വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 10

നിങ്ങൾ സ്‌നാ​ന​മേൽക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

നിങ്ങൾ സ്‌നാ​ന​മേൽക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ഓരോ​രു​ത്ത​രും സ്‌നാ​ന​മേൽക്കുക.”—പ്രവൃ. 2:38, NIBV.

ഗീതം 34 നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

ചുരുക്കം a

1-2. (എ) ബൈബിൾവി​ദ്യാർഥി​കൾ സ്‌നാ​ന​മേൽക്കു​മ്പോ​ഴത്തെ ആ രംഗം വിവരി​ക്കുക. (ബി) ഈ ലേഖന​ത്തിൽ എന്തു പഠിക്കും?

 ഒരു കൂട്ടം ബൈബിൾവി​ദ്യാർഥി​കൾ സ്‌നാ​ന​മേൽക്കാൻ ഒരുങ്ങി​നിൽക്കു​ക​യാണ്‌. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പുള്ള രണ്ടു ചോദ്യ​ങ്ങൾക്ക്‌ ഉറച്ച​ബോ​ധ്യ​ത്തോ​ടെ അവർ പറയുന്ന മറുപടി നിങ്ങൾ കേൾക്കു​ന്നു. കൂട്ടു​കാ​രു​ടെ​യും വീട്ടു​കാ​രു​ടെ​യും മുഖത്ത്‌ സന്തോ​ഷ​വും അഭിമാ​ന​വും വിരി​യു​ന്നുണ്ട്‌. ഇനി, സ്‌നാ​നാർഥി​കൾ വെള്ളത്തിൽനിന്ന്‌ പൊങ്ങി​വ​രു​മ്പോൾ അവരുടെ മുഖം സന്തോ​ഷം​കൊണ്ട്‌ തിളങ്ങു​ന്ന​തും കാണാം. കാഴ്‌ച​ക്കാ​രു​ടെ കൈയ​ടി​യും കേൾക്കു​ന്നുണ്ട്‌. ഓരോ ആഴ്‌ച​യി​ലും ശരാശരി ആയിര​ങ്ങ​ളാ​ണു ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്നത്‌.

2 സ്‌നാ​ന​മേൽക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ ഈ ദുഷ്ട​ലോ​കത്ത്‌ നിങ്ങളെ വളരെ വിലപ്പെട്ട ഒരാളാ​യി യഹോവ കാണു​ന്നുണ്ട്‌. കാരണം നിങ്ങൾ ‘യഹോ​വയെ അന്വേ​ഷി​ക്കുന്ന’ ഒരാളാ​ണ​ല്ലോ. (സങ്കീ. 14:1, 2) നിങ്ങൾ ചെറു​പ്പ​ക്കാ​രോ പ്രായ​മു​ള്ള​വ​രോ ആയിരു​ന്നാ​ലും ഈ ലേഖനം നിങ്ങൾക്കു​വേ​ണ്ടി​യു​ള്ള​താണ്‌. ഇനി, നമ്മളിൽ ചിലർ ഇതി​നോ​ടകം സ്‌നാ​ന​പ്പെ​ട്ട​വ​രാ​യി​രി​ക്കാം. പക്ഷേ നമ്മളും യഹോ​വയെ എന്നെന്നും സേവി​ക്കാ​നുള്ള തീരു​മാ​നം ശക്തമാ​ക്കണം. അതു​കൊണ്ട്‌ യഹോ​വയെ സേവി​ക്കേ​ണ്ട​തി​ന്റെ മൂന്നു കാരണ​ത്തെ​ക്കു​റിച്ച്‌ നോക്കാം.

സത്യ​ത്തെ​യും നീതി​യെ​യും സ്‌നേഹിക്കുക

യഹോ​വ​യു​ടെ പേരിനെ സാത്താൻ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി നിന്ദി​ച്ചി​ട്ടുണ്ട്‌, ഇപ്പോ​ഴും അതു തുടരു​ന്നു (3-4 ഖണ്ഡികകൾ കാണുക)

3. എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ ദാസർ സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നത്‌? (സങ്കീർത്തനം 119:128, 163)

