വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഭൂമി അവകാ​ശ​മാ​ക്കാൻ’ നിങ്ങൾ തയ്യാറാ​ണോ?

‘ഭൂമി അവകാ​ശ​മാ​ക്കാൻ’ നിങ്ങൾ തയ്യാറാ​ണോ?

“സൗമ്യ​രാ​യവർ സന്തുഷ്ടർ; കാരണം അവർ ഭൂമി അവകാ​ശ​മാ​ക്കും” എന്ന യേശു​വി​ന്റെ വാഗ്‌ദാ​നം നടന്നു​കാ​ണാൻ നമ്മളെ​ല്ലാം ആകാം​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കു​ന്നു. (മത്താ. 5:5) അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ സ്വർഗ​ത്തി​ലി​രുന്ന്‌ യേശു​വി​നോ​ടൊ​പ്പം ഭൂമിയെ ഭരിക്കു​മ്പോൾ അവർ ഭൂമി അവകാ​ശ​മാ​ക്കു​ക​യാണ്‌. (വെളി. 5:10; 20:6) എന്നാൽ ഇന്ന്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​രി​ക്കുന്ന ഭൂരി​ഭാ​ഗം പേരും ഭൂമി​യിൽ എന്നെന്നും പൂർണാ​രോ​ഗ്യ​ത്തോ​ടും സന്തോ​ഷ​ത്തോ​ടും സമാധാ​ന​ത്തോ​ടും കൂടെ ജീവി​ച്ചു​കൊണ്ട്‌ ഭൂമി അവകാ​ശ​മാ​ക്കാ​നാ​ണു കാത്തി​രി​ക്കു​ന്നത്‌. അതിനു​വേണ്ടി അവർക്കു പല പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളും ചെയ്യാ​നു​ണ്ടാ​കും. അതിൽ മൂന്നെ​ണ്ണ​മാ​ണു ഭൂമിയെ ഒരു പറുദീ​സ​യാ​ക്കുക, പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്കു വേണ്ട കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ക്കുക, അവരെ പഠിപ്പി​ക്കുക എന്നിവ. പുതിയ ഭൂമി​യിൽ ഇതൊക്കെ ചെയ്യാൻ ശരിക്കും നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടെന്ന്‌ ഇപ്പോൾത്തന്നെ എങ്ങനെ തെളി​യി​ക്കാം?

ഭൂമിയെ ഒരു പറുദീ​സ​യാ​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

‘ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി​ഭ​രി​ക്കാൻ’ യഹോവ മനുഷ്യ​രോ​ടു കല്പിച്ചു. (ഉൽപ. 1:28) ഇങ്ങനെ​യൊ​രു കല്പന നൽകി​യ​തി​ലൂ​ടെ ക്രമേണ മുഴു​ഭൂ​മി​യും ഒരു പറുദീ​സ​യാ​കു​മെന്ന്‌ യഹോവ സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എന്നെന്നും ജീവി​ക്കാൻ ആഗ്രഹി​ക്കു​ന്നവർ ഭാവി​യിൽ ദൈവ​ത്തി​ന്റെ ആ കല്പന അനുസ​രി​ക്കേ​ണ്ട​തുണ്ട്‌. എന്നാൽ ഭൂമി ഒരു പറുദീ​സ​യാ​ക്കു​ന്ന​തി​നു തുടക്ക​മി​ടാൻ പണ്ടത്തെ​പ്പോ​ലെ ഒരു ഏദെൻ തോട്ട​മില്ല. അതു​കൊണ്ട്‌ അർമ​ഗെ​ദോൻ കഴിഞ്ഞാൽ ഉടൻതന്നെ ഭൂമി മൊത്തം വൃത്തി​യാ​ക്കു​ന്ന​തി​നു നമുക്ക്‌ ഒരുപാ​ടു ജോലി​കൾ ചെയ്യേ​ണ്ട​താ​യി​വ​രും. നല്ല കഠിനാ​ധ്വാ​നം ആവശ്യ​മായ ജോലി​ക​ളാ​യി​രി​ക്കും അതൊക്കെ.

ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രുന്ന ഇസ്രാ​യേൽ ജനതയ്‌ക്കു സ്വദേ​ശ​ത്തേക്കു മടങ്ങി​വ​ന്ന​പ്പോൾ ചെയ്യാ​നു​ണ്ടാ​യി​രുന്ന ജോലി​യെ​ക്കു​റി​ച്ചാ​യി​രി​ക്കാം അതു നമ്മളെ ഓർമി​പ്പി​ക്കു​ന്നത്‌. 70 വർഷം അവരുടെ ദേശം ആൾത്താ​മ​സ​മി​ല്ലാ​തെ കിടക്കു​ക​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർക്ക്‌ ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. പക്ഷേ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ അവർക്കു ദേശം മനോ​ഹ​ര​മാ​ക്കാൻ കഴിയു​മെന്ന്‌ യശയ്യ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. പ്രവചനം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ദൈവം സീയോ​ന്റെ വിജന​മായ പ്രദേ​ശങ്ങൾ ഏദെൻപോ​ലെ​യും അവളുടെ മരു​പ്ര​ദേശം യഹോ​വ​യു​ടെ തോട്ടം​പോ​ലെ​യും ആക്കും.” (യശ. 51:3) ആ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ യഹോവ ഇസ്രാ​യേ​ല്യ​രു​ടെ ദേശം മനോ​ഹ​ര​മാ​ക്കാൻ അവരെ സഹായി​ച്ചു. അതു​പോ​ലെ ഭൂമി കൈവ​ശ​മാ​ക്കു​ന്ന​വർക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ അർമ​ഗെ​ദോ​നു ശേഷം ഭൂമിയെ മനോ​ഹ​ര​മായ ഒരു പറുദീ​സ​യാ​ക്കാൻ കഴിയും. എന്നാൽ ആ പ്രവർത്ത​ന​ത്തിൽ ഉൾപ്പെ​ടാൻ ശരിക്കും ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കാൻ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ പല കാര്യ​ങ്ങ​ളും ചെയ്യാ​നാ​കും.

അതിനാ​യി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യം വീടും പരിസ​ര​വും ഒക്കെ വൃത്തി​യും വെടി​പ്പും ആയി സൂക്ഷി​ക്കുക എന്നതാണ്‌. ചുറ്റു​മു​ള്ളവർ ഒരുപക്ഷേ അതൊ​ന്നും ചെയ്യു​ന്നി​ല്ലെ​ങ്കി​ലും നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാ​നാ​കും. അതു​പോ​ലെ രാജ്യ​ഹാ​ളും സമ്മേള​ന​ഹാ​ളും വൃത്തി​യാ​യി സൂക്ഷി​ക്കാ​നും അവയുടെ അറ്റകു​റ്റ​പ്പ​ണി​ക​ളൊ​ക്കെ ചെയ്യാ​നും നിങ്ങൾക്കു സഹായി​ക്കാ​വു​ന്ന​താണ്‌. ഇനി, സാഹച​ര്യം അനുവ​ദി​ക്കു​ന്നെ​ങ്കിൽ ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടു​ന്ന​തി​നു​വേ​ണ്ടി​യുള്ള അപേക്ഷാ​ഫാ​റം പൂരി​പ്പി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്യാം. അതിലൂ​ടെ ഒരു ആവശ്യ​മു​ണ്ടാ​കുന്ന സമയത്ത്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ മനസ്സു​ണ്ടെ​ന്നാ​ണു നിങ്ങൾ തെളി​യി​ക്കു​ന്നത്‌. നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘പുതിയ ഭൂമി അവകാ​ശ​മാ​ക്കാൻ യഹോവ എന്നെ അനുവ​ദി​ക്കു​ക​യാ​ണെ​ങ്കിൽ അവിടെ ഉപകാ​ര​പ്പെ​ടുന്ന ചില വൈദ​ഗ്‌ധ്യ​ങ്ങ​ളും കഴിവു​ക​ളും ഒക്കെ ഇപ്പോൾത്തന്നെ എനിക്കു പഠി​ച്ചെ​ടു​ക്കാ​നാ​കു​മോ?’

