വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 31

പ്രാർഥി​ക്കാ​നുള്ള അവസരത്തെ വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി കാണുക

പ്രാർഥി​ക്കാ​നുള്ള അവസരത്തെ വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി കാണുക

‘തിരു​സ​ന്നി​ധി​യിൽ എന്റെ പ്രാർഥന, പ്രത്യേ​കം തയ്യാർ ചെയ്‌ത സുഗന്ധ​ക്കൂ​ട്ടു​പോ​ലെ ആയിരി​ക്കട്ടെ.’—സങ്കീ. 141:2.

ഗീതം 47 എല്ലാ ദിവസ​വും യഹോവയോടു പ്രാർഥിക്കുക

ചുരുക്കം a

1. യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കിട്ടുന്ന അവസരത്തെ നമ്മൾ എങ്ങനെ കാണണം?

 പ്രാർഥന ദൈവം നമുക്കു തന്നിട്ടുള്ള അമൂല്യ​മായ ഒരു സമ്മാന​മാണ്‌. ആകാശ​വും ഭൂമി​യും ഒക്കെ സൃഷ്ടിച്ച ദൈവ​ത്തോ​ടു സംസാ​രി​ക്കാ​നാ​കുന്ന എത്ര വലി​യൊ​രു അവസര​മാണ്‌ അത്‌! ഏതു സമയത്തും ഏതു ഭാഷയി​ലും നമ്മുടെ ഉള്ളിലു​ള്ള​തെ​ല്ലാം നമുക്കു ദൈവ​ത്തോ​ടു പറയാ​നാ​കും. അതിനു​വേണ്ടി മുൻകൂ​ട്ടി അനുവാ​ദ​മൊ​ന്നും വാങ്ങേ​ണ്ട​തില്ല. ഇനി, എവി​ടെ​വെച്ച്‌ വേണ​മെ​ങ്കി​ലും പ്രാർഥി​ക്കാം. ആശുപ​ത്രി​യി​ലാ​യി​രി​ക്കു​മ്പോ​ഴോ ജയിലി​ലാ​യി​രി​ക്കു​മ്പോ​ഴോ പോലും അതിനു കഴിയും. സ്‌നേ​ഹ​വാ​നായ പിതാവ്‌ നമ്മുടെ പ്രാർഥന കേൾക്കു​മെന്നു നമുക്കു പൂർണ ഉറപ്പുണ്ട്‌. ദൈവം തന്ന ഈ സമ്മാന​ത്തി​നു നമുക്ക്‌ എന്നും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.

2. പ്രാർഥി​ക്കാ​നുള്ള അവസരത്തെ വളരെ വില​പ്പെ​ട്ട​താ​യി ദാവീദ്‌ കണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

2 യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നുള്ള അവസരത്തെ വളരെ വിലപ്പെട്ട ഒന്നായാ​ണു ദാവീദ്‌ രാജാവ്‌ കണ്ടത്‌. ഒരിക്കൽ ദാവീദ്‌ ഇങ്ങനെ പാടി: ‘എന്റെ പ്രാർഥന, പ്രത്യേ​കം തയ്യാർ ചെയ്‌ത സുഗന്ധ​ക്കൂ​ട്ടു​പോ​ലെ ആയിരി​ക്കട്ടെ.’ (സങ്കീ. 141:1, 2) ദാവീദ്‌ ജീവി​ച്ചി​രുന്ന സമയത്ത്‌ പുരോ​ഹി​ത​ന്മാർ ആരാധ​ന​യ്‌ക്ക്‌ ഉപയോ​ഗി​ച്ചി​രുന്ന വിശുദ്ധ സുഗന്ധ​ക്കൂട്ട്‌ വളരെ ശ്രദ്ധ​യോ​ടെ​യാ​ണു തയ്യാറാ​ക്കി​യി​രു​ന്നത്‌. (പുറ. 30:34, 35) ദാവീദ്‌ എന്തു​കൊ​ണ്ടാ​ണു തന്റെ പ്രാർഥന സുഗന്ധ​ക്കൂ​ട്ടു​പോ​ലെ ആയിരി​ക്കട്ടെ എന്നു പറഞ്ഞത്‌? തന്റെ സ്വർഗീ​യ​പി​താ​വി​നോട്‌ എന്തു പറയു​മെന്നു നേര​ത്തേ​തന്നെ ചിന്തി​ച്ചി​ട്ടു പ്രാർഥി​ക്കാൻ ദാവീദ്‌ ആഗ്രഹി​ച്ചെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. പ്രാർഥി​ക്കു​മ്പോൾ നമുക്കും ദാവീ​ദി​ന്റെ ഈ മാതൃക അനുക​രി​ക്കാം. കാരണം യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ പ്രാർഥി​ക്കാൻ നമ്മളും ആഗ്രഹി​ക്കു​ന്നു.

