വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 12

സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കുക

സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കുക

‘ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ ലോകാ​രം​ഭം​മു​തൽ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളി​ലൂ​ടെ വ്യക്തമാ​യി കാണാ​നും മനസ്സി​ലാ​ക്കാ​നും കഴിയു​ന്നു.’—റോമ. 1:20.

ഗീതം 6 ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷിക്കുന്നു

ചുരുക്കം a

1. യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ ഇയ്യോ​ബി​നെ സഹായിച്ച ഒരു കാര്യം എന്താണ്‌?

 ഇയ്യോബ്‌ തന്റെ ജീവി​ത​ത്തിൽ ഒരുപാ​ടു സംഭാ​ഷ​ണങ്ങൾ നടത്തി​യി​ട്ടുണ്ട്‌. അവയിൽ ഒരെണ്ണം വളരെ പ്രത്യേ​ക​ത​യു​ള്ള​താ​യി​രു​ന്നു. തന്റെ ദൈവ​മായ യഹോ​വ​യു​മാ​യുള്ള സംഭാ​ഷ​ണ​മാ​യി​രു​ന്നു അത്‌. താൻ വളരെ ജ്ഞാനി​യാ​ണെ​ന്നും തന്റെ ദാസന്മാർക്കു​വേണ്ടി കരുതാൻ ശക്തനാ​ണെ​ന്നും ഉള്ള ഇയ്യോ​ബി​ന്റെ വിശ്വാ​സം കൂടുതൽ ശക്തമാ​ക്കു​ന്ന​തി​നു യഹോവ പ്രകൃ​തി​യി​ലേക്ക്‌ അദ്ദേഹ​ത്തി​ന്റെ ശ്രദ്ധ തിരിച്ചു. ഉദാഹ​ര​ണ​ത്തിന്‌, മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി കരുതുന്ന തനിക്ക്‌ ഇയ്യോ​ബി​ന്റെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതാ​നാ​കു​മെന്ന്‌ യഹോവ അദ്ദേഹത്തെ ഓർമി​പ്പി​ച്ചു. (ഇയ്യോ. 38:39-41; 39:1, 5, 13-16) സൃഷ്ടി​ക​ളിൽനി​ന്നുള്ള അത്തരം ഉദാഹ​ര​ണങ്ങൾ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ വളരെ കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചു.

2. യഹോ​വ​യു​ടെ സൃഷ്ടി​കളെ നിരീ​ക്ഷി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

2 സൃഷ്ടി​കളെ നിരീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ നമുക്കും യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ കാര്യങ്ങൾ പഠിക്കാ​നാ​കും. എന്നാൽ എപ്പോ​ഴും അത്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. നമ്മൾ താമസി​ക്കു​ന്നത്‌ ഒരു നഗരത്തി​ലാ​ണെ​ങ്കിൽ പ്രകൃ​തി​ഭം​ഗി ആസ്വദി​ക്കാ​നുള്ള അവസരങ്ങൾ അവിടെ അധിക​മു​ണ്ടാ​കില്ല. ഇനി, മനോ​ഹ​ര​മായ ഒരു ഗ്രാമ​പ്ര​ദേ​ശ​ത്താ​ണു താമസി​ക്കു​ന്ന​തെ​ങ്കി​ലും സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാ​നും പഠിക്കാ​നും ഉള്ള സമയം നമുക്കി​ല്ലാ​യി​രി​ക്കും. അതു​കൊണ്ട്‌ സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാൻ സമയവും ശ്രമവും ചെലവ​ഴി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. കൂടാതെ യഹോ​വ​യും യേശു​വും എങ്ങനെ​യാ​ണു സൃഷ്ടി​കളെ ഉപയോ​ഗിച്ച്‌ പലതും പഠിപ്പി​ച്ച​തെ​ന്നും നമ്മൾ കാണും. പ്രകൃ​തി​യിൽനിന്ന്‌ കൂടുതൽ പഠിക്കാൻ എന്തു ചെയ്യാ​മെ​ന്നും മനസ്സി​ലാ​ക്കും.

സൃഷ്ടി​കളെ നിരീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

തന്റെ സൃഷ്ടികൾ ആദാം ആസ്വദി​ക്ക​ണ​മെ​ന്നും മൃഗങ്ങൾക്കെ​ല്ലാം പേരി​ട​ണ​മെ​ന്നും യഹോവ ആഗ്രഹി​ച്ചു (3-ാം ഖണ്ഡിക കാണുക)

3. താൻ സൃഷ്ടി​ച്ച​തെ​ല്ലാം ആദാം ആസ്വദി​ക്കാൻ യഹോവ ആഗ്രഹി​ച്ചെന്നു നമുക്ക്‌ എങ്ങനെ അറിയാം?

