വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 21

വെളി​പാട്‌—നമ്മുടെ ഭാവി​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌

വെളി​പാട്‌—നമ്മുടെ ഭാവി​യെ​ക്കു​റിച്ച്‌ പറയു​ന്നത്‌

“ആമേൻ! കർത്താ​വായ യേശുവേ, വരേണമേ.”—വെളി. 22:20.

ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം

ചുരുക്കം *

1. എല്ലാ മനുഷ്യ​രും പ്രധാ​ന​പ്പെട്ട ഏതു തീരു​മാ​ന​മെ​ടു​ക്കണം?

 ആളുകൾ വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ട സമയമാണ്‌ ഇത്‌. മുഴു​പ്ര​പ​ഞ്ച​ത്തി​ന്റെ​യും ഭരണാ​ധി​കാ​രി​യാ​യി അവർ യഹോ​വയെ അംഗീ​ക​രി​ക്കു​മോ, അതോ ദൈവ​ത്തി​ന്റെ ശത്രു​വായ പിശാ​ചി​ന്റെ പക്ഷത്ത്‌ നിൽക്കു​മോ? ഇക്കാര്യ​ത്തിൽ എല്ലാവ​രും ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തുണ്ട്‌. കാരണം രണ്ടിലും അല്ലാത്ത ഒരു നിലപാ​ടില്ല. അവർക്കു നിത്യ​ജീ​വൻ കിട്ടു​മോ ഇല്ലയോ എന്നത്‌ അവർ എടുക്കുന്ന ആ തീരു​മാ​നത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. (മത്താ. 25:31-33, 46) ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സർക്കു രക്ഷയുടെ അടയാളം കിട്ടും. എന്നാൽ കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര സ്വീക​രി​ച്ചി​രി​ക്കു​ന്ന​വർക്കു നാശം സംഭവി​ക്കും.—വെളി. 7:14; 14:9-11; യഹ. 9:4, 6.

2. (എ) എബ്രായർ 10:35-39 നമ്മളോട്‌ എന്തു ചെയ്യാ​നാ​ണു പറയു​ന്നത്‌? (ബി) വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കും?

2 എബ്രായർ 10:35-39 വായി​ക്കുക. യഹോ​വ​യു​ടെ ഭരണത്തെ പിന്തു​ണ​യ്‌ക്കാ​നാ​ണു നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങൾ ചെയ്‌തത്‌ ഏറ്റവും നല്ല കാര്യ​മാണ്‌. അതേ തീരു​മാ​ന​മെ​ടു​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കാ​നും നിങ്ങൾ ഇപ്പോൾ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും. യഹോ​വയെ സേവി​ക്കാ​നുള്ള നിങ്ങളു​ടെ ആ തീരു​മാ​ന​ത്തിൽ ഉറച്ചു നിൽക്കാ​നും അതേ കാര്യം ചെയ്യാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ നിങ്ങളെ സഹായി​ക്കും. കാരണം യഹോ​വയെ എതിർക്കു​ന്ന​വർക്കു സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഭരണത്തെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​വർക്കു കിട്ടാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും ആ പുസ്‌തകം പറയുന്നു. അതു​കൊണ്ട്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കുന്ന കാര്യ​ങ്ങൾക്കു നല്ല ശ്രദ്ധ കൊടു​ക്കാം.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

3 ഈ ലേഖന​ത്തിൽ നമ്മൾ പിൻവ​രുന്ന ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: ദൈവ​ത്തി​ന്റെ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും? അതേസ​മയം വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറയുന്ന കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗത്തെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

വിശ്വ​സ്‌തരെ കാത്തി​രി​ക്കു​ന്നത്‌. . .

4. സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം നിൽക്കുന്ന ഏതു കൂട്ട​ത്തെ​യാണ്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടത്‌?

