വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 19

വെളി​പാട്‌—നമുക്കു പഠിക്കാ​നുള്ള പാഠങ്ങൾ

വെളി​പാട്‌—നമുക്കു പഠിക്കാ​നുള്ള പാഠങ്ങൾ

‘ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്നവൻ സന്തുഷ്ടൻ.’—വെളി. 1:3.

ഗീതം 15 യഹോ​വ​യു​ടെ ആദ്യജാ​തനെ വാഴ്‌ത്താം!

ചുരുക്കം *

1-2. വെളി​പാട്‌ പുസ്‌ത​ക​ത്തിൽ നമ്മൾ താത്‌പ​ര്യം എടു​ക്കേ​ണ്ട​തി​ന്റെ ഒരു കാരണം എന്താണ്‌?

 നിങ്ങൾ ഒരു കൂട്ടു​കാ​രന്റെ അടുത്ത്‌ ചെന്ന​പ്പോൾ അദ്ദേഹം ഒരു ആൽബം നിങ്ങളെ കാണിച്ചു. നിങ്ങൾ അതു മറിച്ചു​നോ​ക്കു​ക​യാണ്‌. മിക്കതും പരിച​യ​മി​ല്ലാത്ത മുഖങ്ങൾ. എന്നാൽ ഒരു ഫോട്ടോ നിങ്ങളു​ടെ കണ്ണിലു​ടക്കി. കാരണം ആ ഫോ​ട്ടോ​യിൽ നിങ്ങളു​ണ്ടാ​യി​രു​ന്നു. അതി​ലേക്കു സൂക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ അത്‌ എന്ന്‌, എവി​ടെ​വെച്ച്‌ എടുത്ത​താ​ണെ​ന്നൊ​ക്കെ നിങ്ങൾക്കു മനസ്സി​ലാ​കാൻതു​ട​ങ്ങു​ന്നു. കൂടാതെ ആ ഫോ​ട്ടോ​യി​ലുള്ള ഓരോ​രു​ത്ത​രെ​യും നിങ്ങൾ പതി​യെ​പ്പ​തി​യെ തിരി​ച്ച​റി​യാൻതു​ടങ്ങി. ഇപ്പോൾ ആ ഫോ​ട്ടോ​യോ​ടു നിങ്ങൾക്ക്‌ ഒരു പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നു​ന്നു.

2 ആ ഫോ​ട്ടോ​പോ​ലെ​യാ​ണു വെളി​പാട്‌ പുസ്‌തകം. അത്‌ എന്തു​കൊ​ണ്ടാണ്‌? കുറഞ്ഞതു രണ്ടു കാരണങ്ങൾ അതിനുണ്ട്‌. ഒന്ന്‌, ഈ ബൈബിൾപു​സ്‌തകം നമുക്കു​വേണ്ടി എഴുതി​യ​താണ്‌. ആ പുസ്‌ത​ക​ത്തി​ന്റെ ആദ്യത്തെ വാക്യം​തന്നെ ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “യേശു​ക്രി​സ്‌തു​വി​ന്റെ വെളി​പാട്‌: ഉടനെ സംഭവി​ക്കാ​നുള്ള കാര്യങ്ങൾ തന്റെ അടിമ​കളെ കാണി​ക്കാൻവേണ്ടി ദൈവം അതു യേശു​വി​നു കൊടു​ത്തു.” (വെളി. 1:1) ആ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ എല്ലാവർക്കും​വേ​ണ്ടി​യു​ള്ളതല്ല, ദൈവ​ത്തി​ന്റെ സമർപ്പി​ത​ദാ​സ​രായ നമുക്കു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. നമ്മൾ ദൈവ​ജ​ന​മാ​യ​തു​കൊണ്ട്‌ അതിൽ പറഞ്ഞി​രി​ക്കുന്ന പല പ്രവച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യി​ലും നമുക്കു പങ്കുണ്ട്‌. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ നമ്മൾ ‘ആ ഫോ​ട്ടോ​യിൽ’ ഉണ്ട്‌.

3-4. (എ) വെളി​പാ​ടു പുസ്‌ത​ക​ത്തി​ലെ പ്രവച​നങ്ങൾ എപ്പോ​ഴാ​ണു നിറ​വേ​റു​ന്നത്‌? (ബി) അത്‌ എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കണം?

