വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 41

‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക

“യഹോ​വ​യു​ടെ വിശ്വ​സ്‌തരേ, നിങ്ങ​ളെ​ല്ലാം ദൈവത്തെ സ്‌നേ​ഹി​ക്കു​വിൻ! വിശ്വ​സ്‌തരെ യഹോവ സംരക്ഷി​ക്കു​ന്നു.”—സങ്കീ. 31:23.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

പൂർവാവലോകനം *

1-2. (എ) ഉടനെ​തന്നെ രാഷ്‌ട്രങ്ങൾ ഏതു പ്രഖ്യാ​പനം നടത്തും? (ബി) ഏതെല്ലാം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടണം?

കാത്തു​കാ​ത്തി​രുന്ന “സമാധാ​നം, സുരക്ഷി​ത​ത്വം” എന്ന പ്രഖ്യാ​പനം രാഷ്‌ട്രങ്ങൾ നടത്തി​യെന്നു സങ്കൽപ്പി​ക്കുക. ലോകം ഇതിനു മുമ്പ്‌ ഒരിക്ക​ലും ഇതു​പോ​ലെ സുരക്ഷി​ത​മാ​യി​രു​ന്നി​ട്ടി​ല്ലെന്ന്‌ അവർ വീമ്പി​ള​ക്കി​യേ​ക്കാം. സാഹച​ര്യ​ങ്ങ​ളെ​ല്ലാം രാഷ്‌ട്ര​ങ്ങ​ളു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​ണെന്നു നമ്മൾ വിശ്വ​സി​ക്ക​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം. പക്ഷേ, തുടർന്ന്‌ നടക്കാൻപോ​കുന്ന കാര്യ​ങ്ങ​ളു​ടെ മേൽ അവർക്കു യാതൊ​രു നിയ​ന്ത്ര​ണ​വു​മില്ല എന്നതാണു വാസ്‌തവം. എന്തു​കൊണ്ട്‌? ബൈബിൾ ഇങ്ങനെ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു: “അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും. ഒരുത​ര​ത്തി​ലും അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല.”—1 തെസ്സ. 5:3.

2 പല പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കും നമുക്ക്‌ ഉത്തരം കിട്ടണം: ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ എന്തെല്ലാം സംഭവ​ങ്ങ​ളാ​ണു നടക്കാൻ പോകു​ന്നത്‌? ആ സമയത്ത്‌ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി തുടരാൻ നമുക്ക്‌ എങ്ങനെ ഒരുങ്ങാം?—മത്താ. 24:21.

‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ എന്തു സംഭവി​ക്കും?

3. വെളി​പാട്‌ 17:5, 15-18 അനുസ​രിച്ച്‌, ദൈവം എങ്ങനെ​യാ​ണു ‘ബാബി​ലോൺ എന്ന മഹതിയെ’ നശിപ്പി​ക്കു​ന്നത്‌?

3 വെളി​പാട്‌ 17:5, 15-18 വായി​ക്കുക. ‘ബാബി​ലോൺ എന്ന മഹതിയെ’ രാഷ്‌ട്രങ്ങൾ നശിപ്പി​ക്കും. പക്ഷേ ഇതിന്റെ പിന്നിൽ ശരിക്കും പ്രവർത്തി​ക്കു​ന്നത്‌ ആരാണ്‌? ബൈബിൾ പറയുന്നു: “ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ . . . ദൈവം അവരുടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും.” എന്താണ്‌ ആ ഉദ്ദേശ്യം? ക്രൈ​സ്‌ത​വ​ലോ​കം ഉൾപ്പെ​ടെ​യുള്ള വ്യാജമത ലോക​സാ​മ്രാ​ജ്യ​ത്തെ നശിപ്പി​ക്കുക. * ആ ഉദ്ദേശ്യം നടപ്പാ​ക്കാൻ ദൈവം ‘കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ’ ‘പത്തു കൊമ്പി​ന്റെ’ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും. കാട്ടു​മൃ​ഗം ഐക്യ​രാ​ഷ്‌ട്ര​സം​ഘ​ട​ന​യാണ്‌. ആ കാട്ടു​മൃ​ഗത്തെ പിന്താ​ങ്ങുന്ന എല്ലാ രാഷ്‌ട്രീ​യ​ശ​ക്തി​ക​ളെ​യു​മാ​ണു പത്തു കൊമ്പ്‌ പ്രതി​നി​ധാ​നം ചെയ്യു​ന്നത്‌. (വെളി. 17:3, 11-13; 18:8) ആ രാഷ്‌ട്രീ​യ​ശ​ക്തി​കൾ വ്യാജ​മ​ത​ങ്ങ​ളു​ടെ നേരേ തിരി​യു​മ്പോൾ അതു മഹാക​ഷ്ട​ത​യു​ടെ തുടക്കം കുറി​ക്കും. അതു ശരിക്കും ഒരു ലോക​ദു​ര​ന്ത​മാ​യി​രി​ക്കും!