4 ഒരു ദർശന​ത്തിൽ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യഹോ​വ​യു​ടെ ഭരണത്തെ പിന്തു​ണ​യ്‌ക്കുന്ന രണ്ടു കൂട്ടത്തെ കാണുന്നു. ആ രണ്ടു കൂട്ടത്തി​നും നിത്യ​ജീ​വൻ എന്ന അനു​ഗ്രഹം ലഭിക്കു​ന്നു. 1,44,000 പേർ അടങ്ങുന്ന ഒരു കൂട്ടമാണ്‌ ആദ്യ​ത്തേത്‌. (വെളി. 7:4) യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഒരു രാജ്യം അഥവാ ഗവൺമെന്റ്‌ രൂപീ​ക​രി​ക്കാൻ ഭൂമി​യിൽനിന്ന്‌ എടുക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു അവർ. യേശു​വി​ന്റെ​കൂ​ടെ അവർ ഭൂമിയെ ഭരിക്കും. (വെളി. 5:9, 10; 14:3, 4) ആ കൂട്ടം യേശു​വി​നോ​ടൊ​പ്പം സ്വർഗീയ സീയോൻ പർവത​ത്തിൽ നിൽക്കു​ന്ന​താ​യാ​ണു യോഹ​ന്നാൻ ദർശന​ത്തിൽ കണ്ടത്‌.—വെളി. 14:1.

5. 1,44,000-ത്തിൽപ്പെട്ട ബാക്കി​യു​ള്ള​വർക്കു പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും?

5 ഒന്നാം നൂറ്റാ​ണ്ടു​മു​തൽ 1,44,000-ത്തിൽപ്പെ​ട്ട​വരെ തിര​ഞ്ഞെ​ടു​ക്കാൻതു​ടങ്ങി. (ലൂക്കോ. 12:32; റോമ. 8:17) എന്നാൽ ഈ അവസാ​ന​കാ​ലത്ത്‌ അവരുടെ ഒരു ചെറിയ കൂട്ടം മാത്രമേ ഈ ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എന്ന്‌ യോഹ​ന്നാൻ മനസ്സി​ലാ​ക്കു​ന്നു. മഹാകഷ്ടത തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ യഹോ​വ​യു​ടെ അംഗീ​കാ​ര​ത്തി​ന്റെ തെളി​വാ​യി ഈ ‘ബാക്കി​യു​ള്ള​വർക്ക്‌’ അവസാ​നത്തെ “മുദ്ര” ലഭിക്കും. (വെളി. 7:2, 3; 12:17) അതിനു ശേഷം മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ എപ്പോ​ഴോ അവർ സ്വർഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടും. അവിടെ അവർ യേശു​വി​നോ​ടും മുമ്പ്‌ മരിച്ചു​പോയ 1,44,000-ത്തിൽപ്പെ​ട്ട​വ​രോ​ടും ഒപ്പം സഹരാ​ജാ​ക്ക​ന്മാ​രാ​യി ഭരിക്കും.—മത്താ. 24:31; വെളി. 5:9, 10.

6-7. (എ) വേറെ ഏതു കൂട്ട​ത്തെ​യാ​ണു യോഹ​ന്നാൻ അടുത്ത​താ​യി കാണു​ന്നത്‌, അവരെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു? (ബി) വെളി​പാട്‌ 7-ാം അധ്യാ​യ​ത്തിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നിറ​വേ​റു​ന്നതു കാണാൻ അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ള​വ​രും ‘മഹാപു​രു​ഷാ​ര​വും’ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 സ്വർഗ​ത്തി​ലേക്കു പോകുന്ന ആ കൂട്ടത്തെ കണ്ടശേഷം അടുത്ത​താ​യി യോഹ​ന്നാൻ ‘ഒരു മഹാപു​രു​ഷാ​രത്തെ’ കാണുന്നു. (വെളി. 7:9, 10) ആദ്യത്തെ കൂട്ടത്തിൽ എത്ര പേരു​ണ്ടെന്നു നമുക്ക്‌ അറിയാ​മെ​ങ്കി​ലും ഈ മഹാപു​രു​ഷാ​ര​ത്തി​ന്റെ എണ്ണം ബൈബിൾ കൃത്യ​മാ​യി പറയു​ന്നില്ല. അവരെ​ക്കു​റിച്ച്‌ യോഹ​ന്നാൻ എന്താണ്‌ എഴുതി​യി​രി​ക്കു​ന്നത്‌? “ഇവർ മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​ന്ന​വ​രാണ്‌. കുഞ്ഞാ​ടി​ന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്‌ത്രം കഴുകി​വെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.” (വെളി. 7:14) മഹാക​ഷ്ട​തയെ അതിജീ​വി​ക്കുന്ന ഈ “മഹാപു​രു​ഷാ​രം” ഭൂമി​യിൽ ജീവി​ക്കാ​നു​ള്ള​വ​രാണ്‌. അവർക്ക്‌ അവിടെ വലിയ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ക​യും ചെയ്യും.—സങ്കീ. 37:9-11, 27-29; സുഭാ. 2:21, 22; വെളി. 7:16, 17.