പുനരു​ത്ഥാ​ന​പ്പെ​ടു​ന്ന​വരെ സഹായി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

യായീ​റോ​സി​ന്റെ മകളെ ഉയിർപ്പിച്ച ഉടനെ​തന്നെ അവൾക്കു കഴിക്കു​ന്ന​തിന്‌ എന്തെങ്കി​ലും കൊടു​ക്കാൻ യേശു പറഞ്ഞു. (മർക്കോ. 5:42, 43) 12 വയസ്സുള്ള ഒരു കുട്ടി​ക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യു​ന്നത്‌ അത്ര ബുദ്ധി​മു​ട്ടുള്ള കാര്യമല്ല. എന്നാൽ യേശു പറഞ്ഞതു​പോ​ലെ ‘സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലുള്ള എല്ലാവ​രും പുറത്തു​വ​രു​മ്പോൾ’ അവർക്കു​വേണ്ടി കാര്യ​ങ്ങ​ളൊ​ക്കെ ചെയ്‌തു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. (യോഹ. 5:28, 29) അതെക്കു​റി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശ​ങ്ങ​ളൊ​ന്നും ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും ന്യായ​മാ​യും നമുക്ക്‌ ഊഹി​ക്കാൻ കഴിയുന്ന ചില കാര്യ​ങ്ങ​ളുണ്ട്‌. പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്കു ഭക്ഷണം, താമസ​സൗ​ക​ര്യം, വസ്‌ത്രം എന്നിവ​യൊ​ക്കെ വേണ്ടി​വ​രു​മ​ല്ലോ. അതൊക്കെ കണ്ടെത്താൻ അവരെ സഹായി​ക്കു​ന്ന​തി​നു നമ്മൾ ഒരുപാ​ടു കാര്യങ്ങൾ ചെയ്യേ​ണ്ട​തു​ണ്ടാ​കും. എന്നാൽ അവരെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ ഇപ്പോൾത്തന്നെ നിങ്ങൾക്കു തെളി​യി​ക്കാ​നാ​കും. അതിനാ​യി ചെയ്യാ​നാ​കുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഭൂമിയെ അവകാ​ശ​മാ​ക്കാൻ തയ്യാറാ​ണെന്ന്‌ ഇപ്പോൾത്തന്നെ നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം?

നിങ്ങളു​ടെ സഭ സന്ദർശി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ വരുന്നു​ണ്ടെന്ന്‌ അറിയി​പ്പു കിട്ടു​മ്പോൾ ഒരു നേരത്തെ ഭക്ഷണത്തി​നു​വേണ്ടി അദ്ദേഹത്തെ വിളി​ക്കാൻ നിങ്ങൾക്കു പേര്‌ കൊടു​ക്കാ​നാ​കു​മോ? പ്രത്യേക മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാ​യി​രുന്ന ഒരാൾ നിയമ​ന​മാ​റ്റം കിട്ടി ബെഥേ​ലിൽനിന്ന്‌ നിങ്ങളു​ടെ പ്രദേ​ശ​ത്തേക്കു വരു​മ്പോ​ഴോ പ്രായ​മാ​യ​തി​ന്റെ പേരിൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ തന്റെ നിയമ​ന​ത്തിൽനിന്ന്‌ മാറു​മ്പോ​ഴോ താമസ​ത്തി​നുള്ള സൗകര്യം കണ്ടെത്താൻ അവരെ സഹായി​ക്കാൻ നിങ്ങൾക്കു കഴിയു​മോ? ഇനി, നിങ്ങളു​ടെ പ്രദേ​ശത്ത്‌ മേഖലാ കൺ​വെൻ​ഷ​നോ പ്രത്യേക കൺ​വെൻ​ഷ​നോ നടക്കു​ന്നു​ണ്ടെ​ങ്കിൽ കൺ​വെൻ​ഷനു മുമ്പും ശേഷവും സ്വമേ​ധാ​സേ​വനം ചെയ്യാ​നോ മറ്റു സ്ഥലങ്ങളിൽനിന്ന്‌ കൺ​വെൻ​ഷൻ കൂടാൻ വരുന്ന​വരെ സ്വാഗതം ചെയ്യാ​നോ നിങ്ങൾക്കാ​കു​മോ?

പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വരെ പഠിപ്പി​ക്കാൻ നിങ്ങൾ തയ്യാറാ​ണോ?

പ്രവൃ​ത്തി​കൾ 24:15 പറയു​ന്ന​ത​നു​നു​സ​രിച്ച്‌ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ പുനരു​ത്ഥാ​ന​പ്പെട്ട്‌ വരും. അവരിൽ പലരും യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ അവസരം കിട്ടാതെ മരിച്ചു​പോ​യ​വ​രാ​യി​രി​ക്കും. എന്നാൽ പുതിയ ഭൂമി​യിൽ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാ​നുള്ള വലിയ അവസരം അവർക്കു​ണ്ടാ​യി​രി​ക്കും. a നല്ല അനുഭ​വ​പ​രി​ച​യ​മുള്ള, വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​ന്മാർ ഇവരെ പഠിപ്പി​ക്കു​ന്ന​തിൽ പങ്കു​ചേ​രും. (യശ. 11:9) യൂറോ​പ്പി​ലും തെക്കേ അമേരി​ക്ക​യി​ലും ആഫ്രി​ക്ക​യി​ലും ഒക്കെ സന്തോ​ഷ​വാർത്ത അറിയിച്ച ഷാർലറ്റ്‌ സഹോ​ദ​രി​യു​ടെ വാക്കുകൾ ശ്രദ്ധി​ക്കുക. സഹോ​ദരി പറയുന്നു: “പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വരെ പഠിപ്പി​ക്കാൻ ഞാൻ നോക്കി​യി​രി​ക്കു​ക​യാണ്‌. മുമ്പ്‌ ജീവി​ച്ചി​രുന്ന ചില വ്യക്തി​ക​ളെ​ക്കു​റി​ച്ചൊ​ക്കെ വായി​ക്കു​മ്പോൾ ഞാൻ മിക്ക​പ്പോ​ഴും ഇങ്ങനെ ചിന്തി​ക്കാ​റുണ്ട്‌: ‘യഹോ​വ​യെ​ക്കു​റിച്ച്‌ അറിഞ്ഞി​രു​ന്നെ​ങ്കിൽ ഈ വ്യക്തി​യു​ടെ ജീവിതം എത്ര വ്യത്യ​സ്‌ത​മാ​യി​രു​ന്നേനെ!’ ഇങ്ങനെ​യു​ള്ള​വരെ യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വയെ സേവി​ക്കു​ന്ന​തി​ലൂ​ടെ അവരുടെ ജീവിതം എങ്ങനെ​യാ​യി​ത്തീ​രും എന്നതി​നെ​ക്കു​റി​ച്ചും ഒക്കെ പഠിപ്പി​ക്കാൻ ആകാം​ക്ഷ​യോ​ടെ ഞാൻ കാത്തി​രി​ക്കു​ക​യാണ്‌.”