3. പ്രാർഥ​ന​യിൽ നമ്മൾ യഹോ​വ​യോ​ടു സംസാ​രി​ക്കു​മ്പോൾ നമുക്കു​ണ്ടാ​യി​രി​ക്കേണ്ട മനോ​ഭാ​വം എന്തായി​രി​ക്കണം, അത്‌ എന്തു​കൊ​ണ്ടാണ്‌?

3 പ്രാർഥി​ക്കു​മ്പോൾ, ആരോ​ടാ​ണു സംസാ​രി​ക്കു​ന്ന​തെന്നു ചിന്തിച്ച്‌ ആദര​വോ​ടെ വേണം അതു ചെയ്യാൻ. യശയ്യയ്‌ക്കും യഹസ്‌കേ​ലി​നും ദാനി​യേ​ലി​നും യോഹ​ന്നാ​നും ലഭിച്ച ദർശന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഓരോ ദർശന​വും വ്യത്യ​സ്‌ത​മാ​യി​രു​ന്നെ​ങ്കി​ലും അവയി​ലെ​ല്ലാം പൊതു​വായ ഒന്നുണ്ട്‌: അവരെ​ല്ലാം ദർശന​ത്തിൽ യഹോ​വയെ കാണു​ന്നത്‌ മഹാനായ ഒരു രാജാ​വാ​യി​ട്ടാണ്‌. യശയ്യ കണ്ടത്‌ ‘യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​താ​യി​ട്ടാണ്‌.’ (യശ. 6:1-3) യഹോവ സ്വർഗീ​യ​ര​ഥ​ത്തിൽ ഇരിക്കു​ന്ന​താ​യും അതിനു ചുറ്റും ‘മഴവി​ല്ലി​ന്റേ​തു​പോ​ലെ ശോഭ​യുള്ള ഒരു പ്രഭാ​വ​ലയം’ ഉള്ളതാ​യും യഹസ്‌കേൽ കാണുന്നു. (യഹ. 1:26-28) ഇനി ദാനി​യേൽ, “പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ” വെൺമ​യുള്ള വസ്‌ത്രം ധരിച്ചി​രി​ക്കു​ന്ന​താ​യും അദ്ദേഹ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽനിന്ന്‌ അഗ്നിജ്വാ​ലകൾ പുറ​പ്പെ​ടു​ന്ന​താ​യും പറയുന്നു. (ദാനി. 7:9, 10) ഇനി യോഹ​ന്നാൻ അപ്പോ​സ്‌തലൻ, യഹോവ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​താ​യും അതിനു ചുറ്റും മരതകം​പോ​ലുള്ള ഒരു മഴവി​ല്ലു​ള്ള​താ​യും കാണുന്നു. (വെളി. 4:2-4) യഹോ​വ​യു​ടെ വലിയ മഹത്ത്വ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാ​ണെ​ന്നും അത്‌ എത്ര ആദര​വോ​ടെ ചെയ്യേ​ണ്ട​താ​ണെ​ന്നും നമുക്കു മനസ്സി​ലാ​കു​ന്നി​ല്ലേ? എന്നാൽ നമ്മൾ എങ്ങനെ​യാ​ണു പ്രാർഥി​ക്കേ​ണ്ടത്‌?

“നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക”

4. മത്തായി 6:9, 10-ലെ മാതൃ​കാ​പ്രാർഥ​ന​യു​ടെ ആദ്യഭാ​ഗ​ത്തു​നിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

4 മത്തായി 6:9, 10 വായി​ക്കുക. മലയിലെ പ്രസം​ഗ​ത്തിൽ യേശു ദൈവ​ത്തിന്‌ ഇഷ്ടപ്പെട്ട രീതി​യിൽ എങ്ങനെ പ്രാർഥി​ക്കാ​മെന്നു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചു. “നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക” എന്നു പറഞ്ഞതി​നു ശേഷം പ്രാർഥ​ന​യിൽ യേശു ആദ്യം ഉൾപ്പെ​ടു​ത്തി​യത്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​വു​മാ​യി നേരിട്ടു ബന്ധമുള്ള കാര്യ​ങ്ങ​ളാണ്‌. ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​കാ​നും ദൈവ​ത്തി​ന്റെ ശത്രു​ക്കളെ നശിപ്പി​ക്കുന്ന ദൈവ​രാ​ജ്യം വരാനും ഭൂമി​യു​ടെ കാര്യ​ത്തി​ലും മനുഷ്യ​രു​ടെ കാര്യ​ത്തി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം നടക്കാ​നും വേണ്ടി യേശു പ്രാർഥി​ച്ചു. നമ്മുടെ പ്രാർഥ​ന​യി​ലും ഈ കാര്യങ്ങൾ ഉൾപ്പെ​ടു​ത്തു​ക​യാ​ണെ​ങ്കിൽ നമ്മൾ ദൈവ​ത്തി​ന്റെ ഇഷ്ടത്തി​നാ​ണു കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തെന്നു തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

5. നമ്മുടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങൾക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു ശരിയാ​ണോ?

