വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 17

ഗീതം 111 സന്തോ​ഷി​ക്കാ​നുള്ള കാരണങ്ങൾ

ഒരിക്ക​ലും ആത്മീയ​പ​റു​ദീസ വിട്ടു​പോ​ക​രുത്‌

ഒരിക്ക​ലും ആത്മീയ​പ​റു​ദീസ വിട്ടു​പോ​ക​രുത്‌

“ഞാൻ സൃഷ്ടി​ക്കു​ന്ന​തി​നെ ഓർത്ത്‌ എന്നെന്നും സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കുക.”യശ. 65:18.

ഉദ്ദേശ്യം

ആത്മീയ​പ​റു​ദീ​സ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നും അതി​ലേക്കു മറ്റുള്ള​വരെ എങ്ങനെ ആകർഷി​ക്കാ​മെ​ന്നും പഠിക്കുക.

1. എന്താണ്‌ ആത്മീയ​പ​റു​ദീസ, എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം?

 ഇന്നു ഭൂമി​യിൽ ഒരു പറുദീസ ഉണ്ട്‌. നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുക​ളെ​ക്കൊണ്ട്‌ നിറഞ്ഞ ഒരു പറുദീസ. അവിടെ ലക്ഷക്കണ​ക്കിന്‌ ആളുകൾ യഥാർഥ​സ​മാ​ധാ​നം ആസ്വദി​ക്കു​ന്നു. ഇപ്പോൾത്തന്നെ ആ പറുദീ​സ​യിൽ ആയിരി​ക്കു​ന്നവർ, ഒരിക്ക​ലും അതു വിട്ടു​പോ​ക​രുത്‌ എന്ന്‌ ഉറച്ചതീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. പരമാ​വധി ആളുകൾ തങ്ങളോ​ടൊ​പ്പം ചേരാൻ അവർ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. ഏതാണ്‌ ആ പറുദീസ? ആത്മീയ​പ​റു​ദീസ! a

2. ആത്മീയ​പ​റു​ദീ​സ​യെ​ക്കു​റിച്ച്‌ ഏതു കാര്യം എടുത്തു​പ​റ​യാ​നാ​കും?

2 ശരിക്കും ഇതൊരു അത്ഭുതം​ത​ന്നെ​യാണ്‌, ദുഷ്ടത​യും വെറു​പ്പും അപകട​ങ്ങ​ളും നിറഞ്ഞ സാത്താന്റെ ഈ ലോക​ത്തിൽ യഹോവ സമാധാ​ന​വും ശാന്തത​യും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടി​ച്ചി​രി​ക്കു​ന്നു. (1 യോഹ. 5:19; വെളി. 12:12) സ്‌നേ​ഹ​വാ​നായ നമ്മുടെ ദൈവം, ഈ ലോക​ത്തി​ലെ ദുഷിച്ച അവസ്ഥകൾ ആളുകളെ എങ്ങനെ​യാണ്‌ ബാധി​ക്കു​ന്നത്‌ എന്നു കാണു​ക​യും തന്റെ ജനത്തിന്‌ ആത്മീയ​മാ​യി വളരാൻവേണ്ട സുരക്ഷി​ത​ത്വം നൽകു​ക​യും ചെയ്യുന്നു. ആത്മീയ​പ​റു​ദീ​സയെ ഒരു ‘സംരക്ഷണം’ എന്നും “നീരൊ​ഴു​ക്കുള്ള ഒരു തോട്ടം” എന്നും ആണ്‌ ദൈവ​വ​ചനം വിളി​ച്ചി​രി​ക്കു​ന്നത്‌. (യശ. 4:6; 58:11) ആത്മീയ​പ​റു​ദീ​സ​യി​ലു​ള്ള​വർക്ക്‌ ഈ ബുദ്ധി​മു​ട്ടു​നി​റഞ്ഞ അവസാ​ന​നാ​ളു​ക​ളി​ലും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ തഴച്ചു​വ​ള​രാ​നാ​കു​ന്നു.—യശ. 54:14; 2 തിമൊ. 3:1.

3. യശയ്യ 65-ാം അധ്യാ​യ​ത്തി​ന്റെ പുരാ​ത​ന​കാ​ലത്തെ നിവൃത്തി എന്തായി​രു​ന്നു?

3 ആത്മീയ​പ​റു​ദീ​സ​യി​ലു​ള്ള​വ​രു​ടെ ജീവിതം എങ്ങനെ​യാ​യി​രി​ക്കും എന്ന്‌ യഹോവ യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞു. യശയ്യ 65-ാം അധ്യാ​യ​ത്തി​ലാണ്‌ ആ വാക്കുകൾ നമ്മൾ കാണു​ന്നത്‌. ബി.സി. 537-ൽ അവയ്‌ക്ക്‌ ഒരു ആദ്യനി​വൃ​ത്തി ഉണ്ടായി. ആ സമയത്ത്‌ പശ്ചാത്താ​പ​മു​ണ്ടാ​യി​രുന്ന ജൂതന്മാർ ബാബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്ക​പ്പെ​ടു​ക​യും സ്വദേ​ശ​ത്തേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്‌തു. യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ച്ചു. നശിച്ചു​കി​ടന്ന യരുശ​ലേം നഗരം വീണ്ടും മനോ​ഹ​ര​മാ​ക്കാ​നും ഇസ്രാ​യേ​ലി​ലെ ആലയം വീണ്ടും സത്യാ​രാ​ധ​ന​യു​ടെ കേന്ദ്ര​മാ​ക്കി മാറ്റാ​നും അവരെ സഹായി​ച്ചു.—യശ. 51:11; സെഖ. 8:3.

