വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 47

യഹോ​വ​യിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌

യഹോ​വ​യിൽനിന്ന്‌ നമ്മളെ വേർപെ​ടു​ത്താൻ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌

“യഹോവേ, ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു.”—സങ്കീ. 31:14.

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചുനിൽക്കാം

ചുരുക്കം a

1. നമ്മളോട്‌ അടുത്ത്‌ വരാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു നമുക്ക്‌ എങ്ങനെ അറിയാം?

 യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാൻ യഹോവ നമ്മളെ ക്ഷണിക്കു​ക​യാണ്‌. (യാക്കോ. 4:8) നമ്മുടെ ദൈവ​വും പിതാ​വും സുഹൃ​ത്തും ഒക്കെയാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നുണ്ട്‌. ദൈവം പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുക​യും ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. കൂടാതെ നമ്മളെ പഠിപ്പി​ക്കാ​നും സംരക്ഷി​ക്കാ​നും തന്റെ സംഘട​ന​യെ​യും യഹോവ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലാൻ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌?

2. നമുക്ക്‌ എങ്ങനെ യഹോ​വ​യോ​ടു കൂടുതൽ അടുത്ത്‌ ചെല്ലാൻ കഴിയും?

2 യഹോ​വ​യോട്‌ അടുത്ത്‌ ചെല്ലാൻ പ്രാർഥ​ന​യും ദൈവ​വ​ച​ന​ത്തി​ന്റെ വായന​യും ധ്യാന​വും സഹായി​ക്കു​ന്നു. അങ്ങനെ ചെയ്യു​മ്പോൾ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും നമ്മുടെ ഹൃദയ​ത്തിൽ നിറയും. യഹോ​വയെ അനുസ​രി​ക്കാ​നും അർഹമായ ആരാധ​ന​യും സ്‌തു​തി​യും ദൈവ​ത്തി​നു കൊടു​ക്കാ​നും നമ്മൾ പ്രേരി​ത​രാ​യി​ത്തീ​രും. (വെളി. 4:11) യഹോ​വയെ നമ്മൾ എത്രയ​ധി​കം അറിയു​ന്നോ അത്രയ​ധി​കം വിശ്വ​സി​ക്കും. മാത്രമല്ല നമ്മളെ സഹായി​ക്കാൻ യഹോവ ഉപയോ​ഗി​ക്കുന്ന സംഘട​ന​യി​ലുള്ള വിശ്വാ​സ​വും കൂടും.

3. (എ) പിശാച്‌ എങ്ങനെ​യാണ്‌ യഹോ​വ​യു​മാ​യുള്ള ബന്ധത്തിൽനിന്ന്‌ നമ്മളെ അകറ്റാൻ ശ്രമി​ക്കു​ന്നത്‌? (ബി) ദൈവ​ത്തെ​യും സംഘട​ന​യെ​യും ഒരിക്ക​ലും ഉപേക്ഷി​ക്കാ​തി​രി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? (സങ്കീർത്തനം 31:13, 14)

3 എന്നാൽ പിശാച്‌ നമ്മളെ യഹോ​വ​യിൽനിന്ന്‌ അകറ്റാ​നാ​ണു നോക്കു​ന്നത്‌, പ്രത്യേ​കിച്ച്‌ നമ്മൾ എന്തെങ്കി​ലും പ്രയാ​സ​ങ്ങ​ളോ ബുദ്ധി​മു​ട്ടു​ക​ളോ അനുഭ​വി​ക്കുന്ന സമയത്ത്‌. എങ്ങനെ​യാണ്‌ അവൻ അതിനു ശ്രമി​ക്കു​ന്നത്‌? പതി​യെ​പ്പ​തി​യെ യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള നമ്മുടെ വിശ്വാ​സം തകർക്കാൻ ശ്രമി​ച്ചു​കൊണ്ട്‌. എന്നാൽ നമുക്ക്‌ ആ തന്ത്രത്തിൽ വീഴാ​തി​രി​ക്കാ​നാ​കും. എങ്ങനെ? നമ്മുടെ വിശ്വാ​സ​വും യഹോ​വ​യി​ലുള്ള ആശ്രയ​വും ശക്തമാ​ക്കി​ക്കൊണ്ട്‌. അങ്ങനെ ചെയ്‌താൽ യഹോ​വ​യെ​യും സംഘട​ന​യെ​യും നമ്മൾ ഒരിക്ക​ലും ഉപേക്ഷി​ച്ചു​പോ​കില്ല.സങ്കീർത്തനം 31:13, 14 വായി​ക്കുക.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചർച്ച ചെയ്യും?

4 സഭയ്‌ക്കു വെളി​യിൽനിന്ന്‌ നമുക്കു നേരി​ട്ടേ​ക്കാ​വുന്ന മൂന്നു പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ ചർച്ച ചെയ്യും. യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള നമ്മുടെ വിശ്വാ​സത്തെ തകർത്തേ​ക്കാ​വുന്ന തരം പ്രശ്‌ന​ങ്ങ​ളാണ്‌ അവ. അവ എങ്ങനെ​യാ​ണു നമ്മളെ യഹോ​വ​യിൽനിന്ന്‌ അകറ്റുന്നത്‌? അതിനെ മറിക​ട​ക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ നേരിടുമ്പോൾ

5. ജീവി​ത​ത്തി​ലെ പ്രശ്‌നങ്ങൾ യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള നമ്മുടെ വിശ്വാ​സ​ത്തിന്‌ ഇളക്കം​ത​ട്ടാൻ ഇടയാ​ക്കി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

