വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 6

ബൈബിൾ അതിന്റെ ഗ്രന്ഥകർത്താ​വി​നെ പരിച​യ​പ്പെ​ടു​ത്തു​ന്നു

ബൈബിൾ അതിന്റെ ഗ്രന്ഥകർത്താ​വി​നെ പരിച​യ​പ്പെ​ടു​ത്തു​ന്നു

“ഞാൻ നിന്നോ​ടു പറയു​ന്ന​തെ​ല്ലാം ഒരു പുസ്‌ത​ക​ത്തിൽ എഴുതി​വെ​ക്കുക.”—യിരെ. 30:2.

ഗീതം 96 ദൈവ​ത്തി​ന്റെ സ്വന്തം പുസ്‌തകം—ഒരു നിധി

ചുരുക്കം a

1. ബൈബിൾ ലഭിച്ച​തിൽ നിങ്ങൾക്കു നന്ദി തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

 നമുക്കു ബൈബിൾ തന്നതിൽ ദൈവ​മായ യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​കില്ല, ശരിയല്ലേ? നമ്മൾ ഇന്നു നേരി​ടുന്ന പ്രശ്‌ന​ങ്ങളെ നന്നായി കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന ഉപദേ​ശങ്ങൾ ബൈബി​ളി​ലൂ​ടെ യഹോവ നമുക്കു തരുന്നുണ്ട്‌. കൂടാതെ ഭാവി​യെ​ക്കു​റി​ച്ചുള്ള നല്ലൊരു പ്രത്യാ​ശ​യും അതു നൽകുന്നു. ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ന്റെ പല വശങ്ങളും മനസ്സി​ലാ​ക്കാൻ ബൈബിൾ സഹായി​ക്കു​ന്നു. ആ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ കൂട്ടു​കാ​രാ​യി​ത്തീർന്നു​കൊണ്ട്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു.—സങ്കീ. 25:14.

2. ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ യഹോവ തന്റെ സന്ദേശം ആളുകളെ അറിയി​ച്ചി​രി​ക്കു​ന്നത്‌?

2 ആളുകൾ തന്നെ അറിയാൻ യഹോവ ആഗ്രഹി​ക്കു​ന്നു. മുമ്പ്‌ സ്വപ്‌ന​ങ്ങ​ളി​ലൂ​ടെ​യും ദിവ്യ​ദർശ​ന​ങ്ങ​ളി​ലൂ​ടെ​യും ദൈവ​ദൂ​ത​ന്മാ​രി​ലൂ​ടെ​യും തന്റെ സന്ദേശം യഹോവ ആളുകളെ അറിയി​ച്ചി​രു​ന്നു. (സംഖ്യ 12:6; പ്രവൃ. 10:3, 4) എന്നാൽ ആ സ്വപ്‌ന​ങ്ങ​ളും ദിവ്യ​ദർശ​ന​ങ്ങ​ളും സന്ദേശ​ങ്ങ​ളും ഒക്കെ എഴുതി​വെ​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമുക്ക്‌ എങ്ങനെ അവയൊ​ക്കെ പഠിക്കാ​നാ​കു​മാ​യി​രു​ന്നു? അതു​കൊ​ണ്ടു​തന്നെ നമ്മൾ അറിയ​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ച​തെ​ല്ലാം തന്റെ ദാസന്മാ​രെ​ക്കൊണ്ട്‌ ‘ഒരു പുസ്‌ത​ക​ത്തിൽ എഴുതി​ച്ചു.’ (യിരെ. 30:2) നമ്മളോ​ടു സംസാ​രി​ക്കാൻ യഹോവ സ്വീക​രിച്ച ഈ രീതി ഏറ്റവും മികച്ച​താ​ണെ​ന്നും നമുക്കു വളരെ പ്രയോ​ജനം ചെയ്യു​ന്ന​താ​ണെ​ന്നും ഉറപ്പോ​ടെ പറയാം. കാരണം ‘സത്യ​ദൈ​വ​ത്തി​ന്റെ വഴികൾ പിഴവ​റ്റ​താണ്‌.’—സങ്കീ. 18:30.

3. ബൈബിൾ ഇന്നും ലഭ്യമാ​ണെന്ന്‌ യഹോവ എങ്ങനെ​യാണ്‌ ഉറപ്പു​വ​രു​ത്തി​യത്‌? (യശയ്യ 40:8)