4. യശയ്യ 65-ാം അധ്യാ​യ​ത്തി​ലെ പ്രവച​നങ്ങൾ ഇന്നു നിറ​വേ​റു​ന്നത്‌ എങ്ങനെ​യാണ്‌?

4 ബാബി​ലോൺ എന്ന മഹതി​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ 1919-ൽ യഹോ​വ​യു​ടെ ആധുനി​ക​കാല ദാസർ വിടു​വി​ക്ക​പ്പെ​ട്ട​പ്പോൾ യശയ്യ പ്രവച​ന​ത്തി​ന്റെ രണ്ടാമത്തെ നിവൃത്തി തുടങ്ങി. അപ്പോൾമു​തൽ ആത്മീയ​പ​റു​ദീസ ലോക​മെ​ങ്ങും വ്യാപി​ക്കാൻ തുടങ്ങി. തീക്ഷ്‌ണ​ത​യുള്ള രാജ്യ​ഘോ​ഷകർ അനേകം സഭകൾ സ്ഥാപിച്ചു. സ്വന്തം ജീവി​ത​ത്തിൽ ക്രിസ്‌തീ​യ​ഗു​ണങ്ങൾ കാണി​ക്കു​ന്ന​തി​ലും അവർ പുരോ​ഗതി വരുത്തി. മുമ്പ്‌ ക്രൂര​വും മൃഗീ​യ​വും ആയ സ്വഭാ​വങ്ങൾ ഉണ്ടായി​രു​ന്നവർ ‘ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ സൃഷ്ടി​ച്ചി​രി​ക്കുന്ന പുതിയ വ്യക്തി​ത്വം ധരിച്ചു.’ (എഫെ. 4:24) യശയ്യ പറഞ്ഞ പല അനു​ഗ്ര​ഹ​ങ്ങ​ളും ശരിക്കും നിറ​വേ​റാൻ പോകു​ന്നതു പുതിയ ലോക​ത്തി​ലാ​ണെന്നു നമുക്ക്‌ അറിയാം. എന്നാൽ ഇപ്പോൾപ്പോ​ലും നമ്മൾ പല അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കു​ന്നുണ്ട്‌. എന്തൊ​ക്കെ​യാണ്‌ ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ന്നും നമ്മൾ ഒരിക്ക​ലും ആത്മീയ​പ​റു​ദീസ വിട്ടു​പോ​ക​രു​താ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമുക്ക്‌ നോക്കാം.

ആത്മീയ​പ​റു​ദീ​സ​യി​ലു​ള്ളവർ ആസ്വദി​ക്കുന്ന കാര്യങ്ങൾ

5. യശയ്യ 65:13-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ആത്മീയ​പ​റു​ദീ​സ​യു​ടെ ഉള്ളിൽ നമ്മൾ എന്ത്‌ ആസ്വദി​ക്കും?

5 ആരോ​ഗ്യ​വും നവോ​ന്മേ​ഷ​വും. ആത്മീയ​പ​റു​ദീ​സ​യ്‌ക്കു​ള്ളിൽ ഉള്ളവരു​ടെ​യും പുറത്തു​ള്ള​വ​രു​ടെ​യും ജീവിതം തമ്മിലുള്ള വ്യത്യാ​സം യശയ്യ പ്രവാ​ചകൻ വ്യക്തമാ​ക്കു​ന്നുണ്ട്‌. (യശയ്യ 65:13 വായി​ക്കുക.) തന്റെ ആരാധ​ക​രു​ടെ ആത്മീയാ​വ​ശ്യ​ങ്ങൾ യഹോവ സമൃദ്ധ​മാ​യി തൃപ്‌തി​പ്പെ​ടു​ത്തു​ന്നു. പരിശു​ദ്ധാ​ത്മാ​വും ദൈവ​വ​ച​ന​വും ധാരാളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എല്ലാം ഉള്ളതു​കൊണ്ട്‌ നമ്മൾ ‘ഭക്ഷിക്കു​ക​യും കുടി​ക്കു​ക​യും സന്തോ​ഷി​ക്കു​ക​യും’ ചെയ്യുന്നു. (വെളി​പാട്‌ 22:17 താരത​മ്യം ചെയ്യുക.) ഇതിനു നേർവി​പ​രീ​ത​മാ​യി ആത്മീയ​പ​റു​ദീ​സ​യു​ടെ പുറത്തു​ള്ളവർ ‘വിശന്നി​രി​ക്കു​ക​യും ദാഹി​ച്ചി​രി​ക്കു​ക​യും അപമാ​നി​ത​രാ​കു​ക​യും’ ചെയ്യും. അതായത്‌ അവരുടെ ആത്മീയാ​വ​ശ്യ​ങ്ങൾ ഒരിക്ക​ലും തൃപ്‌തി​പ്പെ​ടില്ല.—ആമോ. 8:11.

