വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 42

നിങ്ങൾ ആരായി​ത്തീ​രാൻ യഹോവ ഇടയാ​ക്കും?

നിങ്ങൾ ആരായി​ത്തീ​രാൻ യഹോവ ഇടയാ​ക്കും?

‘നിങ്ങൾക്ക്‌ ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും തന്നു​കൊണ്ട്‌ ദൈവം നിങ്ങൾക്ക്‌ ഊർജം പകരും.’—ഫിലി. 2:13.

ഗീതം 104 പരിശു​ദ്ധാ​ത്മാവ്‌ എന്ന ദൈവ​ദാ​നം

പൂർവാവലോകനം *

1. തന്റെ ഉദ്ദേശ്യം നിവർത്തി​ക്കു​ന്ന​തി​നു​വേണ്ടി എന്തു ചെയ്യാൻ യഹോ​വ​യ്‌ക്കു കഴിയും?

തന്റെ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തിന്‌ എന്താണോ ആവശ്യ​മാ​യത്‌ അത്‌ ആയിത്തീ​രാൻ യഹോ​വ​യ്‌ക്കു കഴിയും. മുൻകാ​ല​ങ്ങ​ളിൽ യഹോവ ഒരു അധ്യാ​പ​ക​നും ആശ്വാ​സ​ക​നും സുവി​ശേ​ഷ​ക​നും ഒക്കെ ആയിട്ടുണ്ട്‌. ഇവ ചില ഉദാഹ​ര​ണങ്ങൾ മാത്ര​മാണ്‌. (യശ. 48:17; 2 കൊരി. 7:6; ഗലാ. 3:8) എന്നിരു​ന്നാ​ലും യഹോവ തന്റെ ഉദ്ദേശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നു മിക്ക​പ്പോ​ഴും മനുഷ്യ​രെ ഉപയോ​ഗി​ക്കു​ന്നു. (മത്താ. 24:14; 28:19, 20; 2 കൊരി. 1:3, 4) തന്റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തി​നു നമ്മളിൽ ആരെയും എന്തും ആക്കിത്തീർക്കാൻ യഹോ​വ​യ്‌ക്കു കഴിയും. അതിനു വേണ്ട ജ്ഞാനവും ശക്തിയും യഹോവ നൽകും. പല പണ്ഡിത​ന്മാ​രു​ടെ​യും അഭി​പ്രാ​യ​മ​നു​സ​രിച്ച്‌, യഹോ​വ​യു​ടെ പേരിന്റെ അർഥത്തിൽ ഉൾപ്പെ​ടു​ന്ന​താണ്‌ ഇതെല്ലാം.

2. (എ) യഹോവ നമ്മളെ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ എന്നു ചില​പ്പോൾ നമുക്കു സംശയം തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ഏതെല്ലാം കാര്യങ്ങൾ പരി​ശോ​ധി​ക്കും?

2 യഹോവ നമ്മളെ ഉപയോ​ഗി​ക്കാ​നാ​ണു നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കു​ന്നത്‌. എന്നാൽ ‘യഹോവ എന്നെ ഉപയോ​ഗി​ക്കു​ന്നു​ണ്ടോ’ എന്നു ചിലർ സംശയി​ക്കു​ന്നു. എന്തു​കൊണ്ട്‌? പ്രായം കടന്നു​പോ​യെ​ന്നോ സാഹച​ര്യ​ങ്ങൾ അനുകൂ​ല​മ​ല്ലെ​ന്നോ വേണ്ടത്ര കഴിവു​ക​ളി​ല്ലെ​ന്നോ ഒക്കെ ചിന്തിച്ച്‌ അധിക​മൊ​ന്നും ചെയ്യാൻ കഴിയി​ല്ലെന്ന്‌ അവർ കരുതു​ന്നു. നേരെ മറിച്ച്‌, വേറെ ചിലർ തങ്ങൾ ഇപ്പോൾ ചെയ്യു​ന്ന​തു​പോ​ലെ ഒക്കെ മതി എന്നും കൂടു​ത​ലാ​യി ഒന്നും ചെയ്യേ​ണ്ട​തി​ല്ലെ​ന്നും കരുതു​ന്നു. ഈ ലേഖന​ത്തിൽ, തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ നമ്മളിൽ ആരെയും യഹോ​വ​യ്‌ക്ക്‌ എങ്ങനെ​യാ​ണു സജ്ജരാ​ക്കാൻ കഴിയു​ന്ന​തെന്നു ചർച്ച ചെയ്യും. അടുത്ത​താ​യി, യഹോവ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഉൾപ്പെ​ടെ​യുള്ള തന്റെ ദാസന്മാർക്കു പ്രവർത്തി​ക്കാ​നുള്ള ആഗ്രഹ​വും ശക്തിയും നൽകി​യ​തി​നെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ നമ്മൾ പരി​ശോ​ധി​ക്കും. അവസാനം, യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാ​നാ​യി നമുക്ക്‌ എങ്ങനെ നമ്മളെ വിട്ടു​കൊ​ടു​ക്കാ​മെ​ന്നും പരി​ശോ​ധി​ക്കും.