3 യശയ്യ 40:8 വായി​ക്കുക. കഴിഞ്ഞ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി വിശ്വ​സ്‌ത​രായ സ്‌ത്രീ​പു​രു​ഷ​ന്മാർക്ക്‌ ആവശ്യ​മായ മാർഗ​നിർദേ​ശങ്ങൾ ദൈവ​വ​ചനം നൽകി​യി​ട്ടുണ്ട്‌. എന്നാൽ തിരു​വെ​ഴു​ത്തു​കൾ രേഖ​പ്പെ​ടു​ത്തി​യതു നശിച്ചു​പോ​കുന്ന വസ്‌തു​ക്ക​ളി​ലാണ്‌, അതും വളരെ വർഷങ്ങൾക്കു മുമ്പ്‌. അതു​കൊ​ണ്ടു​തന്നെ അതിന്റെ ആദ്യത്തെ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളൊ​ന്നും നമ്മുടെ കൈവ​ശ​മില്ല. അപ്പോൾപ്പി​ന്നെ എങ്ങനെ​യാണ്‌ ഇക്കാലം​വ​രെ​യുള്ള ആളുകൾക്ക്‌ അതിൽനിന്ന്‌ പ്രയോ​ജനം നേടാ​നാ​യത്‌? ആളുകൾ അവയുടെ പകർപ്പു​കൾ ഉണ്ടാക്കു​ന്നു​ണ്ടെന്ന കാര്യം യഹോവ ഉറപ്പു​വ​രു​ത്തി. പകർത്തി​യെ​ഴു​തി​യവർ അപൂർണ​രാ​യി​രു​ന്നെ​ങ്കി​ലും വളരെ ശ്രദ്ധ​യോ​ടെ​യാണ്‌ അവർ അതു ചെയ്‌തത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ ഒരു പണ്ഡിതൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഇത്രയും സൂക്ഷ്‌മ​ത​യോ​ടെ പകർത്തി​യെ​ഴു​തി​യി​രി​ക്കുന്ന ഒരു പുരാ​ത​ന​പു​സ്‌തകം വേറേ ഇല്ലെന്നു​തന്നെ പറയാം.” ഇത്ര​യേറെ വർഷങ്ങൾ കടന്നു​പോ​യെ​ങ്കി​ലും നശിച്ചു​പോ​കുന്ന വസ്‌തു​ക്ക​ളി​ലാണ്‌ എഴുതി​യ​തെ​ങ്കി​ലും ഇനി, അപൂർണ​മ​നു​ഷ്യ​രാണ്‌ അവയുടെ പകർപ്പു​കൾ ഉണ്ടാക്കി​യ​തെ​ങ്കി​ലും ഒരു കാര്യം നമുക്ക്‌ ഉറപ്പി​ക്കാൻ കഴിയും: നമ്മൾ ഇന്നു ബൈബി​ളിൽ വായി​ക്കുന്ന വിവരങ്ങൾ അതിന്റെ യഥാർഥ ഗ്രന്ഥകർത്താ​വായ യഹോ​വ​യു​ടെ ചിന്തകൾത​ന്നെ​യാണ്‌.

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

4 ‘എല്ലാ നല്ല ദാനങ്ങ​ളു​ടെ​യും തികവുറ്റ സമ്മാന​ങ്ങ​ളു​ടെ​യും’ ഉറവി​ട​മാണ്‌ യഹോവ. (യാക്കോ. 1:17) അങ്ങനെ യഹോവ നമുക്കു തന്നിരി​ക്കുന്ന സമ്മാന​മാ​ണു ബൈബിൾ. ഒരു സമ്മാനം, അതു തന്ന വ്യക്തിക്കു നമ്മളെ​യും നമ്മുടെ ആവശ്യ​ങ്ങ​ളെ​യും കുറിച്ച്‌ എത്ര​ത്തോ​ളം അറിയാ​മെന്നു കാണി​ക്കും. ബൈബിൾ എന്ന സമ്മാനം തന്ന വ്യക്തി​യു​ടെ കാര്യ​ത്തി​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. നമ്മളെ​ക്കു​റി​ച്ചും നമ്മുടെ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോ​വ​യ്‌ക്ക്‌ എത്ര​ത്തോ​ളം അറിയാ​മെന്ന കാര്യം ബൈബിൾ ഒന്ന്‌ അടുത്ത്‌ പരി​ശോ​ധി​ച്ചാൽ നമുക്കു മനസ്സി​ലാ​കും. ഈ ലേഖന​ത്തിൽ, യഹോ​വ​യു​ടെ ഗുണങ്ങ​ളായ ജ്ഞാനം, നീതി, സ്‌നേഹം എന്നിവ​യെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ബൈബിൾ എങ്ങനെ​യാ​ണു സഹായി​ക്കു​ന്ന​തെന്നു നമ്മൾ കാണും. ദൈവം ജ്ഞാനി​യാ​ണെന്ന കാര്യം ബൈബിൾ എങ്ങനെ​യാ​ണു തെളി​യി​ക്കു​ന്ന​തെന്നു നമുക്ക്‌ ആദ്യം ചർച്ച ചെയ്യാം.

ബൈബിൾ ദൈവ​ത്തി​ന്റെ ജ്ഞാനം വെളിപ്പെടുത്തുന്നു

5. ബൈബിൾ ദൈവ​ത്തി​ന്റെ ജ്ഞാനം വെളി​പ്പെ​ടു​ത്തുന്ന ഒരു വിധം ഏതാണ്‌?

