വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 51

പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നിങ്ങൾക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നാ​കും

പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നിങ്ങൾക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നാ​കും

“നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌, ഭയപ്പെ​ടു​ക​യു​മ​രുത്‌.” —യോഹ. 14:27.

ഗീതം 112 യഹോവ—സമാധാ​ന​ത്തി​ന്റെ ദൈവം

ചുരുക്കം a

1. എന്താണു “ദൈവ​സ​മാ​ധാ​നം,” അത്‌ ഉണ്ടായി​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌? (ഫിലി​പ്പി​യർ 4:6, 7)

 പൊതു​വേ ആളുകൾക്ക്‌ അറിയി​ല്ലാത്ത ഒരു സമാധാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌, “ദൈവ​സ​മാ​ധാ​നം.” നമ്മുടെ സ്വർഗീ​യ​പി​താ​വു​മാ​യി വളരെ അടുത്ത​ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തി​ലൂ​ടെ കിട്ടുന്ന ഒരു ശാന്തത​യാണ്‌ അത്‌. ദൈവ​ത്തിൽനി​ന്നുള്ള ആ സമാധാ​ന​മു​ണ്ടെ​ങ്കിൽ നമുക്കു സുരക്ഷി​ത​ത്വ​ബോ​ധം തോന്നും. (ഫിലി​പ്പി​യർ 4:6, 7 വായി​ക്കുക.) നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ലൊരു സ്‌നേ​ഹ​ബ​ന്ധ​മു​ണ്ടാ​യി​രി​ക്കും. കൂടാതെ, ‘സമാധാ​ന​ത്തി​ന്റെ ദൈവ​വു​മാ​യും’ നമുക്ക്‌ ഉറ്റബന്ധം നിലനി​റു​ത്താ​നാ​കും. (1 തെസ്സ. 5:23) സ്വർഗീ​യ​പി​താ​വി​നെ അടുത്ത്‌ അറിയു​ക​യും ആശ്രയി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​മ്പോൾ നമുക്കു ദൈവ​സ​മാ​ധാ​നം കിട്ടും. അതു പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽപ്പോ​ലും ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തെ ശാന്തരാ​യി നിൽക്കാൻ നമ്മളെ സഹായി​ക്കും.

2. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽപ്പോ​ലും ദൈവ​സ​മാ​ധാ​നം കണ്ടെത്താ​നാ​കു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പോ​ടെ പറയാം?

2 ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോ​ഴോ ദുരന്തം നേരി​ടു​മ്പോ​ഴോ ആഭ്യന്ത​ര​ക​ലാ​പം ഉണ്ടാകു​മ്പോ​ഴോ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴോ ഒക്കെ ദൈവ​സ​മാ​ധാ​ന​മു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കാ​കു​മോ? ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ സ്വാഭാ​വി​ക​മാ​യും നമുക്കു പേടി തോന്നാം. എന്നാൽ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞതു ശ്രദ്ധി​ക്കുക: “നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌, ഭയപ്പെ​ടു​ക​യു​മ​രുത്‌.” (യോഹ. 14:27) ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ നേരി​ട്ട​പ്പോൾ നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ പലരും യേശു​വി​ന്റെ ഈ ഉപദേശം അനുസ​രി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സഹായ​ത്താൽ പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽപ്പോ​ലും അവർക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നും കഴിഞ്ഞി​രി​ക്കു​ന്നു.

രോഗം പടർന്നുപിടിക്കുമ്പോൾ

3. ഒരു മഹാമാ​രി ആളുക​ളു​ടെ സമാധാ​നം നശിപ്പി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

3 ഒരു മഹാമാ​രി ആളുക​ളു​ടെ ജീവിതം ആകെ മാറ്റി​മ​റി​ച്ചേ​ക്കാം. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ പലരു​ടെ​യും കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. ഒരു സർവേ​യിൽ പങ്കെടുത്ത പകുതി​യി​ല​ധി​കം പേരും പറഞ്ഞത്‌, ഇതു തുടങ്ങി​യ​തിൽപ്പി​ന്നെ അവർക്കു നന്നായി ഉറങ്ങാൻ കഴിഞ്ഞി​ട്ടില്ല എന്നാണ്‌. കൂടാതെ, ഉത്‌കണ്‌ഠ, വിഷാദം, മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ഉപയോ​ഗം, കുടും​ബ​പ്ര​ശ്‌നങ്ങൾ, ആത്മഹത്യാ​ശ്ര​മങ്ങൾ എന്നിവ വലിയ അളവിൽ വർധി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നിങ്ങൾ താമസി​ക്കുന്ന പ്രദേ​ശത്ത്‌ ഒരു രോഗം പടർന്നു​പി​ടി​ക്കു​ന്നെ​ങ്കിൽ അധികം ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാ​നും ദൈവ​സ​മാ​ധാ​നം നേടാ​നും നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും?

4. അവസാ​ന​കാ​ല​ത്തെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പ്രവച​ന​ത്തെ​പ്പറ്റി അറിയു​ന്നതു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

4 അവസാ​ന​കാ​ലത്ത്‌ പകർച്ച​വ്യാ​ധി​കൾ അഥവാ മഹാമാ​രി​കൾ “ഒന്നിനു പുറകേ ഒന്നായി” പടർന്നു​പി​ടി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ലൂക്കോ. 21:11) ഈ അറിവ്‌ സമാധാ​ന​ത്തോ​ടെ​യി​രി​ക്കാൻ നമ്മളെ എങ്ങനെ സഹായി​ക്കും? ഇത്തരത്തിൽ രോഗം പടർന്നു​പി​ടി​ക്കു​മ്പോൾ നമുക്ക്‌ അതിൽ അതിശ​യ​മില്ല. കാരണം യേശു മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യ​ങ്ങ​ളാണ്‌ ഇപ്പോൾ സംഭവി​ക്കു​ന്ന​തെന്നു നമുക്ക്‌ അറിയാം. അതു​കൊണ്ട്‌ അവസാ​ന​കാ​ലത്ത്‌ ജീവി​ക്കു​ന്ന​വർക്കു​വേണ്ടി യേശു നൽകിയ ഉപദേശം നമുക്കും അനുസ​രി​ക്കാം. യേശു പറഞ്ഞു: “പേടി​ക്ക​രുത്‌.”—മത്താ. 24:6.

