സേവി​ക്കും.’ യേശു​വി​ന്റെ ആ സ്ഥാന​ത്തേക്കു മറ്റൊരു ഭരണാ​ധി​കാ​രി വരില്ല. ദാനി​യേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ ഏഴു കാല​ത്തെ​ക്കു​റി​ച്ചുള്ള ഒരു പ്രവച​ന​വും കാണു​ന്നുണ്ട്‌. ആ ഏഴു കാലം അവസാ​നി​ക്കു​മ്പോ​ഴാ​യി​രി​ക്കും യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരണം ആരംഭി​ക്കു​ന്നത്‌. അത്‌ എപ്പോ​ഴാ​ണെന്നു കൃത്യ​മാ​യി അറിയാൻ നമുക്കു കഴിയു​മോ?

4. ക്രിസ്‌തു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി ഭരണം ആരംഭി​ച്ചത്‌ എപ്പോ​ഴാ​ണെന്നു മനസ്സി​ലാ​ക്കാൻ ദാനി​യേൽ 4:10-17 നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (അടിക്കു​റി​പ്പും കാണുക.)

4 ദാനി​യേൽ 4:10-17 വായി​ക്കുക. “ഏഴു കാലം” എന്നത്‌ 2,520 വർഷത്തെ ഒരു കാലയ​ള​വാണ്‌. അതു ബി.സി. 607-ൽ തുടങ്ങി. കാരണം ആ വർഷമാണ്‌ യരുശ​ലേ​മിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ ഇരുന്ന്‌ ഭരണം നടത്തിയ അവസാ​നത്തെ രാജാ​വി​നെ ബാബി​ലോൺകാർ നീക്കം​ചെ​യ്‌തത്‌. “ഏഴു കാലം” 1914-ൽ അവസാ​നി​ച്ചു. ആ വർഷം ‘നിയമ​പ​ര​മാ​യി അവകാ​ശ​മുള്ള’ യേശു​വി​നെ യഹോവ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​ക്കി. bയഹ. 21:25-27.

5. ‘ഏഴു കാല​ത്തെ​ക്കു​റി​ച്ചുള്ള’ പ്രവചനം മനസ്സി​ലാ​ക്കു​ന്ന​തി​ലൂ​ടെ നമുക്കു ലഭിക്കുന്ന ഒരു പ്രയോ​ജനം എന്താണ്‌?

5 ഈ പ്രവചനം നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? ‘ഏഴു കാലത്തി​ന്റെ’ പ്രവച​ന​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്നത്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ കൃത്യ​സ​മ​യ​ത്തു​തന്നെ നടക്കു​മെന്ന ഉറപ്പു നമുക്കു തരുന്നു. യേശു​വി​നെ രാജാ​വാ​ക്കാ​നുള്ള സമയം യഹോവ കൃത്യ​മാ​യി നിശ്ചയി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ സമയം വന്നപ്പോൾ യഹോവ യേശു​വി​നെ രാജാ​വാ​ക്കു​ക​യും ചെയ്‌തു. ഇതു​പോ​ലെ, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന മറ്റു കാര്യ​ങ്ങ​ളും തീരു​മാ​നി​ച്ചി​രി​ക്കുന്ന സമയത്തു​തന്നെ യഹോവ കൃത്യ​മാ​യി നടത്തും. യഹോ​വ​യു​ടെ ദിവസം ഒരിക്ക​ലും “താമസി​ക്കില്ല!”—ഹബ. 2:3.

യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യെന്ന്‌ എങ്ങനെ മനസ്സിലാക്കാം?

6. (എ) യേശു സ്വർഗ​ത്തിൽ രാജാ​വാ​യി എന്നതിന്‌ എന്തെല്ലാം തെളി​വു​കൾ നമ്മൾ കാണു​ന്നുണ്ട്‌? (ബി) യേശു ഭരണം തുടങ്ങി എന്നതിനു വെളി​പാട്‌ 6:2-8 കൂടുതൽ ഉറപ്പു തരുന്നത്‌ എങ്ങനെ?