5 മാതൃ​കാ​പ്രാർഥ​ന​യു​ടെ അടുത്ത ഭാഗത്ത്‌ വ്യക്തി​പ​ര​മായ കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാൻ കഴിയു​മെന്നു യേശു പഠിപ്പി​ച്ചു. നമുക്ക്‌ യഹോ​വ​യോട്‌ ഓരോ ദിവസത്തെ ഭക്ഷണത്തി​നും പാപങ്ങൾ ക്ഷമിക്കാ​നും പ്രലോ​ഭ​ന​ങ്ങ​ളിൽ വീണു​പോ​കാ​തെ സംരക്ഷി​ക്കാ​നും ദുഷ്ടനിൽനിന്ന്‌ വിടു​വി​ക്കാ​നും വേണ്ടി പ്രാർഥി​ക്കാൻ കഴിയും. (മത്താ. 6:11-13) ഈ കാര്യ​ങ്ങ​ളൊ​ക്കെ ചോദിച്ച്‌ പ്രാർഥി​ക്കു​മ്പോൾ യഹോ​വ​യി​ലുള്ള നമ്മുടെ ആശ്രയ​വും യഹോ​വ​യു​ടെ അംഗീ​കാ​രം കിട്ടാ​നുള്ള നമ്മുടെ ആഗ്രഹ​വും ആണ്‌ നമ്മൾ തെളി​യി​ക്കു​ന്നത്‌.

ഒരു ഭർത്താ​വി​നു ഭാര്യ​യോ​ടൊ​പ്പം ഏതൊക്കെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രാർഥി​ക്കാം? (6-ാം ഖണ്ഡിക കാണുക) b

6. മാതൃ​കാ​പ്രാർഥ​ന​യിൽ പറഞ്ഞ വിഷയങ്ങൾ മാത്രമേ നമുക്കു പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്താൻ കഴിയു​ക​യു​ള്ളോ? വിശദീ​ക​രി​ക്കുക.

6 തന്റെ അനുഗാ​മി​കൾ മാതൃ​കാ​പ്രാർഥ​ന​യി​ലുള്ള അതേ വാചകങ്ങൾ പ്രാർഥ​ന​യിൽ ഉപയോ​ഗി​ക്കാ​നല്ല യേശു ആഗ്രഹി​ച്ചത്‌. യേശു​വി​ന്റെ മറ്റു പ്രാർഥ​നകൾ നോക്കി​യാൽ അതു മനസ്സി​ലാ​കും. ആ ഓരോ സമയത്തും തന്റെ മനസ്സിനെ അലട്ടിയ കാര്യങ്ങൾ യേശു പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തി. (മത്താ. 26:39, 42; യോഹ. 17:1-26) യേശു​വി​നെ​പ്പോ​ലെ നമുക്കും, നമ്മളെ അലട്ടുന്ന ഏതു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചും പ്രാർഥി​ക്കാൻ കഴിയും. ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​രു​മ്പോൾ ജ്ഞാനത്തി​നും വിവേ​ക​ത്തി​നും വേണ്ടി പ്രാർഥി​ക്കാം. (സങ്കീ. 119:33, 34) ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം ചെയ്യേ​ണ്ടി​വ​രു​മ്പോൾ അതു നന്നായി ചെയ്യാ​നുള്ള സഹായ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാം. (സുഭാ. 2:6) ഇനി, മാതാ​പി​താ​ക്കൾക്കു മക്കൾക്കു​വേ​ണ്ടി​യും മക്കൾക്കു മാതാ​പി​താ​ക്കൾക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാ​നാ​കും. അതു​പോ​ലെ, നമുക്ക്‌ എല്ലാവർക്കും ബൈബിൾവി​ദ്യാർഥി​കൾക്കു​വേണ്ടി​യും നമ്മൾ സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ആളുകൾക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാം, നമ്മളെ​ല്ലാം അങ്ങനെ ചെയ്യേ​ണ്ട​തു​മാണ്‌. എന്നാൽ നമ്മുടെ പ്രാർഥ​നകൾ സഹായ​ത്തി​നു​വേ​ണ്ടി​യുള്ള അപേക്ഷകൾ മാത്ര​മാ​യി​രി​ക്ക​രുത്‌.

പ്രാർഥി​ക്കു​മ്പോൾ നമുക്ക്‌ ഏതൊക്കെ കാര്യ​ങ്ങൾക്ക്‌ യഹോ​വ​യ്‌ക്കു നന്ദിയും സ്‌തു​തി​യും കൊടു​ക്കാം? (7-9 ഖണ്ഡികകൾ കാണുക) c

7. പ്രാർഥ​ന​യിൽ നമ്മൾ യഹോ​വയെ സ്‌തു​തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

7 പ്രാർഥ​ന​യിൽ യഹോ​വയെ സ്‌തു​തി​ക്കാൻ നമ്മൾ ഒരിക്ക​ലും മറക്കരുത്‌. കാരണം നമ്മുടെ ദൈവ​ത്തെ​ക്കാൾ സ്‌തു​തിക്ക്‌ അർഹനായ വേറെ ആരുമില്ല. യഹോവ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണ്‌. കൂടാതെ, “കരുണ​യും അനുക​മ്പ​യും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും നിറഞ്ഞവൻ.” (സങ്കീ. 86:5, 15) ഇവയും ദൈവ​ത്തി​ന്റെ മറ്റു ഗുണങ്ങ​ളും ദൈവം ചെയ്യുന്ന കാര്യ​ങ്ങ​ളും ദൈവ​മായ യഹോ​വയെ സ്‌തു​തി​ക്കാൻ നമുക്കു ധാരാളം കാരണങ്ങൾ നൽകുന്നു.

