വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 10

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരുക

സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരുക

“എന്റെ അനുഗാ​മി​യാ​കാൻ ആഗ്രഹി​ക്കു​ന്നവൻ സ്വയം ത്യജിച്ച്‌ തന്റെ ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നും എന്നെ അനുഗ​മി​ക്കട്ടെ.”ലൂക്കോ. 9:23.

ഉദ്ദേശ്യം

സമർപ്പണം നമ്മു​ടെ​യെ​ല്ലാം ജീവി​തത്തെ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം സഹായി​ക്കും. പ്രത്യേ​കി​ച്ചും വിശ്വ​സ്‌ത​രാ​യി​ത്തു​ട​രാൻ പുതു​താ​യി സ്‌നാ​ന​മേ​റ്റ​വരെ സഹായി​ക്കുന്ന ഒന്നാണ്‌ ഇത്‌.

1-2. സ്‌നാ​ന​ത്തി​നു ശേഷം ഒരു വ്യക്തിക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

 സ്‌നാ​ന​പ്പെട്ട്‌ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ന്നത്‌ എത്ര വലിയ സന്തോ​ഷ​മാണ്‌! അത്‌ ഒരു ബഹുമ​തി​ത​ന്നെ​യാണ്‌. അതിന്‌ അവസരം ലഭിച്ചവർ തീർച്ച​യാ​യും സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​ന്റെ വാക്കു​ക​ളോട്‌ പൂർണ​മാ​യും യോജി​ക്കും. അദ്ദേഹം ഇങ്ങനെ എഴുതി: “തിരു​മു​റ്റത്ത്‌ വസിക്കാ​നാ​യി അങ്ങ്‌ തിര​ഞ്ഞെ​ടുത്ത്‌ അങ്ങയുടെ അടു​ത്തേക്കു കൊണ്ടു​വ​രുന്ന മനുഷ്യൻ സന്തുഷ്ടൻ.”—സങ്കീ. 65:4.

2 യഹോവ എല്ലാവ​രെ​യും തന്റെ തിരു​മു​റ്റ​ത്തേക്കു ക്ഷണിക്കു​മോ? ഇല്ല. കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ താനു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരാൻ ആഗ്രഹി​ക്കു​ന്നു എന്നു തെളി​യി​ക്കു​ന്ന​വ​രോ​ടാണ്‌ യഹോവ അടുത്തു​വ​രു​ന്നത്‌. (യാക്കോ. 4:8) സമർപ്പിച്ച്‌ സ്‌നാ​ന​പ്പെ​ടു​മ്പോൾ ഒരു പ്രത്യേ​ക​വി​ധ​ത്തിൽ നിങ്ങൾ യഹോ​വ​യോട്‌ അടുക്കും. സ്‌നാ​ന​മേ​റ്റു​ക​ഴി​ഞ്ഞാൽ യഹോവ ‘ഒന്നിനും കുറവി​ല്ലാത്ത വിധം നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരി​യും’ എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—മലാ. 3:10; യിരെ. 17:7, 8.

3. സമർപ്പിച്ച്‌ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​ക്കു ഗൗരവ​മേ​റിയ എന്ത്‌ ഉത്തരവാ​ദി​ത്വ​മുണ്ട്‌? (സഭാ​പ്ര​സം​ഗകൻ 5:4, 5)

3 സ്‌നാനം ഒരു തുടക്കം മാത്ര​മാണ്‌. സ്‌നാ​ന​പ്പെ​ട്ടു​ക​ഴി​യു​മ്പോൾ സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങൾ പരമാ​വധി ശ്രമി​ക്കും, തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭ​ന​മോ വിശ്വാ​സ​ത്തി​ന്റെ പേരി​ലുള്ള പരി​ശോ​ധ​ന​യോ ഒക്കെ നേരി​ട്ടാൽപ്പോ​ലും. (സഭാ​പ്ര​സം​ഗകൻ 5:4, 5 വായി​ക്കുക.) ക്രിസ്‌തു​ശി​ഷ്യ​നെന്ന നിലയിൽ നിങ്ങൾ യേശു​വി​ന്റെ മാതൃ​ക​യും കല്പനകളും അടുത്ത്‌ പിൻപ​റ്റാ​നും കഠിന​ശ്രമം ചെയ്യും. (മത്താ. 28:19, 20; 1 പത്രോ. 2:21) അതിനു സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം.