5 ചില സമയങ്ങ​ളിൽ കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പോ ജോലി നഷ്ടമോ ഒക്കെ നമുക്കു വലിയ പ്രശ്‌ന​ങ്ങ​ളാ​യി വരാനി​ട​യുണ്ട്‌. അതു​പോ​ലുള്ള കാര്യങ്ങൾ സംഘട​ന​യി​ലുള്ള നമ്മുടെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടാനും യഹോ​വ​യിൽനിന്ന്‌ നമ്മളെ അകറ്റാ​നും ഇടയാ​ക്കി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ​യാണ്‌? ഇത്തരം പ്രശ്‌നങ്ങൾ കുറെ നാളുകൾ നീണ്ടു​നിൽക്കു​മ്പോൾ ഒരുപക്ഷേ നമ്മൾ വല്ലാത്ത നിരാ​ശ​യി​ലാ​യി​പ്പോ​യേ​ക്കാം. ആ അവസരം മുത​ലെ​ടു​ത്തു​കൊണ്ട്‌, യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നി​ല്ലെന്നു നമ്മൾ ചിന്തി​ക്കാൻ സാത്താൻ ഇടയാ​ക്കി​യേ​ക്കാം. യഹോ​വ​യും സംഘട​ന​യും കാരണ​മാണ്‌ ഈ കഷ്ടപ്പാ​ടു​ക​ളൊ​ക്കെ ഉണ്ടായി​രി​ക്കു​ന്നത്‌ എന്നു നമ്മൾ വിശ്വ​സി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. പണ്ട്‌ ഈജി​പ്‌തി​ലാ​യി​രുന്ന ചില ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ ഇതു​പോ​ലൊ​ന്നു സംഭവി​ച്ചു. തങ്ങളെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്കാൻ യഹോവ നിയമി​ച്ച​വ​രാ​ണു മോശ​യും അഹരോ​നും എന്ന്‌ ആദ്യം അവർ വിശ്വ​സി​ച്ചു. (പുറ. 4:29-31) എന്നാൽ ഫറവോൻ അവരുടെ ജീവിതം കൂടുതൽ കഠിന​മാ​ക്കി​യ​പ്പോൾ ജനം, തങ്ങളുടെ കഷ്ടപ്പാ​ടു​കൾക്ക്‌ ഉത്തരവാ​ദി​കൾ മോശ​യും അഹരോ​നും ആണെന്നു പറഞ്ഞ്‌ അവരെ കുറ്റ​പ്പെ​ടു​ത്തി. അവർ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഫറവോ​ന്റെ​യും ദാസന്മാ​രു​ടെ​യും മുന്നിൽ ഞങ്ങളെ നാറ്റിച്ച്‌ ഞങ്ങളെ കൊല്ലാൻ അവരുടെ കൈയിൽ വാൾ നൽകിയ നിങ്ങളെ യഹോവ ന്യായം വിധി​ക്കട്ടെ.” (പുറ. 5:19-21) അവർ വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സ​രെ​യാ​ണു കുറ്റ​പ്പെ​ടു​ത്തി​യത്‌. എത്ര കഷ്ടം! നിങ്ങൾ ഒരുപാ​ടു നാളു​ക​ളാ​യി ഒരു പ്രശ്‌നം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? ഇങ്ങനെ​യൊ​രു സാഹച​ര്യ​ത്തി​ലും, യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള വിശ്വാ​സം കൂടുതൽ ശക്തമാ​ക്കി​നി​റു​ത്താൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

6. ജീവി​ത​ത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എങ്ങനെ സഹിച്ചു​നിൽക്കാം എന്നതി​നെ​ക്കു​റിച്ച്‌ ഹബക്കൂക്ക്‌ പ്രവാ​ച​ക​നിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ഹബക്കൂക്ക്‌ 3:17-19)

6 മനസ്സി​ലു​ള്ള​തെ​ല്ലാം പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുക, സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കുക. പ്രവാ​ച​ക​നായ ഹബക്കൂ​ക്കി​നു ജീവി​ത​ത്തിൽ പല പ്രയാ​സ​ങ്ങ​ളും സഹി​ക്കേ​ണ്ടി​വന്നു. ഒരു അവസര​ത്തിൽ, യഹോവ തന്നെ ശ്രദ്ധി​ക്കു​ന്നു​ണ്ടോ എന്നു​പോ​ലും അദ്ദേഹം സംശയി​ച്ച​താ​യി തോന്നു​ന്നു. അതു​കൊണ്ട്‌ തന്റെ മനസ്സിൽ തോന്നിയ എല്ലാ കാര്യ​ങ്ങ​ളും പ്രാർഥ​ന​യിൽ അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു. അദ്ദേഹം ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായ​ത്തി​നാ​യി നിലവി​ളി​ക്കും, അങ്ങ്‌ എന്താണു കേൾക്കാ​ത്തത്‌? . . . എന്തിനാണ്‌ അങ്ങ്‌ അടിച്ച​മർത്തൽ വെച്ചു​പൊ​റു​പ്പി​ക്കു​ന്നത്‌?” (ഹബ. 1:2, 3) തന്റെ വിശ്വ​സ്‌ത​ദാ​സന്റെ മനസ്സു​രു​കി​യുള്ള ആ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ ഉത്തരം കൊടു​ത്തു. (ഹബ. 2:2, 3) യഹോവ മുമ്പ്‌ തന്റെ ജനത്തെ രക്ഷിച്ച​തി​നെ​ക്കു​റി​ച്ചൊ​ക്കെ ആഴത്തിൽ ചിന്തി​ച്ച​പ്പോൾ ഹബക്കൂ​ക്കി​നു നഷ്ടപ്പെ​ട്ടു​പോയ സന്തോഷം വീണ്ടെ​ടു​ക്കാൻ കഴിഞ്ഞു. അദ്ദേഹ​ത്തിന്‌ ഒരു കാര്യം ബോധ്യ​മാ​യി: യഹോവ തനിക്കു​വേണ്ടി കരുതും; എന്തൊക്കെ ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങൾ ജീവി​ത​ത്തിൽ ഉണ്ടായാ​ലും അതെല്ലാം സഹിച്ചു​നിൽക്കാൻ ദൈവം സഹായി​ക്കും. (ഹബക്കൂക്ക്‌ 3:17-19 വായി​ക്കുക.) എന്താണു നമുക്കുള്ള പാഠം? ബുദ്ധി​മു​ട്ടു​ക​ളും പ്രയാ​സ​ങ്ങ​ളും നേരി​ടു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്ന​തെന്ന കാര്യം പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുക. മുമ്പ്‌ യഹോവ നിങ്ങളെ സഹായിച്ച സന്ദർഭ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ ആശ്രയം ശക്തമാ​കും, സഹിച്ചു​നിൽക്കാൻ വേണ്ട ശക്തി യഹോവ തരു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നു​മാ​കും. യഹോവ തരുന്ന സഹായം അനുഭ​വി​ച്ച​റി​യു​മ്പോൾ യഹോ​വ​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം വർധി​ക്കും.