8. ഏതൊക്കെ കാര്യ​ങ്ങൾക്കു​വേണ്ടി നമുക്ക്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാൻ കഴിയും? (സങ്കീർത്തനം 104:12-15, 24)

8 പ്രാർഥ​ന​യിൽ നമ്മൾ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തോ​ടൊ​പ്പം യഹോവ നമുക്കു​വേണ്ടി ചെയ്‌തു​ത​ന്നി​രി​ക്കുന്ന എല്ലാ കാര്യ​ങ്ങൾക്കും നന്ദി പറയു​ക​യും വേണം. ഉദാഹ​ര​ണ​മാ​യി, പൂക്കളി​ലെ മനോ​ഹ​ര​മായ നിറങ്ങൾ കാണു​മ്പോൾ, രുചി​ക​ര​മായ പല തരം ഭക്ഷണസാ​ധ​നങ്ങൾ കഴിക്കു​മ്പോൾ, സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സന്തോ​ഷി​ക്കു​മ്പോൾ ഒക്കെ നമുക്കു യഹോ​വ​യോ​ടു നന്ദി പറയാ​നാ​കും. നമ്മുടെ സന്തോ​ഷ​ത്തി​നു​വേണ്ടി മാത്ര​മാ​ണു സ്‌നേ​ഹ​വാ​നായ പിതാവ്‌ ഇതും ഇതു​പോ​ലുള്ള മറ്റു പലതും ചെയ്‌തി​രി​ക്കു​ന്നത്‌. (സങ്കീർത്തനം 104:12-15, 24 വായി​ക്കുക.) ഇനി, യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കേ​ണ്ട​തി​ന്റെ മറ്റൊരു പ്രധാ​ന​പ്പെട്ട കാരണം നമ്മുടെ വിശ്വാ​സം ശക്തമാ​ക്കാൻ ആവശ്യ​മായ ആത്മീയ​ഭ​ക്ഷണം യഹോവ ഇന്നു തരുന്നു എന്നതാണ്‌. അതോ​ടൊ​പ്പം ഭാവി​യി​ലേക്ക്‌ യഹോവ നമുക്കു നല്ലൊരു പ്രത്യാ​ശ​യും നൽകി​യി​രി​ക്കു​ന്നു.

9. മറക്കാതെ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാൻവേണ്ടി നമുക്ക്‌ എന്തു ചെയ്യാം? (1 തെസ്സ​ലോ​നി​ക്യർ 5:17, 18)

9 യഹോവ നമുക്കു​വേണ്ടി ചെയ്‌തു​ത​ന്നി​രി​ക്കുന്ന ഓരോ കാര്യ​വും എടുത്തു​പ​റഞ്ഞ്‌ നന്ദി പറയാൻ ഒരുപക്ഷേ നമ്മൾ മറന്നു​പോ​യേ​ക്കാം. അതു പരിഹ​രി​ക്കാൻ എന്താണ്‌ ഒരു വഴി? നിങ്ങൾ യഹോ​വ​യോട്‌ അപേക്ഷി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി​യിട്ട്‌ അവയിൽ ഏതൊക്കെ യഹോവ നടത്തി​ത്ത​ന്നെന്ന്‌ ഇടയ്‌ക്കി​ടെ നോക്കുക. എന്നിട്ട്‌ ആ കാര്യങ്ങൾ എടുത്തു​പ​റഞ്ഞ്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാം. (1 തെസ്സ​ലോ​നി​ക്യർ 5:17, 18 വായി​ക്കുക.) മറ്റുള്ളവർ നമ്മളോ​ടു നന്ദി പറയു​മ്പോൾ നമുക്കു സന്തോഷം തോന്നും, അവർ നമ്മളെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​കു​ക​യും ചെയ്യും. ഇതു​പോ​ലെ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കിട്ടു​മ്പോൾ നമ്മൾ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യ്‌ക്ക്‌ എന്തുമാ​ത്രം സന്തോഷം തോന്നും. (കൊലോ. 3:15) ഇനി, ദൈവ​ത്തി​നു നമ്മൾ നന്ദി കൊടു​ക്കേണ്ട മറ്റൊരു പ്രധാ​ന​പ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

തന്റെ പ്രിയ മകനെ തന്നതിനു നമുക്ക്‌ യഹോ​വ​യോ​ടു നന്ദി പറയാം

10. 1 പത്രോസ്‌ 2:21 അനുസ​രിച്ച്‌ യേശു​വി​നെ ഭൂമി​യി​ലേക്ക്‌ അയച്ചതി​നു നമ്മൾ യഹോ​വ​യോ​ടു നന്ദി പറയേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