3 രണ്ടാമത്തെ കാരണം, ഈ പ്രവചനം നിവൃ​ത്തി​യേ​റുന്ന സമയവു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ പറഞ്ഞു: “ദൈവാ​ത്മാ​വി​നാൽ ഞാൻ കർത്താ​വി​ന്റെ ദിവസ​ത്തി​ലാ​യി.” (വെളി. 1:10) ആ വാക്കുകൾ യോഹ​ന്നാൻ ഏതാണ്ട്‌ എ.ഡി. 96-ലാണ്‌ എഴുതി​യത്‌. അന്ന്‌ ‘കർത്താ​വി​ന്റെ ദിവസം’ ആരംഭി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഉടനെ​യൊ​ന്നും ആരംഭി​ക്കു​ക​യു​മി​ല്ലാ​യി​രു​ന്നു. (മത്താ. 25:14, 19; ലൂക്കോ. 19:12) എന്നാൽ ബൈബിൾപ്ര​വ​ച​നങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌ ആ ദിവസം 1914-ൽ തുടങ്ങി എന്നാണ്‌, അതായത്‌ യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരണം ആരംഭി​ച്ച​പ്പോൾ. ആ വർഷം​മു​തൽ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രവച​നങ്ങൾ ഒന്നൊ​ന്നാ​യി നിറ​വേ​റാൻ തുടങ്ങി​യി​രി​ക്കു​ന്നു. ‘കർത്താ​വി​ന്റെ ദിവസം’ എന്നു വെളി​പാ​ടിൽ പറഞ്ഞി​രി​ക്കുന്ന ആ സമയത്താ​ണു നമ്മൾ ഇപ്പോൾ ജീവി​ക്കു​ന്നത്‌.

4 അതു​കൊ​ണ്ടു​തന്നെ വെളി​പാട്‌ 1:3-ൽ സ്‌നേ​ഹ​പൂർവം നൽകുന്ന ആ ഉപദേ​ശ​ത്തി​നു നമ്മൾ കൂടുതൽ ശ്രദ്ധ​കൊ​ടു​ക്കണം. അവിടെ പറയുന്നു: “ഈ പ്രവച​ന​ത്തി​ലെ വാക്കുകൾ ഉറക്കെ വായി​ക്കു​ന്ന​വ​നും അതു കേൾക്കു​ന്ന​വ​രും അതിൽ എഴുതി​യി​രി​ക്കു​ന്നത്‌ അനുസ​രി​ക്കു​ന്ന​വ​രും സന്തുഷ്ടർ. കാരണം നിശ്ചയിച്ച സമയം അടുത്തി​രി​ക്കു​ന്നു.” അതായത്‌ പ്രവച​ന​ത്തി​ലെ വാക്കുകൾ ‘ഉറക്കെ വായി​ക്കണം,’ ‘കേൾക്കണം,’ ‘അത്‌ അനുസ​രി​ക്കണം.’ അങ്ങനെ​യെ​ങ്കിൽ നമ്മൾ അനുസ​രി​ക്കേണ്ട ചില വാക്കുകൾ എന്തൊ​ക്കെ​യാണ്‌?

നിങ്ങളു​ടെ ആരാധന യഹോവ സ്വീക​രി​ക്കു​മോ?

5. നമ്മുടെ ആരാധന യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വെളി​പാട്‌ പുസ്‌തകം കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ?

5 ഏഷ്യാ​മൈ​ന​റി​ലെ ഏഴു സഭകൾക്കു യേശു എഴുതിയ സന്ദേശ​ങ്ങ​ളാ​ണു വെളി​പാ​ടി​ലെ ആദ്യ അധ്യാ​യ​ങ്ങ​ളിൽ നമ്മൾ കാണു​ന്നത്‌. അതിൽനി​ന്നും സഭകളിൽ നടക്കുന്ന കാര്യങ്ങൾ യേശു​വി​നു നന്നായി അറിയാ​മാ​യി​രു​ന്നെന്നു നമുക്കു മനസ്സി​ലാ​ക്കാം. (വെളി. 1:12-16, 20; 2:1) ആ സന്ദേശ​ങ്ങ​ളി​ലൂ​ടെ, ആരാധന യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ എന്തു ചെയ്യണം എന്നതി​നെ​ക്കു​റി​ച്ചുള്ള ചില നിർദേ​ശങ്ങൾ യേശു അവർക്കു നൽകി. യേശു അവരോ​ടു പറഞ്ഞ കാര്യങ്ങൾ നമ്മുടെ കാര്യ​ത്തി​ലും ശരിയാണ്‌. ഇന്നത്തെ സഭകളും യേശു​വി​ന്റെ മേൽനോ​ട്ട​ത്തി​ലും സംരക്ഷ​ണ​യി​ലും ആണ്‌. അതു​കൊണ്ട്‌ നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ആത്മീയാ​വസ്ഥ യേശു​വി​നു നന്നായി അറിയാം. നമ്മുടെ ആരാധന യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തൊക്കെ മാറ്റങ്ങൾ വരുത്ത​ണ​മെന്നു പറഞ്ഞു​ത​രാൻ യേശു​വി​നാ​കും. യേശു എന്താണു നമ്മളോ​ടു പറയു​ന്നത്‌?