പരി​ശോ​ധ​ന​ക​ളോ പ്രലോ​ഭ​ന​ങ്ങ​ളോ ഉണ്ടായാ​ലും ‘യേശു​വി​നെ അനുഗ​മി​ക്കുക’

4. ഏത്‌ അർഥത്തി​ലാണ്‌ യേശു​വി​ന്റെ അനുഗാ​മി​കൾ “ദണ്ഡനസ്‌തം​ഭം” എടുക്കു​ന്നത്‌? (ലൂക്കോസ്‌ 9:23)

4 സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞാൽ ജീവി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകി​ല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? യേശു പറഞ്ഞത്‌ തന്റെ അനുഗാ​മി​കൾ “ദണ്ഡനസ്‌തം​ഭം” എടു​ക്കേ​ണ്ടി​വ​രും എന്നാണ്‌. അവർ “എന്നും” അങ്ങനെ ചെയ്യേ​ണ്ടി​വ​രു​മെന്നു യേശു പറഞ്ഞു. (ലൂക്കോസ്‌ 9:23 വായി​ക്കുക.) തന്റെ അനുഗാ​മി​കൾ എപ്പോ​ഴും ദുരിതം അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കും എന്നാണോ യേശു ഉദ്ദേശി​ച്ചത്‌? അങ്ങനെയല്ല. അനു​ഗ്ര​ഹ​ങ്ങ​ളോ​ടൊ​പ്പം അവർ ചില പ്രശ്‌ന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​രു​മെ​ന്നാണ്‌ യേശു സൂചി​പ്പി​ച്ചത്‌. അതിൽ ചിലതു വളരെ വേദനി​പ്പി​ക്കു​ന്ന​തും ആയിരു​ന്നേ​ക്കാം.—2 തിമൊ. 3:12.

5. ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി ത്യാഗങ്ങൾ ചെയ്യു​ന്ന​വർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടു​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

5 ചില​പ്പോൾ കുടും​ബ​ത്തി​ന്റെ എതിർപ്പു സഹിച്ചാ​യി​രി​ക്കാം നിങ്ങൾ പഠിച്ചു​വ​ന്നത്‌. അല്ലെങ്കിൽ ദൈവ​രാ​ജ്യം ഒന്നാമതു വെക്കാ​നാ​യി നിങ്ങൾ കൂടുതൽ പണവും വസ്‌തു​വ​ക​ക​ളും ഉണ്ടാക്കാ​നുള്ള അവസരങ്ങൾ വേണ്ടെന്നു വെച്ചി​ട്ടു​ണ്ടാ​കാം. (മത്താ. 6:33) ആ ത്യാഗ​ങ്ങ​ളെ​ല്ലാം യഹോവ അറിയു​ന്നു​ണ്ടെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (എബ്രാ. 6:10) യേശു​വി​ന്റെ ഈ വാക്കുകൾ സത്യമാ​ണെന്ന്‌ നിങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​കും: “എന്നെ​പ്ര​തി​യും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യെ​പ്ര​തി​യും വീടു​ക​ളെ​യോ സഹോ​ദ​ര​ന്മാ​രെ​യോ സഹോ​ദ​രി​മാ​രെ​യോ അപ്പനെ​യോ അമ്മയെ​യോ മക്കളെ​യോ നിലങ്ങ​ളെ​യോ ഉപേക്ഷി​ക്കേ​ണ്ടി​വന്ന ഏതൊ​രാൾക്കും ഈ കാലത്തു​തന്നെ ഉപദ്ര​വ​ത്തോ​ടു​കൂ​ടെ 100 മടങ്ങു വീടു​ക​ളെ​യും സഹോ​ദ​ര​ന്മാ​രെ​യും സഹോ​ദ​രി​മാ​രെ​യും അമ്മമാ​രെ​യും മക്കളെ​യും നിലങ്ങ​ളെ​യും ലഭിക്കും; വരാൻപോ​കുന്ന വ്യവസ്ഥി​തി​യിൽ നിത്യ​ജീ​വ​നും!” (മർക്കോ. 10:29, 30) ഈ അനു​ഗ്ര​ഹങ്ങൾ നിങ്ങൾ ചെയ്‌ത ത്യാഗ​ങ്ങ​ളെ​ക്കാ​ളെ​ല്ലാം എത്രയോ വലുതാണ്‌!—സങ്കീ. 37:4.