3 ആദ്യ മനുഷ്യൻ തന്റെ സൃഷ്ടികൾ ആസ്വദി​ക്ക​ണ​മെന്ന്‌ യഹോവ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ആദാമി​നെ സൃഷ്ടി​ച്ച​പ്പോൾ അദ്ദേഹ​ത്തി​നു താമസി​ക്കാൻ ദൈവം മനോ​ഹ​ര​മായ ഒരു പറുദീസ നൽകി. അവിടെ കൃഷി ചെയ്യാ​നും ഭൂമി​യു​ടെ മറ്റു ഭാഗങ്ങ​ളും പറുദീ​സ​യാ​ക്കി മാറ്റാ​നും അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (ഉൽപ. 2:8, 9, 15) വിത്തുകൾ പൊട്ടി മുളയ്‌ക്കു​ന്ന​തും പൂക്കൾ വിരി​യു​ന്ന​തും ആകാം​ക്ഷ​യോ​ടെ നോക്കി​നിൽക്കുന്ന ആദാമി​നെ നിങ്ങൾക്കു ഭാവന​യിൽ കാണാ​നാ​കു​ന്നു​ണ്ടോ? ഏദെൻ തോട്ടം പരിപാ​ലി​ക്കാ​നുള്ള എത്ര വലി​യൊ​രു ഉത്തരവാ​ദി​ത്വ​മാണ്‌ യഹോവ അദ്ദേഹത്തെ ഏൽപ്പി​ച്ചത്‌! ഇനി, ഓരോ മൃഗത്തി​നും പേരി​ടാ​നും യഹോവ ആദാമി​നോട്‌ ആവശ്യ​പ്പെട്ടു. (ഉൽപ. 2:19, 20) അത്‌ യഹോ​വ​യ്‌ക്കു​തന്നെ ചെയ്യാ​വുന്ന ഒരു കാര്യ​മാ​യി​രു​ന്നു. എന്നിട്ടും ആ ജോലി ആദാമി​നു നൽകി. മൃഗങ്ങൾക്കു പേരി​ടു​ന്ന​തി​നു മുമ്പ്‌ ആദാം ഉറപ്പാ​യും അവയുടെ ഓരോ​ന്നി​ന്റെ​യും പ്രത്യേ​ക​ത​ക​ളും സ്വഭാ​വ​ങ്ങ​ളും നിരീ​ക്ഷി​ക്കു​ക​യും പഠിക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ആദാം അതു ശരിക്കും ആസ്വദി​ച്ചി​ട്ടു​ണ്ടാ​കണം. യഹോവ എത്ര ജ്ഞാനി​യാ​ണെ​ന്നും എത്ര വൈദ​ഗ്‌ധ്യ​ത്തോ​ടെ​യും ഭംഗി​യോ​ടെ​യും ആണ്‌ ഓരോ​ന്നും സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കാൻ അത്‌ അദ്ദേഹ​ത്തി​നു ധാരാളം അവസരങ്ങൾ നൽകി.

4. (എ) നമ്മൾ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ട​തി​ന്റെ ഒരു കാരണം എന്താണ്‌? (ബി) ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നിങ്ങൾക്ക്‌ കൂടുതൽ ഇഷ്ടമുള്ളവ ഏതൊ​ക്കെ​യാണ്‌?

4 സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ട​തി​ന്റെ ഒരു കാരണം, നമ്മൾ അങ്ങനെ ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌. “കണ്ണുകൾ ഉയർത്തി ആകാശ​ത്തേക്കു നോക്കുക” എന്നു ദൈവം നമ്മളോ​ടു പറയുന്നു. തുടർന്ന്‌ യഹോവ ഇങ്ങനെ ചോദി​ക്കു​ന്നു: “ഇവയെ​യെ​ല്ലാം സൃഷ്ടി​ച്ചത്‌ ആരാണ്‌?” അതിന്റെ ഉത്തരം വ്യക്തമാണ്‌. (യശ. 40:26) യഹോവ ആകാശത്തെ മാത്രമല്ല ഭൂമി​യെ​യും സമു​ദ്ര​ത്തെ​യും തന്റെ സൃഷ്ടി​കൾകൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു. അവയിൽനി​ന്നെ​ല്ലാം ദൈവ​ത്തെ​ക്കു​റിച്ച്‌ പലതും പഠിക്കാ​നുണ്ട്‌. (സങ്കീ. 104:24, 25) ഇനി, യഹോവ മനുഷ്യ​നെ സൃഷ്ടിച്ച വിധ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കുക. പ്രകൃ​തി​ഭം​ഗി​യോട്‌ ഇഷ്ടവും നന്ദിയും തോന്നുന്ന വിധത്തി​ലാ​ണു ദൈവം നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. കൂടാതെ, കാണാ​നും കേൾക്കാ​നും സ്‌പർശി​ക്കാ​നും രുചി​ക്കാ​നും മണക്കാ​നും ഉള്ള കഴിവും തന്നിരി​ക്കു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തി​ന്റെ സൃഷ്ടികൾ നന്നായി ആസ്വദി​ക്കാ​നും നമുക്കു കഴിയു​ന്നു.