6. (എ) എഫെ​സൊസ്‌ സഭയിൽ നിലനി​ന്നി​രുന്ന ഏതു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചാ​ണു വെളി​പാട്‌ 2:3, 4-ൽ യേശു പറയു​ന്നത്‌? (ബി) യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 വെളി​പാട്‌ 2:3, 4 വായി​ക്കുക. യഹോ​വ​യോ​ടു നമുക്ക്‌ ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ള​യ​രുത്‌. എഫെ​സൊ​സി​ലെ സഭയ്‌ക്കുള്ള യേശു​വി​ന്റെ സന്ദേശ​ത്തിൽനിന്ന്‌ അവർ നന്നായി സഹിച്ചു​നി​ന്നെന്നു നമുക്കു മനസ്സി​ലാ​ക്കാം. പ്രയാ​സ​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും ഒക്കെ ഉണ്ടെങ്കിൽപ്പോ​ലും അവർ അപ്പോ​ഴും സഹിച്ചു​നിൽക്കു​ക​യാ​യി​രു​ന്നു. എന്നാൽ അവർക്ക്‌ ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ള​ഞ്ഞ​താ​യി യേശു അവരോ​ടു പറയുന്നു. ആ ആദ്യസ്‌നേഹം കത്തിജ്വ​ലി​പ്പി​ക്കാൻ അവർ നല്ല ശ്രമം ചെയ്യണ​മാ​യി​രു​ന്നു. കാരണം ആ സ്‌നേഹം ഇല്ലെങ്കിൽ യഹോവ അവരുടെ ആരാധന സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. ഇന്നും അതു​പോ​ലെ നമ്മൾ വെറുതേ സഹിച്ചു​നി​ന്നാൽ പോരാ, ശരിയായ കാരണ​ങ്ങ​ളു​ടെ പേരിൽ സഹിച്ചു​നിൽക്കണം. നമ്മൾ എന്തു ചെയ്യുന്നു എന്നതു മാത്രമല്ല എന്തു​കൊണ്ട്‌ ഒരു കാര്യം ചെയ്യുന്നു എന്നതും ദൈവം ശ്രദ്ധി​ക്കു​ന്നുണ്ട്‌. ദൈവ​ത്തോ​ടു സ്‌നേ​ഹ​വും നന്ദിയും ഒക്കെ തോന്നി​യിട്ട്‌ അതിന്റെ പേരിൽ നമ്മൾ ദൈവത്തെ ആരാധി​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.—സുഭാ. 16:2; മർക്കോ. 12:29, 30.

7. (എ) വെളി​പാട്‌ 3:1-3 പറയു​ന്ന​തു​പോ​ലെ സർദിസ്‌ സഭയിലെ സഹോ​ദ​ര​ങ്ങൾക്ക്‌ എന്തു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു? (ബി) നമുക്കു പഠിക്കാ​നുള്ള പാഠം എന്താണ്‌?

7 വെളി​പാട്‌ 3:1-3 വായി​ക്കുക. നമ്മൾ എപ്പോ​ഴും ജാഗ്ര​ത​യോ​ടെ ഉണർന്നി​രി​ക്കണം. സർദിസ്‌ സഭയിലെ സഹോ​ദ​ര​ങ്ങൾക്കു മറ്റൊരു പ്രശ്‌ന​മാ​ണു​ണ്ടാ​യി​രു​ന്നത്‌. അവർ മുമ്പ്‌ ആത്മീയ​മാ​യി വളരെ ഉണർവു​ള്ള​വ​രാ​യി​രു​ന്നെ​ങ്കി​ലും ഇപ്പോൾ ദൈവ​സേ​വ​ന​ത്തിൽ അല്‌പം അലസത​യി​ലാണ്‌. അതു​കൊണ്ട്‌ ‘ഉണർന്നി​രി​ക്കാൻ’ യേശു അവരോ​ടു പറയുന്നു. നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ഇതുവരെ ദൈവ​സേ​വ​ന​ത്തിൽ ചെയ്‌ത കാര്യ​ങ്ങ​ളൊ​ന്നും യഹോവ ഒരിക്ക​ലും മറക്കില്ല എന്നുള്ളതു ശരിയാണ്‌. (എബ്രാ. 6:10) എന്നാൽ ‘മുമ്പ്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തി​ട്ടു​ണ്ട​ല്ലോ, അതൊക്കെ മതി’ എന്നു നമ്മൾ വിചാ​രി​ക്ക​രുത്‌. നേരത്തേ ചെയ്‌തി​രുന്ന അത്രയും ചെയ്യാ​നുള്ള സാഹച​ര്യ​ങ്ങൾ ഇപ്പോൾ ഇല്ലെങ്കിൽപ്പോ​ലും “കർത്താ​വി​ന്റെ വേലയിൽ” തിര​ക്കോ​ടെ പ്രവർത്തി​ക്കാൻ നമ്മൾ നന്നായി ശ്രമി​ക്കണം. അങ്ങനെ അവസാ​നം​വരെ ജാഗ്ര​ത​യോ​ടെ നമ്മൾ ഉണർന്നി​രി​ക്കണം. —1 കൊരി. 15:58; മത്താ. 24:13; മർക്കോ. 13:33.