6. സ്‌നാ​ന​ത്തി​നു ശേഷവും ‘ജഡത്തിന്റെ മോഹ​ത്തി​നെ​തി​രെ’ നിങ്ങൾ പോരാ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

6 സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞും ‘ജഡത്തിന്റെ മോഹ​വു​മാ​യി’ നിങ്ങൾ തുടർന്നും പോരാ​ടേ​ണ്ടി​വ​രും. (1 യോഹ. 2:16) കാരണം, എന്തൊക്കെ പറഞ്ഞാ​ലും നിങ്ങൾ ആദാമി​ന്റെ ഒരു പിൻഗാ​മി​യാണ്‌, അപൂർണ​നാണ്‌. അതു​കൊ​ണ്ടു​തന്നെ പൗലോസ്‌ അപ്പോ​സ്‌ത​ലനു തോന്നി​യ​തു​പോ​ലെ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കും തോന്നി​യേ​ക്കാം. പൗലോസ്‌ എഴുതി: “എന്റെ ഉള്ളിലെ മനുഷ്യൻ ദൈവ​ത്തി​ന്റെ നിയമ​ത്തിൽ ശരിക്കും സന്തോ​ഷി​ക്കു​ന്നു. എങ്കിലും എന്റെ മനസ്സിന്റെ നിയമ​ത്തോ​ടു പോരാ​ടുന്ന മറ്റൊരു നിയമം എന്റെ ശരീര​ത്തിൽ ഞാൻ കാണുന്നു. അത്‌ എന്നെ എന്റെ ശരീര​ത്തി​ലുള്ള പാപത്തി​ന്റെ നിയമ​ത്തിന്‌ അടിമ​യാ​ക്കു​ന്നു.” (റോമ. 7:22, 23) തെറ്റായ മോഹ​ങ്ങൾക്ക്‌ എതിരെ പോരാ​ടേ​ണ്ടി​വ​രു​മ്പോൾ നിങ്ങൾക്കും ഇതു​പോ​ലെ നിരു​ത്സാ​ഹം തോന്നി​യേ​ക്കാം. എന്നാൽ യഹോ​വ​യ്‌ക്കു സമർപ്പി​ച്ച​പ്പോൾ കൊടുത്ത വാക്കി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ പ്രലോ​ഭ​ന​ത്തിന്‌ എതിരെ പോരാ​ടാ​നുള്ള ശക്തി നിങ്ങൾക്കു തരും. ശരിക്കും​പ​റ​ഞ്ഞാൽ, നിങ്ങൾ അങ്ങനെ​യൊ​രു വാക്കു കൊടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ കാര്യങ്ങൾ കുറച്ചു​കൂ​ടെ എളുപ്പ​മാണ്‌. എന്തു​കൊണ്ട്‌?

7. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കു​ന്നത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

7 യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​മ്പോൾ നിങ്ങൾ സ്വയം ത്യജി​ക്കു​ക​യാണ്‌. എന്നു പറഞ്ഞാൽ, നമ്മുടെ ആഗ്രഹ​ങ്ങ​ളും ലക്ഷ്യങ്ങ​ളും യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാ​ത്തത്‌ ആണെങ്കിൽ അവയെ​ല്ലാം നമ്മൾ വേണ്ടെ​ന്നു​വെ​ക്കും. (മത്താ. 16:24) അതു​കൊണ്ട്‌ ജീവി​ത​ത്തിൽ ഒരു പരി​ശോ​ധന വരു​മ്പോൾ എന്തു ചെയ്യണ​മെന്ന്‌ ആലോ​ചിച്ച്‌ നമ്മൾ സമയം കളയില്ല. കാരണം അത്തര​മൊ​രു സാഹച​ര്യ​ത്തിൽ നമ്മുടെ മുമ്പിൽ ഒരു വഴിയേ ഉള്ളൂ: യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുക. ബാക്കി​യുള്ള വഴിക​ളെ​ല്ലാം നമ്മൾ സമർപ്പി​ച്ച​പ്പോൾത്തന്നെ അടച്ചു​ക​ളഞ്ഞു. നിങ്ങളു​ടെ ആ തീരു​മാ​ന​ത്തിൽ നിങ്ങൾ ഉറച്ചു​നിൽക്കും. അങ്ങേയറ്റം ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴും, “ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത ഞാൻ ഉപേക്ഷി​ക്കില്ല” എന്നു പറഞ്ഞ ഇയ്യോ​ബി​നെ​പ്പോ​ലെ​യാ​യി​രി​ക്കും നിങ്ങൾ.—ഇയ്യോ. 27:5.

8. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ നടത്തിയ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാൻ എങ്ങനെ സഹായി​ക്കും?