6 ഭൂമി​യി​ലെ ശുശ്രൂഷ അവസാ​നി​ക്കാ​റായ സമയത്ത്‌ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു ചില കാര്യങ്ങൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരണം ആരംഭി​ച്ചെന്നു തിരി​ച്ച​റി​യാൻ തന്റെ അനുഗാ​മി​കളെ സഹായി​ക്കുന്ന ചില ലോക​സം​ഭ​വ​ങ്ങ​ളാ​യി​രു​ന്നു അവ. യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ​യാ​യി​രു​ന്നു അവയിൽ ചിലത്‌. കൂടാതെ “ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” പകർച്ച​വ്യാ​ധി​കൾ ഉണ്ടാകു​മെന്ന കാര്യ​വും യേശു പറഞ്ഞു. കോവിഡ്‌-19 മഹാമാ​രി അതിന്‌ ഏറ്റവും നല്ലൊരു ഉദാഹ​ര​ണ​മാണ്‌. ക്രിസ്‌തു​വി​ന്റെ സാന്നി​ധ്യ​ത്തെ തിരി​ച്ച​റി​യി​ക്കുന്ന ‘അടയാ​ള​ത്തി​ന്റെ’ ഭാഗമാണ്‌ ഈ സംഭവങ്ങൾ. (മത്താ. 24:3, 7; ലൂക്കോ. 21:7, 10, 11) മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ കൃത്യ​മാ​യി നടക്കും എന്നതിന്റെ കൂടു​ത​ലായ ഒരു ഉറപ്പ്‌ യേശു സ്വർഗ​ത്തി​ലേക്കു പോയി 60-ലേറെ വർഷം കഴിഞ്ഞ്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു നൽകി. (വെളി​പാട്‌ 6:2-8 വായി​ക്കുക.) 1914-ൽ യേശു രാജാ​വായ ആ സമയം​മു​തൽ ഈ കാര്യ​ങ്ങ​ളൊ​ക്കെ സംഭവി​ക്കു​ന്നുണ്ട്‌.

7. യേശു സ്വർഗ​ത്തിൽ രാജാ​വാ​യ​തി​നു ശേഷം ഭൂമി​യിൽ വളരെ മോശ​മായ കാര്യങ്ങൾ സംഭവി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

7 യേശു രാജാ​വാ​യ​തോ​ടെ ഭൂമി​യി​ലെ അവസ്ഥകൾ ഇത്ര വഷളാ​യത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ ഒരു പ്രധാ​ന​കാ​രണം വെളി​പാട്‌ 6:2-ൽ പറയു​ന്നുണ്ട്‌. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ ഉടനെ യേശു ഒരു യുദ്ധം ചെയ്‌തു. ആർക്കെ​തി​രെ? പിശാ​ചായ സാത്താ​നും ഭൂതങ്ങൾക്കു​മെ​തി​രെ. വെളി​പാട്‌ 12-ാം അധ്യാ​യ​ത്തിൽ പറയു​ന്ന​തു​പോ​ലെ സാത്താൻ ആ യുദ്ധത്തിൽ പരാജ​യ​പ്പെട്ടു. തുടർന്ന്‌ യേശു സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു. കോപാ​കു​ല​നായ സാത്താൻ ഇന്നു മനുഷ്യർക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. അങ്ങനെ ഭൂമി​യി​ലെ അവസ്ഥകൾ ആകെ ‘കഷ്ടമായി.’—വെളി. 12:7-12.

മോശം വാർത്തകൾ നമ്മളെ വിഷമി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ന്നതു കാണു​മ്പോൾ ദൈവരാജ്യം ഇപ്പോൾ ഭരണം നടത്തു​ക​യാ​ണെന്ന നമ്മുടെ ബോധ്യം ശക്തമാ​കും (8-ാം ഖണ്ഡിക കാണുക)

8. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ നിറ​വേ​റു​ന്നതു കാണു​മ്പോൾ നമുക്ക്‌ എന്തു തോന്നും?