യേശു​വി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രായ പല ദൈവ​ദാ​സ​ന്മാർക്കും ധാരാളം കാര്യങ്ങൾ പഠിക്കാ​നു​ണ്ടാ​കും. ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: ദാനി​യേൽ എഴുതിയ പ്രവച​നങ്ങൾ എങ്ങനെ നിറ​വേ​റി​യെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയില്ല. (ദാനി. 12:8) അതെക്കു​റിച്ച്‌ ദാനി​യേ​ലി​നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ അവസരം കിട്ടു​ക​യാ​ണെ​ങ്കിൽ നമ്മുടെ സന്തോഷം എത്ര വലുതാ​യി​രി​ക്കും! അതിനെ ഒരു ബഹുമ​തി​യാ​യി നമ്മൾ കാണില്ലേ? ഇനി, രൂത്തി​നോ​ടും നൊ​വൊ​മി​യോ​ടും അവരുടെ വംശപ​ര​മ്പ​ര​യി​ലാ​ണു മിശിഹ ജനിച്ച​തെന്നു പറഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഈ ഭൂമി​യി​ലുള്ള ധാരാളം പേരെ ഇതു​പോ​ലെ അനേകം കാര്യങ്ങൾ പഠിപ്പി​ക്കാ​നുള്ള അവസരം നമുക്കു​ണ്ടാ​യി​രി​ക്കും. അവരെ പഠിപ്പി​ക്കു​മ്പോൾ ഇന്നത്തെ​പ്പോ​ലെ ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങ​ളോ മറ്റു ബുദ്ധി​മു​ട്ടു​ക​ളോ ഒന്നുമു​ണ്ടാ​യി​രി​ക്കില്ല.

പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വരെ പഠിപ്പി​ക്കാൻ നിങ്ങൾക്കു ശരിക്കും ആഗ്രഹ​മു​ണ്ടെന്ന്‌ ഇപ്പോൾത്തന്നെ എങ്ങനെ കാണി​ക്കാം? പഠിപ്പി​ക്കാ​നുള്ള കഴിവ്‌ മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടും പതിവാ​യി സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊ​ണ്ടും നമുക്ക്‌ അതു കാണി​ക്കാം. (മത്താ. 24:14) എന്നാൽ പ്രായ​മോ മറ്റു സാഹച​ര്യ​ങ്ങ​ളോ നിമിത്തം കൂടു​ത​ലാ​യി ഈ പ്രവർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടാൻ കഴിയു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾപ്പോ​ലും നിങ്ങളാ​യി​രി​ക്കുന്ന സാഹച​ര്യ​ത്തിൽ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ചെയ്യുക. അതിലൂ​ടെ അവരെ പഠിപ്പി​ക്കാ​നുള്ള ആഗ്രഹം നിങ്ങൾ തെളി​യി​ക്കു​ക​യാണ്‌.

അതു​കൊണ്ട്‌ പ്രധാ​ന​പ്പെട്ട ചോദ്യം ഇതാണ്‌: ഭൂമി അവകാ​ശ​മാ​ക്കാൻ നിങ്ങൾ തയ്യാറാ​ണോ? ഭൂമി ഒരു പറുദീ​സ​യാ​ക്കാ​നും പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്കു വേണ്ട താമസ​സൗ​ക​ര്യ​വും മറ്റും ഒരുക്കി​ക്കൊ​ടു​ക്കാ​നും അവരെ പഠിപ്പി​ക്കാ​നും ഒക്കെ കഴിയു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ആവേശം തോന്നു​ന്നു​ണ്ടോ? ഭൂമി അവകാ​ശ​മാ​ക്കു​മ്പോൾ ചെയ്യേ​ണ്ടി​വ​രു​ന്ന​തു​പോ​ലുള്ള പല കാര്യ​ങ്ങ​ളും ചെയ്യാ​നുള്ള അവസരം ഇപ്പോൾത്തന്നെ നമുക്കുണ്ട്‌. അതിൽ മുഴു​മ​ന​സ്സോ​ടെ പങ്കെടു​ത്തു​കൊണ്ട്‌ അതിനാ​യി കാത്തി​രി​ക്കു​ക​യാ​ണെന്നു നമുക്കു തെളി​യി​ക്കാം.

a 2022 സെപ്‌റ്റം​ബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “അനേകരെ നീതി​യി​ലേക്കു കൊണ്ടു​വ​രു​ന്നു” എന്ന ലേഖനം കാണുക.