8 യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ നടത്തിയ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നെ​ങ്കിൽ ഏതു പ്രലോ​ഭ​ന​ത്തെ​യും ചെറു​ത്തു​നിൽക്കാ​നുള്ള ശക്തി നിങ്ങൾക്കു കിട്ടും. ഉദാഹ​ര​ണ​ത്തിന്‌, മറ്റൊ​രാ​ളു​ടെ ഇണയു​മാ​യി നിങ്ങൾ ശൃംഗ​രി​ക്കാൻ തുടങ്ങു​മോ? ഒരിക്ക​ലു​മില്ല. കാരണം സമർപ്പി​ച്ച​പ്പോൾ ഇതു​പോ​ലുള്ള കാര്യ​ങ്ങ​ളൊ​ന്നും ചെയ്യില്ല എന്നു നിങ്ങൾ പറഞ്ഞതാണ്‌. അതിലൂ​ടെ നിങ്ങൾക്ക്‌ പല വേദന​ക​ളും ഒഴിവാ​ക്കാ​നാ​കും. കാരണം മോശ​മായ ചിന്തകൾ മനസ്സിൽ വേരു​പി​ടിച്ച്‌ കഴിഞ്ഞാൽ അതു കളയു​ന്നത്‌ ബുദ്ധി​മു​ട്ടാണ്‌. അതെ, നിങ്ങൾ ‘ദുഷ്ടന്മാ​രു​ടെ വഴിയിൽനിന്ന്‌ മാറി​പ്പോ​കും.’—സുഭാ. 4:14, 15.

9. യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​കൊണ്ട്‌ നടത്തിയ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമതു വെക്കാൻ എങ്ങനെ സഹായി​ക്കും?

9 മറ്റൊരു സാഹച​ര്യം നോക്കാം. നിങ്ങൾക്കു ജോലി​ക്കുള്ള ഒരു അവസരം കിട്ടുന്നു, പക്ഷേ അതു സ്വീക​രി​ച്ചാൽ ക്രമമാ​യി മീറ്റി​ങ്ങു​കൾക്കു പോകാൻ പറ്റില്ല. അപ്പോൾ, എന്തു തീരു​മാ​ന​മെ​ടു​ക്കും എന്ന്‌ ഓർത്ത്‌ നിങ്ങൾ സംശയി​ച്ചു​നിൽക്കു​മോ? ഇല്ല. കാരണം, സമർപ്പി​ച്ച​പ്പോൾത്തന്നെ അത്തര​മൊ​രു സാഹച​ര്യ​ത്തിൽ എന്തു ചെയ്യണ​മെന്നു നിങ്ങൾ തീരു​മാ​നി​ച്ച​താണ്‌. അതു​കൊ​ണ്ടു​തന്നെ ‘ആദ്യം ആ ജോലി സ്വീക​രി​ക്കാം, അതിനു​ശേഷം യഹോ​വ​യ്‌ക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ എന്തെങ്കി​ലും വഴി കണ്ടുപി​ടി​ക്കാം’ എന്ന്‌ ഒരിക്ക​ലും ചിന്തി​ക്കില്ല. യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ഓർക്കു​ന്നത്‌ നിങ്ങളെ സഹായി​ക്കും. യേശു തന്റെ പിതാ​വി​നെ സന്തോ​ഷി​പ്പി​ക്കാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. നിങ്ങൾക്കും യേശു​വി​നെ​പ്പോ​ലെ ഉറച്ച മനസ്സു​ള്ള​വ​രാ​യി​രി​ക്കാം. അപ്പോൾ ദൈവ​ത്തിന്‌ ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിങ്ങൾ പെട്ടെന്നു തള്ളിക്ക​ള​യും; അതിനു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേ​ണ്ടി​വ​രില്ല.—മത്താ. 4:10; യോഹ. 8:29.

10. സ്‌നാ​ന​ത്തി​നു ശേഷവും ‘യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ’ തുടരാൻ യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കും?

10 പ്രശ്‌ന​ങ്ങ​ളും പ്രലോ​ഭ​ന​ങ്ങ​ളും ഉണ്ടാകു​മ്പോൾ എന്തു ചെയ്യു​ന്നു​വെ​ന്നത്‌ ‘യേശു​വി​നെ അനുഗ​മി​ക്കാൻ’ നിങ്ങൾ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടോ എന്നു തെളി​യി​ക്കും. യേശു​വി​നെ അനുഗ​മി​ക്കാൻ യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം. ബൈബിൾ പറയുന്നു: “ദൈവം വിശ്വ​സ്‌ത​നാണ്‌. നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല. നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​ന​ത്തോ​ടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.”—1 കൊരി. 10:13.

തുടർന്നും യേശു​വി​നെ അനുഗ​മി​ക്കാൻ എന്തു ചെയ്യാം?

11. യേശു​വി​നെ അനുഗ​മി​ക്കാ​നുള്ള ഏറ്റവും നല്ല ഒരു വഴി എന്താണ്‌? (ചിത്ര​വും കാണുക.)

