വീക്ഷാഗോപുരത്തിലെ അനുബന്ധലേഖനങ്ങൾ
പല പ്രചാരകരും JW ലൈബ്രറി ഉപയോഗിച്ചാണു മീറ്റിങ്ങുകൾക്കു തയ്യാറാകുന്നത്. അതിൽനിന്ന് വീക്ഷാഗോപുരത്തിന്റെ ഓരോ ആഴ്ചയിലെയും പഠനലേഖനത്തിലേക്കു നേരിട്ട് പോകാനാകുന്നതു വളരെ സൗകര്യമാണ്. എന്നാൽ വീക്ഷാഗോപുരത്തിന്റെ പഠനപ്പതിപ്പിലെ മറ്റു ലേഖനങ്ങളും നിങ്ങൾ വായിക്കാറുണ്ടോ? അവയിലും ധാരാളം ആത്മീയവിവരങ്ങളുണ്ട്. JW ലൈബ്രറിയിൽ ഈ ലേഖനങ്ങൾ കണ്ടെത്താനും അതിൽനിന്ന് പ്രയോജനം നേടാനും എന്തു ചെയ്യാം?
ഓരോ പഠനലേഖനത്തിന്റെയും അവസാനത്തിൽ “കൂടുതൽ വായിക്കാൻ” എന്ന തലക്കെട്ടുണ്ട്. അതിനു കീഴിലുള്ള “ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ” എന്നതിൽ തൊടുക. അപ്പോൾ ഉള്ളടക്കം തുറന്നുവരും. അവിടെ പഠനലേഖനങ്ങൾ പ്രത്യേകം മനസ്സിലാകുന്ന വിധത്തിൽ കൊടുത്തിട്ടുണ്ട്. അതോടൊപ്പം ആ ലക്കത്തിലെ മറ്റു ലേഖനങ്ങളും അവിടെ കാണാം. അവയിൽ നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന തലക്കെട്ടിൽ തൊട്ടാൽ ആ ലേഖനത്തിലേക്കു പോകും.
JW ലൈബ്രറിയിലെ തുടക്കം പേജിലെ “പുതുതായി വന്നത്” എന്നതിനു കീഴിൽ, വീക്ഷാഗോപുരത്തിന്റെ പുതിയ ലക്കങ്ങൾ വരുന്നതനുസരിച്ച് അവ ഡൗൺലോഡ് ചെയ്യാം. എന്നിട്ട് ആ മാസികയുടെ ഉള്ളടക്കം നോക്കി എല്ലാ ലേഖനങ്ങളും വായിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.