5 നമുക്കു ജ്ഞാന​ത്തോ​ടെ​യുള്ള ഉപദേശം ആവശ്യ​മാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. യഹോവ നമുക്കു സമ്മാന​മാ​യി തന്നിരി​ക്കുന്ന ബൈബി​ളിൽ നിറയെ അത്തരം ഉപദേ​ശ​ങ്ങ​ളാണ്‌. അവയ്‌ക്ക്‌ ആളുക​ളിൽ നല്ല മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞി​ട്ടുണ്ട്‌. പലരു​ടെ​യും ജീവി​ത​ത്തി​നു​തന്നെ മാറ്റം വന്നിരി​ക്കു​ന്നു. ബൈബി​ളി​ലെ ആദ്യത്തെ പുസ്‌ത​കങ്ങൾ എഴുതി​യ​പ്പോൾ മോശ ദൈവ​ജ​ന​മായ ഇസ്രാ​യേ​ല്യ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഇവ അർഥശൂ​ന്യ​മായ വാക്കു​കളല്ല; നിങ്ങളു​ടെ ജീവൻത​ന്നെ​യാണ്‌.” (ആവ. 32:47) തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അനുസ​രി​ച്ച​വർക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ജീവിതം നയിക്കാൻ കഴിഞ്ഞു. (സങ്കീ. 1:2, 3) കാലം ഒരുപാ​ടു കടന്നു​പോ​യെ​ങ്കി​ലും ആളുക​ളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്താ​നുള്ള ദൈവ​വ​ച​ന​ത്തി​ന്റെ ശക്തിക്ക്‌ ഒരു കുറവും വന്നിട്ടില്ല. ഉദാഹരണത്തിന്‌, jw.org സൈറ്റി​ലെ “ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു” എന്ന പരമ്പര​യ്‌ക്കു കീഴിൽ അതിനുള്ള ജീവി​ക്കുന്ന ധാരാളം തെളി​വു​കൾ കാണാൻ കഴിയും. ഇന്നു ബൈബിൾ എങ്ങനെ​യാ​ണു ‘വിശ്വാ​സി​ക​ളായ ആളുക​ളിൽ പ്രവർത്തി​ക്കു​ന്നത്‌’ എന്നു നിങ്ങൾക്ക്‌ അവിടെ വായി​ക്കാം.—1 തെസ്സ. 2:13.

6. ബൈബി​ളു​പോ​ലെ മറ്റൊരു പുസ്‌ത​ക​വും ഇല്ലെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

6 ബൈബി​ളു​പോ​ലെ മറ്റൊരു പുസ്‌ത​ക​വു​മില്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം അതിന്റെ ഗ്രന്ഥകർത്താ​വായ, യഹോവ സർവശ​ക്ത​നാണ്‌, സർവജ്ഞാ​നി​യാണ്‌, എന്നെന്നും ജീവി​ച്ചി​രി​ക്കു​ന്ന​വ​നു​മാണ്‌. കാലങ്ങ​ളോ​ളം പഴക്കമുള്ള പല ഗ്രന്ഥങ്ങ​ളും ഇന്നു​ണ്ടെ​ങ്കി​ലും അവയിലെ ഉപദേ​ശങ്ങൾ മിക്കതും നമ്മുടെ ഈ കാലത്ത്‌ പ്രയോ​ജ​ന​പ്പെ​ടാ​ത്ത​വ​യാണ്‌. എന്നാൽ ബൈബി​ളി​ലെ ഉപദേ​ശ​ങ്ങ​ളും തത്ത്വങ്ങ​ളും എല്ലാ കാല​ത്തെ​യും ആളുകൾക്കു പ്രയോ​ജനം ചെയ്‌തി​ട്ടുണ്ട്‌. അതിലെ വിവരങ്ങൾ വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും ചെയ്യു​മ്പോൾ, യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ നമ്മളെ സഹായി​ക്കും. അങ്ങനെ, പഠിക്കുന്ന കാര്യങ്ങൾ എങ്ങനെ ജീവി​ത​ത്തിൽ പകർത്താ​മെന്നു നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. (സങ്കീ. 119:27; മലാ. 3:16; എബ്രാ. 4:12) ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നുള്ള അറിവ്‌ അതു ദിവസ​വും വായി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?

ബൈബിൾ എങ്ങനെ​യാ​ണു മുൻകാ​ല​ത്തും ഇന്നും യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ഐക്യം നിലനി​റു​ത്താൻ സഹായി​ച്ചി​രി​ക്കു​ന്നത്‌? (7-8 ഖണ്ഡികകൾ കാണുക)

7. ബൈബിൾ എങ്ങനെ​യാണ്‌ ഐക്യ​ത്തോ​ടെ പോകാൻ മുമ്പ്‌ ദൈവ​ജ​നത്തെ സഹായി​ച്ചത്‌?

