വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 25

മൂപ്പന്മാ​രേ, ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക

മൂപ്പന്മാ​രേ, ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ പഠിക്കുക

‘ഗിദെ​യോ​നെ​ക്കു​റിച്ച്‌ വിവരി​ക്കാൻ സമയം പോരാ.’—എബ്രാ. 11:32.

ഗീതം 124 എന്നും വിശ്വസ്‌തൻ

ചുരുക്കം a

1. 1 പത്രോസ്‌ 5:2 അനുസ​രിച്ച്‌ മൂപ്പന്മാർക്കു പ്രധാ​ന​പ്പെട്ട എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌?

 യഹോവ വളരെ വില​പ്പെ​ട്ട​വ​രാ​യി കാണുന്ന തന്റെ ആടുകളെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​മാ​ണു ക്രിസ്‌തീയ മൂപ്പന്മാർക്കു​ള്ളത്‌. സഹോ​ദ​ര​ങ്ങളെ സേവി​ക്കാ​നുള്ള ആ നിയമനം യഹോവ തങ്ങളെ വിശ്വ​സിച്ച്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്ന​തിൽ ആത്മാർഥ​ത​യുള്ള ആ മൂപ്പന്മാർ വളരെ നന്ദിയു​ള്ള​വ​രാണ്‌. ‘നന്നായി മേയ്‌ക്കുന്ന ഇടയന്മാ​രാ​യി​രി​ക്കാൻ’ അവർ കഠിനാ​ധ്വാ​നം ചെയ്യുന്നു. (യിരെ. 23:4; 1 പത്രോസ്‌ 5:2 വായി​ക്കുക.) സഭകളിൽ ഇതു​പോ​ലുള്ള മേൽവി​ചാ​ര​ക​ന്മാർ ഉണ്ടായി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌!

2. മൂപ്പന്മാർ നേരി​ടുന്ന ചില പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌?

2 മൂപ്പന്മാർ അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ ശ്രമി​ക്കു​മ്പോൾ അവർക്കു പല പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​ന്നു. സഭയെ പരിപാ​ലി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ അവർക്ക്‌ ഒരുപാ​ടു കാര്യങ്ങൾ ചെയ്യാ​നുണ്ട്‌. ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ടോണി സഹോ​ദ​രന്റെ അനുഭവം നോക്കുക. സഭയു​മാ​യി ബന്ധപ്പെട്ട്‌ എത്ര​ത്തോ​ളം കാര്യങ്ങൾ ഏറ്റെടു​ക്കണം എന്നതിൽ കുറേ​ക്കൂ​ടി എളിമ കാണി​ക്കാൻ അദ്ദേഹം പഠിക്ക​ണ​മാ​യി​രു​ന്നു. സഹോ​ദരൻ പറയുന്നു: “കോവിഡ്‌-19 മഹാമാ​രി തുടങ്ങിയ സമയത്ത്‌ മീറ്റി​ങ്ങു​ക​ളും ശുശ്രൂ​ഷ​യും സംഘടി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ കുറേ​യ​ധി​കം കാര്യങ്ങൾ ഏറ്റെടു​ത്തു. എത്ര​യൊ​ക്കെ ചെയ്‌തി​ട്ടും പിന്നെ​യും ഒരുപാ​ടു ചെയ്യാ​നു​ണ്ടാ​യി​രു​ന്നു. അവസാനം ബൈബിൾ വായി​ക്കാ​നും പഠിക്കാ​നും പ്രാർഥി​ക്കാ​നും പോലും എനിക്കു തീരെ സമയമി​ല്ലാ​താ​യി.” കൊ​സോ​വോ​യിൽനി​ന്നുള്ള എലെർ എന്ന മൂപ്പൻ നേരിട്ട പ്രശ്‌നം മറ്റൊ​ന്നാ​യി​രു​ന്നു. യുദ്ധം നടക്കുന്ന ഒരു പ്രദേ​ശ​ത്താ​യി​രു​ന്ന​പ്പോൾ സംഘട​ന​യിൽനിന്ന്‌ കിട്ടിയ ചില നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ അല്പം ബുദ്ധി​മു​ട്ടാ​യി അദ്ദേഹ​ത്തി​നു തോന്നി. സഹോ​ദരൻ പറയുന്നു: “ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന്‌ എനിക്ക്‌ ഒരു നിയമനം കിട്ടി. അതു ശരിക്കും എന്റെ ധൈര്യം പരീക്ഷി​ക്കുന്ന ഒന്നായി​രു​ന്നു. അപകടം​പി​ടിച്ച സ്ഥലത്ത്‌ താമസി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു വേണ്ട സഹായം നൽകുക എന്നതാ​യി​രു​ന്നു അത്‌. ആ നിർദേശം ഒട്ടും പ്രാ​യോ​ഗി​ക​മാ​യി എനിക്കു തോന്നി​യില്ല.” ഏഷ്യയിൽനി​ന്നുള്ള ടിം എന്ന മിഷന​റിക്ക്‌ ഓരോ ദിവസ​ത്തെ​യും കാര്യങ്ങൾ ചെയ്‌തു​തീർക്കാൻതന്നെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സഹോ​ദരൻ പറയുന്നു: “പലപ്പോ​ഴും സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യാൻ പറ്റാത്ത​വി​ധം എനിക്കു ക്ഷീണം തോന്നി.” ഇത്തരത്തി​ലുള്ള പ്രശ്‌നങ്ങൾ നേരി​ടുന്ന മൂപ്പന്മാർക്ക്‌ എന്തു സഹായ​മാ​ണു​ള്ളത്‌?

3. ന്യായാ​ധി​പ​നായ ഗിദെ​യോ​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ നമു​ക്കെ​ല്ലാം എങ്ങനെ പ്രയോ​ജനം ചെയ്യും?