6. നമുക്കുള്ള ആത്മീയ​ക​രു​ത​ലു​ക​ളെ​ക്കു​റിച്ച്‌ യോവേൽ 2:21-24 വിവരി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌, അതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

6 യോവേൽ തന്റെ പ്രവച​ന​ത്തിൽ ധാന്യം, വീഞ്ഞ്‌, ഒലിവെണ്ണ തുടങ്ങിയ അവശ്യ​വ​സ്‌തു​ക്ക​ളെ​ക്കു​റിച്ച്‌ പറഞ്ഞു. ആത്മീയ​മാ​യി ശക്തരായി നിൽക്കു​ന്ന​തിന്‌ നമുക്കു വേണ്ട​തെ​ല്ലാം യഹോവ ഉദാര​മാ​യി നൽകും എന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. (യോവേ. 2:21-24) ഉദാഹ​ര​ണ​ത്തിന്‌, യഹോവ നമുക്ക്‌ ബൈബിൾ, പ്രസി​ദ്ധീ​ക​ര​ണങ്ങൾ, നമ്മുടെ വെബ്‌​സൈറ്റ്‌, മീറ്റി​ങ്ങു​കൾ, സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എല്ലാം തന്നിരി​ക്കു​ന്നു. ഈ കരുത​ലു​ക​ളിൽനിന്ന്‌ ഓരോ ദിവസ​വും പ്രയോ​ജനം നേടു​ന്നെ​ങ്കിൽ നമുക്ക്‌ ആത്മീയാ​രോ​ഗ്യ​വും നവോ​ന്മേ​ഷ​വും കിട്ടും.

7. നമുക്ക്‌ ‘ഹൃദയാ​നന്ദം’ നൽകുന്ന കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? (യശയ്യ 65:14)

7 സന്തോ​ഷ​വും സംതൃ​പ്‌തി​യും. ദൈവ​ജ​ന​ത്തി​ന്റെ ഹൃദയം യഹോ​വ​യോ​ടുള്ള നന്ദിയാൽ നിറയു​ന്ന​തു​കൊ​ണ്ടാണ്‌ അവർ ‘സന്തോ​ഷി​ച്ചാർക്കു​ന്നത്‌.’ (യശയ്യ 65:14 വായി​ക്കുക.) ദൈവ​വ​ച​ന​ത്തി​ലെ വിശ്വാ​സം ബലപ്പെ​ടു​ത്തുന്ന സത്യങ്ങ​ളും ആശ്വാസം നൽകുന്ന വാഗ്‌ദാ​ന​ങ്ങ​ളും മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ഉറച്ച പ്രത്യാ​ശ​യും നമുക്ക്‌ ‘ഹൃദയാ​നന്ദം’ നൽകുന്ന കാര്യ​ങ്ങ​ളാണ്‌. ഇവയെ​ക്കു​റി​ച്ചെ​ല്ലാം സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ക്കു​ന്ന​തും നമുക്കു സന്തോഷം തരുന്നു.—സങ്കീ. 34:8; 133:1-3.

8. ആത്മീയ​പ​റു​ദീ​സ​യു​ടെ രണ്ടു പ്രധാ​ന​സ​വി​ശേ​ഷ​തകൾ എന്തൊ​ക്കെ​യാണ്‌?

8 ആത്മീയ​പ​റു​ദീ​സ​യു​ടെ രണ്ടു പ്രധാ​ന​പ്പെട്ട സവി​ശേ​ഷ​ത​ക​ളാ​ണു ദൈവ​ജ​ന​ത്തി​നി​ട​യി​ലെ സ്‌നേ​ഹ​വും ഐക്യ​വും. (കൊലോ. 3:14) ഇതു പുതി​യ​ലോ​ക​ത്തിൽ ദൈവ​ജ​ന​ത്തി​ന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു. അവിടെ അവർ ഇന്നുള്ള​തി​നെ​ക്കാൾ വലിയ അളവിൽ സ്‌നേ​ഹ​വും ഐക്യ​വും ആസ്വദി​ക്കും. യഹോ​വ​യു​ടെ സാക്ഷി​കളെ ആദ്യമാ​യി കണ്ടപ്പോൾ താൻ ശ്രദ്ധി​ച്ചത്‌ എന്താ​ണെന്ന്‌ ഒരു സഹോ​ദരി പറയുന്നു: “എന്റെ കുടും​ബ​ത്തി​നു​ള്ളിൽപ്പോ​ലും സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. ആളുകൾ പരസ്‌പരം സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​ന്നത്‌ ഞാൻ ആദ്യമാ​യി കാണു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയി​ലാണ്‌.” യഥാർഥ​സ​ന്തോ​ഷ​വും സംതൃ​പ്‌തി​യും ആഗ്രഹി​ക്കു​ന്നവർ നമ്മുടെ ആത്മീയ​പ​റു​ദീസ ശരിക്കും അനുഭ​വി​ച്ച​റി​യേ​ണ്ട​തുണ്ട്‌. ഇനി, ഈ ലോകം യഹോ​വ​യു​ടെ ദാസ​രെ​ക്കു​റിച്ച്‌ എന്തൊക്കെ പറഞ്ഞാ​ലും ശരി, അവർക്ക്‌ യഹോ​വ​യു​ടെ മുന്നി​ലും സഹാരാ​ധ​ക​രു​ടെ മുന്നി​ലും ആദരണീ​യ​മായ ഒരു പേര്‌, ഒരു സത്‌പേര്‌, ഉണ്ട്‌.—യശ. 65:15.