7. (എ) ഷേർലി സഹോ​ദ​രി​യു​ടെ ബന്ധു എന്തിനാ​ണു ശ്രമി​ച്ചത്‌? (ബി) യഹോ​വ​യി​ലുള്ള വിശ്വാ​സം നഷ്ടപ്പെ​ട്ടു​പോ​കാ​തി​രി​ക്കാൻ എന്താണു സഹോ​ദ​രി​യെ സഹായി​ച്ചത്‌?

7 ആത്മീയ​കാ​ര്യ​ങ്ങൾക്കു മുടക്കം വരുത്താ​തി​രി​ക്കുക. പാപ്പുവ ന്യൂഗി​നി​യി​ലെ ഷേർലി സഹോ​ദ​രി​യു​ടെ അനുഭവം അതാണു പഠിപ്പി​ക്കു​ന്നത്‌. b സഹോ​ദ​രി​ക്കു ജീവി​ത​ത്തിൽ ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. ഷേർലി സഹോ​ദ​രി​യു​ടേത്‌ ഒരു ദരി​ദ്ര​കു​ടും​ബ​മാണ്‌. ചില സമയത്ത്‌ ഒരു നേരത്തെ ഭക്ഷണത്തി​നു​പോ​ലും സഹോ​ദ​രി​ക്കു വളരെ കഷ്ടപ്പെ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഇതൊക്കെ കണ്ടപ്പോൾ ഒരു ബന്ധു സഹോ​ദ​രി​യു​ടെ വിശ്വാ​സം തകർക്കുക എന്ന ലക്ഷ്യത്തിൽ ഇങ്ങനെ പറഞ്ഞു: “നീ എപ്പോ​ഴും പറയാ​റു​ണ്ട​ല്ലോ പരിശു​ദ്ധാ​ത്മാവ്‌ സഹായി​ക്കു​മെന്ന്‌. എന്നിട്ട്‌ എവിടെ? ഇപ്പോ​ഴും നിന്റെ കുടും​ബം പട്ടിണി​യി​ലല്ലേ? നീ ഇങ്ങനെ ബൈബി​ളും പ്രസം​ഗി​ച്ചു​കൊണ്ട്‌ നടന്ന്‌ ജീവിതം പാഴാ​ക്കി​ക്കോ.” ഷേർലി സഹോ​ദരി പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അതൊക്കെ കേട്ട​പ്പോൾ ഒരു നിമിഷം ഞാനും ഇങ്ങനെ ചിന്തി​ച്ചു​പോ​യി: ‘ശരിക്കും ദൈവ​ത്തിന്‌ എന്നെക്കു​റിച്ച്‌ ചിന്തയു​ണ്ടോ?’ പക്ഷേ പെട്ടെ​ന്നു​തന്നെ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. മനസ്സിൽ വന്ന എല്ലാ കാര്യ​ങ്ങ​ളും ദൈവ​ത്തോ​ടു പറഞ്ഞു. മാത്രമല്ല ബൈബി​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ക​യും പഠിക്കു​ക​യും സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ക​യും ഒക്കെ ചെയ്യു​ന്നതു ഞാൻ നിറു​ത്തി​യില്ല.” സഹോ​ദ​രി​ക്കു പെട്ടെ​ന്നു​തന്നെ ഒരു കാര്യം മനസ്സി​ലാ​യി, യഹോവ സഹോ​ദ​രി​യു​ടെ കുടും​ബത്തെ നന്നായി നോക്കു​ന്നു​ണ്ടെന്ന്‌. ഒരിക്കൽപ്പോ​ലും പട്ടിണി കിടക്കേണ്ട ഒരു അവസ്ഥ അവർക്കു വന്നിട്ടില്ല. മാത്രമല്ല അവരുടെ സന്തോഷം നഷ്ടപ്പെ​ട്ടു​മില്ല. ഷേർലി സഹോ​ദരി പറയുന്നു: “യഹോവ എന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം തരുന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി.” (1 തിമൊ. 6:6-8) നമ്മളും അതു​പോ​ലെ ആത്മീയ​പ്ര​വർത്ത​നങ്ങൾ മുടക്കം കൂടാതെ കൊണ്ടു​പോ​കു​ക​യാ​ണെ​ങ്കിൽ ബുദ്ധി​മു​ട്ടു​ക​ളും പ്രയാ​സ​ങ്ങ​ളും വരു​മ്പോൾ യഹോവ നമുക്കു​വേണ്ടി കരുതു​ന്നു​ണ്ടോ എന്നു സംശയി​ച്ചു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ അകന്നു​പോ​കില്ല.

ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തു​ള്ള​വ​രോ​ടു മോശ​മാ​യി പെരുമാറുമ്പോൾ

8. യഹോ​വ​യു​ടെ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങളെ എന്തു ചെയ്‌തേ​ക്കാം?

8 യഹോ​വ​യു​ടെ സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​നത്ത്‌ പ്രവർത്തി​ക്കുന്ന സഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച്‌ സമൂഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മറ്റു വിധങ്ങ​ളി​ലൂ​ടെ​യോ ശത്രുക്കൾ നുണക​ളും തെറ്റായ വിവര​ങ്ങ​ളും പ്രചരി​പ്പി​ച്ചേ​ക്കാം. (സങ്കീ. 31:13) ചില സഹോ​ദ​ര​ന്മാ​രെ ക്രിമി​നൽ കുറ്റം ആരോ​പിച്ച്‌ അറസ്റ്റു ചെയ്‌തി​ട്ടു​പോ​ലു​മുണ്ട്‌. ഒന്നാം നൂറ്റാ​ണ്ടി​ലും ഇതു​പോ​ലുള്ള കാര്യങ്ങൾ നടന്നി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ വ്യാജ​മായ ഒരു കുറ്റം ചുമത്തി അറസ്റ്റു ചെയ്‌തു. അന്നത്തെ ക്രിസ്‌ത്യാ​നി​കൾ അതി​നോട്‌ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

9. അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ തടവി​ലാ​ക്കി​യ​പ്പോൾ ചില ക്രിസ്‌ത്യാ​നി​കൾ എന്താണു ചെയ്‌തത്‌?

9 ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾ, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ റോമിൽ തടവി​ലാ​യ​പ്പോൾ സഹായി​ക്കാ​തെ മാറി​നി​ന്നു. (2 തിമൊ. 1:8, 15) എന്തു​കൊ​ണ്ടാണ്‌? ഒരുപക്ഷേ സമൂഹം പൗലോ​സി​നെ ഒരു കുറ്റവാ​ളി​യാ​യി കണ്ടിരു​ന്ന​തു​കൊണ്ട്‌ അദ്ദേഹത്തെ പിന്തു​ണ​യ്‌ക്കാൻ അവർക്കു നാണ​ക്കേടു തോന്നി​യ​തു​കൊ​ണ്ടാ​യി​രി​ക്കാം. (2 തിമൊ. 2:8, 9) അല്ലെങ്കിൽ പൗലോ​സി​നെ സഹായി​ച്ചാൽ തങ്ങൾക്കും ഉപദ്രവം ഏൽക്കേ​ണ്ടി​വ​രു​മെ​ന്നുള്ള ഭയം​കൊ​ണ്ടാ​യി​രി​ക്കാം. കാര്യം എന്തായി​രു​ന്നാ​ലും അവരുടെ ആ പ്രവർത്തനം പൗലോ​സി​നെ എത്രമാ​ത്രം വിഷമി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കു​മെന്നു ചിന്തി​ക്കുക. ഒരുപാ​ടു കഷ്ടപ്പാ​ടു​കൾ സഹിച്ച്‌ സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും പൗലോസ്‌ പലപ്പോ​ഴും അവർക്കൊ​ക്കെ​വേണ്ടി പ്രവർത്തി​ച്ച​താണ്‌. (പ്രവൃ. 20:18-21; 2 കൊരി. 1:8) സഹായം ആവശ്യ​മായ ഘട്ടത്തിൽ പൗലോ​സി​നെ ഉപേക്ഷിച്ച്‌ പോയ അവരെ​പ്പോ​ലെ നമുക്കാ​കാ​തി​രി​ക്കാം. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു മറ്റുള്ളവർ മോശ​മാ​യി പെരു​മാ​റു​മ്പോൾ നമ്മൾ എന്താണു മനസ്സിൽപ്പി​ടി​ക്കേ​ണ്ടത്‌?

10. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ ഉപദ്രവം നേരി​ടേ​ണ്ടി​വ​രു​മ്പോൾ നമ്മൾ എന്ത്‌ ഓർക്കണം?

10 ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതിന്റെ കാരണ​ക്കാ​രൻ ആരാ​ണെ​ന്നും നമ്മൾ ഓർക്കണം. 2 തിമൊ​ഥെ​യൊസ്‌ 3:12 പറയു​ന്നത്‌, “ക്രിസ്‌തു​യേ​ശു​വി​നോ​ടുള്ള യോജി​പ്പിൽ ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും ഉപദ്രവം സഹി​ക്കേ​ണ്ടി​വ​രും” എന്നാണ്‌. അതു​കൊണ്ട്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങളെ സാത്താൻ ആക്രമി​ക്കു​മ്പോൾ നമ്മൾ അതിൽ അതിശ​യി​ച്ചു​പോ​കു​ന്നില്ല. സാത്താൻ അങ്ങനെ ചെയ്യു​ന്ന​തി​ന്റെ ലക്ഷ്യം അവരുടെ വിശ്വ​സ്‌തത തകർക്കു​ക​യും അതോ​ടൊ​പ്പം നമ്മളെ ഭയപ്പെ​ടു​ത്തു​ക​യും ചെയ്യുക എന്നതാണ്‌.—1 പത്രോ. 5:8.