4. (എ) വ്യാജ​മ​ത​ങ്ങളെ ആക്രമി​ക്കു​ന്ന​തി​നു രാഷ്‌ട്രങ്ങൾ എന്തു കാരണങ്ങൾ നിരത്തി​യേ​ക്കാം? (ബി) ആ മതങ്ങളിൽ അംഗങ്ങ​ളാ​യി​രു​ന്നവർ എന്തു ചെയ്യാൻ സാധ്യ​ത​യുണ്ട്‌?

4 ബാബി​ലോൺ എന്ന മഹതിയെ നശിപ്പി​ക്കു​ന്ന​തി​നു രാഷ്‌ട്രങ്ങൾ നിരത്തുന്ന കാരണങ്ങൾ എന്തായി​രി​ക്കും എന്നു നമുക്ക്‌ അറിയില്ല. ലോക​സ​മാ​ധാ​ന​ത്തി​നു മതങ്ങൾ ഒരു തടസ്സമാ​ണെ​ന്നും രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ അവ അനാവ​ശ്യ​മാ​യി തലയി​ടു​ന്നെ​ന്നും രാഷ്‌ട്രങ്ങൾ പറഞ്ഞേ​ക്കാം. അല്ലെങ്കിൽ മതസം​ഘ​ട​നകൾ വളരെ​യ​ധി​കം സമ്പത്തും വസ്‌തു​വ​ക​ക​ളും കുന്നു​കൂ​ട്ടി​യി​രി​ക്കു​ന്നെന്നു പറഞ്ഞേ​ക്കാം. (വെളി. 18:3, 7) രാഷ്‌ട്രങ്ങൾ വ്യാജ​മ​ത​ങ്ങളെ ആക്രമി​ക്കു​മ്പോൾ ആ മതങ്ങളി​ലുള്ള അംഗങ്ങ​ളെ​യെ​ല്ലാം നശിപ്പി​ക്കാൻ സാധ്യ​ത​യില്ല. പകരം മതങ്ങ​ളെ​യാണ്‌ ഇല്ലാതാ​ക്കു​ന്നത്‌. മതനേ​താ​ക്ക​ന്മാർ തങ്ങളെ വഞ്ചിക്കു​ക​യാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കുന്ന അതിലെ അംഗങ്ങൾ അതോടെ മതങ്ങളു​മാ​യി തങ്ങൾക്ക്‌ ഒരു ബന്ധവു​മി​ല്ലെന്നു പറഞ്ഞേ​ക്കാം.

5. മഹാക​ഷ്ട​ത​യു​ടെ കാര്യ​ത്തിൽ യഹോവ നമുക്ക്‌ എന്ത്‌ ഉറപ്പു തന്നിട്ടുണ്ട്‌, എന്തു​കൊണ്ട്‌?

5 ബാബി​ലോൺ എന്ന മഹതി​യു​ടെ നാശത്തിന്‌ എത്ര സമയം എടുക്കു​മെന്നു ബൈബിൾ പറയു​ന്നില്ല. പക്ഷേ താരത​മ്യേന ചെറിയ ഒരു സമയമേ എടുക്കൂ എന്നു നമുക്ക്‌ അറിയാം. (വെളി. 18:10, 21) “തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വ​രെ​പ്രതി” മഹാക​ഷ്ട​ത​യു​ടെ “നാളുകൾ വെട്ടി​ച്ചു​രു​ക്കും” എന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. സത്യാ​രാ​ധന ഇല്ലാതാ​കാൻ യഹോവ അനുവ​ദി​ക്കില്ല. (മർക്കോ. 13:19, 20) മഹാകഷ്ടത തുടങ്ങി​യ​തി​നു ശേഷം അർമ​ഗെ​ദോൻ യുദ്ധം വരെയുള്ള സമയത്ത്‌ നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌?

ശുദ്ധാ​രാ​ധ​ന​യു​ടെ പക്ഷം നിൽക്കുക

6. ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ വിട്ടു​നിൽക്കു​ന്ന​തിൽ അതുമാ​യുള്ള ബന്ധം ഉപേക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം എന്തുകൂ​ടെ ചെയ്യണം?

6 കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, തന്റെ ആരാധകർ ബാബി​ലോൺ എന്ന മഹതി​യിൽനിന്ന്‌ വിട്ടു​നിൽക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ അതിനു​വേണ്ടി നമ്മൾ വ്യാജ​മ​ത​വു​മാ​യുള്ള ബന്ധം ഉപേക്ഷി​ച്ചാൽ മാത്രം പോരാ. സത്യമ​ത​ത്തി​ന്റെ, യഹോ​വ​യ്‌ക്കുള്ള ശുദ്ധാ​രാ​ധ​ന​യു​ടെ, പക്ഷത്ത്‌ നിൽക്കാൻ നമ്മൾ ഉറച്ച തീരു​മാ​ന​മെ​ടു​ക്കണം. അതു ചെയ്യാൻ കഴിയുന്ന രണ്ടു വിധങ്ങൾ നോക്കാം.