7 നമ്മൾ സ്വർഗ​ത്തിൽ പോകാ​നു​ള്ള​വ​രാ​യാ​ലും ഭൂമി​യിൽ ജീവി​ക്കാ​നു​ള്ള​വ​രാ​യാ​ലും ശരി, വെളി​പാട്‌ 7-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നടക്കു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കണം. ആ പ്രവച​നങ്ങൾ നിറ​വേ​റു​മ്പോൾ യഹോ​വ​യു​ടെ ഭരണാ​ധി​കാ​രത്തെ പിന്തു​ണ​ച്ച​തിൽ നമു​ക്കെ​ല്ലാം ഒത്തിരി സന്തോഷം തോന്നും. രണ്ടു കൂട്ടർക്കും വളരെ ആവേശം നിറഞ്ഞ ഒരു സമയമാ​യി​രി​ക്കും അത്‌. മഹാക​ഷ്ട​ത​യെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌തകം മറ്റ്‌ എന്തുകൂ​ടെ പറയു​ന്നുണ്ട്‌?—മത്താ. 24:21.

ദൈവ​ത്തി​ന്റെ ശത്രു​ക്കൾക്ക്‌ സംഭവിക്കാൻപോകുന്നത്‌

8. മഹാകഷ്ടത തുടങ്ങു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും, മിക്ക ആളുക​ളും അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കും?

8 കഴിഞ്ഞ ലേഖന​ത്തിൽ കണ്ടതു​പോ​ലെ ഈ ലോക​ത്തി​ലെ ഗവൺമെ​ന്റു​കൾ പെട്ടെ​ന്നു​തന്നെ വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതിയെ ആക്രമി​ക്കും. (വെളി. 17:16, 17) ആ സംഭവ​ത്തോ​ടെ മഹാകഷ്ടത തുടങ്ങും. അപ്പോൾ കൂടുതൽ ആളുകൾ യഹോ​വയെ ആരാധി​ക്കാൻ തയ്യാറാ​കു​മോ? ഇല്ല. പകരം വെളി​പാട്‌ 6-ാം അധ്യായം സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആ സമയത്ത്‌ ആളുകൾ സംരക്ഷ​ണ​ത്തി​നു​വേണ്ടി പർവത​ങ്ങ​ളെ​പ്പോ​ലെ കാണ​പ്പെ​ടുന്ന ഗവൺമെ​ന്റു​ക​ളി​ലേ​ക്കും വാണി​ജ്യ​ലോ​ക​ത്തേ​ക്കും ആയിരി​ക്കും തിരി​യു​ന്നത്‌. എന്നാൽ ദൈവ​രാ​ജ്യ​ത്തെ പിന്തു​ണ​യ്‌ക്കാ​ത്ത​തു​കൊണ്ട്‌ അവരെ​യെ​ല്ലാം യഹോവ തന്റെ ശത്രു​ക്ക​ളാ​യി കണക്കാ​ക്കും.—ലൂക്കോ. 11:23; വെളി. 6:15-17.

9. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ ജനം എല്ലാവ​രിൽനി​ന്നും വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധകർ വളരെ വ്യത്യ​സ്‌ത​രാ​യി കാണ​പ്പെ​ടും. ഇന്നത്തെ​പ്പോ​ലെ​തന്നെ അന്നും ‘കാട്ടു​മൃ​ഗത്തെ’ പിന്തു​ണ​യ്‌ക്കാ​തെ യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​യി ഈ ഭൂമി​യിൽ അവർ മാത്രമേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. (വെളി. 13:14-17) അവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്നതു കാണു​മ്പോൾ ദൈവ​ത്തി​ന്റെ ശത്രുക്കൾ അവർക്കെ​തി​രെ കോപി​ക്കും. അങ്ങനെ, രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു കൂട്ടം ഭൂമി​യി​ലെ​ങ്ങു​മുള്ള ദൈവ​ജ​നത്തെ ആക്രമി​ക്കും. ഇതി​നെ​ക്കു​റി​ച്ചാ​ണു ബൈബി​ളിൽ മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമണം എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.—യഹ. 38:14-16.

10. വെളി​പാട്‌ 19:19-21-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ തന്റെ ജനത്തെ ശത്രുക്കൾ ആക്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോവ എന്തു ചെയ്യും?

10 തന്റെ ജനത്തെ ശത്രുക്കൾ ആക്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും? യഹോവ പറയുന്നു: “എന്റെ ഉഗ്ര​കോ​പം കത്തിക്കാ​ളും.” (യഹ. 38:18, 21-23) അടുത്ത​താ​യി എന്തു സംഭവി​ക്കു​മെന്നു വെളി​പാട്‌ 19-ാം അധ്യായം പറയുന്നു. യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കാ​നും ശത്രു​ക്കളെ തോൽപ്പി​ക്കാ​നു​മാ​യി തന്റെ മകനെ അയയ്‌ക്കും. യേശു​വും ‘സ്വർഗ​ത്തി​ലെ സൈന്യ​വും’ ചേർന്ന്‌ ശത്രു​ക്ക​ളോ​ടു പോരാ​ടും. ഈ സൈന്യ​ത്തിൽ വിശ്വ​സ്‌ത​രായ ദൈവ​ദൂ​ത​ന്മാ​രും 1,44,000 പേരും ഉണ്ടായി​രി​ക്കും. (വെളി. 17:14; 19:11-15) എന്തായി​രി​ക്കും ആ യുദ്ധത്തി​ന്റെ ഫലം? യഹോ​വയെ എതിർക്കുന്ന എല്ലാ മനുഷ്യ​രും സംഘട​ന​ക​ളും അതോടെ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടും.വെളി​പാട്‌ 19:19-21 വായി​ക്കുക.

യുദ്ധത്തി​നു ശേഷം ഒരു കല്യാണം

11. ഏതു പ്രധാന സംഭവ​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ അവസാ​ന​ഭാ​ഗം പറയുന്നു?

11 ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളെ​ല്ലാം നശിപ്പി​ക്ക​പ്പെട്ട്‌ കഴിയു​മ്പോൾ ഭൂമി​യി​ലുള്ള വിശ്വ​സ്‌തർക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും! ബാബി​ലോൺ എന്ന മഹതി​യു​ടെ നാശം സ്വർഗ​ത്തി​ലു​ള്ള​വർക്കു സന്തോ​ഷ​ത്തി​ന്റെ ഒരു സമയമാണ്‌. (വെളി. 19:1-3) എന്നാൽ, അതി​നെ​ക്കാൾ അവർക്കു സന്തോഷം തോന്നുന്ന മറ്റൊരു കാര്യം ഇനി നടക്കാ​നി​രി​ക്കു​ക​യാണ്‌: “കുഞ്ഞാ​ടി​ന്റെ കല്യാണം.” വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ അവസാ​ന​ഭാ​ഗ​ത്താണ്‌ അതെക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌.—വെളി. 19:6-9.

