വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

നിങ്ങൾ ഓർക്കു​ന്നു​ണ്ടോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധ​യോ​ടെ വായി​ച്ചു​കാ​ണു​മ​ല്ലോ. പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയാൻ കഴിയു​മോ?

യഹോവയോടു സംസാ​രി​ക്കാ​നും യഹോവ പറയു​ന്നതു കേൾക്കാ​നും യഹോ​വ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും സമയ​മെ​ടു​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ എന്തു പ്രയോ​ജനം കിട്ടും?

നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും മികച്ച അധ്യാ​പ​ക​രാ​കാ​നും വിശ്വാ​സ​ത്തിൽ ശക്തരാ​കാ​നും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തിൽ വളരാ​നും നമുക്കാ​കും.—w22.01, പേ. 30-31.

യഹോവയിലും യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളി​ലും വിശ്വ​സി​ക്കാൻ പഠിക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

മൂപ്പന്മാർ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളെ​യും അവർ തരുന്ന നിർദേ​ശ​ങ്ങ​ളെ​യും സംശയി​ക്കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധത്തിൽ വിശ്വാ​സ​മു​ണ്ടെന്നു നമുക്കു കാണി​ക്കാം. അങ്ങനെ ചെയ്യാൻ ഇപ്പോൾത്തന്നെ പഠിക്കു​ന്നെ​ങ്കിൽ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ കിട്ടുന്ന നിർദേ​ശങ്ങൾ, മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​വ​യോ വിചി​ത്ര​മോ ആയി തോന്നി​യാ​ലും അനുസ​രി​ക്കാൻ നമ്മൾ തയ്യാറാ​കും.—w22.02, പേ. 4-6.

എന്തിനാണു ദൈവ​ദൂ​തൻ സെഖര്യ​യോ​ടു ഗവർണ​റായ ‘സെരു​ബ്ബാ​ബേ​ലി​ന്റെ കൈയി​ലെ തൂക്കു​ക​ട്ട​യെ​ക്കു​റിച്ച്‌’ പറഞ്ഞത്‌? (സെഖ. 4:8-10)

ദേവാലയത്തിന്റെ പണി പൂർത്തി​യാ​കു​മെ​ന്നും അതു ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ലു​ള്ള​താ​യി​രി​ക്കു​മെ​ന്നും ഈ ദർശനം ദൈവ​ജ​ന​ത്തിന്‌ ഉറപ്പു​കൊ​ടു​ത്തു.—w22.03, പേ. 16-17.

നമുക്ക്‌ എങ്ങനെ ‘സംസാ​ര​ത്തിൽ ഒരു മാതൃ​ക​യാ​യി​രി​ക്കാം?’ (1 തിമൊ. 4:12)

ശുശ്രൂഷയിലായിരിക്കുമ്പോൾ ദയയോ​ടെ​യും ആദര​വോ​ടെ​യും സംസാ​രി​ക്കുക, മനസ്സു​തു​റന്ന്‌ യഹോ​വ​യ്‌ക്കു സ്‌തുതി പാടുക, പതിവാ​യി മീറ്റി​ങ്ങു​ക​ളിൽ അഭി​പ്രാ​യങ്ങൾ പറയുക, സത്യം സംസാ​രി​ക്കുക, മറ്റുള്ള​വരെ ബലപ്പെ​ടു​ത്തുക, മോശ​മാ​യി സംസാ​രി​ക്കു​ന്നത്‌ ഒഴിവാ​ക്കുക.—w22.04,പേ. 6-9.

ദാനിയേൽ 7-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന നാലു കാട്ടു​മൃ​ഗ​ങ്ങ​ളു​ടെ (രാജ്യ​ങ്ങ​ളു​ടെ) സവി​ശേ​ഷ​തകൾ വെളി​പാട്‌ 13:1, 2-ലെ ഒരു കാട്ടു​മൃ​ഗ​ത്തി​നു​ത​ന്നെ​യു​ള്ള​താ​യി പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

വെളിപാട്‌ 13-ൽ പറഞ്ഞി​രി​ക്കുന്ന കാട്ടു​മൃ​ഗം റോം​പോ​ലുള്ള ഏതെങ്കി​ലും ഒരു രാജ്യ​ത്തെയല്ല, മറിച്ച്‌ മനുഷ്യ​രെ ഇന്നോളം ഭരിച്ചി​ട്ടുള്ള എല്ലാ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ​യു​മാണ്‌ അർഥമാ​ക്കു​ന്നത്‌.—w22.05, പേ. 9.

ദൈവം ന്യായ​ത്തോ​ടെ കാര്യങ്ങൾ ചെയ്യു​മെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കാ​നുള്ള ഒരു പ്രധാ​ന​വി​ധം ഏതാണ്‌?

ആരെങ്കിലും നമു​ക്കെ​തി​രെ ഒരു തെറ്റ്‌ ചെയ്യു​ക​യോ നമ്മളെ വേദനി​പ്പി​ക്കു​ക​യോ മുറി​പ്പെ​ടു​ത്തു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ, നീരസ​പ്പെ​ടു​ക​യോ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കുക. നമുക്കു​ണ്ടായ എല്ലാ വിഷമ​ങ്ങ​ളും യഹോവ മാറ്റി​ത്ത​രും.—w22.06, പേ. 10-11.