സാഹചര്യങ്ങൾ എത്ര മോശ​മാ​യാ​ലും നമ്മൾ ഒരിക്ക​ലും യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌ (7-ാം ഖണ്ഡിക കാണുക) *

7. (എ) യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യാ​തി​രി​ക്കാൻ എങ്ങനെ കഴിയും? (ബി) ഇന്നു നമ്മൾ മീറ്റി​ങ്ങു​കൾക്കു കൂടി​വ​രേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എബ്രായർ 10:24, 25 എടുത്തു​പ​റ​യു​ന്നത്‌ എങ്ങനെ?

7 ഒന്നാമത്‌, യഹോ​വ​യു​ടെ നീതി​നി​ഷ്‌ഠ​മായ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളിൽ ഒരു വിട്ടു​വീ​ഴ്‌ച​യും ചെയ്യരുത്‌. ലോക​ത്തി​ന്റെ മൂല്യ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ഒന്നും നമുക്കു സ്വീക​രി​ക്കാൻ കഴിയില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു തരത്തി​ലുള്ള ലൈം​ഗിക അധാർമി​ക​ത​യും നമ്മൾ അംഗീ​ക​രി​ക്കില്ല. ഒരേ ലിംഗ​ത്തിൽപ്പെ​ട്ടവർ തമ്മിലുള്ള വിവാ​ഹ​വും സ്വവർഗ​ര​തി​ക്കാ​രു​ടെ ജീവി​ത​ശൈ​ലി​യും എല്ലാം ഇതിൽ ഉൾപ്പെ​ടു​ന്നു. (മത്താ. 19:4, 5; റോമ. 1:26, 27) രണ്ടാമത്‌, സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി ഒരുമിച്ച്‌ ചേർന്ന്‌ ആരാധി​ക്കു​ന്ന​തിൽ തുടരണം. എവി​ടെ​യാ​യി​രു​ന്നാ​ലും നമ്മൾ ഇതു ചെയ്യും. രാജ്യ​ഹാ​ളു​ക​ളി​ലും വീടു​ക​ളി​ലും ഇനി രഹസ്യ​മാ​യി​ട്ടാ​യാ​ലും ഇതിനു മാറ്റമില്ല. എന്തു സംഭവി​ച്ചാ​ലും ആരാധ​ന​യ്‌ക്കാ​യി ഒരുമിച്ച്‌ കൂടു​ന്നതു നമ്മൾ നിറു​ത്തു​ക​യില്ല. വാസ്‌ത​വ​ത്തിൽ, “ആ ദിവസം അടുത്ത​ടുത്ത്‌ വരുന്നതു കാണു​മ്പോൾ നമ്മൾ ഇതു കൂടു​തൽക്കൂ​ടു​തൽ ചെയ്യേ​ണ്ട​താണ്‌.”—എബ്രായർ 10:24, 25 വായി​ക്കുക.

8. ഇപ്പോ​ഴ​ത്തേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി, ഭാവി​യിൽ നമ്മൾ ഏതു സന്ദേശം അറിയി​ച്ചേ​ക്കാം?

8 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌, നമ്മൾ അറിയി​ക്കുന്ന സന്ദേശ​ത്തി​നു മാറ്റം വന്നേക്കാം. ഇപ്പോൾ നമ്മൾ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും ആളുകളെ ശിഷ്യ​രാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ആ സമയത്ത്‌, ആലിപ്പ​ഴ​വർഷം പോ​ലെ​യുള്ള ശക്തമായ സന്ദേശ​മാ​യി​രി​ക്കും നമ്മൾ അറിയി​ക്കു​ന്നത്‌. (വെളി. 16:21) സാത്താന്റെ ലോക​ത്തി​നു മേൽ വരാൻപോ​കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ നമ്മൾ പ്രഖ്യാ​പി​ച്ചേ​ക്കാം. നമ്മുടെ സന്ദേശ​ത്തി​ന്റെ ഉള്ളടക്കം കൃത്യ​മാ​യി എന്തായി​രി​ക്കു​മെ​ന്നും അതു നമ്മൾ എങ്ങനെ അറിയി​ക്കു​മെ​ന്നും പതിയെ നമ്മൾ മനസ്സി​ലാ​ക്കും. നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കു​ന്ന​തി​നു കഴിഞ്ഞ നൂറി​ല​ധി​കം വർഷങ്ങ​ളാ​യി ഉപയോ​ഗി​ക്കുന്ന മാർഗ​ങ്ങൾതന്നെ നമ്മൾ ഉപയോ​ഗി​ക്കു​മോ? അതോ നമ്മൾ മറ്റു മാർഗങ്ങൾ തിര​ഞ്ഞെ​ടു​ക്കു​മോ? നമുക്കു കാത്തി​രുന്ന്‌ കാണാം. എന്തായാ​ലും, യഹോ​വ​യു​ടെ ന്യായ​വി​ധി സന്ദേശം ധൈര്യ​ത്തോ​ടെ അറിയി​ക്കാ​നുള്ള അവസരം നമുക്കു ലഭിക്കു​മെന്നു തോന്നു​ന്നു!—യഹ. 2:3-5.

