വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേഖനം 22

‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരുക

‘വിശുദ്ധവഴിയിലൂടെയുള്ള’ യാത്ര തുടരുക

“അവിടെ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും, വിശു​ദ്ധ​വഴി എന്നായി​രി​ക്കും അതിന്റെ പേര്‌.”—യശ. 35:8.

ഗീതം 31 യാഹിനോടൊപ്പം നടക്കാം!

ചുരുക്കം a

1-2. ബാബി​ലോ​ണിൽ താമസി​ച്ചി​രുന്ന ജൂതന്മാർക്കു പ്രധാ​ന​പ്പെട്ട ഏതു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​വന്നു? (എസ്ര 1:2-4)

 രാജാവ്‌ ഒരു വിളം​ബരം നടത്തി! ഏതാണ്ട്‌ 70 വർഷമാ​യി ബാബി​ലോ​ണിൽ അടിമ​ക​ളാ​യി​രുന്ന ജൂതന്മാർക്ക്‌ ഇനി അവരുടെ സ്വദേ​ശ​മായ ഇസ്രാ​യേ​ലി​ലേക്കു തിരി​ച്ചു​പോ​കാം. (എസ്ര 1:2-4 വായി​ക്കുക.) അങ്ങനെ​യൊ​രു കാര്യം സാധ്യ​മാ​ക്കാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയു​മാ​യി​രു​ന്നു​ള്ളൂ. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം ബാബി​ലോൺകാർ പൊതു​വേ അടിമ​കളെ വിട്ടയ​യ്‌ക്കാ​റി​ല്ലാ​യി​രു​ന്നു. (യശ. 14:4, 17) എന്നാൽ സംഭവി​ച്ച​തോ? ബാബി​ലോൺ സാമ്രാ​ജ്യം തകർക്ക​പ്പെട്ടു! പുതിയ ഭരണാ​ധി​കാ​രി ജൂതന്മാർക്കു രാജ്യം വിട്ടു​പോ​കാ​നുള്ള അനുവാ​ദം നൽകി. അതു​കൊ​ണ്ടു​തന്നെ എല്ലാ ജൂതന്മാർക്കും, പ്രത്യേ​കിച്ച്‌ കുടും​ബ​നാ​ഥ​ന്മാർക്ക്‌, ഒരു തീരു​മാ​നം എടു​ക്കേ​ണ്ട​താ​യി​വന്നു. ബാബി​ലോൺ വിട്ടു​പോ​ക​ണോ, അതോ അവിടെ തുടര​ണോ? അത്‌ അത്ര പെട്ടെന്ന്‌ എടുക്കാൻ പറ്റുന്ന ഒരു തീരു​മാ​ന​മാ​യി​രു​ന്നില്ല. എന്തു​കൊണ്ട്‌?

2 പ്രായ​മാ​യ​തു​കൊണ്ട്‌ അവരിൽ പലർക്കും ഒരു നീണ്ട യാത്ര ബുദ്ധി​മു​ട്ടാ​യി​രു​ന്നി​രി​ക്കാം. ഇനി, മിക്ക ജൂതന്മാ​രും ബാബി​ലോ​ണിൽത്തന്നെ ജനിച്ച​തു​കൊണ്ട്‌ അവർക്ക്‌ അവിടം മാത്രമേ പരിച​യ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇസ്രാ​യേൽ എന്നത്‌ അവർക്കു പൂർവി​ക​രു​ടെ ദേശം മാത്ര​മാ​യി​രു​ന്നു. വേറേ ചിലർക്കാ​ണെ​ങ്കിൽ ബാബി​ലോ​ണിൽ നല്ല വീടും വലിയ ബിസി​നെ​സ്സും ഒക്കെയു​ണ്ടാ​യി​രു​ന്നു. അതെല്ലാം വിട്ട്‌ പരിച​യ​മി​ല്ലാത്ത ഒരു സ്ഥലത്ത്‌ പോയി താമസി​ക്കുക എന്നത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല.

3. ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​ച്ചെ​ല്ലുന്ന ജൂതന്മാർക്ക്‌ എന്ത്‌ അനു​ഗ്ര​ഹ​മാണ്‌ യഹോവ കരുതി​വെ​ച്ചി​രു​ന്നത്‌?