12. വെളി​പാട്‌ 21:1, 2 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ കുഞ്ഞാ​ടി​ന്റെ കല്യാണം നടക്കു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

12 എപ്പോ​ഴാ​യി​രി​ക്കും കുഞ്ഞാ​ടി​ന്റെ കല്യാണം? അർമ​ഗെ​ദോൻ യുദ്ധത്തി​നു തൊട്ടു​മു​മ്പാ​യി അഭിഷി​ക്ത​രിൽ ബാക്കി​യു​ള്ള​വ​രും സ്വർഗ​ത്തി​ലെ​ത്തും. പക്ഷേ, അപ്പോ​ഴാ​ണോ കല്യാണം നടക്കു​ന്നത്‌? അല്ല. (വെളി​പാട്‌ 21:1, 2 വായി​ക്കുക.) അർമ​ഗെ​ദോൻ യുദ്ധത്തിൽ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം നശിപ്പി​ച്ച​തി​നു ശേഷമാ​യി​രി​ക്കും ആ കല്യാണം.—സങ്കീ. 45:3, 4, 13-17.

13. കുഞ്ഞാ​ടി​ന്റെ കല്യാ​ണ​ത്തിൽ എന്താണു നടക്കു​ന്നത്‌?

13 ഒരു കല്യാണം നടക്കു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌? ഒരു പുരു​ഷ​നും സ്‌ത്രീ​യും ഒരുമിച്ച്‌ ചേരുന്നു. ഏതാണ്ട്‌ അതു​പോ​ലെ​യാണ്‌ ഇവി​ടെ​യും നടക്കു​ന്നത്‌. യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ‘മണവാ​ട്ടി​യായ’ 1,44,000 പേർ ഒന്നിച്ച്‌ ചേരും. ആ സംഭവ​ത്തോ​ടെ യേശു​വും 1,44,000 പേരും ചേർന്ന ആ പുതിയ ഗവൺമെന്റ്‌ 1,000 വർഷ​ത്തേക്കു ഭൂമിയെ ഭരിക്കാൻതു​ട​ങ്ങും.—വെളി. 20:6.

മനോ​ഹ​ര​മാ​യൊ​രു നഗരവും ലഭിക്കാ​നി​രി​ക്കുന്ന അനുഗ്രഹങ്ങളും

വെളിപാട്‌ 21-ാം അധ്യാ​യ​ത്തിൽ ആലങ്കാ​രിക നഗരമായ പുതിയ യരുശ​ലേം “സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌,” ഇറങ്ങി​വ​രു​ന്ന​താ​യി വർണി​ക്കു​ന്നു. ആയിരം വർഷത്തെ ഭരണസ​മ​യത്ത്‌ പുതിയ യരുശ​ലേം അനുസ​ര​ണ​മുള്ള ആളുകൾക്ക്‌ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ നൽകും. (14-16 ഖണ്ഡികകൾ കാണുക)

14-15. വെളി​പാട്‌ 21-ാം അധ്യായം 1,44,000 പേരെ എന്തി​നോ​ടാ​ണു താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

14 അടുത്ത​താ​യി വെളി​പാട്‌ 21-ാം അധ്യാ​യ​ത്തിൽ 1,44,000 പേരെ വളരെ മനോ​ഹ​ര​മായ ഒരു നഗര​ത്തോ​ടു താരത​മ്യം ചെയ്‌തി​രി​ക്കു​ന്ന​താ​യി കാണാം. “പുതിയ യരുശ​ലേം” എന്നാണ്‌ അതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌. (വെളി. 21:2, 9) അതിന്‌ 12 അടിസ്ഥാ​ന​ശി​ല​ക​ളുണ്ട്‌. അതിൽ ‘കുഞ്ഞാ​ടി​ന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ’ എഴുതി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ഈ ദർശനം കണ്ടപ്പോൾ യോഹ​ന്നാ​നു പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നി. എന്തു​കൊ​ണ്ടാ​യി​രി​ക്കും? കാരണം അതിലെ ഒരു കല്ലിൽ അദ്ദേഹ​ത്തി​ന്റെ പേരു​മു​ണ്ടാ​യി​രു​ന്നു. എത്ര വലി​യൊ​രു പദവി!—വെളി. 21:10-14; എഫെ. 2:20.