മീറ്റിങ്ങിനു പ്രാർഥി​ക്കാൻ നിയമനം കിട്ടുന്ന സഹോ​ദരൻ ഏതു കാര്യം മനസ്സിൽപ്പി​ടി​ക്കണം?

സഭയ്‌ക്ക്‌ ഒരു ഉപദേശം കൊടു​ക്കാ​നോ ഒരു അറിയി​പ്പു നടത്താ​നോ ഉള്ള അവസരമല്ല പ്രാർഥന. പ്രത്യേ​കിച്ച്‌ മീറ്റി​ങ്ങി​ന്റെ തുടക്ക​ത്തി​ലുള്ള പ്രാർഥ​ന​യ്‌ക്ക്‌ “വാക്കു​ക​ളു​ടെ എണ്ണം” കൂട്ടേ​ണ്ട​തില്ല. (മത്താ. 6:7)—w22.07, പേ. 24-25.

‘മോശ​മായ കാര്യങ്ങൾ ചെയ്‌ത​വ​രു​ടേത്‌ ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​നം’ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (യോഹ. 5:29)

അവരെ ന്യായം വിധി​ക്കു​ന്നത്‌, മരിക്കു​ന്ന​തി​നു മുമ്പ്‌ അവർ എന്തു ചെയ്‌തു എന്നു നോക്കി​യി​ട്ടല്ല. പുനരു​ത്ഥാ​ന​ത്തി​നു ശേഷമുള്ള അവരുടെ മനോ​ഭാ​വ​ത്തി​ന്റെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അവരെ വിലയി​രു​ത്തു​ന്നത്‌.—w22.09, പേ. 18.

1922 സെപ്‌റ്റം​ബ​റി​ലെ കൺ​വെൻ​ഷ​നിൽ ജെ. എഫ്‌. റഥർഫോർഡ്‌ സഹോ​ദരൻ ആവേശം ജനിപ്പി​ക്കുന്ന ഏത്‌ ആഹ്വാനം നൽകി?

യു.എസ്‌.എ.-യിലെ ഒഹാ​യോ​യി​ലുള്ള സീഡാർ പോയി​ന്റിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇതാ, രാജാവ്‌ വാഴുന്നു! നിങ്ങൾ അവന്റെ പരസ്യ​പ്ര​ചാ​ര​ക​രാണ്‌. അതു​കൊണ്ട്‌, രാജാ​വി​നെ​യും അവന്റെ രാജ്യ​ത്തെ​യും പ്രസി​ദ്ധ​മാ​ക്കു​വിൻ, പ്രസി​ദ്ധ​മാ​ക്കു​വിൻ, പ്രസി​ദ്ധ​മാ​ക്കു​വിൻ!”—w22.10, പേ. 3-5.

സഹിച്ചുനിൽക്കാൻ ദൈവം നമ്മളെ സഹായി​ക്കുന്ന ഏതു മൂന്നു വിധങ്ങ​ളെ​ക്കു​റി​ച്ചാണ്‌ യശയ്യ 30-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നത്‌?

(1) നമ്മുടെ പ്രാർഥ​നകൾ ശ്രദ്ധി​ച്ചു​കേൾക്കു​ക​യും അതിന്‌ ഉത്തരം നൽകു​ക​യും ചെയ്‌തു​കൊ​ണ്ടും (2) വേണ്ട നിർദേ​ശങ്ങൾ നൽകി വഴിന​യി​ച്ചു​കൊ​ണ്ടും (3) ഇപ്പോ​ഴും ഭാവി​യി​ലും നമ്മളെ അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടും യഹോവ സഹായി​ക്കു​ന്ന​താ​യി ഈ അധ്യായം പറയുന്നു.—w22.11, പേ. 9.

സങ്കീർത്തനം 37:10, 11, 29-ലെ വാക്കുകൾ പണ്ട്‌ നിറ​വേ​റി​യെ​ന്നും അതിനു ഭാവി​യിൽ ഒരു നിവൃ​ത്തി​യു​ണ്ടെ​ന്നും നമുക്ക്‌ എങ്ങനെ അറിയാം?

ദാവീദിന്റെ ആ വാക്കുകൾ, മുമ്പ്‌ ഇസ്രാ​യേ​ലി​ലു​ണ്ടാ​യി​രുന്ന അനുഗൃ​ഹീ​താ​വ​സ്ഥ​യ്‌ക്കു നന്നായി യോജി​ക്കുന്ന ഒരു വർണന​യാണ്‌, പ്രത്യേ​കിച്ച്‌ ശലോ​മോ​ന്റെ ഭരണകാ​ലത്ത്‌. യേശു 11-ാം വാക്യം ഉദ്ധരി​ച്ചു​കൊണ്ട്‌ ഭാവി​യിൽ വരാനി​രി​ക്കുന്ന ഒരു പറുദീ​സ​യെ​ക്കു​റിച്ച്‌ പറഞ്ഞു. (മത്താ. 5:5; ലൂക്കോ. 23:43)—w22.12, പേ. 8-10, 14.