3 എന്നാൽ വിശ്വ​സ്‌ത​രായ ജൂതന്മാർക്ക്‌ ഒരു കാര്യം ഉറപ്പാ​യി​രു​ന്നു. ഇസ്രാ​യേ​ലി​ലേക്കു മടങ്ങാൻവേണ്ടി അവർ ചെയ്യുന്ന ത്യാഗ​ങ്ങ​ളെ​ക്കാൾ വളരെ വലുതാ​യി​രി​ക്കും അവർക്കു കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹങ്ങൾ. ആരാധ​ന​യു​മാ​യി ബന്ധപ്പെ​ട്ട​താ​യി​രു​ന്നു അവയിൽ ഏറ്റവും വലുത്‌. കാരണം ബാബി​ലോ​ണിൽ വ്യാജാ​രാ​ധ​ന​യ്‌ക്കു​വേണ്ടി 50-ലധികം ക്ഷേത്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യഹോ​വയെ ആരാധി​ക്കാൻ ഒരു ആലയം​പോ​ലു​മു​ണ്ടാ​യി​രു​ന്നില്ല. ഇനി, മോശ​യു​ടെ നിയമം ആവശ്യ​പ്പെ​ട്ടി​രുന്ന ബലികൾ അർപ്പി​ക്കാ​നുള്ള യാഗപീ​ഠ​മോ അതു ചെയ്യാൻ ഒരു പൗരോ​ഹി​ത്യ​ക്ര​മീ​ക​ര​ണ​മോ അവിടെ ഇല്ലായി​രു​ന്നു. മാത്രമല്ല യഹോ​വ​യെ​യോ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളെ​യോ ആദരി​ക്കാത്ത വ്യാജാ​രാ​ധ​ക​രാ​യി​രു​ന്നു അവിടെ എണ്ണത്തിൽ കൂടുതൽ. അതു​കൊണ്ട്‌ ദൈവ​ഭ​ക്ത​രായ ജൂതന്മാർ സ്വദേ​ശ​ത്തേക്കു മടങ്ങാ​നും അവിടെ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

4. ഇസ്രാ​യേ​ലി​ലേക്കു മടങ്ങുന്ന ജൂതന്മാർക്ക്‌ എന്തു സഹായം നൽകു​മെ​ന്നാണ്‌ യഹോവ വാക്കു​കൊ​ടു​ത്തത്‌?

4 ബാബി​ലോ​ണിൽനിന്ന്‌ ഇസ്രാ​യേ​ലിൽ എത്താൻ ഏകദേശം നാലു മാസ​മെ​ടു​ക്കു​മാ​യി​രു​ന്നു. എന്നാൽ ആ യാത്ര​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന എല്ലാ ബുദ്ധി​മു​ട്ടു​ക​ളും നീക്കു​മെന്ന്‌ യഹോവ ഉറപ്പു​കൊ​ടു​ത്തു. യശയ്യ എഴുതി: “യഹോ​വ​യു​ടെ വഴി നിരപ്പാ​ക്കുക! നമ്മുടെ ദൈവ​ത്തി​നു മരുഭൂ​മി​യി​ലൂ​ടെ, നേരെ​യുള്ള ഒരു പ്രധാ​ന​വീ​ഥി ഉണ്ടാക്കുക. . . . കുന്നും കുഴി​യും നിറഞ്ഞ നിലം നിരപ്പാ​ക്കുക, പാറകൾ നിറഞ്ഞ നിരപ്പ​ല്ലാത്ത നിലം സമതല​മാ​ക്കുക.” (യശ. 40:3, 4) ഇതൊന്നു ഭാവന​യിൽ കാണുക: മരുഭൂ​മി​യി​ലൂ​ടെ നിരപ്പായ ഒരു വലിയ വഴി! യാത്ര​ക്കാർക്ക്‌ അത്‌ എന്തൊരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും! കുന്നു​ക​ളും മലകളും താഴ്‌വ​ര​ക​ളും ഒക്കെയുള്ള വഴിയി​ലൂ​ടെ പോകു​ന്ന​തി​നെ​ക്കാൾ എത്രയോ എളുപ്പ​മാ​യി​രി​ക്കും നിരപ്പായ പ്രധാ​ന​വീ​ഥി​യി​ലൂ​ടെ​യുള്ള യാത്ര. ലക്ഷ്യസ്ഥാ​നത്ത്‌ പെട്ടെന്ന്‌ എത്തുക​യും ചെയ്യും.

5. ബാബി​ലോ​ണിൽനിന്ന്‌ ഇസ്രാ​യേ​ലി​ലേക്കു പോകുന്ന ആലങ്കാ​രിക പ്രധാ​ന​വീ​ഥിക്ക്‌ എന്തു പേരാണു നൽകി​യത്‌?