15 വളരെ വ്യത്യാ​സ​മുള്ള ഒരു നഗരമാ​യി​രു​ന്നു അത്‌. അതിന്റെ പ്രധാ​ന​വീ​ഥി തനിത്ത​ങ്കം​കൊ​ണ്ടു​ള്ള​തും 12 കവാടങ്ങൾ മുത്തു​കൊ​ണ്ടു​ള്ള​തും ആയിരു​ന്നു. നഗരമ​തി​ലു​ക​ളും അടിസ്ഥാ​ന​വും അമൂല്യ​ര​ത്‌ന​ങ്ങൾകൊണ്ട്‌ അലങ്കരി​ച്ചി​രു​ന്നു. സമചതു​രാ​കൃ​തി​യി​ലു​ള്ള​താ​യി​രു​ന്നു ആ നഗരം. (വെളി. 21:15-21) എന്നിട്ടും അവിടെ എന്തോ കുറവു​ള്ള​താ​യി യോഹ​ന്നാ​നു തോന്നി. അടുത്ത​താ​യി യോഹ​ന്നാൻ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഞാൻ നഗരത്തിൽ ഒരു ദേവാ​ലയം കണ്ടില്ല. കാരണം സർവശ​ക്ത​നാം ദൈവ​മായ യഹോ​വ​യും കുഞ്ഞാ​ടും ആയിരു​ന്നു ആ നഗരത്തി​ന്റെ ദേവാ​ലയം. നഗരത്തിൽ സൂര്യ​ന്റെ​യോ ചന്ദ്ര​ന്റെ​യോ ആവശ്യ​മില്ല. കാരണം ദൈവ​തേ​ജസ്സ്‌ അതിനു പ്രകാശം നൽകി. കുഞ്ഞാ​ടാ​യി​രു​ന്നു അതിന്റെ വിളക്ക്‌.” (വെളി. 21:22, 23) പുതിയ യരുശ​ലേ​മി​ന്റെ ഭാഗമായ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ഇപ്പോൾ സ്വർഗ​ത്തിൽ യഹോ​വ​യോ​ടൊ​പ്പ​മാണ്‌. അതു​കൊണ്ട്‌ അവർക്ക്‌ ഒരു ദേവാ​ല​യ​ത്തി​ന്റെ ആവശ്യ​മില്ല. ഇനി സ്വർഗ​ത്തിൽ മഹാപു​രോഹിത​നായി നിയമി​തനായ യേശു​വിന്റെ നേതൃത്വ​ത്തിലാണ്‌ അവർ യഹോവ​യ്‌ക്കു വിശുദ്ധ​സേവനം അർപ്പി​ക്കുന്നത്‌. (എബ്രാ. 7:27; വെളി. 22:3, 4) ഇക്കാര​ണ​ങ്ങ​ളാ​ലാണ്‌ യഹോ​വ​യും യേശു​വും ആണ്‌ ആ നഗരത്തി​ന്റെ ദേവാ​ലയം എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.

‘നദിയു​ടെ​യും’ ‘വൃക്ഷങ്ങ​ളു​ടെ​യും’ പ്രയോ​ജനം ആർക്കൊ​ക്കെ കിട്ടും? (16-17 ഖണ്ഡികകൾ കാണുക)

16. ദൈവ​രാ​ജ്യം ആയിരം വർഷം ഭരിക്കു​മ്പോൾ മനുഷ്യർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടും?

16 ഈ നഗര​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഒത്തിരി സന്തോഷം തോന്നു​ന്നു. എന്നാൽ ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വ​രും ഈ നഗര​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കണം. കാരണം ദൈവ​രാ​ജ്യം ആയിരം വർഷം ഭരിക്കു​മ്പോൾ അന്നു ഭൂമി​യിൽ ജീവി​ക്കുന്ന ആളുകൾക്കു പുതിയ യരുശ​ലേ​മി​ലൂ​ടെ ഒരുപാട്‌ അനു​ഗ്ര​ഹങ്ങൾ കിട്ടും. ഈ അനു​ഗ്ര​ഹങ്ങൾ ഒരു ‘ജീവജ​ല​ന​ദി​പോ​ലെ’ ഒഴുകു​ന്ന​താ​യി യോഹ​ന്നാൻ കാണുന്നു. ആ നദിയു​ടെ രണ്ടു വശത്തും “ജീവവൃ​ക്ഷങ്ങൾ” കാണാം. “ജനതകളെ സുഖ​പ്പെ​ടു​ത്താ​നുള്ള” ഇലകൾ അവയി​ലു​ണ്ടാ​കു​ന്നു. (വെളി. 22:1, 2) അന്നു ഭൂമി​യി​ലുള്ള എല്ലാവർക്കും അതിന്റെ പ്രയോ​ജനം കിട്ടും. അങ്ങനെ പതി​യെ​പ്പ​തി​യെ എല്ലാവ​രും പൂർണ​ത​യി​ലേക്ക്‌ എത്തും. ആർക്കും രോഗ​മോ വേദന​യോ സങ്കടം​കൊ​ണ്ടുള്ള കണ്ണീരോ ഉണ്ടായി​രി​ക്കു​ക​യു​മില്ല.—വെളി. 21:3-5

