കൂടുതൽ പഠിക്കാനായി . . .
ബൈബിൾവാക്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങൾ കണ്ടെത്താൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ?
ഗവേഷണസഹായിയിൽനിന്ന് ലഭിക്കുന്ന ഇത്തരം വിശദീകരണങ്ങൾ ദൈവവചനത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ നിങ്ങളെ സഹായിക്കും. ചിലപ്പോൾ, വാക്യത്തിൽ പറഞ്ഞിരിക്കുന്ന സംഭവത്തിന്റെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങളായിരിക്കാം അവ. അല്ലെങ്കിൽ എന്തുകൊണ്ടാണ് അത് എഴുതിയതെന്നോ ആ വാക്യം ആരെക്കുറിച്ചാണെന്നോ ഉള്ള വിശദീകരണം അതിൽ കണ്ടെത്താനാകും. അതുമല്ലെങ്കിൽ ചില വാക്കുകളുടെയും മറ്റും അർഥം അതിൽ കാണാം.
വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിലെയോ JW ലൈബ്രറിയിലെയോ ബൈബിളിലെ വാക്യങ്ങളിൽനിന്ന് ഗവേഷണസഹായിയിലെ വിവരങ്ങളിലേക്കു നേരിട്ട് പോകാനാകും. ബൈബിളിന്റെ പഠനകോളത്തിൽ അവ കാണാം.
പഠനകോളത്തിൽ ഗവേഷണസഹായിയിലെ വിവരങ്ങൾ തീയതിയനുസരിച്ചായിരിക്കും കൊടുത്തിരിക്കുന്നത്. പുതുതായി വന്ന വിവരങ്ങൾ ഏറ്റവും മുകളിലായിരിക്കും. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. താഴോട്ടു കാണുന്ന ലേഖനങ്ങളിലെ ചില വിവരങ്ങൾ പഴയ ഗ്രാഹ്യമനുസരിച്ചുള്ളതായിരിക്കും. ആ ഗ്രാഹ്യത്തിന് ഇപ്പോൾ മാറ്റംവന്നിട്ടുണ്ടാകും.
വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിൽ ഗവേഷണസഹായിയിലെ ബൈബിൾവാക്യങ്ങളുടെ വിശദീകരണം അവ ഡൗൺലോഡ് ചെയ്യാതെതന്നെ ലഭിക്കും.
എന്നാൽ JW ലൈബ്രറിയിൽ അതു കിട്ടുന്നതിന് ആദ്യം ഗവേഷണസഹായി ഡൗൺലോഡ് ചെയ്യണം. അതിന്, ബൈബിളിലെ ഏതെങ്കിലും അധ്യായം എടുത്തിട്ട് അതിന്റെ താഴെ കാണുന്ന രത്നത്തിന്റെ ചിഹ്നത്തിൽ തൊടുക. അപ്പോൾ പഠനകോളം തുറന്നുവരും. എന്നിട്ട് മുകളിലായി കൊടുത്തിരിക്കുന്ന ഡൗൺലോഡ് ബട്ടണിൽ തൊടുക. പുതിയ റഫറൻസുകൾ ലഭ്യമാകുന്നതനുസരിച്ച് ഗവേഷണസഹായി അപ്ഡേറ്റ് ചെയ്യുകയും വേണം.