8 ഈ പ്രവച​നങ്ങൾ നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും? ലോക​സം​ഭ​വ​ങ്ങ​ളും ആളുക​ളു​ടെ സ്വഭാ​വ​ത്തിൽ വന്നിരി​ക്കുന്ന വലിയ മാറ്റവും യേശു സ്വർഗ​ത്തിൽ രാജാ​വാ​യി എന്ന കാര്യം തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കു​ന്നു. അതു​കൊണ്ട്‌ ആളുകൾ സ്വാർഥ​രും ക്രൂര​രും ആകുന്നതു കാണു​മ്പോൾ അതിൽ വിഷമി​ക്കു​ന്ന​തി​നു പകരം, ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ക​യാ​ണെന്ന കാര്യം നമുക്ക്‌ ഓർക്കാം. അതെ, ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യി​രി​ക്കു​ന്നു! (സങ്കീ. 37:1) അർമ​ഗെ​ദോൻ യുദ്ധ​ത്തോട്‌ അടുക്കും​തോ​റും ലോകാ​വ​സ്ഥകൾ കൂടു​തൽക്കൂ​ടു​തൽ വഷളാ​കു​കയേ ഉള്ളൂ എന്ന കാര്യം നമുക്കു മനസ്സിൽപ്പി​ടി​ക്കാം. (മർക്കോ. 13:8; 2 തിമൊ. 3:13) മോശ​മായ ഈ ലോകാ​വ​സ്ഥ​ക​ളു​ടെ കാരണം തിരി​ച്ച​റി​യാൻ സ്വർഗീ​യ​പി​താവ്‌ നമ്മളെ സ്‌നേ​ഹ​ത്തോ​ടെ സഹായി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌, അല്ലേ?

ദൈവ​രാ​ജ്യ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ നാശം എങ്ങനെ​യാ​യി​രി​ക്കും?

9. ദാനി​യേൽ 2:28, 31-35-ലെ പ്രവചനം അവസാ​നത്തെ ലോക​ശ​ക്തി​യെ വർണി​ക്കു​ന്നത്‌ എങ്ങനെ, എപ്പോ​ഴാണ്‌ അത്‌ അധികാ​ര​ത്തിൽവ​ന്നത്‌?

9 ദാനി​യേൽ 2:28, 31-35 വായി​ക്കുക. ഈ പ്രവച​ന​വും ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ സ്വപ്‌ന​ത്തിൽ “അവസാ​ന​നാ​ളു​ക​ളിൽ,” അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി യേശു സ്വർഗ​ത്തിൽ ഭരണം ആരംഭി​ച്ച​തി​നു ശേഷമുള്ള സമയത്ത്‌, എന്തു സംഭവി​ക്കു​മെന്നു പറഞ്ഞി​രി​ക്കു​ന്നു. യേശു​വി​ന്റെ ശത്രു​ക്ക​ളിൽ അവസാ​നത്തെ ലോക​ശ​ക്തി​യും ഉണ്ടായി​രി​ക്കു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. സ്വപ്‌ന​ത്തി​ലെ പ്രതി​മ​യു​ടെ ‘ഇരുമ്പും കളിമ​ണ്ണും കൊണ്ടുള്ള പാദമാണ്‌’ ആ ലോക​ശ​ക്തി​യെ ചിത്രീ​ക​രി​ച്ചത്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ബ്രിട്ട​നും അമേരി​ക്ക​യും കൈ​കോർത്ത്‌ പ്രവർത്തി​ച്ചു​കൊണ്ട്‌ അവസാ​നത്തെ ലോക​ശ​ക്തി​യാ​യി മാറി. ആംഗ്ലോ-അമേരിക്ക എന്ന ഈ ലോക​ശക്തി ഇപ്പോൾ ഭരണം നടത്തു​ക​യാണ്‌. ഇതിനെ, മുമ്പുള്ള ലോക​ശ​ക്തി​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ക്കുന്ന രണ്ടു കാര്യ​ങ്ങ​ളെ​ങ്കി​ലും നെബൂ​ഖ​ദ്‌നേസർ കണ്ട സ്വപ്‌ന​ത്തിൽ പറയു​ന്നുണ്ട്‌.