യഹോവ സജ്ജരാ​ക്കുന്ന വിധം

3. ഫിലി​പ്പി​യർ 2:13-ൽ പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോവ നമുക്കു പ്രവർത്തി​ക്കാ​നുള്ള ആഗ്രഹം നൽകു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

3 ഫിലി​പ്പി​യർ 2:13 വായി​ക്കുക. * നമുക്കു പ്രവർത്തി​ക്കാ​നുള്ള ആഗ്രഹം നൽകാൻ യഹോ​വ​യ്‌ക്കു കഴിയും. യഹോവ എങ്ങനെ​യാ​യി​രി​ക്കും അതു ചെയ്യു​ന്നത്‌? ഉദാഹ​ര​ണ​ത്തിന്‌, സഭയിൽ ഏതെങ്കി​ലും ഒരു പ്രത്യേക ആവശ്യ​ത്തെ​ക്കു​റിച്ച്‌ നമ്മൾ അറിയു​ന്നു. അല്ലെങ്കിൽ സഹായം ആവശ്യ​മുള്ള മറ്റൊരു സ്ഥലത്തെ​ക്കു​റിച്ച്‌ ബ്രാ​ഞ്ചോ​ഫീസ്‌ എഴുതിയ ഒരു കത്തു മൂപ്പന്മാർ സഭയിൽ വായി​ക്കു​ന്നു. ഇതൊക്കെ കേൾക്കു​മ്പോൾ നമ്മൾ സ്വയം ഇങ്ങനെ ചോദി​ച്ചേ​ക്കാം: ‘എനിക്ക്‌ എങ്ങനെ സഹായി​ക്കാം?’ അല്ലെങ്കിൽ ബുദ്ധി​മു​ട്ടേ​റിയ ഒരു നിയമനം ഏറ്റെടു​ക്കാൻ നമ്മളെ ക്ഷണി​ച്ചെ​ന്നി​രി​ക്കട്ടെ. ആ നിയമനം നന്നായി ചെയ്യാൻ കഴിയു​മോ എന്നു നമ്മൾ സംശയി​ച്ചേ​ക്കാം. അതുമ​ല്ലെ​ങ്കിൽ ദൈവ​വ​ച​ന​ത്തിൽനിന്ന്‌ ഏതെങ്കി​ലും ഒരു ഭാഗം വായി​ച്ചിട്ട്‌ ചില​പ്പോൾ നമ്മൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി എനിക്ക്‌ ഈ ബൈബിൾഭാ​ഗം എങ്ങനെ ഉപയോ​ഗി​ക്കാം?’ ഏതെങ്കി​ലും കാര്യം ചെയ്യാ​നാ​യി യഹോവ ആരെയും നിർബ​ന്ധി​ക്കു​ക​യില്ല. എന്നാൽ ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​ന്നു​ണ്ടെന്നു കാണു​മ്പോൾ, പ്രവർത്തി​ക്കാ​നുള്ള ആഗ്രഹം തന്ന്‌ യഹോവ നമ്മളെ സഹായി​ക്കും.

4. യഹോവ എങ്ങനെ​യാ​യി​രി​ക്കും പ്രവർത്തി​ക്കാ​നുള്ള ശക്തി നൽകു​ന്നത്‌?

4 നമുക്കു പ്രവർത്തി​ക്കാ​നുള്ള ശക്തി നൽകാ​നും യഹോ​വ​യ്‌ക്കു കഴിയും. (യശ. 40:29) പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ നമുക്കുള്ള കഴിവു​കൾ മെച്ച​പ്പെ​ടു​ത്താൻ യഹോ​വ​യ്‌ക്കാ​കും. (പുറ. 35:30-35) ചില നിയമ​നങ്ങൾ ചെയ്യാൻ തന്റെ സംഘട​ന​യി​ലൂ​ടെ യഹോവ നമ്മളെ പഠിപ്പി​ച്ചേ​ക്കും. ഒരു നിയമനം എങ്ങനെ ചെയ്യണ​മെന്നു നമുക്കു വലിയ നിശ്ചയ​മി​ല്ലെ​ങ്കിൽ സഹായം ചോദി​ക്കുക. അതു​പോ​ലെ, ‘അസാധാ​ര​ണ​ശ​ക്തി​ക്കു​വേണ്ടി’ എപ്പോൾ വേണ​മെ​ങ്കി​ലും നമുക്ക്‌ ഉദാര​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നോട്‌ അപേക്ഷി​ക്കാം. (2 കൊരി. 4:7; ലൂക്കോ. 11:13) പ്രവർത്തി​ക്കാ​നുള്ള ആഗ്രഹ​വും ശക്തിയും കൊടു​ത്തു​കൊണ്ട്‌ യഹോവ സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും സജ്ജരാ​ക്കി​യ​തി​നെ​ക്കു​റി​ച്ചുള്ള ധാരാളം വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്‌. ആ വിവര​ണങ്ങൾ വായി​ക്കു​മ്പോൾ, അവരെ ഉപയോ​ഗി​ച്ച​തു​പോ​ലെ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​യും ഉപയോ​ഗി​ക്കാൻ കഴിയുന്ന വിധങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

യഹോവ ‘ആക്കിത്തീർത്ത’ ചില പുരു​ഷ​ന്മാർ

5. തന്റെ ജനത്തെ മോചി​പ്പി​ക്കാൻ യഹോവ മോശയെ തിര​ഞ്ഞെ​ടുത്ത സമയവും ഉപയോ​ഗിച്ച വിധവും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