7 ബൈബി​ളി​ലു​ള്ളതു ദൈവ​ത്തി​ന്റെ ജ്ഞാനമാണ്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ അതു ദൈവ​ജ​നത്തെ ഐക്യ​മു​ള്ള​വ​രാ​യി നിലനി​റു​ത്തി​യി​രി​ക്കു​ന്നു എന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ ഇസ്രാ​യേ​ല്യർ വിശാ​ല​മായ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലാ​യി​ട്ടാ​ണു താമസി​ച്ചി​രു​ന്നത്‌. ചിലർ മീൻപി​ടു​ത്ത​ക്കാ​രും മറ്റു ചിലർ ഇടയന്മാ​രും ഇനി വേറെ ചിലർ കൃഷി​ക്കാ​രും ആയിരു​ന്നു. അവർ പലയി​ട​ങ്ങ​ളി​ലാ​യി താമസി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ഒരു പ്രദേ​ശത്ത്‌ താമസി​ക്കു​ന്ന​വർക്കു മറ്റൊരു പ്രദേ​ശത്ത്‌ താമസി​ക്കു​ന്ന​വ​രിൽ താത്‌പ​ര്യം കുറഞ്ഞു​പോ​കാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. എന്നാൽ യഹോവ, എല്ലാ ഇസ്രാ​യേ​ല്യ​രും തന്റെ വചനം വായി​ച്ചു​കേൾക്കാ​നും അതിന്റെ വിശദീ​ക​രണം ശ്രദ്ധി​ക്കാ​നും വേണ്ടി വ്യത്യസ്‌ത അവസര​ങ്ങ​ളിൽ കൂടി​വ​രാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. (ആവ. 31:10-13; നെഹ. 8:2, 8, 18) ദേശത്തി​ന്റെ എല്ലാ ഭാഗത്തു​നി​ന്നും യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി യരുശ​ലേ​മിൽ കൂടി​വ​രുന്ന ലക്ഷക്കണ​ക്കി​നു സഹാരാ​ധ​കരെ കാണു​മ്പോൾ വിശ്വ​സ്‌ത​നായ ഒരു ഇസ്രാ​യേ​ല്യന്‌ എന്തു തോന്നി​യി​രി​ക്കു​മെന്നു ചിന്തി​ക്കുക. ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ചെയ്‌ത​തി​ലൂ​ടെ അവർക്കി​ട​യിൽ നല്ല ഐക്യ​വും സ്‌നേ​ഹ​വും നിലനി​റു​ത്തു​ന്ന​തിന്‌ യഹോവ സഹായി​ക്കു​ക​യാ​യി​രു​ന്നു. പിന്നീട്‌ ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​യ​പ്പോ​ഴും അതിൽ വ്യത്യസ്‌ത സാമൂ​ഹിക-സാമ്പത്തിക പശ്ചാത്ത​ല​ത്തിൽനി​ന്നുള്ള പല ഭാഷക്കാ​രായ സ്‌ത്രീ​പു​രു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു. എന്നാൽ അവർ തിരു​വെ​ഴു​ത്തു​കളെ സ്‌നേ​ഹി​ച്ചി​രു​ന്ന​തു​കൊണ്ട്‌ സത്യ​ദൈ​വത്തെ ആരാധി​ക്കുന്ന കാര്യ​ത്തിൽ അവർക്ക്‌ ഐക്യ​മു​ണ്ടാ​യി​രു​ന്നു. സഹാരാ​ധ​ക​രിൽനിന്ന്‌ സഹായം സ്വീക​രി​ച്ച​തു​കൊ​ണ്ടും യോഗ​ങ്ങൾക്കു കൂടി​വ​ന്ന​തു​കൊ​ണ്ടും മാത്ര​മാ​ണു വിശ്വാ​സി​ക​ളാ​യ​വർക്ക്‌ അന്നു ദൈവ​വ​ച​ന​ത്തിൽനിന്ന്‌ കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നാ​യത്‌.—പ്രവൃ. 2:42; 8:30, 31.

8. ബൈബിൾ എങ്ങനെ​യാണ്‌ ഐക്യ​ത്തോ​ടെ പോകാൻ യഹോ​വ​യു​ടെ ജനത്തെ ഇന്നു സഹായി​ക്കു​ന്നത്‌?

8 നമ്മുടെ ജ്ഞാനി​യായ ദൈവം ഇന്നു തന്റെ ജനത്തെ പഠിപ്പി​ക്കു​ന്ന​തും ഐക്യ​ത്തോ​ടെ പോകാൻ സഹായി​ക്കു​ന്ന​തും ബൈബി​ളി​ലൂ​ടെ​യാണ്‌. യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ മനസ്സി​ലാ​ക്കേണ്ട എല്ലാ സത്യങ്ങ​ളും ബൈബി​ളി​ലുണ്ട്‌. ദൈവ​വ​ചനം വായി​ക്കു​ന്ന​തും വിശദീ​ക​രി​ക്കു​ന്ന​തും ചർച്ച ചെയ്യു​ന്ന​തും കേൾക്കാൻ നമ്മൾ മീറ്റി​ങ്ങു​കൾക്കും സമ്മേള​ന​ങ്ങൾക്കും കൺ​വെൻ​ഷ​നു​കൾക്കും പതിവാ​യി കൂടി​വ​രു​ന്നു. അങ്ങനെ ദൈവ​ജനം ‘തോ​ളോ​ടു​തോൾ ചേർന്ന്‌ യഹോ​വയെ സേവി​ക്കു​ന്ന​തിൽ’ ബൈബിൾ ഒരു പ്രധാ​ന​പ​ങ്കു​വ​ഹി​ക്കു​ന്നു.—സെഫ. 3:9.