ബൈബിൾവാ​യ​ന​യു​ടെ ഓഡി​യോ ശ്രദ്ധി​ക്കു​ന്നതു രോഗം പടർന്നു​പി​ടി​ക്കുന്ന സമയത്ത്‌ മനസ്സമാ​ധാ​ന​ത്തോ​ടെ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കും (5-ാം ഖണ്ഡിക കാണുക)

5. (എ) ഫിലി​പ്പി​യർ 4:8, 9 പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോൾ നമുക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കാം? (ബി) ബൈബി​ളി​ന്റെ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ കേൾക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

5 ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോൾ സ്വാഭാ​വി​ക​മാ​യി നമുക്കു പേടി​യും ഉത്‌ക​ണ്‌ഠ​യും ഒക്കെ തോന്നാം. ഡെയ്‌സി b സഹോ​ദ​രി​യു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌? കോവിഡ്‌-19 പിടി​പെട്ട്‌ സഹോ​ദ​രി​യു​ടെ അപ്പന്റെ അനിയ​നും അപ്പന്റെ ചേട്ടന്റെ മകനും സഹോ​ദ​രി​യെ ചികി​ത്സി​ച്ചി​രുന്ന ഡോക്ട​റും ഒക്കെ മരിച്ചു. അതോടെ തനിക്കും ഈ രോഗം പിടി​പെ​ടു​മെ​ന്നും താൻ കാരണം പ്രായ​മായ അമ്മയ്‌ക്ക്‌ എന്തെങ്കി​ലും സംഭവി​ക്കു​മെ​ന്നും സഹോ​ദരി ചിന്തിച്ചു. മാത്രമല്ല, ജോലി നഷ്ടപ്പെ​ട്ടേ​ക്കാ​മെന്ന പേടി​യു​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ സംഭവി​ച്ചാൽ വീട്ടു​വാ​ടക എങ്ങനെ കൊടു​ക്കും, ഭക്ഷണത്തി​നുള്ള വക എങ്ങനെ കണ്ടെത്തും എന്നെല്ലാം സഹോ​ദരി ഉത്‌ക​ണ്‌ഠ​പ്പെട്ടു. അതൊക്കെ കാരണം പല രാത്രി​ക​ളി​ലും നന്നായി ഉറങ്ങാൻപോ​ലും കഴിഞ്ഞില്ല. എന്നാൽ സഹോ​ദരി തന്റെ മനസ്സമാ​ധാ​നം വീണ്ടെ​ടു​ത്തു. എങ്ങനെ? ആ സാഹച​ര്യ​ത്തി​ലും ശാന്തയാ​യി​രി​ക്കാ​നും നല്ല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും തന്നെ സഹായി​ക്കണേ എന്ന്‌ എടുത്തു​പ​റഞ്ഞ്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. (ഫിലി​പ്പി​യർ 4:8, 9 വായി​ക്കുക.) കൂടാതെ, ബൈബി​ളി​ന്റെ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ കേട്ടു​കൊണ്ട്‌ യഹോവ തന്നോടു സംസാ​രി​ക്കു​ന്നതു ശ്രദ്ധി​ക്കാൻ സഹോ​ദരി തയ്യാറാ​യി. “ശാന്തമായ സ്വരത്തി​ലുള്ള ബൈബിൾവാ​യന ശ്രദ്ധി​ച്ച​പ്പോൾ എന്റെ ഉത്‌കണ്‌ഠ മറിക​ട​ക്കാ​നും യഹോ​വ​യു​ടെ കരുണ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും എനിക്കു കഴിഞ്ഞു” എന്നു സഹോ​ദരി പറയുന്നു.—സങ്കീ. 94:19.

6. ബൈബി​ളി​ന്റെ പഠനവും മീറ്റി​ങ്ങു​ക​ളും നമ്മളെ എങ്ങനെ സഹായി​ക്കും?

6 ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോൾ നമ്മൾ അതുവരെ ചെയ്‌തു​കൊ​ണ്ടി​രുന്ന പല കാര്യ​ങ്ങൾക്കും തടസ്സം നേരി​ട്ടേ​ക്കാ​മെ​ന്നതു ശരിയാണ്‌. എന്നാൽ അപ്പോ​ഴും സ്വന്തമാ​യി ബൈബിൾ പഠിക്കു​ന്ന​തും മീറ്റി​ങ്ങി​നു പോകു​ന്ന​തും ഒന്നും നമ്മൾ നിറു​ത്തി​ക്ക​ള​യ​രുത്‌. നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും വീഡി​യോ​ക​ളി​ലും കാണുന്ന ജീവി​താ​നു​ഭ​വ​ങ്ങ​ളിൽനിന്ന്‌ നമ്മു​ടേ​തു​പോ​ലുള്ള പ്രശ്‌നങ്ങൾ നേരി​ടുന്ന സഹോ​ദ​രങ്ങൾ അത്തരം സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വയെ വിശ്വ​സ്‌ത​രാ​യി സേവി​ക്കു​ന്നെന്നു നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. (1 പത്രോ. 5:9) മീറ്റി​ങ്ങു​കൾക്കു പോകു​മ്പോൾ ബൈബി​ളിൽനി​ന്നുള്ള നല്ലനല്ല ആശയങ്ങൾകൊണ്ട്‌ മനസ്സു നിറയ്‌ക്കാൻ നമുക്കു കഴിയും. മാത്രമല്ല, അവി​ടെ​യാ​യി​രി​ക്കു​മ്പോൾ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അവരിൽനിന്ന്‌ പ്രോ​ത്സാ​ഹനം സ്വീക​രി​ക്കാ​നും നമുക്കു സാധി​ക്കും. (റോമ. 1:11, 12) ഇനി, യഹോവ എങ്ങനെ​യാ​ണു തന്റെ ആരാധ​കരെ അവർ രോഗി​ക​ളാ​യി​രു​ന്ന​പ്പോ​ഴോ പേടി തോന്നുന്ന ഒരു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴോ ഒറ്റയ്‌ക്കാ​ണെന്നു തോന്നി​യ​പ്പോ​ഴോ ഒക്കെ സഹായി​ച്ചി​ട്ടു​ള്ളത്‌ എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അങ്ങനെ ചെയ്യു​ന്നതു നമ്മുടെ വിശ്വാ​സം ബലപ്പെ​ടു​ത്തു​ക​യും യഹോവ നമ്മളെ​യും സഹായി​ക്കു​മെ​ന്നുള്ള ബോധ്യം ശക്തമാ​ക്കു​ക​യും ചെയ്യും.

7. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കാൻ ശ്രമി​ക്കുക. രോഗം പടർന്നു​പി​ടി​ക്കുന്ന സാഹച​ര്യ​ത്തിൽ സഹോ​ദ​ര​ങ്ങ​ളു​ടെ കൂടെ​യാ​യി​രി​ക്കു​മ്പോൾപ്പോ​ലും നമ്മൾ അകലം പാലി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ആ സമയത്ത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​പ്പോ​ലെ​യാ​യി​രി​ക്കും നിങ്ങൾക്കും തോന്നു​ന്നത്‌. തന്റെ സ്‌നേ​ഹി​ത​നായ ഗായൊ​സി​നെ നേരിൽ കാണാൻ അദ്ദേഹം ആഗ്രഹി​ച്ചു. (3 യോഹ. 13, 14) എന്നാൽ ഉടനെ​യൊ​ന്നും അതിനു സാധി​ക്കി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ തനിക്ക്‌ അപ്പോൾ ചെയ്യാ​നാ​കുന്ന കാര്യം അദ്ദേഹം ചെയ്‌തു; ഗായൊ​സിന്‌ ഒരു കത്ത്‌ എഴുതി. അതു​പോ​ലെ നമുക്കും സഹോ​ദ​ര​ങ്ങളെ നേരിൽ കാണാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ഫോൺ വിളി​ക്കാം, വീഡി​യോ കോൾ ചെയ്യാം അല്ലെങ്കിൽ ഒരു മെസേജ്‌ അയയ്‌ക്കാം. അങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ നമ്മൾ ഒറ്റയ്‌ക്കല്ല എന്നൊരു തോന്ന​ലു​ണ്ടാ​കും. അതു വലിയ മനസ്സമാ​ധാ​നം തരും. ഇനി, വലിയ ഉത്‌കണ്‌ഠ തോന്നു​ന്നെ​ങ്കിൽ നമുക്കു മൂപ്പന്മാ​രെ വിളി​ക്കാം. അവർ സ്‌നേ​ഹ​ത്തോ​ടെ നൽകുന്ന പ്രോ​ത്സാ​ഹനം സ്വീക​രി​ക്കാം.—യശ. 32:1, 2.

ദുരന്തം ഉണ്ടാകുമ്പോൾ

8. ഒരു ദുരന്തം നിങ്ങളു​ടെ സമാധാ​നം തകർത്തേ​ക്കാ​വു​ന്നത്‌ എങ്ങനെ?

8 വെള്ള​പ്പൊ​ക്കം, ഭൂകമ്പം, കാട്ടുതീ എന്നിവ​പോ​ലുള്ള ഏതെങ്കി​ലും ദുരന്തം നിങ്ങൾക്കു നേരി​ട്ടി​ട്ടു​ണ്ടോ? എങ്കിൽ കുറെ​ക്കാ​ല​ത്തേക്കു നിങ്ങൾക്ക്‌ അതുമാ​യി ബന്ധപ്പെട്ട ഉത്‌ക​ണ്‌ഠകൾ തോന്നി​യേ​ക്കാം. കാരണം നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചു​പോ​യി​ട്ടു​ണ്ടാ​കാം. അല്ലെങ്കിൽ വസ്‌തു​വ​കകൾ നഷ്ടപ്പെ​ട്ടി​രി​ക്കാം. അതൊക്കെ ഓർത്ത്‌ സങ്കടവും നിരാ​ശ​യും ദേഷ്യ​വും തോന്നാം. നിങ്ങൾക്ക്‌ അങ്ങനെ തോന്നി എന്നതിന്റെ അർഥം യഹോ​വ​യിൽ നിങ്ങൾക്കു വിശ്വാ​സ​മി​ല്ലെ​ന്നോ വസ്‌തു​വ​ക​കളെ നിങ്ങൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നെ​ന്നോ അല്ല. ഇതു​പോ​ലുള്ള പ്രശ്‌ന​ങ്ങളെ നേരി​ടാൻ ശരിക്കും ബുദ്ധി​മു​ട്ടാണ്‌. അത്തരം സമയങ്ങ​ളിൽ മനസ്സ്‌ അസ്വസ്ഥ​മാ​കും. പലവിധ ചിന്തകൾ നമ്മളെ പിടി​കൂ​ടും. ഇനി, ‘അതൊ​ന്നും കുഴപ്പ​മില്ല, സ്വാഭാ​വി​ക​മാണ്‌’ എന്നു മറ്റുള്ള​വ​രും പറഞ്ഞേ​ക്കാം. (ഇയ്യോ. 1:11) എന്നാൽ വിഷമി​പ്പി​ക്കുന്ന ഇത്തരത്തി​ലുള്ള പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും നമുക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നാ​കും. എങ്ങനെ?