5. റോമർ 1:20 അനുസ​രിച്ച്‌ യഹോ​വ​യു​ടെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

5 സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ട​തി​ന്റെ മറ്റൊരു പ്രധാ​ന​പ്പെട്ട കാരണം, അത്‌ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ന്നു എന്നതാണ്‌. (റോമർ 1:20 വായി​ക്കുക.) ഉദാഹ​ര​ണ​ത്തിന്‌, ദൈവം ഓരോ​ന്നും ഉണ്ടാക്കി​യി​രി​ക്കുന്ന വിധം നോക്കി​യാൽ, യഹോവ എത്ര ജ്ഞാനി​യാ​ണെന്നു നമുക്കു മനസ്സി​ലാ​കും. ഇനി, നമുക്ക്‌ ആസ്വദി​ക്കാ​നാ​യി എത്രയോ തരം ഭക്ഷണസാ​ധ​ന​ങ്ങ​ളാ​ണു ദൈവം നൽകി​യി​രി​ക്കു​ന്നത്‌! അത്‌ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ തെളി​വല്ലേ? ഇങ്ങനെ, സൃഷ്ടി​ക​ളിൽനി​ന്നും യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാൻ ശ്രമി​ക്കു​മ്പോൾ നമുക്കു ദൈവത്തെ നന്നായി അറിയാ​നാ​കും. അത്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും. യഹോവ എങ്ങനെ​യാ​ണു പ്രധാ​ന​പ്പെട്ട ചില പാഠങ്ങൾ നമ്മളെ പഠിപ്പി​ക്കു​ന്ന​തി​നു സൃഷ്ടി​കളെ ഉപയോ​ഗി​ച്ച​തെന്നു ഇനി നോക്കാം.

യഹോവ തന്നെക്കു​റിച്ച്‌ പഠിപ്പി​ക്കാൻ സൃഷ്ടി​കളെ ഉപയോഗിക്കുന്നു

6. ദേശാ​ടനം ചെയ്യുന്ന പക്ഷികളെ നിരീ​ക്ഷി​ക്കു​ന്ന​തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

6 യഹോവ ഓരോ​ന്നി​നും സമയം നിശ്ചയി​ച്ചി​ട്ടുണ്ട്‌. എല്ലാ വർഷവും ഫെബ്രു​വരി അവസാ​നം​മു​തൽ മെയ്‌ പകുതി​വ​രെ​യുള്ള സമയത്ത്‌ കൊക്കു​കൾ കൂട്ട​ത്തോ​ടെ വടക്കോ​ട്ടു പറക്കു​ന്നത്‌ ഇസ്രാ​യേ​ല്യർക്കു കാണാ​മാ​യി​രു​ന്നു. “ആകാശ​ത്തി​ലെ കൊക്കു​കൾപോ​ലും അവയുടെ കാലം അറിയു​ന്നു” എന്ന്‌ ഇസ്രാ​യേ​ല്യ​രോട്‌ യഹോവ പറഞ്ഞു. (യിരെ. 8:7) പക്ഷികൾക്കു ദേശാ​ടനം ചെയ്യാൻ യഹോവ ഒരു സമയം നിശ്ചയി​ച്ച​തു​പോ​ലെ തന്റെ ന്യായ​വി​ധി​കൾ നടപ്പാ​ക്കാ​നും ദൈവം സമയം നിശ്ചയി​ച്ചി​ട്ടുണ്ട്‌. ഇന്നു പക്ഷികൾ ദേശാ​ടനം ചെയ്യു​ന്നതു കാണു​മ്പോൾ അതു നമ്മളെ ഒരു കാര്യം ഓർമി​പ്പി​ക്കു​ന്നു: യഹോവ താൻ ‘നിശ്ചയിച്ച സമയത്തു​തന്നെ’ ഈ ദുഷ്ട​ലോ​കത്തെ നശിപ്പി​ക്കും.—ഹബ. 2:3.