3 ‘സത്യത്തെ സ്‌നേ​ഹി​ക്കാൻ’ യഹോവ തന്റെ ജനത്തോ​ടു കല്പിച്ചു. (സെഖ. 8:19) നീതി അന്വേ​ഷി​ക്കാൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു. (മത്താ. 5:6) അതിന്റെ അർഥം ഒരു വ്യക്തി നല്ലതും ശരിയും ദൈവ​മു​മ്പാ​കെ ശുദ്ധവും ആയ കാര്യങ്ങൾ ചെയ്യാ​നുള്ള ശക്തമായ ആഗ്രഹം വളർത്തി​യെ​ടു​ക്കണം എന്നാണ്‌. നിങ്ങൾ സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? ഉണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. നിങ്ങൾ നുണക​ളും അന്യാ​യ​വും ദുഷ്ടത​യും വെറു​ക്കു​ന്നു. (സങ്കീർത്തനം 119:128, 163 വായി​ക്കുക.) നുണ പറയു​ന്നവർ ഈ ലോക​ത്തി​ന്റെ ഭരണാ​ധി​കാ​രി​യായ സാത്താനെ അനുക​രി​ക്കു​ക​യാണ്‌. (യോഹ. 8:44; 12:31) യഹോ​വ​യു​ടെ വിശു​ദ്ധ​മായ പേരിനെ ദുഷി​ക്കുക എന്നതാണു സാത്താന്റെ ലക്ഷ്യങ്ങ​ളിൽ ഒന്ന്‌. ഏദെനി​ലെ ധിക്കാ​ര​ത്തി​ന്റെ സമയം​മു​തൽ ഇങ്ങോട്ട്‌ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള നുണകൾ സാത്താൻ പ്രചരി​പ്പി​ക്കു​ക​യാണ്‌. യഹോവ സത്യസ​ന്ധ​ന​ല്ലെ​ന്നും മനുഷ്യ​രിൽനിന്ന്‌ നന്മ പിടി​ച്ചു​വെ​ക്കുന്ന സ്വാർഥ​നായ ഒരു ഭരണാ​ധി​കാ​രി​യാ​ണെ​ന്നും സാത്താൻ വരുത്തി​ത്തീർത്തി​രി​ക്കു​ന്നു. (ഉൽപ. 3:1, 4, 5) അതു​കൊ​ണ്ടു​തന്നെ പൊതു​വേ ആളുക​ളു​ടെ മനസ്സിൽ യഹോ​വ​യെ​ക്കു​റിച്ച്‌ മോശ​മായ ഒരു ചിത്ര​മാ​ണു​ള്ളത്‌. ആളുകൾ സത്യത്തെ സ്‌നേ​ഹി​ക്കാ​തെ​വ​രു​മ്പോൾ അനീതി​യും ദുഷ്ടത​യും പ്രവർത്തി​ക്കു​ന്ന​തി​ലേക്ക്‌ അവരെ നയിക്കാൻ സാത്താന്‌ എളുപ്പ​മാ​യി​രി​ക്കും.—റോമ. 1:25-31.

4. ‘സത്യത്തി​ന്റെ ദൈവ​മാണ്‌’ താനെന്ന്‌ യഹോവ എങ്ങനെ​യാ​ണു തെളി​യി​ച്ചി​രി​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

4 യഹോവ ‘സത്യത്തി​ന്റെ ദൈവ​മാണ്‌.’ (സങ്കീ. 31:5) അതു​കൊണ്ട്‌, തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ യഹോവ സത്യ​ത്തെ​ക്കു​റിച്ച്‌ ഒരുപാ​ടു കാര്യങ്ങൾ പഠിപ്പി​ക്കു​ന്നു. അങ്ങനെ സാത്താന്റെ നുണക​ളിൽനിന്ന്‌ യഹോവ അവരെ സംരക്ഷി​ക്കു​ന്നു. ഇനി, സത്യസ​ന്ധ​രാ​യി​രി​ക്കാ​നും നീതി​യോ​ടെ കാര്യങ്ങൾ ചെയ്യാ​നും യഹോവ തന്റെ ദാസന്മാ​രെ പഠിപ്പി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. ആത്മാഭി​മാ​ന​വും മനസ്സമാ​ധാ​ന​വും ഉണ്ടായി​രി​ക്കാൻ അത്‌ അവരെ സഹായി​ക്കു​ന്നു. (സുഭാ. 13:5, 6) ബൈബിൾ പഠിച്ച​പ്പോൾ നിങ്ങളു​ടെ കാര്യ​ത്തി​ലും യഹോവ ഇതു​പോ​ലെ​യെ​ല്ലാം ചെയ്‌തി​ല്ലേ? യഹോവ പറഞ്ഞ വഴിയി​ലൂ​ടെ പോകു​ന്ന​താ​ണു മനുഷ്യർക്ക്‌ ഏറ്റവും നല്ലതെന്നു നിങ്ങൾ പഠിച്ചു, സ്വന്തം ജീവി​ത​ത്തിൽ അത്‌ അനുഭ​വി​ച്ച​റി​ഞ്ഞു. (യശ. 48:17) അതു​കൊണ്ട്‌ ദൈവം ശരി​യെന്നു പറയുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ഇപ്പോൾ ആഗ്രഹി​ക്കു​ന്നു. (മത്താ. 6:33) കൂടാതെ സത്യത്തി​നു​വേണ്ടി വാദി​ക്കാ​നും ദൈവ​മായ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കുന്ന നുണകൾ തെറ്റാ​ണെന്നു തെളി​യി​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കു​ന്നു. എന്നാൽ അത്‌ എങ്ങനെ ചെയ്യാൻ കഴിയും?

5. സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം?

5 ‘ഞാൻ സാത്താന്റെ നുണകളെ എതിർക്കു​ക​യും സത്യത്തി​നു​വേണ്ടി നിൽക്കു​ക​യും ചെയ്യും; യഹോ​വയെ എന്റെ പരമാ​ധി​കാ​രി​യാ​ക്കു​ക​യും യഹോവ ശരി​യെന്നു പറയുന്ന വഴിയി​ലൂ​ടെ പോകു​ക​യും ചെയ്യും’ എന്നു തെളി​യി​ക്കുന്ന ഒരു ജീവി​ത​രീ​തി നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാ​നാ​കും. നിങ്ങൾക്ക്‌ അതിന്‌ എന്തു ചെയ്യാം? ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചെന്നു പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുക. എന്നിട്ട്‌ സ്‌നാ​ന​പ്പെ​ട്ടു​കൊണ്ട്‌ ആ തീരു​മാ​നം മറ്റുള്ള​വരെ അറിയി​ക്കുക. സ്‌നാ​ന​പ്പെ​ടാൻ ശരിക്കും ഒരാളെ പ്രേരി​പ്പി​ക്കുന്ന ഒന്നാണു സത്യ​ത്തോ​ടും നീതി​യോ​ടും ഉള്ള സ്‌നേഹം.

യേശു​ക്രി​സ്‌തു​വി​നെ നിങ്ങൾ സ്‌നേഹിക്കുന്നു

6. യേശു​ക്രി​സ്‌തു​വി​നെ സ്‌നേ​ഹി​ക്കാ​നുള്ള എന്തൊക്കെ കാരണങ്ങൾ സങ്കീർത്തനം 45:4-ൽ കാണാം?

6 എന്തു​കൊ​ണ്ടാ​ണു നിങ്ങൾ യേശു​ക്രി​സ്‌തു​വി​നെ സ്‌നേ​ഹി​ക്കു​ന്നത്‌? ചില കാരണങ്ങൾ സങ്കീർത്തനം 45:4-ൽ കാണാം. (വായി​ക്കുക.) യേശു സത്യത്തി​നും നീതി​ക്കും താഴ്‌മ​യ്‌ക്കും വലിയ വിലകല്പിക്കുന്നു. നിങ്ങൾ സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ തീർച്ച​യാ​യും യേശു​വി​നെ​യും സ്‌നേ​ഹി​ക്കും. യേശു ധൈര്യ​ത്തോ​ടെ സത്യത്തി​നും നീതി​ക്കും വേണ്ടി സംസാ​രിച്ച സന്ദർഭം നിങ്ങൾ ഓർക്കു​ന്നു​ണ്ടോ? (യോഹ. 18:37) എന്നാൽ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാൻ യേശു എങ്ങനെ​യാ​ണു പഠിപ്പി​ച്ചത്‌?

7. യേശു​വി​ന്റെ താഴ്‌മ നിങ്ങൾ ഇഷ്ടപ്പെ​ടാൻ കാരണം എന്താണ്‌?

7 എന്താണു താഴ്‌മ എന്നു യേശു തന്റെ ജീവി​ത​ത്തി​ലൂ​ടെ കാണി​ച്ചു​തന്നു. ഉദാഹ​ര​ണ​ത്തിന്‌, തന്നി​ലേക്കു ശ്രദ്ധ ആകർഷി​ക്കാ​തെ യേശു എപ്പോ​ഴും പിതാ​വി​നാ​ണു മഹത്ത്വം കൊടു​ത്തി​രു​ന്നത്‌. (മർക്കോ. 10:17, 18; യോഹ. 5:19) എന്തു​കൊ​ണ്ടാ​ണു യേശു താഴ്‌മ കാണി​ക്കു​ന്നത്‌? കാരണം യേശു പിതാ​വി​നെ സ്‌നേ​ഹി​ക്കു​ക​യും പിതാ​വി​ന്റെ താഴ്‌മ പകർത്തു​ക​യും ചെയ്യുന്നു. (സങ്കീ. 18:35; എബ്രാ. 1:3) യേശു​വി​ന്റെ താഴ്‌മ കാണു​മ്പോൾ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? പിതാ​വി​ന്റെ ഗുണങ്ങൾ നന്നായി പകർത്തുന്ന യേശു​വി​നെ കൂടുതൽ സ്‌നേ​ഹി​ക്കാ​നും അനുഗ​മി​ക്കാ​നും തോന്നു​ന്നി​ല്ലേ?