5 യഹോവ മോശയെ ഇസ്രാ​യേ​ല്യ​രു​ടെ വിമോ​ചകൻ ആക്കിത്തീർത്തു. എപ്പോ​ഴാണ്‌ യഹോവ മോശയെ ഉപയോ​ഗി​ച്ചത്‌? ‘ഈജി​പ്‌തി​ലെ സകല ജ്ഞാനത്തി​ലും പരിശീ​ലനം ലഭിച്ച്‌’ യോഗ്യത നേടി​യെന്നു മോശ​യ്‌ക്കു തോന്നി​യ​പ്പോ​ഴാ​ണോ? (പ്രവൃ. 7:22-25) അല്ല. താഴ്‌മ​യും സൗമ്യ​ത​യും ഉള്ള ഒരു വ്യക്തി​യാ​യി മോശയെ മാറ്റി​യെ​ടു​ത്ത​തി​നു ശേഷമാണ്‌. (പ്രവൃ. 7:30, 34-36) ഈജി​പ്‌തി​ലെ ഏറ്റവും ശക്തനായ ഭരണാ​ധി​കാ​രി​യു​ടെ മുമ്പാകെ നിൽക്കാൻ യഹോവ മോശ​യ്‌ക്കു ധൈര്യം കൊടു​ത്തു. (പുറ. 9:13-19) യഹോവ മോശയെ തിര​ഞ്ഞെ​ടുത്ത സമയവും ഉപയോ​ഗിച്ച വിധവും നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? തന്റെ ഗുണങ്ങൾ അനുക​രി​ക്കാൻ ശ്രമി​ക്കു​ക​യും ശക്തിക്കാ​യി തന്നിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​യാണ്‌ യഹോവ ഉപയോ​ഗി​ക്കു​ന്നത്‌.—ഫിലി. 4:13.

6. ദാവീദ്‌ രാജാ​വി​നെ സഹായി​ക്കാൻ യഹോവ ബർസി​ല്ലാ​യി​യെ ഉപയോ​ഗിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

6 നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്‌, ദാവീദ്‌ രാജാ​വി​നെ സഹായി​ക്കാൻ യഹോവ ബർസി​ല്ലാ​യി​യെ ഉപയോ​ഗി​ച്ചു. അബ്‌ശാ​ലോ​മി​നെ ഭയപ്പെട്ട്‌ ഓടി​പ്പോ​കുന്ന സമയത്ത്‌ ദാവീ​ദും കൂടെ​യുള്ള ജനവും ‘വിശന്നും ദാഹി​ച്ചും വലയു​ക​യാ​യി​രു​ന്നു.’ വൃദ്ധനായ ബർസി​ല്ലാ​യി, മറ്റു ചില​രോ​ടൊ​പ്പം, ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ദാവീ​ദി​നെ​യും കൂടെ​യു​ള്ള​വ​രെ​യും സഹായി​ക്കാൻ മുന്നോ​ട്ടു​വന്നു. തനിക്കു പ്രായം കടന്നു​പോ​യ​തു​കൊണ്ട്‌ ഇനി യഹോ​വ​യു​ടെ സേവന​ത്തി​നു തന്നെ കൊള്ളില്ല എന്നു ബർസി​ല്ലാ​യി ചിന്തി​ച്ചില്ല. പകരം, ദൈവ​ത്തി​ന്റെ ദാസന്മാർക്ക്‌ ആവശ്യം വന്നപ്പോൾ അദ്ദേഹം തനിക്കു​ള്ളത്‌ ഉദാര​മാ​യി നൽകി. (2 ശമു. 17:27-29) നമുക്കുള്ള പാഠം എന്താണ്‌? നമ്മുടെ പ്രായം ഏതുമാ​കട്ടെ, സ്വദേ​ശ​ത്തോ അന്യനാ​ട്ടി​ലോ ഉള്ള സഹവി​ശ്വാ​സി​ക​ളു​ടെ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തിന്‌ യഹോ​വ​യ്‌ക്കു നമ്മളെ ഉപയോ​ഗി​ക്കാൻ കഴിയും. (സുഭാ. 3:27, 28; 19:17) നമുക്ക്‌ അവരെ നേരിട്ട്‌ സഹായി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു സംഭാ​വ​നകൾ കൊടു​ത്തു​കൊണ്ട്‌ അങ്ങനെ ചെയ്യാം. അങ്ങനെ​യാ​കു​മ്പോൾ സഹായം ആവശ്യ​മാ​യി വരുന്ന സമയത്തും സ്ഥലത്തും സഹോ​ദ​ര​ങ്ങൾക്കു വേണ്ടതു ചെയ്‌തു​കൊ​ടു​ക്കാ​നുള്ള പണം ലഭ്യമാ​കും.—2 കൊരി. 8:14, 15; 9:11.

7. യഹോവ ശിമെ​യോ​നെ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌, അത്‌ അറിയു​ന്നതു നമ്മളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കും?

