വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 14

ഗീതം 56 സത്യത്തിൻ വഴിയേ നടക്കുക

‘പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കുക’

‘പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കുക’

“നമ്മൾ പക്വത​യി​ലേക്കു വളരാൻ ഉത്സാഹി​ക്കണം.”എബ്രാ. 6:1.

ഉദ്ദേശ്യം

പക്വത​യു​ള്ള ഒരു ക്രിസ്‌ത്യാ​നി എങ്ങനെ​യാ​ണു ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ ചിന്തി​ക്കു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​തെ​ന്നും നല്ല തീരു​മാ​നങ്ങൾ എടുക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കുക.

1. യഹോവ നമ്മളിൽനിന്ന്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌?

 ഒരു കുഞ്ഞിന്റെ ജനനം, അതാണ്‌ ഒരു ദമ്പതി​ക​ളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും സന്തോ​ഷ​മു​ള്ളൊ​രു നിമിഷം. ആ കുഞ്ഞോ​മ​നയെ മാതാ​പി​താ​ക്കൾ ഒരുപാ​ടു സ്‌നേ​ഹി​ക്കു​മെ​ങ്കി​ലും അവൻ എന്നും ശിശു​വാ​യിട്ട്‌ തന്നെയി​രി​ക്ക​ണ​മെന്നല്ല അവർ ആഗ്രഹി​ക്കു​ന്നത്‌. അവൻ വളരു​ക​യും വലുതാ​കു​ക​യും ചെയ്യു​ന്നി​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾക്ക്‌ ആകെ ആശങ്ക തോന്നും. അതു​പോ​ലെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി നമ്മൾ പിച്ച​വെച്ച്‌ തുടങ്ങി​യ​പ്പോൾ യഹോ​വ​യ്‌ക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. എന്നാൽ എല്ലാ കാലത്തും നമ്മൾ ആത്മീയ​ശി​ശു​ക്കൾ ആയിരി​ക്കാ​നല്ല യഹോവ ആഗ്രഹി​ക്കു​ന്നത്‌. (1 കൊരി. 3:1) പകരം ഒരു ക്രിസ്‌ത്യാ​നി എന്ന നിലയിൽ ‘മുതിർന്നു​വ​രാ​നാണ്‌’ യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌.—1 കൊരി. 14:20.

2. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

2 ക്രിസ്‌ത്യാ​നി എന്ന നിലയിൽ മുതിർന്നു​വ​രുക എന്നതിന്റെ അർഥം എന്താണ്‌? നമ്മൾ എങ്ങനെ​യാ​ണു ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു വളരു​ന്നത്‌? കട്ടിയായ ആത്മീയാ​ഹാ​രം എങ്ങനെ​യാ​ണു വളരാൻ നമ്മളെ സഹായി​ക്കു​ന്നത്‌? നമ്മൾ അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഈ ലേഖന​ത്തിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.

പക്വത​യുള്ള ക്രിസ്‌ത്യാ​നി​യാ​കുക എന്നതിന്റെ അർഥം

3. പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​കുക എന്നതിന്റെ അർഥം എന്താണ്‌?

3 ബൈബി​ളി​ലെ, “മുതിർന്ന” എന്നതി​നുള്ള ഗ്രീക്കു​പ​ദത്തെ “പക്വത​യുള്ള,” “പൂർണ​ത​യുള്ള” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. a (1 കൊരി. 2:6) ഒരു കുഞ്ഞ്‌ വളർന്ന്‌ മുതിർന്ന വ്യക്തി​യാ​കു​ന്ന​തു​പോ​ലെ, നമ്മളും ആത്മീയ​മാ​യി വളർന്ന്‌ ആത്മീയ സ്‌ത്രീ​പു​രു​ഷ​ന്മാ​രാ​കണം. അപ്പോ​ഴാണ്‌ ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമ്മൾ പക്വത​യിൽ എത്തുന്നത്‌. ഇനി, ആ ലക്ഷ്യത്തിൽ എത്തിക്ക​ഴി​ഞ്ഞാ​ലും ആത്മീയ​മാ​യി പുരോ​ഗ​മി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. (1 തിമൊ. 4:15) നമുക്ക്‌ എല്ലാവർക്കും, ചെറു​പ്പ​മാ​യ​വർക്കു​പോ​ലും, ആത്മീയ​പ​ക്വ​ത​യു​ള്ളവർ ആയിരി​ക്കാൻ കഴിയും. പക്ഷേ ഒരു ക്രിസ്‌ത്യാ​നി പക്വത​യി​ലേക്കു വളർന്നെന്ന്‌ എങ്ങനെ അറിയാം?

4. ഒരു ക്രിസ്‌ത്യാ​നി പക്വത​യി​ലെത്തി എന്ന്‌ എങ്ങനെ അറിയാം?