പൗലോസ്‌ ജയിലി​ലാ​യി​രു​ന്ന​പ്പോൾ ഒനേസി​ഫൊ​രൊസ്‌ ധൈര്യ​ത്തോ​ടെ അദ്ദേഹത്തെ പിന്തു​ണച്ചു. അതു​പോ​ലെ ഇന്നു ജയിലിൽ കിടക്കുന്ന സഹാരാ​ധ​കരെ സഹോ​ദ​രങ്ങൾ പിന്തു​ണ​യ്‌ക്കു​ന്നതു പുനരാ​വി​ഷ്‌ക​രി​ച്ചി​രി​ക്കു​ന്നു (11-12 ഖണ്ഡികകൾ കാണുക)

11. ഒനേസി​ഫൊ​രൊ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (2 തിമൊ​ഥെ​യൊസ്‌ 1:16-18)

11 സഹോ​ദ​ര​ങ്ങളെ എപ്പോ​ഴും സഹായി​ക്കു​ക​യും വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യുക. (2 തിമൊ​ഥെ​യൊസ്‌ 1:16-18 വായി​ക്കുക.) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ജയിലി​ലാ​ണെന്ന്‌ അറിഞ്ഞ​പ്പോൾ ഒനേസി​ഫൊ​രൊസ്‌ എന്നു പേരുള്ള ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു ക്രിസ്‌ത്യാ​നി പൗലോ​സി​നെ സഹായി​ക്കാൻ മുന്നോ​ട്ടു​വ​ന്നു​കൊണ്ട്‌ നല്ലൊരു മാതൃക വെച്ചു. പൗലോ​സി​ന്റെ ‘അവസ്ഥ​യെ​ക്കു​റിച്ച്‌ ഒട്ടും നാണ​ക്കേടു വിചാ​രി​ക്കാ​തെ ഒനേസി​ഫൊ​രൊസ്‌’ അദ്ദേഹത്തെ സഹായി​ക്കാൻ റോമിൽ എത്തി. എന്നിട്ട്‌, വളരെ ആത്മാർഥ​ത​യോ​ടെ പൗലോ​സി​നെ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ച്ചു. കൂടാതെ ആവശ്യ​മായ സഹായ​വും പിന്തു​ണ​യും കൊടു​ക്കു​ക​യും ചെയ്‌തു. സ്വന്തം ജീവൻപോ​ലും പണയം​വെ​ച്ചാണ്‌ അദ്ദേഹം അതു ചെയ്‌തത്‌. നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം? ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രുന്ന നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തിൽനിന്ന്‌ നമ്മളെ തടയാൻ മാനു​ഷ​ഭ​യത്തെ അനുവ​ദി​ക്ക​രുത്‌. പകരം നമ്മളാൽ കഴിയുന്ന എല്ലാ സഹായ​ങ്ങ​ളും അവർക്കു ചെയ്‌തു​കൊ​ടു​ക്കണം. (സുഭാ. 17:17) കാരണം ആ സമയത്ത്‌ അവർക്കു വേണ്ടതു നമ്മുടെ സ്‌നേ​ഹ​വും പിന്തു​ണ​യും ഒക്കെയാണ്‌.

12. റഷ്യയി​ലുള്ള നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌?

12 റഷ്യയിൽ ജയിലിൽ കിടക്കുന്ന സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ എങ്ങനെ​യാ​ണു മുന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്നത്‌? ആരെ​യെ​ങ്കി​ലും വിചാ​ര​ണ​യ്‌ക്കാ​യി കോട​തി​യിൽ കൊണ്ടു​വ​രു​മ്പോൾ അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ അവരെ പിന്തു​ണ​യ്‌ക്കാൻ അവിടെ എത്തും. എന്താണു നമുക്കുള്ള പാഠം? ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങളെ അറസ്റ്റു ചെയ്യു​ക​യോ ഉപദ്ര​വി​ക്കു​ക​യോ അപകീർത്തി​പ്പെ​ടു​ത്തു​ക​യോ ഒക്കെ ചെയ്യുന്ന സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ പേടി​ച്ചു​പോ​ക​രുത്‌. പകരം അവർക്കു​വേണ്ടി പ്രാർഥി​ക്കുക. അവരുടെ കുടും​ബാം​ഗ​ങ്ങൾക്കു സഹായങ്ങൾ ചെയ്‌തു​കൊ​ടു​ക്കുക. അതു​പോ​ലെ അവരെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു മറ്റ്‌ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക.—പ്രവൃ. 12:5; 2 കൊരി. 1:10, 11.

മറ്റുള്ളവർ നമ്മളെ പരിഹസിക്കുമ്പോൾ

13. മറ്റുള്ള​വ​രു​ടെ പരിഹാ​സം യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള നമ്മുടെ വിശ്വാ​സ​ത്തി​നു വിള്ളൽ വീഴ്‌ത്തി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

13 വിശ്വാ​സ​ത്തിൽ ഇല്ലാത്ത ബന്ധുക്ക​ളോ കൂടെ ജോലി ചെയ്യു​ന്ന​വ​രോ കൂടെ പഠിക്കു​ന്ന​വ​രോ ഒക്കെ നമ്മൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തു​കൊ​ണ്ടോ യഹോ​വ​യു​ടെ ഉയർന്ന നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ ശ്രമി​ക്കു​ന്ന​തു​കൊ​ണ്ടോ കളിയാ​ക്കി​യേ​ക്കാം. (1 പത്രോ. 4:4) ഒരുപക്ഷേ അവർ പറഞ്ഞേ​ക്കാം: “നിന്നെ എനിക്ക്‌ ഇഷ്ടമാണ്‌. പക്ഷേ നിന്റെ ഈ മതത്തിന്‌ എന്തൊക്കെ നിയമ​ങ്ങ​ളും നിയ​ന്ത്ര​ണ​ങ്ങ​ളു​മാണ്‌. കുറെ പഴഞ്ചൻ ഏർപ്പാ​ടു​കൾ!” ഇനി, പുറത്താ​ക്ക​പ്പെ​ട്ട​വ​രോ​ടു നമ്മൾ ഇടപെ​ടുന്ന രീതിയെ വിമർശി​ച്ചു​കൊണ്ട്‌ ചിലർ ഇങ്ങനെ പറഞ്ഞേ​ക്കാം: “മറ്റുള്ള​വരെ സ്‌നേ​ഹി​ക്കു​ന്നെന്നു നിങ്ങൾക്ക്‌ എങ്ങനെ പറയാൻ പറ്റുന്നു?” ഇത്തരം അഭി​പ്രാ​യങ്ങൾ ഒരുപക്ഷേ നമ്മൾ ഇങ്ങനെ ചിന്തി​ക്കാൻ ഇടയാ​ക്കി​യേ​ക്കാം: ‘യഹോവ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ​യൊ​ക്കെ ജീവി​ക്കാൻ ആരെ​ക്കൊ​ണ്ടെ​ങ്കി​ലും പറ്റുമോ? സംഘട​ന​യു​ടെ ഈ നിയമങ്ങൾ അൽപ്പം കൂടി​പ്പോ​കു​ന്നി​ല്ലേ?’ ഇതു​പോ​ലുള്ള സാഹച​ര്യ​ങ്ങൾ നേരി​ടു​മ്പോൾ നമുക്ക്‌ എങ്ങനെ യഹോ​വ​യോ​ടും സംഘട​ന​യോ​ടും അടുത്ത്‌ നിൽക്കാൻ കഴിയും?