7 യരുശ​ലേ​മിൽ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​നായ, പ്രായ​മുള്ള ഒരാളാ​യി​രു​ന്നു ശിമെ​യോൻ. മിശി​ഹയെ കാണു​ന്ന​തി​നു മുമ്പ്‌ മരിക്കി​ല്ലെന്ന്‌ യഹോവ ശിമെ​യോ​നു വാക്കു കൊടു​ത്തു. ആ ഉറപ്പു ശിമെ​യോ​നെ വളരെ​യ​ധി​കം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കാ​ണും. കാരണം മിശി​ഹ​യു​ടെ വരവി​നാ​യി ശിമെ​യോൻ അനേകം വർഷങ്ങൾ കാത്തി​രു​ന്നു. വിശ്വാ​സ​ത്തോ​ടെ അത്രയും കാലം കാത്തി​രു​ന്ന​തി​നു പ്രതി​ഫലം കിട്ടി. “ദൈവാ​ത്മാവ്‌ നയിച്ചിട്ട്‌” ഒരു ദിവസം ശിമെ​യോൻ ആലയത്തി​ലേക്കു വന്നു. അവിടെ ശിശു​വായ യേശു​വി​നെ ശിമെ​യോൻ കണ്ടു. ക്രിസ്‌തു​വാ​കാ​നി​രുന്ന ആ ശിശു​വി​നെ​ക്കു​റിച്ച്‌ ഒരു പ്രവചനം നടത്താൻ യഹോവ ശിമെ​യോ​നെ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 2:25-35) സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു ഭൂമി​യി​ലെ ശുശ്രൂഷ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ശിമെ​യോൻ മരിച്ചു​പോ​യെ​ങ്കി​ലും തനിക്കു കിട്ടിയ പദവി​യെ​പ്രതി ശിമെ​യോൻ നന്ദിയു​ള്ള​വ​നാ​യി​രു​ന്നു. ഭാവി​യിൽ ഏറ്റവും നല്ല കാര്യങ്ങൾ ശിമെ​യോ​നെ കാത്തി​രി​പ്പുണ്ട്‌. പുതിയ ലോക​ത്തിൽ ജീവി​ക്കു​മ്പോൾ യേശു​വി​ന്റെ ഭരണം ഭൂമി​യി​ലെ എല്ലാ കുടും​ബ​ങ്ങൾക്കും ഒരു അനു​ഗ്ര​ഹ​മാ​കു​ന്നത്‌ എങ്ങനെ​യെന്നു ശിമെ​യോൻ കാണും. (ഉൽപ. 22:18) ദൈവ​സേ​വ​ന​ത്തിൽ യഹോവ നമുക്കു തരുന്ന ഏതൊരു നിയമ​ന​ത്തി​നും നമുക്കും നന്ദിയു​ള്ള​വ​രാ​യി​രി​ക്കാം.

8. ബർന്നബാ​സി​നെ ഉപയോ​ഗി​ച്ച​തു​പോ​ലെ യഹോവ നമ്മളെ എങ്ങനെ ഉപയോ​ഗി​ച്ചേ​ക്കാം?

8 എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഉദാര​മ​ന​സ്‌ക​നായ യോ​സേഫ്‌ എന്നൊ​രാൾ യഹോവ തന്നെ ഉപയോ​ഗി​ക്കാ​നാ​യി വിട്ടു​കൊ​ടു​ത്തു. (പ്രവൃ. 4:36, 37) മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ കഴിവു​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കാം, അപ്പോ​സ്‌ത​ല​ന്മാർ യോ​സേ​ഫി​നെ ബർന്നബാസ്‌ എന്നാണു വിളി​ച്ചി​രു​ന്നത്‌. “ആശ്വാ​സ​പു​ത്രൻ” എന്നാണ്‌ അതിന്റെ അർഥം. ഉദാഹ​ര​ണ​ത്തിന്‌, ശൗൽ ഒരു വിശ്വാ​സി​യാ​യ​പ്പോൾ പല സഹോ​ദ​ര​ങ്ങൾക്കും ശൗലിന്റെ അടുത്ത്‌ പോകാൻ പേടി​യാ​യി​രു​ന്നു. കാരണം സഭകളെ ഉപദ്ര​വി​ച്ചി​രുന്ന ഒരാൾ എന്ന പേരു ശൗലി​നു​ണ്ടാ​യി​രു​ന്ന​ല്ലോ. എന്നാൽ ബർന്നബാസ്‌ ശൗലിന്റെ സഹായ​ത്തിന്‌ എത്തി. തന്നോടു ബർന്നബാസ്‌ കാണിച്ച ദയയ്‌ക്കു ശൗലിനു വളരെ​യ​ധി​കം നന്ദി തോന്നി​ക്കാ​ണും. (പ്രവൃ. 9:21, 26-28) പിന്നീട്‌, അങ്ങ്‌ ദൂരെ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള സഭയിലെ സഹോ​ദ​ര​ങ്ങൾക്കു പ്രോ​ത്സാ​ഹനം ആവശ്യ​മാ​ണെന്ന്‌ യരുശ​ലേ​മി​ലെ മൂപ്പന്മാർക്കു മനസ്സി​ലാ​യി. അവർ ആരെയാണ്‌ അയച്ചത്‌? ബർന്നബാ​സി​നെ. ആ തീരു​മാ​നം തെറ്റി​പ്പോ​യോ? ഒരിക്ക​ലു​മില്ല. “കർത്താ​വി​നോ​ടു പറ്റിനിൽക്കു​മെന്ന്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാൻ ബർന്നബാസ്‌ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു” എന്നു നമ്മൾ വായി​ക്കു​ന്നു. (പ്രവൃ. 11:22-24) ഇന്നും അതു​പോ​ലെ, സഹക്രി​സ്‌ത്യാ​നി​കൾക്ക്‌ ‘ആശ്വാ​സ​പു​ത്ര​നാ​കാൻ’ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യ്‌ക്കു കഴിയും. ഉദാഹ​ര​ണ​ത്തിന്‌, പ്രിയ​പ്പെ​ട്ടവർ മരിച്ച​തി​ന്റെ വേദന അനുഭ​വി​ക്കു​ന്ന​വരെ ആശ്വസി​പ്പി​ക്കാൻ യഹോവ നമ്മളെ ഉപയോ​ഗി​ച്ചേ​ക്കാം. അല്ലെങ്കിൽ രോഗി​ക​ളെ​യോ കടുത്ത മനോ​വി​ഷമം അനുഭ​വി​ക്കു​ന്ന​വ​രെ​യോ സന്ദർശി​ക്കാ​നോ അവരെ ഒന്നു ഫോൺ വിളി​ക്കാ​നോ യഹോവ നമ്മളെ പ്രേരി​പ്പി​ച്ചേ​ക്കാം. ബർന്നബാ​സി​നെ ഉപയോ​ഗി​ച്ച​തു​പോ​ലെ നിങ്ങളെ ഉപയോ​ഗി​ക്കാൻ നിങ്ങൾ യഹോ​വയെ അനുവ​ദി​ക്കു​മോ?—1 തെസ്സ. 5:14.