5 ഇന്നുള്ള മിക്ക ഹൈ​വേ​കൾക്കും ഒരു പേരോ നമ്പരോ ഉണ്ട്‌. യശയ്യ ആലങ്കാ​രി​കാർഥ​ത്തിൽ പറഞ്ഞ പ്രധാ​ന​വീ​ഥി​ക്കും ഒരു പേരു​ണ്ടാ​യി​രു​ന്നു. അതി​നെ​ക്കു​റിച്ച്‌ നമ്മൾ വായി​ക്കു​ന്നു: “അവിടെ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും, വിശു​ദ്ധ​വഴി എന്നായി​രി​ക്കും അതിന്റെ പേര്‌. ഒരു അശുദ്ധ​നും അതിലൂ​ടെ സഞ്ചരി​ക്കില്ല.” (യശ. 35:8) അന്നത്തെ ഇസ്രാ​യേ​ല്യ​രു​ടെ കാര്യ​ത്തിൽ ഈ വാക്കു​ക​ളു​ടെ അർഥം എന്തായി​രു​ന്നു? നമ്മുടെ കാര്യ​ത്തിൽ അതിന്‌ എന്ത്‌ അർഥമാ​ണു​ള്ളത്‌?

“വിശു​ദ്ധ​വഴി”—അന്നും ഇന്നും

6. എന്തു​കൊ​ണ്ടാ​ണു പ്രധാ​ന​വീ​ഥി​യെ വിശുദ്ധം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌?

6 “വിശു​ദ്ധ​വഴി”—എത്ര മനോ​ഹ​ര​മായ ഒരു പേര്‌! എന്തു​കൊ​ണ്ടാണ്‌ ആ വഴിയെ വിശുദ്ധം എന്നു വിളി​ച്ചത്‌? “ഒരു അശുദ്ധ​നും,” അതായത്‌ അധാർമി​കത, വിഗ്ര​ഹാ​രാ​ധന എന്നിവ​പോ​ലുള്ള ഗുരു​ത​ര​മായ തെറ്റുകൾ ചെയ്യുന്ന ഒരു ജൂതനു​പോ​ലും ഇസ്രാ​യേ​ലി​ലാ​യി​രി​ക്കാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അതെ, ആ ജൂതന്മാർ തങ്ങളുടെ ദൈവ​ത്തിന്‌ ‘ഒരു വിശു​ദ്ധ​ജനം’ ആയിരി​ക്കു​മാ​യി​രു​ന്നു. (ആവ. 7:6) എന്നാൽ അതിന്റെ അർഥം ബാബി​ലോ​ണിൽനിന്ന്‌ പോന്ന​തി​നു ശേഷം അവർ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ഒരു മാറ്റവും വരു​ത്തേ​ണ്ട​തി​ല്ലാ​യി​രു​ന്നു എന്നാണോ? അല്ല.

7. ചില ജൂതന്മാർ എന്തെല്ലാം മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു? ഒരു ഉദാഹ​രണം പറയുക.

7 നമ്മൾ നേരത്തേ കണ്ടതു​പോ​ലെ മിക്ക ജൂതന്മാ​രും ജനിച്ചതു ബാബി​ലോ​ണി​ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ബാബി​ലോൺകാ​രു​ടെ ചിന്തയും നിലവാ​ര​ങ്ങ​ളും ഒക്കെയാ​യി​രു​ന്നു അവർക്കു കൂടുതൽ പരിചയം. ആദ്യകൂ​ട്ടം ജൂതന്മാർ ഇസ്രാ​യേ​ലി​ലേക്കു മടങ്ങി​വന്ന്‌ കുറെ വർഷങ്ങൾ കഴിഞ്ഞ​പ്പോൾ എസ്ര ഒരു കാര്യം മനസ്സി​ലാ​ക്കി. അവരിൽ പലരും വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കുന്ന സ്‌ത്രീ​കളെ വിവാഹം കഴിച്ചി​രി​ക്കു​ന്നു. (പുറ. 34:15, 16; എസ്ര 9:1, 2) വീണ്ടും കുറെ​ക്കാ​ലം കഴിഞ്ഞ​പ്പോൾ ഗവർണ​റായ നെഹമ്യ​യും അതിശ​യി​പ്പി​ക്കുന്ന ഒരു കാര്യം അറിയാ​നി​ട​യാ​യി. ഇസ്രാ​യേ​ലിൽ ജനിച്ച പല കുട്ടി​കൾക്കും ജൂതന്മാ​രു​ടെ ഭാഷ​പോ​ലും അറിയി​ല്ലാ​യി​രു​ന്നു. (ആവ. 6:6, 7; നെഹ. 13:23, 24) എബ്രാ​യ​ഭാഷ അറിയാ​തെ ആ കുട്ടികൾ എങ്ങനെ യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ആരാധി​ക്കാ​നും പഠിക്കു​മാ​യി​രു​ന്നു? കാരണം ആ ഭാഷയി​ലാ​യി​രു​ന്ന​ല്ലോ ദൈവ​വ​ചനം പ്രധാ​ന​മാ​യും എഴുതി​യി​രു​ന്നത്‌. (എസ്ര 10:3, 44) അതു​കൊണ്ട്‌ ആ ജൂതന്മാർ വലിയ പല മാറ്റങ്ങ​ളും വരുത്ത​ണ​മാ​യി​രു​ന്നു. എന്നാൽ ഇസ്രാ​യേ​ലി​ലാ​യ​തു​കൊണ്ട്‌ അവർക്ക്‌ അതു കൂടുതൽ എളുപ്പ​മാ​യി​രു​ന്നു. കാരണം അവിടെ ശുദ്ധാ​രാ​ധന പടിപ​ടി​യാ​യി പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.—നെഹ. 8:8, 9.