11 യേശു ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ച്ചു, യഹോ​വ​യോ​ടു കൂടെ​ക്കൂ​ടെ പ്രാർഥി​ച്ചു, അങ്ങനെ യഹോ​വ​യോ​ടു ചേർന്നു​നി​ന്നു. (ലൂക്കോ. 6:12) സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരാൻ നമുക്കു പലതും ചെയ്യാ​നാ​കും. അതിനുള്ള നല്ലൊരു വഴി എപ്പോ​ഴും യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ സഹായി​ക്കുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്‌. ബൈബിൾ പറയുന്നു: “നമ്മൾ കൈവ​രിച്ച പുരോ​ഗ​തി​ക്കു ചേർച്ച​യിൽത്തന്നെ നമുക്ക്‌ ഇനിയും ചിട്ട​യോ​ടെ നടക്കാം.” (ഫിലി. 3:16) യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ തീരു​മാ​നിച്ച സഹോ​ദ​ര​ങ്ങ​ളു​ടെ അനുഭ​വങ്ങൾ നിങ്ങൾ ഇടയ്‌ക്കി​ടെ കേൾക്കു​ന്നു​ണ്ടാ​കും. ചില​പ്പോൾ അവർ രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂ​ളിൽ പങ്കെടു​ത്തി​ട്ടു​ണ്ടാ​കും. അല്ലെങ്കിൽ ആവശ്യം അധിക​മുള്ള ഒരു സ്ഥലത്തേക്കു മാറി​യി​ട്ടു​ണ്ടാ​കും. തങ്ങളുടെ ശുശ്രൂഷ വിപു​ല​പ്പെ​ടു​ത്താൻ അങ്ങേയറ്റം ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ ജനം. (പ്രവൃ. 16:9) നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു ലക്ഷ്യം വെക്കാ​നാ​കു​മെ​ങ്കിൽ ഒരു നിമി​ഷം​പോ​ലും മടിച്ചു​നിൽക്കേണ്ടാ. എന്നാൽ ഇപ്പോൾ നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു സാഹച​ര്യം ഇല്ലെങ്കി​ലോ? മറ്റുള്ള​വ​രെ​പ്പോ​ലെ​യൊ​ന്നും ചെയ്യാൻ കഴിയു​ന്നി​ല്ല​ല്ലോ എന്നു ചിന്തി​ക്കേണ്ടാ. എന്തുവ​ന്നാ​ലും അവസാ​ന​ത്തോ​ളം വിശ്വ​സ്‌ത​രാ​യി തുടരുക എന്നതാണ്‌ ഏറ്റവും പ്രധാനം. (മത്താ. 10:22) നിങ്ങളു​ടെ കഴിവും സാഹച​ര്യ​വും പോലെ യഹോ​വയെ സേവി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും എന്ന്‌ ഓർക്കുക. സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കാൻ കഴിയുന്ന പ്രധാ​ന​പ്പെട്ട ഒരു വിധമാണ്‌ അത്‌.—സങ്കീ. 26:1.

സ്‌നാ​ന​ത്തി​നു ശേഷം യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നിങ്ങളെ സഹായി​ക്കുന്ന ലക്ഷ്യങ്ങൾ വെക്കുക (11-ാം ഖണ്ഡിക കാണുക)


12-13. നിങ്ങളു​ടെ ഉത്സാഹം കുറയു​ന്ന​താ​യി തോന്നി​യാൽ എന്തു ചെയ്യാ​നാ​കും? (1 കൊരി​ന്ത്യർ 9:16, 17) (“ നിറു​ത്താ​തെ ഓടുക” എന്ന ചതുര​വും കാണുക.)