8. രാജാ​വായ യേശു​വി​നെ നമ്മൾ സ്‌നേ​ഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 രാജാ​വായ യേശു​വി​നെ നമ്മൾ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. കാരണം യേശു ഏറ്റവും നല്ല ഭരണാ​ധി​കാ​രി​യാണ്‌. യഹോ​വ​ത​ന്നെ​യാ​ണു യേശു​വി​നെ പരിശീ​ലി​പ്പി​ക്കു​ക​യും രാജാ​വാ​ക്കു​ക​യും ചെയ്‌തത്‌. (യശ. 50:4, 5) ഇനി, യേശു കാണിച്ച ആത്മത്യാ​ഗ​സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. (യോഹ. 13:1) ഇങ്ങനെ​യൊ​രു രാജാ​വി​നെ സ്‌നേ​ഹി​ക്കാൻ നമ്മൾ കടപ്പെ​ട്ടി​രി​ക്കു​ന്നു. തന്നെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നവർ തന്റെ കല്പനകൾ അനുസ​രി​ച്ചു​കൊണ്ട്‌ ആ സ്‌നേഹം തെളി​യി​ക്കു​മെന്നു യേശു പറഞ്ഞു. അങ്ങനെ​യു​ള്ള​വരെ യേശു തന്റെ സ്‌നേ​ഹി​ത​രാ​യി കാണു​ക​യും ചെയ്യും. (യോഹ. 14:15; 15:14, 15) യഹോ​വ​യു​ടെ മകന്റെ സുഹൃ​ത്താ​യി​രി​ക്കു​ന്നത്‌ എത്ര വലി​യൊ​രു ബഹുമ​തി​യാണ്‌!

9. ക്രിസ്‌ത്യാ​നി​ക​ളു​ടെ സ്‌നാനം യേശു​വി​ന്റെ സ്‌നാ​ന​ത്തോ​ടു സമാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

9 തന്റെ അനുഗാ​മി​കൾ സ്‌നാ​ന​പ്പെ​ടണം എന്നതു യേശു​വി​ന്റെ കല്പനകളിൽ ഒന്നാണ്‌. (മത്താ. 28:19, 20) യേശു​തന്നെ അതിനു മാതൃക വെച്ചു. യേശു​വി​ന്റെ സ്‌നാ​ന​ത്തി​നും അനുഗാ​മി​ക​ളു​ടെ സ്‌നാ​ന​ത്തി​നും ചില വ്യത്യാ​സ​ങ്ങ​ളുണ്ട്‌. (“ യേശു​വി​ന്റെ സ്‌നാ​ന​വും അനുഗാ​മി​ക​ളു​ടെ സ്‌നാ​ന​വും—വ്യത്യാ​സം” എന്ന ചതുരം കാണുക.) എന്നാൽ ചില സമാന​ത​ക​ളു​മുണ്ട്‌. സ്‌നാ​ന​പ്പെ​ട്ട​പ്പോൾ യേശു പിതാ​വി​ന്റെ ഇഷ്ടം ചെയ്യാൻവേണ്ടി തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. (എബ്രാ. 10:7) അതു​പോ​ലെ ക്രിസ്‌തു​വി​ന്റെ അനുഗാ​മി​ക​ളും സ്‌നാ​ന​മേൽക്കു​ന്ന​തി​ലൂ​ടെ, തുടർന്നുള്ള തങ്ങളുടെ ജീവിതം സ്വന്തം ഇഷ്ടമനു​സ​രി​ച്ചല്ല യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യി​ലാ​യി​രി​ക്കു​മെന്നു കാണി​ക്കു​ക​യാണ്‌. അങ്ങനെ അവർ അവരുടെ യജമാ​നന്റെ മാതൃക അനുക​രി​ക്കു​ന്നു.

10. (എ) യേശു​വി​നെ സ്‌നേ​ഹി​ക്കാൻ നിങ്ങൾക്ക്‌ എന്തെല്ലാം കാരണ​ങ്ങ​ളുണ്ട്‌? (ബി) ആ സ്‌നേഹം എന്തു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കണം?