9. ബൈബി​ളി​ന്റെ സന്ദേശം മനസ്സി​ലാ​ക്കാൻ ഏതു ഗുണം ആവശ്യ​മാണ്‌? (ലൂക്കോസ്‌ 10:21)

9 യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ മറ്റൊരു തെളിവ്‌ നോക്കാം. താഴ്‌മ​യു​ള്ള​വർക്കു മാത്രം മനസ്സി​ലാ​ക്കാൻ കഴിയുന്ന വിധത്തി​ലാ​ണു ബൈബി​ളി​ന്റെ പല ഭാഗങ്ങ​ളും യഹോവ എഴുതി​ച്ചി​രി​ക്കു​ന്നത്‌. (ലൂക്കോസ്‌ 10:21 വായി​ക്കുക.) ലോകത്ത്‌ എല്ലായി​ട​ത്തു​മുള്ള ആളുകൾ ബൈബിൾ വായി​ക്കു​ന്നുണ്ട്‌. ഒരു പണ്ഡിതൻ ബൈബി​ളി​നെ​ക്കു​റിച്ച്‌ പറയു​ന്നത്‌: “ഇത്ര​യേറെ ആളുകൾ, ഇത്രയ​ധി​കം ശ്രദ്ധ​യോ​ടെ വായി​ച്ചി​ട്ടുള്ള ഒരു പുസ്‌തകം വേറെ​യില്ല” എന്നാണ്‌. എന്നാൽ താഴ്‌മ​യു​ള്ളവർ മാത്രമേ അതു ശരിക്കും മനസ്സി​ലാ​ക്കു​ക​യും അതിൽ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കു​ക​യും ചെയ്യു​ന്നു​ള്ളൂ.—2 കൊരി. 3:15, 16.

10. മറ്റ്‌ ഏതു വിധത്തി​ലാ​ണു ബൈബിൾ യഹോ​വ​യു​ടെ ജ്ഞാനത്തി​നു തെളിവ്‌ നൽകു​ന്നത്‌?

10 ബൈബി​ളി​ലൂ​ടെ യഹോ​വ​യു​ടെ ജ്ഞാനത്തി​ന്റെ മറ്റൊരു വശത്തെ​ക്കു​റിച്ച്‌ നമുക്കു കൂടു​ത​ലാ​യി പഠിക്കാൻ കഴിയും. ഒരു കൂട്ടത്തെ പഠിപ്പി​ക്കാൻവേണ്ടി മാത്രമല്ല വ്യക്തി​കളെ പഠിപ്പി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും കൂടി യഹോവ തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ക്കു​ന്നു. ദൈവ​വ​ചനം വായി​ക്കു​മ്പോൾ യഹോവ നമ്മുടെ കാര്യ​ത്തിൽ വ്യക്തി​പ​ര​മായ താത്‌പ​ര്യ​മെ​ടു​ക്കു​ന്നതു നമുക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിയും. (യശ. 30:21) പ്രശ്‌നങ്ങൾ ഉണ്ടായ സമയത്ത്‌ നിങ്ങൾ ബൈബിൾ എടുത്ത്‌ വായി​ക്കു​ക​യും ആ ഭാഗം നിങ്ങൾക്കു​വേണ്ടി എഴുതി​യ​താ​ണെന്നു ചിന്തി​ക്കു​ക​യും ചെയ്‌ത എത്രയോ സന്ദർഭങ്ങൾ ഉണ്ടായി​ട്ടുണ്ട്‌, ശരിയല്ലേ? പക്ഷേ കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു​വേ​ണ്ടി​യാ​ണ​ല്ലോ ബൈബിൾ എഴുതി​യി​രി​ക്കു​ന്നത്‌. പിന്നെ എങ്ങനെ​യാണ്‌ അതിലെ വിവരങ്ങൾ നിങ്ങൾക്കു​വേ​ണ്ടി​യു​ള്ള​താ​ണെന്നു തോന്നു​ന്നത്‌? അതിന്‌ ഒരേ ഒരു ഉത്തരമേ ഉള്ളൂ. ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ഈ പ്രപഞ്ച​ത്തിൽവെച്ച്‌ ഏറ്റവും ജ്ഞാനി​യായ വ്യക്തി​യാണ്‌.—2 തിമൊ. 3:16, 17.

ബൈബിൾ ദൈവ​ത്തി​ന്റെ നീതിക്കു തെളിവ്‌ നൽകുന്നു

11. ബൈബിൾ എഴുതുന്ന സമയത്ത്‌ താൻ പക്ഷപാ​ത​മി​ല്ലാത്ത ദൈവ​മാ​ണെന്ന്‌ യഹോവ എങ്ങനെ​യാ​ണു കാണി​ച്ചത്‌?