8. ലവൊ​ദി​ക്യ സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടുള്ള യേശു​വി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (വെളി​പാട്‌ 3:15-17)

8 വെളി​പാട്‌ 3:15-17 വായി​ക്കുക. നമ്മൾ തീക്ഷ്‌ണ​ത​യോ​ടെ​യും പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യും യഹോ​വയെ ആരാധി​ക്കണം. ലവൊ​ദി​ക്യ സഭയി​ലു​ള്ളവർ ആരാധ​ന​യു​ടെ കാര്യ​ത്തിൽ ‘ശീതോ​ഷ്‌ണ​വാ​ന്മാ​രാ​യി​രു​ന്നു.’ അതു​കൊണ്ട്‌ അവരുടെ അവസ്ഥ ‘കഷ്ടവും ദയനീ​യ​വും’ ആണെന്നു യേശു പറഞ്ഞു. യഹോ​വയെ ആരാധി​ക്കുന്ന കാര്യ​ത്തിൽ അവർ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു. (വെളി. 3:19) നമുക്കുള്ള പാഠം എന്താണ്‌? നമ്മുടെ തീക്ഷ്‌ണത കുറഞ്ഞു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ അതു വർധി​പ്പി​ക്കാൻ നമ്മൾ കഠിന​ശ്രമം ചെയ്യണം. യഹോ​വ​യും സംഘട​ന​യും നമുക്കു​വേണ്ടി ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്ദി​യോ​ടെ ഓർക്കു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. (വെളി. 3:18) ഈ ലോകം വെച്ചു​നീ​ട്ടുന്ന സുഖസൗ​ക​ര്യ​ങ്ങൾക്കു പിന്നാലെ പോയിട്ട്‌ ആത്മീയ​പ്ര​വർത്ത​നങ്ങൾ രണ്ടാം സ്ഥാനത്താ​യി​പ്പോ​കാൻ ഇടയാ​ക​രുത്‌.

9. പെർഗ​മൊസ്‌, തുയ​ഥൈര സഭകളിൽ ഉണ്ടായി​രു​ന്ന​തു​പോ​ലുള്ള ഏതു പ്രശ്‌നം ഇന്നുമുണ്ട്‌?

9 വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പഠിപ്പി​ക്ക​ലു​കൾ നമ്മൾ തള്ളിക്ക​ള​യണം. പെർഗ​മൊസ്‌ സഭയിലെ ചിലർ ചില വ്യക്തി​ക​ളു​ടെ ആശയങ്ങ​ളെ​യും പഠിപ്പി​ക്ക​ലു​ക​ളെ​യും പിന്തു​ണ​ച്ചു​കൊണ്ട്‌ സഭയിൽ ഭിന്നി​പ്പു​ണ്ടാ​ക്കാൻ ശ്രമിച്ചു. അതു​കൊണ്ട്‌ യേശു അവരെ ശക്തമായി ശാസിച്ചു. (വെളി. 2:14-16) എന്നാൽ തുയ​ഥൈര സഭയി​ലു​ള്ളവർ “സാത്താന്റെ ആഴങ്ങൾ” എന്ന്‌ പറയുന്നവ തള്ളിക്ക​ള​ഞ്ഞ​തു​കൊണ്ട്‌ യേശു അവരെ അഭിന​ന്ദി​ക്കു​ന്നു. അതോ​ടൊ​പ്പം സത്യം ‘മുറുകെ പിടി​ക്കാ​നുള്ള’ പ്രോ​ത്സാ​ഹ​ന​വും അവർക്കു കൊടു​ക്കു​ന്നുണ്ട്‌. (വെളി. 2:24-26) ഈ സഭകളി​ലെ ബലഹീ​ന​രായ ചില ക്രിസ്‌ത്യാ​നി​കൾ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ പഠിപ്പി​ക്ക​ലു​കൾക്കു ശ്രദ്ധ കൊടു​ത്തി​രു​ന്നു. അവർ മാനസാ​ന്ത​ര​പ്പെട്ട്‌ തിരി​ച്ചു​വ​ര​ണ​മാ​യി​രു​ന്നു. ഇന്നും വിശ്വാ​സ​ത്യാ​ഗി​കൾ യഹോ​വ​യു​ടെ സംഘട​ന​യ്‌ക്കെ​തി​രാ​യി സംസാ​രി​ക്കു​ന്നുണ്ട്‌. അവർ ‘ഭക്തിയു​ടെ വേഷം കെട്ടി​യേ​ക്കാം.’ പക്ഷേ ‘അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കു​ന്നില്ല.’ (2 തിമൊ. 3:5) അതു​കൊണ്ട്‌ യഹോ​വ​യു​ടെ ചിന്തകൾക്കെ​തി​രാ​യുള്ള അവരുടെ പഠിപ്പി​ക്ക​ലു​ക​ളെ​ല്ലാം നമ്മൾ തള്ളിക്ക​ള​യണം. നമ്മൾ ദൈവ​വ​ചനം ഉത്സാഹ​ത്തോ​ടെ പഠിക്കു​ന്ന​വ​രാ​ണെ​ങ്കിൽ വ്യാ​ജോ​പ​ദേ​ശങ്ങൾ പെട്ടെന്നു തിരി​ച്ച​റിഞ്ഞ്‌ അവ തള്ളിക്ക​ള​യാൻ എളുപ്പ​മാ​യി​രി​ക്കും.—2 തിമൊ. 3:14-17; യൂദ 3, 4.

