വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 29

യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ പ്രവർത്തി​ക്കുക

യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ പ്രവർത്തി​ക്കുക

“സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും എനിക്കു നൽകി​യി​രി​ക്കു​ന്നു.”—മത്താ. 28:18.

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

ചുരുക്കം a

1. ഇന്ന്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌ എന്താണ്‌?

 ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഇന്നു ഭൂമി​യിൽ എല്ലായി​ട​ത്തും പ്രസം​ഗി​ക്ക​ണ​മെ​ന്നതു ദൈവ​ത്തി​ന്റെ ഇഷ്ടമാണ്‌. (മർക്കോ. 13:10; 1 തിമൊ. 2:3, 4) യഹോവ അതിനെ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി കാണു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടു​തന്നെ ഈ പ്രവർത്ത​നത്തെ നയിക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ തന്റെ പ്രിയ​മ​ക​നെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. നേതൃ​ത്വ​മെ​ടു​ക്കു​ന്നതു യേശു​വാ​യ​തു​കൊണ്ട്‌, അവസാനം വരുന്ന​തി​നു മുമ്പായി യഹോവ ആഗ്രഹി​ക്കുന്ന രീതി​യിൽത്തന്നെ ഈ പ്രവർത്തനം പൂർത്തി​യാ​കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—മത്താ. 24:14.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ആത്മീയാ​ഹാ​രം നൽകു​ന്ന​തി​നു​വേണ്ടി യേശു എങ്ങനെ​യാ​ണു ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ഉപയോ​ഗി​ക്കു​ന്ന​തെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. കൂടാതെ ഈ അടിമയെ ഉപയോ​ഗിച്ച്‌ ഇതുവരെ നടന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു യേശു തന്റെ അനുഗാ​മി​കളെ സംഘടി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും കാണും. (മത്താ. 24:45) ഇനി, യേശു​വി​നെ​യും വിശ്വസ്‌ത അടിമ​യെ​യും നമുക്ക്‌ ഓരോ​രു​ത്തർക്കും എങ്ങനെ പിന്തു​ണ​യ്‌ക്കാ​മെ​ന്നും മനസ്സി​ലാ​ക്കും.

യേശു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃത്വമെടുക്കുന്നു

3. യേശു​വിന്‌ എന്ത്‌ അധികാ​രം കിട്ടി​യി​രി​ക്കു​ന്നു?

3 യേശു​വാണ്‌ ഇന്നു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്നത്‌. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു ഗലീല​യി​ലെ ഒരു മലയിൽവെച്ച്‌ വിശ്വ​സ്‌ത​രായ കുറെ ശിഷ്യ​ന്മാ​രു​മാ​യി കൂടി​ക്കണ്ടു. അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സ്വർഗ​ത്തി​ലും ഭൂമി​യി​ലും എല്ലാ അധികാ​ര​വും എനിക്കു നൽകി​യി​രി​ക്കു​ന്നു.” എന്നിട്ട്‌ തൊട്ട​ടുത്ത വാചക​ത്തിൽ യേശു പറഞ്ഞതു ശ്രദ്ധി​ക്കുക: ‘അതു​കൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതക​ളി​ലെ​യും ആളുകളെ ശിഷ്യ​രാ​ക്കുക.’ (മത്താ. 28:18, 19) അതു കാണി​ക്കു​ന്നതു പല ഉത്തരവാ​ദി​ത്വ​ങ്ങ​ളോ​ടും ഒപ്പം പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കാ​നുള്ള അധികാ​ര​വും യേശു​വി​നു കിട്ടി​യി​ട്ടു​ണ്ടെ​ന്നാണ്‌.

4. യേശു​വാണ്‌ ഇന്നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തെന്നു നമുക്ക്‌ എങ്ങനെ ഉറപ്പി​ച്ചു​പ​റ​യാം?