എ.ഡി. 1919 മുതൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഉൾപ്പെ​ടെ​യുള്ള ലക്ഷക്കണ​ക്കിന്‌ ആളുകൾ ബാബി​ലോൺ എന്ന മഹതിയെ വിട്ട്‌ ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ’ യാത്ര ചെയ്യുന്നുണ്ട്‌ (8-ാം ഖണ്ഡിക കാണുക)

8. വർഷങ്ങൾക്കു മുമ്പ്‌ നടന്ന സംഭവ​ങ്ങ​ളിൽ നമ്മൾ ഇന്നു താത്‌പ​ര്യം കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

8 ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഇതെല്ലാം രസകര​മായ വിവര​ങ്ങ​ളാണ്‌. പക്ഷേ അവ വർഷങ്ങൾക്കു മുമ്പ്‌ ജൂതന്മാ​രു​ടെ കാര്യ​ത്തിൽ സംഭവി​ച്ച​തല്ലേ? ഇന്നു നമ്മുടെ ജീവി​ത​ത്തിൽ ഇതിന്‌ എന്തെങ്കി​ലും അർഥമു​ണ്ടോ?’ തീർച്ച​യാ​യു​മുണ്ട്‌. കാരണം ഒരർഥ​ത്തിൽ നമ്മളും ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ’ യാത്ര ചെയ്യു​ക​യാണ്‌. നമ്മൾ അഭിഷി​ക്ത​രിൽപ്പെ​ട്ട​വ​രോ ‘വേറെ ആടുക​ളിൽപ്പെ​ട്ട​വ​രോ’ ആണെങ്കി​ലും ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ​യുള്ള’ യാത്ര തുടരണം. (യോഹ. 10:16) കാരണം യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ തുടരാ​നും ദൈവ​രാ​ജ്യ​ത്തിൽ ലഭിക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ നേടാ​നും അതു നമ്മളെ സഹായി​ക്കും. b എ.ഡി. 1919 മുതൽ വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ ബാബി​ലോൺ എന്ന മഹതിയെ വിട്ട്‌ ലക്ഷക്കണ​ക്കി​നു പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും ആ ആലങ്കാ​രിക വഴിയേ യാത്ര ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നിങ്ങളും അവരിൽ ഒരാളാ​യി​രി​ക്കാം. ആ വഴി തുറന്നിട്ട്‌ ഏതാണ്ട്‌ 100 വർഷമേ ആയുള്ളൂ എങ്കിലും അതിനു വേണ്ട ഒരുക്കങ്ങൾ നൂറ്റാ​ണ്ടു​കൾക്കു മുമ്പേ തുടങ്ങി​യി​രു​ന്നു.

വഴി ഒരുക്കു​ന്നു

9. യശയ്യ 57:14-നു ചേർച്ച​യിൽ “വിശു​ദ്ധ​വഴി” ഒരുക്കി​യത്‌ എങ്ങനെ​യാണ്‌?

9 ജൂതന്മാർ ബാബി​ലോൺ വിട്ട്‌ പോന്ന​പ്പോൾ വഴിയി​ലുള്ള തടസ്സങ്ങ​ളെ​ല്ലാം മാറ്റി​യി​ട്ടു​ണ്ടെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി. (യശയ്യ 57:14 വായി​ക്കുക.) ആധുനി​ക​നാ​ളി​ലെ ‘വിശു​ദ്ധ​വ​ഴി​യു​ടെ’ കാര്യ​ത്തി​ലോ? ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി വഴി ഒരുക്കാൻ 1919-നു പല നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ ദൈവ​ഭ​യ​മുള്ള മനുഷ്യ​രെ യഹോവ ഉപയോ​ഗി​ച്ചു​തു​ടങ്ങി. (യശയ്യ 40:3 താരത​മ്യം ചെയ്യുക.) അവർ നടത്തിയ ആ മുന്നൊ​രു​ക്കങ്ങൾ വ്യാജ​മതം ഉപേക്ഷി​ക്കാ​നും ദൈവ​ജ​ന​ത്തോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കാ​നും പിൽക്കാ​ലത്ത്‌ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ സഹായി​ച്ചു. അവർ അതിനു​വേണ്ടി എന്തൊ​ക്കെ​യാ​ണു ചെയ്‌തത്‌? ചില കാര്യങ്ങൾ നോക്കാം.

