വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാ​നാ​യി . . .

കൂടുതൽ പഠിക്കാ​നാ​യി . . .

സഹോ​ദ​ര​ങ്ങ​ളു​ടെ ജീവി​ത​ക​ഥകൾ വായി​ക്കു​ന്നതു നിങ്ങൾക്ക്‌ ഇഷ്ടമാ​ണോ?

ദിവസ​വും രാവിലെ ഓരോ ജീവി​തകഥ വായി​ക്കുന്ന ഒരു ദമ്പതികൾ പറയുന്നു: “ഈ കഥകൾ ഞങ്ങൾക്ക്‌ എത്ര സന്തോ​ഷ​വും ഉത്സാഹ​വും ആണ്‌ തരുന്ന​തെന്ന്‌ അറിയാ​മോ? എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ പറ്റു​മെന്ന്‌ അതു ഞങ്ങളെ ഓർമി​പ്പി​ക്കു​ന്നു.” മറ്റൊരു സഹോ​ദ​രി​യും ഇതു​പോ​ലെ ഒരു കാര്യം പറഞ്ഞു: “ഈ ജീവി​ത​ക​ഥകൾ എനിക്കു വളരെ ആശ്വാ​സ​വും പ്രചോ​ദ​ന​വും തരുന്നു. എത്ര സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ജീവി​ത​മാണ്‌ ആ സഹോ​ദ​ര​ങ്ങ​ളു​ടേത്‌! ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നും മക്കളെ മുഴു​സ​മ​യ​സേ​വ​ന​ത്തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇത്തരം അനുഭ​വങ്ങൾ എന്നെ സഹായി​ക്കു​ന്നു.”

നല്ല ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ക്കാ​നും പോരാ​യ്‌മകൾ പരിഹ​രി​ക്കാ​നും പരീക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ സന്തോ​ഷ​ത്തോ​ടെ​യും അഭിമാ​ന​ത്തോ​ടെ​യും അവയെ നേരി​ടാ​നും ജീവി​ത​ക​ഥകൾ സഹായി​ക്കും. ഇതു​പോ​ലുള്ള അനുഭ​വ​ങ്ങൾക്കാ​യി . . .

  • jw.org-ലും JW ലൈ​ബ്ര​റി​യി​ലുംയഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ക​ഥകൾ” എന്ന ലേഖന​പ​രമ്പര തിരയുക.

  • വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യി​ലോ വാച്ച്‌ടവർ ലൈ​ബ്ര​റി​യി​ലോ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ജീവി​ത​ക​ഥകൾ” തിരയുക.