4 സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ആളുകളെ ശിഷ്യ​രാ​ക്കു​ക​യും ചെയ്യുന്ന പ്രവർത്തനം ‘എല്ലാ ജനതക​ളു​ടെ​യും’ ഇടയിൽ നടക്കു​മെന്നു യേശു പറഞ്ഞു. കൂടാതെ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം​വരെ എന്നും” തന്റെ അനുഗാ​മി​ക​ളു​ടെ​കൂ​ടെ ഉണ്ടായി​രി​ക്കു​മെ​ന്നും യേശു ഉറപ്പു​നൽകി. (മത്താ. 28:20) നമ്മുടെ ഈ നാളി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്നതു യേശു​വാ​ണെ​ന്നാണ്‌ ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

5. സങ്കീർത്തനം 110:3-ലെ പ്രവചനം നിറ​വേ​റു​ന്ന​തിൽ നമുക്ക്‌ എന്തു പങ്കുണ്ട്‌?

5 ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലത്ത്‌ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ ആവശ്യ​ത്തിന്‌ ആളുകൾ ഉണ്ടായി​രി​ക്കു​മോ എന്ന ഉത്‌ക​ണ്‌ഠ​യൊ​ന്നും യേശു​വിന്‌ ഇല്ലായി​രു​ന്നു. കാരണം സങ്കീർത്ത​ന​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ അങ്ങനെ​തന്നെ നടക്കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അവിടെ പറയുന്നു: “അങ്ങയുടെ സേനാ​ദി​വ​സ​ത്തിൽ അങ്ങയുടെ ജനം സ്വമന​സ്സാ​ലെ മുന്നോ​ട്ടു വരും.” (സങ്കീ. 110:3) നമ്മൾ ഇന്ന്‌ ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കു​മ്പോൾ, ആ പ്രവചനം നിറ​വേ​റു​ക​യാണ്‌. കൂടാതെ നമ്മൾ യേശു​വി​നെ​യും വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യെ​യും അതിലൂ​ടെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുന്നു. ഇന്ന്‌ ഈ പ്രവർത്തനം നല്ല രീതി​യിൽ മുന്നോ​ട്ടു പോകു​ന്നു. എന്നാൽ അതോ​ടൊ​പ്പം പല പ്രതി​സ​ന്ധി​ക​ളു​മുണ്ട്‌.

6. നമ്മൾ ഇന്നു നേരി​ടുന്ന ഒരു പ്രശ്‌നം എന്താണ്‌?

6 പ്രസം​ഗ​പ്ര​വർത്ത​ന​വു​മാ​യി ബന്ധപ്പെട്ട്‌ നമ്മൾ ഇന്നു നേരി​ടുന്ന ഒരു പ്രശ്‌നം എതിരാ​ളി​ക​ളിൽനി​ന്നുള്ള എതിർപ്പാണ്‌. വിശ്വാ​സ​ത്യാ​ഗി​ക​ളും മതനേ​താ​ക്ക​ന്മാ​രും രാഷ്‌ട്രീ​യ​ക്കാ​രും നമ്മുടെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ ആളുക​ളിൽ തെറ്റായ ധാരണ​ക​ളു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നു. ഇത്തരം വ്യാജ​വാർത്തകൾ വിശ്വ​സിച്ച്‌ നമ്മുടെ ബന്ധുക്ക​ളും പരിച​യ​ക്കാ​രും കൂടെ ജോലി ചെയ്യു​ന്ന​വ​രും യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നും പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തിൽനി​ന്നും നമ്മളെ പിന്തി​രി​പ്പി​ക്കാൻ ശ്രമി​ച്ചേ​ക്കാം. ചില രാജ്യ​ങ്ങ​ളിൽ ശത്രുക്കൾ നമ്മുടെ സഹോ​ദ​ര​ങ്ങളെ ഭീഷണി​പ്പെ​ടു​ത്തു​ക​യും ഉപദ്ര​വി​ക്കു​ക​യും അറസ്റ്റു ചെയ്യു​ക​യും ജയിലിൽ അടയ്‌ക്കു​ക​യും​പോ​ലും ചെയ്‌തി​രി​ക്കു​ന്നു. ഇതൊ​ന്നും നമ്മളെ അതിശ​യി​പ്പി​ക്കു​ന്നില്ല. കാരണം യേശു ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു: “എന്റെ പേര്‌ നിമിത്തം എല്ലാ ജനതക​ളും നിങ്ങളെ വെറു​ക്കും.” (മത്താ. 24:9) നമുക്ക്‌ ഇതു​പോ​ലുള്ള എതിർപ്പു​കൾ നേരി​ടു​ന്നു എന്നതു​തന്നെ നമ്മൾ യഥാർഥ​ത്തിൽ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാണ്‌ എന്നതി​ന്റെ​യും നമുക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌ എന്നതി​ന്റെ​യും തെളി​വാണ്‌. (മത്താ. 5:11, 12) ഈ എതിർപ്പി​ന്റെ​യെ​ല്ലാം പിന്നിൽ പ്രവർത്തി​ക്കു​ന്നതു പിശാ​ചാണ്‌. എന്നാൽ നമുക്ക്‌ ഒന്ന്‌ ഓർക്കാം: സാത്താ​നെ​ക്കാ​ളെ​ല്ലാം വളരെ ശക്തനാണു യേശു! ഇന്നു യേശു​വി​ന്റെ പിന്തു​ണ​യോ​ടെ നമുക്ക്‌ എല്ലാ ജനതക​ളു​ടെ​യും ഇടയിൽ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നാ​കു​ന്നു.