ആളുകൾക്കു ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കാൻ ദൈവ​ഭ​യ​മുള്ള മനുഷ്യർ പല നൂറ്റാ​ണ്ടു​കളായി വഴി ഒരുക്കി (10-11 ഖണ്ഡികകൾ കാണുക)

10-11. ബൈബിൾസ​ത്യ​ങ്ങൾ ആളുക​ളി​ലേക്ക്‌ എത്തിക്കാൻ അച്ചടി​യും പരിഭാ​ഷ​യും സഹായി​ച്ചത്‌ എങ്ങനെ? (ചിത്ര​വും കാണുക.)

10 അച്ചടി. 15-ാം നൂറ്റാ​ണ്ടി​ന്റെ പകുതി​വരെ ബൈബി​ളി​ന്റെ പകർപ്പു​കൾ ഉണ്ടാക്കി​യി​രു​ന്നതു കൈ​കൊണ്ട്‌ എഴുതി​യാണ്‌. അതിന്‌ ഒരുപാ​ടു സമയം വേണമാ​യി​രു​ന്നു. വലിയ ചെലവു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ബൈബി​ളി​ന്റെ കൂടുതൽ പ്രതികൾ ഉണ്ടാക്കാൻ കഴിഞ്ഞി​രു​ന്നില്ല. എന്നാൽ അച്ചടി​യ​ന്ത്രം വന്നതോ​ടെ കൂടുതൽ ബൈബി​ളു​കൾ എളുപ്പ​ത്തിൽ തയ്യാറാ​ക്കാ​നും വിതരണം ചെയ്യാ​നും കഴിഞ്ഞു.

11 പരിഭാഷ. നൂറ്റാ​ണ്ടു​ക​ളോ​ളം ബൈബിൾ ലത്തീൻ ഭാഷയിൽ മാത്ര​മാ​ണു ലഭ്യമാ​യി​രു​ന്നത്‌. അതു​കൊണ്ട്‌ നല്ല വിദ്യാ​ഭ്യാ​സ​മു​ള്ള​വർക്കു മാത്രമേ അതു വായിച്ച്‌ മനസ്സി​ലാ​ക്കാൻ പറ്റുമാ​യി​രു​ന്നു​ള്ളൂ. എന്നാൽ അച്ചടി കൂടുതൽ വ്യാപ​ക​മാ​യ​തോ​ടെ ദൈവ​ഭ​ക്ത​രായ ആളുകൾ സാധാ​ര​ണ​ക്കാർക്കു മനസ്സി​ലാ​കുന്ന ഭാഷക​ളി​ലേക്കു ബൈബിൾ പരിഭാഷ ചെയ്യാൻ കൂടുതൽ ശ്രമം ചെയ്‌തു. അതോടെ ബൈബിൾ വായി​ക്കു​ന്ന​വർക്കു ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന​തും പുരോ​ഹി​ത​ന്മാർ പറയു​ന്ന​തും തമ്മിൽ താരത​മ്യം ചെയ്‌തു​നോ​ക്കാൻ കഴിഞ്ഞു.

ആളുകൾക്കു ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ പുറത്ത്‌ കടക്കാൻ ദൈവ​ഭ​യ​മുള്ള മനുഷ്യർ വഴി ഒരുക്കി (12-14 ഖണ്ഡികകൾ കാണുക) c

12-13. 19-ാം നൂറ്റാ​ണ്ടിൽ ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ ബൈബിൾ പഠിച്ചി​രുന്ന ആളുകൾ തെറ്റായ മതോ​പ​ദേ​ശങ്ങൾ തുറന്നു​കാ​ട്ടി​യ​തി​ന്റെ ഒരു ഉദാഹ​രണം പറയുക.