17. ആയിരം വർഷഭ​ര​ണ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ ആർക്കൊ​ക്കെ കിട്ടും? (വെളി​പാട്‌ 20:11-13)

17 ആയിരം വർഷഭ​ര​ണ​കാ​ലത്തെ അനു​ഗ്ര​ഹങ്ങൾ ആർക്കൊ​ക്കെ കിട്ടും? അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​മാണ്‌ അതിൽ ആദ്യത്തെ കൂട്ടം. കൂടാതെ പുതിയ ലോക​ത്തിൽ ജനി​ച്ചേ​ക്കാ​വുന്ന കുട്ടി​ക​ളും അതിൽ ഉൾപ്പെ​ടും. എന്നാൽ മരിച്ചു​പോ​യ​വ​രു​ടെ കാര്യ​മോ? വെളി​പാട്‌ 20-ാം അധ്യായം, മരിച്ചവർ ജീവനി​ലേക്കു വരു​മെന്നു പറയുന്നു. (വെളി​പാട്‌ 20:11-13 വായി​ക്കുക.) അതിൽ, മുമ്പ്‌ ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവിച്ച്‌ മരിച്ചു​പോയ ‘നീതി​മാ​ന്മാ​രായ’ ആളുക​ളു​ണ്ടാ​യി​രി​ക്കും. കൂടാതെ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ അവസരം കിട്ടാതെ മരിച്ചു​പോയ ‘നീതി​കെ​ട്ട​വ​രും’ ഉൾപ്പെ​ടും. (പ്രവൃ. 24:15; യോഹ. 5:28, 29) എന്നാൽ അതിന്റെ അർഥം മരിച്ചു​പോയ എല്ലാ ആളുകൾക്കും പുനരു​ത്ഥാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണോ? അല്ല. ജീവി​ച്ചി​രു​ന്ന​പ്പോൾ യഹോ​വയെ സേവി​ക്കാൻ അവസരം കിട്ടി​യി​ട്ടും അതു മനഃപൂർവം തള്ളിക്കളഞ്ഞ ആളുകൾ ജീവനി​ലേക്കു വരില്ല. അവർക്ക്‌ ഒരു അവസരം കിട്ടി​യ​താണ്‌. എന്നാൽ പറുദീ​സാ​ഭൂ​മി​യിൽ എന്നും ജീവി​ക്കാൻ യോഗ്യ​ര​ല്ലെന്നു തങ്ങളുടെ ജീവി​ത​ത്തി​ലൂ​ടെ അവർ തെളി​യി​ച്ചു​ക​ഴി​ഞ്ഞു.—മത്താ. 25:46; 2 തെസ്സ. 1:9; വെളി. 17:8; 20:15.

അവസാ​നത്തെ പരിശോധന

18. ആയിരം വർഷത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും എന്തെല്ലാം മാറ്റങ്ങ​ളു​ണ്ടാ​കും?

18 ആയിരം വർഷത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും ഭൂമി​യിൽ ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും പൂർണ​രാ​യി​ത്തീ​രും. ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ പാപവും അതിന്റെ എല്ലാ ഫലങ്ങളും അതോടെ ഇല്ലാതാ​കും. (റോമ. 5:12) അങ്ങനെ ആയിരം വർഷത്തി​ന്റെ അവസാ​ന​മാ​കു​മ്പോ​ഴേ​ക്കും അന്നു ഭൂമി​യി​ലുള്ള ആളുകൾ ‘ജീവനി​ലേക്കു വരും.’—വെളി. 20:5.