7. വെളി​പാട്‌ 14:6, 7 നിറ​വേ​റു​ന്നു എന്നതിന്റെ എന്തെല്ലാം തെളി​വാ​ണു നമ്മൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

7 സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളു​ടെ​യും ഇടയിൽ എത്തിക്കു​ന്ന​തി​നുള്ള മറ്റൊരു തടസ്സം ഭാഷയാണ്‌. എന്നാൽ നമ്മുടെ നാളിൽ ആ പ്രശ്‌നത്തെ മറിക​ട​ക്കു​മെന്ന്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു യേശു നൽകിയ വെളി​പാ​ടിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (വെളി​പാട്‌ 14:6, 7 വായി​ക്കുക.) അതാണ്‌ ഇപ്പോൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നത്‌. ഇന്നു കഴിയു​ന്നത്ര ആളുകൾക്കു സ്വന്തം ഭാഷയിൽ രാജ്യ​സ​ന്ദേശം കേൾക്കാ​നും അതു സ്വീക​രി​ക്കാ​നും ഉള്ള അവസരം നമ്മൾ കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ലോക​മെ​ങ്ങു​മുള്ള ആളുകൾക്കു നമ്മുടെ jw.org വെബ്‌​സൈ​റ്റിൽനിന്ന്‌ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കാ​നാ​കും. കാരണം 1,000-ത്തിലേറെ ഭാഷക​ളിൽ അവ ഈ സൈറ്റിൽ ലഭ്യമാണ്‌. കൂടാതെ ആളുകളെ ശിഷ്യ​രാ​ക്കു​ന്ന​തി​നു​വേണ്ടി ഇന്നു പ്രധാ​ന​മാ​യി ഉപയോ​ഗി​ക്കുന്ന ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌തകം 700-ലധികം ഭാഷക​ളി​ലേക്കു പരിഭാഷ ചെയ്യാ​നുള്ള അനുവാ​ദ​വും ഭരണസം​ഘം കൊടു​ത്തി​ട്ടുണ്ട്‌. ഇനി, കേൾവി​ശ​ക്തി​യി​ല്ലാ​ത്ത​വർക്കു​വേണ്ടി വീഡി​യോ രൂപത്തി​ലും കാഴ്‌ച​ശ​ക്തി​യി​ല്ലാ​ത്ത​വർക്കു​വേണ്ടി ബ്രെയിൽ ലിപി​യി​ലും നമ്മൾ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വിവരങ്ങൾ പുറത്തി​റ​ക്കു​ന്നു. അങ്ങനെ ബൈബിൾ പ്രവച​നങ്ങൾ നിറ​വേ​റു​ന്നതു നമുക്കു കൺമു​ന്നിൽ കാണാം. “ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള” ആളുകൾ ഇന്നു ബൈബിൾസ​ത്യ​മാ​കുന്ന “ശുദ്ധമായ ഒരു ഭാഷ” സംസാ​രി​ക്കാൻ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (സെഖ. 8:23; സെഫ. 3:9) ഇതെല്ലാം ഇന്നു നടക്കു​ന്നതു യേശു​ക്രി​സ്‌തു മികച്ച രീതി​യിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വ​മെ​ടു​ക്കു​ന്ന​തു​കൊ​ണ്ടാണ്‌.

8. നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​നം​കൊണ്ട്‌ ഇതുവരെ എന്തെല്ലാം നല്ല ഫലങ്ങളു​ണ്ടാ​യി​രി​ക്കു​ന്നു?