3 ന്യായാ​ധി​പ​നായ ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ ഇന്നു മൂപ്പന്മാർക്കു പലതും പഠിക്കാ​നാ​കും. (എബ്രാ. 6:12; 11:32) അദ്ദേഹം ദൈവ​ജ​ന​ത്തി​ന്റെ ഒരു സംരക്ഷ​ക​നും ഇടയനും ആയിരു​ന്നു. (ന്യായാ. 2:16; 1 ദിന. 17:6) അതു​പോ​ലെ, ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയത്തും ദൈവ​ജ​നത്തെ പരിപാ​ലി​ക്കാ​നാ​യി മൂപ്പന്മാ​രെ നിയമി​ച്ചി​രി​ക്കു​ന്നു. (പ്രവൃ. 20:28; 2 തിമൊ. 3:1) ഗിദെ​യോൻ എളിമ​യും താഴ്‌മ​യും അനുസ​ര​ണ​വും കാണിച്ചു. പറ്റി​ല്ലെന്നു തോന്നി​യ​പ്പോ​ഴും മടുത്തു​പി​ന്മാ​റാ​തെ അദ്ദേഹം നിയമ​നങ്ങൾ പൂർത്തി​യാ​ക്കി. ഗിദെ​യോ​ന്റെ ആ മാതൃക മൂപ്പന്മാർക്ക്‌ അനുക​രി​ക്കാ​നാ​കും. ഗിദെ​യോ​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു മൂപ്പന്മാ​രു​ടെ സേവനത്തെ വിലമ​തി​ക്കാ​നും അവരെ കൂടുതൽ നന്നായി പിന്തു​ണ​യ്‌ക്കാ​നും മറ്റുള്ള​വ​രെ​യും സഹായി​ക്കും.—എബ്രാ. 13:17.

എളിമ​യും താഴ്‌മ​യും കാണിക്കേണ്ടിവരുമ്പോൾ

4. ഗിദെ​യോൻ എങ്ങനെ​യാണ്‌ എളിമ​യും താഴ്‌മ​യും കാണി​ച്ചത്‌?

4 എളിമ​യും താഴ്‌മ​യും ഉള്ള വ്യക്തി​യാ​യി​രു​ന്നു ഗിദെ​യോൻ. b കരുത്ത​രായ മിദ്യാ​ന്യ​രു​ടെ കൈയിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ വിടു​വി​ക്കാൻവേണ്ടി യഹോവ അദ്ദേഹത്തെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​താ​യി ദൂതൻ അറിയി​ച്ച​പ്പോൾ താഴ്‌മ​യോ​ടെ അദ്ദേഹം പറഞ്ഞു: “എന്റെ കുലം മനശ്ശെ​യിൽ ഏറ്റവും ചെറു​തും ഞാൻ എന്റെ പിതൃ​ഭ​വ​ന​ത്തിൽ ഏറ്റവും നിസ്സാ​ര​നും ആണ്‌.” (ന്യായാ. 6:15) തനിക്ക്‌ അതിനുള്ള യോഗ്യത ഇല്ലെന്നാ​ണു ഗിദെ​യോൻ ചിന്തി​ച്ചത്‌. എന്നാൽ അദ്ദേഹ​ത്തെ​ക്കൊണ്ട്‌ അതിനു കഴിയു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ അദ്ദേഹം ആ നിയമനം വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കി.

5. താഴ്‌മ​യും എളിമ​യും കാണി​ക്കാൻ ഒരു മൂപ്പനു ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

5 എല്ലാ കാര്യ​ങ്ങ​ളി​ലും എളിമ​യും താഴ്‌മ​യും കാണി​ക്കാൻ മൂപ്പന്മാർ പരമാ​വധി ശ്രമി​ക്കു​ന്നു. (മീഖ 6:8; പ്രവൃ. 20:18, 19) തങ്ങളുടെ കഴിവു​ക​ളെ​യോ നേട്ടങ്ങ​ളെ​യോ കുറിച്ച്‌ അവർ പൊങ്ങച്ചം പറയു​ന്നില്ല. പറ്റി​പ്പോയ തെറ്റുകൾ ഓർത്ത്‌ സ്വയം വിലകു​റച്ച്‌ കാണു​ന്നു​മില്ല. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും എളിമ​യും താഴ്‌മ​യും കാണി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നുന്ന ചില സാഹച​ര്യ​ങ്ങൾ മൂപ്പന്മാർക്കു​ണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, കുറേ​യ​ധി​കം നിയമ​നങ്ങൾ ഏറ്റെടു​ക്കുന്ന ഒരു മൂപ്പന്‌ അതെല്ലാം ചെയ്‌തു​തീർക്കാൻ പറ്റാതെ വന്നേക്കാം. അല്ലെങ്കിൽ ഒരു നിയമനം ചെയ്‌ത വിധത്തെ മറ്റുള്ളവർ കുറ്റ​പ്പെ​ടു​ത്തു​ക​യോ പ്രശം​സി​ക്കു​ക​യോ ചെയ്‌തേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ എളിമ​യും താഴ്‌മ​യും ഉള്ളവരാ​യി​രി​ക്കാൻ ഗിദെ​യോ​ന്റെ മാതൃക എങ്ങനെ​യാ​ണു മൂപ്പന്മാ​രെ സഹായി​ക്കു​ന്നത്‌?

ഗിദെ​യോ​ന്റെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ എളിമ​യുള്ള ഒരു മൂപ്പൻ കാർട്ട്‌ സാക്ഷീ​ക​രണം ക്രമീ​ക​രി​ക്കു​ന്ന​തി​നു മറ്റൊ​രാ​ളു​ടെ സഹായം ചോദി​ക്കാൻ തയ്യാറാ​കു​ന്നു (6-ാം ഖണ്ഡിക കാണുക)

6. ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ എളിമ​യെ​ക്കു​റിച്ച്‌ മൂപ്പന്മാർക്ക്‌ എന്തു പഠിക്കാം? (ചിത്ര​വും കാണുക.)