11 യഹോ​വ​യു​ടെ മറ്റൊരു ഗുണമാ​ണു നീതി. (ആവ. 32:4) അതു​കൊ​ണ്ടു​തന്നെ യഹോവ പക്ഷപാതം കാണി​ക്കില്ല. കാരണം അവ രണ്ടും പരസ്‌പ​ര​ബ​ന്ധ​മുള്ള ഗുണങ്ങ​ളാണ്‌. (പ്രവൃ. 10:34, 35; റോമ. 2:11) ബൈബിൾ എഴുതാൻ ഉപയോ​ഗിച്ച ഭാഷകൾ നോക്കി​യാൽ യഹോ​വ​യ്‌ക്കു പക്ഷപാ​ത​മി​ല്ലെന്നു മനസ്സി​ലാ​കും. ഉദാഹ​ര​ണ​ത്തിന്‌ ബൈബി​ളി​ലെ ആദ്യത്തെ 39 പുസ്‌ത​കങ്ങൾ പ്രധാ​ന​മാ​യും എബ്രാ​യ​ഭാ​ഷ​യി​ലാണ്‌ എഴുതി​യത്‌. കാരണം അന്നത്തെ ദൈവ​ജ​ന​ത്തിന്‌ എളുപ്പം മനസ്സി​ലാ​കുന്ന ഭാഷയാ​യി​രു​ന്നു അത്‌. എന്നാൽ ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും ഗ്രീക്കു ഭാഷ കൂടു​ത​ലാ​യി ഉപയോ​ഗി​ക്കാൻതു​ടങ്ങി. അതു​കൊണ്ട്‌ ബൈബി​ളി​ന്റെ അവസാ​നത്തെ 27 പുസ്‌ത​കങ്ങൾ പ്രധാ​ന​മാ​യും ഗ്രീക്കു ഭാഷയി​ലാണ്‌ എഴുതി​യത്‌. എന്നാൽ ഇന്നു ലോക​മെ​ങ്ങു​മുള്ള ഏതാണ്ട്‌ 800 കോടി​യോ​ളം ആളുകൾ വ്യത്യ​സ്‌ത​ഭാ​ഷകൾ സംസാ​രി​ക്കു​ന്ന​വ​രാണ്‌. ഇത്രയ​ധി​കം ആളുകൾക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എങ്ങനെ പഠിക്കാൻ കഴിയും? ബൈബിൾ ഏതെങ്കി​ലും ഒരു ഭാഷയിൽ മാത്രം മതി​യെന്ന്‌ യഹോവ തീരു​മാ​നി​ച്ചില്ല.

12. ദാനി​യേൽ 12:4-ലെ പ്രവചനം ഈ അവസാ​ന​കാ​ലത്ത്‌ നിറ​വേ​റുന്ന ഒരു വിധം ഏതാണ്‌?

12 ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള “ശരിയായ അറിവ്‌” അവസാ​ന​കാ​ലത്ത്‌ “സമൃദ്ധ​മാ​കും” എന്ന്‌, അതായത്‌ പലരും അതു മനസ്സി​ലാ​ക്കു​മെന്ന്‌, ദാനി​യേൽ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ദാനി​യേൽ 12:4 വായി​ക്കുക.) ആ അറിവ്‌ സമൃദ്ധ​മാ​കുന്ന ഒരു വിധം ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരിഭാഷ ചെയ്‌ത്‌ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും ആളുക​ളു​ടെ കൈക​ളിൽ അവ എത്തിക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ​യാണ്‌. ഇന്നു ലോകത്ത്‌ ഏറ്റവും അധികം പരിഭാഷ ചെയ്‌ത്‌ വിതരണം ചെയ്‌തി​ട്ടുള്ള പുസ്‌തകം ബൈബി​ളാണ്‌. പല സംഘട​ന​ക​ളും ഇന്നു ബൈബിൾ പുറത്തി​റ​ക്കു​ന്നുണ്ട്‌. പക്ഷേ അവ വാങ്ങണ​മെ​ങ്കിൽ പലപ്പോ​ഴും ഒരുപാ​ടു പണം മുടക്കണം. എന്നാൽ യഹോ​വ​യു​ടെ ജനം ഇതുവരെ 240-ലധികം ഭാഷക​ളിൽ ബൈബിൾ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ പരിഭാഷ ചെയ്‌ത്‌ പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു. പണം മുടക്കാ​തെ​തന്നെ ആർക്കു​വേ​ണ​മെ​ങ്കി​ലും അതു കിട്ടും. അതു​കൊ​ണ്ടു​തന്നെ അവസാനം വരുന്ന​തി​നു മുമ്പ്‌ എല്ലാ ജനതക​ളി​ലും​പെട്ട ആളുകൾക്കു ‘ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത’ പഠിക്കാ​നാ​കു​ന്നു. (മത്താ. 24:14) പരമാ​വധി ആളുകൾ ദൈവ​വ​ച​ന​മായ ബൈബിൾ വായിച്ച്‌, തന്നെക്കു​റിച്ച്‌ മനസ്സി​ലാ​ക്ക​ണ​മെ​ന്നാ​ണു നീതി​യു​ടെ ദൈവ​മായ യഹോവ ആഗ്രഹി​ക്കു​ന്നത്‌. കാരണം നമ്മളെ എല്ലാവ​രെ​യും യഹോവ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നുണ്ട്‌.

ബൈബിൾ ദൈവ​ത്തി​ന്റെ സ്‌നേഹം വെളിപ്പെടുത്തുന്നു

13. ബൈബിൾ യഹോ​വ​യു​ടെ സ്‌നേഹം വെളി​പ്പെ​ടു​ത്തു​ന്നു​ണ്ടെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (യോഹ​ന്നാൻ 21:25)