9. വാസിലി എന്ന സഹോ​ദ​രനെ നല്ലൊരു ആത്മീയ ഇടയനാ​യി​ത്തീ​രാൻ യഹോവ സഹായിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 വാസിലി എന്നു പേരുള്ള സഹോ​ദ​രനെ നല്ലൊരു ആത്മീയ ഇടയനാ​കാൻ യഹോവ സഹായി​ച്ചു. 26-ാമത്തെ വയസ്സിൽ ഒരു മൂപ്പനാ​യി സേവി​ക്കാൻ നിയമനം കിട്ടി​യ​പ്പോൾ സഹോ​ദ​രനു പേടി തോന്നി. സഭയെ ആത്മീയ​മാ​യി സഹായി​ക്കാൻ, വിശേ​ഷിച്ച്‌ ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​കു​ന്ന​വരെ സഹായി​ക്കാൻ, തനിക്കു കഴിയു​മോ എന്നായി​രു​ന്നു വാസി​ലി​യു​ടെ ഭയം. എന്നാൽ, അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പന്മാ​രിൽനി​ന്നും രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂ​ളിൽനി​ന്നും അദ്ദേഹ​ത്തി​നു നല്ല പരിശീ​ലനം കിട്ടി. മെച്ച​പ്പെ​ടാൻ വാസിലി കഠിനാ​ധ്വാ​നം ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾ വെച്ചു, അവയുടെ ഒരു പട്ടിക​യു​ണ്ടാ​ക്കി. ലക്ഷ്യങ്ങൾ ഓരോ​ന്നാ​യി നേടും​തോ​റും വാസി​ലി​യു​ടെ ഭയവും കുറഞ്ഞു​വന്നു. ഇപ്പോൾ അദ്ദേഹം പറയുന്നു: “മുമ്പ്‌ എന്നെ പേടി​പ്പി​ച്ചി​രുന്ന കാര്യങ്ങൾ ഇപ്പോൾ എനിക്കു വളരെ​യ​ധി​കം സന്തോഷം തരുന്നു. സഭയിലെ ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ ആശ്വസി​പ്പി​ക്കാൻ പറ്റിയ തിരു​വെ​ഴു​ത്തു കണ്ടുപി​ടി​ക്കാൻ യഹോവ സഹായി​ക്കു​മ്പോൾ അത്‌ എനിക്കു വലിയ സംതൃ​പ്‌തി തരുന്നു.” സഹോ​ദ​ര​ന്മാ​രേ, വാസി​ലി​യെ​പ്പോ​ലെ യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാ​നാ​യി നിങ്ങളെ വിട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ സഭയിൽ കൂടുതൽ ചെയ്യാൻ യഹോവ നിങ്ങൾക്കു ശക്തി തരും.

യഹോവ ‘ആക്കിത്തീർത്ത’ സ്‌ത്രീ​കൾ

10. അബീഗ​യിൽ എന്താണു ചെയ്‌തത്‌, അബീഗ​യി​ലി​ന്റെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാം?

10 ദാവീ​ദി​നെ​യും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ​യും ശൗൽ രാജാവ്‌ വേട്ടയാ​ടുന്ന സമയം. അവർക്കു സഹായം ആവശ്യ​മാ​യി​രു​ന്നു. ദാവീ​ദി​ന്റെ ആളുകൾ നാബാൽ എന്നു പേരുള്ള ധനിക​നായ ഒരു ഇസ്രാ​യേ​ല്യ​നോട്‌ അൽപ്പം ഭക്ഷണം ആവശ്യ​പ്പെട്ടു. മുമ്പ്‌ വിജന​ഭൂ​മി​യിൽ അവർ നാബാ​ലി​ന്റെ ആട്ടിൻകൂ​ട്ട​ങ്ങളെ സംരക്ഷി​ച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഭക്ഷണം ആവശ്യ​പ്പെ​ടു​ന്ന​തിൽ തെറ്റി​ല്ലെന്ന്‌ അവർക്കു തോന്നി. എന്നാൽ സ്വാർഥ​നായ നാബാൽ ഒന്നും കൊടു​ക്കാൻ തയ്യാറാ​യില്ല. ദാവീ​ദി​നു കോപ​മ​ട​ക്കാ​നാ​യില്ല. നാബാ​ലി​നെ​യും അയാളു​ടെ വീട്ടിലെ എല്ലാ ആൺതരി​ക​ളെ​യും വകവരു​ത്താൻ തീരു​മാ​നി​ച്ചു. (1 ശമു. 25:3-13, 22) നാബാ​ലി​ന്റെ സുന്ദരി​യായ ഭാര്യ അബീഗ​യിൽ വിവേ​ക​മുള്ള സ്‌ത്രീ​യാ​യി​രു​ന്നു. അബീഗ​യിൽ ധൈര്യ​ത്തോ​ടെ ദാവീ​ദി​ന്റെ അടുത്ത്‌ പോയി. ദാവീ​ദി​നെ കണ്ടപ്പോൾ കാൽക്കൽ വീഴു​ക​യും പ്രതി​കാ​രം ചെയ്‌ത്‌ രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റം വരുത്തി​വെ​ക്ക​രു​തെന്നു ദാവീ​ദി​നോട്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. കാര്യങ്ങൾ യഹോ​വ​യു​ടെ കൈക​ളിൽ വിട്ടു​കൊ​ടു​ക്കാൻ അബീഗ​യിൽ നയപൂർവം ദാവീ​ദി​നോ​ടു പറഞ്ഞു. അബീഗ​യി​ലി​ന്റെ താഴ്‌മ​യുള്ള വാക്കു​ക​ളും വിവേ​ക​മുള്ള പെരു​മാ​റ്റ​വും ദാവീ​ദി​ന്റെ ഉള്ളിൽ തട്ടി. ശരിക്കും യഹോ​വ​യാണ്‌ അബീഗ​യി​ലി​നെ അയച്ച​തെന്നു ദാവീദ്‌ തിരി​ച്ച​റി​ഞ്ഞു. (1 ശമു. 25:23-28, 32-34) അബീഗ​യിൽ നല്ലനല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ത്തി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അബീഗ​യി​ലി​നെ ഉപയോ​ഗി​ക്കാൻ കഴിഞ്ഞു. സമാന​മാ​യി, കുടും​ബ​ത്തെ​യും സഭയിലെ സഹോ​ദ​ര​ങ്ങ​ളെ​യും സഹായി​ക്കാൻ, നയവും വിവേ​ക​വും വളർത്തി​യെ​ടു​ക്കുന്ന സഹോ​ദ​രി​മാ​രെ യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയും.—സുഭാ. 24:3; തീത്തോ. 2:3-5.