6 സഹായം ചോദി​ക്കുക. എളിമ​യുള്ള വ്യക്തി തനിക്കു ചെയ്യാൻ പറ്റാത്ത കാര്യ​ങ്ങ​ളും ഉണ്ടെന്നു തിരി​ച്ച​റി​യും. ഇക്കാര്യ​ത്തി​ലും ഗിദെ​യോൻ നല്ലൊരു മാതൃ​ക​യാണ്‌. മറ്റുള്ള​വ​രോ​ടു സഹായം ചോദി​ക്കാൻ തയ്യാറാ​യി​ക്കൊണ്ട്‌ എളിമ​യുള്ള ആളാ​ണെന്ന്‌ അദ്ദേഹം തെളി​യി​ച്ചു. (ന്യായാ. 6:27, 35; 7:24) ഇന്നു മൂപ്പന്മാ​രും ഗിദെ​യോ​ന്റെ ആ മാതൃക അനുക​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ മുമ്പ്‌ കണ്ട ടോണി സഹോ​ദരൻ പറയു​ന്നതു ശ്രദ്ധി​ക്കുക: “പറ്റുന്ന​തിൽ കൂടുതൽ ജോലി ഏറ്റെടു​ക്കുന്ന ഒരു സ്വഭാവം എനിക്കു​ണ്ടാ​യി​രു​ന്നു. കാരണം അതാണു ഞാൻ കണ്ടുവ​ളർന്നത്‌. അതു​കൊണ്ട്‌ എളിമ​യെ​ക്കു​റിച്ച്‌ കുടും​ബാ​രാ​ധ​ന​യിൽ ചർച്ച ചെയ്യാ​നും ഇക്കാര്യ​ത്തിൽ ഞാൻ എങ്ങനെ​യു​ണ്ടെന്നു ഭാര്യ​യോ​ടു ചോദി​ക്കാ​നും തീരു​മാ​നി​ച്ചു. കൂടാതെ jw.org-ൽനിന്ന്‌ ‘യേശു ചെയ്‌ത​തു​പോ​ലെ മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കുക, വിശ്വ​സി​ക്കുക, ശക്തി​പ്പെ​ടു​ത്തുക എന്ന വീഡി​യോ കാണു​ക​യും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും ചെയ്‌തു.” അതോടെ സഭയിലെ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ അദ്ദേഹം മറ്റുള്ള​വ​രു​ടെ സഹായം ചോദി​ക്കാൻതു​ടങ്ങി. എന്തായി​രു​ന്നു അതിന്റെ ഫലം? ടോണി പറയുന്നു: “സഭയിലെ കാര്യ​ങ്ങ​ളൊ​ക്കെ നന്നായി​ന​ടന്നു. യഹോ​വ​യു​മാ​യുള്ള ബന്ധം ശക്തി​പ്പെ​ടു​ത്താൻ എനിക്കു കൂടുതൽ സമയം കിട്ടു​ക​യും ചെയ്‌തു.”

7. ആരെങ്കി​ലും കുറ്റ​പ്പെ​ടു​ത്തു​മ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കാം? (യാക്കോബ്‌ 3:13)

7 കുറ്റ​പ്പെ​ടു​ത്തു​മ്പോൾ ശാന്തമാ​യി പ്രതി​ക​രി​ക്കുക. മൂപ്പന്മാർക്ക്‌ എളിമ​യും താഴ്‌മ​യും കാണി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാ​വുന്ന മറ്റൊരു സാഹച​ര്യം ആരെങ്കി​ലും അവരെ കുറ്റ​പ്പെ​ടു​ത്തു​മ്പോ​ഴാണ്‌. ഇവി​ടെ​യും ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കാ​നാ​കും. എഫ്രയീ​മ്യർ കുറ്റ​പ്പെ​ടു​ത്തി​യ​പ്പോൾ തനിക്കും കുറവു​ക​ളൊ​ക്കെ​യു​ണ്ടെന്ന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ അദ്ദേഹം ദേഷ്യ​പ്പെ​ട്ടില്ല. പകരം ശാന്തമാ​യി​ട്ടാ​ണു പ്രതി​ക​രി​ച്ചത്‌. (ന്യായാ. 8:1-3) അവർക്കു പറയാ​നു​ള്ളതു ക്ഷമയോ​ടെ കേൾക്കു​ക​യും ദയയോ​ടെ മറുപടി പറയു​ക​യും ചെയ്‌തു​കൊണ്ട്‌ അദ്ദേഹം താഴ്‌മ കാണിച്ചു. അങ്ങനെ ആ പ്രശ്‌നം പരിഹ​രി​ക്കാ​നാ​യി. ഇന്നു മൂപ്പന്മാ​രും ആരെങ്കി​ലും തങ്ങളെ കുറ്റ​പ്പെ​ടു​ത്തു​മ്പോൾ ദേഷ്യ​പ്പെ​ടാ​തെ അവർക്കു പറയാ​നു​ള്ളതു ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ശാന്തമാ​യി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കു​ന്നു. (യാക്കോബ്‌ 3:13 വായി​ക്കുക.) അങ്ങനെ സഭയിൽ സമാധാ​നം നിലനി​റു​ത്താൻ അവർക്കാ​കു​ന്നു.

8. സഹോ​ദ​രങ്ങൾ പ്രശം​സി​ക്കു​മ്പോൾ മൂപ്പന്മാർ എങ്ങനെ പ്രതി​ക​രി​ക്കണം? ഒരു ഉദാഹ​രണം പറയുക.