12 ബൈബിൾപഠന സഹായി​കൾ. പലരും ദൈവ​വ​ചനം ശ്രദ്ധ​യോ​ടെ പഠിക്കു​ക​യും അതിൽ പറഞ്ഞി​രി​ക്കുന്ന ഒരുപാ​ടു കാര്യങ്ങൾ മനസ്സി​ലാ​ക്കു​ക​യും ചെയ്‌തു. എന്നാൽ അവർ പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാൻതു​ട​ങ്ങി​യ​പ്പോൾ അതു പുരോ​ഹി​ത​ന്മാ​രെ ദേഷ്യം​പി​ടി​പ്പി​ച്ചു. 19-ാം നൂറ്റാ​ണ്ടിൽ ആത്മാർഥ​ഹൃ​ദ​യ​രായ ഒരു കൂട്ടം ആളുകൾ സഭകളു​ടെ തെറ്റായ പഠിപ്പി​ക്ക​ലു​കൾ തുറന്നു​കാ​ണി​ക്കുന്ന ലഘു​ലേ​ഖകൾ പുറത്തി​റ​ക്കാൻതു​ടങ്ങി.

13 ദൈവ​ഭ​ക്ത​നായ ഒരാളാ​യി​രു​ന്നു ഹെൻട്രി ഗ്രൂ. 1835-ഓടെ മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ പറയുന്ന ഒരു ലഘുലേഖ അദ്ദേഹം പുറത്തി​റക്കി. അതിൽ മനുഷ്യർ അമർത്യ​മായ ആത്മാ​വോ​ടെ​യാ​ണു ജനിക്കു​ന്ന​തെന്ന സഭകളു​ടെ പഠിപ്പി​ക്കൽ തെറ്റാ​ണെ​ന്നും പകരം അമർത്യത എന്നതു ദൈവം തരുന്ന സമ്മാന​മാ​ണെ​ന്നും തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അദ്ദേഹം തെളി​യി​ച്ചു. മതശു​ശ്രൂ​ഷ​ക​നായ ജോർജ്‌ സ്റ്റോഴ്‌സിന്‌ 1837-ൽ ആ ലഘു​ലേ​ഖ​യു​ടെ ഒരു പ്രതി ട്രെയി​നിൽക്കി​ടന്ന്‌ കിട്ടി. അതു വായി​ച്ച​പ്പോൾ വളരെ പ്രധാ​ന​പ്പെട്ട ഒരു സത്യമാ​ണു താൻ കണ്ടെത്തി​യി​രി​ക്കു​ന്ന​തെന്ന്‌ അദ്ദേഹ​ത്തി​നു ബോധ്യ​മാ​യി. മനസ്സി​ലാ​ക്കിയ കാര്യങ്ങൾ മറ്റുള്ള​വ​രോ​ടു പറയാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അതിനു​വേണ്ടി 1842-ൽ “ഒരു അന്വേ​ഷണം—ദുഷ്ടന്മാർ അമർത്യ​രോ?” എന്ന വിഷയ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പ്രസം​ഗ​പ​രമ്പര നടത്തി. ജോർജ്‌ സ്റ്റോഴ്‌സ്‌ എഴുതിയ പല കാര്യ​ങ്ങ​ളും ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ എന്ന ചെറു​പ്പ​ക്കാ​രനെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചു.

14. ആത്മീയാർഥ​ത്തിൽ നടന്ന വഴി ഒരുക്ക​ലിൽനിന്ന്‌ റസ്സൽ സഹോ​ദ​ര​നും സഹകാ​രി​കൾക്കും എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളാ​ണു കിട്ടി​യത്‌? (ചിത്ര​വും കാണുക.)

14 ആത്മീയാർഥ​ത്തിൽ നടന്ന ഈ വഴി ഒരുക്ക​ലിൽനി​ന്നെ​ല്ലാം റസ്സൽ സഹോ​ദ​ര​നും സഹകാ​രി​കൾക്കും എന്തൊക്കെ പ്രയോ​ജ​ന​ങ്ങ​ളാ​ണു കിട്ടി​യത്‌? അവരുടെ കാലമാ​യ​പ്പോ​ഴേ​ക്കും ബൈബി​ളി​നോ​ടു ബന്ധപ്പെട്ട ഡിക്ഷ്‌ണ​റി​ക​ളും പദസൂ​ചി​ക​ക​ളും പല ബൈബിൾ പരിഭാ​ഷ​ക​ളും പുറത്തി​റ​ങ്ങി​യി​രു​ന്നു. അവയെ​ല്ലാം ബൈബിൾ ആഴത്തിൽ പഠിക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കാൻ അവർക്കു കഴിഞ്ഞു. ഹെൻട്രി ഗ്രൂവി​നെ​യും ജോർജ്‌ സ്റ്റോഴ്‌സി​നെ​യും പോലു​ള്ളവർ നടത്തിയ ബൈബിൾഗ​വേ​ഷ​ണ​ങ്ങ​ളും അവർക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്‌തു. റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും തങ്ങൾ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ധാരാളം പുസ്‌ത​ക​ങ്ങ​ളും ലഘു​ലേ​ഖ​ക​ളും പ്രസി​ദ്ധീ​ക​രി​ച്ചു. അങ്ങനെ അവരും ആത്മീയാർഥ​ത്തി​ലുള്ള വഴി ഒരുക്ക​ലിൽ ഉൾപ്പെട്ടു.