11. ശല്ലൂമി​ന്റെ പെൺമക്കൾ എന്താണു ചെയ്‌തത്‌, അവരെ ഇന്ന്‌ അനുക​രി​ക്കു​ന്നത്‌ ആരാണ്‌?

11 ചില നൂറ്റാ​ണ്ടു​കൾക്കു ശേഷം, യരുശ​ലേ​മി​ന്റെ മതിലു​കൾ പുതു​ക്കി​പ്പ​ണി​യാൻ യഹോവ ഉപയോ​ഗി​ച്ച​വ​രു​ടെ കൂട്ടത്തിൽ ശല്ലൂമി​ന്റെ പെൺമ​ക്ക​ളും ഉണ്ടായി​രു​ന്നു. (നെഹ. 2:20; 3:12) അവരുടെ പിതാവ്‌ ഒരു പ്രഭു​വാ​യി​രു​ന്നെ​ങ്കി​ലും, ബുദ്ധി​മു​ട്ടുള്ള, അപകടം പിടിച്ച ആ ജോലി ചെയ്യാൻ ശല്ലൂമി​ന്റെ പെൺമക്കൾ തയ്യാറാ​യി. (നെഹ. 4:15-18) എന്നാൽ “പണിക്കു മേൽനോ​ട്ടം വഹിക്കു​ന്ന​വർക്കു കീഴ്‌പെട്ട്‌ പണി​യെ​ടു​ക്കാൻ” തെക്കോ​വ്യർക്ക്‌ ഇടയിലെ പ്രമു​ഖ​ന്മാർ തയ്യാറാ​യില്ല. അവരിൽനിന്ന്‌ എത്ര വ്യത്യ​സ്‌ത​രാണ്‌ ശല്ലൂമി​ന്റെ പെൺമക്കൾ! (നെഹ. 3:5) വെറും 52 ദിവസം​കൊണ്ട്‌ മതിലു​ക​ളു​ടെ പണി പൂർത്തി​യാ​യ​പ്പോൾ ശല്ലൂമി​ന്റെ പെൺമ​ക്കൾക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും! (നെഹ. 6:15) നമ്മുടെ നാളി​ലും, വിശു​ദ്ധ​സേ​വ​ന​ത്തി​ന്റെ ഒരു പ്രത്യേ​ക​വ​ശത്ത്‌ പ്രവർത്തി​ക്കാൻ മനസ്സൊ​രു​ക്ക​മുള്ള സഹോ​ദ​രി​മാർ മുന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്നു. ഏതാണ്‌ അത്‌? യഹോ​വ​യ്‌ക്കു സമർപ്പി​ച്ചി​രി​ക്കുന്ന കെട്ടി​ട​ങ്ങ​ളു​ടെ നിർമാ​ണ​വും അറ്റകു​റ്റ​പ്പ​ണി​യും. അവരുടെ പ്രാപ്‌തി​ക​ളും ഉത്സാഹ​വും വിശ്വ​സ്‌ത​ത​യും ഈ പ്രവർത്ത​ന​ത്തി​ന്റെ വിജയ​ത്തി​നു ഒഴിച്ചു​കൂ​ടാ​നാ​കാ​ത്ത​താണ്‌.

12. യഹോവ തബീഥയെ ഉപയോ​ഗി​ച്ച​തു​പോ​ലെ നമ്മളെ ഉപയോ​ഗി​ച്ചേ​ക്കാ​വു​ന്നത്‌ എങ്ങനെ?