13 ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​യു​ടെ ഏറ്റവും വലിയ ഗുണം സ്‌നേ​ഹ​മാണ്‌ എന്നതിനു ബൈബിൾ തെളിവ്‌ തരുന്നു. (1 യോഹ. 4:8) ബൈബി​ളിൽ എന്തൊക്കെ കാര്യ​ങ്ങ​ളാണ്‌ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഉൾപ്പെ​ടു​ത്താ​ത്ത​തെ​ന്നും നോക്കി​യാൽ അതു മനസ്സി​ലാ​കും. യഹോ​വ​യു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കു​ന്ന​തി​നും ഇപ്പോൾ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കു​ന്ന​തി​നും നിത്യ​ജീ​വൻ നേടു​ന്ന​തി​നും നമുക്ക്‌ എന്താണോ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ അതു മാത്രമേ ബൈബി​ളി​ലു​ള്ളൂ. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ദൈവത്തെ സേവി​ക്കു​ന്ന​തി​നു നമുക്ക്‌ ആവശ്യ​മാ​യ​തി​നെ​ക്കാൾ വളരെ കൂടുതൽ വിവരങ്ങൾ ബൈബി​ളിൽ ചേർത്തു​കൊണ്ട്‌ യഹോവ നമ്മളെ ബുദ്ധി​മു​ട്ടി​ച്ചി​ട്ടില്ല. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്നതിന്റെ തെളി​വല്ലേ അത്‌?—യോഹ​ന്നാൻ 21:25 വായി​ക്കുക.

14. ദൈവം നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്നതിന്റെ മറ്റ്‌ എന്തു തെളിവ്‌ നമുക്കു ബൈബി​ളിൽ കാണാം?

14 യഹോവ ബൈബി​ളി​ലൂ​ടെ നമ്മളോ​ടു സംസാ​രി​ക്കുന്ന രീതി​യും നമ്മളെ സ്‌നേ​ഹി​ക്കു​ന്നു എന്നതിന്റെ മറ്റൊരു തെളി​വാണ്‌. സ്വന്തമാ​യി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള നമ്മുടെ കഴിവി​നെ മാനി​ച്ചു​കൊ​ണ്ടാ​ണു ബൈബി​ളിൽ കാര്യങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഓരോ ചെറി​യ​ചെ​റിയ കാര്യ​ത്തി​ലും എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു പറയുന്ന നിയമ​ങ്ങ​ളു​ടെ നീണ്ട ഒരു പട്ടിക ബൈബി​ളിൽ യഹോവ നമുക്കു തന്നിട്ടില്ല. പകരം അതിലെ ജീവി​താ​നു​ഭ​വ​ങ്ങ​ളും പ്രവച​ന​ങ്ങ​ളും പ്രാ​യോ​ഗി​ക​ബു​ദ്ധി​യു​പ​ദേ​ശ​ങ്ങ​ളും, സ്വന്തമാ​യി ചിന്തിച്ച്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കു​ന്ന​വ​യാണ്‌. അങ്ങനെ ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം തോന്നി​യിട്ട്‌ ദൈവത്തെ സ്‌നേ​ഹി​ക്കാ​നും അനുസ​രി​ക്കാ​നും ആണ്‌ ദൈവ​വ​ചനം നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌.

മുൻകാ​ലത്ത്‌ യഹോവ തന്റെ ദാസന്മാ​രോട്‌ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (15-ാം ഖണ്ഡിക കാണുക)

15. (എ) തന്റെ വചനം വായി​ക്കു​ന്ന​വ​രോട്‌ യഹോ​വ​യ്‌ക്കു താത്‌പ​ര്യ​മു​ണ്ടെന്നു ബൈബിൾ തെളി​യി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? (ബി) ഏതൊക്കെ ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു ചിത്ര​ത്തിൽ കാണുന്ന പെൺകു​ട്ടി​യും യുവസ​ഹോ​ദ​ര​നും പ്രായ​മായ സഹോ​ദ​രി​യും ധ്യാനി​ക്കു​ന്നത്‌? (ഉൽപ. 39:1, 10-12; 2 രാജാ. 5:1-3; ലൂക്കോ. 2:25-38)

15 യഹോ​വ​യ്‌ക്കു നമ്മളോ​ടു വളരെ​യ​ധി​കം താത്‌പ​ര്യ​മു​ണ്ടെന്നു ബൈബിൾ വായി​ക്കു​മ്പോൾ മനസ്സി​ലാ​കും. അത്‌ എങ്ങനെ​യാണ്‌? “നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളുള്ള” മനുഷ്യ​രു​ടെ ധാരാളം അനുഭ​വങ്ങൾ യഹോവ ബൈബി​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. (യാക്കോ. 5:17) അതിലും പ്രധാ​ന​മാ​യി നമ്മളെ​പ്പോ​ലുള്ള ആളുക​ളോട്‌ യഹോവ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ “യഹോവ വാത്സല്യ​വും കരുണ​യും നിറഞ്ഞ ദൈവ​മാ​ണെന്നു” നമുക്കു വ്യക്തമാ​കും.—യാക്കോ. 5:11.

