കൂടുതൽ പഠിക്കാനായി . . .
ഗ്രാഹ്യത്തിൽ വന്ന ഏറ്റവും പുതിയ മാറ്റങ്ങൾപോലും കണ്ടെത്താനും പഠിക്കാനും നമുക്ക് എന്തു ചെയ്യാം?
വളരെ ആവേശം നിറഞ്ഞ ഒരു സമയത്താണു നമ്മൾ ജീവിക്കുന്നത്. കാരണം, യഹോവ ഇപ്പോൾ മുമ്പത്തേതിലും അധികമായി പുതിയപുതിയ ബൈബിൾസത്യങ്ങൾ നമുക്കു വെളിപ്പെടുത്തിത്തന്നുകൊണ്ടിരിക്കുന്നു. (ദാനി. 12:4) പക്ഷേ ബൈബിൾസത്യങ്ങളുടെ വിശദീകരണത്തിൽ വരുന്ന ഓരോ മാറ്റവുമായി അപ്പപ്പോൾത്തന്നെ പരിചയത്തിലാകുന്നത് അത്ര എളുപ്പമല്ലെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ ഈ മാറ്റങ്ങളും അതിന്റെ വിശദീകരണങ്ങളും നമുക്ക് എവിടെ കണ്ടെത്താം?
• യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിൽ ഇത്തരത്തിൽ വന്ന മാറ്റങ്ങൾ വിഷയമനുസരിച്ച് കൊടുത്തിട്ടുണ്ട്. അവ കണ്ടെത്താൻ “യഹോവയുടെ സാക്ഷികൾ” എന്ന തലക്കെട്ടിനു കീഴിലുള്ള “വീക്ഷണങ്ങളും വിശ്വാസങ്ങളും” എന്ന ഭാഗത്ത് “നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച വിശദീകരണം” എന്നതു നോക്കുക. അല്ലെങ്കിൽ വാച്ച്ടവർ ലൈബ്രറിയിലോ വാച്ച്ടവർ ഓൺലൈൻ ലൈബ്രറിയിലോ തിരയുക എന്ന ഭാഗത്ത് “നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച വിശദീകരണം” എന്ന് ഉദ്ധരണിച്ചിഹ്നങ്ങളോടൊപ്പം ടൈപ്പ് ചെയ്യുക.
നിങ്ങളുടെ വ്യക്തിപരമായ പഠനത്തിൽ ഇത്തരത്തിൽ അടുത്ത കാലത്ത് വന്ന ഒരു മാറ്റത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യം വെക്കരുതോ? ആ വിഷയത്തെക്കുറിച്ച് വന്ന പൊരുത്തപ്പെടുത്തൽ എന്താണെന്നും അതിനുള്ള തിരുവെഴുത്തുകാരണങ്ങൾ എന്തൊക്കെയാണെന്നും കണ്ടെത്തുക.