കൂട്ടു​കാ​രെന്നു പറഞ്ഞ്‌ തന്റെ അടുത്ത്‌ വന്ന്‌ തന്നെ പരിഹ​സി​ച്ച​വ​രു​ടെ നുണക​ളൊ​ന്നും ഇയ്യോബ്‌ വിശ്വ​സി​ച്ചില്ല. പകരം യഹോ​വ​യോ​ടുള്ള തന്റെ വിശ്വ​സ്‌തത കാത്തു​സൂ​ക്ഷി​ക്കാൻ അദ്ദേഹം ദൃഢതീ​രു​മാ​ന​മെ​ടു​ത്തു (14-ാം ഖണ്ഡിക കാണുക)

14. യഹോവ ശരി​യെന്നു പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കു​ന്ന​തി​നെ മറ്റുള്ളവർ പരിഹ​സി​ക്കു​മ്പോൾ, നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം? (സങ്കീർത്തനം 119:50-52)

14 യഹോ​വ​യു​ടെ നിലവാ​രങ്ങൾ ഉയർത്തി​പ്പി​ടി​ക്കാൻ തീരു​മാ​നി​ക്കുക. പരിഹാ​സ​മൊ​ക്കെ കേൾക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽ ഒട്ടും വിട്ടു​വീഴ്‌ച ചെയ്യാൻ തയ്യാറാ​കാത്ത വ്യക്തി​യാ​യി​രു​ന്നു ഇയ്യോബ്‌. ഇയ്യോ​ബി​ന്റെ സുഹൃ​ത്താ​ണെന്നു പറഞ്ഞ്‌ വന്നവരിൽ ഒരാൾ അദ്ദേഹ​ത്തോ​ടു പറഞ്ഞത്‌, ‘ഇയ്യോബ്‌ ചെയ്യുന്ന ശരിയായ കാര്യ​ങ്ങ​ളൊ​ന്നും ദൈവം ശ്രദ്ധി​ക്കു​ന്നില്ല. അവയൊ​ന്നും അത്ര പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാ​യി ദൈവം കാണു​ന്നില്ല’ എന്നൊ​ക്കെ​യാണ്‌. (ഇയ്യോ. 4:17, 18; 22:3) എന്നാൽ അതു​പോ​ലുള്ള നുണകൾ ഇയ്യോബ്‌ വിശ്വ​സി​ച്ചില്ല. യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളാണ്‌ എപ്പോ​ഴും ശരി​യെന്ന്‌ ഇയ്യോ​ബിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവ അനുസ​രി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. യഹോ​വ​യോ​ടുള്ള തന്റെ വിശ്വ​സ്‌ത​തയെ തകർക്കാൻ മറ്റാ​രെ​യും ഇയ്യോബ്‌ അനുവ​ദി​ച്ചില്ല. (ഇയ്യോ. 27:5, 6) നമുക്കുള്ള പാഠം എന്താണ്‌? മറ്റുള്ളവർ പരിഹ​സി​ക്കു​ന്ന​തി​ന്റെ പേരിൽ നമ്മൾ യഹോ​വ​യു​ടെ നിലവാ​ര​ങ്ങളെ സംശയ​ത്തോ​ടെ കാണരുത്‌. പകരം നമ്മുടെ ജീവി​ത​ത്തിൽത്തന്നെ മുമ്പ്‌ ഉണ്ടായി​ട്ടുള്ള അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ കഴിയും. യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ പ്രവർത്തി​ച്ച​തി​ലൂ​ടെ നമ്മൾ എത്രയോ തവണ പ്രയോ​ജനം അനുഭ​വി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സംഘടന വെച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽത്തന്നെ പ്രവർത്തി​ക്കു​മെന്നു തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. അപ്പോൾ ആരൊക്കെ എത്ര​യൊ​ക്കെ പരിഹ​സി​ച്ചാ​ലും യഹോ​വ​യിൽനിന്ന്‌ നമ്മൾ ഒരിക്ക​ലും അകന്നു​മാ​റില്ല.—സങ്കീർത്തനം 119:50-52 വായി​ക്കുക.

15. ബ്രിജിത്ത്‌ സഹോ​ദ​രിക്ക്‌ എന്തു​കൊ​ണ്ടാ​ണു പരിഹാ​സം നേരി​ടേ​ണ്ടി​വ​ന്നത്‌?