10 യേശു യഹോ​വ​യു​ടെ ഏകജാ​ത​നായ മകനും നമ്മളെ ഭരിക്കു​ന്ന​തി​നു​വേണ്ടി ദൈവം നിയമിച്ച രാജാ​വും ആണെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു. അതു​പോ​ലെ യേശു താഴ്‌മ​യു​ള്ള​വ​നാ​ണെ​ന്നും പിതാ​വി​ന്റെ തനിപ്പ​കർപ്പാ​ണെ​ന്നും നമുക്ക്‌ അറിയാം. യേശു വിശന്നി​രി​ക്കു​ന്ന​വർക്ക്‌ ആഹാര​വും നിരു​ത്സാ​ഹി​തർക്ക്‌ ആശ്വാ​സ​വും നൽകി. രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (മത്താ. 14:14-21) ഇന്നു യേശു സഭയെ നയിക്കുന്ന വിധവും നമ്മൾ കാണുന്നു. (മത്താ. 23:10) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ യേശു ഭാവി​യിൽ ഇതിലും വലിയ കാര്യങ്ങൾ ചെയ്യു​മെന്നു നമുക്ക്‌ അറിയാം. യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം? ആ മാതൃ​ക​യ്‌ക്കു ചേർച്ച​യിൽ ജീവി​ച്ചു​കൊണ്ട്‌. (യോഹ. 14:21) അതിനു​വേണ്ടി ചെയ്യാൻ കഴിയുന്ന ഒരു കാര്യം ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്ന​താണ്‌.

ദൈവ​മായ യഹോ​വയെ നിങ്ങൾ സ്‌നേഹിക്കുന്നു

11. സ്‌നാ​ന​മേൽക്കേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം എന്താ​ണെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌?

11 സ്‌നാ​ന​മേൽക്കേ​ണ്ട​തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം എന്താണ്‌? ഏറ്റവും വലിയ കല്പന ഏതാണ്‌ എന്നതി​നെ​ക്കു​റിച്ച്‌ യേശു പറഞ്ഞു: “നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കണം.” (മർക്കോ. 12:30) നിങ്ങൾക്ക്‌ യഹോ​വ​യോട്‌ അത്തരത്തി​ലുള്ള സ്‌നേ​ഹ​മു​ണ്ടോ?

നിങ്ങൾ ഇതുവരെ ആസ്വദി​ച്ചി​ട്ടുള്ള എല്ലാ നന്മകളു​ടെ​യും ഇനി ആസ്വദി​ക്കാൻപോ​കു​ന്ന​വ​യു​ടെ​യും ഉറവിടം യഹോ​വ​യാണ്‌ (12-13 ഖണ്ഡികകൾ കാണുക)

12. നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നത്‌? (ചിത്ര​വും കാണുക.)

12 യഹോ​വയെ സ്‌നേ​ഹി​ക്കാൻ ഒരുപാ​ടു കാരണ​ങ്ങ​ളുണ്ട്‌. “ജീവന്റെ ഉറവ്‌” യഹോ​വ​യാണ്‌. കൂടാതെ “എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും” യഹോ​വ​യാ​ണു തരുന്നത്‌ എന്നും ബൈബിൾ പറയുന്നു. (സങ്കീ. 36:9; യാക്കോ. 1:17) അതെ, നിങ്ങൾ ഇന്ന്‌ ആസ്വദി​ക്കുന്ന ഓരോ നന്മയും, എല്ലാം ഉദാര​മാ​യി നൽകുന്ന സ്‌നേ​ഹ​വാ​നായ ദൈവ​ത്തിൽനി​ന്നാ​ണു വരുന്നത്‌.

13. മോച​ന​വില വില​യേ​റിയ ഒരു സമ്മാന​മാ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

13 യഹോവ നമുക്കു തന്നിട്ടുള്ള വില​യേ​റിയ ഒരു സമ്മാന​മാ​ണു മോച​ന​വില. എന്തു​കൊണ്ട്‌? യഹോ​വ​യും പുത്ര​നായ യേശു​വും തമ്മിലു​ണ്ടാ​യി​രുന്ന അടുത്ത സ്‌നേ​ഹ​ബ​ന്ധ​ത്തെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക. പിതാവ്‌ തന്നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും താൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും യേശു പറഞ്ഞു. (യോഹ. 10:17; 14:31) കോടി​ക്ക​ണ​ക്കി​നു വർഷം സ്വർഗ​ത്തിൽ ഒരുമി​ച്ചാ​യി​രു​ന്ന​പ്പോൾ അവർ തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാ​യി​ത്തീർന്നു. (സുഭാ. 8:22, 23, 30) അതു​കൊ​ണ്ടു​തന്നെ കഷ്ടതകൾ അനുഭ​വിച്ച്‌ മരിക്കാൻ ആ മകനെ അനുവ​ദി​ച്ച​പ്പോൾ ദൈവ​ത്തിന്‌ എത്രമാ​ത്രം വേദന തോന്നി​യി​രി​ക്കും! നിങ്ങൾ ഉൾപ്പെടെ എല്ലാ മനുഷ്യ​രെ​യും യഹോവ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടാ​ണു നിങ്ങളും മറ്റുള്ള​വ​രും എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​തി​നു​വേണ്ടി തന്റെ പ്രിയ മകനെ ഒരു ബലിയാ​യി നൽകാൻ യഹോവ തയ്യാറാ​യത്‌. (യോഹ. 3:16; ഗലാ. 2:20) ദൈവത്തെ സ്‌നേ​ഹി​ക്കാൻ ഇതിലും വലി​യൊ​രു കാരണ​മു​ണ്ടോ?