4 പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി എല്ലാ കാര്യ​ത്തി​ലും ദൈവ​ത്തി​ന്റെ ഇഷ്ടമനു​സ​രിച്ച്‌ പ്രവർത്തി​ക്കും. തന്റെ താത്‌പ​ര്യ​ങ്ങ​ളു​മാ​യി ചേരാ​തെ​വ​രു​മ്പോൾ അദ്ദേഹം ദൈവ​നി​യ​മ​ത്തി​നു​നേരെ കണ്ണടയ്‌ക്കു​ക​യില്ല. അപൂർണ​നാ​യ​തു​കൊണ്ട്‌ പക്വത​യുള്ള ഒരു വ്യക്തി​ക്കും തെറ്റുകൾ പറ്റും എന്നത്‌ ശരിയാണ്‌. പക്ഷേ ഓരോ ദിവസ​വും യഹോവ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും അദ്ദേഹം നല്ല ശ്രമം ചെയ്യും. പുതിയ വ്യക്തി​ത്വം ധരിച്ചി​രി​ക്കുന്ന അദ്ദേഹം, തന്റെ ചിന്തകളെ ദൈവ​ത്തി​ന്റെ ചിന്തക​ളു​മാ​യി ചേർച്ച​യി​ലാ​ക്കാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യുന്നു. (എഫെ. 4:22-24) ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളു​ടെ​യും തത്ത്വങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അദ്ദേഹം പരിശീ​ലി​ച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഓരോ കാര്യ​ത്തി​ലും എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു പറയുന്ന ഒരു ലിസ്റ്റൊ​ന്നും അദ്ദേഹ​ത്തിന്‌ ആവശ്യ​മില്ല. ഒരു തീരു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞാൽ അതു നടപ്പി​ലാ​ക്കാ​നുള്ള ആത്മനി​യ​ന്ത്ര​ണ​വും അദ്ദേഹം കാണി​ക്കും.—1 കൊരി. 9:26, 27.

5. പക്വത​യി​ല്ലാത്ത ഒരു ക്രിസ്‌ത്യാ​നി നേരി​ടുന്ന ചില അപകടങ്ങൾ എന്തൊ​ക്കെ​യാണ്‌? (എഫെസ്യർ 4:14, 15)

5 നേരെ മറിച്ച്‌ പക്വത​യി​ല്ലാത്ത ഒരു ക്രിസ്‌ത്യാ​നി ‘കൗശല​ങ്ങ​ളാ​ലും വഞ്ചന നിറഞ്ഞ ഉപായ​ങ്ങ​ളാ​ലും’ പെട്ടെന്ന്‌ വഴി​തെ​റ്റി​ക്ക​പ്പെ​ട്ടേ​ക്കാം. മാധ്യ​മ​ങ്ങ​ളിൽ വരുന്ന തെറ്റായ വാർത്ത​ക​ളും കേട്ടു​കേൾവി​ക​ളും അങ്ങനെ​യൊ​രാൾ എളുപ്പം വിശ്വ​സി​ക്കും. വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ വഞ്ചനയി​ലും എളുപ്പം കുടു​ങ്ങും. b (എഫെസ്യർ 4:14, 15 വായി​ക്കുക.) പക്വത​യി​ല്ലാത്ത ഒരാൾക്കു പെട്ടെന്ന്‌ അസൂയ തോന്നി​യേ​ക്കാം, കലഹങ്ങൾ സൃഷ്ടി​ക്കാ​നും നീരസ​പ്പെ​ടാ​നും പ്രലോ​ഭ​ന​ത്തിൽ വീഴാ​നും ഉള്ള ഒരു ചായ്‌വ്‌ ഉണ്ടാ​യേ​ക്കാം.—1 കൊരി. 3:3.

6. പക്വത​യി​ലേക്കു വളരു​ന്ന​തി​നെ എങ്ങനെ ഒരു ഉദാഹ​ര​ണ​ത്തി​ലൂ​ടെ വിശദീ​ക​രി​ക്കാം? (ചിത്ര​വും കാണുക.)

6 മുമ്പ്‌ പറഞ്ഞതു​പോ​ലെ, ആത്മീയ​പ​ക്വ​ത​യി​ലെ​ത്തു​ന്ന​തി​നെ, ഒരു കുഞ്ഞ്‌ വളർന്നു വലുതാ​കു​ന്ന​തു​മാ​യി തിരു​വെ​ഴു​ത്തു​കൾ താരത​മ്യം ചെയ്യുന്നുണ്ട്‌. ഒരു കുട്ടിക്ക്‌ അറിയി​ല്ലാത്ത ഒരുപാ​ടു കാര്യ​ങ്ങ​ളുണ്ട്‌. അതു​കൊണ്ട്‌ മുതിർന്ന ഒരാളു​ടെ സംരക്ഷ​ണ​വും മാർഗ​നിർദേ​ശ​വും അവന്‌ എപ്പോ​ഴും ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, റോഡ്‌ കുറുകെ കടക്കു​മ്പോൾ തന്റെ കൈപി​ടിച്ച്‌ നടക്കാൻ ഒരു അമ്മ തന്റെ ചെറിയ മകളോ​ടു പറയും. കുറച്ചു​കൂ​ടെ വലുതാ​കു​മ്പോൾ റോഡ്‌ തനിയെ കുറുകെ കടക്കാൻ അമ്മ അവളെ അനുവ​ദി​ച്ചേ​ക്കും, പക്ഷേ അപ്പോ​ഴും ഇരുവ​ശ​ത്തേ​ക്കും നോക്കാൻ അമ്മ ഓർമി​പ്പി​ക്കും. എന്നാൽ മുതിർന്ന്‌ കഴിയു​മ്പോൾ അത്തരം അപകടങ്ങൾ ഒഴിവാ​ക്കാൻ അവൾക്ക്‌ അറിയാം. ഒരു കുട്ടിക്ക്‌ അപകടങ്ങൾ ഒഴിവാ​ക്കാൻ മുതിർന്ന​വ​രു​ടെ സഹായം ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, പക്വത കുറഞ്ഞ​വർക്ക്‌ ആത്മീയ അപകടങ്ങൾ ഒഴിവാ​ക്കി നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളു​ടെ സഹായം വേണം. പക്ഷേ പക്വത​യി​ലെ​ത്തി​യവർ, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ യഹോവ എന്താണു ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമിക്കും. അതിനു​വേണ്ടി അവർ ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തിക്കും. എന്നിട്ട്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കും.

പക്വത​യി​ലെ​ത്തി​യി​ട്ടി​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾ ബൈബിൾത​ത്ത്വ​ങ്ങൾ ബാധക​മാ​ക്കി​ക്കൊണ്ട്‌ എങ്ങനെ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​മെന്നു പഠി​ക്കേ​ണ്ട​തുണ്ട്‌ (6-ാം ഖണ്ഡിക കാണുക)


7. പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്കു മറ്റുള്ള​വ​രു​ടെ സഹായം ആവശ്യ​മു​ണ്ടോ?

7 എന്നാൽ അതിന്റെ അർഥം പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നിക്ക്‌ ആരു​ടെ​യും സഹായം ആവശ്യ​മില്ല എന്നാണോ? അല്ല. പക്വത​യു​ള്ള​വർക്കും ചില സമയത്ത്‌ സഹായം ചോദി​ക്കേ​ണ്ടി​വ​രും. പക്ഷേ പക്വത​യി​ല്ലാത്ത ഒരു വ്യക്തി ഓരോ സാഹച​ര്യ​ത്തി​ലും താൻ എന്താണു ചെയ്യേ​ണ്ടത്‌ എന്ന്‌ മറ്റുള്ള​വ​രോ​ടു ചോദി​ക്കും, അവർ തനിക്കു​വേണ്ടി തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും പ്രതീ​ക്ഷി​ക്കും. നേരെ മറിച്ച്‌ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി, കൂടുതൽ അറിവും ജ്ഞാനവും ഉള്ള ആളുക​ളോ​ടു സഹായം ചോദി​ക്കും. പക്ഷേ തീരു​മാ​ന​ങ്ങ​ളാ​കുന്ന ‘ചുമട്‌ സ്വന്തമാ​യി ചുമക്കാൻ’ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു​ണ്ടെന്ന്‌ അവർക്ക്‌ അറിയാം.—ഗലാ. 6:5.

8. പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ എങ്ങനെ​യെ​ല്ലാ​മാ​ണു പരസ്‌പരം വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌?

8 മുതിർന്ന ആളുകൾ കാഴ്‌ച​യിൽ വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്ന​തു​പോ​ലെ ആത്മീയ​ഗു​ണ​ങ്ങ​ളു​ടെ കാര്യ​ത്തിൽ പക്വത​യുള്ള ക്രിസ്‌ത്യാ​നി​ക​ളും വ്യത്യ​സ്‌ത​രാണ്‌. ചിലർ കൂടുതൽ അറിവും ജ്ഞാനവും ഉള്ളവരാ​യി​രി​ക്കും. ചിലർ നല്ല ധൈര്യ​ശാ​ലി​ക​ളാ​യി​രി​ക്കും. മറ്റു ചിലർ ഉദാര​മാ​യി കൊടു​ക്കു​ന്ന​തിൽ പേരു​കേ​ട്ട​വ​രാ​യി​രി​ക്കും. വേറെ ചിലർ നല്ല സഹാനു​ഭൂ​തി ഉള്ളവരാ​യി​രി​ക്കും. ഇനി, പക്വത​യുള്ള രണ്ടു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഒരേ കാര്യ​ത്തെ​ക്കു​റി​ച്ചു​തന്നെ വ്യത്യ​സ്‌ത​മായ രണ്ട്‌ അഭി​പ്രാ​യ​ങ്ങ​ളാ​യി​രി​ക്കാം. അവ രണ്ടും തിരു​വെ​ഴു​ത്തു​പ​ര​മാ​യി തെറ്റാ​യി​രി​ക്ക​ണ​മെ​ന്നു​മില്ല. മനസ്സാ​ക്ഷി​പ​ര​മായ കാര്യ​ങ്ങ​ളിൽ ഇതു പ്രത്യേ​കി​ച്ചും സത്യമാണ്‌. അത്‌ അറിയാ​വു​ന്ന​തു​കൊ​ണ്ടു​തന്നെ മറ്റേയാ​ളു​ടെ തീരു​മാ​നം തെറ്റാ​ണെന്ന്‌ അവർ വിധി​ക്കാ​നും പോകില്ല. തീരു​മാ​ന​ങ്ങ​ളി​ലെ ഈ വ്യത്യാ​സ​ങ്ങ​ളൊ​ന്നും തങ്ങൾക്കി​ട​യി​ലെ ഐക്യം തകർക്കാൻ അവർ അനുവ​ദി​ക്കില്ല.—റോമ. 14:10; 1 കൊരി. 1:10.

ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്ക്‌ എങ്ങനെ വളരാം?

9. ആത്മീയ​പ​ക്വ​ത​യി​ലേ​ക്കുള്ള വളർച്ച സമയം കടന്നു​പോ​കു​ന്ന​ത​നു​സ​രിച്ച്‌ തനിയെ ഉണ്ടാകു​ന്ന​താ​ണോ? വിശദീ​ക​രി​ക്കുക.

9 ഒരു കുഞ്ഞ്‌ സ്വാഭാ​വി​ക​മാ​യും കുറെ നാൾ കഴിയു​മ്പോൾ വളർന്ന്‌ വലുതാ​കും. എന്നാൽ ആത്മീയ​പ​ക്വ​ത​യി​ലേ​ക്കുള്ള വളർച്ച അങ്ങനെ തനിയെ ഉണ്ടാകു​ന്നതല്ല. ഉദാഹ​ര​ണ​ത്തിന്‌, കൊരി​ന്തി​ലു​ള്ളവർ സന്തോ​ഷ​വാർത്ത സ്വീക​രി​ച്ചു, അവർ സ്‌നാ​ന​പ്പെട്ടു, അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു. അപ്പോ​സ്‌ത​ല​നായ പൗലോ​സിൽനിന്ന്‌ നേരിട്ട്‌ പഠിക്കാ​നുള്ള അവസര​വും അവർക്കു കിട്ടി. (പ്രവൃ. 18:8-11) പക്ഷേ സ്‌നാ​ന​പ്പെട്ട്‌ പല വർഷങ്ങൾ കഴിഞ്ഞി​ട്ടും അവർ പക്വത​യി​ലേക്കു വളർന്നി​ട്ടി​ല്ലാ​യി​രു​ന്നു. (1 കൊരി. 3:2) നമുക്ക്‌ അങ്ങനെ​യൊ​രു അപകടം സംഭവി​ക്കാ​തി​രി​ക്കാൻ, ആത്മീയ​വ​ളർച്ച​യു​ടെ വേഗത കുറഞ്ഞു​പോ​കാ​തി​രി​ക്കാൻ, എന്തു ചെയ്യാം?

10. പക്വത​യി​ലെ​ത്താൻ നമ്മൾ എന്തു ചെയ്യണം? (യൂദ 20)

10 പക്വത​യി​ലെ​ത്ത​ണ​മെ​ങ്കിൽ ആദ്യം നമുക്കു വേണ്ടത്‌ അതിനുള്ള ഒരു ആഗ്രഹ​മാണ്‌. ‘അറിവി​ല്ലാ​യ്‌മയെ സ്‌നേ​ഹി​ക്കു​ന്നവർ’ എപ്പോ​ഴും ആത്മീയ​ശി​ശു​ക്ക​ളാ​യി തുടരാ​നാ​യി​രി​ക്കും ആഗ്രഹി​ക്കുക. (സുഭാ. 1:22) അവർ പുരോ​ഗതി വരുത്തില്ല. മുതിർന്ന​ശേ​ഷ​വും തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തിന്‌ മാതാ​പി​താ​ക്കളെ ആശ്രയി​ക്കുന്ന മക്കളെ​പ്പോ​ലെ​യാ​കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നില്ല. പകരം നമ്മുടെ ആത്മീയ​വ​ളർച്ച​യു​ടെ ഉത്തരവാ​ദി​ത്വം നമുക്കു​ത​ന്നെ​യാ​ണെന്നു നമ്മൾ തിരി​ച്ച​റി​യും. (യൂദ 20 വായി​ക്കുക.) ഇപ്പോ​ഴും പക്വത​യി​ലെ​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ, അതിനുള്ള ‘ആഗ്രഹ​ത്തി​നും പ്രവർത്തി​ക്കാ​നുള്ള ശക്തിക്കും’ വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കുക.—ഫിലി. 2:13.

11. പക്വത​യി​ലേക്കു വളരാൻ നമുക്ക്‌ എന്തെല്ലാം സഹായ​മാ​ണു​ള്ളത്‌? (എഫെസ്യർ 4:11-13)

11 സ്വന്തം ശ്രമം​കൊണ്ട്‌ മാത്രം നമ്മൾ പക്വത​യി​ലേക്കു വളരാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. അതിനുള്ള ചില സഹായങ്ങൾ യഹോവ തന്നിട്ടുണ്ട്‌. ക്രിസ്‌തീ​യ​സ​ഭ​യിൽ ഇടയന്മാ​രും അധ്യാ​പ​ക​രും ആയി സേവി​ക്കു​ന്നവർ, ‘പൂർണ​വ​ളർച്ച​യെ​ത്താൻ’ അഥവാ ‘ക്രിസ്‌തു​വി​ന്റെ പരിപൂർണ​ത​യു​ടെ അളവി​നൊ​പ്പം എത്താൻ’ നമ്മളെ സഹായി​ക്കും. (എഫെസ്യർ 4:11-13 വായി​ക്കുക.) ഇനി, ‘ക്രിസ്‌തു​വി​ന്റെ മനസ്സു​ള്ള​വ​രാ​യി​രി​ക്കാൻ’ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ യഹോവ പരിശു​ദ്ധാ​ത്മാ​വി​നെ​യും തരും. (1 കൊരി. 2:14-16) കൂടാതെ, യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ എങ്ങനെ​യാ​ണു ചിന്തി​ച്ച​തെ​ന്നും സംസാ​രി​ച്ച​തെ​ന്നും പ്രവർത്തി​ച്ച​തെ​ന്നും നാലു സുവി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ ദൈവം നമുക്കു കാണി​ച്ചു​ത​ന്നി​ട്ടുണ്ട്‌. യേശു​വി​നെ​പ്പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും പഠിച്ചു​കൊണ്ട്‌ ക്രിസ്‌തീ​യ​പ​ക്വ​ത​യിൽ എത്തി​ച്ചേ​രാൻ നിങ്ങൾക്കു കഴിയും.

പക്വത​യും കട്ടിയായ ആത്മീയാ​ഹാ​ര​വും

12. ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​കൾ’ എന്താണ്‌?

12 പക്വത​യി​ലേക്കു പുരോ​ഗ​മി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽ’ മാത്രം ഒതുങ്ങി​നി​ന്നാൽ പോരാ. അത്തരം പഠിപ്പി​ക്ക​ലു​ക​ളിൽ ചിലതാണ്‌ പശ്ചാത്താ​പം, വിശ്വാ​സം, സ്‌നാനം, പുനരു​ത്ഥാ​നം എന്നിവ. (എബ്രാ. 6:1, 2) ഇതെല്ലാം ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ അടിസ്ഥാ​ന​മാ​യ​തു​കൊ​ണ്ടാണ്‌ പത്രോസ്‌ അപ്പോ​സ്‌തലൻ പെന്തി​ക്കൊ​സ്‌തിൽ കൂടിവന്ന ജനക്കൂ​ട്ടത്തെ സന്തോ​ഷ​വാർത്ത അറിയി​ച്ച​പ്പോൾ ഇതെക്കു​റി​ച്ചെ​ല്ലാം സംസാ​രി​ച്ചത്‌. (പ്രവൃ. 2:32-35, 38) ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​ക​ണ​മെ​ങ്കിൽ നമ്മൾ ഈ അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളെ​ല്ലാം വിശ്വ​സി​ച്ചേ തീരൂ. ഉദാഹ​ര​ണ​ത്തിന്‌, ഒരാൾ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ നിഷേ​ധി​ച്ചാൽ അതു ക്രിസ്‌തീ​യ​വി​ശ്വാ​സം പൂർണ​മാ​യി ഉപേക്ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണെന്നു പൗലോസ്‌ മുന്നറി​യി​പ്പു​കൊ​ടു​ത്തു. (1 കൊരി. 15:12-14) എന്നാൽ പക്വത​യി​ലേക്കു വളരണ​മെ​ങ്കിൽ നമ്മൾ ഈ അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​കൾകൊണ്ട്‌ മാത്രം തൃപ്‌തി​യ​ട​യ​രുത്‌.

13. എബ്രായർ 5:14-ൽ പറഞ്ഞി​രി​ക്കുന്ന, കട്ടിയായ ആത്മീയാ​ഹാ​ര​ത്തിൽനിന്ന്‌ പ്രയോ​ജനം നേടാൻ നമ്മൾ എന്തു ചെയ്യണം? (ചിത്ര​വും കാണുക.)

13 അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി കട്ടിയായ ആത്മീയാ​ഹാ​ര​ത്തിൽ, ദൈവ​നി​യ​മങ്ങൾ മാത്രമല്ല യഹോ​വ​യു​ടെ ചിന്താ​രീ​തി മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങ​ളും ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. കട്ടിയായ ആത്മീയാ​ഹാ​ര​ത്തിൽനിന്ന്‌ പ്രയോ​ജനം നേടണ​മെ​ങ്കിൽ നമ്മൾ ദൈവ​വ​ചനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും അവ പ്രാവർത്തി​ക​മാ​ക്കു​ക​യും വേണം. അങ്ങനെ ചെയ്യു​മ്പോൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നമ്മൾ പഠിക്കു​ക​യാണ്‌. cഎബ്രായർ 5:14 വായി​ക്കുക.

കട്ടിയായ ആത്മീയാ​ഹാ​രം, എങ്ങനെ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​മെന്നു പഠിപ്പി​ക്കും (13-ാം ഖണ്ഡിക കാണുക) d


14. പക്വത​യി​ലേക്കു വളരാൻ പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വരെ സഹായി​ച്ചത്‌ എങ്ങനെ?

14 ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കേണ്ട സാഹച​ര്യ​ങ്ങൾ വരു​മ്പോൾ പക്വത​യി​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. കൃത്യ​മായ ബൈബിൾനി​യ​മ​ങ്ങ​ളൊ​ന്നും ഇല്ലാത്ത അത്തരം സാഹച​ര്യ​ങ്ങ​ളിൽ തങ്ങൾക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ചെയ്യാ​മെന്ന്‌ ചിലർ ചിന്തി​ച്ചേ​ക്കാം. മറ്റു ചിലർ ഒരു നിയമ​ത്തി​നാ​യി ശാഠ്യം പിടി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കാ​മോ ഇല്ലയോ എന്ന്‌ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ പൗലോ​സി​നോ​ടു ചോദി​ച്ചു. അപ്പോൾ ഒരു നിയമം വെക്കു​ന്ന​തി​നു പകരം ഓരോ​രു​ത്തർക്കും അവരവ​രു​ടെ മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ ‘തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം’ ഉണ്ടെന്ന്‌ പൗലോസ്‌ കാണി​ച്ചു​കൊ​ടു​ത്തു. അവരെ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ പൗലോസ്‌ അപ്പോ​സ്‌തലൻ എടുത്തു​കാ​ണി​ച്ചു. ആ തത്ത്വങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ശുദ്ധമായ ഒരു മനസ്സാക്ഷി നിലനി​റു​ത്താൻ സഹായി​ക്കുന്ന, മറ്റുള്ള​വരെ ഇടറി​ക്കാത്ത തരത്തി​ലുള്ള, ഒരു തീരു​മാ​ന​മെ​ടു​ക്കാൻ അവർക്കു കഴിയു​മാ​യി​രു​ന്നു. (1 കൊരി. 8:4, 7-9) ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ടി വരു​മ്പോൾ മറ്റുള്ള​വരെ ആശ്രയി​ക്കു​ക​യോ എപ്പോ​ഴും നിയമ​ങ്ങൾക്കാ​യി നോക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം സ്വന്തം വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാ​നും അങ്ങനെ പക്വത​യി​ലേക്കു വളരാ​നും പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വരെ സഹായി​ക്കു​ക​യാ​യി​രു​ന്നു.

15. ആത്മീയ​പു​രോ​ഗതി വരുത്താൻ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കളെ പൗലോസ്‌ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

15 എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്കു പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതിയ കത്തിൽനിന്ന്‌ നമുക്ക്‌ ഒരു വിലപ്പെട്ട പാഠം പഠിക്കാൻ കഴിയും. അവരിൽ ചിലർ ആത്മീയ​മാ​യി വളർന്നു​കൊ​ണ്ടി​രു​ന്നില്ല. സത്യത്തിൽ, ‘കട്ടിയായ ആത്മീയാ​ഹാ​ര​ത്തി​നു പകരം പാൽ വേണ്ട അവസ്ഥയി​ലേക്കു അവർ തിരി​ച്ചു​പോ​യി.’ (എബ്രാ. 5:12) യഹോവ സഭയി​ലൂ​ടെ അവരെ പഠിപ്പി​ച്ചു​കൊ​ണ്ടി​രുന്ന പുതിയ സത്യങ്ങൾ മനസ്സി​ലാ​ക്കാ​നും അംഗീ​ക​രി​ക്കാ​നും അവർക്കു കഴിഞ്ഞില്ല. (സുഭാ. 4:18) ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ, ഏകദേശം 30 വർഷങ്ങൾക്കു മുമ്പ്‌ മോശ​യു​ടെ നിയമം നീങ്ങി​പ്പോ​യെ​ങ്കി​ലും ജൂതമ​ത​ത്തിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യവർ അത്‌ അപ്പോ​ഴും മുറു​കെ​പ്പി​ടി​ച്ചി​രു​ന്നു. (റോമ. 10:4; തീത്തോ. 1:10) തങ്ങളുടെ ചിന്താ​രീ​തി​യിൽ മാറ്റം​വ​രു​ത്താൻ ആ ജൂത​ക്രി​സ്‌ത്യാ​നി​കൾക്ക്‌ 30 വർഷം ലഭിച്ചു. അതു ധാരാ​ള​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ തന്റെ കത്തിലൂ​ടെ കട്ടിയായ ചില ആത്മീയ​സ​ത്യ​ങ്ങൾ അവരെ പഠിപ്പി​ക്കാൻ പൗലോസ്‌ ശ്രമി​ച്ചത്‌. അങ്ങനെ, യഹോവ യേശു​വി​ലൂ​ടെ സ്ഥാപിച്ച ആരാധ​ന​യ്‌ക്കുള്ള പുതിയ ക്രമീ​ക​രണം പഴയതി​നെ​ക്കാൾ വളരെ മികച്ച​താ​ണെന്നു അവർക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നു. ജൂതന്മാ​രു​ടെ എതിർപ്പു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ തുടരാ​നുള്ള ധൈര്യ​വും അവർക്ക്‌ ലഭിക്കു​മാ​യി​രു​ന്നു.—എബ്രാ. 10:19-23.

അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കു​ക

16. പക്വത​യി​ലേക്കു വളരു​ന്ന​തോ​ടൊ​പ്പം നമ്മൾ എന്തും ചെയ്യണം?

16 പക്വത​യി​ലെ​ത്താൻ മാത്രമല്ല അതു നിലനി​റു​ത്താ​നും നമ്മൾ കഠിന​ശ്രമം ചെയ്യണം. അതിന്‌ അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കണം. (1 കൊരി. 10:12) അതായത്‌ പക്വത​യി​ലെ​ത്തി​യെ​ന്നും ഇനി ആത്മീയ​മാ​യി വളരാൻ പ്രത്യേ​കിച്ച്‌ ഒന്നും ചെയ്യേ​ണ്ട​തി​ല്ലെ​ന്നും നമ്മൾ ചിന്തി​ക്ക​രുത്‌. പകരം തുടർന്നും പുരോ​ഗതി വരുത്തു​ന്നു​ണ്ടോ എന്ന്‌ എപ്പോ​ഴും “പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം.”—2 കൊരി. 13:5.

17. കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ പൗലോസ്‌ എഴുതിയ കത്ത്‌ പക്വത​യു​ള്ള​വ​രാ​യി തുട​രേ​ണ്ട​തി​ന്റെ ആവശ്യം എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ?

17 കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്തിൽ പക്വത​യു​ള്ള​വ​രാ​യി തുട​രേ​ണ്ട​തി​ന്റെ പ്രാധാ​ന്യം പൗലോസ്‌ വീണ്ടും എടുത്തു​കാ​ണി​ച്ചു. അവർ പൂർണ​വ​ളർച്ച​യെ​ത്തിയ ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. എങ്കിലും ലോക​ത്തി​ന്റെ ചിന്താ​ഗ​തി​യാൽ വഞ്ചിക്ക​പ്പെ​ട​രുത്‌ എന്ന്‌ പൗലോസ്‌ അവർക്കു മുന്നറി​യി​പ്പു കൊടു​ത്തു. (കൊലോ. 2:6-10) ഇനി, ആ സഭയിൽ ഉള്ളവരെ ഒരുപക്ഷേ നന്നായി അറിയാ​മാ​യി​രുന്ന എപ്പഫ്രാസ്‌, അവർ അവസാ​നം​വരെ ‘തികഞ്ഞ​വ​രാ​യി’ അഥവാ പക്വത​യു​ള്ള​വ​രാ​യി നില​കൊ​ള്ളേ​ണ്ട​തിന്‌ അവർക്കു​വേണ്ടി നിരന്തരം പ്രാർഥി​ച്ചു. (കൊലോ. 4:12) എന്തൊക്കെ പരി​ശോ​ധ​നകൾ ഉണ്ടായാ​ലും കൊ​ലോ​സ്യ​യി​ലു​ള്ളവർ പക്വത​യുള്ള, അഥവാ പൂർണ​വ​ളർച്ച​യെ​ത്തിയ ക്രിസ്‌ത്യാ​നി​ക​ളാ​യി തുടരാൻ അവർ രണ്ടു പേരും ആഗ്രഹി​ച്ചു. പൗലോ​സി​ന്റെ വാക്കു​ക​ളിൽനി​ന്നും എപ്പഫ്രാ​സി​ന്റെ മാതൃ​ക​യിൽനി​ന്നും നമുക്ക്‌ എന്തു പഠിക്കാം? പക്വത​യു​ള്ള​വ​രാ​യി തുടര​ണ​മെ​ങ്കിൽ നമ്മൾ സ്വന്തമാ​യി നല്ല ശ്രമം ചെയ്യണം, ദൈവ​ത്തി​ന്റെ സഹായ​വും നമുക്കു വേണം.

18. പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​ക്കും എന്തു സംഭവി​ക്കാം? (ചിത്ര​വും കാണുക.)

18 ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നിക്ക്‌ എന്നെ​ന്നേ​ക്കു​മാ​യി ദൈവ​ത്തി​ന്റെ അംഗീ​കാ​രം നഷ്ടപ്പെ​ട്ടേ​ക്കാ​മെന്ന്‌ പൗലോസ്‌ എബ്രാ​യർക്കു മുന്നറി​യി​പ്പു നൽകി. പശ്ചാത്താ​പം തോന്നാ​നും ദൈവ​ത്തി​ന്റെ ക്ഷമ ലഭിക്കാ​നും കഴിയാ​ത്ത​വി​ധം ഒരു ക്രിസ്‌ത്യാ​നി​യു​ടെ ഹൃദയം കഠിന​മാ​യി​പ്പോ​യേ​ക്കാം. എന്തായാ​ലും എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾ അങ്ങനെ​യൊ​രു അവസ്ഥയി​ലേക്കു പോയി​ല്ലാ​യി​രു​ന്നു. (എബ്രാ. 6:4-9) ഇക്കാലത്ത്‌ നിഷ്‌ക്രി​യ​രാ​കു​ക​യോ പുറത്താ​ക്ക​പ്പെ​ടു​ക​യോ ചെയ്‌തിട്ട്‌ പശ്ചാത്ത​പി​ക്കു​ന്ന​വ​രു​ടെ കാര്യ​മോ? പൗലോസ്‌ പറഞ്ഞതു​പോ​ലെ അവർക്ക്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം എന്നേക്കു​മാ​യി നഷ്ടപ്പെ​ടു​മോ? താഴ്‌മ​യോ​ടെ പശ്ചാത്ത​പി​ക്കു​ന്ന​തു​കൊണ്ട്‌ അവരുടെ കാര്യ​ത്തിൽ അങ്ങനെ സംഭവി​ക്കില്ല. എങ്കിലും യഹോ​വ​യി​ലേക്കു മടങ്ങി​വ​രുന്ന അവർക്ക്‌ യഹോ​വ​യു​ടെ സഹായം വേണം. (യഹ. 34:15, 16) ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കാൻ അവരെ സഹായി​ക്കു​ന്ന​തിന്‌ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ മൂപ്പന്മാർ ക്രമീ​ക​രി​ച്ചേ​ക്കാം.

ആത്മീയാ​രോ​ഗ്യം വീണ്ടെ​ടു​ക്കേ​ണ്ട​വർക്ക്‌ അതിനുള്ള സഹായം യഹോവ നൽകുന്നു (18-ാം ഖണ്ഡിക കാണുക)


19. എന്തായി​രി​ക്കണം നമ്മുടെ ലക്ഷ്യം?

19 ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു വളരാൻ ഉത്സാഹ​ത്തോ​ടെ ശ്രമി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​കും. തുടർന്നും കട്ടിയായ ആത്മീയാ​ഹാ​രം കഴിക്കു​ക​യും നമ്മുടെ ചിന്തകളെ യഹോ​വ​യു​ടെ ചിന്തക​ളോ​ടു ചേർച്ച​യിൽ കൊണ്ടു​വ​രു​ക​യും ചെയ്യുക. ഇനി, പക്വത​യിൽ എത്തി​യെ​ങ്കിൽ ഇന്നും എന്നും അങ്ങനെ തുടരാൻ സകല​ശ്ര​മ​വും ചെയ്യുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • പക്വത​യുള്ള ഒരു ക്രിസ്‌ത്യാ​നി​യാ​കുക എന്നതിന്റെ അർഥം എന്താണ്‌?

  • നമുക്ക്‌ എങ്ങനെ ക്രിസ്‌തീ​യ​പ​ക്വ​ത​യി​ലേക്കു വളരാം?

  • അമിത ആത്മവി​ശ്വാ​സം ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഗീതം 65 മുന്നേ​റു​വിൻ!

a എബ്രായതിരുവെഴുത്തുകളിൽ “പക്വത,” “അപക്വത” എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ പദങ്ങളിൽ അടങ്ങി​യി​രി​ക്കുന്ന ആശയം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ കാണാം. ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത ഒരു ചെറു​പ്പ​ക്കാ​രനെ ബുദ്ധി​യും വകതി​രി​വും ഉള്ള ഒരാളു​മാ​യി വിപരീ​ത​താ​ര​ത​മ്യം ചെയ്‌തി​ട്ടുണ്ട്‌.—സുഭാ. 1:4, 5.

b JW.ORG-ലെയും JW ലൈ​ബ്ര​റി​യി​ലെ​യും “മറ്റു വിഷയങ്ങൾ” എന്ന ലേഖന​പ​ര​മ്പ​ര​യു​ടെ കീഴിൽ “തെറ്റായ വിവരങ്ങൾ നിങ്ങളെ വഴി​തെ​റ്റി​ക്കാ​തി​രി​ക്കട്ടെ” എന്ന ലേഖനം കാണുക.

c ഈ ലേഖന​ത്തി​ലെ “പഠന​പ്രോ​ജക്ട്‌” എന്ന ഭാഗം കാണുക.

d ചിത്രത്തിന്റെ വിവരണം: വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഒരു സഹോ​ദരൻ താൻ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ പഠിച്ച തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്നു.