15. 1919-ൽ എന്തൊക്കെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളാ​ണു സംഭവി​ച്ചത്‌?

15 1919-ൽ ബാബി​ലോൺ എന്ന മഹതിക്ക്‌ ദൈവ​ജ​ന​ത്തി​ന്മേ​ലുള്ള നിയ​ന്ത്രണം നഷ്ടപ്പെട്ടു. ആ വർഷം “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” പ്രവർത്തനം ആരംഭി​ച്ചു. (മത്താ. 24:45-47) അങ്ങനെ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾക്കു പുതു​താ​യി തുറന്ന ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ’ യാത്ര തുടങ്ങാ​നാ​യി. ആ വഴി ഒരുക്കാൻ മുമ്പ്‌ പലരും ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ പുതു​താ​യി യാത്ര തുടങ്ങി​യ​വർക്ക്‌ യഹോ​വ​യെ​യും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ കൂടു​തൽക്കൂ​ടു​തൽ പഠിക്കാൻ കഴിഞ്ഞു. (സുഭാ. 4:18) യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താ​നും അവർക്കു സാധിച്ചു. എന്നാൽ തന്റെ ജനം ആ മാറ്റങ്ങൾ ഒറ്റയടിക്ക്‌ വരുത്താ​നൊ​ന്നും യഹോവ പ്രതീ​ക്ഷി​ച്ചില്ല. പകരം പടിപ​ടി​യാ​യി​ട്ടാണ്‌ യഹോവ അവരെ ശുദ്ധീ​ക​രി​ച്ചത്‌. (“ യഹോവ പടിപ​ടി​യാ​യി തന്റെ ജനത്തെ ശുദ്ധീ​ക​രി​ക്കു​ന്നു” എന്ന ചതുരം കാണുക.) ഭാവി​യിൽ എല്ലാ കാര്യ​ങ്ങ​ളും യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ ചെയ്യാൻ പറ്റു​മ്പോൾ നമുക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും!—കൊലോ. 1:10.

‘വിശു​ദ്ധ​വ​ഴി​യി​ലേക്ക്‌’ ഇനിയും പ്രവേ​ശ​ന​മുണ്ട്‌

16. 1919 മുതൽ ‘വിശു​ദ്ധ​വ​ഴി​യിൽ’ എന്തൊക്കെ അറ്റകു​റ്റ​പ്പ​ണി​കൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു? (യശയ്യ 48:17; 60:17)

16 റോഡു​കൾ നല്ല നിലയിൽ തുടര​ണ​മെ​ങ്കിൽ പതിവാ​യി അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യണം. 1919 മുതൽ ‘വിശു​ദ്ധ​വ​ഴി​യിൽ’ അറ്റകു​റ്റ​പ്പ​ണി​കൾ നടക്കു​ന്നുണ്ട്‌. പുതു​താ​യി നിയമി​ക്ക​പ്പെട്ട വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ അന്നുമു​തൽ പ്രവർത്തനം ആരംഭി​ച്ചു. ബാബി​ലോൺ എന്ന മഹതിയെ വിട്ട്‌ പുറത്ത്‌ കടക്കാൻ കൂടുതൽ ആളുകളെ സഹായി​ക്കുക എന്നതാണ്‌ അവരുടെ ലക്ഷ്യം. അതിനു​വേണ്ടി 1921-ൽ ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു താത്‌പ​ര്യ​ക്കാ​രെ സഹായി​ക്കാൻ ഒരു ബൈബിൾപഠന സഹായി അവർ പ്രസി​ദ്ധീ​ക​രി​ച്ചു. ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌ത​ക​മാ​യി​രു​ന്നു അത്‌. 36 ഭാഷക​ളി​ലാ​യി അതിന്റെ ഏതാണ്ട്‌ 60 ലക്ഷം കോപ്പി​കൾ വിതരണം ചെയ്‌തു. അതിലൂ​ടെ പല ആളുകൾക്കും സത്യം പഠിക്കാ​നാ​യി. ഈ അടുത്ത കാലത്ത്‌, ബൈബിൾപ​ഠനം നടത്താൻ നമുക്കു പുതി​യൊ​രു പ്രസി​ദ്ധീ​ക​രണം ലഭിച്ചു—ജീവിതം ആസ്വദി​ക്കാം എന്നേക്കും! ഈ അവസാ​ന​കാ​ലത്ത്‌ ഉടനീളം യഹോവ തന്റെ സംഘട​ന​യി​ലൂ​ടെ ആത്മീയാ​ഹാ​രം മുടക്കം കൂടാതെ നമുക്കു ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ’ യാത്ര തുടരാൻ നമ്മളെ സഹായി​ക്കുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ അത്‌.—യശയ്യ 48:17; 60:17 വായി​ക്കുക.