15 ഇന്ത്യയി​ലുള്ള ബ്രിജിത്ത്‌ സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. വിശ്വാ​സ​ത്തി​ന്റെ പേരിൽ കുടും​ബാം​ഗ​ങ്ങ​ളിൽനിന്ന്‌ സഹോ​ദ​രി​ക്കു വളരെ​യ​ധി​കം പരിഹാ​സ​വും കുത്തു​വാ​ക്കും ഒക്കെ കേൾക്കേ​ണ്ടി​വന്നു. 1997-ലാണു സഹോ​ദരി സ്‌നാ​ന​പ്പെ​ട്ടത്‌. അതു കഴിഞ്ഞ്‌ പെട്ടെ​ന്നു​തന്നെ സഹോ​ദ​രി​യു​ടെ, വിശ്വാ​സ​ത്തിൽ ഇല്ലാത്ത ഭർത്താ​വി​നു ജോലി നഷ്ടപ്പെട്ടു. അതു​കൊണ്ട്‌ ആ കുടും​ബം ഭർത്താ​വി​ന്റെ വീട്ടി​ലേക്കു താമസം മാറാൻ തീരു​മാ​നി​ച്ചു. എന്നാൽ അവിടെ ചെന്ന​പ്പോൾ അതിലും വലിയ പ്രശ്‌ന​ങ്ങ​ളാ​ണു ബ്രിജിത്ത്‌ സഹോ​ദ​രി​ക്കു നേരി​ടേ​ണ്ടി​വ​ന്നത്‌. ഭർത്താ​വി​നു ജോലി നഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ കുടും​ബത്തെ പോറ്റു​ന്ന​തി​നു​വേണ്ടി സഹോ​ദ​രി​ക്കു മുഴുവൻ സമയം ജോലി ചെയ്യേ​ണ്ട​താ​യി​വന്നു. ഇനി, ഏതാണ്ട്‌ 350 കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു ഏറ്റവും അടുത്തുള്ള സഭ. ഭർത്താ​വി​ന്റെ വീട്ടു​കാ​രാ​ണെ​ങ്കിൽ വിശ്വാ​സ​ത്തി​ന്റെ പേരിൽ സഹോ​ദ​രി​യോ​ടു വല്ലാത്ത എതിർപ്പും കാണിച്ചു. അങ്ങനെ അവിടത്തെ സാഹച​ര്യം ഒന്നി​നൊ​ന്നു വഷളാ​യ​തു​കൊണ്ട്‌ അവർക്ക്‌ അവി​ടെ​നിന്ന്‌ മാറി​ത്താ​മ​സി​ക്കേ​ണ്ടി​വന്നു. പിന്നീ​ട്‌ ഒട്ടും പ്രതീ​ക്ഷിക്കാ​തെ ഒരു ദിവ​സം സഹോദ​രിയുടെ ഭർത്താവ്‌ മരിച്ചു. കുറച്ച്‌ നാൾ കഴിഞ്ഞ്‌ സഹോദരിക്ക്‌ ഒരു മകളെയും നഷ്ടമായി. 12 വയസ്സുള്ള ആ കുട്ടിക്കു ക്യാൻസറായിരുന്നു. ഇതിനെല്ലാം പുറമേ, ഈ പ്രശ്‌ന​ങ്ങൾക്കു കാരണ​ക്കാരി സഹോദരി​യാണെന്നു പറഞ്ഞ്‌ ബ​ന്ധുക്കൾ കുറ്റ​പ്പെടുത്തുകയും ചെയ്‌തു. സഹോ​ദരി യഹോവ​യുടെ സാക്ഷിയാ​യതുകൊണ്ടാണ്‌ ഇതൊ​ക്കെ സംഭവിച്ചത്‌ എന്നാണ്‌ അവർ അവകാശപ്പെട്ടത്‌. എങ്കിലും സഹോ​ദരി തുടർന്നും യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും സംഘട​ന​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്‌തു.

16. യഹോ​വ​യോ​ടും സംഘട​ന​യോ​ടും പറ്റിനി​ന്ന​തു​കൊണ്ട്‌ ബ്രിജിത്ത്‌ സഹോ​ദ​രിക്ക്‌ എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ നേടാൻ കഴിഞ്ഞു?

16 സഹോ​ദരി താമസി​ച്ചി​രു​ന്നതു സഭയു​ള്ളി​ട​ത്തു​നിന്ന്‌ വളരെ അകലെ​യാ​യി​രു​ന്ന​തു​കൊണ്ട്‌ സ്വന്തം പ്രദേ​ശത്ത്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നും വീട്ടിൽവെച്ച്‌ മീറ്റി​ങ്ങു​കൾ നടത്താ​നും സർക്കിട്ട്‌ മേൽവി​ചാ​രകൻ സഹോ​ദ​രി​യോട്‌ ആവശ്യ​പ്പെട്ടു. ആദ്യം അതെക്കു​റിച്ച്‌ കേട്ട​പ്പോൾ തനിക്ക്‌ അതു പറ്റി​ല്ലെന്നു സഹോ​ദ​രി​ക്കു തോന്നി. എങ്കിലും സഹോ​ദരി അത്‌ അനുസ​രി​ച്ചു​കൊണ്ട്‌ അടുത്തു​ള്ള​വരെ സന്തോ​ഷ​വാർത്ത അറിയി​ച്ചു, വീട്ടിൽ മീറ്റി​ങ്ങു​കൾ നടത്തി. മക്കളോ​ടൊ​പ്പം കുടും​ബാ​രാ​ധന നടത്താൻ സമയം മാറ്റി​വെ​ക്കു​ക​യും ചെയ്‌തു. യഹോ​വ​യിൽ ആശ്രയി​ക്കു​ക​യും സംഘട​ന​യോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ബ്രിജിത്ത്‌ സഹോ​ദ​രിക്ക്‌ എന്തൊക്കെ അനു​ഗ്ര​ഹങ്ങൾ കിട്ടി? പല ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ സഹോ​ദ​രി​ക്കു കഴിഞ്ഞു. അവരിൽ പലരും സ്‌നാ​ന​പ്പെട്ടു. 2005-ൽ സഹോ​ദരി ഒരു മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ക്കാൻതു​ടങ്ങി. ഇപ്പോൾ അവർ താമസി​ക്കുന്ന സ്ഥലത്ത്‌ രണ്ടു സഭയുണ്ട്‌. ഇനി, സഹോ​ദ​രി​യു​ടെ മക്കൾ വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ന്നു. തനിക്കു​ണ്ടായ കഷ്ടപ്പാ​ടു​ക​ളും കുടും​ബാം​ഗ​ങ്ങ​ളു​ടെ പരിഹാ​സ​വും ഒക്കെ സഹിച്ചു​നിൽക്കാൻ കഴിഞ്ഞത്‌ യഹോ​വ​യു​ടെ സഹായം​കൊണ്ട്‌ മാത്ര​മാ​ണെന്നു ബ്രിജിത്ത്‌ സഹോ​ദ​രിക്ക്‌ ഉറച്ച​ബോ​ധ്യ​മുണ്ട്‌.