9. രാഷ്‌ട്രങ്ങൾ നമ്മുടെ സന്ദേശ​ത്തോട്‌ എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം, എന്നാൽ ഏതു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

9 നമ്മുടെ സന്ദേശം രാഷ്‌ട്ര​ങ്ങളെ ദേഷ്യം​പി​ടി​പ്പി​ച്ചേ​ക്കും, എന്നേക്കു​മാ​യി നമ്മുടെ വായട​പ്പി​ക്കാ​നും അവർ ശ്രമി​ച്ചേ​ക്കും. ശുശ്രൂ​ഷ​യിൽ നമ്മൾ ഇപ്പോൾ സഹായ​ത്തി​നാ​യി യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തു​പോ​ലെ, അന്നും നമ്മൾ യഹോ​വ​യിൽ ആശ്രയി​ക്കണം. നമ്മുടെ ദൈവം തന്റെ ഇഷ്ടം ചെയ്യാ​നുള്ള ശക്തി നമ്മിൽ നിറയ്‌ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—മീഖ 3:8.

ദൈവ​ജ​ന​ത്തി​നു മേലുള്ള ആക്രമ​ണ​ത്തിന്‌ ഒരുങ്ങി​യി​രി​ക്കുക

10. ലൂക്കോസ്‌ 21:25-28-ൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നടക്കുന്ന കാര്യങ്ങൾ കാണു​മ്പോൾ ഭൂരി​പക്ഷം മനുഷ്യ​രു​ടെ​യും അവസ്ഥ എന്തായി​രി​ക്കും?

10 ലൂക്കോസ്‌ 21:25-28 വായി​ക്കുക. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌, ഒരിക്ക​ലും നശിക്കി​ല്ലെന്നു കരുതിയ കാര്യങ്ങൾ തകർന്ന​ടി​യു​ന്നതു കണ്ട്‌ ആളുകൾ ഞെട്ടി​പ്പോ​കും. ആളുകൾ മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും ഇരുണ്ട കാലഘ​ട്ട​ത്തി​ലേക്കു പ്രവേ​ശി​ക്കു​മ്പോൾ, തങ്ങളുടെ ജീവൻ ഓർത്ത്‌ അവർ “തീവ്ര​വേ​ദ​ന​യി​ലാ​കും.” (സെഫ. 1:14, 15) ആ സമയത്ത്‌, യഹോ​വ​യു​ടെ ജനത്തി​നു​പോ​ലും ജീവിതം ബുദ്ധി​മു​ട്ടു നിറഞ്ഞ​താ​യേ​ക്കാം. ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​തെ നിൽക്കു​ന്ന​തു​കൊണ്ട്‌, നമ്മൾ പല കഷ്ടപ്പാ​ടു​കൾ അനുഭ​വി​ച്ചേ​ക്കാം. അത്യാ​വ​ശ്യം വേണ്ട ചില കാര്യ​ങ്ങൾപോ​ലും നമുക്ക്‌ ഇല്ലാതെ വന്നേക്കാം.

