വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2019 ഒക്ടോബര്‍ 

ഈ ലക്കത്തിൽ 2019 ഡിസംബർ 2 മുതൽ 29 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

1919—നൂറു വർഷം മുമ്പ്‌

മുമ്പൊ​രി​ക്ക​ലും പ്രസം​ഗി​ച്ചി​ട്ടി​ല്ലാത്ത വിധത്തിൽ പ്രസം​ഗി​ക്കാൻ യഹോവ 1919-ൽ തന്റെ ജനത്തെ ശക്തരാക്കി. പക്ഷേ അതിന്‌ ആദ്യം ബൈബിൾവി​ദ്യാർഥി​ക​ളു​ടെ സാഹച​ര്യ​ത്തിൽ നാടകീ​യ​മായ ഒരു മാറ്റം ആവശ്യ​മാ​യി​രു​ന്നു.

ദൈവ​ത്തി​ന്റെ ന്യായ​വി​ധി​കൾ—ദൈവം എപ്പോ​ഴും മതിയായ മുന്നറി​യി​പ്പു കൊടു​ക്കു​മോ?

ഒരു കാലാ​വ​സ്ഥാ​റി​പ്പോർട്ടി​ലും ആരും കേൾക്കി​ല്ലാത്ത ഒരു ‘കൊടു​ങ്കാ​റ്റി​നെ​ക്കു​റിച്ച്‌’ ദൈവ​മായ യഹോവ ഇന്നു മുന്നറി​യി​പ്പു കൊടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യഹോവ എങ്ങനെ​യാണ്‌ അതു ചെയ്യുന്നത്‌ ?

ഈ ‘അവസാ​ന​നാ​ളു​ക​ളു​ടെ’ അവസാ​ന​ത്തിൽ ഉത്സാഹ​ത്തോ​ടെ

‘അവസാ​ന​കാ​ല​ത്തി​ന്റെ’ ഒടുവിൽ എന്തെല്ലാം സംഭവങ്ങൾ നടക്കും? ഈ സംഭവ​ങ്ങൾക്കാ​യി കാത്തി​രി​ക്കു​മ്പോൾ നമ്മൾ എന്തു ചെയ്യാ​നാ​ണു യഹോവ പ്രതീക്ഷിക്കുന്നത്‌?

‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീക്ഷിക്കുന്നത്‌? മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി തുടരാൻ നമുക്ക്‌ എങ്ങനെ ഒരുങ്ങാം?

നിങ്ങൾ ആരായി​ത്തീ​രാൻ യഹോവ ഇടയാ​ക്കും?

പുരാ​ത​ന​കാ​ലത്ത്‌, പ്രവർത്തി​ക്കാ​നുള്ള ആഗ്രഹ​വും ശക്തിയും യഹോവ തന്റെ ദാസർക്കു കൊടു​ത്തു. തന്നെ സേവി​ക്കാൻ യഹോവ ഇന്നു നമ്മളെ സജ്ജരാ​ക്കു​ന്നത്‌ എങ്ങനെ?

യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി കൊടു​ക്കുക

യഹോ​വ​യോ​ടുള്ള നമ്മുടെ ഭക്തിയു​ടെ ആഴം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ജീവി​ത​ത്തി​ന്റെ രണ്ടു പ്രത്യേക മേഖല​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.