9. ദുരന്ത​ങ്ങൾക്കു​വേണ്ടി ഒരുങ്ങാൻ സഹായി​ക്കുന്ന എന്താണു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞത്‌?

9 ലോക​ത്തുള്ള ചില ആളുകൾ ചിന്തി​ക്കു​ന്നതു തങ്ങൾക്ക്‌ ഒരിക്ക​ലും ഒരു ദുരന്തം നേരി​ടേ​ണ്ടി​വ​രില്ല എന്നാണ്‌. എന്നാൽ ഈ അവസാ​ന​നാ​ളു​ക​ളിൽ ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ വർധി​ച്ചു​വ​രു​മെന്നു നമുക്ക​റി​യാം. കാരണം അന്ത്യത്തി​നു മുമ്പായി “വലിയ ഭൂകമ്പ​ങ്ങ​ളും” അതു​പോ​ലുള്ള മറ്റു ദുരന്ത​ങ്ങ​ളും ഉണ്ടാകു​മെന്നു യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്നു. (ലൂക്കോ. 21:11) അതു​കൊ​ണ്ടു​തന്നെ അവയിൽ ചിലതു നമുക്കും അനുഭ​വി​ക്കേ​ണ്ടി​വ​രു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നു. കൂടാതെ, ‘നിയമ​ലം​ഘനം വർധി​ക്കു​മെ​ന്നും’ യേശു മുന്നറി​യി​പ്പു നൽകി. അതും നമുക്കു കാണാ​നാ​കു​ന്നുണ്ട്‌. കുറ്റകൃ​ത്യ​ങ്ങ​ളും അക്രമ​വും ഭീകരാ​ക്ര​മ​ണ​ങ്ങ​ളും ഒന്നി​നൊ​ന്നു കൂടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (മത്താ. 24:12) ഇങ്ങനെ​യൊ​ക്കെ​യുള്ള പ്രശ്‌നങ്ങൾ യഹോ​വ​യു​ടെ ആരാധ​കര​ല്ലാ​ത്ത​വർക്കു മാത്രമേ ഉണ്ടാകൂ എന്നു യേശു ഒരിക്ക​ലും പറഞ്ഞില്ല. യഹോ​വ​യു​ടെ വിശ്വ​സ്‌താ​രാ​ധ​കർക്കും അവയൊ​ക്കെ നേരി​ടേ​ണ്ടി​വ​രു​ന്നുണ്ട്‌. (യശ. 57:1; 2 കൊരി. 11:25) ഒരു ദുരന്തം ഉണ്ടാകു​മ്പോൾ യഹോവ നമ്മളെ അത്ഭുത​ക​ര​മാ​യി രക്ഷിക്ക​ണ​മെ​ന്നില്ല. പക്ഷേ ശാന്തരാ​യി, മനസ്സമാ​ധാ​ന​ത്തോ​ടെ​യി​രി​ക്കാൻ വേണ്ട​തെ​ല്ലാം യഹോവ ചെയ്‌തു​ത​രും.

10. ഒരു ദുരന്തത്തെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കു​ന്നതു വിശ്വാ​സ​ത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (സുഭാ​ഷി​തങ്ങൾ 22:3)

10 ഒരു ദുരന്തം ഉണ്ടായാൽ എന്തു ചെയ്യണം എന്നതി​നെ​ക്കു​റിച്ച്‌ നമ്മൾ നേര​ത്തേ​തന്നെ ചിന്തി​ച്ചു​വെ​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ആ സമയത്ത്‌ ശാന്തരാ​യി​രി​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. പക്ഷേ ഇങ്ങനെ നേരത്തേ ഒരുങ്ങു​ന്നത്‌ യഹോ​വ​യിൽ നമുക്കു വിശ്വാ​സ​മില്ല എന്നതിന്റെ സൂചന​യാ​ണോ? ഒരിക്ക​ലു​മല്ല. വാസ്‌ത​വ​ത്തിൽ, അത്തരം സമയങ്ങ​ളിൽ നമുക്കു വേണ്ടതു ചെയ്‌തു​ത​രാ​നുള്ള യഹോ​വ​യു​ടെ കഴിവിൽ വിശ്വാ​സ​മുണ്ട്‌ എന്നാണ്‌ അതു കാണി​ക്കു​ന്നത്‌. അത്‌ എങ്ങനെ? വരാനി​രി​ക്കുന്ന ആപത്തു കണ്ട്‌ അതിനു​വേണ്ടി ഒരുങ്ങി​യി​രി​ക്കാ​നാ​ണു ബൈബിൾ നമ്മളെ ഉപദേ​ശി​ക്കു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 22:3 വായി​ക്കുക.) ഇന്ന്‌ യഹോ​വ​യു​ടെ സംഘടന മീറ്റി​ങ്ങു​ക​ളി​ലൂ​ടെ​യും മാസി​ക​ക​ളി​ലൂ​ടെ​യും അറിയി​പ്പു​ക​ളി​ലൂ​ടെ​യും ഒക്കെ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തെ നേരി​ടു​ന്ന​തി​നു​വേണ്ടി ഒരുങ്ങി​യി​രി​ക്കാൻ നമ്മളെ കൂടെ​ക്കൂ​ടെ ഓർമി​പ്പി​ക്കാ​റുണ്ട്‌. c നമ്മൾ യഹോ​വ​യിൽ പൂർണ​മാ​യി വിശ്വ​സി​ക്കു​ന്നു​ണ്ടോ? എങ്കിൽ ഇപ്പോൾ, ഒരു ദുരന്തം ഉണ്ടാകു​ന്ന​തി​നു മുമ്പു​തന്നെ, ലഭിക്കുന്ന ഇത്തരം നിർദേ​ശങ്ങൾ നമ്മൾ അനുസ​രി​ക്കും.