10 1 പത്രോസ്‌ 2:21 വായിക്കുക. നമ്മളെ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി പ്രിയ മകനെ അയച്ചതി​നു നമ്മൾ യഹോ​വ​യോ​ടു നന്ദി പറയണം. യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​ലൂ​ടെ യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ എന്തു ചെയ്യാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചും നമുക്ക്‌ ഒരുപാ​ടു കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നാ​കും. ഇനി, യേശു​വി​ന്റെ ബലിയിൽ വിശ്വാ​സം അർപ്പി​ക്കു​ക​യാ​ണെ​ങ്കിൽ യഹോ​വ​യു​മാ​യി സമാധാ​ന​ത്തി​ലാ​കാ​നും യഹോ​വ​യു​ടെ അടുത്ത കൂട്ടു​കാ​ര​നാ​കാ​നും നമുക്കു കഴിയും.—റോമ. 5:1.

11. നമ്മൾ യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

11 യേശു വഴി യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ പറ്റുന്ന​തി​നു നമുക്ക്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാം. കാരണം യേശു​വി​ന്റെ നാമത്തിൽ നമ്മൾ പ്രാർഥി​ക്കു​മ്പോൾ യഹോവ അതു കേൾക്കു​ക​യും ഉത്തരം തരുക​യും ചെയ്യും. യേശു പറഞ്ഞു: “നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും. അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വ​പ്പെ​ടും.” (യോഹ. 14:13, 14) ഇതു കാണി​ക്കു​ന്നതു നമ്മുടെ അപേക്ഷകൾ യഹോവ നടത്തി​ത്ത​രു​ന്നതു യേശു​വി​ലൂ​ടെ​യാ​ണെ​ന്നാണ്‌.

12. തന്റെ മകനെ നൽകി​യ​തി​നു നമ്മൾ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കേ​ണ്ട​തി​ന്റെ മറ്റൊരു കാരണം എന്താണ്‌?

12 യേശു നൽകിയ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കു​ന്നത്‌. ബൈബി​ളിൽ യേശു​വി​നെ വർണി​ക്കു​ന്നത്‌, ‘സ്വർഗ​ത്തിൽ അത്യു​ന്ന​തന്റെ സിംഹാ​സ​ന​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കുന്ന ഒരു മഹാപു​രോ​ഹി​തൻ’ എന്നാണ്‌. (എബ്രാ. 8:1) യേശു ‘പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യാ​യും’ പ്രവർത്തി​ക്കു​ന്നു. (1 യോഹ. 2:1) നമ്മുടെ പ്രശ്‌നങ്ങൾ നന്നായി മനസ്സി​ലാ​ക്കുന്ന, ദൈവ​ത്തോ​ടു ‘നമുക്കു​വേണ്ടി അപേക്ഷി​ക്കുന്ന,’ സഹതാ​പ​മുള്ള ഒരു മഹാപു​രോ​ഹി​തനെ യഹോവ നമുക്കു തന്നതിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌, അല്ലേ? (റോമ. 8:34; എബ്രാ. 4:15) യേശു തന്റെ ജീവൻ ബലിയാ​യി നൽകി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ പാപി​ക​ളായ മനുഷ്യർക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. തന്റെ പ്രിയ മകനെ ഒരു സമ്മാന​മാ​യി നമുക്കു നൽകി​യ​തിന്‌ യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല.

നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥിക്കുക

13. താൻ ശിഷ്യ​ന്മാ​രെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു മരണത്തി​ന്റെ തലേ രാത്രി​പോ​ലും യേശു തെളി​യി​ച്ചത്‌ എങ്ങനെ?

13 തന്റെ മരണത്തി​ന്റെ തൊട്ടു​മു​മ്പുള്ള രാത്രി യേശു ശിഷ്യ​ന്മാർക്കു​വേണ്ടി ഏറെ നേരം പ്രാർഥി​ച്ചു. “ദുഷ്ടനാ​യ​വ​നിൽനിന്ന്‌ അവരെ കാത്തു​കൊ​ള്ള​ണ​മെ​ന്നാ​ണു” യേശു പിതാ​വി​നോട്‌ അപേക്ഷി​ച്ചത്‌. (യോഹ. 17:15) യേശു​വി​നു​തന്നെ വലി​യൊ​രു പരീക്ഷണം നേരി​ടാൻപോ​കു​ക​യാ​യി​രു​ന്നു. അപ്പോൾപ്പോ​ലും ശിഷ്യ​ന്മാ​രെ​ക്കു​റി​ച്ചാ​യി​രു​ന്നു യേശു​വി​ന്റെ ചിന്ത. യേശു​വി​നു ശിഷ്യ​ന്മാ​രോട്‌ ഒരുപാ​ടു സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു എന്നല്ലേ അതു കാണി​ക്കു​ന്നത്‌?

നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ഏതൊക്കെ ആവശ്യ​ങ്ങൾക്കു​വേണ്ടി നമുക്കു പ്രാർഥി​ക്കാം? (14-16 ഖണ്ഡികകൾ കാണുക) d

14. നമ്മുടെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം?

14 നമുക്കു യേശു​വി​ന്റെ മാതൃക അനുക​രി​ക്കാം. സ്വന്തം ആവശ്യ​ങ്ങൾക്കു​വേണ്ടി മാത്രം പ്രാർഥി​ക്കാ​തെ പതിവാ​യി നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേ​ണ്ടി​യും പ്രാർഥി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാ​നുള്ള യേശു​വി​ന്റെ കല്പന നമ്മൾ അനുസ​രി​ക്കു​ക​യാണ്‌. കൂടാതെ, നമ്മൾ സഹാരാ​ധ​കരെ എന്തുമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ അതിലൂ​ടെ യഹോ​വ​യ്‌ക്കു കാണാ​നു​മാ​കും. (യോഹ. 13:34) നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്നത്‌ അവരെ ഒരുപാ​ടു സഹായി​ക്കും. കാരണം “നീതി​മാ​ന്റെ ഉള്ളുരു​കി​യുള്ള പ്രാർഥ​ന​യ്‌ക്കു വലിയ ശക്തിയുണ്ട്‌” എന്നാണു ദൈവ​വ​ചനം പറയു​ന്നത്‌.—യാക്കോ. 5:16.

15. നമ്മൾ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌?

15 സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി നമ്മൾ പ്രാർഥി​ക്കണം. കാരണം അവർ പലവിധ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്ന​വ​രാണ്‌. ചിലർക്കു രോഗ​ങ്ങ​ളാണ്‌, മറ്റു ചിലർക്കു പ്രകൃ​തി​വി​പ​ത്തു​ക​ളോ യുദ്ധങ്ങ​ളോ ഉപദ്ര​വ​മോ മറ്റു ബുദ്ധി​മു​ട്ടു​ക​ളോ ഒക്കെ സഹി​ക്കേ​ണ്ടി​വ​രു​ന്നു. ഇനി, ഈ ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കുന്ന സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻവേണ്ടി കഠിനാ​ധ്വാ​നം ചെയ്യുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു​വേണ്ടി​യും നമുക്കു പ്രാർഥി​ക്കാൻ കഴിയും. ഒരുപക്ഷേ ഇതു​പോ​ലുള്ള ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കുന്ന ചിലരെ നമുക്ക്‌ അറിയാ​മാ​യി​രി​ക്കും. നമ്മുടെ വ്യക്തി​പ​ര​മായ പ്രാർഥ​ന​യിൽ അവരുടെ പേരുകൾ എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കാ​നാ​കു​മോ? ബുദ്ധി​മു​ട്ടു​കൾ സഹിച്ചു​നിൽക്കാൻ അവരെ സഹായി​ക്കണേ എന്നു പ്രാർഥി​ക്കു​മ്പോൾ നമ്മൾ അവരെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു കാണി​ക്കു​ക​യാണ്‌.

16. നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 സഭയിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കു​വേണ്ടി നമ്മൾ പ്രാർഥി​ക്കു​മ്പോൾ അത്‌ അവർക്ക്‌ ഒരുപാ​ടു ഗുണം ചെയ്യുന്നു, അവർ അതു വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു​മുണ്ട്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ കാര്യ​ത്തിൽ അതു സത്യമാ​യി​രു​ന്നു. ഒരിക്കൽ അദ്ദേഹം ഇങ്ങനെ എഴുതി: “സന്തോ​ഷ​വാർത്ത​യു​ടെ പാവന​ര​ഹ​സ്യം പേടി കൂടാതെ അറിയി​ക്കാൻ എനിക്കു വാക്കുകൾ കിട്ടേ​ണ്ട​തിന്‌ എനിക്കു​വേ​ണ്ടി​യും പ്രാർഥി​ക്കുക.” (എഫെ. 6:19) പൗലോ​സി​നെ​പ്പോ​ലെ കഠിനാ​ധ്വാ​നം ചെയ്യുന്ന ധാരാളം സഹോ​ദ​രങ്ങൾ നമ്മുടെ ഇടയി​ലു​മുണ്ട്‌. അവരുടെ പ്രവർത്ത​ന​ങ്ങ​ളിൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കാൻവേണ്ടി നമ്മൾ പ്രാർഥി​ക്കു​മ്പോൾ നമ്മൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌.