8 ഇന്ന്‌ 240 ദേശങ്ങ​ളിൽ 80 ലക്ഷത്തി​ല​ധി​കം ആളുകൾ യഹോ​വ​യു​ടെ സംഘട​ന​യോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കൂടാതെ ഓരോ വർഷവും 1,00,000-ത്തിലധി​കം ആളുകൾ സ്‌നാ​ന​മേൽക്കു​ന്നു​മുണ്ട്‌. എന്നാൽ ഇതി​നെ​ക്കാ​ളെ​ല്ലാം എടുത്തു​പ​റ​യേണ്ട ഒരു കാര്യം പുതു​താ​യി ശിഷ്യ​രാ​യി​ത്തീർന്നവർ ജീവി​ത​ത്തിൽ വരുത്തി​യി​രി​ക്കുന്ന മാറ്റങ്ങ​ളാണ്‌. അവർ ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ “പുതിയ വ്യക്തി​ത്വം” ധരിച്ചി​രി​ക്കു​ന്നു. (കൊലോ. 3:8-10) അവരിൽ പലരും മുമ്പ്‌ കുത്തഴിഞ്ഞ ജീവിതം നയിച്ചി​രു​ന്ന​വ​രും അക്രമ​സ്വ​ഭാ​വ​മു​ള്ള​വ​രും മുൻവി​ധി​യു​ള്ള​വ​രും ദേശീ​യ​വാ​ദി​ക​ളും ഒക്കെ ആയിരു​ന്നു. എന്നാൽ അവർ അതെല്ലാം ഉപേക്ഷി​ക്കാൻ തയ്യാറാ​യി. യശയ്യ 2:4-ലെ പ്രവചനം നിറ​വേ​റു​ന്നതു നമുക്കു കാണാ​നാ​കു​ന്നു. ‘അവർ ഇനി യുദ്ധം ചെയ്യാൻ പരിശീ​ലി​ക്കു​ക​യില്ല’ എന്നാണ്‌ അവിടെ പറയു​ന്നത്‌. നല്ല ശ്രമം ചെയ്‌ത്‌ നമ്മൾ പുതിയ വ്യക്തി​ത്വം ധരിക്കു​ന്നതു കാണു​മ്പോൾ അതു കൂടു​തൽക്കൂ​ടു​തൽ ആളുകളെ യഹോ​വ​യു​ടെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്കു​ന്നു. കൂടാതെ ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വ​ത്തി​നു കീഴ്‌പെ​ടു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യു​മാണ്‌. (യോഹ. 13:35; 1 പത്രോ. 2:12) ഇതൊ​ന്നും തനിയെ സംഭവി​ക്കു​ന്നതല്ല, ആവശ്യ​മായ സഹായം യേശു നമുക്കു ചെയ്‌തു​ത​രു​ന്നുണ്ട്‌.

യേശു ഒരു അടിമയെ നിയമിക്കുന്നു

9. മത്തായി 24:45-47-ൽ അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്‌ യേശു എന്തു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു?

9 മത്തായി 24:45-47 വായി​ക്കുക. അവസാ​ന​കാ​ലത്ത്‌ ആത്മീയ​ഭ​ക്ഷണം നൽകു​ന്ന​തി​നു​വേണ്ടി ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ നിയമി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. അങ്ങനെ ഒരു അടിമ ഇന്നുണ്ടോ? ഉണ്ട്‌. അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഒരു ചെറിയ കൂട്ടമാണ്‌ ആ അടിമ. യേശു ഇന്ന്‌ അവരെ ഉപയോ​ഗിച്ച്‌ ദൈവ​ജ​ന​ത്തി​നും താത്‌പ​ര്യ​ക്കാർക്കും “തക്കസമ​യത്ത്‌” ആത്മീയ​ഭ​ക്ഷണം നൽകുന്നു. ഈ അടിമ ദൈവ​ജ​ന​ത്തി​നു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യുന്നു. പക്ഷേ അവർ മറ്റുള്ള​വ​രു​ടെ വിശ്വാ​സ​ത്തി​ന്മേൽ ആധിപ​ത്യം നടത്തു​ന്നില്ല. (2 കൊരി. 1:24) ദൈവ​ജ​ന​ത്തി​ന്റെ “നായക​നും ഭരണാ​ധി​കാ​രി​യും” യേശു​വാ​ണെന്ന ബോധ്യ​ത്തോ​ടെ​യാണ്‌ അവർ പ്രവർത്തി​ക്കു​ന്നത്‌.—യശ. 55:4.