10. പെർഗ​മൊസ്‌, തുയ​ഥൈര സഭകൾക്കു യേശു നൽകിയ ഉപദേ​ശ​ത്തിൽനിന്ന്‌ മറ്റ്‌ എന്തുകൂ​ടി നമുക്കു പഠിക്കാം?

10 നമ്മൾ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യു​ക​യോ അതു വെച്ചു​പൊ​റു​പ്പി​ക്കു​ക​യോ അരുത്‌. പെർഗ​മൊസ്‌, തുയ​ഥൈര സഭകൾക്കു മറ്റൊരു പ്രശ്‌നം​കൂ​ടി ഉണ്ടായി​രു​ന്നു. അവർ അധാർമി​കത വെച്ചു​പൊ​റു​പ്പി​ച്ചു. അതു​കൊണ്ട്‌ യേശു അവരെ കുറ്റം​വി​ധി​ച്ചു. (വെളി. 2:14, 20) നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ യഹോ​വയെ സേവി​ക്കാൻ തുടങ്ങി​യി​ട്ടു കുറെ വർഷങ്ങ​ളാ​യി​ട്ടു​ണ്ടാ​കാം. ചില പ്രത്യേ​ക​നി​യ​മ​നങ്ങൾ ഇപ്പോൾ ചെയ്യു​ന്നു​മു​ണ്ടാ​യി​രി​ക്കാം. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും നമ്മൾ അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്‌താൽ യഹോവ അതിനു നേരെ കണ്ണടയ്‌ക്കില്ല. (1 ശമു. 15:22; 1 പത്രോ. 2:16) ധാർമി​ക​ത​യു​ടെ കാര്യ​ത്തിൽ ലോക​ത്തി​ന്റെ നിലവാ​രം എത്ര തരംതാ​ണാ​ലും നമ്മൾ ദൈവ​ത്തി​ന്റെ ഉയർന്ന നിലവാ​ര​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്നത്‌.—എഫെ. 6:11-13.

11. നമ്മൾ ഇതുവരെ എന്തു പഠിച്ചു? (“ ഇന്നു നമുക്കുള്ള പാഠങ്ങൾ” എന്ന ചതുര​വും കാണുക.)

11 നമ്മൾ ഇതുവരെ പഠിച്ച​തി​ന്റെ ചുരുക്കം എന്താണ്‌? നമ്മുടെ ആരാധന യഹോ​വ​യ്‌ക്കു സ്വീകാ​ര്യ​മായ രീതി​യി​ലു​ള്ള​താ​ണോ എന്ന്‌ നമ്മൾ ഉറപ്പു​വ​രു​ത്തണം. അക്കാര്യ​ത്തിൽ എന്തെങ്കി​ലും കുറവു​ണ്ടെന്നു മനസ്സി​ലാ​യാൽ പെട്ടെ​ന്നു​തന്നെ വേണ്ട മാറ്റങ്ങൾ വരുത്തു​ക​യും വേണം. (വെളി. 2:5, 16; 3:3, 16) ഏഷ്യാ​മൈ​ന​റി​ലെ സഭകൾക്കുള്ള സന്ദേശ​ത്തിൽ യേശു മറ്റൊരു കാര്യം​കൂ​ടി പറഞ്ഞു. എന്താണത്‌?

ഉപദ്രവം സഹിക്കാൻ തയ്യാറായിരിക്കുക

സ്വർഗ​ത്തിൽനിന്ന്‌ പുറത്തായ സാത്താൻ പിന്നീട്‌ ദൈവ​ജ​നത്തെ ആക്രമി​ച്ചത്‌ എങ്ങനെ? (12-16 ഖണ്ഡികകൾ കാണുക)

12. സ്‌മുർന്ന​യി​ലെ​യും ഫില​ദെൽഫ്യ​യി​ലെ​യും സഭകൾക്ക്‌ യേശു നൽകിയ സന്ദേശ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (വെളി​പാട്‌ 2:10)

12 അടുത്ത​താ​യി നമുക്കു സ്‌മുർന്ന, ഫില​ദെൽഫ്യ സഭകൾക്കുള്ള യേശു​വി​ന്റെ സന്ദേശം ശ്രദ്ധി​ക്കാം. ഉപദ്രവം സഹിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ പേടി​ക്കേണ്ടാ എന്നു യേശു അവരോ​ടു പറഞ്ഞു. കാരണം അവർ വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ യഹോവ അവർക്കു പ്രതി​ഫലം കൊടു​ക്കു​മാ​യി​രു​ന്നു. (വെളി​പാട്‌ 2:10 വായി​ക്കുക; 3:10) നമുക്കുള്ള പാഠം എന്താണ്‌? നമ്മൾ ഉപദ്രവം പ്രതീ​ക്ഷി​ക്കണം. അതു സഹിച്ചു​നിൽക്കാൻ തയ്യാറാ​യി​രി​ക്കു​ക​യും വേണം. (മത്താ. 24:9, 13; 2 കൊരി. 12:10) ആ സന്ദേശം ഇന്നു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

13-14. വെളി​പാട്‌ 12-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഫലമായി ദൈവ​ജ​ന​ത്തിന്‌ എന്താണു സംഭവി​ച്ചത്‌?