11. (എ) ആളുക​ളും രാഷ്‌ട്ര​ങ്ങ​ളും യഹോ​വ​യു​ടെ ജനത്തി​ലേക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മഹാക​ഷ്ട​തയെ നമ്മൾ ഭയക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 മറ്റു മതങ്ങ​ളെ​ല്ലാം ഇല്ലാതാ​യി​ട്ടും യഹോ​വ​യു​ടെ സാക്ഷികൾ ശുദ്ധാ​രാ​ധന തുടരു​ന്നതു കണ്ട്‌ ആളുകൾ കോപി​ച്ചേ​ക്കാം. സോഷ്യൽ മീഡി​യ​യി​ലും ടിവി​യി​ലും റേഡി​യോ​യി​ലും ഒക്കെ അന്ന്‌ ഉണ്ടാകാൻപോ​കുന്ന കോലാ​ഹ​ലങ്ങൾ നമുക്ക്‌ ഊഹി​ക്കാ​നേ കഴിയൂ. നശിക്കാ​തെ ബാക്കി​യുള്ള ഒരേ ഒരു മതത്തിലെ അംഗങ്ങ​ളാ​ണു നമ്മൾ. അതു​കൊണ്ട്‌ രാഷ്‌ട്ര​ങ്ങ​ളും അവരുടെ മേലധി​കാ​രി​യായ സാത്താ​നും നമ്മളെ വെറു​ക്കും. ഭൂമു​ഖ​ത്തു​നിന്ന്‌ എല്ലാ മതങ്ങ​ളെ​യും തുടച്ചു​നീ​ക്കാ​നുള്ള ലക്ഷ്യം നേടാൻ രാഷ്‌ട്ര​ങ്ങൾക്കു കഴിഞ്ഞില്ല. അതു​കൊ​ണ്ടു​തന്നെ നമ്മൾ അവരുടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കും. ഈ സമയത്താ​ണു രാഷ്‌ട്രങ്ങൾ മാഗോ​ഗി​ലെ ഗോഗ്‌ ആകുന്നത്‌. * അവർ തങ്ങളുടെ സർവശ​ക്തി​യും ഉപയോ​ഗിച്ച്‌ യഹോ​വ​യു​ടെ ജനത്തിനു നേരെ രൂക്ഷമായ ആക്രമണം അഴിച്ചു​വി​ടും. (യഹ. 38:2, 14-16) മഹാക​ഷ്ട​ത​യെ​ക്കു​റി​ച്ചുള്ള വിശദ​വി​വ​രങ്ങൾ കൃത്യ​മാ​യി അറിയില്ല. അതു​കൊണ്ട്‌ ആ സമയത്ത്‌ എന്തൊ​ക്കെ​യാ​ണു സംഭവി​ക്കാൻപോ​കു​ന്നത്‌ എന്നു ചിന്തി​ക്കു​ന്നത്‌ നമ്മളെ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തി​യേ​ക്കാം. എന്തായാ​ലും ഒരു കാര്യം ഉറപ്പാണ്‌: മഹാക​ഷ്ട​തയെ നമ്മൾ ഭയക്കേ​ണ്ട​തില്ല. ജീവര​ക്ഷാ​ക​ര​മായ നിർദേ​ശങ്ങൾ യഹോവ നമുക്കു തരും. (സങ്കീ. 34:19) നമ്മുടെ “മോചനം അടുത്തു​വ​രു​ന്ന​തു​കൊണ്ട്‌” ‘നിവർന്നു​നിന്ന്‌ തല ഉയർത്തി​പ്പി​ടി​ക്കാൻ’ നമുക്കു കഴിയും. *

12. ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങൾക്കാ​യി “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” നമ്മളെ ഒരുക്കു​ന്നത്‌ എങ്ങനെ?

12 “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” മഹാക​ഷ്ട​തയെ അതിജീ​വി​ക്കാൻ നമ്മളെ ഒരുക്കു​ക​യാണ്‌. (മത്താ. 24:45) അവർ ഇതു പല വിധങ്ങ​ളിൽ ചെയ്യുന്നു. അതിന്റെ ഒരു ഉദാഹ​ര​ണ​മാ​ണു 2016 മുതൽ 2018 വരെയുള്ള കൺ​വെൻ​ഷൻ പരിപാ​ടി​കൾ. യഹോ​വ​യു​ടെ ദിവസം അടുത്തു​വ​രുന്ന ഈ സമയത്ത്‌ നമുക്കു വേണ്ട ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആ പരിപാ​ടി​കൾ നമ്മളെ ഓർമി​പ്പി​ച്ചു. ആ ഗുണങ്ങൾ കാണി​ക്കു​ന്ന​തിൽ എങ്ങനെ മെച്ച​പ്പെ​ടാ​മെന്നു നമുക്ക്‌ ഒന്നു പുനര​വ​ലോ​കനം ചെയ്യാം.