മറ്റുള്ള​വ​രോ​ടൊ​പ്പം പ്രാർഥിക്കുമ്പോൾ

17-18. മറ്റുള്ള​വ​രു​ടെ മുമ്പാകെ പ്രാർഥി​ക്കാ​നുള്ള അവസരം ഏതൊക്കെ സന്ദർഭ​ങ്ങ​ളിൽ ഒരാൾക്കു കിട്ടി​യേ​ക്കാം, അപ്പോൾ മനസ്സിൽപ്പി​ടി​ക്കേണ്ട കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

17 ചില സമയത്ത്‌ നമുക്കു മറ്റുള്ള​വ​രോ​ടൊ​പ്പം പ്രാർഥി​ക്കേണ്ട സാഹച​ര്യം വന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾപ​ഠനം നടത്തുന്ന ഒരു സഹോ​ദരി തന്റെ കൂടെ വരുന്ന സഹോ​ദ​രി​യോ​ടു പ്രാർഥി​ക്കാൻ ആവശ്യ​പ്പെ​ട്ടേ​ക്കാം. ആ സഹോ​ദ​രി​ക്കു വിദ്യാർഥി​യെ അത്ര പരിച​യ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ചില​പ്പോൾ അവസാ​നത്തെ പ്രാർഥ​ന​യാ​യി​രി​ക്കും അവർ നടത്തുക. അങ്ങനെ​യാ​കു​മ്പോൾ വിദ്യാർഥി​യെ ഒന്നു മനസ്സി​ലാ​ക്കാ​നും പ്രാർഥ​ന​യിൽ ആ വ്യക്തി​ക്കു​വേണ്ടി എന്തൊക്കെ കാര്യങ്ങൾ പറയാ​നാ​കു​മെന്നു ചിന്തി​ക്കാ​നും സഹോ​ദ​രി​ക്കു കഴിയും.

18 ഒരു സഹോ​ദ​രനു വയൽസേവന യോഗ​ത്തി​നോ സഭാ​യോ​ഗ​ത്തി​നോ പ്രാർഥി​ക്കാൻ നിയമനം ലഭി​ച്ചേ​ക്കാം. അങ്ങനെ നിയമനം കിട്ടുന്ന സഹോ​ദ​ര​ന്മാർ ആ മീറ്റി​ങ്ങി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കണം. ഇനി, മറ്റുള്ള​വർക്ക്‌ ഉപദേശം കൊടു​ക്കാ​നോ അറിയി​പ്പു​കൾ നടത്താ​നോ ഉള്ള അവസര​മാ​യി പ്രാർഥ​നയെ കാണരുത്‌. മിക്ക സഭാ​യോ​ഗ​ങ്ങൾക്കും തുടക്ക​ത്തി​ലും അവസാ​ന​ത്തി​ലും പാട്ടി​നും പ്രാർഥ​ന​യ്‌ക്കും വേണ്ടി അഞ്ചു മിനിട്ട്‌ വീതമാ​ണു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ പ്രാർഥി​ക്കാൻ നിയമനം കിട്ടിയ സഹോ​ദരൻ ‘വാക്കു​ക​ളു​ടെ എണ്ണം കൂട്ടി’ നീണ്ട ഒരു പ്രാർഥന നടത്തരുത്‌, പ്രത്യേ​കിച്ച്‌ മീറ്റി​ങ്ങി​ന്റെ തുടക്ക​ത്തി​ലാ​ണു പ്രാർഥി​ക്കു​ന്ന​തെ​ങ്കിൽ.—മത്താ. 6:7.

പ്രാർഥ​ന​യ്‌ക്കു ജീവി​ത​ത്തിൽ പ്രാധാന്യം നൽകുക

19. യഹോ​വ​യു​ടെ ന്യായ​വി​ധി​ദി​വ​സ​ത്തി​നു​വേണ്ടി ഒരുങ്ങി​യി​രി​ക്കാൻ നമ്മളെ എന്താണു സഹായി​ക്കു​ന്നത്‌?

19 യഹോ​വ​യു​ടെ ന്യായ​വി​ധി​ദി​വസം അടുത്തു​വ​രുന്ന ഈ സമയത്ത്‌ പ്രാർഥ​ന​യ്‌ക്കു നമ്മൾ മുമ്പ​ത്തെ​ക്കാൾ പ്രാധാ​ന്യം കൊടു​ക്കണം. അതെക്കു​റിച്ച്‌ യേശു പറഞ്ഞത്‌ ഇതാണ്‌: ‘സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം രക്ഷപ്പെ​ടാൻ എപ്പോ​ഴും ഉള്ളുരു​കി പ്രാർഥി​ച്ചു​കൊണ്ട്‌ ഉണർന്നി​രി​ക്കുക.’ (ലൂക്കോ. 21:36) നമ്മൾ കൂടെ​ക്കൂ​ടെ പ്രാർഥി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ ആത്മീയ​മാ​യി ഉണർന്നി​രി​ക്കാ​നാ​കും. ന്യായ​വി​ധി​ദി​വ​സത്തെ നേരി​ടാൻ നമ്മൾ തയ്യാറാ​യി​രി​ക്കു​ക​യും ചെയ്യും.

20. നമ്മുടെ പ്രാർഥ​നകൾ എങ്ങനെ സുഗന്ധ​ക്കൂ​ട്ടു​പോ​ലെ​യാ​ക്കാൻ കഴിയും?