യഹോ​വ​യോ​ടും സംഘട​ന​യോ​ടും തുടർന്നും വിശ്വസ്‌തരായിരിക്കുക

17. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

17 ‘ബുദ്ധി​മു​ട്ടു​ക​ളും പ്രയാ​സ​ങ്ങ​ളും വരു​മ്പോൾ യഹോവ നമ്മളെ സഹായി​ക്കില്ല, യഹോ​വ​യു​ടെ സംഘടന നമ്മുടെ ജീവിതം കൂടുതൽ ദുരി​ത​പൂർണ​മാ​ക്കും’ എന്നൊക്കെ നമ്മൾ വിശ്വ​സി​ക്കാ​നാ​ണു സാത്താൻ ആഗ്രഹി​ക്കു​ന്നത്‌. ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള സഹോ​ദ​ര​ങ്ങളെ ആളുകൾ അധി​ക്ഷേ​പി​ക്കു​ക​യും ജയിലി​ലാ​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ഒക്കെ ചെയ്യു​മ്പോൾ അതു കണ്ട്‌ നമ്മൾ ഭയന്നു​പോ​കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു. ഇനി, പരിഹാ​സ​വും കുറ്റ​പ്പെ​ടു​ത്ത​ലും ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളി​ലും സംഘട​ന​യി​ലും നമുക്കുള്ള വിശ്വാ​സ​ത്തി​നു വിള്ളൽ വീഴ്‌ത്താ​നും അവൻ ശ്രമി​ക്കു​ന്നു. എന്തായാ​ലും സാത്താൻ ഉപയോ​ഗി​ക്കുന്ന കുടി​ല​മായ തന്ത്രങ്ങൾ എന്താ​ണെന്നു നമുക്ക്‌ അറിയാം. (2 കൊരി. 2:11) അതു​കൊണ്ട്‌ അവന്റെ വഞ്ചനയിൽ നമ്മൾ വീണു​പോ​കില്ല. സാത്താന്റെ തന്ത്രങ്ങൾ തള്ളിക്ക​ളഞ്ഞ്‌ യഹോ​വ​യോ​ടും സംഘട​ന​യോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ തീരു​മാ​നി​ച്ചു​റ​യ്‌ക്കണം. ഓർക്കുക: യഹോവ നിങ്ങളെ ഒരിക്ക​ലും ഉപേക്ഷി​ക്കില്ല. (സങ്കീ. 28:7) അതു​കൊണ്ട്‌ യഹോ​വ​യിൽനിന്ന്‌ നിങ്ങളെ അകറ്റാൻ ഒന്നി​നെ​യും നിങ്ങൾ അനുവ​ദി​ക്ക​രുത്‌.—റോമ. 8:35-39.

18. അടുത്ത ലേഖനം എന്തു ചർച്ച ചെയ്യും?

18 സഭയ്‌ക്കു പുറത്തു​നിന്ന്‌ വരുന്ന ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിച്ചു. എന്നാൽ യഹോ​വ​യി​ലും സംഘട​ന​യി​ലും ഉള്ള വിശ്വാ​സ​ത്തിന്‌ ഇളക്കം​ത​ട്ടാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന പ്രശ്‌നങ്ങൾ സഭയ്‌ക്കു​ള്ളിൽനി​ന്നും വരാം. നമുക്ക്‌ എങ്ങനെ അതു​പോ​ലുള്ള പ്രശ്‌ന​ങ്ങളെ കൈകാ​ര്യം ചെയ്യാം? അടുത്ത ലേഖനം അതെക്കു​റിച്ച്‌ ചർച്ച ചെയ്യും.

ഗീതം 118 “ഞങ്ങളുടെ വിശ്വാ​സം വർധി​പ്പി​ച്ചു​ത​രണേ”

a ഈ അവസാ​ന​നാ​ളു​ക​ളിൽ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ നമുക്ക്‌ യഹോ​വ​യി​ലും സംഘട​ന​യി​ലും പൂർണ​വി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കണം. എന്നാൽ നമ്മുടെ ആ വിശ്വാ​സം തകർക്കാൻ പിശാ​ചായ സാത്താൻ ശ്രമി​ക്കു​ന്നു. അതിന്‌ അവൻ ചെയ്യുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ അവയെ എങ്ങനെ മറിക​ട​ക്കാം എന്നതി​നെ​ക്കു​റി​ച്ചും ഈ ലേഖന​ത്തിൽ പഠിക്കും.

b ചില പേരു​കൾക്കു മാറ്റമുണ്ട്‌.