12 എന്നാൽ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കു തോന്നു​ക​യാണ്‌, നിങ്ങളു​ടെ പ്രാർഥന ആത്മാർഥമല്ല, ശുശ്രൂഷ ഒരുതരം ചടങ്ങു​പോ​ലെ​യാണ്‌, പഴയ​പോ​ലെ ബൈബിൾവാ​യന ആസ്വദി​ക്കാൻ കഴിയു​ന്നില്ല എന്നൊക്കെ. സ്‌നാ​ന​ത്തി​നു ശേഷം ഇങ്ങനെ​യൊ​ക്കെ തോന്നി​യാൽ അതിനർഥം നിങ്ങൾക്കു പരിശു​ദ്ധാ​ത്മാവ്‌ നഷ്ടപ്പെട്ടു എന്നല്ല. അപൂർണ​രാ​യ​തു​കൊണ്ട്‌ ചില​പ്പോൾ നിങ്ങളു​ടെ ഉത്സാഹ​മൊ​ക്കെ അൽപ്പം തണുത്തു​പോ​യേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. യേശു​വി​നെ അനുക​രി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ച്ചെ​ങ്കി​ലും ചില​പ്പോ​ഴൊ​ക്കെ അതിനുള്ള ശക്തമായ ആഗ്രഹം തനിക്കി​ല്ലെന്ന്‌ പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. (1 കൊരി​ന്ത്യർ 9:16, 17 വായി​ക്കുക.) അദ്ദേഹം പറഞ്ഞു: “ഞാൻ അതു ചെയ്യു​ന്നതു മനസ്സോ​ടെ​യ​ല്ലെ​ങ്കിൽപ്പോ​ലും, അതു ചെയ്യാൻ ഒരു കാര്യ​സ്ഥ​നാ​യി എന്നെ നിയോ​ഗി​ച്ചി​ട്ടു​ള്ള​തു​കൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാ​കൂ.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, അത്ര ശക്തമായ ആഗ്രഹം തോന്നാ​തി​രു​ന്ന​പ്പോൾപ്പോ​ലും, തന്റെ ശുശ്രൂഷ ചെയ്‌തു​തീർക്കാൻ പൗലോസ്‌ ഉറച്ച തീരു​മാ​ന​മെ​ടു​ത്തു.

13 അതു​പോ​ലെ, ശരിയാ​യതു ചെയ്യാൻ തോന്നാ​ത്ത​പ്പോൾപ്പോ​ലും അങ്ങനെ ചെയ്യു​മെന്നു നിങ്ങളും ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക. ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽ തുടർന്നാൽ നമ്മുടെ ഉത്സാഹ​ക്കു​റ​വൊ​ക്കെ പതിയെ മാറി​യേ​ക്കാം. എന്തുവ​ന്നാ​ലും നിങ്ങളു​ടെ ആത്മീയ​ദി​ന​ച​ര്യ​യിൽ ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്യരുത്‌. അങ്ങനെ​യാ​കു​മ്പോൾ സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരാൻ നിങ്ങൾക്കാ​കും. ഏതു സാഹച​ര്യ​ത്തി​ലും നിങ്ങൾ അതു മുടങ്ങാ​തെ ചെയ്യു​ന്നതു കാണു​മ്പോൾ സഹോ​ദ​ര​ങ്ങൾക്കും പ്രോ​ത്സാ​ഹ​ന​മാ​കും.—1 തെസ്സ. 5:11.

‘പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കുക, എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക’

14. ഏതു കാര്യം നമ്മൾ ക്രമമാ​യി പരി​ശോ​ധി​ക്കണം, എന്തു​കൊണ്ട്‌? (2 കൊരി​ന്ത്യർ 13:5)

14 സ്‌നാ​ന​ത്തി​നു ശേഷം നമ്മളെ​ത്തന്നെ ക്രമമാ​യി പരി​ശോ​ധി​ക്കു​ന്ന​തും യേശു​വി​നെ അനുഗ​മി​ക്കു​ന്ന​തിൽ തുടരാൻ നമ്മളെ സഹായി​ക്കും. (2 കൊരി​ന്ത്യർ 13:5 വായി​ക്കുക.) നിങ്ങൾ ദിവസ​വും പ്രാർഥി​ക്കു​ന്നു​ണ്ടോ, ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നു​ണ്ടോ, മീറ്റി​ങ്ങു​കൾക്കു പോകു​ക​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ എന്നെല്ലാം ഇടയ്‌ക്കി​ടെ പരി​ശോ​ധി​ക്കു​ന്നത്‌ നല്ലതാണ്‌. ഈ കാര്യങ്ങൾ കൂടുതൽ ആസ്വദിച്ച്‌ ചെയ്യാ​നും അതിൽനിന്ന്‌ കൂടുതൽ പ്രയോ​ജനം നേടാ​നും എങ്ങനെ കഴിയു​മെന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘അടിസ്ഥാന ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ മറ്റുള്ള​വർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ എനിക്കു കഴിയു​മോ? ശുശ്രൂഷ കൂടുതൽ ആസ്വദി​ക്കാൻ എനിക്ക്‌ എന്തെല്ലാം ചെയ്യാ​നാ​കും? ഓരോ കാര്യ​വും എടുത്തു​പ​റഞ്ഞ്‌ പ്രാർഥി​ക്കുന്ന ശീലം എനിക്കു​ണ്ടോ? യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നു​ണ്ടെന്ന്‌ എന്റെ പ്രാർഥ​നകൾ തെളി​യി​ക്കു​ന്നു​ണ്ടോ? ക്രിസ്‌തീ​യ​യോ​ഗ​ങ്ങൾക്കു ഞാൻ മുടങ്ങാ​തെ പോകു​ന്നു​ണ്ടോ? മീറ്റി​ങ്ങു​ക​ളിൽ ഞാൻ ശ്രദ്ധി​ച്ചാ​ണോ ഇരിക്കു​ന്നത്‌? ഞാൻ നന്നായി അഭി​പ്രാ​യങ്ങൾ പറയു​ന്നു​ണ്ടോ?’