14. ജീവി​ത​ത്തിൽ വെക്കാൻ കഴിയുന്ന ഏറ്റവും നല്ല ലക്ഷ്യം ഏതാണ്‌?

14 യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിച്ച​പ്പോൾ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേ​ഹ​വും കൂടി. ഇന്നും എന്നെന്നും ദൈവ​ത്തോ​ടു കൂടുതൽ അടുക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്നതിനു സംശയ​മില്ല. അതിനു നിങ്ങൾക്കു കഴിയു​ക​യും ചെയ്യും. തന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ നിങ്ങൾ പ്രവർത്തി​ക്കാൻ യഹോവ സ്‌നേ​ഹ​ത്തോ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സുഭാ. 23:15, 16) വാക്കു​ക​ളി​ലൂ​ടെ മാത്രമല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും അതു ചെയ്യാൻ കഴിയും. നിങ്ങൾ ശരിക്കും യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നു ജീവി​ത​രീ​തി​യി​ലൂ​ടെ തെളി​യി​ക്കാ​നാ​കും. (1 യോഹ. 5:3) ജീവി​ത​ത്തിൽ നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഏറ്റവും നല്ല ലക്ഷ്യം അതുത​ന്നെ​യാണ്‌.

15. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ തെളി​യി​ക്കാം?

15 യഹോ​വ​യോ​ടു നിങ്ങൾക്കുള്ള സ്‌നേഹം എങ്ങനെ തെളി​യി​ക്കാം? ആദ്യം​തന്നെ, ഏകസത്യ​ദൈ​വ​മായ യഹോ​വ​യ്‌ക്കു നിങ്ങൾ ജീവിതം സമർപ്പി​ക്കു​ന്നെന്നു പറഞ്ഞു​കൊണ്ട്‌ പ്രത്യേ​കം പ്രാർഥി​ക്കുക. (സങ്കീ. 40:8) എന്നിട്ട്‌ സ്‌നാ​ന​മേ​റ്റു​കൊണ്ട്‌ ജീവിതം ദൈവ​ത്തി​നു സമർപ്പി​ച്ചു എന്നതിനു തെളിവ്‌ നൽകുക. ഈ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ ആ സന്ദർഭം നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​മുള്ള, വളരെ പ്രധാ​ന​പ്പെട്ട ഒരു നിമി​ഷ​മാ​യി​രി​ക്കും. അതോടെ നിങ്ങൾ ഒരു പുതിയ ജീവി​ത​ത്തി​നു തുടക്കം കുറി​ക്കു​ക​യാണ്‌. ഇനിയുള്ള ജീവിതം നിങ്ങൾക്കു​വേ​ണ്ടി​യു​ള്ളതല്ല, യഹോ​വ​യ്‌ക്കു​വേ​ണ്ടി​യു​ള്ള​താ​യിരി​ക്കും. (റോമ. 14:8; 1 പത്രോ. 4:1, 2) അതു വലി​യൊ​രു തീരു​മാ​ന​മാ​യി നിങ്ങൾക്കു തോന്നി​യേ​ക്കാം. അത്‌ അങ്ങനെ​യാ​ണു​താ​നും. എന്നാൽ ഏറ്റവും നല്ല ജീവി​ത​ത്തി​ലേ​ക്കുള്ള വാതി​ലാ​ണു സ്‌നാ​ന​മേൽക്കു​ന്ന​തി​ലൂ​ടെ തുറന്നു​കി​ട്ടു​ന്നത്‌. അത്‌ എങ്ങനെ​യാണ്‌?

16. സങ്കീർത്തനം 41:12 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി ജീവിതം സമർപ്പി​ക്കു​ന്ന​വരെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ക്കു​ന്നത്‌?