9. നമ്മൾ അനുഭ​വി​ക്കുന്ന ദുരി​ത​ങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ 65:16, 17 എന്ത്‌ ഉറപ്പു​ത​രു​ന്നു?

9 ആശ്വാ​സ​വും ശാന്തത​യും. ആത്മീയ​പ​റു​ദീ​സ​യിൽ അല്ലാത്ത​വ​രെ​ക്കു​റിച്ച്‌ യശയ്യ 65:14 പറയുന്നു: അവർ ‘ഹൃദയ​വേ​ദ​ന​യാൽ നിലവി​ളി​ക്കും, മനസ്സു തകർന്ന്‌ വിലപി​ച്ചു​ക​ര​യും.’ എന്നാൽ ദൈവ​ജ​ന​ത്തിന്‌ വേദന​യും ദുരി​ത​ങ്ങ​ളും വരുത്തി​വെച്ച സംഭവ​ങ്ങ​ളു​ടെ കാര്യ​മോ? കുറെ കഴിയു​മ്പോൾ ആ കാര്യ​ങ്ങ​ളെ​ല്ലാം “മറന്നു​പോ​യി​രി​ക്കും. (ദൈവ​ത്തി​ന്റെ) കണ്ണുകൾ ഇനി അവ കാണില്ല.” (യശയ്യ 65:16, 17 വായി​ക്കുക.) യഹോവ നമ്മുടെ ദുരി​ത​ങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കും. കാലം കടന്നു​പോ​കു​മ്പോൾ അതിന്റെ ഓർമ​കൾപോ​ലും മാഞ്ഞു​പോ​കും.

10. ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം സഹവസി​ക്കാ​നാ​കു​ന്നത്‌ ഒരു അനു​ഗ്ര​ഹ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (ചിത്ര​വും കാണുക.)

10 ഇപ്പോൾത്തന്നെ നമ്മുടെ മനസ്സിനു ശാന്തത നൽകുന്ന ഒരു കാര്യ​മാണ്‌, ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌. കാരണം അവി​ടെ​യാ​യി​രി​ക്കു​മ്പോൾ ഈ ലോക​ത്തി​ന്റെ ആകുല​ത​ക​ളെ​ല്ലാം നമുക്കു മറക്കാ​നാ​കു​ന്നു. നമ്മൾ പരിശു​ദ്ധാ​ത്മാ​വി​ന്റെ ഗുണങ്ങ​ളായ സ്‌നേഹം, സന്തോഷം, സമാധാ​നം, ദയ, സൗമ്യത തുടങ്ങി​യവ പ്രകടി​പ്പി​ക്കു​മ്പോൾ ആത്മീയ​പ​റു​ദീ​സ​യിൽ ആയിരി​ക്കു​ന്ന​തി​ന്റെ ആ ശാന്തത അനുഭ​വി​ച്ച​റി​യാൻ നമ്മൾ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ക​യാണ്‌. (ഗലാ. 5:22, 23) യഹോ​വ​യു​ടെ സംഘട​ന​യോ​ടൊ​പ്പം സഹവസി​ക്കാ​നാ​കു​ന്നത്‌ എത്ര വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌! ആത്മീയ​പ​റു​ദീ​സ​യിൽത്തന്നെ തുടരു​ന്ന​വർക്ക്‌ ‘പുതിയ ആകാശ​ത്തെ​യും പുതിയ ഭൂമി​യെ​യും’ കുറി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം മുഴു​വ​നാ​യി നിറ​വേ​റു​ന്നതു കാണാ​നു​മാ​കും.

ആത്മീയ​പ​റു​ദീ​സ​യിൽ ദൈവ​ജ​ന​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌! (10-ാം ഖണ്ഡിക കാണുക) c


11. യശയ്യ 65:18, 19 അനുസ​രിച്ച്‌ യഹോവ നമുക്കു​വേണ്ടി സൃഷ്ടി​ച്ചി​രി​ക്കുന്ന ആത്മീയ​പ​റു​ദീ​സ​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമുക്ക്‌ എന്തു തോന്നു​ന്നു?