12 “ധാരാളം നല്ല കാര്യ​ങ്ങ​ളും ദാനധർമ​ങ്ങ​ളും” ചെയ്യാൻ യഹോവ തബീഥയെ പ്രചോ​ദി​പ്പി​ച്ചു. പ്രത്യേ​കിച്ച്‌ വിധവ​മാ​രെ തബീഥ വളരെ​യ​ധി​കം സഹായി​ച്ചു. (പ്രവൃ. 9:36) തബീഥ​യു​ടെ ഔദാ​ര്യ​വും ദയയും ശ്രദ്ധേ​യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തബീഥ മരിച്ച​പ്പോൾ ധാരാളം പേർക്കു ദുഃഖം തോന്നി. എന്നാൽ പത്രോസ്‌ തബീഥയെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ അവർക്ക്‌ അതിരറ്റ സന്തോ​ഷ​മാ​യി. (പ്രവൃ. 9:39-41) തബീഥ​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ചെറു​പ്പ​മാ​ണെ​ങ്കി​ലും പ്രായം ചെന്നവ​രാ​ണെ​ങ്കി​ലും, പുരു​ഷ​ന്മാ​രാ​യാ​ലും സ്‌ത്രീ​ക​ളാ​യാ​ലും നമുക്ക്‌ എല്ലാവർക്കും സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ വേണ്ടതു ചെയ്യാൻ കഴിയും.—എബ്രാ. 13:16.

13. നാണം​കു​ണു​ങ്ങി​യാ​യി​രുന്ന രൂത്ത്‌ സഹോ​ദ​രി​യെ യഹോവ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌, ദീർഘ​കാ​ലത്തെ ശുശ്രൂ​ഷ​യ്‌ക്കു ശേഷം സഹോ​ദരി എന്താണു പറഞ്ഞത്‌?

13 നാണം​കു​ണു​ങ്ങി​യായ ഒരു സഹോ​ദ​രി​യാ​യി​രു​ന്നു രൂത്ത്‌. മിഷന​റി​യാ​കാ​നാ​യി​രു​ന്നു സഹോ​ദ​രി​യു​ടെ ആഗ്രഹം. കുട്ടി​യാ​യി​രു​ന്ന​പ്പോൾ രൂത്ത്‌ ഉത്സാഹ​ത്തോ​ടെ വീടു​തോ​റും പോയി ലഘു​ലേ​ഖകൾ കൊടു​ക്കു​മാ​യി​രു​ന്നു. സഹോ​ദരി പറയുന്നു: “എനിക്ക്‌ അതു വലിയ ഇഷ്ടമാ​യി​രു​ന്നു.” പക്ഷേ വീടു​ക​ളിൽ ചെന്ന്‌ ആളുക​ളോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നതു സഹോ​ദ​രി​ക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ലജ്ജാലു​വാ​യി​രു​ന്നെ​ങ്കി​ലും 18-ാമത്തെ വയസ്സിൽ രൂത്ത്‌ മുൻനി​ര​സേ​വനം തുടങ്ങി. 1946-ൽ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾസ്‌കൂ​ളിൽ സഹോ​ദരി പങ്കെടു​ത്തു. പിന്നീട്‌ ഹവായി​യി​ലും ജപ്പാനി​ലും സഹോ​ദരി സേവിച്ചു. ആ ദേശങ്ങ​ളിൽ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ ഒരു പ്രധാന ഉപകര​ണ​മാ​യി യഹോവ സഹോ​ദ​രി​യെ ഉപയോ​ഗി​ച്ചു. ശുശ്രൂ​ഷ​യിൽ ഏതാണ്ട്‌ 80 വർഷം ചെലവി​ട്ട​ശേഷം സഹോ​ദരി പറഞ്ഞത്‌ ഇതാണ്‌: “യഹോവ എനിക്ക്‌ എപ്പോ​ഴും ശക്തി പകർന്നു. എന്റെ ലജ്ജ മറിക​ട​ക്കാൻ യഹോവ എന്നെ സഹായി​ച്ചു. തന്നിൽ ആശ്രയി​ക്കുന്ന ആരെയും യഹോ​വ​യ്‌ക്ക്‌ ഉപയോ​ഗി​ക്കാൻ കഴിയു​മെന്നു ഞാൻ ഉറച്ച്‌ വിശ്വ​സി​ക്കു​ന്നു.”

നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവ​ദി​ക്കു​ക

14. കൊ​ലോ​സ്യർ 1:29 പറയു​ന്ന​ത​നു​സ​രിച്ച്‌, യഹോവ നമ്മളെ ഉപയോ​ഗി​ക്ക​ണ​മെ​ങ്കിൽ നമ്മുടെ ഭാഗത്ത്‌ എന്താണ്‌ ആവശ്യം?

14 ചരി​ത്ര​ത്തിൽ ഉടനീളം, വ്യത്യസ്‌ത ദൗത്യങ്ങൾ നിറ​വേ​റ്റാൻ യഹോവ തന്റെ ദാസരെ ഇടയാ​ക്കി​യി​ട്ടുണ്ട്‌. എന്തായി​ത്തീ​രാ​നാണ്‌ യഹോവ നിങ്ങളെ ഇടയാ​ക്കുക? എത്ര​ത്തോ​ളം കഠിന​മാ​യി അധ്വാ​നി​ക്കാൻ നിങ്ങൾ തയ്യാറാണ്‌ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും അത്‌. (കൊ​ലോ​സ്യർ 1:29 വായി​ക്കുക.) നിങ്ങൾ മനസ്സോ​ടെ മുന്നോ​ട്ടു​വ​രു​ക​യാ​ണെ​ങ്കിൽ, തീക്ഷ്‌ണ​ത​യുള്ള ഒരു സുവി​ശേ​ഷകൻ, നല്ല ഒരു അധ്യാ​പകൻ, നന്നായി ആശ്വസി​പ്പി​ക്കാൻ കഴിയുന്ന ഒരാൾ, വിദഗ്‌ധ​നായ ഒരു പണിക്കാ​രൻ, കൂടെ നിൽക്കുന്ന ഒരു സുഹൃത്ത്‌, അങ്ങനെ തന്റെ ഇഷ്ടം നിറ​വേ​റ്റാൻ എന്താണോ ആവശ്യം, നിങ്ങളെ അതൊക്കെ ആക്കിത്തീർക്കാൻ യഹോ​വ​യ്‌ക്കു കഴിയും.