16 ഉദാര​മാ​യി കൊടു​ക്കുന്ന കാര്യ​ത്തിൽ ഏറ്റവും നല്ല മാതൃ​ക​യാണ്‌ യഹോവ. നമ്മൾ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്നത്‌ എന്തായി​രു​ന്നാ​ലും യഹോവ എപ്പോ​ഴും പല മടങ്ങ്‌ തിരിച്ചു തരും. (മർക്കോ. 10:29, 30) ഈ നശിച്ചു​കൊ​ണ്ടി​രി​ക്കുന്ന ലോക​ത്തിൽപ്പോ​ലും സന്തോ​ഷ​വും സംതൃ​പ്‌തി​യും നിറഞ്ഞ ഏറ്റവും നല്ലൊരു ജീവിതം യഹോവ നമുക്കു നൽകുന്നു. അത്‌ ഒരു തുടക്കം മാത്ര​മാണ്‌. സ്‌നാ​ന​ത്തോ​ടെ തുടങ്ങുന്ന നിങ്ങളു​ടെ ജീവിതം എന്നെന്നും തുടർന്നു​കൊ​ണ്ടു​പോ​കാ​വുന്ന ഒന്നാണ്‌. പ്രിയ പിതാ​വി​നെ നിങ്ങൾക്ക്‌ എന്നേക്കും സേവി​ക്കാ​നാ​കും. നിങ്ങൾക്കി​ട​യി​ലുള്ള ആ സ്‌നേ​ഹ​ബന്ധം വളർന്നു​കൊ​ണ്ടേ​യി​രി​ക്കും. ദൈവ​ത്തെ​പ്പോ​ലെ നിങ്ങൾക്കും എന്നെന്നും ജീവി​ക്കാ​നാ​കും.—സങ്കീർത്തനം 41:12 വായി​ക്കുക.

17. ഇതുവരെ യഹോ​വ​യ്‌ക്കു ലഭിക്കാത്ത എന്തു കൊടു​ക്കാൻ നിങ്ങൾക്കു കഴിയും?

17 സമർപ്പിച്ച്‌ സ്‌നാ​ന​പ്പെ​ടു​മ്പോൾ വളരെ മൂല്യ​മുള്ള ഒന്ന്‌ യഹോ​വ​യ്‌ക്കു കൊടു​ക്കാ​നുള്ള അവസര​മാ​ണു നിങ്ങൾക്കു ലഭിക്കു​ന്നത്‌. ഇതുവരെ അനുഭ​വി​ച്ചി​ട്ടുള്ള എല്ലാ നല്ല കാര്യ​ങ്ങ​ളും സന്തോ​ഷ​ക​ര​മായ നിമി​ഷ​ങ്ങ​ളും ആ പിതാവ്‌ തന്നതാണ്‌. അതിനു പകരമാ​യി സ്വർഗ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും ഉടമയായ ദൈവ​ത്തിന്‌ ഇതുവരെ ലഭിക്കാത്ത ഒന്നു കൊടു​ക്കാൻ നിങ്ങൾക്കു കഴിയും: നിങ്ങളു​ടെ മനസ്സോ​ടെ​യുള്ള വിശ്വ​സ്‌ത​സേ​വനം. (ഇയ്യോ. 1:8; 41:11; സുഭാ. 27:11) നിങ്ങളു​ടെ ജീവി​തം​കൊണ്ട്‌ ചെയ്യാൻ കഴിയുന്ന ഇതിലും വലിയ എന്താണു​ള്ളത്‌? യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​മാ​ണു സ്‌നാ​ന​പ്പെ​ടു​ന്ന​തി​നുള്ള ഏറ്റവും മികച്ച കാരണം. അതിന്‌ യാതൊ​രു സംശയ​വു​മില്ല.

ഇനി എന്താണു തടസ്സം?

18. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കാ​വുന്ന ചില ചോദ്യ​ങ്ങൾ ഏതൊ​ക്കെ​യാണ്‌?

18 സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ തയ്യാറാ​ണോ? അതിന്റെ ഉത്തരം നിങ്ങൾക്കേ പറയാൻ കഴിയൂ. ‘എന്താണു തടസ്സം’ എന്നു ചിന്തി​ക്കു​ന്നത്‌ ഒരുപക്ഷേ തീരു​മാ​ന​മെ​ടു​ക്കാൻ സഹായി​ച്ചേ​ക്കും. (പ്രവൃ. 8:36) ഇപ്പോൾ നമ്മൾ പഠിച്ച മൂന്നു കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ വീണ്ടും ഒന്ന്‌ ഓർക്കാം. ഒന്നാമ​താ​യി: നിങ്ങൾ സത്യ​ത്തെ​യും നീതി​യെ​യും സ്‌നേ​ഹി​ക്കു​ന്നു. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എല്ലാവ​രും സത്യം സംസാ​രി​ക്കു​ക​യും നീതി​യോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന ആ ദിവസം വന്നുകാ​ണാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ?’ രണ്ടാമ​താ​യി: യേശു​ക്രി​സ്‌തു​വി​നെ നിങ്ങൾ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘ദൈവ​ത്തി​ന്റെ മകൻ എന്റെ രാജാ​വാ​യി​രി​ക്കാ​നും ആ മകന്റെ മാതൃക പകർത്താ​നും ഞാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ?’ മൂന്നാ​മ​താ​യി: നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. അതാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘യഹോ​വയെ സേവി​ച്ചു​കൊണ്ട്‌ ആ പിതാ​വി​ന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ?’ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം ‘ഉണ്ട്‌’ എന്നാ​ണെ​ങ്കിൽ സ്‌നാ​ന​പ്പെ​ടാൻ ഇനി എന്തിനു താമസി​ക്കണം?പ്രവൃ. 16:33.

19. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മടിച്ചു​നിൽക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌, ഒരു ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കുക.

19 നിങ്ങൾ സ്‌നാ​ന​പ്പെ​ടാൻ മടിച്ചു​നിൽക്കു​ക​യാ​ണെ​ങ്കിൽ യേശു പറഞ്ഞ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്ന​തി​നെ ആഹാര​ത്തോ​ടാ​ണു യേശു താരത​മ്യം ചെയ്‌തത്‌. (യോഹ​ന്നാൻ 4:34 വായി​ക്കുക.) എന്തു​കൊ​ണ്ടാണ്‌? ആഹാരം നമ്മുടെ ആരോ​ഗ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള​താണ്‌. അതു​പോ​ലെ യഹോവ നമ്മളിൽനിന്ന്‌ ആവശ്യ​പ്പെ​ടുന്ന എല്ലാ കാര്യ​ങ്ങ​ളും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താ​ണെന്നു യേശു​വിന്‌ അറിയാം. നമുക്കു ദോഷം വരുന്ന ഒന്നും ചെയ്യാൻ യഹോവ ഒരിക്ക​ലും ആവശ്യ​പ്പെ​ടില്ല. നിങ്ങൾ സ്‌നാ​ന​പ്പെ​ടാൻ യഹോവ ആഗ്രഹി​ക്കു​ന്നു​ണ്ടോ? ഉണ്ട്‌. (പ്രവൃ. 2:38) അതു​കൊണ്ട്‌ ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാം: സ്‌നാ​ന​പ്പെ​ടാ​നുള്ള ദൈവ​ത്തി​ന്റെ കല്പന അനുസ​രി​ക്കു​ന്നതു നിങ്ങൾക്കു പ്രയോ​ജ​നമേ ചെയ്യൂ. ഒരു നല്ല ഭക്ഷണം കഴിക്കാൻ നിങ്ങൾ ഒരിക്ക​ലും മടി കാണി​ക്കി​ല്ലെ​ങ്കിൽ പിന്നെ സ്‌നാ​ന​പ്പെ​ടു​ന്ന​തിന്‌ എന്തിനു മടിച്ചു​നിൽക്കണം?

20. നമ്മൾ അടുത്ത ലേഖന​ത്തിൽ എന്തു പഠിക്കും?

20 പലരും സ്‌നാ​ന​പ്പെ​ടാൻ ഇപ്പോ​ഴും മടിച്ചു​നിൽക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ചിലർ പറയു​ന്നത്‌, “ഞാൻ ഇനിയും തയ്യാറാ​യി​ട്ടില്ല” എന്നായി​രി​ക്കാം. ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​പ്പെ​ടുക എന്നത്‌ ഒരാൾക്ക്‌ എടുക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും പ്രധാ​ന​പ്പെട്ട തീരു​മാ​ന​മാണ്‌. അതു​കൊ​ണ്ടു​തന്നെ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ നന്നായി ചിന്തി​ക്കണം. മാത്രമല്ല അതിനുള്ള യോഗ്യ​ത​യിൽ എത്താൻ നല്ല ശ്രമവും സമയവും ചെലവ​ഴി​ക്കണം. നിങ്ങൾ സ്‌നാ​ന​പ്പെ​ടാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അതിനു​വേണ്ടി തയ്യാറാ​കാൻ എന്തൊക്കെ ചെയ്യാം? അതിനുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ പഠിക്കും.

ഗീതം 28 യഹോ​വ​യു​ടെ സൗഹൃദം നേടുക

a ഓരോ ബൈബിൾവി​ദ്യാർഥി​യും എടുക്കേണ്ട വളരെ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മാ​ണു സ്‌നാ​ന​മേൽക്കുക എന്നത്‌. അതിനു വിദ്യാർഥി​യെ പ്രേരി​പ്പി​ക്കേണ്ട കാര്യം എന്തായി​രി​ക്കണം? ഒറ്റ വാക്കിൽ പറഞ്ഞാൽ സ്‌നേഹം. എന്തി​നോ​ടുള്ള സ്‌നേഹം? ആരോ​ടുള്ള സ്‌നേഹം? ഈ ലേഖന​ത്തിൽ, ആ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മൾ മനസ്സി​ലാ​ക്കും. കൂടാതെ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്നതി​നെ​ക്കു​റി​ച്ചും ചർച്ച ചെയ്യും.