13 ‘കർത്താ​വി​ന്റെ ദിവസ​ത്തിൽ,’ അതായത്‌ നമ്മുടെ ഈ നാളിൽ, ദൈവ​ജ​ന​ത്തിന്‌ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​മെന്നു വെളി​പാട്‌ പുസ്‌തകം പറയുന്നു. യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വായ ഉടനെ സ്വർഗ​ത്തിൽ ഒരു യുദ്ധമു​ണ്ടാ​യ​താ​യി വെളി​പാട്‌ 12-ാം അധ്യാ​യ​ത്തിൽ കാണാം. മീഖാ​യേ​ലും (മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വി​നെ വിളി​ച്ചി​രി​ക്കുന്ന ഒരു പേര്‌) സൈന്യ​വും, സാത്താ​നും ഭൂതങ്ങൾക്കും എതിരെ പോരാ​ടു​ന്നു. (വെളി. 12:7, 8) യുദ്ധത്തിൽ പരാജ​യ​പ്പെട്ട ആ ശത്രു​ക്കളെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​യു​ന്നു. അതു ഭൂമി​യി​ലെ മനുഷ്യർക്കു വലിയ ദുരി​ത​ങ്ങ​ളും കഷ്ടപ്പാ​ടു​ക​ളും വരുത്തി​വെ​ക്കു​ന്നു. (വെളി. 12:9, 12) ഇതി​ന്റെ​യൊ​ക്കെ ഫലമായി ദൈവ​ജ​ന​ത്തിന്‌ എന്താണു സംഭവി​ച്ചത്‌?

14 വെളി​പാട്‌ പുസ്‌ത​ക​ത്തിൽ അടുത്ത​താ​യി സാത്താന്റെ പ്രതി​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ പറയുന്നു. സ്വർഗ​ത്തിൽ പ്രവേ​ശ​ന​മി​ല്ലാ​ത്ത​തു​കൊണ്ട്‌ അവന്റെ കോപം മുഴുവൻ ഇപ്പോൾ ഭൂമി​യി​ലുള്ള അഭിഷി​ക്ത​രോ​ടാണ്‌. കാരണം അവർ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രതി​നി​ധി​ക​ളും ‘യേശു​വി​നു​വേണ്ടി സാക്ഷി പറയാൻ നിയമനം ലഭിച്ചി​രി​ക്കു​ന്ന​വ​രും’ ആണ്‌. (വെളി. 12:17; 2 കൊരി. 5:20; എഫെ. 6:19, 20) സാത്താന്റെ കോപ​ത്തെ​ക്കു​റി​ച്ചുള്ള ഈ പ്രവചനം നിറ​വേ​റി​യത്‌ എങ്ങനെ​യാണ്‌?

15. വെളി​പാട്‌ 11-ാം അധ്യാ​യ​ത്തി​ലെ ‘രണ്ടു സാക്ഷികൾ’ ആരെയാ​ണു സൂചി​പ്പി​ച്ചത്‌, അവർക്ക്‌ എന്തു സംഭവി​ച്ചു?

15 പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വം കൊടു​ത്തി​രുന്ന അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർക്കെ​തി​രെ സാത്താൻ ആക്രമണം അഴിച്ചു​വി​ട്ടു. വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കൊല്ല​പ്പെട്ട ‘രണ്ടു സാക്ഷികൾ’ ഈ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാ​രാണ്‌. * (വെളി. 11:3, 7-11) ഏത്‌ അർഥത്തി​ലാണ്‌ അവർ കൊല്ല​പ്പെ​ട്ടത്‌? 1918-ൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള എട്ടു സഹോ​ദ​ര​ന്മാ​രെ വ്യാജാ​രോ​പ​ണ​ങ്ങ​ളു​ടെ പേരിൽ ദീർഘ​കാ​ല​ത്തേക്കു ജയിലി​ല​ടച്ചു. അതോടെ മിക്കവ​രും കരുതി​യത്‌ ഈ അഭിഷി​ക്ത​രു​ടെ പ്രവർത്തനം അവസാ​നി​ച്ചെ​ന്നാണ്‌.

16. 1919-ൽ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഏതു കാര്യം സംഭവി​ച്ചു, അന്നുമു​തൽ ഇങ്ങോട്ട്‌ സാത്താൻ എന്തു ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു?

