കൂടുതൽ പഠിക്കാനായി . . .
വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറിയിൽ ലഭ്യമായ ഗവേഷണത്തിനുള്ള ഉപകരണങ്ങൾ
വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറി ഉപയോഗിച്ച് നമുക്കു പലപല വിഷയങ്ങളെക്കുറിച്ച് പഠിക്കാനാകും. ഗവേഷണം ചെയ്യുന്നതിനു ലഭ്യമായ ഉപകരണങ്ങളിൽ ചിലതാണു പദാവലി, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി എന്നിവ.
ഒരു വിഷയത്തെക്കുറിച്ച് ആ ഉപകരണങ്ങളിലുള്ള വിവരങ്ങൾ കണ്ടെത്താൻ വാച്ച്‌ടവർ ഓൺലൈൻ ലൈബ്രറിയിലെ “തിരയുക” എന്ന സവിശേഷത ഉപയോഗിക്കാനാകും. “തിരയുക” എന്ന ഭാഗത്ത് ഒരു പദം ടൈപ്പ് ചെയ്തുതുടങ്ങുമ്പോൾ അതുമായി സാമ്യമുള്ള വാക്കുകൾ താഴെ ഒരു കോളത്തിൽ തെളിഞ്ഞുവരും. ആ വാക്കുകളിൽ ഏതെങ്കിലും ഗവേഷണസഹായിയിലും മറ്റും ഉള്ളതാണെങ്കിൽ അതിനു നേരേ “വിഷയം” എന്നു കാണിച്ചിരിക്കും.
ചെയ്തുനോക്കുക: തിരയുക (A) എന്ന ഭാഗത്ത് “യഹോവ” എന്നു ടൈപ്പ് ചെയ്തുതുടങ്ങുക. അപ്പോൾ താഴെ തെളിഞ്ഞുവരുന്ന “യഹോവ” എന്നതിനു നേരേ കാണുന്ന “വിഷയം” (B) എന്നതിൽ തൊടുക. ഗവേഷണത്തിനുള്ള വ്യത്യസ്‌ത ഉപകരണങ്ങളിൽ ആ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ എവിടെയൊക്കെ വന്നിട്ടുണ്ടെന്ന് അപ്പോൾ നിങ്ങൾക്കു കാണാനാകും.