കൂടുതൽ പഠിക്കാനായി. . .
വ്യക്തിപരമായ പഠനത്തിനും കുടുംബാരാധനയ്ക്കും ഉള്ള ചില ഐഡിയകൾ
യഹോവയെ ആരാധിക്കാൻ നമ്മൾ മീറ്റിങ്ങുകൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും കൂടിവരാറുണ്ട്. എന്നാൽ ഒരു വലിയ കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ മാത്രമല്ല നമ്മൾ യഹോവയെ ആരാധിക്കുന്നത്. വ്യക്തിപരമായി പഠിക്കുമ്പോഴും കുടുംബാരാധന നടത്തുമ്പോഴും നമ്മൾ യഹോവയെ ആരാധിക്കുകയാണ്. ആ സമയത്ത് ചെയ്യാനാകുന്ന ചില കാര്യങ്ങൾ നോക്കാം:
-
മീറ്റിങ്ങുകൾക്കു തയ്യാറാകുക. അതിൽ പാട്ടുകൾ പാടി പരിശീലിക്കുന്നതും ഒരു ഉത്തരമെങ്കിലും തയ്യാറാകാൻ കുടുംബത്തിലെ എല്ലാവരെയും സഹായിക്കുന്നതും ഉൾപ്പെടുത്താം.
-
ഒരു ബൈബിൾവിവരണം വായിക്കുക. അതിനു ശേഷം ആ വിവരണത്തിലുള്ള ഒരു സംഭവം ഒരു ചിത്രമായി വരയ്ക്കുകയോ ആ ഭാഗത്തുനിന്ന് പഠിച്ച കാര്യങ്ങൾ എഴുതിവെക്കുകയോ ചെയ്യാം.
-
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രാർഥന വായിക്കുക. എന്നിട്ട് നിങ്ങളുടെ പ്രാർഥന മെച്ചപ്പെടുത്താൻ അത് എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കുക.
-
JW.ORG-ൽനിന്ന് ഒരു വീഡിയോ കാണുക. അതുകഴിഞ്ഞ് അതിലെ വിവരങ്ങൾ ഒരുമിച്ച് ചർച്ച ചെയ്യുകയോ കേട്ട കാര്യങ്ങളെക്കുറിച്ച് ഒരു ഖണ്ഡിക എഴുതുകയോ ചെയ്യാം.
-
ശുശ്രൂഷയ്ക്കായി തയ്യാറാകാം. നിങ്ങൾക്ക് ആ സമയത്ത് ഒരു അവതരണം പരിശീലിച്ചുനോക്കാനാകും.
-
സൃഷ്ടികളെ നിരീക്ഷിക്കുക. യഹോവയെക്കുറിച്ച് അത് എന്താണ് പഠിപ്പിക്കുന്നതെന്നു ചിന്തിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാം. a
a 2023 മാർച്ച് ലക്കം വീക്ഷാഗോപുരത്തിന്റെ “സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുക” എന്ന ലേഖനം കാണുക.