16 കൊല്ല​പ്പെട്ട ‘രണ്ടു സാക്ഷികൾ’ വീണ്ടും ജീവനി​ലേക്കു വരുന്ന​തി​നെ​ക്കു​റി​ച്ചും വെളി​പാട്‌ 11-ാം അധ്യായം മുൻകൂ​ട്ടി​പ്പ​റഞ്ഞു. 1919-ന്റെ തുടക്ക​ത്തിൽത്തന്നെ അതിന്റെ നിവൃത്തി കാണാൻക​ഴി​ഞ്ഞു. ഈ അഭിഷി​ക്ത​സ​ഹോ​ദ​ര​ന്മാർ ജയിൽമോ​ചി​ത​രാ​യി. ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു സംഭവ​മാ​യി​രു​ന്നു അത്‌! പിന്നീട്‌ അവർക്കെ​തി​രെ​യുള്ള കേസ്‌ പിൻവ​ലി​ക്കു​ക​യും ചെയ്‌തു. ജയിലിൽനിന്ന്‌ പുറത്ത്‌ വന്ന ഉടനെ​തന്നെ അവർ വീണ്ടും പ്രസം​ഗ​പ്ര​വർത്തനം ആരംഭി​ച്ചു. എന്നാൽ സാത്താൻ ദൈവ​ജ​ന​ത്തിന്‌ എതി​രെ​യുള്ള തന്റെ ആക്രമണം നിറു​ത്തി​യില്ല. അന്നുമു​തൽ ഇങ്ങോട്ട്‌ ദൈവ​ജ​ന​ത്തിന്‌ എതിരെ സാത്താൻ ഉപദ്ര​വ​ത്തി​ന്റെ ഒരു “നദി” തന്നെ ഒഴുക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. (വെളി. 12:15) അതു​കൊ​ണ്ടാ​ണു നമുക്ക്‌ എല്ലാവർക്കും “സഹനശ​ക്തി​യും വിശ്വാ​സ​വും ആവശ്യ​മാണ്‌” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.—വെളി. 13:10.

യഹോവ ഏൽപ്പി​ച്ചി​രി​ക്കുന്ന പ്രവർത്തനം ഏറ്റവും നന്നായി ചെയ്യുക

17. ദൈവ​ജ​ന​ത്തിന്‌ എന്തു സഹായം ലഭിക്കു​ന്നു?

17 ഇനി, വെളി​പാട്‌ 12-ാം അധ്യാ​യ​ത്തിൽ ദൈവ​ജ​ന​ത്തി​നു പ്രതീ​ക്ഷി​ക്കാ​ത്തി​ട​ത്തു​നിന്ന്‌ സഹായം ലഭിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്നു. “ഭൂമി” ഉപദ്ര​വ​ത്തി​ന്റെ “നദി” വിഴു​ങ്ങി​ക്ക​ള​യു​ന്ന​താ​യി അവിടെ കാണാം. (വെളി. 12:16) അതിന്റെ അർഥം പല സന്ദർഭ​ങ്ങ​ളി​ലും സാത്താന്റെ ലോക​ത്തി​ലെ ചില അധികാ​രി​കൾ ദൈവ​ജ​ന​ത്തി​ന്റെ സഹായ​ത്തിന്‌ എത്തി എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌ പല കേസു​ക​ളി​ലും കോട​തി​കൾ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മാ​യി വിധി പ്രഖ്യാ​പി​ച്ചി​ട്ടുണ്ട്‌. ഈ സ്വാത​ന്ത്ര്യം ദൈവ​ജനം എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌? യഹോവ ഏൽപ്പിച്ച പ്രവർത്തനം നന്നായി ചെയ്യു​ന്ന​തിന്‌ അവർ ആ സമയം ബുദ്ധി​യോ​ടെ ഉപയോ​ഗി​ച്ചു. (1 കൊരി. 16:9) എന്നാൽ എന്തായി​രു​ന്നു അവരുടെ പ്രവർത്തനം?

ദൈവ​ജനം ഇന്ന്‌ ഏതു രണ്ടു സന്ദേശ​ങ്ങ​ളാണ്‌ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌? (18-19 ഖണ്ഡികകൾ കാണുക)

18. ഈ അവസാന നാളു​ക​ളിൽ നമ്മുടെ പ്രധാ​ന​പ്പെട്ട പ്രവർത്തനം എന്താണ്‌?

18 ലോകാ​വ​സാ​ന​ത്തി​നു മുമ്പായി ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത’ തന്റെ ജനം ലോക​ത്തെ​ങ്ങും പ്രസം​ഗി​ക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (മത്താ. 24:14) അങ്ങനെ ചെയ്യു​ന്ന​തിന്‌ അവർക്കു ദൈവ​ദൂ​ത​ന്മാ​രു​ടെ സഹായ​വും ലഭിക്കു​ന്നു. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? കാരണം ‘ഭൂമി​യിൽ താമസി​ക്കുന്ന എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും വംശങ്ങ​ളെ​യും അറിയി​ക്കാൻ ഒരു ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത​യുണ്ട്‌’ എന്നാണു വെളി​പാട്‌ പുസ്‌തകം പറയു​ന്നത്‌.—വെളി. 14:6.

19. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ ഇന്ന്‌ ഏതു സന്ദേശം​കൂ​ടി അറിയി​ക്കു​ന്നുണ്ട്‌?