11 നന്ദിയും ആവേശ​വും. അടുത്ത​താ​യി, ആത്മീയ​പ​റു​ദീ​സ​യി​ലാ​യി​രി​ക്കുന്ന നമുക്ക്‌ ‘സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കാൻ’ ആകുന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ യശയ്യ വിവരി​ക്കു​ന്നു. ഈ പറുദീസ യഹോ​വ​യു​ടെ ഒരു സൃഷ്ടി​യാണ്‌. (യശയ്യ 65:18, 19 വായി​ക്കുക.) അതു​കൊണ്ട്‌ ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം പഠിപ്പി​ക്കാത്ത ഈ ലോക​ത്തി​ലെ സംഘട​ന​ക​ളിൽനിന്ന്‌ വിട്ടു​പോ​രാ​നും മനോ​ഹ​ര​മായ ആത്മീയ​പ​റു​ദീ​സ​യു​ടെ ഭാഗമാ​കാ​നും ആളുകളെ സഹായി​ക്കാൻ യഹോവ നമ്മളെ ഉപയോ​ഗി​ക്കു​ന്നു. സത്യം അറിഞ്ഞ​തി​ലൂ​ടെ നമ്മൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ നമുക്ക്‌ ആവേശം തോന്നു​ന്നു. മറ്റുള്ള​വ​രോട്‌ ആ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാൻ അതു നമ്മളെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു.—യിരെ. 31:12.

12. യശയ്യ 65:20-24-ൽ പറഞ്ഞി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു, എന്തു​കൊണ്ട്‌?

12 ആത്മീയ​പ​റു​ദീ​സ​യിൽ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ മഹത്താ​യൊ​രു പ്രത്യാ​ശ​യുണ്ട്‌. അതെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോ​ഴും നമുക്കു വളരെ നന്ദിയും ആവേശ​വും തോന്നു​ന്നു. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ നമ്മൾ കാണാൻപോ​കു​ന്ന​തും ചെയ്യാ​നി​രി​ക്കു​ന്ന​തും ആയ കാര്യങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കും? ബൈബിൾ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: ‘കുറച്ച്‌ ദിവസം മാത്രം ജീവി​ച്ചി​രി​ക്കുന്ന ശിശുക്കൾ ഇനി ഉണ്ടാകില്ല; പ്രായ​മായ ആരും ആയുസ്സു മുഴുവൻ ജീവി​ക്കാ​തി​രി​ക്കില്ല. നമ്മൾ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. നമ്മുടെ അധ്വാനം വെറു​തെ​യാ​കില്ല. കാരണം നമ്മളെ​ല്ലാം യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​വ​രാ​യി​രി​ക്കും.’ അവിടെ നമ്മുടെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യം ഉണ്ടായി​രി​ക്കും. നമുക്ക്‌ സുരക്ഷി​ത​ത്വ​വും സംതൃ​പ്‌തി​യും തോന്നും. അങ്ങനെ​യൊ​രു ജീവി​ത​മാണ്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. നമ്മൾ “വിളി​ക്കും​മു​മ്പേ” ദൈവം നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ആവശ്യങ്ങൾ തിരി​ച്ച​റി​യും. ‘ജീവനു​ള്ള​തി​ന്റെ​യെ​ല്ലാം ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തും.’—യശ. 65:20-24; സങ്കീ. 145:16.

13. യഹോ​വയെ സേവി​ക്കാൻ തുടങ്ങു​മ്പോൾ ആളുകൾ ജീവി​ത​ത്തിൽ വരുത്തുന്ന മാറ്റ​ത്തെ​ക്കു​റിച്ച്‌ യശയ്യ 65:25 വിവരി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

13 സമാധാ​ന​വും സുരക്ഷി​ത​ത്വ​വും. പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ മൃഗീ​യ​സ്വ​ഭാ​വ​മു​ണ്ടാ​യി​രുന്ന പലരും തങ്ങളുടെ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്തി​യി​ട്ടുണ്ട്‌. (യശയ്യ 65:25 വായി​ക്കുക.) വളരെ ശ്രമം ചെയ്‌താണ്‌ അവർ ദുഃശ്ശീ​ല​ങ്ങളെ വരുതി​യി​ലാ​ക്കി​യത്‌. (റോമ. 12:2; എഫെ. 4:22-24) ദൈവ​ജനം അപൂർണ​രാ​യ​തു​കൊണ്ട്‌ അവർക്ക്‌ തുടർന്നും തെറ്റു പറ്റു​മെ​ന്നതു സത്യമാണ്‌. എങ്കിലും തകർക്കാ​നാ​കാത്ത സ്‌നേ​ഹ​ത്താൽ ‘എല്ലാ തരം മനുഷ്യ​രെ​യും’ യഹോവ ഒരുമിച്ച്‌ ചേർത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്കി​ട​യിൽ യഥാർഥ​സ​മാ​ധാ​ന​വും ഐക്യ​വും ഉണ്ട്‌. (തീത്തോ. 2:11) സർവശ​ക്ത​നായ ദൈവ​ത്തി​നു​മാ​ത്രം ചെയ്യാ​നാ​കുന്ന ഒരു അത്ഭുത​മല്ലേ ഇത്‌!