8 എല്ലാ മഹത്ത്വ​വും യഹോ​വ​യ്‌ക്കു നൽകുക. മിദ്യാ​ന്യ​രു​ടെ​മേൽ ജയം നേടി​യ​പ്പോൾ ആളുകൾ വന്ന്‌ ഗിദെ​യോ​നെ പ്രശം​സി​ച്ചു. പക്ഷേ അദ്ദേഹം അവരുടെ ശ്രദ്ധ തന്നിൽനിന്ന്‌ യഹോ​വ​യി​ലേക്കു തിരി​ച്ചു​വി​ടു​ക​യാണ്‌ ചെയ്‌തത്‌. (ന്യായാ. 8:22, 23) ഇന്നു മൂപ്പന്മാർക്ക്‌ എങ്ങനെ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കാം? തങ്ങൾ ചെയ്യുന്ന കാര്യ​ങ്ങൾക്കുള്ള മഹത്ത്വം യഹോ​വ​യ്‌ക്കു നൽകി​ക്കൊണ്ട്‌. (1 കൊരി. 4:6, 7) ഉദാഹ​ര​ണ​ത്തിന്‌ ഒരു മൂപ്പന്റെ പഠിപ്പി​ക്കൽരീ​തി വളരെ നല്ലതാ​ണെന്ന്‌ ആരെങ്കി​ലും പറയുന്നു എന്നിരി​ക്കട്ടെ. അപ്പോൾ, താൻ പഠിപ്പി​ക്കു​ന്നത്‌ ദൈവ​വ​ച​ന​ത്തിൽനി​ന്നാ​ണെ​ന്നും യഹോ​വ​യു​ടെ സംഘട​ന​യി​ലൂ​ടെ നമുക്കു കിട്ടുന്ന പരിശീ​ല​ന​മാ​ണു തന്നെ അതിനു സഹായി​ക്കു​ന്ന​തെ​ന്നും അദ്ദേഹ​ത്തി​നു പറയാ​നാ​കും. ഇനി, തങ്ങൾ പഠിപ്പി​ക്കു​ന്നത്‌ യഹോ​വ​യ്‌ക്കു മഹത്ത്വം നൽകുന്ന രീതി​യി​ലാ​ണോ അതോ തങ്ങളി​ലേക്ക്‌ അനാവ​ശ്യ​ശ്രദ്ധ ആകർഷി​ക്കുന്ന തരത്തി​ലാ​ണോ എന്നും മൂപ്പന്മാർക്ക്‌ ഇടയ്‌ക്കി​ടെ ചിന്തി​ക്കാ​വു​ന്ന​താണ്‌. തിമൊ​ത്തി എന്നു പേരുള്ള ഒരു മൂപ്പന്റെ അനുഭവം നോക്കുക. ഒരു മൂപ്പനാ​യി നിയമനം കിട്ടി​യ​പ്പോൾ പൊതു​പ്ര​സം​ഗങ്ങൾ നടത്താൻ അദ്ദേഹ​ത്തി​നു വലിയ ഇഷ്ടമാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “വളരെ സങ്കീർണ​മായ നീണ്ട മുഖവു​ര​യും ദൃഷ്ടാ​ന്ത​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്ന​താ​യി​രു​ന്നു എന്റെ രീതി. ഇതൊക്കെ കേട്ട്‌ സഹോ​ദ​രങ്ങൾ മിക്ക​പ്പോ​ഴും എന്നെ പ്രശം​സി​ച്ചി​രു​ന്നു. പക്ഷേ അതി​നൊ​രു പ്രശ്‌ന​മു​ണ്ടാ​യി​രു​ന്നു. കേൾവി​ക്കാ​രു​ടെ ശ്രദ്ധ ബൈബി​ളി​ലേ​ക്കും യഹോ​വ​യി​ലേ​ക്കും പോകു​ന്ന​തി​നു പകരം എന്നി​ലേ​ക്കാ​യി.” പതിയെ, തന്റെ ആ പഠിപ്പി​ക്കൽരീ​തിക്ക്‌ ഒരു മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. (സുഭാ. 27:21) എന്തായി​രു​ന്നു അതിന്റെ ഫലം? തിമൊ​ത്തി സഹോ​ദരൻ പറയുന്നു: “എന്റെ പ്രസംഗം, പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാ​നും പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങൾ സഹിച്ചു​നിൽക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും തങ്ങളെ എങ്ങനെ സഹായി​ക്കു​ന്നെന്ന്‌ ഇപ്പോൾ സഹോ​ദ​രങ്ങൾ പറയാ​റുണ്ട്‌. അവരുടെ ആ അഭി​പ്രാ​യങ്ങൾ കേൾക്കു​മ്പോൾ, മുമ്പ്‌ സഹോ​ദ​രങ്ങൾ എന്നെ പ്രശം​സി​ച്ച​പ്പോൾ കിട്ടി​യി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ സന്തോഷം എനിക്കു കിട്ടുന്നു.”

അനുസ​ര​ണ​വും ധൈര്യ​വും കാണിക്കേണ്ടിവരുമ്പോൾ

ജാഗ്രത കാണിച്ച 300 പേരെ മാത്രം തിര​ഞ്ഞെ​ടു​ക്കാ​നുള്ള നിർദേശം അനുസ​രി​ച്ചു​കൊണ്ട്‌ ഗിദെ​യോൻ സൈന്യ​ത്തി​ലെ അംഗങ്ങ​ളു​ടെ എണ്ണം കുറച്ചു (9-ാം ഖണ്ഡിക കാണുക)

9. യഹോ​വയെ അനുസ​രി​ക്കാ​നും ധൈര്യം കാണി​ക്കാ​നും ബുദ്ധി​മു​ട്ടുള്ള ഏതൊക്കെ സാഹച​ര്യ​ങ്ങൾ ഗിദെ​യോ​നു​ണ്ടാ​യി? (പുറം​താ​ളി​ലെ ചിത്രം കാണുക.)

9 ന്യായാ​ധി​പ​നാ​യി നിയമി​ത​നാ​യ​ശേഷം ഗിദെ​യോന്‌ അനുസ​ര​ണ​വും ധൈര്യ​വും തെളി​യി​ക്കേണ്ട സാഹച​ര്യ​ങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യഹോവ ഗിദെ​യോ​നോട്‌, അദ്ദേഹ​ത്തി​ന്റെ അപ്പൻ ബാലിനു ബലിയർപ്പി​ച്ചി​രുന്ന യാഗപീ​ഠം ഇടിച്ചു​ക​ള​യാൻ പറഞ്ഞു. അത്‌ അപകടം​പി​ടിച്ച ഒരു നിയമ​ന​മാ​യി​രു​ന്നു. (ന്യായാ. 6:25, 26) പിന്നീട്‌, സൈന്യ​ത്തെ കൂട്ടി​വ​രു​ത്തി​യ​തി​നു ശേഷം അവരുടെ എണ്ണം കുറയ്‌ക്കാൻ രണ്ടു പ്രാവ​ശ്യം യഹോവ ആവശ്യ​പ്പെട്ടു. (ന്യായാ. 7:2-7) എന്നിട്ട്‌ ആ രാത്രി​യിൽത്തന്നെ ശത്രു​പാ​ള​യത്തെ ആക്രമി​ക്കാ​നും അദ്ദേഹ​ത്തോ​ടു പറഞ്ഞു.—ന്യായാ. 7:9-11.