10. (എ) ദാനി​യേൽ പ്രവച​ന​ത്തിൽ മുൻകൂ​ട്ടി​പ്പറഞ്ഞ ഏതു കാര്യം ഇന്ന്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യിൽ കാണാം? (ബി) നമ്മൾ ഏത്‌ അപകടം ഒഴിവാ​ക്കണം? (“ അപകടം നിങ്ങൾക്കു തിരി​ച്ച​റി​യാൻ കഴിയു​ന്നു​ണ്ടോ?” എന്ന ചതുരം കാണുക.)

10 ഒന്നാമത്തെ വ്യത്യാ​സം: നെബൂ​ഖ​ദ്‌നേസർ കണ്ട പ്രതി​മ​യു​ടെ ഓരോ ഭാഗവും ഓരോ ലോക​ശ​ക്തി​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു നമ്മൾ മനസ്സി​ലാ​ക്കി. ആദ്യത്തെ നാലു ലോക​ശ​ക്തി​കളെ പ്രതി​നി​ധാ​നം ചെയ്‌ത ഭാഗങ്ങൾ സ്വർണം, വെള്ളി പോലുള്ള കട്ടിയുള്ള ലോഹ​ങ്ങൾകൊണ്ട്‌ നിർമി​ച്ചി​രി​ക്കു​ന്നു. എന്നാൽ അവസാ​നത്തെ ലോക​ശ​ക്തി​യായ ആംഗ്ലോ-അമേരി​ക്കയെ, ഇരുമ്പും കളിമ​ണ്ണും കൂടി​ക്ക​ലർന്ന ഒന്നായി​ട്ടാ​ണു കാണു​ന്നത്‌. കളിമണ്ണ്‌ അർഥമാ​ക്കു​ന്നത്‌ ‘ജനങ്ങളെ’ അല്ലെങ്കിൽ ‘പൊതു​ജ​നത്തെ’ ആണ്‌. (ദാനി. 2:43, അടിക്കു​റിപ്പ്‌) ഇന്നു പൊതു​ജ​ന​ത്തി​ന്റെ സ്വാധീ​നം വളരെ വ്യക്തമാണ്‌. തെര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മനുഷ്യാ​വ​കാശ പ്രക്ഷോ​ഭ​ങ്ങ​ളി​ലും തൊഴി​ലാ​ളി​യൂ​ണി​യ​നു​ക​ളി​ലും അതു കാണാം. അതു​കൊ​ണ്ടു​തന്നെ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​ക്കു പല പദ്ധതി​ക​ളും നടപ്പിൽവ​രു​ത്താൻ പൊതു​ജനം ഒരു തടസ്സമാ​കു​ന്നുണ്ട്‌.

11. ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി ഇപ്പോൾ ഭരിക്കു​ന്നു എന്ന വസ്‌തുത നമ്മൾ ജീവി​ക്കു​ന്നതു അവസാ​ന​കാ​ല​ത്താ​ണെന്ന ബോധ്യം ശക്തമാ​ക്കു​ന്നത്‌ എങ്ങനെ?

11 രണ്ടാമത്തെ വ്യത്യാ​സം, മറ്റൊരു ലോക​ശക്തി ആംഗ്ലോ-അമേരി​ക്ക​യ്‌ക്കു​ശേഷം വരുന്നില്ല എന്നതാണ്‌. കാരണം ആ കൂറ്റൻ പ്രതി​മ​യു​ടെ പാദങ്ങ​ളാ​ണ​ല്ലോ ആംഗ്ലോ-അമേരി​ക്കൻ ലോക​ശക്തി. അർമ​ഗെ​ദോൻ യുദ്ധത്തിൽ ദൈവ​രാ​ജ്യം ഈ ലോക​ശ​ക്തി​യെ​യും മറ്റു ഗവണ്മെ​ന്റു​ക​ളെ​യും തകർത്തു​ന​ശി​പ്പിച്ച്‌ ഇല്ലാതാ​ക്കും. cവെളി. 16:13, 14, 16; 19:19, 20.