19. ഒരു അവസാ​ന​പ​രി​ശോ​ധ​ന​യു​ടെ ആവശ്യം എന്താണ്‌?

19 സാത്താൻ പരി​ശോ​ധി​ച്ച​പ്പോൾ പൂർണ​മ​നു​ഷ്യ​നായ യേശു ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌ത​ത​യിൽ ഉറച്ചു​നി​ന്നെന്നു നമുക്ക​റി​യാം. എന്നാൽ സാത്താൻ പരി​ശോ​ധന കൊണ്ടു​വ​രു​മ്പോൾ എല്ലാ പൂർണ​മ​നു​ഷ്യ​രും അതു​പോ​ലെ വിശ്വ​സ്‌ത​രാ​യി​രി​ക്കു​മോ? ആയിരം വർഷത്തി​ന്റെ അവസാനം സാത്താനെ അഗാധ​ത്തിൽനിന്ന്‌ തുറന്നു​വി​ടു​മ്പോൾ അതു തെളി​യി​ക്കാ​നുള്ള അവസരം നമുക്ക്‌ ഓരോ​രു​ത്തർക്കു​മു​ണ്ടാ​യി​രി​ക്കും. (വെളി. 20:7) അവസാ​ന​പ​രി​ശോ​ധ​ന​യു​ടെ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി നിൽക്കു​ന്ന​വർക്കാ​യി​രി​ക്കും നിത്യ​ജീ​വ​നും യഥാർഥ സ്വാത​ന്ത്ര്യ​വും ലഭിക്കു​ന്നത്‌. (റോമ. 8:21) എന്നാൽ യഹോ​വയെ ധിക്കരി​ക്കു​ന്നവർ പിശാ​ചി​നോ​ടും ഭൂതങ്ങ​ളോ​ടും ഒപ്പം എന്നേക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും.—വെളി. 20:8-10.

20. വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ഈ പ്രവച​ന​ങ്ങ​ളൊ​ക്കെ പഠിച്ച​പ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

20 വെളി​പാട്‌ പുസ്‌ത​ക​ത്തിൽനിന്ന്‌ ഇക്കാര്യ​ങ്ങ​ളൊ​ക്കെ ചർച്ച ചെയ്‌ത​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഈ പ്രവച​നങ്ങൾ എങ്ങനെ നിറ​വേ​റു​മെ​ന്നും നിങ്ങൾക്കും അവി​ടെ​യു​ണ്ടാ​യി​രി​ക്കാ​നാ​കു​മെ​ന്നും അറിഞ്ഞ​പ്പോൾ സന്തോഷം തോന്നി​യി​ല്ലേ? ശുദ്ധാ​രാ​ധ​ന​യിൽ നിങ്ങ​ളോ​ടൊ​പ്പം ചേരാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും നിങ്ങൾക്കു തോന്നി​യി​ല്ലേ? (വെളി. 22:17) ഭാവി​യിൽ നടക്കാൻപോ​കുന്ന ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​പ്പോ​ലെ പറയാൻ നിങ്ങൾക്കും തോന്നു​ന്നു​ണ്ടോ? “ആമേൻ! കർത്താ​വായ യേശുവേ, വരേണമേ.”—വെളി. 22:20.

ഗീതം 27 ദൈവ​പു​ത്ര​ന്മാ​രു​ടെ വെളിപ്പെടൽ

^ വെളിപാട്‌ പുസ്‌ത​ക​ത്തി​ലെ വിവരങ്ങൾ ചർച്ച ചെയ്യുന്ന മൂന്നാ​മത്തെ ലേഖന​മാണ്‌ ഇത്‌. ഈ ലേഖന​ത്തിൽ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വർക്കു കിട്ടാ​നി​രി​ക്കുന്ന വലിയ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഭരണത്തെ എതിർക്കു​ന്ന​വർക്കു സംഭവി​ക്കാൻപോ​കുന്ന നാശ​ത്തെ​ക്കു​റി​ച്ചും നമ്മൾ പഠിക്കും.