10. ചിത്ര​ത്തിൽ കാണുന്ന ഏതു പുസ്‌ത​ക​മാണ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു​തു​ട​ങ്ങാൻ നിങ്ങളെ സഹായി​ച്ചത്‌?

10 1919 മുതൽ വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ താത്‌പ​ര്യ​ക്കാർക്കു ബൈബിൾസ​ത്യ​ങ്ങൾ പഠിക്കു​ന്ന​തി​നു​വേണ്ടി പല തരത്തി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. 1921-ൽ, അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ ആളുകളെ പഠിപ്പി​ക്കു​ന്ന​തി​നു​വേണ്ടി ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌തകം പ്രസി​ദ്ധീ​ക​രി​ച്ചു. തുടർന്ന്‌ ഓരോ കാലത്തും പുതു​താ​യി പല പുസ്‌ത​ക​ങ്ങ​ളും പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും ഏതു പുസ്‌ത​ക​മാ​ണു നിങ്ങളെ സഹായി​ച്ചത്‌? അത്‌ “ദൈവം സത്യവാൻ” എന്ന പുസ്‌തകം ആയിരു​ന്നോ? നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം ആയിരു​ന്നോ? അല്ലെങ്കിൽ, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?, ബൈബിൾ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? ഇവയിൽ ഏതെങ്കി​ലും പുസ്‌ത​ക​മാ​യി​രു​ന്നോ? അതോ നമ്മുടെ ഏറ്റവും പുതിയ, ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​മാ​ണോ? ഈ ഓരോ പ്രസി​ദ്ധീ​ക​ര​ണ​വും അതാതു കാലത്ത്‌ ബൈബിൾസ​ത്യ​ങ്ങൾ അറിയാൻ ആളുകളെ സഹായി​ക്കു​ന്ന​തിന്‌ ഏറ്റവും പറ്റിയ​താ​യി​രു​ന്നു.

11. ആത്മീയാ​ഹാ​രം നമുക്ക്‌ എല്ലാവർക്കും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 കട്ടിയായ ആത്മീയാ​ഹാ​രം പുതു​താ​യി പഠിച്ചു​വ​രു​ന്ന​വർക്കു മാത്രമല്ല നമുക്ക്‌ എല്ലാവർക്കും വേണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതെക്കു​റിച്ച്‌ പറഞ്ഞത്‌ ‘കട്ടിയായ ആഹാരം മുതിർന്ന​വർക്കു​ള്ള​താണ്‌’ എന്നാണ്‌. (എബ്രാ. 5:14) ഇത്തരം ആത്മീയാ​ഹാ​രം കഴിക്കു​ന്ന​തും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​തും ‘ശരിയും തെറ്റും വിവേ​ചി​ച്ച​റി​യാൻ’ നമ്മളെ സഹായി​ക്കു​മെ​ന്നും പൗലോസ്‌ കൂട്ടി​ച്ചേർത്തു. ശരിയും തെറ്റും സംബന്ധിച്ച ലോക​ത്തി​ന്റെ നിലവാ​രം ഓരോ ദിവസം കഴിയും​തോ​റും താഴ്‌ന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്തര​മൊ​രു സാഹച​ര്യ​ത്തിൽ ദൈവ​ത്തി​ന്റെ ഉയർന്ന നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നത്‌ ഒട്ടും എളുപ്പമല്ല. എന്നാൽ നമ്മുടെ വിശ്വാ​സം ശക്തമാക്കി നിറു​ത്താൻ ആവശ്യ​മായ ആത്മീയാ​ഹാ​രം നമുക്കു കിട്ടു​ന്നു​ണ്ടെന്നു യേശു ഉറപ്പു​വ​രു​ത്തു​ന്നു. ഇന്നു യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ അതു തയ്യാറാ​ക്കി വിതരണം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ അവർ ഇതൊക്കെ തയ്യാറാ​ക്കു​ന്നത്‌.