12. കൂറ്റൻ പ്രതി​മ​യെ​ക്കു​റി​ച്ചുള്ള പ്രവചനം നമുക്ക്‌ എങ്ങനെ​യാണ്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്നത്‌?

12 ഈ പ്രവചനം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ? നമ്മൾ അവസാ​ന​കാ​ല​ത്താ​ണു ജീവി​ക്കു​ന്ന​തെന്നു ദാനി​യേൽപ്ര​വ​ചനം തെളി​യി​ക്കു​ന്നു. ബാബി​ലോൺ എന്ന ലോക​ശ​ക്തി​ക്കു​ശേഷം ദൈവ​ജ​ന​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ശ്രദ്ധേ​യ​മായ വിധത്തിൽ ഇടപെ​ടുന്ന നാലു ലോക​ശ​ക്തി​കൾകൂ​ടെ ഉണ്ടാകു​മെന്ന്‌ 2,500-ലേറെ വർഷം മുമ്പ്‌ ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അതിൽ അവസാ​ന​ത്തേത്‌ ആംഗ്ലോ-അമേരി​ക്കൻ ലോക​ശ​ക്തി​യാ​യി​രി​ക്കു​മെന്നു ദാനി​യേ​ലി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു. ഈ അറിവ്‌ നമുക്ക്‌ ആശ്വാ​സ​വും പ്രത്യാ​ശ​യും തരുന്നു. കാരണം ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ മനുഷ്യ​ഭ​രണം അവസാ​നി​പ്പി​ക്കു​ക​യും ഭൂമി​യു​ടെ ഭരണം ഏറ്റെടു​ക്കു​ക​യും ചെയ്യും.—ദാനി. 2:44.

13. വെളി​പാട്‌ 17:9-12-ൽ പറഞ്ഞി​രി​ക്കുന്ന ‘എട്ടാമത്തെ രാജാ​വും’ ‘പത്തു രാജാ​ക്ക​ന്മാ​രും’ എന്തി​നെ​യാ​ണു പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌, ആ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ?

13 വെളി​പാട്‌ 17:9-12 വായി​ക്കുക. ഒന്നാം ലോക​മ​ഹാ​യു​ദ്ധം വരുത്തി​വെച്ച നാശങ്ങൾ അവസാ​ന​കാ​ല​ത്തോ​ടു ബന്ധപ്പെട്ട മറ്റു ചില ബൈബിൾപ്ര​വ​ച​നങ്ങൾ നിറ​വേ​റു​ന്ന​തി​ലേക്കു നയിച്ചു. നേതാ​ക്ക​ന്മാർ ലോക​സ​മാ​ധാ​ന​ത്തി​നു​വേണ്ടി ഇറങ്ങി​പ്ര​വർത്തി​ച്ചു. അങ്ങനെ 1920 ജനുവ​രി​യിൽ അവർ സർവരാ​ജ്യ​സ​ഖ്യം സ്ഥാപിച്ചു. പിന്നീട്‌ അതിനു പകരമാ​യി 1945 ഒക്‌ടോ​ബ​റിൽ ഐക്യ​രാ​ഷ്‌ട്ര സംഘടന നിലവിൽവന്നു. ഈ സംഘട​നയെ ‘എട്ടാമത്തെ രാജാവ്‌’ എന്നാണു ബൈബിൾ വിളി​ക്കു​ന്നത്‌. ഇത്‌ ഒരു ലോക​ശ​ക്തി​യല്ല. കാരണം ഇതിന്റെ ശക്തിയും സ്വാധീ​ന​വും മറ്റു ഗവൺമെ​ന്റു​കളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ഈ സംഘട​ന​യ്‌ക്കു പിന്തുണ കൊടു​ക്കുന്ന ഗവൺമെ​ന്റു​കളെ “പത്തു രാജാ​ക്ക​ന്മാർ” എന്നാണു ബൈബിൾ വിളി​ച്ചി​രി​ക്കു​ന്നത്‌.