വിശ്വ​സ്‌തത, സഹനശക്തി, ധൈര്യം

‘മഹാക​ഷ്ട​തയെ’ അതിജീവിക്കാൻ ഇപ്പോൾത്തന്നെ ഒരുങ്ങുക (13-16 ഖണ്ഡികകൾ കാണുക) *

13. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം, വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ ഇപ്പോൾത്തന്നെ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 വിശ്വ​സ്‌തത: 2016-ലെ കൺ​വെൻ​ഷന്റെ വിഷയം “യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുക!” എന്നതാ​യി​രു​ന്നു. യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടെ​ങ്കിൽ നമ്മൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കും എന്ന്‌ ആ പരിപാ​ടി നമ്മളെ പഠിപ്പി​ച്ചു. ആത്മാർഥ​മാ​യി പ്രാർഥി​ച്ചു​കൊ​ണ്ടും ശ്രദ്ധ​യോ​ടെ ബൈബിൾ പഠിച്ചു​കൊ​ണ്ടും നമുക്ക്‌ യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലാ​മെന്നു കൺ​വെൻ​ഷൻ നമ്മളെ ഓർമി​പ്പി​ച്ചു. ഏറ്റവും പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങൾപോ​ലും നേരി​ടാ​നുള്ള ശക്തി അതു നമുക്കു തരും. സാത്താന്റെ വ്യവസ്ഥി​തി അതിന്റെ അവസാ​ന​ത്തോട്‌ അടുക്കു​മ്പോൾ ദൈവ​ത്തോ​ടും ദൈവ​രാ​ജ്യ​ത്തോ​ടും ഉള്ള വിശ്വ​സ്‌ത​ത​യു​ടെ വലിയ പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കണം. നമ്മൾ തുടർന്നും മറ്റുള്ള​വ​രു​ടെ പരിഹാ​സ​ത്തിന്‌ ഇരകളാ​യേ​ക്കാം. (2 പത്രോ. 3:3, 4) അതിന്റെ ഒരു പ്രധാ​ന​പ്പെട്ട കാരണം നമ്മൾ എല്ലാ കാര്യ​ത്തി​ലും നിഷ്‌പ​ക്ഷ​രാ​യി​രി​ക്കും എന്നതാണ്‌. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെ​ങ്കിൽ ഏതു സാഹച​ര്യ​ത്തി​ലും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ ഇപ്പോൾത്തന്നെ പഠിക്കണം.

14. (എ) ഭൂമി​യിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന സഹോ​ദ​ര​ന്മാ​രു​ടെ കാര്യ​ത്തിൽ എന്തു മാറ്റമാണ്‌ ഉണ്ടാകാൻപോ​കു​ന്നത്‌? (ബി) ആ സമയത്ത്‌ നമുക്ക്‌ എങ്ങനെ വിശ്വ​സ്‌തത കാണി​ക്കാം?

14 മഹാകഷ്ടത ആരംഭി​ച്ച​തി​നു ശേഷമുള്ള ഒരു സമയത്ത്‌, ഭൂമി​യിൽ ശേഷി​ച്ചി​രി​ക്കുന്ന അഭിഷി​ക്ത​രെ​യെ​ല്ലാം അർമ​ഗെ​ദോൻ യുദ്ധത്തിൽ പോരാ​ടു​ന്ന​തി​നാ​യി സ്വർഗ​ത്തി​ലേക്ക്‌ എടുക്കും. (മത്താ. 24:31; വെളി. 2:26, 27) ഇതിന്റെ അർഥം മേലാൽ ഭരണസം​ഘം ഇവിടെ ഭൂമി​യിൽ നമ്മു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കില്ല എന്നതാണ്‌. അപ്പോൾ നേതൃ​ത്വ​മെ​ടു​ക്കാൻ ആരുമി​ല്ലാ​തെ വരുമോ? ഇല്ല. മഹാപു​രു​ഷാ​രം സംഘടി​ത​മാ​യി​ത്തന്നെ തുടരും. വേറെ ആടുക​ളിൽപ്പെട്ട യോഗ്യ​ത​യുള്ള സഹോ​ദ​ര​ന്മാർ നേതൃ​ത്വം ഏറ്റെടു​ക്കും. ഈ സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​ച്ചു​കൊ​ണ്ടും അവരി​ലൂ​ടെ ദൈവം തരുന്ന നിർദേ​ശങ്ങൾ അനുസ​രി​ച്ചു​കൊ​ണ്ടും നമുക്കു വിശ്വ​സ്‌തത പ്രകട​മാ​ക്കാം. മഹാക​ഷ്ട​തയെ അതിജീ​വി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നമ്മൾ അവരുടെ നിർദേ​ശങ്ങൾ അനുസ​രി​ച്ചേ മതിയാ​കൂ!

15. ഏതു സാഹച​ര്യ​ത്തി​ലും നമുക്ക്‌ എങ്ങനെ സഹനശക്തി കാണി​ക്കാം, ഇപ്പോൾത്തന്നെ അതു ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എന്താണ്‌?