7. പക്ഷികൾ പറക്കു​ന്നതു നിരീ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തു പഠിക്കാം? (യശയ്യ 40:31)

7 യഹോവ തന്റെ ദാസന്മാർക്കു ശക്തി നൽകുന്നു. ക്ഷീണി​ത​രോ മനസ്സു തകർന്ന​വ​രോ ആയ തന്റെ ദാസന്മാർക്കു ‘കഴുക​ന്മാ​രെ​പ്പോ​ലെ ചിറക​ടി​ച്ചു​യ​രാ​നുള്ള’ ശക്തി നൽകു​മെന്ന്‌ യഹോവ യശയ്യയി​ലൂ​ടെ ഉറപ്പു​കൊ​ടു​ത്തു. (യശയ്യ 40:31 വായി​ക്കുക.) മുകളി​ലേക്ക്‌ ഉയരുന്ന വായു​വി​ന്റെ സഹായ​ത്തോ​ടെ അനായാ​സം പറന്നു​പൊ​ങ്ങുന്ന കഴുക​ന്മാ​രെ ഇസ്രാ​യേ​ല്യർ പലപ്പോ​ഴും കണ്ടിരു​ന്നു. ഈ പക്ഷികൾക്കു ശക്തി നൽകു​ന്ന​തു​പോ​ലെ തന്റെ ദാസന്മാർക്കും വേണ്ട ശക്തി നൽകാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്ന്‌ അത്‌ ഓർമി​പ്പി​ച്ചു. അധികം ചിറക​ടി​ക്കാ​തെ​തന്നെ മുകളി​ലേക്കു പറന്നു​പൊ​ങ്ങുന്ന ഒരു കഴുകനെ കാണു​മ്പോൾ ഒരു കാര്യം ഓർക്കുക: നിങ്ങൾ നേരി​ടുന്ന പ്രശ്‌നങ്ങൾ ഏറ്റവും നന്നായി കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ ആവശ്യ​മായ ശക്തി തരാൻ യഹോ​വ​യ്‌ക്കാ​കും.

8. സൃഷ്ടി​ക​ളിൽനിന്ന്‌ ഇയ്യോബ്‌ ഏതു കാര്യം മനസ്സി​ലാ​ക്കി, നമുക്കും എന്തു പഠിക്കാം?

8 യഹോ​വയെ നമുക്കു പൂർണ​മാ​യി ആശ്രയി​ക്കാം. തന്നെ കൂടുതൽ ആശ്രയി​ക്കാൻ യഹോവ ഇയ്യോ​ബി​നെ സഹായി​ച്ചു. (ഇയ്യോ. 32:2; 40:6-8) നക്ഷത്രങ്ങൾ, മേഘങ്ങൾ, മിന്നൽപ്പി​ണ​രു​കൾ എന്നിവ​പോ​ലുള്ള അനേകം സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ യഹോവ ഇയ്യോ​ബി​നോ​ടു സംസാ​രി​ച്ചു. കാട്ടു​പോത്ത്‌, കുതിര തുടങ്ങിയ മൃഗങ്ങ​ളെ​ക്കു​റി​ച്ചും സംസാ​രി​ച്ചു. (ഇയ്യോ. 38:32-35; 39:9, 19, 20) അവയെ​ല്ലാം ദൈവ​ത്തി​ന്റെ വലിയ ശക്തി​യെ​ക്കു​റിച്ച്‌ മാത്രമല്ല സ്‌നേ​ഹ​ത്തെ​യും ജ്ഞാന​ത്തെ​യും കുറി​ച്ചും മനസ്സി​ലാ​ക്കാൻ ഇയ്യോ​ബി​നെ സഹായി​ച്ചു. അങ്ങനെ ഇയ്യോബ്‌ മുമ്പ​ത്തെ​ക്കാൾ അധിക​മാ​യി യഹോ​വ​യിൽ ആശ്രയി​ക്കാൻതു​ടങ്ങി. (ഇയ്യോ. 42:1-6) അതു​പോ​ലെ, സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ യഹോവ മറ്റാ​രെ​ക്കാ​ളും ജ്ഞാനി​യും ശക്തനും ആണെന്ന കാര്യം നമുക്കും ബോധ്യ​മാ​കും. കൂടാതെ നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും അവസാ​നി​പ്പി​ക്കാൻ ദൈവ​ത്തി​നാ​കും, ഉറപ്പാ​യും ദൈവം അങ്ങനെ ചെയ്യും എന്നും അതു പഠിപ്പി​ക്കു​ന്നു. ഈ ബോധ്യം യഹോ​വ​യിൽ കൂടുതൽ ആശ്രയി​ക്കാൻ നമ്മളെ സഹായി​ക്കും.