12. യേശു​വി​നെ​പ്പോ​ലെ നമ്മൾ എങ്ങനെ​യാ​ണു ദൈവ​ത്തി​ന്റെ പേരിനെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നത്‌?

12 യേശു​വി​നെ​പ്പോ​ലെ നമ്മളും ഇന്നു ദൈവ​ത്തി​ന്റെ പേരിന്‌ എല്ലാ മഹത്ത്വ​വും നൽകുന്നു. (യോഹ. 17:6, 26) ഉദാഹ​ര​ണ​ത്തിന്‌ 1931-ൽ, ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ നമ്മൾ സ്വീക​രി​ച്ചു. (യശ. 43:10-12) അങ്ങനെ ചെയ്‌ത​തി​ലൂ​ടെ ദൈവ​ത്തി​ന്റെ പേര്‌ നമുക്ക്‌ എത്ര പ്രധാ​ന​മാ​ണെ​ന്നും ആ പേരിൽ അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നെ​ന്നും നമ്മൾ തെളി​യി​ക്കു​ക​യാ​യി​രു​ന്നു. കൂടാതെ അതേ വർഷം ഒക്‌ടോ​ബർ മാസം​മു​തൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പുറം​താ​ളിൽ ദൈവ​ത്തി​ന്റെ പേര്‌ നമ്മൾ ഉപയോ​ഗി​ച്ചു​തു​ടങ്ങി. ഇനി, വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളിൽ ദൈവ​ത്തി​ന്റെ പേര്‌ വരേണ്ട സ്ഥലങ്ങളി​ലെ​ല്ലാം അതു തിരികെ കൊണ്ടു​വന്നു. ഇന്നു ക്രൈ​സ്‌ത​വ​മ​തങ്ങൾ അവരുടെ പല ബൈബിൾപ​രി​ഭാ​ഷ​ക​ളിൽനി​ന്നും യഹോവ എന്ന പേര്‌ നീക്കം ചെയ്യു​മ്പോ​ഴാ​ണു നമ്മൾ ഇങ്ങനെ ചെയ്യു​ന്ന​തെന്ന്‌ ഓർക്കണം. നമ്മുടെ സംഘടന ഇക്കാര്യ​ത്തിൽ മറ്റു മതങ്ങളിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​മാണ്‌, അല്ലേ?

യേശു തന്റെ അനുഗാ​മി​കളെ സംഘടിപ്പിക്കുന്നു

13. യേശു ഇന്നു വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌? (യോഹ​ന്നാൻ 6:68)

13 ഇന്നു ശുദ്ധാ​രാ​ധന ഉയർന്ന ഒരു സ്ഥാന​ത്തേക്കു കൊണ്ടു​വ​രു​ന്ന​തി​നു​വേണ്ടി ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു ഭൂമി​യിൽ ഒരു സംഘട​നയെ വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. ഈ സംഘട​ന​യെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? ഒരുപക്ഷേ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പറഞ്ഞതു​പോ​ലെ​യാ​യി​രി​ക്കാം നിങ്ങൾക്കും തോന്നു​ന്നത്‌. പത്രോസ്‌ യേശു​വി​നോ​ടു പറഞ്ഞു: “ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌? നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!” (യോഹ. 6:68) യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇന്നു നമ്മളൊ​ക്കെ എവിടെ ആയിരി​ക്കു​മാ​യി​രു​ന്നെന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കൂ. ഈ സംഘട​ന​യി​ലൂ​ടെ നമു​ക്കെ​ല്ലാം ആത്മീയാ​ഹാ​രം ആവശ്യ​മായ അളവിൽ കിട്ടു​ന്നു​ണ്ടെന്നു ക്രിസ്‌തു ഉറപ്പു​വ​രു​ത്തു​ന്നു. കൂടാതെ പ്രസം​ഗ​പ്ര​വർത്തനം നല്ല രീതി​യിൽ ചെയ്യാൻ ആവശ്യ​മായ പരിശീ​ല​ന​വും നമുക്കു നൽകു​ന്നുണ്ട്‌. ഇനി, യഹോ​വ​യ്‌ക്ക്‌ ഇഷ്ടമുള്ള രീതി​യിൽ ജീവി​ക്കു​ന്ന​തി​നു​വേണ്ടി “പുതിയ വ്യക്തി​ത്വം” ധരിക്കാ​നും യേശു നമ്മളെ സഹായി​ക്കു​ന്നു.—എഫെ. 4:24.

14. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി?

14 പ്രതി​സ​ന്ധി​ക​ളു​ണ്ടാ​കു​മ്പോൾ അവയെ മറിക​ട​ക്കാൻ ആവശ്യ​മായ ഏറ്റവും നല്ല നിർദേ​ശങ്ങൾ യേശു നമുക്കു നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌, കോവിഡ്‌-19 മഹാമാ​രി തുടങ്ങിയ സമയത്ത്‌ ഇത്തരം നിർദേ​ശ​ങ്ങ​ളു​ടെ പ്രയോ​ജനം നമ്മൾ ശരിക്കും അനുഭ​വി​ച്ച​റി​ഞ്ഞ​താണ്‌. ലോക​ത്തുള്ള പലരും എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ വിഷമി​ച്ചു​നി​ന്ന​പ്പോൾ സുരക്ഷി​ത​രാ​യി​രി​ക്കു​ന്ന​തി​നു വേണ്ട നിർദേ​ശങ്ങൾ നമുക്ക്‌ ഓരോ​രു​ത്തർക്കും കിട്ടു​ന്നു​ണ്ടെന്നു യേശു ഉറപ്പു​വ​രു​ത്തി. പുറത്ത്‌ പോകു​മ്പോൾ മാസ്‌ക്‌ ധരിക്കാ​നും ശാരീ​രിക അകലം പാലി​ക്കാ​നും നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂടാതെ മൂപ്പന്മാ​രോ​ടു സഭയിലെ സഹോ​ദ​ര​ങ്ങളെ പതിവാ​യി വിളിച്ച്‌ അവരുടെ സുഖവി​വ​രങ്ങൾ അന്വേ​ഷി​ക്കാ​നും അവർ സുരക്ഷി​ത​രും ആത്മീയ​മാ​യി ശക്തരും ആണെന്ന്‌ ഉറപ്പു​വ​രു​ത്താ​നും ആവശ്യ​പ്പെട്ടു. (യശ. 32:1, 2) ഇനി, ഭരണസം​ഘ​ത്തിൽനി​ന്നുള്ള പുതിയ വിവര​ങ്ങ​ളി​ലൂ​ടെ​യും നമുക്ക്‌ ആവശ്യ​മായ നിർദേ​ശ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും കിട്ടി​ക്കൊ​ണ്ടി​രു​ന്നു.

15. മഹാമാ​രി​യു​ടെ സമയത്ത്‌ മീറ്റി​ങ്ങു​ക​ളും പ്രസം​ഗ​പ്ര​വർത്ത​ന​വും നടത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു നിർദേ​ശ​മാ​ണു ലഭിച്ചത്‌, എന്തായി​രു​ന്നു അതിന്റെ ഫലം?

15 മഹാമാ​രി​യു​ടെ സമയത്ത്‌ എങ്ങനെ മീറ്റി​ങ്ങു​ക​ളും പ്രസം​ഗ​പ്ര​വർത്ത​ന​വും നടത്താം എന്നതി​നെ​ക്കു​റി​ച്ചും നമുക്കു വ്യക്തമായ നിർദേ​ശങ്ങൾ ലഭിച്ചു. വളരെ പെട്ടെ​ന്നു​തന്നെ നമ്മൾ സഭാ​യോ​ഗ​ങ്ങ​ളും സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ഇന്റർനെ​റ്റി​ന്റെ സഹായ​ത്തോ​ടെ നടത്താൻതു​ടങ്ങി. കൂടാതെ നമ്മുടെ പ്രസം​ഗ​പ്ര​വർത്തനം ഏതാണ്ട്‌ മുഴു​വ​നാ​യും​തന്നെ കത്തുക​ളി​ലൂ​ടെ​യും ടെലി​ഫോ​ണി​ലൂ​ടെ​യും ആയി. നമ്മുടെ ഈ ശ്രമങ്ങ​ളെ​യെ​ല്ലാം യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. പല ബ്രാ​ഞ്ചോ​ഫീ​സു​ക​ളും പ്രചാ​ര​ക​രു​ടെ എണ്ണത്തിൽ വലിയ വർധന​യാ​ണു റിപ്പോർട്ട്‌ ചെയ്‌തത്‌. പലർക്കും നല്ലനല്ല അനുഭ​വ​ങ്ങ​ളു​മു​ണ്ടാ​യി.—“ യഹോവ നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​നത്തെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു” എന്ന ചതുരം കാണുക.

