പഠനപ്രോജക്ട്
അനീതി സഹിക്കുന്നു
ഉൽപത്തി 37:23-28; 39:17-23 വായിക്കുക. യോസേഫ് അനീതി സഹിച്ചുനിന്നതിനെക്കുറിച്ച് മനസ്സിലാക്കുക.
സന്ദർഭം മനസ്സിലാക്കുക. എന്തുകൊണ്ടാണ് മറ്റുള്ളവർ യോസേഫിനോടു മോശമായി പെരുമാറിയത്? (ഉൽപ. 37:3-11; 39:1, 6-10) എത്ര കാലം യോസേഫിന് അനീതി സഹിച്ചുനിൽക്കേണ്ടിവന്നു? (ഉൽപ. 37:2; 41:46) ആ സമയത്ത് യഹോവ യോസേഫിനുവേണ്ടി എന്തു ചെയ്തു, എന്നാൽ യഹോവ എന്തു ചെയ്തില്ല?—ഉൽപ. 37:2, 21; w23.01 17 ¶13.
ആഴത്തിൽ പഠിക്കുക. പോത്തിഫറിന്റെ ഭാര്യ നടത്തിയ ആരോപണങ്ങൾ വ്യാജമാണെന്നു തെളിയിക്കാൻ യോസേഫ് ശ്രമിച്ചതായി ബൈബിൾ പറയുന്നില്ല. നിശ്ശബ്ദനായിരിക്കാൻ യോസേഫ് തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കാമെന്നും എല്ലാ വിശദാംശങ്ങളും ബൈബിളിൽ വെളിപ്പെടുത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കരുതാത്തത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ, കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്? (സുഭാ. 20:2; യോഹ. 21:25; പ്രവൃ. 21:37) അനീതി സഹിച്ചുനിൽക്കാൻ എന്തെല്ലാം ഗുണങ്ങളായിരിക്കാം യോസേഫിനെ സഹായിച്ചത്?—മീഖ 7:7; ലൂക്കോ. 14:11; യാക്കോ. 1:2, 3.
നമുക്കുള്ള പാഠങ്ങൾ വേർതിരിച്ചെടുക്കുക. സ്വയം ചോദിക്കുക:
-
‘യേശുവിന്റെ ഒരു ശിഷ്യനായതുകൊണ്ട് ഏതെല്ലാം തരത്തിലുള്ള അനീതി ഞാൻ പ്രതീക്ഷിക്കണം?’ (ലൂക്കോ. 21:12, 16, 17; എബ്രാ. 10:33, 34)
-
‘ഭാവിയിൽ വന്നേക്കാവുന്ന അനീതി സഹിച്ചുനിൽക്കാൻ എനിക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?’ (സങ്കീ. 62:7, 8; 105:17-19; w19.07 2-7)