14. ഒരു സഹോ​ദ​രന്റെ കാര്യ​ത്തിൽ യശയ്യ 65:25 സത്യമാ​യത്‌ എങ്ങനെ?

14 ആളുകൾക്കു തങ്ങളുടെ വ്യക്തി​ത്വം ശരിക്കും മാറ്റി​യെ​ടു​ക്കാൻ കഴിയു​മോ? ഒരു ചെറു​പ്പ​ക്കാ​രന്റെ അനുഭവം നോക്കുക: അധാർമി​ക​വും അക്രമാ​സ​ക്ത​വും ആയ ജീവിതം കാരണം അവന്‌ 20-ാം വയസ്സി​നു​ള്ളിൽ പല തവണ ജയിലിൽ കഴി​യേ​ണ്ടി​വന്നു. കാർ മോഷ​ണ​വും പിടി​ച്ചു​പ​റി​യും പോലു​ളള ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ങ്ങ​ളാണ്‌ അവന്റെ പേരി​ലു​ണ്ടാ​യി​രു​ന്നത്‌. അടിപി​ടി​യു​ണ്ടാ​ക്കു​ന്ന​തൊ​ന്നും അവന്‌ ഒരു പ്രശ്‌ന​മ​ല്ലാ​യി​രു​ന്നു. എന്നാൽ ബൈബിൾസ​ത്യം അറിയു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങി​നു വരാൻതു​ട​ങ്ങു​ക​യും ചെയ്‌ത​പ്പോൾ അവന്റെ ജീവി​ത​ത്തിന്‌ ഒരു ലക്ഷ്യം വന്നു, ഒരു ആത്മീയ​പ​റു​ദീ​സ​യിൽ യഹോ​വയെ ആരാധി​ക്കുക എന്ന ലക്ഷ്യം. യശയ്യ 65:25 തനിക്ക്‌ എങ്ങനെ​യാ​ണു ബാധക​മാ​യ​തെന്ന്‌, സ്‌നാ​ന​പ്പെ​ട്ട​ശേഷം അവൻ കൂടെ​ക്കൂ​ടെ ചിന്തി​ക്കാ​റുണ്ട്‌. സിംഹ​ത്തി​ന്റെ സ്വഭാവം കാണി​ച്ചി​രുന്ന അക്രമാ​സ​ക്ത​നായ ഒരാളിൽനിന്ന്‌ കുഞ്ഞാ​ടി​നെ​പ്പോ​ലെ ശാന്തസ്വ​ഭാ​വ​മുള്ള ഒരാളാ​യി അവൻ മാറി​യി​രു​ന്നു.

15. ആത്മീയ​പ​റു​ദീ​സ​യി​ലേക്കു വരാൻ നമ്മൾ മറ്റുള്ള​വരെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

15 “പരമാ​ധി​കാ​രി​യായ യഹോവ ഇങ്ങനെ പറയുന്നു” എന്ന വാക്കു​ക​ളോ​ടെ​യാണ്‌ യശയ്യ 65:13 തുടങ്ങു​ന്നത്‌. 25-ാം വാക്യം അവസാ​നി​ക്കു​ന്ന​തും “യഹോവ പറയുന്നു” എന്ന വാക്കു​ക​ളോ​ടെ​യാണ്‌. യഹോ​വ​യു​ടെ വാഗ്‌ദാ​ന​ങ്ങ​ളൊ​ന്നും നടക്കാതെ പോകില്ല. (യശ. 55:10, 11) അതിന്റെ ഒരു തെളി​വാണ്‌ നമ്മൾ ഇപ്പോൾ ആസ്വദി​ക്കുന്ന ആത്മീയ​പ​റു​ദീസ. ഈ ലോകത്ത്‌ മറ്റൊ​രി​ട​ത്തും കാണാ​നാ​കാത്ത ഒരു സഹോ​ദ​ര​കു​ടും​ബത്തെ യഹോവ സൃഷ്ടി​ച്ചി​രി​ക്കു​ന്നു. മരുഭൂ​മി​യി​ലെ മരുപ്പ​ച്ച​പോ​ലെ, അക്രമാ​സ​ക്ത​മായ ഈ ലോക​ത്തി​ലും ദൈവ​ജ​ന​ത്തി​നി​ട​യിൽ നമുക്ക്‌ ഒരളവു​വരെ സുരക്ഷി​ത​ത്വ​വും സമാധാ​ന​വും ആസ്വദി​ക്കാൻ കഴിയും. (സങ്കീ. 72:7) അതു​കൊണ്ട്‌ ഈ ആത്മീയ​പ​റു​ദീ​സ​യി​ലേക്കു വരാൻ നമുക്ക്‌ കഴിയു​ന്നത്ര ആളുകളെ സഹായി​ക്കാം. ആളുകളെ ശിഷ്യ​രാ​ക്കാൻ പരമാ​വധി ശ്രമി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം.—മത്താ. 28:19, 20.

ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ എങ്ങനെ മറ്റുള്ള​വരെ ആകർഷി​ക്കാം?

16. ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ എങ്ങനെ​യാണ്‌ ആളുകൾ ആകർഷി​ക്ക​പ്പെ​ടു​ന്നത്‌?

16 ആത്മീയ​പ​റു​ദീസ മറ്റുള്ള​വർക്ക്‌ ആകർഷ​ക​മാ​ക്കു​ന്ന​തിൽ നമു​ക്കെ​ല്ലാം ഒരു പങ്കുണ്ട്‌. യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാൻ കഴിയും. യഹോവ ഒരിക്ക​ലും ആളുകളെ നിർബ​ന്ധിച്ച്‌ തന്റെ സംഘട​ന​യി​ലേക്കു കൊണ്ടു​വ​രു​ന്നില്ല. പകരം ദയയോ​ടെ ആളുകളെ തന്നി​ലേക്ക്‌ ‘ആകർഷി​ക്കു​ക​യാ​ണു’ ചെയ്യു​ന്നത്‌. (യോഹ. 6:44; യിരെ. 31:3) ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​യും മനോ​ഹ​ര​മായ വ്യക്തി​ത്വ​ത്തെ​യും കുറിച്ച്‌ അറിയു​മ്പോൾ യഹോ​വ​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ക​തന്നെ ചെയ്യും. നല്ല പ്രവൃ​ത്തി​ക​ളി​ലൂ​ടെ​യും നല്ല ഗുണങ്ങൾ കാണി​ച്ചു​കൊ​ണ്ടും നമുക്ക്‌ എങ്ങനെ ആളുകളെ ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ ആകർഷി​ക്കാം?

17. നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ ആകർഷി​ക്കാം?

17 സഹാരാ​ധ​ക​രോട്‌ സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെ​ടു​ന്ന​താണ്‌ നമുക്ക്‌ ആളുകളെ ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ ആകർഷി​ക്കാൻ കഴിയുന്ന ഒരു വിധം. ഒന്നാം നൂറ്റാ​ണ്ടി​ലെ കൊരിന്ത്‌ സഭയിൽ അവിശ്വാ​സി​ക​ളായ ആളുകൾ യോഗ​ങ്ങൾക്കു വന്നപ്പോൾ അവർക്കു തോന്നി​യത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “ദൈവം തീർച്ച​യാ​യും നിങ്ങളു​ടെ ഇടയി​ലുണ്ട്‌.” (1 കൊരി. 14:24, 25; സെഖ. 8:23) നമ്മുടെ മീറ്റി​ങ്ങു​കൾക്കു വരുന്ന പുതി​യ​വർക്കും അങ്ങനെ​തന്നെ തോന്നണം. അതു​കൊണ്ട്‌ ‘പരസ്‌പരം സമാധാ​ന​ത്തോ​ടെ കഴിയാ​നുള്ള’ ഉപദേശം നമുക്ക്‌ എപ്പോ​ഴും അനുസ​രി​ക്കാം.—1 തെസ്സ. 5:13.

18. നമ്മുടെ സംഘട​ന​യി​ലേക്ക്‌ ആളുകളെ എന്ത്‌ ആകർഷി​ച്ചേ​ക്കാം?

18 നമ്മുടെ സഹോ​ദ​ര​ങ്ങളെ യഹോവ കാണു​ന്ന​തു​പോ​ലെ കാണാൻ നമ്മൾ എപ്പോ​ഴും ശ്രമി​ക്കണം. അവരുടെ കുറവു​ക​ളി​ലേക്കു നോക്കു​ന്ന​തി​നു പകരം നല്ല ഗുണങ്ങ​ളി​ലേക്കു നോക്കി​ക്കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാം. കുറവു​ക​ളൊ​ക്കെ കുറച്ചു​ക​ഴി​യു​മ്പോൾ നീങ്ങി​പ്പോ​കു​മ​ല്ലോ. നമുക്കി​ട​യിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ‘തമ്മിൽ ദയയും മനസ്സലി​വും ഉള്ളവരാ​യി പരസ്‌പരം ഉദാര​മാ​യി ക്ഷമിച്ചു​കൊണ്ട്‌’ സ്‌നേ​ഹ​ത്തി​ന്റെ ആത്മാവിൽ അതെല്ലാം പരിഹ​രി​ക്കാം. (എഫെ. 4:32) അപ്പോൾ, ഇതു​പോ​ലുള്ള പെരു​മാ​റ്റം ആഗ്രഹി​ക്കുന്ന ആളുകൾ ഈ ആത്മീയ​പ​റു​ദീ​സ​യി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും. b

ആത്മീയ​പ​റു​ദീ​സ​യു​ടെ ഉള്ളിൽത്തന്നെ തുടരുക

19. (എ) “ അവർ തിരി​ച്ചു​വന്നു” എന്ന ചതുര​ത്തിൽ കാണു​ന്ന​തു​പോ​ലെ ആത്മീയ​പ​റു​ദീ​സ​യി​ലേക്കു തിരി​ച്ചു​വന്ന ചിലർക്ക്‌ എന്താണു പറയാ​നു​ള്ളത്‌? (ബി) എന്തായി​രി​ക്കണം നമ്മുടെ തീരു​മാ​നം? (ചിത്ര​വും കാണുക.)

