അനുഭവം
മനസ്സലിവ് കാണിക്കുന്നു
ഒരു ദിവസം ന്യൂസിലൻഡിലുള്ള ഒരു സഹോദരി, ‘അന്യോന്യം പരിഗണന കാണിക്കുക’ എന്ന വീഡിയോ കണ്ടു. യഹോവയ്ക്കു മനസ്സലിവ് തോന്നുക മാത്രമല്ല അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും എന്ന് അതിൽ പറയുന്നുണ്ടായിരുന്നു. (യശ. 63:7-9) മറ്റുള്ളവരെ സഹായിക്കാനുള്ള അവസരത്തിനായി നോക്കികൊണ്ട് പഠിച്ച കാര്യം പ്രാവർത്തികമാക്കാൻ സഹോദരി തീരുമാനിച്ചു. പിന്നീട് ആ ദിവസം സാധനം മേടിക്കാൻ കടയിൽ പോയപ്പോൾ വീട് ഇല്ലാത്ത, പാവപ്പെട്ട ഒരു സ്ത്രീയെ സഹോദരി കണ്ടു. അവർക്കു ഭക്ഷണം മേടിച്ചുകൊടുക്കാം എന്നു സഹോദരി അവരോടു പറഞ്ഞു. അങ്ങനെ ഭക്ഷണവുമായി ചെന്നപ്പോൾ, ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ ഉപയോഗിച്ച് ചെറിയൊരു സാക്ഷ്യവും കൊടുത്തു.
അതു കേട്ട് ആ സ്ത്രീ കരയാൻതുടങ്ങി. ഒരു സാക്ഷിയായിട്ടാണ് താൻ വളർന്നുവന്നതെന്നും പക്ഷേ, സത്യം വിട്ടുപോയിട്ട് ഇപ്പോൾ വർഷങ്ങളായെന്നും അവർ പറഞ്ഞു. എന്നാൽ, അടുത്തിടെ യഹോവയിലേക്കു തിരികെവരാൻവേണ്ടി അവൾ പ്രാർഥിക്കുന്നുണ്ടായിരുന്നു. നമ്മുടെ സഹോദരി ആ സ്ത്രീക്ക് ഒരു ബൈബിൾ കൊടുത്തു. ഒപ്പം ബൈബിൾപഠനത്തിനുള്ള ക്രമീകരണവും ചെയ്തു. a
യഹോവയെപ്പോലെ, നമ്മുടെ ബന്ധുക്കളോടും സഭയിലെ സഹോദരങ്ങളോടും ഉൾപ്പെടെ എല്ലാവരോടും നമുക്ക് മനസ്സലിവ് കാണിക്കാം. മനസ്സലിവ് കാണിക്കാനാകുന്ന ഒരു വിധം സാക്ഷീകരിക്കാനുള്ള അവസരങ്ങൾക്കായി നോക്കുന്നതാണ്.
a നിഷ്ക്രിയരായവരെ എങ്ങനെ സഹായിക്കണമെന്ന് അറിയാൻ, 2020 ജൂൺ ലക്കം വീക്ഷാഗോപുരത്തിലെ “എന്റെ അടുത്തേക്കു മടങ്ങിവരൂ” എന്ന ലേഖനം കാണുക.