നേര​ത്തേ​തന്നെ ഒരുങ്ങി​യി​രി​ക്കു​ന്നതു ദുരന്തത്തെ അതിജീ​വി​ക്കാൻ നിങ്ങളെ സഹായി​ക്കും (11-ാം ഖണ്ഡിക കാണുക) d

11. മാർഗ​രെ​റ്റി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌?

11 മാർഗ​രെ​റ്റി​നു​ണ്ടായ അനുഭവം നോക്കുക. സഹോ​ദരി താമസി​ക്കുന്ന പ്രദേ​ശത്ത്‌ കാട്ടുതീ പടർന്നു​പി​ടി​ച്ച​പ്പോൾ എത്രയും പെട്ടെന്ന്‌ അവിടം വിട്ട്‌ പോക​ണ​മെന്ന്‌ ഒരു നിർദേശം ലഭിച്ചു. എന്നാൽ ഒരുപാട്‌ ആളുകൾ ഒന്നിച്ച്‌ അവി​ടെ​നിന്ന്‌ രക്ഷപ്പെ​ടാൻ ശ്രമി​ച്ച​തു​കൊണ്ട്‌ ആർക്കും മുന്നോ​ട്ടു​പോ​കാൻ കഴിയാത്ത രീതി​യിൽ റോഡ്‌ ആകെ ബ്ലോക്കാ​യി. പെട്ടെ​ന്നു​തന്നെ കറുത്ത പുക അന്തരീ​ക്ഷ​ത്തി​ലെ​ങ്ങും നിറഞ്ഞു. സഹോ​ദ​രി​ക്കു കാറിൽനിന്ന്‌ വെളി​യിൽ ഇറങ്ങാൻപോ​ലും പറ്റാത്ത സ്ഥിതി​യാ​യി. പക്ഷേ സഹോ​ദരി ആ ദുരന്തത്തെ അതിജീ​വി​ച്ചു. എങ്ങനെ? നേര​ത്തേ​തന്നെ ഒരുങ്ങി​യി​രു​ന്ന​തു​കൊണ്ട്‌. സഹോ​ദരി തന്റെ ബാഗിൽ ഒരു ഭൂപടം സൂക്ഷി​ച്ചി​രു​ന്നു. ഇതു​പോ​ലൊ​രു സാഹച​ര്യ​ത്തിൽ അവി​ടെ​നിന്ന്‌ പുറത്തു​ക​ട​ക്കാൻ സഹായി​ക്കുന്ന മറ്റൊരു വഴി കാണി​ക്കു​ന്ന​താ​യി​രു​ന്നു അത്‌. മാത്രമല്ല നേര​ത്തേ​തന്നെ ആ വഴിയേ പോയി അതു കൃത്യ​മാ​യി മനസ്സി​ലാ​ക്കി​വെ​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഇങ്ങനെ ഒരുങ്ങി​യി​രു​ന്ന​തു​കൊണ്ട്‌ ആ ദുരന്തത്തെ അതിജീ​വി​ക്കാൻ മാർഗ​രെ​റ്റി​നു കഴിഞ്ഞു.

12. സുരക്ഷ​യു​മാ​യി ബന്ധപ്പെട്ട്‌ ലഭിക്കുന്ന നിർദേ​ശങ്ങൾ കൃത്യ​മാ​യി അനുസ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 നമ്മുടെ സുരക്ഷ​യ്‌ക്കും പ്രദേ​ശത്തെ ക്രമസ​മാ​ധാ​ന​ത്തി​നും വേണ്ടി ഒരു നിശ്ചി​ത​സ​മ​യ​ത്തി​നു ശേഷം കൂട്ടം​കൂ​ട​രു​തെ​ന്നോ ഒരു പ്രദേ​ശ​ത്തു​നിന്ന്‌ ഒഴിഞ്ഞു​പോ​ക​ണ​മെ​ന്നോ ഒക്കെ ചില​പ്പോൾ അധികാ​രി​കൾ ആവശ്യ​പ്പെ​ട്ടേ​ക്കാം. എന്നാൽ വസ്‌തു​വ​ക​ക​ളൊ​ക്കെ ഉപേക്ഷി​ച്ചു​പോ​കാൻ ഇഷ്ടമല്ലാ​ത്ത​തു​കൊണ്ട്‌ ചിലർ അത്‌ അനുസ​രി​ക്കാൻ മടി കാണി​ക്കാ​റുണ്ട്‌. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ എന്തു ചെയ്യണം? ബൈബിൾ പറയുന്നു: “മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാ​ര​ങ്ങൾക്കും കർത്താ​വി​നെ​പ്രതി കീഴ്‌പെ​ട്ടി​രി​ക്കുക; ഉന്നതനായ അധികാ​രി​യെന്ന നിലയിൽ രാജാ​വി​നും, കുറ്റം ചെയ്യു​ന്ന​വരെ ശിക്ഷി​ക്കാ​നും നന്മ ചെയ്യു​ന്ന​വരെ പ്രശം​സി​ക്കാ​നും വേണ്ടി രാജാവ്‌ അയച്ചവ​രെന്ന നിലയിൽ ഗവർണർമാർക്കും കീഴ്‌പെ​ട്ടി​രി​ക്കുക.” (1 പത്രോ. 2:13, 14) ഇനി, നമ്മുടെ സുരക്ഷ​യ്‌ക്കു​വേണ്ടി ദൈവ​ത്തി​ന്റെ സംഘട​ന​യും ചില നിർദേ​ശങ്ങൾ തരാറുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ നമ്മളെ ബന്ധപ്പെ​ടു​ന്ന​തി​നു​വേണ്ടി ഏറ്റവും പുതിയ ഫോൺ നമ്പരും അഡ്രസ്സും ഒക്കെ മൂപ്പന്മാർക്കു നൽകണ​മെന്ന്‌ ഇടയ്‌ക്കി​ടെ ഓർമി​പ്പി​ക്കാ​റു​ണ്ട​ല്ലോ. നിങ്ങൾ അങ്ങനെ ചെയ്‌തോ? മറ്റു ചില​പ്പോൾ വീട്ടിൽത്തന്നെ കഴിയാ​നോ വീടു വിട്ട്‌ പോകാ​നോ ആവശ്യ​മായ സാധന​ങ്ങ​ളൊ​ക്കെ വാങ്ങി സൂക്ഷി​ക്കാ​നോ നമുക്കു നിർദേ​ശങ്ങൾ ലഭി​ച്ചേ​ക്കാം. മറ്റുള്ള​വരെ എപ്പോൾ, എങ്ങനെ സഹായി​ക്കാം എന്നതി​നെ​ക്കു​റി​ച്ചും നമ്മളോ​ടു പറഞ്ഞേ​ക്കാം. ഇതു​പോ​ലുള്ള നിർദേ​ശങ്ങൾ കിട്ടു​മ്പോൾ നമ്മൾ അത്‌ അനുസ​രി​ക്കു​ന്നി​ല്ലെ​ങ്കിൽ നമ്മു​ടെ​ത​ന്നെ​യും ചില​പ്പോൾ മൂപ്പന്മാ​രു​ടെ​യും ജീവൻ അപകട​ത്തി​ലാ​യേ​ക്കും. നമുക്ക്‌ ഒന്നോർക്കാം: നമ്മുടെ ജീവനു​വേണ്ടി എപ്പോ​ഴും ഉണർന്നി​രി​ക്കു​ന്ന​വ​രാണ്‌ ഈ മൂപ്പന്മാർ. (എബ്രാ. 13:17) മാർഗ​രെറ്റ്‌ പറയു​ന്നതു ശ്രദ്ധി​ക്കുക: “മൂപ്പന്മാ​രും യഹോ​വ​യു​ടെ സംഘട​ന​യും നൽകിയ നിർദേ​ശങ്ങൾ അനുസ​രി​ച്ച​തു​കൊ​ണ്ടാണ്‌ എന്റെ ജീവൻ രക്ഷിക്കാ​നാ​യ​തെന്ന്‌ എനിക്ക്‌ ഉറപ്പോ​ടെ പറയാ​നാ​കും.”