19 ഈ ആത്മീയ​പ​റു​ദീ​സ​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! മുമ്പെ​ന്ന​ത്തെ​ക്കാ​ളും മനോ​ഹ​ര​മാണ്‌ ഇന്ന്‌ അത്‌. അതിലാ​യി​രു​ന്നു​കൊണ്ട്‌ യഹോ​വയെ സ്‌തു​തി​ക്കു​ന്ന​വ​രു​ടെ എണ്ണവും മുമ്പെ​ന്ന​ത്തെ​ക്കാ​ളും കൂടു​ത​ലാണ്‌. ഈ പറുദീസ നമുക്കാ​യി സൃഷ്ടിച്ച യഹോ​വ​യോട്‌ നമുക്ക്‌ എന്നെന്നും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം. നവോ​ന്മേ​ഷ​വും സന്തോ​ഷ​വും ആഗ്രഹി​ക്കുന്ന, സമാധാ​ന​ത്തോ​ടെ സുരക്ഷി​ത​രാ​യി ജീവി​ക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവ​രും ഈ പറുദീ​സ​യു​ടെ ഭാഗമാ​കണം. ഒരിക്ക​ലും അത്‌ വിട്ടു​പോ​കു​ക​യു​മ​രുത്‌. പക്ഷേ നമ്മൾ സൂക്ഷി​ക്കണം. കാരണം നമ്മളെ വശീക​രിച്ച്‌ അകറ്റി​ക്കൊ​ണ്ടു​പോ​കാൻ സാത്താൻ കിണഞ്ഞു​ശ്ര​മി​ക്കു​ന്നുണ്ട്‌. (1 പത്രോ. 5:8; വെളി. 12:9) അവൻ വിജയി​ക്കാൻ നമ്മൾ സമ്മതി​ക്ക​രുത്‌. പകരം ആത്മീയ​പ​റു​ദീ​സ​യു​ടെ സൗന്ദര്യ​വും ശുദ്ധി​യും സമാധാ​ന​വും കാത്തു​സൂ​ക്ഷി​ക്കാൻ നമുക്കു സകല​ശ്ര​മ​വും ചെയ്യാം.

ആത്മീയ​പ​റു​ദീ​സ​യിൽ തുടരു​ന്നവർ ഭാവി​യിൽ ഭൂമി​യിൽ വരാനി​രി​ക്കുന്ന പറുദീ​സ​യി​ലെ അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കും (19-ാം ഖണ്ഡിക കാണുക)


നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • എന്താണ്‌ ആത്മീയ​പ​റു​ദീസ?

  • ആത്മീയ​പ​റു​ദീ​സ​യിൽ നമ്മൾ ആസ്വദി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്തെല്ലാ​മാണ്‌?

  • നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ അതി​ലേക്ക്‌ ആകർഷി​ക്കാം?

ഗീതം 144 സമ്മാന​ത്തിൽ കണ്ണു നട്ടിരി​ക്കുക!

a പദപ്രയോഗത്തിന്റെ വിശദീ​ക​രണം: നമ്മൾ യഹോ​വയെ ആരാധി​ക്കുന്ന സുരക്ഷി​ത​മായ ഒരു അവസ്ഥയാണ്‌ “ആത്മീയ​പ​റു​ദീസ.” ഈ ആത്മീയ​പ​റു​ദീ​സ​യിൽ നമ്മൾ യഹോ​വ​യു​മാ​യും സഹോ​ദ​ര​ങ്ങൾത്ത​മ്മി​ലും സമാധാ​ന​ബന്ധം ആസ്വദി​ക്കു​ന്നു.

b jw.org-ൽ അവർ ഇപ്പോൾ എവി​ടെ​യാണ്‌? അലന സിറ്റ്‌നി​ക്കൊവ: എന്റെ സ്വപ്‌നം പൂവണി​ഞ്ഞു! എന്ന വീഡി​യോ കാണുക. ആത്മീയ​പ​റു​ദീ​സ​യിൽ ആയിരി​ക്കു​ന്ന​തു​കൊണ്ട്‌ സഹോ​ദ​രി​ക്കു ലഭിച്ച അനു​ഗ്ര​ഹങ്ങൾ മനസ്സി​ലാ​ക്കുക.

c ചിത്രത്തിന്റെ വിവരണം: മീറ്റി​ങ്ങിൽ പലരും സഹവസി​ക്കു​ക​യും അതിന്റെ പ്രയോ​ജനം ആസ്വദി​ക്കു​ക​യും ചെയ്യു​മ്പോൾ ഒരു സഹോ​ദരൻ സ്വയം ഒറ്റപ്പെ​ടു​ത്തി മാറി​യി​രി​ക്കു​ന്നു.