വെബ്സൈറ്റിലെ ലേഖനങ്ങൾ
ആമുഖപേജിൽ വന്ന ലേഖനങ്ങൾ കാണാൻ
JW.ORG-ന്റെ ആമുഖപേജിൽ വരുന്ന ലേഖനങ്ങൾ പല സഹോദരങ്ങളും ശുശ്രൂഷയിൽ ഉപയോഗിക്കാറുണ്ട്. അവ ഇലക്ട്രോണിക് രൂപത്തിൽ അയച്ചുകൊടുക്കാൻ എളുപ്പമാണ്. കൂടാതെ ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ ഇന്നു ലോകത്ത് നടക്കുന്നത് എങ്ങനെയെന്ന് അവ മിക്കപ്പോഴും വിശദീകരിക്കുകയും ചെയ്യുന്നു. ആമുഖപേജിലെ ലേഖനങ്ങളെക്കുറിച്ച് അവ “നമ്മുടെ ഇപ്പോഴത്തെ പ്രസംഗപ്രവർത്തനരീതിക്ക് ഏറ്റവും പറ്റിയവയാണ്” എന്ന് ഒരു സഹോദരൻ എഴുതി.
എന്നാൽ ആമുഖപേജിലെ ലേഖനങ്ങൾ ഇടയ്ക്കിടെ മാറും. അതുകൊണ്ട് മുമ്പ് വന്ന ലേഖനങ്ങൾ നമുക്ക് എങ്ങനെ കണ്ടുപിടിക്കാം?
JW.ORG-ന്റെ ആമുഖപേജിൽ മുകൾഭാഗത്തായുള്ള “കൂടുതൽ കാണാം” എന്ന ലിങ്കിൽ തൊടുക. മൊബൈലിലാണെങ്കിൽ “സവിശേഷമായവ” എന്നതിനു കീഴിൽ കൊടുത്തിരിക്കുന്ന ലേഖനങ്ങൾക്കുശേഷമായിരിക്കും അതു കാണുന്നത്. ആ ലിങ്കിൽ തൊടുമ്പോൾ “ആമുഖപേജിൽ ഈയിടെ വന്നത്” എന്ന പേജ് തുറന്നുവരും. അടുത്തിടെ ആമുഖപേജിൽ വന്ന ലേഖനങ്ങൾ അവിടെനിന്ന് കിട്ടും.
JW.ORG-ലോ JW ലൈബ്രറിയിലോ “ലൈബ്രറി” എന്ന ഭാഗത്ത് “ലേഖനപരമ്പര” എന്നതിലെ “മറ്റു വിഷയങ്ങൾ” നോക്കുക. ആമുഖപേജിൽ വന്ന പല ലേഖനങ്ങളും ഇവിടെ കാണാം.