20 നമ്മൾ എന്താണ്‌ ഈ ലേഖന​ത്തിൽ പഠിച്ചത്‌? പ്രാർഥി​ക്കാ​നുള്ള ഓരോ അവസര​ത്തെ​യും വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി നമ്മൾ കാണുന്നു. നമ്മുടെ പ്രാർഥ​ന​ക​ളിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങൾക്കാ​യി​രി​ക്കണം ഏറ്റവും പ്രാധാ​ന്യം. അതോ​ടൊ​പ്പം ദൈവ​പു​ത്രനെ നമുക്കു നൽകി​യ​തി​നും ദൈവ​രാ​ജ്യ​ത്തി​നും യഹോ​വ​യോ​ടു നന്ദി പറയു​ക​യും വേണം. നമ്മുടെ സഹാരാ​ധ​കർക്കു​വേണ്ടി പ്രാർഥി​ക്കാ​നും നമ്മൾ മറക്കരുത്‌. തീർച്ച​യാ​യും ഓരോ ദിവസ​ത്തെ​യും നമ്മുടെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും ദൈവ​വു​മാ​യുള്ള ബന്ധം ശക്തമാക്കി നിറു​ത്താ​നുള്ള സഹായ​ത്തി​നു​വേ​ണ്ടി​യും നമുക്കു പ്രാർഥി​ക്കാ​വു​ന്ന​താണ്‌. ഇതു​പോ​ലുള്ള വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ നന്നായി ചിന്തി​ച്ചി​ട്ടു പ്രാർഥി​ക്കു​ന്നെ​ങ്കിൽ, നമുക്കു കിട്ടി​യി​രി​ക്കുന്ന പ്രാർഥന എന്ന സമ്മാനത്തെ വിലമ​തി​ക്കു​ന്നു​ണ്ടെന്നു നമ്മൾ തെളി​യി​ക്കു​ക​യാണ്‌. മാത്രമല്ല നമ്മുടെ പ്രാർഥ​നകൾ സുഗന്ധ​ക്കൂ​ട്ടു കത്തിക്കു​മ്പോ​ഴു​ണ്ടാ​കുന്ന വാസന​പോ​ലെ യഹോ​വ​യ്‌ക്ക്‌ അനുഭ​വ​പ്പെ​ടും. അത്‌ യഹോ​വയെ ‘സന്തോ​ഷി​പ്പി​ക്കും.’—സുഭാ. 15:8.

ഗീതം 45 എന്റെ ഹൃദയ​ത്തിൻ ധ്യാനം

a യഹോവയോടു പ്രാർഥി​ക്കാൻ കിട്ടുന്ന ഓരോ അവസര​വും വലി​യൊ​രു അനു​ഗ്ര​ഹ​മാ​യി​ട്ടാ​ണു നമ്മൾ കാണു​ന്നത്‌. നമ്മുടെ പ്രാർഥ​നകൾ സുഗന്ധ​ക്കൂ​ട്ടി​ന്റെ വാസന​പോ​ലെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​താ​യി​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. ഈ ലേഖന​ത്തിൽ, നമുക്ക്‌ എന്തൊക്കെ കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​മെന്നു ചർച്ച ചെയ്യും. കൂടാതെ, മറ്റുള്ള​വ​രോ​ടൊ​പ്പം പ്രാർഥി​ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട ചില കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.

b ചിത്ര​ങ്ങ​ളു​ടെ വിവരണം: ഒരു ഭർത്താവ്‌ ഭാര്യ​യോ​ടൊ​പ്പം പ്രാർഥി​ക്കു​ക​യാണ്‌. മകൾ സ്‌കൂ​ളിൽ സുരക്ഷി​ത​യാ​യി​രി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും പ്രായ​മായ അപ്പന്റെ ആരോ​ഗ്യ​ത്തി​നു​വേ​ണ്ടി​യും ബൈബിൾവി​ദ്യാർഥി​നി​യു​ടെ പുരോ​ഗ​തി​ക്കു​വേ​ണ്ടി​യും അവർ പ്രാർഥി​ക്കു​ന്നു.

c ചിത്ര​ങ്ങ​ളു​ടെ വിവരണം: മോച​ന​വി​ല​യാ​യി യേശു​വി​നെ തന്നതി​നും മനോ​ഹ​ര​മായ ഈ ഭൂമി​യും ഭക്ഷണസാ​ധ​ന​ങ്ങ​ളും ഒക്കെ തന്നതി​നും ഒരു യുവസ​ഹോ​ദരൻ യഹോ​വ​യോ​ടു നന്ദി പറയുന്നു.

d ചിത്ര​ങ്ങ​ളു​ടെ വിവരണം: പരിശു​ദ്ധാ​ത്മാ​വി​നെ നൽകി ഭരണസം​ഘത്തെ അനു​ഗ്ര​ഹി​ക്കണേ എന്നും ദുരന്ത​ങ്ങ​ളും എതിർപ്പു​ക​ളും നേരി​ടു​ന്ന​വരെ സഹായി​ക്കണേ എന്നും ഒരു സഹോ​ദരി പ്രാർഥി​ക്കു​ന്നു.