14-15. (എ) വെളി​പാട്‌ 17:3-5 ‘ബാബി​ലോൺ എന്ന മഹതി​യെ​ക്കു​റിച്ച്‌’ എന്തൊക്കെ കാര്യ​ങ്ങ​ളാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌? (ബി) വ്യാജ​മ​ത​ത്തിന്‌ ഇന്ന്‌ എന്തു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു?

14 വെളി​പാട്‌ 17:3-5 വായി​ക്കുക. ദൈവം കാണി​ച്ചു​കൊ​ടുത്ത ദർശന​ത്തിൽ യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരു വേശ്യയെ കാണുന്നു. അതു ലോക​മെ​ങ്ങു​മുള്ള വ്യാജ​മ​ത​ങ്ങ​ളെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. “ബാബി​ലോൺ എന്ന മഹതി” എന്നാണ്‌ ആ വേശ്യയെ ബൈബിൾ വിളി​ക്കു​ന്നത്‌. എന്നാൽ ആ ദർശനം എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? ലോക​ഗ​വൺമെ​ന്റു​കൾ വ്യാജ​മ​ത​ങ്ങളെ പിന്തു​ണ​ച്ചു​കൊണ്ട്‌ വളരെ​ക്കാ​ല​മാ​യി സഹകരിച്ച്‌ പ്രവർത്തി​ക്കു​ന്നു. എന്നാൽ പെട്ടെ​ന്നു​തന്നെ യഹോവ തന്റെ “ഉദ്ദേശ്യം നടപ്പാ​ക്കാൻ” ഈ ഗവൺമെ​ന്റു​ക​ളു​ടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും. അപ്പോൾ എന്തു സംഭവി​ക്കും? ആ രാഷ്‌ട്രീ​യ​ശ​ക്തി​കൾ, അതായത്‌ ബൈബിൾ പറയുന്ന “പത്തു രാജാ​ക്ക​ന്മാർ,” വ്യാജ​മ​ത​സം​ഘ​ട​ന​കളെ ആക്രമിച്ച്‌ നശിപ്പി​ച്ചു​ക​ള​യും.—വെളി. 17:1, 2, 16, 17.

15 ബാബി​ലോൺ എന്ന മഹതി​യു​ടെ അവസാനം വന്നിരി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം? ആ ചോദ്യ​ത്തിന്‌ ഉത്തരം അറിയാൻ പണ്ട്‌ ഉണ്ടായി​രുന്ന ബാബി​ലോൺ നഗര​ത്തെ​ക്കു​റിച്ച്‌ നമുക്കു ചിന്തി​ക്കാം. യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം പണ്ടത്തെ ബാബി​ലോൺ നഗരത്തിന്‌ ഒരു പരിധി​വ​രെ​യുള്ള സംരക്ഷണം നൽകി​യി​രു​ന്നു. അതു​പോ​ലെ ജനതക​ളാ​കുന്ന “വെള്ളം” ബാബി​ലോൺ എന്ന മഹതിക്കു സംരക്ഷണം നൽകു​ന്ന​താ​യി വെളി​പാട്‌ പുസ്‌തകം പറയുന്നു. (വെളി. 17:15) എന്നാൽ പിന്നീട്‌ ആ വെള്ളം ‘വറ്റി​പ്പോ​കും’ എന്ന്‌, അതായത്‌ അതിൽ അംഗങ്ങ​ളായ വലി​യൊ​രു കൂട്ടം ആളുക​ളു​ടെ പിന്തുണ അതിനു നഷ്ടമാ​കു​മെന്ന്‌, അവിടെ പറയുന്നു. (വെളി. 16:12) ഈ പ്രവച​ന​ത്തി​ന്റെ നിവൃത്തി ഇന്നു നമുക്കു കാണാൻ കഴിയും. ഇന്നു കൂടു​തൽക്കൂ​ടു​തൽ ആളുകൾക്കു മതത്തി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. അവർ അവരുടെ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു മറ്റ്‌ ഇടങ്ങളി​ലേ​ക്കാ​ണു നോക്കു​ന്നത്‌.

16. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ വരവി​നെ​ക്കു​റി​ച്ചും ബാബി​ലോൺ എന്ന മഹതി​യു​ടെ നാശ​ത്തെ​ക്കു​റി​ച്ചും ഉള്ള പ്രവച​നങ്ങൾ മനസ്സി​ലാ​ക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

16 ഈ പ്രവച​നങ്ങൾ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ? ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ വരവും വ്യാജ​മ​ത​ത്തിന്‌ അതിന്റെ അംഗങ്ങളെ നഷ്ടമാ​കു​ന്ന​തും നമ്മൾ ജീവി​ക്കു​ന്നത്‌ അവസാ​ന​കാ​ല​ത്താണ്‌ എന്നതിനു കൂടുതൽ ഉറപ്പു​നൽകു​ന്നു. ബാബി​ലോ​ണി​ന്റെ ആലങ്കാ​രിക വെള്ളം വറ്റി​പ്പോ​കു​ന്നു​ണ്ടെ​ങ്കി​ലും വ്യാജ​മ​ത​സം​ഘ​ട​നകൾ നശിക്കു​ന്നത്‌ അങ്ങനെ​യാ​യി​രി​ക്കില്ല. മുമ്പ്‌ പറഞ്ഞതു​പോ​ലെ ‘പത്തു രാജാ​ക്ക​ന്മാ​രു​ടെ,’ അതായത്‌ തന്റെ “ഉദ്ദേശ്യം നടപ്പാ​ക്കാൻ” ഐക്യ​രാ​ഷ്‌ട്ര സംഘട​നയെ പിന്തു​ണ​യ്‌ക്കുന്ന രാഷ്‌ട്രീ​യ​ശ​ക്തി​ക​ളു​ടെ, മനസ്സിൽ ദൈവം തോന്നി​പ്പി​ക്കും. ആ രാഷ്‌ട്രീ​യ​ശ​ക്തി​കൾ പെട്ടെന്നു വ്യാജ​മ​തത്തെ ആക്രമിച്ച്‌ ഇല്ലാതാ​ക്കും. അതു ലോക​ത്തി​നു വലി​യൊ​രു ഞെട്ടലാണ്‌ ഉണ്ടാക്കാൻ പോകു​ന്നത്‌. d (വെളി. 18:8-10) ബാബി​ലോൺ എന്ന മഹതി​യു​ടെ നാശം ലോകത്തെ പിടി​ച്ചു​ല​യ്‌ക്കും. പല പ്രശ്‌നങ്ങൾ അതു മുഖാ​ന്തരം ഉണ്ടാകാ​നും ഇടയുണ്ട്‌. എന്നാൽ ഇക്കാര്യ​ങ്ങൾ സംഭവി​ക്കു​മ്പോൾ ദൈവ​ജ​ന​ത്തി​നു സന്തോ​ഷി​ക്കാൻ രണ്ടു കാരണ​മെ​ങ്കി​ലു​മുണ്ട്‌: ഒന്ന്‌, ദൈവ​മായ യഹോ​വ​യു​ടെ, കാലങ്ങ​ളാ​യുള്ള ശത്രു എന്നേക്കു​മാ​യി ഇല്ലാതാ​കും; രണ്ട്‌, പെട്ടെ​ന്നു​തന്നെ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യിൽനി​ന്നുള്ള രക്ഷ അവർക്കു ലഭിക്കും.—ലൂക്കോ. 21:28.