13. വീടു വിട്ട്‌ പോ​കേ​ണ്ടി​വന്ന പല ക്രിസ്‌ത്യാ​നി​കൾക്കും സന്തോ​ഷ​വും സമാധാ​ന​വും നിലനി​റു​ത്താ​നാ​യത്‌ എങ്ങനെ?

13 ദുരന്ത​മോ യുദ്ധമോ ആഭ്യന്ത​ര​ക​ലാ​പ​മോ കാരണം പല സഹോ​ദ​ര​ങ്ങൾക്കും വീടു വിട്ട്‌ പോ​കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. എന്നാൽ ആ പുതിയ സാഹച​ര്യ​ങ്ങ​ളു​മാ​യി അവർ പെട്ടെ​ന്നു​തന്നെ പൊരു​ത്ത​പ്പെ​ടു​ക​യും ദൈവ​സേ​വ​ന​ത്തിൽ മുഴു​കു​ക​യും ചെയ്‌തു. ഉപദ്രവം നേരി​ട്ട​പ്പോൾ പലയി​ട​ങ്ങ​ളി​ലേക്കു ചിതറി​പ്പോയ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ അവരും ‘ദൈവ​വ​ച​ന​ത്തി​ലെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ’ തുടരു​ന്നു. (പ്രവൃ. 8:4) ഇങ്ങനെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​ലൂ​ടെ തങ്ങൾക്കു നേരി​ടുന്ന പ്രയാ​സ​ങ്ങ​ളെ​യും ബുദ്ധി​മു​ട്ടു​ക​ളെ​യും കുറിച്ച്‌ അധികം ചിന്തി​ക്കാ​തെ ദൈവ​രാ​ജ്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ അവർക്കു കഴിയു​ന്നു. അതു​കൊണ്ട്‌ അവരുടെ സമാധാ​ന​വും സന്തോ​ഷ​വും നഷ്ടപ്പെ​ടു​ന്നില്ല.

ഉപദ്രവം സഹിക്കേണ്ടിവരുമ്പോൾ

14. ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്നതു നമ്മുടെ സമാധാ​നം നഷ്ടപ്പെ​ടു​ത്തി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

14 ശാന്തരാ​യി​രി​ക്കാൻ പൊതു​വേ നമ്മളെ സഹായി​ക്കുന്ന പല പ്രവർത്ത​ന​ങ്ങ​ളും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ നമുക്ക്‌ ഉപേക്ഷി​ക്കേണ്ടി വന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌, പതിവാ​യി കൂടി​വ​രാ​നോ സ്വത​ന്ത്ര​മാ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യാ​നോ നമുക്കു സാധി​ക്കാ​തെ​വ​രാം. അതല്ലെ​ങ്കിൽ എപ്പോൾ വേണ​മെ​ങ്കി​ലും അറസ്റ്റു ചെയ്യ​പ്പെ​ടാ​മെ​ന്നുള്ള പേടി കാരണം ദിവസ​വും ചെയ്യാ​റുള്ള പല കാര്യ​ങ്ങ​ളും ചെയ്യാൻ നമുക്കു കഴിയാ​തെ പോ​യേ​ക്കാം. ഇത്തരത്തിൽ സ്വാത​ന്ത്ര്യം നഷ്ടപ്പെ​ടു​മ്പോൾ അടുത്ത​താ​യി എന്താണു സംഭവി​ക്കാൻപോ​കു​ന്നത്‌ എന്ന ഭയം കാരണം നമുക്ക്‌ ഉത്‌കണ്‌ഠ തോന്നാം. അതൊക്കെ സ്വാഭാ​വി​ക​മാണ്‌. പക്ഷേ നമ്മൾ സൂക്ഷി​ക്കേ​ണ്ട​തുണ്ട്‌. കാരണം ഉപദ്രവം നേരി​ടു​മ്പോൾ വീണു​പോ​കാൻ സാധ്യ​ത​യു​ണ്ടെന്ന്‌ യേശു സൂചി​പ്പി​ച്ചു. (യോഹ. 16:1, 2) അതു​കൊണ്ട്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴും സമാധാ​നം നിലനി​റു​ത്താൻ നമുക്ക്‌ എന്തു ചെയ്യാം?

15. ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (യോഹ​ന്നാൻ 15:20; 16:33)

15 ദൈവ​വ​ചനം നമ്മളോ​ടു പറയുന്നു: “ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും.” (2 തിമൊ. 3:12) എന്നാൽ പല സഹോ​ദ​ര​ങ്ങൾക്കും ഈ വസ്‌തുത അംഗീ​ക​രി​ക്കാൻ അത്ര എളുപ്പമല്ല. അങ്ങനെ ഒരാളാ​യി​രു​ന്നു ആൻഡ്രേ. അദ്ദേഹം താമസി​ക്കുന്ന രാജ്യത്ത്‌ നമ്മുടെ പ്രവർത്ത​ന​ത്തിന്‌ അധികാ​രി​കൾ നിരോ​ധനം ഏർപ്പെ​ടു​ത്തി. അപ്പോൾ അദ്ദേഹം ചിന്തി​ച്ചത്‌ ഇങ്ങനെ​യാണ്‌: ‘ഈ രാജ്യത്ത്‌ എത്രയോ സാക്ഷി​ക​ളുണ്ട്‌. ഇവരെ​യെ​ല്ലാം അറസ്റ്റു ചെയ്യാൻ അധികാ​രി​കൾക്കു പറ്റുമോ?’ പക്ഷേ ആ ചിന്ത അദ്ദേഹ​ത്തി​നു മനസ്സമാ​ധാ​നം നൽകു​കയല്ല, മറിച്ച്‌ അദ്ദേഹ​ത്തി​ന്റെ ഉത്‌കണ്‌ഠ കൂട്ടു​ക​യാണ്‌ ചെയ്‌തത്‌. അതേസ​മയം അവി​ടെ​യുള്ള മറ്റു സഹോ​ദ​രങ്ങൾ അറസ്റ്റു പ്രതീ​ക്ഷി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ അവർ കാര്യങ്ങൾ യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു. ആൻ​ഡ്രേ​യെ​പ്പോ​ലെ ടെൻഷ​ന​ടി​ച്ചില്ല. ഇതു കണ്ട്‌ ആൻഡ്രേ സഹോ​ദ​ര​നും അവരെ​പ്പോ​ലെ ചിന്തി​ക്കാൻ ശ്രമിച്ചു. കാര്യ​ങ്ങ​ളെ​ല്ലാം യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​യി. പെട്ടെ​ന്നു​തന്നെ അദ്ദേഹ​ത്തി​നും വലിയ മനസ്സമാ​ധാ​നം കിട്ടി. പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും അദ്ദേഹ​ത്തി​നു കഴിഞ്ഞു. നമുക്കും അതിനു കഴിയും. ശിഷ്യ​ന്മാ​രോ​ടുള്ള യേശു​വി​ന്റെ വാക്കു​ക​ളി​ലെ ആശയം നമുക്ക്‌ ഓർക്കാം: നമുക്ക്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും. പക്ഷേ അപ്പോ​ഴും വിശ്വ​സ്‌ത​രാ​യി തുടരാൻ നമുക്കാ​കും.യോഹ​ന്നാൻ 15:20; 16:33 വായി​ക്കുക.

16. നമ്മുടെ പ്രവർത്ത​ന​ത്തി​നു നിരോ​ധ​ന​മു​ള്ള​പ്പോൾ ഏതു നിർദേശം നമ്മൾ അനുസ​രി​ക്കേ​ണ്ട​തുണ്ട്‌?

16 നമ്മുടെ പ്രവർത്ത​ന​ത്തിന്‌ അധികാ​രി​കൾ നിരോ​ധ​ന​മോ നിയ​ന്ത്ര​ണ​മോ ഏർപ്പെ​ടു​ത്തു​മ്പോൾ ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നും മൂപ്പന്മാ​രിൽനി​ന്നും നമുക്കു പല നിർദേ​ശ​ങ്ങ​ളും കിട്ടി​യേ​ക്കാം. അവയൊ​ക്കെ നമ്മുടെ സംരക്ഷ​ണ​ത്തി​നും മുടക്കം​കൂ​ടാ​തെ ആത്മീയാ​ഹാ​രം കിട്ടു​ന്ന​തി​നും സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ നമ്മളെ സഹായി​ക്കു​ന്ന​തി​നും വേണ്ടി​യു​ള്ള​താണ്‌. നമുക്ക്‌ ഒരു നിർദേശം കിട്ടു​മ്പോൾ അതിന്റെ കാരണം കൃത്യ​മാ​യി മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും അത്‌ അനുസ​രി​ക്കുക. (യാക്കോ. 3:17) കൂടാതെ, നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​ക്കു​റി​ച്ചോ സഭാ​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചോ ഉള്ള വിവരങ്ങൾ അതൊ​ന്നും അറിയാൻ അർഹത​യി​ല്ലാ​ത്ത​വ​രോട്‌ ഒരിക്ക​ലും പറയു​ക​യു​മ​രുത്‌.—സഭാ. 3:7.

