കൂടുതൽ പഠിക്കാനായി . . .
കുട്ടികളെ പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ
യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കാനുള്ള വലിയൊരു ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. (എഫെ. 6:4) അതിനു മാതാപിതാക്കളെ സഹായിക്കാൻ യഹോവയുടെ സംഘടന ധാരാളം ലേഖനങ്ങളും വീഡിയോകളും പാട്ടുകളും പുറത്തിറക്കിയിരിക്കുന്നു. മക്കളെ പഠിപ്പിക്കാനായി നിങ്ങൾക്ക് എങ്ങനെ അവയെല്ലാം ഉപയോഗിക്കാനാകും?
JW.ORG വെബ്സൈറ്റിലേക്കു പോകുക. അതിൽ എഴുതിയും വരച്ചും പഠിക്കാൻ കുട്ടികളെ സഹായിക്കുന്ന അഭ്യാസങ്ങളും അവർക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. a അവ കണ്ടെത്താൻ ബൈബിൾപഠിപ്പിക്കലുകൾ എന്നതിനു കീഴിൽ “കുട്ടികൾ” എന്നതോ “കൗമാരക്കാർ” എന്നതോ നോക്കുക.
പറ്റിയ വിവരം തിരഞ്ഞെടുക്കുക. “കുട്ടികൾ” എന്നതിനു കീഴിൽ കൊടുത്തിരിക്കുന്ന വീഡിയോകളിൽനിന്നും പാട്ടുകളിൽനിന്നും അഭ്യാസങ്ങളിൽനിന്നും നിങ്ങളുടെ കുട്ടിക്ക് ഏറ്റവും യോജിച്ചവ തിരഞ്ഞെടുക്കാം. ചില ഉദാഹരണങ്ങൾക്കായി, തിരയാനുള്ള ഭാഗത്ത് “കുടുംബാരാധന രസകരമാക്കാം” എന്നു ടൈപ്പ് ചെയ്യുക.
കൂടെയിരുന്ന് ചർച്ച ചെയ്യുക. മക്കളെ അടക്കിയിരുത്താനുള്ള മാർഗമായി മാത്രം നമ്മുടെ വീഡിയോകളെ കാണരുത്. പകരം, അവരുടെ കൂടെയിരുന്ന് അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. അങ്ങനെ യഹോവയുടെ കൂട്ടുകാരാകാൻ മക്കളെ സഹായിക്കുക.
a JW ലൈബ്രറിയിൽ കുട്ടികൾക്കുവേണ്ടിയുള്ള എല്ലാ വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അവർക്കു ചെയ്തുപഠിക്കാനുള്ള അഭ്യാസങ്ങളെല്ലാം അതിൽ ലഭ്യമല്ല.