16. നമുക്ക്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

16 മഹാമാ​രി​യോ​ടുള്ള ബന്ധത്തിൽ സംഘടന തരുന്ന നിർദേ​ശങ്ങൾ ‘അൽപ്പം കൂടി​പ്പോ​കു​ന്നി​ല്ലേ’ എന്നു ചിലർക്കെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടാ​കും. എന്നാൽ സംഘട​ന​യി​ലൂ​ടെ നമുക്കു ലഭിക്കുന്ന നിർദേ​ശങ്ങൾ എത്ര ജ്ഞാന​ത്തോ​ടെ​യു​ള്ള​താ​യി​രു​ന്നു എന്നതിന്റെ തെളി​വു​കൾ പലപ്പോ​ഴും നമ്മൾ കണ്ടറിഞ്ഞു. (മത്താ. 11:19) യേശു ഇന്നു സ്‌നേ​ഹ​ത്തോ​ടെ തന്റെ ജനത്തെ നയിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ ഒരു കാര്യം ബോധ്യ​മാ​കു​ന്നു: നാളെ എന്തുതന്നെ സംഭവി​ച്ചാ​ലും യഹോ​വ​യും പ്രിയ​മ​ക​നായ യേശു​വും നമ്മുടെ കൂടെ​യു​ണ്ടാ​യി​രി​ക്കും.—എബ്രായർ 13:5, 6 വായി​ക്കുക.

17. യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

17 യേശു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴിൽ നമുക്ക്‌ ഇന്നു പ്രവർത്തി​ക്കാ​നാ​കു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌! സംസ്‌കാ​ര​ത്തി​ന്റെ​യോ ദേശത്തി​ന്റെ​യോ ഭാഷയു​ടെ​യോ പേരി​ലുള്ള ഭിന്നതകൾ ഇല്ലാത്ത ഒരു സംഘട​ന​യി​ലാ​ണു നമ്മൾ ഇന്ന്‌. നമുക്കു ‘കഴിക്കാൻ’ ആത്മീയാ​ഹാ​രം ധാരാ​ള​മാ​യുണ്ട്‌. പ്രസം​ഗ​പ്ര​വർത്തനം നന്നായി ചെയ്യാൻ ആവശ്യ​മായ എല്ലാ പരിശീ​ല​ന​വും നമുക്കു ലഭിക്കു​ന്നു. കൂടാതെ പുതിയ വ്യക്തി​ത്വം ധരിക്കാൻ നമുക്ക്‌ ഓരോ​രു​ത്തർക്കും വേണ്ട സഹായം കിട്ടുന്നു. പരസ്‌പരം സ്‌നേ​ഹി​ക്കാൻ നമ്മൾ പഠിക്കു​ന്നു. നമ്മുടെ നായക​നാ​യി യേശു ഉണ്ടായി​രി​ക്കു​ന്ന​തിൽ നമുക്ക്‌ അഭിമാ​നം തോന്നു​ന്നി​ല്ലേ?

ഗീതം 16 അഭിഷി​ക്ത​നാം മകനെ​പ്രതി യാഹിനെ സ്‌തു​തി​പ്പിൻ!

a ലക്ഷക്കണക്കിനു പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഇന്ന്‌ ഉത്സാഹ​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു. നിങ്ങളും അവരിൽ ഒരാളാ​ണോ? എങ്കിൽ നിങ്ങൾ പ്രവർത്തി​ക്കു​ന്നതു കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നേതൃ​ത്വ​ത്തിൻകീ​ഴി​ലാണ്‌. യേശു ഇന്നു പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്നു എന്നതിന്റെ ചില തെളി​വു​കൾ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. അതെക്കു​റിച്ച്‌ പഠിക്കു​ന്നതു ക്രിസ്‌തു​വി​ന്റെ നേത്വ​ത്തിൻകീ​ഴിൽ യഹോ​വയെ സേവി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നം കൂടുതൽ ശക്തമാ​ക്കും.