17-18. “വിശു​ദ്ധ​വഴി” നമ്മളെ എങ്ങോ​ട്ടാ​ണു നയിക്കു​ന്നത്‌?

17 ഒരാൾ ബൈബിൾ പഠിക്കാൻ തയ്യാറാ​കു​ന്ന​തോ​ടെ ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ’ യാത്ര ചെയ്യാ​നുള്ള അവസരം കിട്ടു​ക​യാണ്‌. ചിലർ കുറച്ച്‌ നാൾ കഴിയു​മ്പോൾ ആ യാത്ര ഉപേക്ഷിച്ച്‌ പോ​യേ​ക്കാം. എന്നാൽ മറ്റുള്ളവർ ലക്ഷ്യസ്ഥാ​നത്ത്‌ എത്തുന്ന​തു​വരെ യാത്ര തുടരാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഏതാണ്‌ ആ ലക്ഷ്യസ്ഥാ​നം?

18 ഈ “വിശു​ദ്ധ​വഴി” സ്വർഗീ​യ​പ്ര​ത്യാ​ശ​യു​ള്ള​വരെ സ്വർഗ​ത്തിൽ ‘ദൈവ​ത്തി​ന്റെ പറുദീ​സ​യി​ലേ​ക്കാ​ണു’ നയിക്കു​ന്നത്‌. (വെളി. 2:7) ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ ഈ വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ യാത്ര ചെയ്‌ത്‌ 1,000 വർഷഭ​ര​ണ​ത്തി​ന്റെ അവസാനം പൂർണ​ത​യിൽ എത്തി​ച്ചേ​രും. നിങ്ങൾ ഇന്ന്‌ ആ വഴിയി​ലൂ​ടെ യാത്ര ചെയ്യു​ക​യാ​ണോ? എങ്കിൽ പിന്നിൽ വിട്ടു​കളഞ്ഞ കാര്യ​ങ്ങ​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്ക​രുത്‌. ലക്ഷ്യസ്ഥാ​നത്ത്‌ എത്തുന്ന​തു​വരെ നിങ്ങൾ ആ യാത്ര ഉപേക്ഷി​ക്കു​ക​യു​മ​രുത്‌. ഞങ്ങൾ നിങ്ങൾക്ക്‌ ഒരു ശുഭയാ​ത്ര നേരുന്നു!

ഗീതം 24 യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു വരൂ!

a ബാബി​ലോ​ണിൽനിന്ന്‌ ഇസ്രാ​യേ​ലി​ലേ​ക്കു​ള്ള​താ​യി ആലങ്കാ​രി​കാർഥ​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രധാ​ന​വീ​ഥി​യെ യഹോവ “വിശു​ദ്ധ​വഴി” എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. ആധുനി​ക​കാ​ല​ത്തും തന്റെ ജനത്തി​നു​വേണ്ടി യഹോവ ഇത്തരത്തിൽ ഒരു വഴി ഒരുക്കി​യി​ട്ടു​ണ്ടോ? ഉണ്ട്‌! എ.ഡി. 1919 മുതൽ ലക്ഷക്കണ​ക്കിന്‌ ആളുകൾ ബാബി​ലോൺ എന്ന മഹതിയെ വിട്ട്‌ ‘വിശു​ദ്ധ​വ​ഴി​യി​ലൂ​ടെ​യുള്ള’ യാത്ര തുടങ്ങി​യി​രി​ക്കു​ന്നു. ലക്ഷ്യത്തി​ലെ​ത്തു​ന്ന​തു​വരെ നമ്മളെ​ല്ലാം ആ വഴിയി​ലൂ​ടെ​തന്നെ സഞ്ചരി​ക്കണം.

c ചിത്രത്തിന്റെ വിവരണം: റസ്സൽ സഹോ​ദ​ര​നും സഹകാ​രി​ക​ളും അവരുടെ കാലത്തി​നു മുമ്പു​തന്നെ തയ്യാറാ​ക്കി​യി​രുന്ന ബൈബിൾപഠന സഹായി​കൾ ഉപയോ​ഗി​ച്ചു.