16. തെറ്റു ചെയ്‌ത വ്യക്തി​ക​ളോ​ടുള്ള ഇടപെ​ട​ലിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? (യശയ്യ 55:7)

16 യഹോ​വ​യു​ടെ സ്‌നേഹം മറ്റൊരു വിധത്തി​ലും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. നമുക്കു തെറ്റു​പ​റ്റു​മ്പോൾ ദൈവം നമ്മളെ ഉപേക്ഷി​ച്ചു​ക​ള​യു​ന്നി​ല്ലെന്നു തിരു​വെ​ഴു​ത്തു​കൾ ഉറപ്പു​ത​രു​ന്നു. ഇസ്രാ​യേ​ല്യർ യഹോ​വ​യോ​ടു വീണ്ടും​വീ​ണ്ടും തെറ്റു ചെയ്‌തി​ട്ടും അവർ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ച്ച​പ്പോൾ യഹോവ ക്ഷമിച്ചു. (യശയ്യ 55:7 വായി​ക്കുക.) ഒന്നാം നൂറ്റാ​ണ്ടി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾക്കും ദൈവ​ത്തി​ന്റെ സ്‌നേഹം തിരി​ച്ച​റി​യാൻ കഴിഞ്ഞു. ഗുരു​ത​ര​മായ തെറ്റു ചെയ്‌തു​കൊ​ണ്ടി​രുന്ന ഒരു വ്യക്തി മാനസാ​ന്ത​ര​പ്പെ​ട്ട​പ്പോൾ അയാ​ളോ​ടു ‘ക്ഷമിക്കാ​നും അയാളെ ആശ്വസി​പ്പി​ക്കാ​നും’ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ദൈവ​പ്ര​ചോ​ദി​ത​നാ​യി സഹവി​ശ്വാ​സി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നുണ്ട്‌. (2 കൊരി. 2:6, 7; 1 കൊരി. 5:1-5) തന്റെ ആരാധ​കർക്കു തെറ്റു പറ്റിയെന്ന കാരണം പറഞ്ഞ്‌ യഹോവ അവരെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല. പകരം സ്‌നേ​ഹ​ത്തോ​ടെ അവരെ സഹായി​ക്കു​ക​യും തിരു​ത്തു​ക​യും തന്റെ സുഹൃ​ത്തു​ക്ക​ളാ​കു​ന്ന​തി​നു ക്ഷണിക്കു​ക​യും ചെയ്‌തു. ഇന്നും മാനസാ​ന്ത​ര​പ്പെ​ടുന്ന എല്ലാ പാപി​ക​ളോ​ടും അങ്ങനെ ചെയ്യു​മെന്ന്‌ യഹോവ വാക്കു​ത​ന്നി​ട്ടുണ്ട്‌.—യാക്കോ. 4:8-10.

ദൈവ​വ​ച​ന​മാ​കുന്ന ‘തികവുറ്റ സമ്മാനത്തെ’ അമൂല്യ​മാ​യി കാണുക

17. ബൈബിൾ വളരെ അമൂല്യ​മായ ഒരു സമ്മാന​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

17 യഹോവ നമുക്കു മനോ​ഹ​ര​മായ ഒരു സമ്മാന​മാ​ണു തന്നിരി​ക്കു​ന്നത്‌. എന്തു​കൊ​ണ്ടാ​ണു ബൈബി​ളി​നെ​ക്കു​റിച്ച്‌ അങ്ങനെ പറയു​ന്നത്‌? കാരണം, നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ ദൈവ​ത്തി​ന്റെ ജ്ഞാനവും നീതി​യും സ്‌നേ​ഹ​വും എല്ലാം ബൈബിൾ കാണി​ച്ചു​ത​രു​ന്നു. കൂടാതെ നമ്മൾ യഹോ​വയെ അറിയാ​നും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​കാ​നും യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന കാര്യ​വും ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു.

18. യഹോവ തന്നിരി​ക്കുന്ന ‘തികവുറ്റ സമ്മാന​മായ’ ബൈബി​ളി​നോ​ടു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

18 ദൈവ​വ​ച​ന​മെന്ന ‘തികവുറ്റ സമ്മാനത്തെ’ നിസ്സാ​ര​മാ​യി കാണാൻ നമ്മളാ​രും ആഗ്രഹി​ക്കില്ല. (യാക്കോ. 1:17) അതു​കൊണ്ട്‌ നമുക്കു തുടർന്നും അതി​നോ​ടുള്ള നന്ദി കാണി​ക്കാം. അതിനു​വേണ്ടി ദൈവ​വ​ചനം വായി​ക്കു​ക​യും അതെക്കു​റിച്ച്‌ ധ്യാനി​ക്കു​ക​യും ചെയ്യാം. നമ്മൾ അങ്ങനെ ചെയ്യു​മ്പോൾ ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോവ നമ്മുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കും. അങ്ങനെ നമുക്ക്‌ ‘ദൈവ​ത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടാ​നും’ കഴിയും.—സുഭാ. 2:5.

ഗീതം 98 തിരു​വെ​ഴു​ത്തു​കൾ ദൈവപ്രചോദിതം

a യഹോവയോടു കൂടുതൽ അടുത്ത്‌ ചെല്ലാൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു. ദൈവ​ത്തി​ന്റെ ജ്ഞാനം, നീതി, സ്‌നേഹം എന്നീ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ഈ വിശു​ദ്ധ​പു​സ്‌തകം നമ്മളെ എന്തൊക്കെ കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു? അവയെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കു​ന്നതു ദൈവ​വ​ച​ന​ത്തോ​ടുള്ള നമ്മുടെ വിലമ​തി​പ്പു വർധി​പ്പി​ക്കും. കൂടാതെ നമ്മുടെ സ്വർഗീ​യ​പി​താ​വിൽനിന്ന്‌ ലഭിച്ചി​രി​ക്കുന്ന ഒരു സമ്മാന​മാ​യി അതിനെ കാണാൻ സഹായി​ക്കു​ക​യും ചെയ്യും.