പിതാ​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാൻ യേശു സൃഷ്ടി​കളെ ഉപയോഗിച്ചു

9-10. സൂര്യ​നും മഴയും യഹോ​വ​യെ​ക്കു​റിച്ച്‌ നമ്മളെ എന്തു പഠിപ്പി​ക്കു​ന്നു?

9 എല്ലാ സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും യേശു​വി​നു നന്നായി അറിയാ​മാ​യി​രു​ന്നു. കാരണം, പ്രപഞ്ചം ഉണ്ടാക്കിയ സമയത്ത്‌ ഒരു “വിദഗ്‌ധ​ജോ​ലി​ക്കാ​ര​നാ​യി” യേശു പിതാ​വി​നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. (സുഭാ. 8:30) പിന്നീട്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പിതാ​വി​നെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാ​രെ പഠിപ്പി​ക്കാൻ യേശു സൃഷ്ടി​കളെ ഉപയോ​ഗി​ച്ചു. അതിന്റെ ചില ഉദാഹ​ര​ണങ്ങൾ നോക്കാം.

10 യഹോവ എല്ലാവ​രെ​യും സ്‌നേ​ഹി​ക്കു​ന്നു. യേശു മലയിലെ പ്രസം​ഗ​ത്തിൽ, പലരും വളരെ നിസ്സാ​ര​മാ​യെ​ടു​ക്കുന്ന രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: സൂര്യ​നും മഴയും. ഇവ രണ്ടും ജീവൻ നിലനി​റു​ത്താൻ വളരെ ആവശ്യ​മാണ്‌. യഹോ​വ​യ്‌ക്കു വേണ​മെ​ങ്കിൽ തന്നെ ആരാധി​ക്കാ​ത്ത​വർക്ക്‌ അതു നൽകാ​തി​രി​ക്കാം. പക്ഷേ യഹോവ അങ്ങനെ ചെയ്യു​ന്നില്ല. പകരം സ്‌നേ​ഹ​ത്തോ​ടെ എല്ലാവർക്കും അതു നൽകുന്നു. (മത്താ. 5:43-45) ഈ ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​കൊണ്ട്‌ നമ്മളും എല്ലാവ​രെ​യും സ്‌നേ​ഹി​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നെന്നു യേശു പഠിപ്പി​ച്ചു. മനോ​ഹ​ര​മായ സൂര്യാ​സ്‌ത​മ​യ​മോ ഉന്മേഷം പകരുന്ന മഴയോ ഒക്കെ കാണു​മ്പോൾ എല്ലാ മനുഷ്യ​രോ​ടു​മുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഓർക്കാം. അപ്പോൾ എല്ലാവ​രോ​ടും സന്തോ​ഷ​വാർത്ത അറിയി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ആ സ്‌നേഹം അനുക​രി​ക്കാൻ നമുക്കു തോന്നും.

11. ആകാശ​ത്തി​ലെ പക്ഷികളെ നിരീ​ക്ഷി​ക്കു​ന്നതു നമുക്കു പ്രോ​ത്സാ​ഹനം നൽകു​ന്നത്‌ എങ്ങനെ?