15 സഹനശക്തി: 2017-ലെ കൺ​വെൻ​ഷന്റെ വിഷയം “മടുത്ത്‌ പിന്മാ​റ​രുത്‌!” എന്നതാ​യി​രു​ന്നു. പരി​ശോ​ധ​ന​ക​ളിൽ പിടി​ച്ചു​നിൽക്കാ​നുള്ള നമ്മുടെ പ്രാപ്‌തി വർധി​പ്പി​ക്കാൻ ആ കൺ​വെൻ​ഷൻ സഹായി​ച്ചു. നമ്മൾ പിടി​ച്ചു​നിൽക്കു​മോ ഇല്ലയോ എന്നതു നമ്മുടെ സാഹച​ര്യ​ങ്ങളെ ആശ്രയി​ച്ച​ല്ലെന്നു നമ്മൾ പഠിച്ചു. പകരം, യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ ഏതു സാഹച​ര്യ​ത്തി​ലും സഹനശ​ക്തി​യോ​ടെ പിടി​ച്ചു​നിൽക്കാൻ നമുക്കാ​കും. (റോമ. 12:12) യേശു തന്ന ഉറപ്പു നമ്മൾ ഒരിക്ക​ലും മറന്നു​പോ​ക​രുത്‌: “അവസാ​ന​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നവൻ രക്ഷ നേടും.” (മത്താ. 24:13) എന്തൊക്കെ പരി​ശോ​ധ​നകൾ നേരി​ട്ടാ​ലും നമ്മൾ വിശ്വ​സ്‌ത​രാ​യി തുടര​ണ​മെ​ന്നാണ്‌ ആ വാക്കു​ക​ളു​ടെ അർഥം. ഇപ്പോ​ഴു​ണ്ടാ​കുന്ന ഓരോ പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കു​മ്പോൾ, മഹാകഷ്ടത ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ കൂടുതൽ ശക്തരാ​കാൻ നമുക്കു കഴിയും.

16. നമ്മുടെ ധൈര്യ​ത്തി​ന്റെ അടിസ്ഥാ​നം എന്താണ്‌, നമുക്ക്‌ എങ്ങനെ കൂടുതൽ ധൈര്യം നേടാം?

16 ധൈര്യം: 2018-ലെ കൺ​വെൻ​ഷന്റെ വിഷയം “ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക!” എന്നതാ​യി​രു​ന്നു. കഴിവു​കളല്ല നമ്മുടെ ധൈര്യ​ത്തി​ന്റെ അടിസ്ഥാ​നം എന്ന്‌ ആ കൺ​വെൻ​ഷൻ നമ്മളെ ഓർമി​പ്പി​ച്ചു. സഹനശ​ക്തി​യു​ടെ കാര്യം പറഞ്ഞതു​പോ​ലെ, യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​താ​ണു ശരിക്കുള്ള ധൈര്യ​ത്തി​ന്റെ അടിസ്ഥാ​നം. യഹോ​വ​യി​ലുള്ള ആശ്രയം നമുക്ക്‌ എങ്ങനെ ദൃഢമാ​ക്കാം? എല്ലാ ദിവസ​വും ദൈവ​വ​ചനം വായി​ച്ചു​കൊ​ണ്ടും പണ്ടു കാലങ്ങ​ളിൽ യഹോവ തന്റെ ജനത്തെ രക്ഷിച്ച​തി​നെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു​കൊ​ണ്ടും നമുക്ക്‌ അതു ചെയ്യാം. (സങ്കീ. 68:20; 2 പത്രോ. 2:9) മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ രാഷ്‌ട്രങ്ങൾ നമ്മളെ ആക്രമി​ക്കു​മ്പോൾ, മുമ്പൊ​രി​ക്ക​ലും ചെയ്‌തി​ട്ടി​ല്ലാത്ത വിധത്തിൽ നമ്മൾ ധൈര്യം കാണി​ക്കേ​ണ്ടി​വ​രും, യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ടി​വ​രും. (സങ്കീ. 112:7, 8; എബ്രാ. 13:6) നമ്മൾ ഇപ്പോൾ യഹോ​വ​യിൽ ആശ്രയി​ച്ചാൽ, ഗോഗി​ന്റെ ആക്രമ​ണത്തെ നേരി​ടാ​നുള്ള ധൈര്യം നമുക്കു​ണ്ടാ​യി​രി​ക്കും. *

നിങ്ങളു​ടെ മോച​ന​ത്തി​നാ​യി നോക്കി​യി​രി​ക്കുക

ദൈവത്തിന്റെ ശത്രു​ക്കളെ നശിപ്പി​ക്കാൻ യേശു​വും സ്വർഗീ​യ​സൈ​ന്യ​വും പെട്ടെ​ന്നു​തന്നെ അർമ​ഗെ​ദോ​നി​ലേക്കു കുതി​ച്ചെ​ത്തും (17-ാം ഖണ്ഡിക കാണുക)

