വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടുതൽ പഠിക്കാ​നാ​യി . . .

കൂടുതൽ പഠിക്കാ​നാ​യി . . .

ഏത്‌ ആദ്യം പഠിക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ക

വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കാൻ നമുക്ക്‌ ഒരുപാ​ടു സമയം കിട്ടു​ന്നില്ല എന്നതു ശരിയാണ്‌. അതു​കൊണ്ട്‌ ഉള്ള സമയം നമുക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം? ആദ്യത്തെ സംഗതി, കുറച്ച്‌ വിവര​ങ്ങ​ളാ​ണു പഠിക്കു​ന്ന​തെ​ങ്കി​ലും അതു സമയ​മെ​ടുത്ത്‌ ശ്രദ്ധ​യോ​ടെ പഠിക്കണം. അതാണ്‌ ഒരുപാ​ടു വിവരങ്ങൾ ഓടി​ച്ചു​വാ​യിച്ച്‌ തീർക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ പ്രയോ​ജനം ചെയ്യു​ന്നത്‌.

ഇനി, ഏത്‌ ആദ്യം പഠിക്ക​ണ​മെന്നു തീരു​മാ​നി​ക്കുക. (എഫെ. 5:15, 16) നിങ്ങൾക്ക്‌ ഇങ്ങനെ ചെയ്‌തു​നോ​ക്കാം:

  • ദിവസ​വും ബൈബിൾ വായി​ക്കുക. (സങ്കീ. 1:2) ഇടദി​വ​സത്തെ മീറ്റി​ങ്ങി​നു വായി​ക്കാൻ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ബൈബിൾഭാ​ഗങ്ങൾ വായി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ അതിനു തുടക്ക​മി​ടാം.

  • വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നും ഇടദി​വ​സത്തെ മീറ്റി​ങ്ങി​നും തയ്യാറാ​കുക. അഭി​പ്രാ​യം പറയാ​നും ഒരുങ്ങുക.—സങ്കീ. 22:22.

  • സമയമ​നു​സ​രിച്ച്‌, പുതു​താ​യി ഇറങ്ങുന്ന മറ്റ്‌ ആത്മീയ​വി​വ​രങ്ങൾ വായി​ക്കാ​നും കാണാ​നും ശ്രമി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പൊതു​ജ​ന​ങ്ങൾക്കു​വേ​ണ്ടി​യുള്ള മാസി​കകൾ, വീഡിയോകൾ, jw.org-ൽ വരുന്ന ലേഖനങ്ങൾ പോലു​ള്ളവ.

  • നിങ്ങൾക്ക്‌ ഇഷ്ടമുള്ള ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ പഠിക്കുക. ഒരു സംശയ​ത്തെ​ക്കു​റി​ച്ചോ ഇപ്പോൾ നേരി​ടുന്ന ഒരു പ്രശ്‌ന​ത്തെ​ക്കു​റി​ച്ചോ കൂടുതൽ അറിയാൻ ആഗ്രഹി​ക്കുന്ന ഒരു ബൈബിൾവി​ഷ​യ​ത്തെ​ക്കു​റി​ച്ചോ കൂടു​ത​ലാ​യി പഠിക്കാ​നാ​കും. ഇത്തരം ചില വിഷയ​ങ്ങൾക്കാ​യി jw.org-ലെ “ബൈബിൾപ​ഠനം രസകര​മാ​ക്കാം” എന്ന ഭാഗം നോക്കാം.