15. 1 തിമൊ​ഥെ​യൊസ്‌ 4:12, 15-ൽ പറയു​ന്ന​തു​പോ​ലെ, എന്തു ചെയ്യാ​നുള്ള സഹായ​ത്തി​നാ​ണു ചെറു​പ്പ​ക്കാർ യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ടത്‌?

15 മുതിർന്നു​വ​രുന്ന ഒരു ചെറു​പ്പ​ക്കാ​ര​നാ​ണോ നിങ്ങൾ? ശുശ്രൂ​ഷാ​ദാ​സ​ന്മാ​രാ​യി സഭയെ സേവി​ക്കു​ന്ന​തിന്‌ ഊർജ​സ്വ​ല​രായ പുരു​ഷ​ന്മാ​രെ ആവശ്യ​മുണ്ട്‌. പല സഭകളി​ലും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​ക്കാൾ കൂടുതൽ മൂപ്പന്മാ​രാണ്‌. നിങ്ങൾ ഒരു ചെറു​പ്പ​ക്കാ​ര​നാ​ണെ​ങ്കിൽ, സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാ​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കാൻ നിങ്ങൾക്കു കഴിയു​മോ? ചില​പ്പോൾ ചില സഹോ​ദ​രങ്ങൾ പറഞ്ഞേ​ക്കാം, ‘ഒരു സാദാ പ്രചാ​ര​ക​നാ​യി​ട്ടൊ​ക്കെ അങ്ങു പോയാൽ മതി.’ നിങ്ങൾക്ക്‌ അങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാ​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്ക​ണ​മെന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ദൈവ​സേ​വ​ന​ത്തിൽ കഴിയു​ന്ന​തെ​ല്ലാം ചെയ്യാ​നുള്ള ശക്തി തരാനും പ്രാർഥി​ക്കുക. (സഭാ. 12:1) ഞങ്ങൾക്കു നിങ്ങളു​ടെ സഹായം ആവശ്യ​മുണ്ട്‌! —1 തിമൊ​ഥെ​യൊസ്‌ 4:12, 15 വായി​ക്കുക.

16. നമ്മൾ യഹോ​വ​യോട്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കണം, എന്തു​കൊണ്ട്‌?

16 തന്റെ ഇഷ്ടം നിറ​വേ​റ്റു​ന്ന​തി​നു​വേണ്ടി നിങ്ങളെ എന്തും ആക്കിത്തീർക്കാൻ യഹോ​വ​യ്‌ക്കു കഴിയും. ദൈവ​സേ​വനം ചെയ്യാ​നുള്ള ആഗ്രഹം തരാനാ​യി യഹോ​വ​യോട്‌ പ്രാർഥി​ക്കുക, അതിനു ശേഷം നിങ്ങൾക്ക്‌ ആവശ്യ​മായ ശക്തിക്കാ​യി അപേക്ഷി​ക്കുക. നിങ്ങൾ ചെറു​പ്പ​ക്കാ​രാ​ണെ​ങ്കി​ലും പ്രായം ചെന്നവ​രാ​ണെ​ങ്കി​ലും, നിങ്ങളു​ടെ സമയവും ഊർജ​വും കഴിവു​ക​ളും വസ്‌തു​വ​ക​ക​ളും എല്ലാം യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കുക. (സഭാ. 9:10) ഭയമോ കഴിവി​ല്ലെന്ന ചിന്തയോ കാരണം യഹോ​വ​യു​ടെ സേവന​ത്തിൽ നിങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ കൈവി​ട്ടു​ക​ള​യ​രുത്‌. നമ്മുടെ സ്‌നേഹം നിറഞ്ഞ പിതാവ്‌ അർഹി​ക്കുന്ന മഹത്ത്വം കൊടു​ക്കു​ന്ന​തിന്‌ സാധി​ക്കു​ന്ന​തെ​ല്ലാം ചെയ്യാൻ കഴിയു​ന്നത്‌ എത്ര വലിയ പദവി​യാണ്‌!

ഗീതം 127 ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

^ ഖ. 5 യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ എന്നു നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ‘എന്നെ​ക്കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇപ്പോ​ഴും ഉപയോ​ഗ​മു​ണ്ടോ’ എന്നു നിങ്ങൾ ചിന്തി​ക്കാ​റു​ണ്ടോ? അതോ, യഹോ​വ​യു​ടെ സേവന​ത്തി​നാ​യി നിങ്ങ​ളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കേ​ണ്ട​തി​ന്റെ ആവശ്യം നിങ്ങൾക്കു കാണാൻ കഴിയാ​തെ​പോ​കു​ന്നു​ണ്ടോ? തന്റെ ഉദ്ദേശ്യം നിവർത്തി​ക്കാ​നാ​യി നമുക്ക്‌ ആവശ്യ​മായ ആഗ്രഹ​വും ശക്തിയും നൽകാൻ യഹോ​വ​യ്‌ക്കു കഴിയും. ഈ ലേഖനം അതിനുള്ള വ്യത്യസ്‌ത മാർഗങ്ങൾ ചർച്ച ചെയ്യും.

^ ഖ. 3 ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കാ​ണു പൗലോസ്‌ കത്ത്‌ എഴുതി​യ​തെ​ങ്കി​ലും അതിലെ വാക്കുകൾ യഹോ​വ​യു​ടെ എല്ലാ ദാസർക്കും ബാധക​മാണ്‌.