പഠനപ്രോജക്ട്
ആത്മീയതയുള്ളവർ ജ്ഞാനമുള്ള തീരുമാനങ്ങളെടുക്കും
ഉൽപത്തി 25:29-34 വായിക്കുക. അതിൽനിന്ന് ഏശാവും യാക്കോബും ശരിയായ തീരുമാനമാണോ എടുത്തതെന്നു മനസ്സിലാക്കുക.
സാഹചര്യം ആഴത്തിൽ പഠിക്കുക. അതിനു മുമ്പ് എന്താണ് സംഭവിച്ചത്? (ഉൽപ. 25:20-28) അതിനു ശേഷം എന്താണ് സംഭവിച്ചത്?—ഉൽപ. 27:1-46.
ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കുക. അക്കാലത്ത് ഒരു വീട്ടിലെ മൂത്തമകന്റെ അവകാശങ്ങളും ചുമതലകളും എന്തൊക്കെയായിരുന്നു?—ഉൽപ. 18:18, 19; nwt p. 2331; w10-E 5/1 13.
-
മിശിഹയുടെ ഒരു പൂർവികനായിരിക്കാനുള്ള അവസരം എല്ലായ്പ്പോഴും ഈ അവകാശങ്ങളുടെ ഭാഗമായിരുന്നോ? (w17.12 14-15)
നമുക്കുള്ള പാഠങ്ങൾ വേർതിരിച്ചെടുക്കുക, അവ പ്രാവർത്തികമാക്കുക. ഏശാവിൽനിന്ന് വ്യത്യസ്തമായി, യാക്കോബ് എന്തുകൊണ്ടാണ് മൂത്ത മകന്റെ അവകാശങ്ങൾക്കു വിലകൊടുത്തത്? (എബ്രാ. 12:16, 17; w03 10/15 28-29) ഈ രണ്ടു സഹോദരന്മാരെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നിയത്, എന്തുകൊണ്ട്? (മലാ. 1:2, 3) എന്തു ചെയ്തിരുന്നെങ്കിൽ ഏശാവിനു ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമായിരുന്നു?
-
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഓരോ ആഴ്ചത്തെയും കാര്യങ്ങൾ പട്ടികപ്പെടുത്തുമ്പോൾ ആത്മീയകാര്യങ്ങൾക്കു വില കൊടുക്കുന്നുണ്ടെന്ന് എനിക്ക് എങ്ങനെ കാണിക്കാനാകും? ഉദാഹരണത്തിന്, കുടുംബാരാധനയ്ക്കു സമയം ക്രമീകരിക്കുമ്പോൾ.’