10. മൂപ്പന്മാർക്ക്‌ അനുസ​രണം കാണി​ക്കാൻ ബുദ്ധി​മു​ട്ടാ​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

10 മൂപ്പന്മാർ ‘അനുസ​രി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കണം.’ (യാക്കോ. 3:17) അങ്ങനെ​യുള്ള ഒരു മൂപ്പൻ തിരു​വെ​ഴു​ത്തു​കൾ പറയുന്ന കാര്യ​ങ്ങ​ളും സംഘടന നൽകുന്ന നിർദേ​ശ​ങ്ങ​ളും അനുസ​രി​ക്കാൻ മനസ്സു​കാ​ണി​ക്കും. അതു മറ്റുള്ള​വർക്കു നല്ലൊരു മാതൃ​ക​യാണ്‌. പക്ഷേ അനുസ​രി​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ചില​പ്പോൾ പെട്ടെ​ന്നു​പെ​ട്ടെന്നു നിർദേ​ശ​ങ്ങൾക്കു മാറ്റം വരു​മ്പോൾ അത്‌ അനുസ​രി​ക്കാൻ ഒരു മൂപ്പനു ബുദ്ധി​മു​ട്ടു തോന്നാം. അതല്ലെ​ങ്കിൽ ഒരു നിർദേശം കിട്ടു​മ്പോൾ ശരിക്കും അങ്ങനെ ചെയ്യാൻ പറ്റുമോ, അങ്ങനെ ചെയ്യു​ന്നതു ബുദ്ധി​യാ​യി​രി​ക്കു​മോ എന്നൊക്കെ അദ്ദേഹം ചിന്തി​ച്ചേ​ക്കാം. അതുമ​ല്ലെ​ങ്കിൽ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ട്ട​കാ​ര്യം ചെയ്‌താൽ അറസ്റ്റു ചെയ്യ​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടാ​യി​രി​ക്കും. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ മൂപ്പന്മാർക്ക്‌ എങ്ങനെ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കാം?

11. മൂപ്പന്മാർക്ക്‌ എങ്ങനെ അനുസ​ര​ണ​മു​ള്ള​വ​രാ​യി​രി​ക്കാം?

11 കിട്ടുന്ന നിർദേശം നന്നായി ശ്രദ്ധി​ക്കുക, അനുസ​രി​ക്കുക. യഹോവ ഗിദെ​യോ​നോട്‌, അപ്പന്റെ യാഗപീ​ഠം എങ്ങനെ നശിപ്പി​ക്ക​ണ​മെ​ന്നും എവി​ടെ​യാണ്‌ യഹോ​വ​യ്‌ക്കു പുതിയ യാഗപീ​ഠം പണി​യേ​ണ്ട​തെ​ന്നും ഏതു മൃഗ​ത്തെ​യാണ്‌ അതിൽ ബലിയർപ്പി​ക്കേ​ണ്ട​തെ​ന്നും പറഞ്ഞു. അദ്ദേഹം ആ നിർദേ​ശ​ങ്ങളെ ചോദ്യം ചെയ്‌തില്ല. പകരം, യഹോവ പറഞ്ഞത്‌ അങ്ങനെ​തന്നെ അനുസ​രി​ച്ചു. അതു​പോ​ലെ യഹോ​വ​യോട്‌ അടുത്തു​നിൽക്കാ​നും സുരക്ഷി​ത​രാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കുന്ന നിർദേ​ശങ്ങൾ സംഘട​ന​യിൽനിന്ന്‌ കത്തുക​ളി​ലൂ​ടെ​യും അറിയി​പ്പു​ക​ളി​ലൂ​ടെ​യും എല്ലാം ഇന്നു മൂപ്പന്മാർക്കു കിട്ടാ​റുണ്ട്‌. അതെല്ലാം വിശ്വ​സ്‌ത​മാ​യി അനുസ​രി​ക്കുന്ന പ്രിയ​മൂ​പ്പ​ന്മാ​രെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നു. അവർ അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ മുഴു​സ​ഭ​യ്‌ക്കും പ്രയോ​ജനം കിട്ടുന്നു.—സങ്കീ. 119:112.

12. സംഘടന ഒരു മാറ്റം ആവശ്യ​പ്പെ​ടു​മ്പോൾ എബ്രായർ 13:17-ലെ തത്ത്വം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ മൂപ്പന്മാർക്ക്‌ എങ്ങനെ പ്രവർത്തി​ക്കാം?

12 മാറ്റം​വ​രു​ത്താൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കുക. യഹോവ ആവശ്യ​പ്പെ​ട്ടത്‌ അനുസ​രിച്ച്‌ ഗിദെ​യോൻ തന്റെ സൈന്യ​ത്തി​ലെ 99 ശതമാ​ന​ത്തി​ല​ധി​കം പേരെ​യും പറഞ്ഞു​വി​ട്ടു. (ന്യായാ. 7:8) ആ നിർദേശം കിട്ടി​യ​പ്പോൾ ‘എന്തിനാ ഇപ്പോ ഇങ്ങനെ​യൊ​രു മാറ്റം, ഇതു ശരിയാ​കു​മോ’ എന്ന്‌ അദ്ദേഹം ചിന്തി​ച്ചി​രി​ക്കാം. എങ്കിലും ഗിദെ​യോൻ അനുസ​രി​ക്കാൻ തയ്യാറാ​യി. ഗിദെ​യോ​നെ​പ്പോ​ലെ ഇന്നു മൂപ്പന്മാ​രും സംഘട​ന​യിൽനിന്ന്‌ പുതി​യൊ​രു നിർദേശം കിട്ടു​മ്പോൾ അത്‌ അനുസ​രിച്ച്‌ മാറ്റം​വ​രു​ത്താൻ തയ്യാറാ​കു​ന്നു. (എബ്രായർ 13:17 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, 2014-ൽ രാജ്യ​ഹാ​ളു​ക​ളു​ടെ​യും സമ്മേള​ന​ഹാ​ളു​ക​ളു​ടെ​യും നിർമാ​ണ​ത്തിന്‌ ആവശ്യ​മായ പണം കണ്ടെത്തുന്ന വിധത്തി​നു ഭരണസം​ഘം ഒരു മാറ്റം​വ​രു​ത്തി. (2 കൊരി. 8:12-14) മുമ്പ്‌ സഭകൾ സംഘട​ന​യിൽനിന്ന്‌ പണം കടമെ​ടുത്ത്‌ രാജ്യ​ഹാ​ളു​കൾ പണിയുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. എന്നാൽ പുതിയ ക്രമീ​ക​രണം അനുസ​രിച്ച്‌ ലോക​മെ​ങ്ങു​മുള്ള സഭകൾ നൽകുന്ന സംഭാ​വ​നകൾ ഉപയോ​ഗിച്ച്‌ സംഘട​ന​യ്‌ക്കു രാജ്യ​ഹാ​ളു​ക​ളും സമ്മേള​ന​ഹാ​ളു​ക​ളും പണിയാ​നാ​കു​മാ​യി​രു​ന്നു. അതിലൂ​ടെ അധികം പണം കൈയി​ലി​ല്ലാത്ത സഭകൾക്കു​പോ​ലും രാജ്യ​ഹാ​ളു​കൾ പണിയാ​നാ​കും. ഈ പുതിയ ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ അതു നടക്കു​ന്ന​കാ​ര്യ​മാ​ണോ എന്നു ഹോസെ സഹോ​ദ​രനു തോന്നി. ‘ഒരു രാജ്യ​ഹാ​ളു​പോ​ലും പണിയാൻ പോകു​ന്നില്ല. അതൊ​ന്നും ഈ രാജ്യത്ത്‌ നടക്കില്ല’ എന്നാണ്‌ അദ്ദേഹം ചിന്തി​ച്ചത്‌. എന്നാൽ പുതിയ ക്രമീ​ക​ര​ണത്തെ പിന്തു​ണ​യ്‌ക്കാൻ അദ്ദേഹത്തെ സഹായി​ച്ചത്‌ എന്താണ്‌? സഹോ​ദരൻ പറയുന്നു: “യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു സുഭാ​ഷി​തങ്ങൾ 3:5, 6-ലെ വാക്കുകൾ എന്നെ ഓർമി​പ്പി​ച്ചു. പുതിയ മാറ്റം കൊണ്ടുള്ള പ്രയോ​ജ​നങ്ങൾ വിചാ​രി​ച്ച​തി​നും അപ്പുറ​മാ​യി​രു​ന്നു. ഇപ്പോൾ നമ്മൾ കൂടുതൽ രാജ്യ​ഹാ​ളു​കൾ പണിയു​ന്നു. പുതിയ രീതി വന്നതോ​ടെ ലോക​മെ​ങ്ങു​മുള്ള സഭകൾക്കു പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ സംഭാ​വ​നകൾ ഉപയോ​ഗി​ക്കാ​നു​മാ​കു​ന്നു.”

നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​രി​ക്കുന്ന സ്ഥലങ്ങളിൽപ്പോ​ലും നമുക്കു ധൈര്യത്തോടെ നല്ല രീതി​യിൽ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാ​നാ​കും (13-ാം ഖണ്ഡിക കാണുക)

13. (എ) ഗിദെ​യോന്‌ ഏതു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്നു? (ബി) മൂപ്പന്മാർക്ക്‌ ഇന്ന്‌ ഗിദെ​യോ​നെ എങ്ങനെ അനുക​രി​ക്കാം? (ചിത്ര​വും കാണുക.)

13 ധൈര്യ​ത്തോ​ടെ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യുക. ഗിദെ​യോ​ന്റെ നിയമനം അപകടം​പി​ടിച്ച ഒന്നായി​രു​ന്നു. അതു ചെയ്യാൻ പേടി തോന്നി​യെ​ങ്കി​ലും യഹോ​വയെ അനുസ​രി​ക്കാൻ അദ്ദേഹം തയ്യാറാ​യി. (ന്യായാ. 9:17) ദൈവ​ജ​നത്തെ രക്ഷിക്കാൻവേണ്ടി താൻ പ്രവർത്തി​ക്കു​മ്പോൾ യഹോവ തന്നെ പിന്തു​ണ​യ്‌ക്കു​മെന്നു ഗിദെ​യോ​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. കാരണം മുമ്പ്‌ പലപ്പോ​ഴും ദൈവം അദ്ദേഹ​ത്തിന്‌ അങ്ങനെ​യൊ​രു ഉറപ്പു കൊടു​ത്തി​രു​ന്നു. ഇന്ന്‌, നമ്മുടെ പ്രവർത്തനം നിരോ​ധി​ച്ചി​ട്ടുള്ള സ്ഥലങ്ങളിൽ താമസി​ക്കുന്ന മൂപ്പന്മാർ ഗിദെ​യോ​ന്റെ മാതൃക അനുക​രി​ക്കു​ന്നു. അവിടെ അവർ ധൈര്യ​ത്തോ​ടെ മീറ്റി​ങ്ങു​കൾ നടത്തു​ക​യും ശുശ്രൂ​ഷ​യ്‌ക്കു നേതൃ​ത്വം എടുക്കു​ക​യും ചെയ്യുന്നു. അറസ്റ്റു ചെയ്യ​പ്പെ​ടാ​നോ ചോദ്യം ചെയ്യ​പ്പെ​ടാ​നോ ജോലി നഷ്ടപ്പെ​ടാ​നോ ഉപദ്ര​വ​ത്തിന്‌ ഇരയാ​കാ​നോ സാധ്യ​ത​യു​ണ്ടെന്ന്‌ അറിഞ്ഞി​ട്ടും അവർ അതിനു തയ്യാറാ​കു​ന്നു. c ഇനി, മഹാക​ഷ്ട​ത​യു​ടെ സമയത്തും മൂപ്പന്മാർ ധൈര്യം കാണി​ക്കേണ്ട ചില സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യേ​ക്കാം; പ്രത്യേ​കിച്ച്‌, ചില നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്നത്‌ അപകടം വരുത്തി​വെ​ച്ചേ​ക്കാം എന്നു തോന്നു​മ്പോൾ. കാരണം, ശക്തമായ ന്യായ​വി​ധി സന്ദേശം അറിയി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമ​ണത്തെ അതിജീ​വി​ക്കാൻ ചെയ്യേണ്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ ഉള്ള നിർദേ​ശ​ങ്ങ​ളാ​യി​രി​ക്കാം അവ.—യഹ. 38:18; വെളി. 16:21.

ഇനി ഒട്ടും പറ്റില്ല എന്നു തോന്നുമ്പോൾ

14. തന്റെ നിയമനം ചെയ്യു​ന്ന​തിൽ ഗിദെ​യോൻ എന്തെല്ലാം ബുദ്ധി​മു​ട്ടു​കൾ നേരിട്ടു?

14 ന്യായാ​ധി​പ​നാ​യുള്ള ഗിദെ​യോ​ന്റെ നിയമ​ന​ത്തിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​രു​ന്നു. ഒരു രാത്രി​നടന്ന പോരാ​ട്ട​ത്തി​നി​ടെ മിദ്യാ​ന്യർ ഓടി​പ്പോ​യ​പ്പോൾ ഗിദെ​യോൻ ജസ്രീൽ താഴ്‌വര മുതൽ യോർദാൻ നദി വരെ അവരെ പിന്തു​ടർന്നു​ചെന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരുപാ​ടു കുറ്റി​ച്ചെ​ടി​ക​ളൊ​ക്കെ നിറഞ്ഞ സ്ഥലമാ​യി​രു​ന്നു അത്‌. (ന്യായാ. 7:22) യോർദാൻ നദിക്കരെ എത്തിയ​പ്പോൾ ഇനി മുന്നോ​ട്ടു പോകേണ്ട എന്നു ഗിദെ​യോൻ തീരു​മാ​നി​ച്ചോ? ഇല്ല. നല്ല ക്ഷീണമു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​വും കൂടെ​യു​ണ്ടാ​യി​രുന്ന 300 പേരും നദി കടന്ന്‌ മിദ്യാ​ന്യ​രു​ടെ പുറകേ ചെന്നു. അങ്ങനെ ആ ശത്രു​ക്കളെ പരാജ​യ​പ്പെ​ടു​ത്താൻ അവർക്കു കഴിഞ്ഞു.—ന്യായാ. 8:4-12.

15. മൂപ്പന്മാർക്ക്‌ അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യു​ന്നത്‌ ചില​പ്പോ​ഴൊ​ക്കെ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

15 സഭയ്‌ക്കും കുടും​ബ​ത്തി​നും വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്‌ത്‌ ചില​പ്പോ​ഴൊ​ക്കെ മൂപ്പന്മാർ ആകെ ക്ഷീണി​ച്ചു​പോ​യേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അവർക്ക്‌ എങ്ങനെ ഗിദെ​യോ​നെ അനുക​രി​ക്കാം?

സഹായ​വും പിന്തു​ണ​യും ആവശ്യ​മു​ള്ള​വരെ ബലപ്പെ​ടു​ത്താൻ സ്‌നേ​ഹ​മുള്ള മൂപ്പന്മാർക്കു കഴിയു​ന്നു (16-17 ഖണ്ഡികകൾ കാണുക)

16-17. (എ) ക്ഷീണം തോന്നി​യ​പ്പോ​ഴും മുന്നോ​ട്ടു​പോ​കാൻ ഗിദെ​യോ​നെ സഹായി​ച്ചത്‌ എന്താണ്‌? (ബി) ഏതു കാര്യ​ത്തിൽ മൂപ്പന്മാർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും? (യശയ്യ 40:28-31) (ചിത്ര​വും കാണുക.)

16 യഹോവ നിങ്ങളെ ബലപ്പെ​ടു​ത്തു​മെന്ന്‌ ഉറച്ചു വിശ്വ​സി​ക്കുക. യഹോവ തന്നെ ബലപ്പെ​ടു​ത്തു​മെന്നു ഗിദെ​യോന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. യഹോവ ചെയ്‌ത​തും അതുത​ന്നെ​യാണ്‌. (ന്യായാ. 6:14, 34) അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌ ഗിദെ​യോ​നും കൂട്ടരും രണ്ട്‌ മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രെ പിന്തു​ടർന്ന സംഭവം. ആ രാജാ​ക്ക​ന്മാർ രക്ഷപ്പെ​ടാൻ നോക്കി​യതു സാധ്യ​ത​യ​നു​സ​രിച്ച്‌ ഒട്ടകപ്പു​റ​ത്താ​യി​രു​ന്നു. അവരെ പിന്തു​ടർന്നു​പോയ ഗിദെ​യോ​നും കൂട്ടർക്കു​മാ​കട്ടെ അതൊ​ന്നു​മി​ല്ലാ​യി​രു​ന്നു. (ന്യായാ. 8:12, 21) എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ ഇസ്രാ​യേ​ല്യർക്ക്‌ അവരെ പിടി​കൂ​ടാ​നും തോൽപ്പി​ക്കാ​നും കഴിഞ്ഞു. ഗിദെ​യോ​നെ​പ്പോ​ലെ മൂപ്പന്മാർക്കും ഒരിക്ക​ലും ‘ക്ഷീണിച്ച്‌ തളരാത്ത’ യഹോ​വ​യിൽ ആശ്രയി​ക്കാ​നാ​കും. തളർച്ച തോന്നു​മ്പോൾ യഹോവ അവരെ ശക്തീക​രി​ക്കും.—യശയ്യ 40:28-31 വായി​ക്കുക.