11 യഹോവ നമ്മുടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു. മലയിലെ പ്രസം​ഗ​ത്തിൽ യേശു ഇങ്ങനെ​യും പറഞ്ഞു: “ആകാശ​ത്തി​ലെ പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ക്കുക. അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടി​വെ​ക്കു​ന്നു​മില്ല. എന്നിട്ടും നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു. അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?” സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഇതു പറഞ്ഞ​പ്പോൾ പക്ഷികൾ അതിലേ പറക്കു​ന്നത്‌ അവർക്കു കാണാ​മാ​യി​രു​ന്നു. (മത്താ. 6:26) ഇതിലൂ​ടെ യഹോവ നമ്മുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്നു യേശു ഉറപ്പു​നൽകു​ക​യാ​യി​രു​ന്നു. (മത്താ. 6:31, 32) സൃഷ്ടി​കളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യേശു പഠിപ്പിച്ച ആ പാഠം ഇന്നും വിശ്വ​സ്‌ത​രായ ദാസന്മാർക്കു പ്രോ​ത്സാ​ഹനം നൽകുന്നു. സ്‌പെ​യി​നിൽനി​ന്നുള്ള ചെറു​പ്പ​ക്കാ​രി​യായ ഒരു മുൻനി​ര​സേ​വി​ക​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. താമസി​ക്കാൻ നല്ലൊരു ഇടം കിട്ടാ​ത്ത​തു​കൊണ്ട്‌ സഹോ​ദരി ആകെ വിഷമി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, കിളികൾ ചെറിയ ധാന്യ​ങ്ങ​ളും പഴങ്ങളും കൊത്തി​ത്തി​ന്നു​ന്നതു സഹോ​ദരി കാണാ​നി​ട​യാ​യി. അതോടെ സഹോ​ദ​രി​യു​ടെ മനസ്സ്‌ ശാന്തമാ​യി. സഹോ​ദരി പറയുന്നു: “ആ പക്ഷികൾക്കു​വേണ്ടി കരുതുന്ന യഹോവ എന്റെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതു​മെന്ന്‌ അത്‌ എന്നെ ഓർമി​പ്പി​ച്ചു. അധികം വൈകാ​തെ​തന്നെ സഹോ​ദ​രി​ക്കു നല്ലൊരു താമസ​സൗ​ക​ര്യം കിട്ടു​ക​യും ചെയ്‌തു.”

12. മത്തായി 10:29-31 പറയു​ന്ന​ത​നു​സ​രിച്ച്‌ കുരു​വി​കൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു പഠിപ്പി​ക്കു​ന്നു?

12 യഹോവ നമ്മളെ ഓരോ​രു​ത്ത​രെ​യും വിലയു​ള്ള​വ​രാ​യി കാണുന്നു. പ്രസം​ഗ​പ്ര​വർത്ത​ന​ത്തിന്‌ അപ്പോ​സ്‌ത​ല​ന്മാ​രെ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌, എതിർപ്പു​കളെ ധൈര്യ​ത്തോ​ടെ നേരി​ടാൻ യേശു അവരെ സഹായി​ച്ചു. (മത്തായി 10:29-31 വായി​ക്കുക.) ഇസ്രാ​യേ​ലിൽ വളരെ സാധാ​ര​ണ​മാ​യി കണ്ടിരുന്ന കുരു​വി​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞു​കൊ​ണ്ടാ​ണു യേശു അതു ചെയ്‌തത്‌. അക്കാലത്ത്‌ അവയ്‌ക്കു തീരെ വിലയി​ല്ലാ​യി​രു​ന്നു. എന്നാൽ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: “അവയിൽ ഒന്നു​പോ​ലും നിങ്ങളു​ടെ പിതാവ്‌ അറിയാ​തെ നിലത്ത്‌ വീഴില്ല.” എന്നിട്ട്‌ ഇങ്ങനെ​യും പറഞ്ഞു: “അനേകം കുരു​വി​ക​ളെ​ക്കാൾ എത്രയോ വിലയു​ള്ള​വ​രാ​ണു നിങ്ങൾ!” യഹോവ അവരെ ഓരോ​രു​ത്ത​രെ​യും വിലയു​ള്ള​വ​രാ​യി കാണു​ന്നെന്നു യേശു അതിലൂ​ടെ ശിഷ്യ​ന്മാർക്ക്‌ ഉറപ്പു കൊടു​ത്തു. അതു​കൊണ്ട്‌ അവർ യാതൊ​രു എതിർപ്പി​നെ​യും ഭയക്കേ​ണ്ട​തി​ല്ലാ​യി​രു​ന്നു. പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തി​നി​ടെ കുരു​വി​കളെ കണ്ടപ്പോൾ അവർ തീർച്ച​യാ​യും യേശു​വി​ന്റെ വാക്കുകൾ ഓർത്തു​കാ​ണും. ചെറിയ പക്ഷികളെ കാണു​മ്പോ​ഴെ​ല്ലാം നിങ്ങളും ഓർക്കുക: യഹോവ നിങ്ങളെ ഓരോ​രു​ത്ത​രെ​യും മൂല്യ​മു​ള്ള​വ​രാ​യി കാണു​ന്നുണ്ട്‌. കാരണം ‘അനേകം കുരു​വി​ക​ളെ​ക്കാൾ വിലയു​ള്ള​വ​രാ​ണു നിങ്ങൾ.’ യഹോ​വ​യു​ടെ സഹായ​ത്താൽ ഏതൊരു എതിർപ്പി​നെ​യും ധൈര്യ​ത്തോ​ടെ നേരി​ടാൻ നിങ്ങൾക്കാ​കും.—സങ്കീ. 118:6.

സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കാൻ എന്തു ചെയ്യാം?

13. സൃഷ്ടി​ക​ളിൽനിന്ന്‌ കൂടുതൽ പഠിക്കാൻ എന്തു സഹായി​ക്കും?

13 സൃഷ്ടി​ക​ളിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്കു മറ്റു പലതും പഠിക്കാ​നാ​കും. അതിന്‌ എന്താണു ചെയ്യേ​ണ്ടത്‌? ആദ്യം​തന്നെ സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാൻ സമയം കണ്ടെത്തുക. അടുത്ത​താ​യി, അവ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കുക. അത്‌ എപ്പോ​ഴും അത്ര എളുപ്പമല്ല. കാമറൂ​ണി​ലുള്ള ജറാൾഡിൻ സഹോ​ദരി പറയുന്നു: “ഞാൻ വളർന്നു​വ​ന്നത്‌ ഒരു നഗരത്തി​ലാണ്‌. അതു​കൊ​ണ്ടു​തന്നെ പ്രകൃ​തി​യെ നിരീ​ക്ഷി​ക്കാൻ ഞാൻ നല്ല ശ്രമം ചെയ്യണ​മാ​യി​രു​ന്നു.” അൽഫോൻസോ എന്നു പേരുള്ള ഒരു മൂപ്പൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാ​നും അതു യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കാ​നും പ്രത്യേ​കം സമയം മാറ്റി​വെ​ച്ചാ​ലേ എനിക്ക്‌ അതിനു കഴിയൂ എന്നു ഞാൻ മനസ്സി​ലാ​ക്കി.”

ദാവീദ്‌ ചുറ്റു​മുള്ള സൃഷ്ടി​കളെ നിരീ​ക്ഷി​ച്ച​പ്പോൾ യഹോ​വ​യെ​ക്കു​റിച്ച്‌ അവ തന്നെ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തിച്ചു (14-ാം ഖണ്ഡിക കാണുക)

14. ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ ദാവീദ്‌ എന്തെല്ലാം കാര്യങ്ങൾ മനസ്സി​ലാ​ക്കി?

14 ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തിച്ച ഒരു വ്യക്തി​യാ​യി​രു​ന്നു ദാവീദ്‌. അദ്ദേഹം യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങയുടെ വിരലു​ക​ളു​ടെ പണിയായ ആകാശ​ത്തെ​യും അങ്ങ്‌ ഉണ്ടാക്കിയ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കാണു​മ്പോൾ, നശ്വര​നായ മനുഷ്യ​നെ അങ്ങ്‌ ഓർക്കാൻമാ​ത്രം അവൻ ആരാണ്‌?” (സങ്കീ. 8:3, 4) രാത്രി​യിൽ ആകാശ​ത്തേക്കു നോക്കി അതിന്റെ ഭംഗി ആസ്വദി​ക്കുക മാത്രമല്ല അദ്ദേഹം ചെയ്‌തത്‌. ആ നക്ഷത്രങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കു​ക​യും ചെയ്‌തു. യഹോവ എത്ര മഹാനും ശക്തനും ആണെന്ന്‌ അങ്ങനെ അദ്ദേഹം മനസ്സി​ലാ​ക്കി. ഇനി, തന്റെ അമ്മയുടെ ഗർഭപാ​ത്ര​ത്തിൽ താൻ വളർന്നു​വ​ന്ന​തി​നെ​ക്കു​റി​ച്ചും ദാവീദ്‌ ചിന്തിച്ചു. എത്ര അതിശ​യ​ക​ര​മാ​യാ​ണു തന്റെ ശരീരം ഉണ്ടാക്കി​യി​രി​ക്കു​ന്ന​തെന്നു ചിന്തി​ച്ചത്‌ യഹോ​വ​യു​ടെ ജ്ഞാനത്തെ കൂടുതൽ വിലമ​തി​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു.—സങ്കീ. 139:14-17.

