വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബി​ളി​ലെ ഒരു ആശയം

മോച​ന​വി​ല​യ്‌ക്കു​മു​മ്പേ ക്ഷമ

മോച​ന​വി​ല​യ്‌ക്കു​മു​മ്പേ ക്ഷമ

തന്റെ രക്തത്തി​ലൂ​ടെ യേശു നൽകിയ മോച​ന​വി​ല​യി​ലൂ​ടെ മാത്രമേ നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ ലഭിക്കൂ. (എഫെ. 1:7) എങ്കിലും ബൈബിൾ പറയുന്നു: “താൻ ക്ഷമയോ​ടെ കാത്തി​രുന്ന മുൻകാ​ല​ങ്ങ​ളിൽ,” അതായത്‌, യേശു മോച​ന​വില നൽകു​ന്ന​തി​നു മുമ്പ്‌, ‘ആളുക​ളു​ടെ പാപങ്ങൾ ദൈവം ക്ഷമിച്ചു.’ (റോമ. 3:25, അടിക്കു​റിപ്പ്‌) തന്റെ പൂർണ​ത​യുള്ള നീതി​യു​ടെ നിലവാ​രങ്ങൾ മുറുകെ പിടി​ച്ചു​കൊ​ണ്ടു​തന്നെ ദൈവ​ത്തിന്‌ എങ്ങനെ​യാണ്‌ അക്കാലത്തെ ആളുക​ളു​ടെ പാപങ്ങൾ ക്ഷമിക്കാൻ കഴിഞ്ഞത്‌?

മനുഷ്യ​രെ രക്ഷിക്കു​ന്ന​തിന്‌ ഒരു ‘സന്തതിയെ’ നൽകാൻ യഹോവ തീരു​മാ​നി​ച്ച​തു​മു​തൽ, യഹോ​വ​യു​ടെ കണ്ണിൽ മോച​ന​വില നൽകി​യ​തു​പോ​ലെ​യാ​യി​രു​ന്നു. (ഉൽപ. 3:15; 22:18) താൻ ഉദ്ദേശിച്ച സമയത്ത്‌, തന്റെ ഏകജാ​ത​നായ മകൻ മോച​ന​വില നൽകു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ നൂറു ശതമാനം ഉറപ്പു​ണ്ടാ​യി​രു​ന്നു. (ഗലാ. 4:4; എബ്രാ. 10:7-10) ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യാ​യി ഭൂമി​യിൽ ഉണ്ടായി​രുന്ന സമയത്ത്‌, മോച​ന​വില കൊടു​ക്കു​ന്ന​തി​നു മുമ്പു​തന്നെ, മറ്റുള്ള​വ​രു​ടെ പാപങ്ങൾ ക്ഷമിക്കാൻ യേശു​വിന്‌ അധികാ​ര​മു​ണ്ടാ​യി​രു​ന്നു. വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ആളുകൾക്കു​വേണ്ടി, താൻ അർപ്പി​ക്കാ​നി​രുന്ന മോച​ന​വി​ല​യു​ടെ മൂല്യം ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ യേശു അത്‌ ചെയ്‌തത്‌.—മത്താ. 9:2-6.