പ്രയാ​സ​സ​മ​യ​ങ്ങ​ളിൽപ്പോ​ലും സമാധാ​ന​ത്തോ​ടെ​യി​രി​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (17-ാം ഖണ്ഡിക കാണുക) e

17. ഒന്നാം നൂറ്റാ​ണ്ടി​ലെ അപ്പോ​സ്‌ത​ല​ന്മാ​രെ​പ്പോ​ലെ നമ്മളും എന്തു ചെയ്യാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു?

17 സാത്താൻ ഇന്നു ദൈവ​ജ​ന​ത്തിന്‌ എതിരെ യുദ്ധം ചെയ്യാൻ പുറ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ന്റെ ഒരു പ്രധാ​ന​കാ​രണം, അവർ ‘യേശു​വി​നു​വേണ്ടി സാക്ഷി പറയുന്നു’ എന്നതാണ്‌. (വെളി. 12:17) നമ്മളെ ഭയപ്പെ​ടു​ത്താൻ സാത്താ​നെ​യും അവന്റെ ലോക​ത്തെ​യും ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. എതിർപ്പു​ക​ളൊ​ക്കെ​യു​ള്ള​പ്പോ​ഴും നമ്മൾ സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ക​യും ആണെങ്കിൽ നമുക്കു വലിയ സന്തോ​ഷ​വും സമാധാ​ന​വും കിട്ടും. ഒന്നാം നൂറ്റാ​ണ്ടി​ലെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. അന്നത്തെ ജൂതഭ​ര​ണാ​ധി​കാ​രി​കൾ അവരോ​ടു പ്രസം​ഗ​പ്ര​വർത്തനം നിറു​ത്ത​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. പക്ഷേ വിശ്വ​സ്‌ത​രായ ആ പുരു​ഷ​ന്മാർ ദൈവത്തെ അനുസ​രി​ക്കാൻ തീരു​മാ​നി​ച്ചു. അങ്ങനെ അവർ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു, അതിലൂ​ടെ അവർക്കു വലിയ സന്തോഷം കിട്ടി. (പ്രവൃ. 5:27-29, 41, 42) നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മു​ള്ള​പ്പോൾ സൂക്ഷിച്ചേ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാവൂ എന്നതു ശരിയാണ്‌. (മത്താ. 10:16) പക്ഷേ അപ്പോ​ഴും നമ്മൾ പരമാ​വധി ചെയ്യു​ന്നെ​ങ്കിൽ നമുക്കു വലിയ സമാധാ​ന​വും സന്തോ​ഷ​വും കിട്ടും. കാരണം നമ്മുടെ ഈ പ്രവർത്തനം യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്നു. മാത്രമല്ല, ആളുക​ളു​ടെ ജീവൻ രക്ഷിക്കാൻ സഹായി​ക്കുന്ന സന്ദേശ​മാ​ണു നമ്മൾ അറിയി​ക്കു​ന്നത്‌.

“സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും”

18. ശരിക്കുള്ള സമാധാ​നം ആരിൽനിന്ന്‌ മാത്രമേ കിട്ടു​ക​യു​ള്ളൂ?

18 ഏറ്റവും പ്രയാസം നിറഞ്ഞ സമയങ്ങ​ളിൽപ്പോ​ലും നമുക്കു സമാധാ​ന​ത്തോ​ടെ​യി​രി​ക്കാ​നാ​കും. അത്തരം സമയങ്ങ​ളിൽ നമുക്കു വേണ്ട സമാധാ​നം ദൈവ​സ​മാ​ധാ​ന​മാണ്‌. അതായത്‌, യഹോ​വ​യ്‌ക്കു മാത്രം നൽകാൻ കഴിയുന്ന സമാധാ​നം. ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോ​ഴോ ദുരന്തം ആഞ്ഞടി​ക്കു​മ്പോ​ഴോ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴോ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കുക. യഹോ​വ​യു​ടെ സംഘട​ന​യോ​ടു പറ്റിനിൽക്കുക. കൂടാതെ, നമുക്കാ​യി യഹോവ കരുതി​യി​രി​ക്കുന്ന നല്ല ഭാവി​യി​ലേക്കു നോക്കുക. അങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ “സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.” (ഫിലി. 4:9) അടുത്ത ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌, പ്രയാ​സങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മ്പോൾ സമാധാ​ന​ത്തോ​ടെ​യി​രി​ക്കാൻ സഹവി​ശ്വാ​സി​കളെ എങ്ങനെ സഹായി​ക്കാം എന്നതി​നെ​ക്കു​റി​ച്ചാണ്‌.

ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും

a തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു സമാധാ​നം നൽകു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌. ദൈവം തരുന്ന ആ സമാധാ​നം എന്താണ്‌? നമുക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം? ഒരു രോഗം പടർന്നു​പി​ടി​ക്കു​മ്പോ​ഴോ ദുരന്തം ആഞ്ഞടി​ക്കു​മ്പോ​ഴോ ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​മ്പോ​ഴോ “ദൈവ​സ​മാ​ധാ​നം” നമ്മളെ എങ്ങനെ സഹായി​ക്കും? അവയ്‌ക്കുള്ള ഉത്തരം ഈ ലേഖന​ത്തി​ലൂ​ടെ നമ്മൾ കാണും.

b ചില പേരു​കൾക്കു മാറ്റമുണ്ട്‌.

d ചിത്രത്തിന്റെ വിവരണം: ആവശ്യം വന്നാൽ വീടു വിട്ട്‌ പോകു​ന്ന​തിന്‌ ഒരു സഹോ​ദരി നേര​ത്തേ​തന്നെ ഒരുങ്ങി​യി​രു​ന്നു.

e ചിത്രത്തിന്റെ വിവരണം: നമ്മുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മുള്ള ദേശത്ത്‌ താമസി​ക്കുന്ന ഒരു സഹോ​ദരൻ വിവേ​ക​ത്തോ​ടെ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു.