വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 26

യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കുക

യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കുക

‘രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ​യാണ്‌ യഹോ​വ​യു​ടെ ദിവസം വരുന്നത്‌.’—1 തെസ്സ. 5:2.

ഗീതം 143 പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കാം, ഉണർന്നി​രി​ക്കാം, കാത്തിരിക്കാം

ചുരുക്കം a

1. യഹോ​വ​യു​ടെ ദിവസത്തെ അതിജീ​വി​ക്കാൻ നമ്മൾ എന്തു ചെയ്യണം?

 “യഹോ​വ​യു​ടെ ദിവസം” എന്ന പദം ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവം ശത്രു​ക്കളെ നശിപ്പി​ക്കു​ക​യും തന്റെ ജനത്തെ രക്ഷിക്കു​ക​യും ചെയ്യുന്ന സമയത്തെ കുറി​ക്കാ​നാണ്‌. യഹോവ മുമ്പും പല ജനതക​ളു​ടെ​മേൽ ശിക്ഷ നടപ്പാ​ക്കി​യി​ട്ടുണ്ട്‌. (യശ. 13:1, 6; യഹ. 13:5; സെഫ. 1:8) നമ്മുടെ കാലത്ത്‌ “യഹോ​വ​യു​ടെ ദിവസം” തുടങ്ങു​ന്നതു രാഷ്‌ട്രങ്ങൾ ബാബി​ലോൺ എന്ന മഹതിയെ നശിപ്പി​ക്കു​ന്ന​തോ​ടെ​യാ​യി​രി​ക്കും. അത്‌ അർമ​ഗെ​ദോൻ യുദ്ധത്തിൽ അവസാ​നി​ക്കു​ക​യും ചെയ്യും. ആ ‘ദിവസത്തെ’ അതിജീ​വി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ഇപ്പോൾത്തന്നെ തയ്യാറാ​കേ​ണ്ട​തുണ്ട്‌. ‘മഹാക​ഷ്ട​തയെ’ നേരി​ടാൻ നമ്മൾ “ഒരുങ്ങി​യി​രി​ക്കണം” എന്നാണു യേശു പറഞ്ഞത്‌. അതിലൂ​ടെ നമ്മൾ അങ്ങനെ ചെയ്യു​ന്ന​തിൽ തുടര​ണ​മെന്നു യേശു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.—മത്താ. 24:21; ലൂക്കോ. 12:40.

2. തെസ്സ​ലോ​നി​ക്യർക്ക്‌ എഴുതിയ ആദ്യത്തെ കത്തു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

2 പൗലോസ്‌ അപ്പോ​സ്‌തലൻ ദൈവ​പ്ര​ചോ​ദി​ത​നാ​യി തെസ്സ​ലോ​നി​ക്യർക്ക്‌ എഴുതിയ ആദ്യത്തെ കത്തിൽ യഹോ​വ​യു​ടെ ദിവസ​ത്തെ​ക്കു​റിച്ച്‌ പറയാൻ പല ദൃഷ്ടാ​ന്ത​ങ്ങ​ളും ഉപയോ​ഗി​ച്ചു. ആ മഹാദി​വ​സ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കു​ന്ന​വ​യാ​യി​രു​ന്നു അവ. ആ ദിവസം അപ്പോൾത്തന്നെ വരി​ല്ലെന്നു പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. (2 തെസ്സ. 2:1-3) എന്നിട്ടും അതു തൊട്ട​ടുത്ത ദിവസം വരും എന്നതു​പോ​ലെ ഒരുങ്ങി​യി​രി​ക്കാൻ പൗലോസ്‌ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. നമുക്കും ആ ഉപദേശം അനുസ​രി​ക്കാം. ഇപ്പോൾ പിൻവ​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പൗലോസ്‌ നൽകിയ വിശദീ​ക​രണം നോക്കാം. (1) യഹോ​വ​യു​ടെ ദിവസം വരുന്നത്‌ എങ്ങനെ​യാണ്‌? (2) ആരൊക്കെ അതിനെ അതിജീ​വി​ക്കില്ല? (3) ആ ദിവസ​ത്തി​നാ​യി നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

യഹോ​വ​യു​ടെ ദിവസം വരുന്നത്‌ എങ്ങനെ​യാണ്‌?

അപ്പോ​സ്‌ത​ല​നായ പൗലോസ്‌ തെസ്സ​ലോ​നി​ക്യർക്ക്‌ എഴുതിയ ആദ്യത്തെ കത്തിൽ നമുക്കു പ്രയോ​ജനം ചെയ്യുന്ന ചില ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചു (3-ാം ഖണ്ഡിക കാണുക)

3. യഹോ​വ​യു​ടെ ദിവസം കള്ളൻ രാത്രി​യിൽ വരുന്ന​തു​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ചിത്ര​വും കാണുക.)

3 “രാത്രി​യിൽ കള്ളൻ വരുന്ന​തു​പോ​ലെ.” (1 തെസ്സ. 5:2) യഹോ​വ​യു​ടെ ദിവസത്തെ വർണി​ക്കാൻ പൗലോസ്‌ ഉപയോ​ഗിച്ച മൂന്നു ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. കള്ളന്മാർ സാധാരണ രാത്രി​യിൽ ആളുകൾ പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ പെട്ടെ​ന്നാ​യി​രി​ക്കും വരുന്നത്‌. യഹോ​വ​യു​ടെ ദിവസം വരുന്ന​തും മിക്കവ​രും പ്രതീ​ക്ഷി​ക്കാത്ത സമയത്ത്‌ വളരെ പെട്ടെ​ന്നാ​യി​രി​ക്കും. മുൻകൂ​ട്ടി പറഞ്ഞ കാര്യ​ങ്ങ​ളൊ​ക്കെ എത്ര വേഗത്തി​ലാ​ണു നടക്കു​ന്ന​തെന്നു കണ്ട്‌ ദൈവ​ജ​നം​പോ​ലും അതിശ​യി​ച്ചു​പോ​യേ​ക്കാം. പക്ഷേ, ദുഷ്ടന്മാ​രെ​പ്പോ​ലെ നമ്മൾ നശിപ്പി​ക്ക​പ്പെ​ടില്ല.

4. യഹോ​വ​യു​ടെ ദിവസം പ്രസവ​വേ​ദ​ന​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

4 “ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തു​പോ​ലെ.” (1 തെസ്സ. 5:3) തനിക്കു പ്രസവ​വേദന വരുന്നത്‌ എപ്പോ​ഴാ​യി​രി​ക്കു​മെന്നു കൃത്യ​മാ​യി പറയാൻ ഒരു ഗർഭി​ണി​ക്കു പറ്റില്ല. പക്ഷേ, അതു വരുമെന്ന കാര്യം അവർക്ക്‌ ഉറപ്പാണ്‌. വേദന വരു​മ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അതു വളരെ പെട്ടെ​ന്നാ​യി​രി​ക്കും, അതിശ​ക്ത​വു​മാ​യി​രി​ക്കും. അതിനെ തടഞ്ഞു​നി​റു​ത്താൻ സാധി​ക്കു​ക​യും ഇല്ല. അതു​പോ​ലെ​തന്നെ യഹോ​വ​യു​ടെ ദിവസം തുടങ്ങുന്ന സമയമോ മണിക്കൂ​റോ നമുക്ക്‌ അറിയില്ല. എങ്കിലും ആ ദിവസം വരു​മെന്ന്‌ ഉറപ്പാണ്‌. മാത്രമല്ല ദുഷ്ടന്മാ​രു​ടെ ആ നാശം വളരെ പെട്ടെ​ന്നാ​യി​രി​ക്കും. ആർക്കും അതിനെ തടയാ​നു​മാ​കില്ല.

5. മഹാകഷ്ടത വരുന്നത്‌ പകൽവെ​ളി​ച്ചം വരുന്ന​തു​പോ​ലെ​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

5 രാത്രി മാറി പകൽവെ​ളി​ച്ചം വരുന്ന​തു​പോ​ലെ. പൗലോസ്‌ ഉപയോ​ഗിച്ച മൂന്നാ​മത്തെ ദൃഷ്ടാ​ന്ത​ത്തി​ലും രാത്രി​യിൽ മോഷ്ടി​ക്കാൻ വരുന്ന കള്ളന്മാ​രെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌. എന്നാൽ പൗലോസ്‌ ഇത്തവണ സാധ്യ​ത​യ​നു​സ​രിച്ച്‌ യഹോ​വ​യു​ടെ ദിവസത്തെ പകൽവെ​ളി​ച്ച​ത്തോ​ടാ​ണു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (1 തെസ്സ. 5:4) കള്ളന്മാർ മോഷ​ണ​ത്തിൽ മുഴു​കി​പ്പോ​യി​ട്ടു നേരം വെളു​ക്കു​ന്നത്‌ അറിയാ​തെ​പോ​യേ​ക്കാം. അങ്ങനെ അവർ ഓർക്കാ​പ്പു​റത്തു പിടി​ക്ക​പ്പെ​ടാ​നും കള്ളത്തര​മൊ​ക്കെ വെളി​ച്ച​ത്തു​വ​രാ​നും ഇടയാ​കും. യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ കള്ളന്മാ​രെ​പ്പോ​ലെ ഇരുട്ടിൽ കഴിയു​ന്ന​വരെ മഹാകഷ്ടത വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രും. നമുക്ക്‌ അവരെ​പ്പോ​ലെ ആകാതി​രി​ക്കാം. പകരം യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ഒഴിവാ​ക്കി​ക്കൊ​ണ്ടും “എല്ലാ തരം നന്മയും നീതി​യും സത്യവും” പിന്തു​ടർന്നു​കൊ​ണ്ടും ഒരുങ്ങി​യി​രി​ക്കാം. (എഫെ. 5:8-12) അടുത്ത​താ​യി പൗലോസ്‌ യഹോ​വ​യു​ടെ ദിവസത്തെ അതിജീ​വി​ക്കാ​ത്ത​വ​രെ​ക്കു​റിച്ച്‌ പറയാൻ പരസ്‌പ​ര​ബ​ന്ധ​മുള്ള രണ്ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നു.

എങ്ങനെ​യു​ള്ളവർ യഹോ​വ​യു​ടെ ദിവസത്തെ അതിജീ​വി​ക്കില്ല?

6. ഇന്നു മിക്കയാ​ളു​ക​ളും ഉറക്കത്തി​ലാ​യി​രി​ക്കു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (1 തെസ്സ​ലോ​നി​ക്യർ 5:6, 7)

6 “ഉറങ്ങു​ന്നവർ.” (1 തെസ്സ​ലോ​നി​ക്യർ 5:6, 7 വായി​ക്കുക.) യഹോ​വ​യു​ടെ ദിവസത്തെ അതിജീ​വി​ക്കാ​ത്ത​വരെ ഉറക്കത്തി​ലാ​യി​രി​ക്കു​ന്ന​വ​രോ​ടാ​ണു പൗലോസ്‌ താരത​മ്യം ചെയ്‌തത്‌. അങ്ങനെ​യു​ള്ളവർ ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളോ സമയം കടന്നു​പോ​കു​ന്ന​തോ അറിയു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ പ്രധാ​ന​പ്പെട്ട എന്തെങ്കി​ലും നടന്നാൽ അതു തിരി​ച്ച​റി​യാ​നോ പ്രതി​ക​രി​ക്കാ​നോ അവർക്കു കഴിയില്ല. ഇന്നു മിക്ക ആളുക​ളും ആത്മീയ​മാ​യി ഉറക്കത്തി​ലാണ്‌. (റോമ. 11:8) നമ്മൾ ജീവി​ക്കു​ന്നത്‌ അവസാന കാലത്താ​ണെ​ന്നും മഹാകഷ്ടത ഉടനെ വരു​മെ​ന്നും ഉള്ളതിന്റെ തെളി​വു​കൾ അവർ വിശ്വ​സി​ക്കു​ന്നില്ല. ലോക​ത്തിൽ വലിയ മാറ്റങ്ങ​ളൊ​ക്കെ സംഭവി​ക്കു​മ്പോൾ ചില ആളുകൾ ആത്മീയ ഉറക്കം വിട്ട്‌ രാജ്യ​സ​ന്ദേ​ശ​ത്തിൽ ചെറിയ താത്‌പ​ര്യ​മൊ​ക്കെ കാണി​ക്കാ​റുണ്ട്‌. എങ്കിലും അവരിൽ പലരും ഉണർന്നി​രി​ക്കു​ന്ന​തി​നു പകരം വീണ്ടും ഉറക്കത്തി​ലേക്കു പോകു​ന്നു. ഇനി, ഒരു ന്യായ​വി​ധി​യു​ടെ ദിവസം ഉണ്ടാകു​മെന്നു വിശ്വ​സി​ക്കുന്ന ചിലർപോ​ലും അത്‌ ഉടനെ​യെ​ങ്ങും വരി​ല്ലെ​ന്നാ​ണു ചിന്തി​ക്കു​ന്നത്‌. (2 പത്രോ. 3:3, 4) എന്നാൽ ഓരോ ദിവസം കഴിയു​ന്തോ​റും ഉണർന്നി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം കൂടി​ക്കൂ​ടി വരിക​യാ​ണെന്നു നമുക്ക​റി​യാം.

7. ദൈവ​കോ​പ​ത്തി​നി​ര​യാ​കാ​നി​രി​ക്കു​ന്നവർ കുടി​യ​ന്മാ​രെ​പ്പോ​ലെ​യാ​യി​രിക്കു​ന്നത്‌ എങ്ങനെ?

7 “കുടി​യ​ന്മാർ.” ദൈവ​കോ​പ​ത്തിന്‌ ഇരയാ​കാ​നി​രി​ക്കു​ന്ന​വരെ കുടിച്ച്‌ ലക്കു​കെ​ടു​ന്ന​വ​രോ​ടു പൗലോസ്‌ ഉപമിച്ചു. മദ്യല​ഹ​രി​യി​ലാ​യി​രി​ക്കു​ന്ന​വർക്കു കാര്യ​ങ്ങ​ളോ​ടു പെട്ടെന്നു പ്രതി​ക​രി​ക്കാ​നാ​കില്ല. അവർ എടുക്കുന്ന തീരു​മാ​ന​ങ്ങ​ളും തെറ്റി​പോ​കും. അതു​പോ​ലെ, ദുഷ്ടന്മാ​രും ദൈവ​ത്തി​ന്റെ മുന്നറി​യി​പ്പു​ക​ളോ​ടു പ്രതി​ക​രി​ക്കു​ന്നില്ല. അവർ തിര​ഞ്ഞെ​ടു​ക്കുന്ന ജീവി​ത​രീ​തി അവരെ നാശത്തി​ലേ​ക്കാ​ണു നയിക്കു​ന്നത്‌. എന്നാൽ ക്രിസ്‌ത്യാ​നി​ക​ളോ​ടു സുബോ​ധ​ത്തോ​ടെ​യി​രി​ക്കാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. (1 തെസ്സ. 5:6) ഒരു ബൈബിൾപ​ണ്ഡി​തൻ സുബോ​ധ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞത്‌: “കാര്യങ്ങൾ കൃത്യ​മാ​യി വിലയി​രു​ത്തി ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കുന്ന ശാന്തവും സ്ഥിരത​യു​ള്ള​തും ആയ മാനസി​കാ​വസ്ഥ എന്നാണ്‌.” ശാന്തത​യും സ്ഥിരത​യും നമുക്കു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? അങ്ങനെ​യാ​കു​മ്പോൾ ഇന്നത്തെ രാഷ്‌ട്രീ​യ​വും സാമൂ​ഹി​ക​വും ആയ പ്രശ്‌ന​ങ്ങ​ളിൽ ഉൾപ്പെ​ടാ​തെ നമ്മൾ മാറി​നിൽക്കും. യഹോ​വ​യു​ടെ ദിവസം അടുക്കു​ന്തോ​റും ഈ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടാ​നുള്ള സമ്മർദം കൂടി​ക്കൂ​ടി വരും. എങ്കിലും അങ്ങനെ​യു​ണ്ടാ​യാൽ നമ്മൾ എന്തു ചെയ്യും എന്നോർത്ത്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട. കാരണം ശാന്തവും സ്ഥിരത​യു​ള്ള​തും ആയ ഒരു മനസ്സു​ണ്ടാ​യി​രി​ക്കാ​നും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും ദൈവാ​ത്മാ​വി​നു നമ്മളെ സഹായി​ക്കാ​നാ​കും.—ലൂക്കോ. 12:11, 12.

യഹോ​വ​യു​ടെ ദിവസത്തിനായി നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

പലർക്കും യഹോ​വ​യു​ടെ ദിവസ​ത്തെ​ക്കു​റിച്ച്‌ ചിന്തയി​ല്ലെ​ങ്കി​ലും നമ്മൾ വിശ്വാ​സ​ത്തി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും മാർച്ച​ട്ട​യും പ്രത്യാശ എന്ന പടത്തൊ​പ്പി​യും ധരിച്ച്‌ ആ ദിവസ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കു​ന്നു (8, 12 ഖണ്ഡികകൾ കാണുക)

8. ഉണർന്നി​രി​ക്കാ​നും സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കുന്ന ഗുണങ്ങളെ 1 തെസ്സ​ലോ​നി​ക്യർ 5:8-ൽ എങ്ങനെ​യാണ്‌ വർണി​ച്ചി​രി​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

8 ‘മാർച്ചട്ട ധരിക്കുക, പടത്തൊ​പ്പി അണിയുക.’ പടക്കോ​പ്പു​ക​ളൊ​ക്കെ അണിഞ്ഞ്‌ ജാഗ്ര​ത​യോ​ടെ നിൽക്കുന്ന പടയാ​ളി​ക​ളോ​ടാ​ണു പൗലോസ്‌ നമ്മളെ താരത​മ്യം ചെയ്‌തത്‌. (1 തെസ്സ​ലോ​നി​ക്യർ 5:8 വായി​ക്കുക.) യുദ്ധ​മേ​ഖ​ല​യി​ലുള്ള ഒരു പടയാളി ആക്രമ​ണത്തെ നേരി​ടാൻ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കേ​ണ്ട​തുണ്ട്‌. നമ്മുടെ കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ​യാണ്‌. വിശ്വാ​സ​ത്തി​ന്റെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും മാർച്ചട്ട ധരിച്ചും പ്രത്യാശ എന്ന പടത്തൊ​പ്പി അണിഞ്ഞും യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി നമ്മൾ എപ്പോ​ഴും ഒരുങ്ങി​യി​രി​ക്കു​ക​യാണ്‌. ഈ ഗുണങ്ങൾ നമ്മളെ എങ്ങനെ​യാ​ണു സഹായി​ക്കു​ന്നത്‌?

9. വിശ്വാ​സം ഏതെല്ലാം വിധങ്ങ​ളിൽ നമ്മളെ സംരക്ഷി​ക്കു​ന്നു?

9 ഒരു മാർച്ചട്ട പടയാ​ളി​യു​ടെ ഹൃദയത്തെ സംരക്ഷി​ക്കു​ന്നു. അതു​പോ​ലെ വിശ്വാ​സ​വും സ്‌നേ​ഹ​വും നമ്മുടെ ആലങ്കാ​രിക ഹൃദയത്തെ സംരക്ഷി​ക്കു​ന്നു. ദൈവത്തെ സേവി​ക്കു​ന്ന​തിൽ തുടരാ​നും യേശു​വി​നെ അനുഗ​മി​ക്കാ​നും ആ ഗുണങ്ങൾ നമ്മളെ സഹായി​ക്കും. വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ആത്മാർഥ​മാ​യി തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ യഹോവ പ്രതി​ഫലം തരു​മെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കും. (എബ്രാ. 11:6) പ്രശ്‌ന​ങ്ങ​ളൊ​ക്കെ സഹി​ക്കേണ്ടി വന്നാലും നേതാ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു ചേർന്നു​നിൽക്കാ​നും ആകും. ഇനി, ഉപദ്ര​വ​മോ സാമ്പത്തി​ക​ബു​ദ്ധി​മു​ട്ടോ പോലുള്ള പ്രശ്‌നങ്ങൾ നേരി​ടു​മ്പോ​ഴും പിടി​ച്ചു​നിൽക്കാൻ വിശ്വാ​സം നമ്മളെ സഹായി​ക്കും. ഇതു​പോ​ലുള്ള പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിന്ന ഇക്കാലത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃക അനുക​രി​ക്കു​ന്നതു നമ്മുടെ വിശ്വാ​സം ശക്തമാ​ക്കും. വിശ്വാ​സ​മു​ണ്ടെ​ങ്കിൽ പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടു​മുള്ള സ്‌നേഹം എന്ന കെണി ഒഴിവാ​ക്കാ​നും നമുക്കാ​കും. ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ, ജീവിതം ലളിത​മാ​ക്കി​ക്കൊണ്ട്‌ ആ കെണി ഒഴിവാ​ക്കിയ ധാരാളം സഹോ​ദ​ര​ങ്ങ​ളു​ടെ മാതൃ​കകൾ നമുക്ക്‌ ഇന്നുണ്ട്‌. b

10. യഹോ​വ​യോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേഹം പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

10 ഉണർന്നി​രി​ക്കാ​നും സുബോ​ധ​ത്തോ​ടെ​യി​രി​ക്കാ​നും സ്‌നേ​ഹ​വും വളരെ ആവശ്യ​മാണ്‌. (മത്താ. 22:37-39) യഹോ​വ​യോ​ടുള്ള സ്‌നേഹം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും പ്രസം​ഗ​പ്ര​വർത്തനം തുടരാൻ നമ്മളെ സഹായി​ക്കും. (2 തിമൊ. 1:7, 8) ഇനി, ആളുക​ളോ​ടുള്ള സ്‌നേ​ഹ​വും മടുത്തു​പോ​കാ​തെ എല്ലാവ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. അതിനു​വേണ്ടി കത്തിലൂ​ടെ​യോ ടെലി​ഫോ​ണി​ലൂ​ടെ​യോ സാക്ഷീ​ക​രി​ച്ചു​കൊ​ണ്ടു​പോ​ലും പ്രദേ​ശ​ത്തുള്ള ആളുക​ളു​ടെ അടുത്ത്‌ നമ്മൾ സന്തോ​ഷ​വാർത്ത എത്തിക്കു​ന്നു. എന്നെങ്കി​ലും ഒരിക്കൽ ആളുകൾ മാറ്റം വരുത്തി ശരിയായ കാര്യങ്ങൾ ചെയ്യാൻ തുടങ്ങു​മെന്ന പ്രതീ​ക്ഷ​യോ​ടെ ഈ പ്രവർത്തനം തുടരാൻ നമ്മളെ സഹായി​ക്കു​ന്നതു സ്‌നേ​ഹ​മാണ്‌.—യഹ. 18:27, 28.

11. സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നമ്മൾ എന്തു ചെയ്യും? (1 തെസ്സ​ലോ​നി​ക്യർ 5:11)

11 നമ്മുടെ സഹോ​ദ​ര​ങ്ങ​ളെ​യും നമ്മൾ സ്‌നേ​ഹി​ക്കു​ന്നു. “പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും” ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ ആ സ്‌നേഹം തെളി​യി​ക്കാ​നാ​കും. (1 തെസ്സ​ലോ​നി​ക്യർ 5:11 വായി​ക്കുക.) ഒരു പോരാ​ട്ടം നടക്കു​മ്പോൾ തോ​ളോ​ടു​തോൾ ചേർന്നു പ്രവർത്തി​ക്കുന്ന പടയാ​ളി​ക​ളെ​പ്പോ​ലെ നമ്മളും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. യുദ്ധത്തി​നി​ടെ ഒരു പടയാളി കൂടെ​യുള്ള ഒരാളെ അറിയാ​തെ മുറി​വേൽപ്പി​ച്ചേ​ക്കാം. പക്ഷേ, അദ്ദേഹം ഒരിക്ക​ലും മനഃപൂർവ്വം അങ്ങനെ ചെയ്യില്ല. അതു​പോ​ലെ നമ്മളും സഹോ​ദ​ര​ങ്ങളെ അറിഞ്ഞു​കൊണ്ട്‌ വേദനി​പ്പി​ക്കു​ക​യോ അവർക്ക്‌ എതിരെ തിന്മയ്‌ക്കു പകരം തിന്മ ചെയ്യു​ക​യോ ഇല്ല. (1 തെസ്സ. 5:13, 15) ഇനി സഭയിൽ നേതൃ​ത്വം എടുക്കുന്ന സഹോ​ദ​ര​ങ്ങളെ ബഹുമാ​നി​ച്ചു​കൊ​ണ്ടും നമ്മൾ സ്‌നേഹം തെളി​യി​ക്കു​ന്നു. (1 തെസ്സ. 5:12) പൗലോസ്‌ ഈ കത്ത്‌ എഴുതി​യ​പ്പോൾ തെസ്സ​ലോ​നി​ക്യ​യി​ലെ സഭ സ്ഥാപി​ത​മാ​യിട്ട്‌ ഒരു വർഷം​പോ​ലും ആയിട്ടി​ല്ലാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അവിടെ നേതൃ​ത്വ​മെ​ടു​ക്കുന്ന പുരു​ഷ​ന്മാർക്ക്‌ അനുഭ​വ​പ​രി​ചയം കുറവാ​യി​രു​ന്ന​തു​കൊ​ണ്ടു ചില തെറ്റു​ക​ളൊ​ക്കെ പറ്റിയി​ട്ടു​ണ്ടാ​യി​രി​ക്കാം. എങ്കിലും, സഹോ​ദ​രങ്ങൾ അവരെ ബഹുമാ​നി​ക്ക​ണ​മാ​യി​രു​ന്നു. മഹാകഷ്ടത അടുത്തു​വ​രു​മ്പോൾ ഇപ്പോ​ഴ​ത്തെ​ക്കാൾ അധിക​മാ​യി നമ്മൾ മൂപ്പന്മാർ നൽകുന്ന നിർദേ​ശ​ങ്ങ​ളിൽ ആശ്രയി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. കാരണം, ആ സമയത്ത്‌ ലോകാ​സ്ഥാ​ന​ത്തും ബ്രാ​ഞ്ചോ​ഫീ​സി​ലും ഉള്ള സഹോ​ദ​ര​ങ്ങൾക്കു നമ്മളെ ബന്ധപ്പെ​ടാൻ കഴിയാ​തെ വരാം. അതു​കൊണ്ട്‌ ഇപ്പോൾത്തന്നെ മൂപ്പന്മാ​രെ സ്‌നേ​ഹി​ക്കാ​നും ആദരി​ക്കാ​നും പഠി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. നമുക്ക്‌ അവരുടെ കുറവു​ക​ളി​ലേക്കു നോക്കാ​തി​രി​ക്കാം. പകരം യേശു​വി​നെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വ​യാണ്‌ ഈ വിശ്വ​സ്‌ത​പു​രു​ഷ​ന്മാ​രെ വഴിന​യി​ക്കു​ന്ന​തെന്ന കാര്യം എപ്പോ​ഴും ഓർക്കാം. അങ്ങനെ നമുക്കു സുബോ​ധ​മു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കാം.

12. പ്രത്യാശ എങ്ങനെ​യാ​ണു ശരിയായ വിധത്തിൽ ചിന്തി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌?

12 ഒരു പടത്തൊ​പ്പി പടയാ​ളി​യു​ടെ തലയെ സംരക്ഷി​ക്കു​ന്ന​തു​പോ​ലെ രക്ഷയുടെ പ്രത്യാശ നമ്മുടെ മനസ്സിനെ സംരക്ഷി​ക്കു​ക​യും ശരിയായ വിധത്തിൽ ചിന്തി​ക്കാൻ സഹായി​ക്കു​ക​യും ചെയ്യുന്നു. നമുക്ക്‌ ഉറച്ച പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ ഇന്നു ലോകം വെച്ചു​നീ​ട്ടുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഒരു വിലയും ഇല്ലാത്ത​താ​ണെന്നു തിരി​ച്ച​റി​യാ​നാ​കു​ന്നു. (ഫിലി. 3:8) പ്രശ്‌ന​ങ്ങ​ളൊ​ക്കെ​യു​ണ്ടാ​കു​മ്പോൾ ശാന്തരാ​യി​രി​ക്കാ​നും സ്ഥിരത​യു​ള്ള​വ​രാ​യി​രി​ക്കാ​നും നമ്മളെ സഹായി​ക്കു​ന്ന​തും ഈ പ്രത്യാ​ശ​യാണ്‌. ആഫ്രി​ക്ക​യി​ലെ ബഥേലിൽ സേവി​ക്കുന്ന വാലസി​ന്റെ​യും ലൊറി​ന്റ​യു​ടെ​യും അനുഭവം അതാണു തെളി​യി​ക്കു​ന്നത്‌. വെറും മൂന്ന്‌ ആഴ്‌ച​യ്‌ക്കു​ള്ളി​ലാണ്‌ ഒരാൾക്ക്‌ അമ്മയെ​യും മറ്റേയാൾക്ക്‌ അപ്പനെ​യും നഷ്ടമാ​യത്‌. കോവിഡ്‌-19 മഹാമാ​രി കാരണം അവർക്കു വീട്ടിൽപോ​കാ​നോ മറ്റു കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ആയിരി​ക്കാ​നോ പറ്റിയില്ല. വാലസ്‌ ഇങ്ങനെ എഴുതി: “പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ അവരെ നഷ്ടപ്പെ​ട്ട​തി​ന്റെ വേദന​യും സങ്കടവും ഒക്കെ മറക്കാൻ എന്നെ സഹായി​ക്കു​ന്നു. കാരണം, പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ ഈ ലോക​ത്തി​ലെ അവരുടെ അവസാന ദിവസ​ങ്ങ​ളെ​ക്കു​റി​ച്ചല്ല, പകരം, പുതിയ ലോക​ത്തി​ലെ അവരുടെ ആദ്യ ദിവസ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഞാൻ ചിന്തി​ക്കു​ന്നത്‌.”

13. പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

13 “ദൈവാ​ത്മാ​വി​ന്റെ തീ കെടു​ത്തി​ക്ക​ള​യ​രുത്‌.” (1 തെസ്സ. 5:19) പൗലോസ്‌ പരിശു​ദ്ധാ​ത്മാ​വി​നെ നമ്മുടെ ഉള്ളിൽ കത്തി​ക്കൊ​ണ്ടി​രി​ക്കുന്ന തീയോ​ടാ​ണു താരത​മ്യം ചെയ്‌തത്‌. നമുക്കു ദൈവാ​ത്മാ​വു​ള്ള​പ്പോൾ ശരിയാ​യതു ചെയ്യാ​നുള്ള ഉത്സാഹ​വും തീക്ഷ്‌ണ​ത​യും ഒക്കെ ഉള്ളിൽ ജ്വലി​ച്ചു​കൊ​ണ്ടി​രി​ക്കും. നമ്മൾ യഹോ​വ​യ്‌ക്കു​വേണ്ടി ഊർജ​സ്വ​ല​രാ​യി പ്രവർത്തി​ക്കു​ക​യും ചെയ്യും. (റോമ. 12:11) എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം? അതിനു​വേണ്ടി പ്രാർഥി​ക്കാം, ദൈവ​വ​ചനം പഠിക്കാം, ദൈവാ​ത്മാവ്‌ നയിക്കുന്ന സംഘട​ന​യോ​ടു ചേർന്നു​പ്ര​വർത്തി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ “ദൈവാ​ത്മാ​വി​ന്റെ ഫലം” വളർത്തി​യെ​ടു​ക്കാൻ നമുക്കാ​കും.—ഗലാ. 5:22, 23.

നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, ‘ദൈവാ​ത്മാവ്‌ തുടർന്നും ലഭിക്കാൻ ആഗ്രഹ​മു​ണ്ടെന്ന്‌ എന്റെ പ്രവൃ​ത്തി​കൾ തെളി​യി​ക്കു​ന്നു​ണ്ടോ?’ (14-ാം ഖണ്ഡിക കാണുക)

14. പരിശു​ദ്ധാ​ത്മാവ്‌ തുടർന്നും ലഭിക്കാൻ നമ്മൾ എന്ത്‌ ഒഴിവാ​ക്കണം? (ചിത്ര​വും കാണുക.)

14 നമുക്കു ലഭിച്ച ‘ദൈവാ​ത്മാ​വി​ന്റെ തീ കെടു​ത്തി​ക്ക​ള​യാ​തി​രി​ക്കാ​നും’ നമ്മൾ ശ്രദ്ധി​ക്കണം. ശരിയായ കാര്യങ്ങൾ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​വർക്കു മാത്ര​മാണ്‌ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നൽകു​ന്നത്‌. നമ്മൾ മോശ​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അത്തരം കാര്യങ്ങൾ പ്രവർത്തി​ക്കു​ക​യും ചെയ്‌താൽ യഹോവ തന്റെ ആത്മാവി​നെ തരുന്നതു നിറു​ത്തും. (1 തെസ്സ. 4:7, 8) ഇനി, പരിശു​ദ്ധാ​ത്മാ​വി​നെ തുടർച്ച​യാ​യി കിട്ടണ​മെ​ങ്കിൽ, നമ്മൾ ‘പ്രവച​ന​ങ്ങളെ നിന്ദി​ക്കു​ക​യും അരുത്‌.’ (1 തെസ്സ. 5:20) “പ്രവച​നങ്ങൾ” എന്നതു​കൊണ്ട്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌ യഹോവ തന്റെ ആത്മാവി​ലൂ​ടെ നൽകി​യി​ട്ടുള്ള സന്ദേശ​ങ്ങ​ളാണ്‌. അതിൽ, നമ്മൾ ജീവി​ക്കുന്ന കാലത്തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ദിവസ​ത്തെ​ക്കു​റി​ച്ചും ഉള്ള കാര്യങ്ങൾ ഉൾപ്പെ​ടു​ന്നു. ആ ദിവസം അല്ലെങ്കിൽ അർമ​ഗെ​ദോൻ ഉടനെ​യൊ​ന്നും വരി​ല്ലെന്നു നമ്മൾ ചിന്തി​ക്കു​ന്നില്ല. പകരം എന്നും ഭക്തിപൂർണ​മായ പ്രവൃ​ത്തി​കൾ ചെയ്യു​ന്ന​തിൽ തിരക്കു​ള്ള​വ​രാ​യി​രു​ന്നു​കൊ​ണ്ടും തെറ്റായ കാര്യങ്ങൾ ഒഴിവാ​ക്കി​കൊ​ണ്ടും ആ ദിവസം മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തു​ന്നു.—2 പത്രോ. 3:11, 12.

‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക’

15. തെറ്റായ വിവര​ങ്ങ​ളാ​ലും ഭൂതങ്ങ​ളിൽനി​ന്നുള്ള പ്രചാ​ര​ണ​ങ്ങ​ളാ​ലും വഴി​തെ​റ്റി​ക്ക​പ്പെ​ടു​ന്നതു നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം? (1 തെസ്സ​ലോ​നി​ക്യർ 5:21)

15 ഉടനെ​തന്നെ യഹോ​വ​യു​ടെ എതിരാ​ളി​കൾ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നതു​പോ​ലുള്ള പ്രഖ്യാ​പ​നങ്ങൾ നടത്തും. (1 തെസ്സ. 5:3) ഭൂതങ്ങ​ളിൽനി​ന്നുള്ള ഇത്തരം പ്രചാ​ര​ണങ്ങൾ ഭൂമി മുഴുവൻ നിറയും. അതു മിക്കവ​രെ​യും വഴി​തെ​റ്റി​ക്കും. (വെളി. 16:13, 14) എന്നാൽ നമ്മുടെ കാര്യ​മോ? ‘എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തി​യാൽ’ നമ്മൾ അവയാൽ വഞ്ചിക്ക​പ്പെ​ടില്ല. (1 തെസ്സ​ലോ​നി​ക്യർ 5:21 വായി​ക്കുക.) ‘പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക’ എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പദം സ്വർണം, വെള്ളി പോലുള്ള വിലപ്പെട്ട ലോഹ​ങ്ങ​ളു​ടെ മാറ്റ്‌ പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ ഉപയോ​ഗി​ച്ചി​രു​ന്ന​താണ്‌. അതു കാണി​ക്കു​ന്നതു നമ്മൾ വായി​ക്കു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യങ്ങൾ ശരിയാ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്ത​ണ​മെ​ന്നാണ്‌. തെസ്സ​ലോ​നി​ക്യ​രു​ടെ കാര്യ​ത്തിൽ അങ്ങനെ ചെയ്യു​ന്നതു പ്രധാ​ന​മാ​യി​രു​ന്നു. എന്നാൽ മഹാകഷ്ടത അടുക്കുന്ന സമയത്ത്‌ ജീവി​ച്ചി​രി​ക്കുന്ന നമ്മുടെ കാര്യ​ത്തിൽ അതിനു കൂടുതൽ പ്രാധാ​ന്യ​മുണ്ട്‌. അതു​കൊണ്ട്‌ വായി​ക്കു​ക​യും കേൾക്കു​ക​യും ചെയ്യു​ന്ന​തെ​ല്ലാം നമ്മൾ കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കു​ന്നില്ല. പകരം, നമ്മുടെ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗിച്ച്‌ അവയെ ബൈബി​ളും യഹോ​വ​യു​ടെ സംഘട​ന​യും പറയു​ന്ന​തു​മാ​യി ഒത്തു​നോ​ക്കും. അങ്ങനെ ചെയ്യു​മ്പോൾ ഭൂതങ്ങ​ളിൽനിന്ന്‌ വരുന്ന പ്രചാ​ര​ണ​ങ്ങ​ളാൽ നമ്മൾ വഴി​തെ​റ്റി​ക്ക​പ്പെ​ടില്ല.—സുഭാ. 14:15; 1 തിമൊ. 4:1.

16. ഉറപ്പുള്ള എന്തു പ്രത്യാശ നമുക്കുണ്ട്‌? എന്തു ചെയ്യാൻ നമ്മൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു?

16 ദൈവ​ജനം മഹാക​ഷ്ട​തയെ അതിജീ​വി​ക്കു​മെന്നു നമുക്ക്‌ അറിയാം. എങ്കിലും നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും കാര്യ​ത്തിൽ നാളെ എന്തു സംഭവി​ക്കു​മെന്നു നമുക്ക്‌ അറിയില്ല. (യാക്കോബ്‌ 4:14) ചില​പ്പോൾ നമ്മൾ മഹാക​ഷ്ട​തയെ അതിജീ​വി​ച്ചേ​ക്കാം. അല്ലെങ്കിൽ അതിനു​മുമ്പ്‌ മരിച്ചു​പോ​യേ​ക്കാം. എന്തുത​ന്നെ​യാ​യാ​ലും വിശ്വ​സ്‌ത​രാ​യി തുടർന്നാൽ നമുക്ക്‌ ഉറപ്പാ​യും നിത്യ​ജീ​വൻ ലഭിക്കും. അഭിഷി​ക്തർ ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തി​ലാ​യി​രി​ക്കും. വേറെ ആടുകൾ ഭൂമി​യി​ലെ പറുദീ​സ​യി​ലും. അതു​കൊണ്ട്‌ നമു​ക്കെ​ല്ലാം മനോ​ഹ​ര​മായ ആ പ്രത്യാശ മനസ്സിൽ അടുപ്പി​ച്ചു​നി​റു​ത്തി​കൊണ്ട്‌ യഹോ​വ​യു​ടെ ദിവസ​ത്തി​നാ​യി ഒരുങ്ങി​യി​രി​ക്കാം.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേഷിക്കാം

a 1 തെസ്സ​ലോ​നി​ക്യർ 5-ാം അധ്യാ​യ​ത്തിൽ യഹോ​വ​യു​ടെ ദിവസ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന പല ദൃഷ്ടാ​ന്ത​ങ്ങ​ളും നമുക്കു കാണാം. എന്താണ്‌ യഹോ​വ​യു​ടെ “ദിവസം?” എപ്പോ​ഴാ​യി​രി​ക്കും അതു വരുന്നത്‌? ആരായി​രി​ക്കും ആ ദിവസത്തെ അതിജീ​വി​ക്കു​ന്നത്‌? ആരായി​രി​ക്കും അതിജീ​വി​ക്കാ​ത്തത്‌? ആ ദിവസ​ത്തി​നു​വേണ്ടി നമുക്ക്‌ എങ്ങനെ ഒരുങ്ങാം? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ വാക്കുകൾ നമുക്കു നോക്കാം.