15-16. പ്രലോ​ഭ​നത്തെ ചെറു​ക്കുന്ന കാര്യ​ത്തിൽ റോബർട്ട്‌ സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

15 നമ്മുടെ ബലഹീ​ന​തകൾ എന്തൊ​ക്കെ​യാ​ണെന്നു സത്യസ​ന്ധ​മാ​യി പരി​ശോ​ധി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌ റോബർട്ട്‌ സഹോ​ദ​ര​നു​ണ്ടായ ഒരു അനുഭവം. അദ്ദേഹം പറയുന്നു: “എനിക്ക്‌ ഏകദേശം 20 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ, കൂടെ ജോലി ചെയ്‌തി​രുന്ന ഒരു സ്‌ത്രീ ഒരു ദിവസം ജോലി കഴിഞ്ഞ്‌ എന്നെ വീട്ടി​ലേക്കു വിളിച്ചു. വീട്ടിൽ അവൾ ‘തനിച്ച്‌’ ആണെന്നും വേറെ​യാ​രും ഉണ്ടാകി​ല്ലെ​ന്നും പറഞ്ഞു. ആദ്യം ഞാൻ പലതും പറഞ്ഞ്‌ ഒഴിവാ​കാൻ നോക്കി. അവസാനം വരി​ല്ലെന്നു തീർത്തു​പ​റഞ്ഞു. അതിന്റെ കാരണ​വും വിശദീ​ക​രി​ച്ചു.” റോബർട്ട്‌ പ്രലോ​ഭ​നത്തെ ചെറു​ത്തു​നി​ന്നു എന്നത്‌ എടുത്തു​പ​റ​യേണ്ട കാര്യം​ത​ന്നെ​യാണ്‌. എന്നാൽ പിന്നീട്‌ ആ സംഭവ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ ഇതിലും നന്നായി ആ സാഹച​ര്യം കൈകാ​ര്യം ചെയ്യാൻ പറ്റുമാ​യി​രു​ന്നു എന്ന്‌ റോബർട്ടി​നു തോന്നി. അദ്ദേഹം പറയുന്നു: “പോത്തി​ഫ​റി​ന്റെ ഭാര്യ പ്രലോ​ഭി​പ്പി​ക്കാൻ ശ്രമി​ച്ച​പ്പോൾ യോ​സേഫ്‌ പ്രതി​ക​രി​ച്ച​തു​പോ​ലെ പ്രതി​ക​രി​ക്കാൻ എനിക്കു കഴിഞ്ഞില്ല. നിശ്ചയ​ദാർഢ്യ​ത്തോ​ടെ, പെട്ടെന്ന്‌ ഞാൻ ആ ക്ഷണം നിരസി​ച്ചില്ല. (ഉൽപ. 39:7-9) സത്യം പറഞ്ഞാൽ, അൽപ്പം ബുദ്ധി​മു​ട്ടി​യാ​ണ​ല്ലോ ‘ഇല്ല’ എന്നു പറഞ്ഞ​തെന്ന്‌ ഞാൻ ഒരു നിമിഷം ഓർത്തു​പോ​യി. യഹോ​വ​യു​മാ​യുള്ള സൗഹൃദം ഇനിയും ശക്തമാ​ക്കേ​ണ്ട​തു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ഈ അനുഭവം എന്നെ സഹായി​ച്ചു.”

16 റോബർട്ടി​നെ​പ്പോ​ലെ ആത്മപരി​ശോ​ധന നടത്തു​ന്നെ​ങ്കിൽ അതു നിങ്ങൾക്കും പ്രയോ​ജനം ചെയ്യും. നിങ്ങൾ ഒരു പ്രലോ​ഭ​നത്തെ വിജയ​ക​ര​മാ​യി നേരി​ട്ടാ​ലും സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ അതി​നോട്‌ ഇല്ല എന്നു പറയാൻ എത്ര​ത്തോ​ളം സമയ​മെ​ടു​ത്തു?’ അങ്ങനെ ചിന്തി​ച്ച​ശേഷം മാറ്റം വരുത്താ​നു​ണ്ടെന്നു മനസ്സി​ലാ​യാൽ വിഷമി​ക്കേ​ണ്ട​തില്ല. പകരം നമ്മുടെ ബലഹീനത തിരി​ച്ച​റി​യാൻ പറ്റിയ​ല്ലോ എന്നോർത്ത്‌ സന്തോ​ഷി​ക്കുക. ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുക. അതോ​ടൊ​പ്പം യഹോ​വ​യു​ടെ ധാർമി​ക​നി​ല​വാ​രങ്ങൾ അനുസ​രി​ക്കാ​നുള്ള ആഗ്രഹം ശക്തമാ​ക്കു​ക​യും വേണം. അതിനു​വേണ്ടി ചെയ്യേ​ണ്ട​തെ​ല്ലാം ചെയ്യുക.—സങ്കീ. 139:23, 24.

17. റോബർട്ടി​ന്റെ അനുഭ​വ​ത്തിൽ യഹോ​വ​യു​ടെ പേര്‌ എങ്ങനെ​യാണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌?

17 റോബർട്ടി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ വേറൊ​രു കാര്യ​വും പഠിക്കാ​നുണ്ട്‌. അദ്ദേഹം പറയുന്നു: “ഞാൻ ആ ക്ഷണം നിരസി​ച്ച​പ്പോൾ ‘നീ വിജയി​ച്ചു’ എന്ന്‌ അവൾ എന്നോടു പറഞ്ഞു. അവൾ എന്താണ്‌ ഉദ്ദേശി​ച്ച​തെന്നു ഞാൻ ചോദി​ച്ചു. മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​യാ​യി​രുന്ന ഒരു സുഹൃത്ത്‌ അവളോ​ടു പറഞ്ഞത്‌, യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ ചെറു​പ്പ​ക്കാ​രെ​ല്ലാം ഇരട്ടജീ​വി​ത​മാ​ണു നയിക്കു​ന്ന​തെ​ന്നും ഒരു അവസരം കിട്ടി​യാൽ ആരുമ​റി​യാ​തെ തെറ്റു ചെയ്യും എന്നുമാണ്‌. അപ്പോൾ എന്നെ​വെച്ച്‌ അതൊന്നു പരീക്ഷി​ച്ചു​നോ​ക്കു​മെന്ന്‌ അവൾ ആ സുഹൃ​ത്തി​നോ​ടു പറഞ്ഞു. ആ സാഹച​ര്യ​ത്തിൽ യഹോ​വ​യു​ടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്താൻ പറ്റിയ​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി.”

18. സ്‌നാ​ന​ത്തി​നു ശേഷം എന്തു ചെയ്യാ​നാണ്‌ നിങ്ങളു​ടെ ഉറച്ച തീരു​മാ​നം? (“ നിങ്ങൾക്കു പ്രയോ​ജനം ചെയ്യുന്ന ഒരു പരമ്പര” എന്ന ചതുര​വും കാണുക.)

18 യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്ന​തി​ലൂ​ടെ എന്തുവ​ന്നാ​ലും യഹോ​വ​യു​ടെ പേര്‌ വിശു​ദ്ധ​മാ​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന്‌ നമ്മൾ കാണി​ക്കു​ക​യാണ്‌. നിങ്ങൾ നേരി​ടുന്ന പ്രലോ​ഭ​ന​ങ്ങ​ളും പരീക്ഷ​ണ​ങ്ങ​ളും യഹോവ കാണു​ന്നുണ്ട്‌ എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നുള്ള നിങ്ങളു​ടെ ശ്രമങ്ങളെ യഹോവ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. അതിനുള്ള ശക്തി പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ യഹോവ തരും. (ലൂക്കോ. 11:11-13) യഹോ​വ​യു​ടെ സഹായ​ത്താൽ സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ അനുഗ​മി​ക്കാൻ നിങ്ങൾക്കാ​കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • ക്രിസ്‌ത്യാ​നി​കൾ ‘എന്നും ദണ്ഡനസ്‌തം​ഭം എടുക്കു​ന്നത്‌’ ഏത്‌ അർഥത്തി​ലാണ്‌?

  • സ്‌നാ​ന​ത്തി​നു ശേഷവും യേശു​വി​നെ ‘അനുഗ​മി​ക്കാൻ’ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

  • സമർപ്പി​ച്ച​പ്പോൾ നടത്തിയ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നിങ്ങളെ എങ്ങനെ സഹായി​ക്കും?

ഗീതം 89 ശ്രദ്ധി​ക്കാം, അനുസ​രി​ക്കാം, അനു​ഗ്രഹം നേടാം