ധൈര്യ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കുക

17-18. (എ) നമുക്ക്‌ എങ്ങനെ നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാം? (ബി) അടുത്ത ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

17 “ശരിയായ അറിവ്‌ സമൃദ്ധ​മാ​കും” എന്നു ദാനി​യേൽ മുൻകൂ​ട്ടി​പ്പ​റഞ്ഞു. അക്കാര്യം ഇന്നു സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നമ്മുടെ നാളു​ക​ളെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളു​ടെ അർഥം ഇപ്പോൾ നമുക്കു ശരിക്കും മനസ്സി​ലാ​കു​ന്നുണ്ട്‌. (ദാനി. 12:4, 9, 10) ആ പ്രവച​നങ്ങൾ എത്ര കൃത്യ​മാ​യാ​ണു നിറ​വേ​റു​ന്ന​തെന്നു കാണു​മ്പോൾ യഹോ​വ​യോ​ടും ദൈവ​വ​ച​ന​ത്തോ​ടും ഉള്ള നമ്മുടെ ആദരവ്‌ ഒന്നുകൂ​ടെ വർധി​ക്കു​ന്നു. (യശ. 46:10; 55:11) അതു​കൊണ്ട്‌ ദൈവ​വ​ചനം ശ്രദ്ധ​യോ​ടെ പഠിച്ചു​കൊ​ണ്ടും യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാൻ മറ്റുള്ള​വരെ സഹായി​ച്ചു​കൊ​ണ്ടും നമ്മുടെ വിശ്വാ​സം കൂടുതൽ ശക്തമാ​ക്കാം. തന്നിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​വരെ യഹോവ സംരക്ഷി​ക്കും. അവർക്കു “നിത്യ​സ​മാ​ധാ​നം” നൽകു​ക​യും ചെയ്യും.—യശ. 26:3.

18 അവസാ​ന​കാ​ലത്തെ ക്രിസ്‌തീ​യ​സ​ഭ​യെ​ക്കു​റി​ച്ചുള്ള ചില പ്രവച​ന​ങ്ങ​ളാണ്‌ അടുത്ത ലേഖന​ത്തിൽ കാണാൻ പോകു​ന്നത്‌. നമ്മൾ ജീവി​ക്കു​ന്നതു ലോകാ​വ​സാ​ന​കാ​ല​ത്താ​ണെന്ന ബോധ്യം കൂടുതൽ ശക്തമാ​ക്കു​ന്ന​വ​യാണ്‌ ആ പ്രവച​ന​ങ്ങ​ളും. ഇപ്പോൾ ഭരണം നടത്തി​ക്കൊ​ണ്ടി​രി​ക്കുന്ന രാജാ​വായ യേശു​വാ​ണു തന്റെ അനുഗാ​മി​കളെ നയിക്കു​ന്നത്‌ എന്നതിന്റെ തെളി​വു​ക​ളും നമ്മൾ കാണും.

ഗീതം 61 സാക്ഷി​കളേ, മുന്നോട്ട്‌!

a നമ്മൾ ജീവി​ക്കു​ന്നതു ചരി​ത്ര​ത്തി​ലെ വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണ്‌. കാരണം ദൈവ​രാ​ജ്യം ഭരണം ആരംഭി​ച്ചി​രി​ക്കു​ന്നു! ബൈബിൾപ്ര​വ​ച​നങ്ങൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. അത്തരം ചില പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അത്‌ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. കൂടാതെ ഇപ്പോ​ഴും ഭാവി​യി​ലും യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട്‌ ശാന്തരാ​യി നിൽക്കാൻ സഹായി​ക്കു​ക​യും ചെയ്യും.

c ദാനിയേലിലെ ഈ പ്രവച​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ 2012 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 14-19 പേജുകൾ കാണുക.

d തൊട്ടടുത്ത ഭാവി​യിൽ എന്താണു സംഭവി​ക്കാൻ പോകു​ന്ന​തെന്നു കൂടുതൽ മനസ്സി​ലാ​ക്കു​ന്ന​തി​നാ​യി ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 21-ാം അധ്യായം കാണുക.