കൂടുതൽ പഠിക്കാനായി . . .
“പുതുതായി വന്നത്” എന്ന ഭാഗം നന്നായി ഉപയോഗിക്കാം
JW ലൈബ്രറിയിലും jw.org സൈറ്റിലും “പുതുതായി വന്നത്” എന്ന ഭാഗത്ത്, പുറത്തിറങ്ങിയ ഏറ്റവും പുതിയ വിവരങ്ങൾ കാണാം. നിങ്ങൾക്ക് എങ്ങനെ ഈ ഭാഗം നന്നായി ഉപയോഗിക്കാം?
JW ലൈബ്രറി
പുതുതായി പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ അതതു ലേഖനപരമ്പരയുടെ കീഴിലായിരിക്കും വരുന്നത്. “പുതുതായി വന്നത്” (“What’s New”) എന്ന ഭാഗത്തുനിന്ന് ആ ലേഖനപരമ്പര അപ്ഡേറ്റ് ചെയ്താൽ ഏറ്റവും മുകളിലായി പുതിയ ലേഖനം കാണാം.
മാസികകൾപോലുള്ള വലിയ പ്രസിദ്ധീകരണങ്ങൾ ഒറ്റയടിക്ക് വായിച്ച് തീർക്കാൻ കഴിയില്ലായിരിക്കാം. അതുകൊണ്ട് അവ “ഇഷ്ടപ്പെട്ടവ” (“Favorites”) എന്നതിൽ ചേർക്കാവുന്നതാണ്. അങ്ങനെയാകുമ്പോൾ പിന്നീട് അവ എളുപ്പം കണ്ടുപിടിക്കാനും വായന തുടരാനും സാധിക്കും. വായിച്ചുതീർന്നാൽ “ഇഷ്ടപ്പെട്ടവ” എന്നതിൽനിന്ന് അവ നീക്കുകയും ചെയ്യാം.
JW.ORG
വാർത്തകളും അറിയിപ്പുകളും പോലുള്ള ചില വിവരങ്ങൾ jw.org വെബ്സൈറ്റിൽ മാത്രമേ വരാറുള്ളൂ. അവ JW ലൈബ്രറിയിൽ കാണില്ല. അതുകൊണ്ട് ഏറ്റവും പുതിയ ലേഖനങ്ങൾ കാണാൻ വെബ്സൈറ്റിലെ “പുതുതായി വന്നത്” എന്നതിനു കീഴിലുള്ള വിവരങ്ങൾ പതിവായി നോക്കുക.