15. സൃഷ്ടി​ക​ളിൽനിന്ന്‌ നിങ്ങൾ യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​തി​ന്റെ ചില ഉദാഹ​ര​ണങ്ങൾ പറയുക. (സങ്കീർത്തനം 148:7-10)

15 ദാവീ​ദി​നെ​പ്പോ​ലെ നിങ്ങൾക്കും, പ്രകൃ​തി​യി​ലെ എന്തി​നെ​ക്കു​റി​ച്ചെ​ങ്കി​ലും ചിന്തി​ക്കു​ന്ന​തിന്‌ ഒരുപാ​ടു ദൂരേക്കു പോകേണ്ട ആവശ്യ​മി​ല്ലാ​യി​രി​ക്കും. യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന പലതും നിങ്ങളു​ടെ ചുറ്റു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സൂര്യന്റെ ചൂട്‌ ഏൽക്കു​മ്പോൾ യഹോ​വ​യു​ടെ ശക്തി​യെ​ക്കു​റിച്ച്‌ ഓർക്കുക. (യിരെ. 31:35) ഒരു കിളി കൂടു കൂട്ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തി​ന്റെ ജ്ഞാന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നാ​കും. ഒരു പട്ടിക്കു​ട്ടി സ്വന്തം വാലിൽ കടിക്കാൻവേണ്ടി വട്ടം കറങ്ങു​ന്നതു കാണു​മ്പോൾ യഹോവ തമാശ​യൊ​ക്കെ ഇഷ്ടപ്പെ​ടുന്ന ദൈവ​മാ​ണെന്നു മനസ്സി​ലാ​ക്കുക. ഒരു അമ്മ കുഞ്ഞിനെ കളിപ്പി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ നന്ദി പറയുക. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കാൻ നമുക്ക്‌ എത്ര​യെത്ര അവസര​ങ്ങ​ളാ​ണു​ള്ളത്‌! കാരണം, അടുത്തും അകലെ​യും ഉള്ള ചെറു​തും വലുതും ആയ എല്ലാ സൃഷ്ടി​ക​ളും ദൈവത്തെ സ്‌തു​തി​ക്കു​ന്നു.സങ്കീർത്തനം 148:7-10 വായി​ക്കുക.

16. നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തു ചെയ്യാൻ തീരു​മാ​നി​ക്കാം?

16 നമ്മുടെ ദൈവം വലിയ ജ്ഞാനി​യാണ്‌, സ്‌നേ​ഹ​മു​ള്ള​വ​നാണ്‌, ശക്തനു​മാണ്‌. യഹോവ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തെ​ല്ലാം വളരെ മനോ​ഹ​ര​മാണ്‌. ചുറ്റു​മുള്ള സൃഷ്ടി​കളെ അടുത്ത്‌ നിരീ​ക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ ഈ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഇതു​പോ​ലുള്ള മറ്റു ഗുണങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു മനസ്സി​ലാ​ക്കാ​നാ​കും. ദൈവ​ത്തി​ന്റെ സൃഷ്ടികൾ കണ്ട്‌ ആസ്വദി​ക്കാ​നും അവ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്ന​തെന്നു ചിന്തി​ക്കാ​നും പതിവാ​യി സമയം കണ്ടെത്തുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ സ്രഷ്ടാ​വി​നോ​ടു കൂടുതൽ അടുക്കാൻ നമുക്കാ​കും. (യാക്കോ. 4:8) മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ സൃഷ്ടി​കളെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വ​യോട്‌ അടുക്കാൻ മക്കളെ സഹായി​ക്കാ​നാ​കു​മെന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

ഗീതം 5 ദൈവ​ത്തി​ന്റെ അത്ഭുതചെയ്‌തികൾ

a യഹോവയുടെ സൃഷ്ടികൾ ഭയാദ​രവ്‌ ഉണർത്തു​ന്ന​വ​യാണ്‌. സൂര്യന്റെ അളവറ്റ ഊർജം​മു​തൽ പൂക്കളു​ടെ മൃദു​ല​മായ ഇതളു​കൾവരെ ദൈവ​ത്തി​ന്റെ എല്ലാ സൃഷ്ടി​ക​ളും അത്ഭുത​പ്പെ​ടു​ത്തു​ന്ന​വ​യാണ്‌. യഹോവ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു മനസ്സി​ലാ​ക്കാ​നും അവ സഹായി​ക്കു​ന്നു. സൃഷ്ടി​കളെ നിരീ​ക്ഷി​ക്കാൻ സമയം കണ്ടെ​ത്തേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അങ്ങനെ ചെയ്യു​ന്നതു ദൈവ​ത്തോ​ടു കൂടുതൽ അടുക്കാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും ഈ ലേഖന​ത്തിൽ ചർച്ച ചെയ്യും.