17 ആശുപ​ത്രി ഏകോ​പ​ന​സ​മി​തി​യിൽ പ്രവർത്തി​ക്കുന്ന മാത്യു സഹോ​ദ​രന്റെ അനുഭവം നോക്കുക. തന്റെ നിയമനം ചെയ്യാൻ പറ്റി​ല്ലെന്നു തോന്നു​മ്പോ​ഴും മുന്നോ​ട്ടു​പോ​കാൻ അദ്ദേഹത്തെ സഹായി​ക്കു​ന്നത്‌ എന്താണ്‌? മാത്യു പറയുന്നു: “ഫിലി​പ്പി​യർ 4:13-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ യഹോ​വ​യിൽനി​ന്നുള്ള സഹായം എനിക്കു കിട്ടി. പലപ്പോ​ഴും ക്ഷീണവും തളർച്ച​യും ഒക്കെ തോന്നി​യ​പ്പോൾ സഹായ​ത്തി​നാ​യി ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ വേണ്ട ശക്തി തരണേ എന്നു മുട്ടി​പ്പാ​യി അപേക്ഷി​ച്ചു. അപ്പോ​ഴെ​ല്ലാം ആ നിയമ​ന​ത്തിൽ തുടരാൻ വേണ്ട ശക്തി യഹോവ തന്റെ ആത്മാവി​ലൂ​ടെ തരുന്നതു ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞു.” പല തടസ്സങ്ങൾ ഉണ്ടെങ്കി​ലും നമ്മുടെ മൂപ്പന്മാർ ഗിദെ​യോ​നെ​പ്പോ​ലെ ദൈവ​ജ​നത്തെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഒരുപാ​ടു കഠിനാ​ധ്വാ​നം ചെയ്യു​ന്നുണ്ട്‌. തങ്ങളുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​മ്പോൾ യഹോവ അതു കേൾക്കു​മെ​ന്നും മുന്നോ​ട്ടു​പോ​കാ​നുള്ള ശക്തി നൽകു​മെ​ന്നും അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. അതേസ​മയം ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം എപ്പോ​ഴും ചെയ്യാൻ ആർക്കും പറ്റില്ലെന്ന കാര്യം അവർ ഓർക്കേ​ണ്ട​തുണ്ട്‌.—സങ്കീ. 116:1; ഫിലി. 2:13.

18. ഈ ലേഖന​ത്തിൽനിന്ന്‌ പഠിച്ച​തു​പോ​ലെ മൂപ്പന്മാർക്ക്‌ എങ്ങനെ ഗിദെ​യോ​നെ അനുക​രി​ക്കാം?

18 ഗിദെ​യോ​ന്റെ മാതൃ​ക​യിൽനിന്ന്‌ മൂപ്പന്മാർക്ക്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നുണ്ട്‌. എത്രമാ​ത്രം ജോലി ഏറ്റെടു​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​മ്പോ​ഴും മറ്റുള്ളവർ കുറ്റ​പ്പെ​ടു​ത്തു​ക​യോ പ്രശം​സി​ക്കു​ക​യോ ചെയ്യു​മ്പോ​ഴും അവർ എളിമ​യും താഴ്‌മ​യും കാണി​ക്കണം. ഒപ്പം അവർ നല്ല ധൈര്യ​വും അനുസ​ര​ണ​വും ഉള്ളവരാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. പ്രത്യേ​കിച്ച്‌ ഈ ദുഷ്ട​ലോ​കം അതിന്റെ അവസാ​ന​ത്തോട്‌ അടുക്കുന്ന ഈ സമയത്ത്‌. എന്തെല്ലാം പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും ദൈവ​ത്തി​നു തങ്ങളെ ശക്തീക​രി​ക്കാ​നാ​കു​മെന്ന ബോധ്യ​വും അവർക്കു​ണ്ടാ​യി​രി​ക്കണം. കഠിനാ​ധ്വാ​നി​ക​ളായ ഇടയന്മാ​രോ​ടു നമുക്കു വളരെ​യ​ധി​കം നന്ദിയുണ്ട്‌. അവരെ തുടർന്നും ‘വളരെ വില​പ്പെ​ട്ട​വ​രാ​യി കാണാം.’—ഫിലി. 2:29.

ഗീതം 120 യേശു​വി​ന്റെ സൗമ്യത അനുകരിക്കാം

a ഇസ്രായേൽ ജനതയു​ടെ ചരി​ത്ര​ത്തി​ലെ വളരെ ബുദ്ധി​മു​ട്ടു നിറഞ്ഞ ഒരു കാലത്ത്‌, തന്റെ ജനത്തെ നയിക്കാ​നും സംരക്ഷി​ക്കാ​നും വേണ്ടി യഹോവ നിയമിച്ച വ്യക്തി​യാ​യി​രു​ന്നു ഗിദെ​യോൻ. 40 വർഷ​ത്തോ​ളം അദ്ദേഹം വിശ്വ​സ്‌ത​മാ​യി ആ നിയമനം ചെയ്‌തു. എന്നാൽ അതിനി​ട​യ്‌ക്ക്‌ അദ്ദേഹ​ത്തി​നു പല പ്രശ്‌ന​ങ്ങ​ളും നേരിട്ടു. ഗിദെ​യോ​ന്റെ മാതൃക പ്രയാസം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ ഇന്നു മൂപ്പന്മാ​രെ എങ്ങനെ സഹായി​ക്കു​മെന്നു നമ്മൾ ചർച്ച ചെയ്യും.

b പരസ്‌പരം അടുത്ത ബന്ധമുള്ള രണ്ടു ഗുണങ്ങ​ളാണ്‌ എളിമ​യും താഴ്‌മ​യും. എളിമ​യുള്ള ഒരാൾക്കു തന്റെ കുറവു​ക​ളെ​ക്കു​റിച്ച്‌ ബോധ്യ​മു​ണ്ടാ​യി​രി​ക്കും. അതു​കൊണ്ട്‌ അയാൾ തന്നെക്കു​റിച്ച്‌ വേണ്ടതി​ല​ധി​കം ചിന്തി​ക്കില്ല. ഇനി, താഴ്‌മ​യു​ണ്ടെ​ങ്കിൽ നമ്മൾ മറ്റുള്ള​വരെ ബഹുമാ​നി​ക്കു​ക​യും അവരെ നമ്മളെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി കാണു​ക​യും ചെയ്യും. (ഫിലി. 2:3) എളിമ​യുള്ള ഒരാൾക്കു പൊതു​വേ താഴ്‌മ​യു​മു​ണ്ടാ​യി​രി​ക്കും.

c 2019 ജൂലൈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “നിരോ​ധ​ന​ത്തിൻകീ​ഴി​ലും യഹോ​വയെ ആരാധി​ക്കുക” എന്ന ലേഖന​ത്തി​ന്റെ 10-13 ഖണ്ഡികകൾ കാണുക.