19 ദൈവ​ജനം ഇന്നു സന്തോ​ഷ​വാർത്ത മാത്രമല്ല, സാത്താന്റെ ലോക​ത്തി​നു വരാനി​രി​ക്കുന്ന ന്യായ​വി​ധി​യു​ടെ സന്ദേശ​വും അറിയി​ക്കു​ന്നുണ്ട്‌. വെളി​പാട്‌ പുസ്‌തകം ഈ സന്ദേശത്തെ ‘ആലിപ്പ​ഴ​ത്തോ​ടും തീയോ​ടും’ ആണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. (വെളി. 8:7, 13) ഈ സന്ദേശം അറിയി​ക്കു​ന്ന​തി​ലൂ​ടെ വെളി​പാട്‌ 8-10 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ദൂതന്മാ​രെ സഹായി​ക്കു​ക​യാ​ണു നമ്മൾ. ദൈവ​രാ​ജ്യ​ത്തെ എതിർക്കു​ന്ന​വർക്കു സംഭവി​ക്കാൻപോ​കുന്ന കഷ്ടതക​ളെ​ക്കു​റിച്ച്‌ ആ ദൂതന്മാർ പ്രഖ്യാ​പി​ക്കു​ന്ന​താ​യി അവിടെ പറയുന്നു. ആളുകൾ ഈ സന്ദേശം കേൾക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. കാരണം അവസാനം അടുത്തി​രി​ക്കുന്ന ഈ സമയത്ത്‌ അവർ ജീവി​ത​ത്തിൽ മാറ്റം വരുത്തി​യി​ല്ലെ​ങ്കിൽ യഹോ​വ​യു​ടെ കോപ​ദി​വ​സ​ത്തിൽ അവർക്കു ജീവൻ നഷ്ടമാ​കും. (സെഫ. 2:2, 3) എന്നാൽ ഈ സന്ദേശം കേൾക്കാൻ ആളുകൾക്കു പൊതു​വേ ഇഷ്ടമല്ല. അതു​കൊ​ണ്ടു​തന്നെ അത്‌ അറിയി​ക്കാൻ നമുക്കു നല്ല ധൈര്യം ആവശ്യ​മാണ്‌. ഇനി, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമുക്കു കൂടുതൽ ധൈര്യം കാണി​ക്കേ​ണ്ടി​വ​രും. കാരണം അന്നു നമ്മൾ അന്തിമ ന്യായ​വി​ധി സന്ദേശം അറിയി​ക്കു​ന്നതു കുറെ​ക്കൂ​ടി തുറന്ന രീതി​യി​ലാ​യി​രി​ക്കും. അതു​കൊ​ണ്ടു​തന്നെ കൂടുതൽ ആളുകൾ നമ്മളെ എതിർക്കു​ക​യും ചെയ്യും.—വെളി. 16:21.

പ്രവച​ന​ത്തി​ലെ വാക്കുകൾ അനുസരിക്കുക

20. അടുത്ത രണ്ടു ലേഖന​ങ്ങ​ളിൽ നമ്മൾ എന്തു പഠിക്കും?

20 വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രവച​നങ്ങൾ ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിന്റെ നിവൃ​ത്തി​യിൽ നമുക്കും ഒരു പങ്കുണ്ട്‌. അതു​കൊണ്ട്‌ ആ “പ്രവച​ന​ത്തി​ലെ വാക്കുകൾ” നമ്മൾ അനുസ​രി​ക്കണം. (വെളി. 1:3) എന്നാൽ ഉപദ്ര​വ​ങ്ങ​ളൊ​ക്കെ സഹിക്കു​മ്പോ​ഴും നമുക്ക്‌ എങ്ങനെ​യാണ്‌ വിശ്വ​സ്‌ത​രാ​യി നിൽക്കാ​നും ധൈര്യ​ത്തോ​ടെ ദൈവ​ത്തി​ന്റെ സന്ദേശം അറിയി​ക്കാ​നും കഴിയു​ന്നത്‌? രണ്ടു കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്നത്‌ അതിനു നമ്മളെ സഹായി​ക്കും. ഒന്ന്‌, ദൈവ​ജ​ന​ത്തി​ന്റെ ശത്രു​ക്കൾക്കു സംഭവി​ക്കാൻപോ​കുന്ന കാര്യങ്ങൾ. രണ്ട്‌, വിശ്വ​സ്‌ത​രാ​യി നിന്നാൽ നമുക്കു കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹങ്ങൾ. അവയെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ അടുത്ത രണ്ടു ലേഖന​ങ്ങ​ളിൽ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌.

ഗീതം 32 യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കുക!

^ നമ്മൾ ഇന്നു ജീവി​ക്കു​ന്നതു വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണ്‌. കാരണം വെളി​പാട്‌ പുസ്‌ത​ക​ത്തിൽ കാണുന്ന പ്രവച​നങ്ങൾ ഇന്നു നിറ​വേ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ പ്രവച​ന​ങ്ങ​ളിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം? ഈ ലേഖന​വും അടുത്ത രണ്ടു ലേഖന​ങ്ങ​ളും വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ചില ആശയങ്ങ​ളാ​ണു ചർച്ച ചെയ്യു​ന്നത്‌. ആ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെ​ടുന്ന വിധത്തിൽ എങ്ങനെ ആരാധന നടത്താൻ കഴിയു​മെന്നു നമ്മൾ പഠിക്കും.

^ 2014 നവംബർ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 30-ാം പേജിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.