17. അർമ​ഗെ​ദോ​നെ നമ്മൾ പേടി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

17 കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ, നമ്മിൽ മിക്കവ​രും ഇതുവ​രെ​യും ജീവി​ച്ചത്‌ അവസാ​ന​നാ​ളു​ക​ളി​ലാണ്‌. എന്നാൽ മഹാക​ഷ്ട​ത​യു​ടെ സമയത്തും ഈ ഭൂമി​യി​ലു​ണ്ടാ​യി​രി​ക്കാ​നുള്ള പ്രത്യാശ നമുക്കുണ്ട്‌. ഈ വ്യവസ്ഥി​തി​യു​ടെ ‘അവസാ​ന​നാ​ളു​കൾ’ അവസാ​നി​ക്കു​ന്നത്‌ അർമ​ഗെ​ദോൻ യുദ്ധ​ത്തോ​ടെ​യാ​യി​രി​ക്കും. എന്നാൽ നമ്മൾ ഒന്നു​കൊ​ണ്ടും പേടി​ക്കേണ്ടാ. എന്തു​കൊണ്ട്‌? കാരണം അതു ദൈവ​ത്തി​ന്റെ യുദ്ധമാണ്‌. (സുഭാ. 1:33; യഹ. 38:18-20; സെഖ. 14:3) യഹോവ ആജ്ഞ കൊടു​ക്കു​മ്പോൾ യേശു​ക്രി​സ്‌തു യുദ്ധത്തി​നു പുറ​പ്പെ​ടും. യേശു​വി​ന്റെ​കൂ​ടെ, പുനരു​ത്ഥാ​നം പ്രാപിച്ച അഭിഷി​ക്ത​രും അസംഖ്യം ദൂതന്മാ​രും ഉണ്ടായി​രി​ക്കും. അവർ ഒരുമിച്ച്‌ സാത്താ​നെ​യും ഭൂതങ്ങ​ളെ​യും ഭൂമി​യി​ലെ അവരുടെ സൈന്യ​ങ്ങ​ളെ​യും നേരി​ടും.—ദാനി. 12:1; വെളി. 6:2; 17:14.

18. (എ) യഹോവ നമുക്ക്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌? (ബി) വെളി​പാട്‌ 7:9, 13-17 പറയു​ന്ന​ത​നു​സ​രിച്ച്‌, ഭാവി​യെ​പ്പറ്റി നമുക്ക്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

18 “നിനക്ക്‌ എതിരെ ഉണ്ടാക്കുന്ന ഒരു ആയുധ​വും ഫലിക്കില്ല” എന്ന്‌ യഹോവ ഉറപ്പു തന്നിട്ടുണ്ട്‌. (യശ. 54:17) യഹോ​വ​യോ​ടു വിശ്വ​സ്‌ത​രായ ആരാധകർ ചേർന്ന ഒരു “മഹാപു​രു​ഷാ​രം” ‘മഹാക​ഷ്ട​തയെ’ അതിജീ​വി​ക്കും. അവർ തുടർന്നും യഹോ​വ​യ്‌ക്കു വിശു​ദ്ധ​സേ​വനം അനുഷ്‌ഠി​ക്കും. (വെളി​പാട്‌ 7:9, 13-17 വായി​ക്കുക.) ബൈബിൾ പറയുന്ന അക്കാര്യം നമുക്കു ധൈര്യം പകരു​ന്നി​ല്ലേ? “വിശ്വ​സ്‌തരെ യഹോവ സംരക്ഷി​ക്കു​ന്നു” എന്നു നമുക്ക്‌ അറിയാം. (സങ്കീ. 31:23) യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും സ്‌തു​തി​ക്കു​ക​യും ചെയ്യുന്ന എല്ലാവ​രും യഹോ​വ​യു​ടെ പേരു വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നതു കണ്ട്‌ ആനന്ദി​ക്കും.—യഹ. 38:23.

19. തൊട്ടു​മു​മ്പിൽ നമ്മളെ കാത്തി​രി​ക്കുന്ന മഹത്തായ പ്രത്യാശ എന്താണ്‌?

19 സാത്താന്റെ സ്വാധീ​ന​മി​ല്ലാത്ത പുതിയ ലോക​ത്തി​ലെ ആളുക​ളെ​ക്കു​റിച്ച്‌ വർണി​ക്കു​ക​യാ​ണെ​ങ്കിൽ 2 തിമൊ​ഥെ​യൊസ്‌ 3:2-5-ലെ വാക്കുകൾ എങ്ങനെ മാറു​മെന്നു ചിന്തി​ക്കുക. (“ അന്നുള്ള ആളുകൾ” എന്ന ചതുരം കാണുക.) ഭരണസം​ഘാം​ഗ​മാ​യി​രുന്ന ജോർജ്‌ ഗാംഗസ്‌ സഹോദരൻ * ആ കാലം ഇങ്ങനെ വർണിച്ചു: “അന്നു ഭൂമി​യി​ലുള്ള എല്ലാവ​രും നിങ്ങളു​ടെ സഹോ​ദ​ര​നോ സഹോ​ദ​രി​യോ ആയിരി​ക്കും. പെട്ടെ​ന്നു​തന്നെ പുതിയ വ്യവസ്ഥി​തി​യിൽ നിങ്ങൾ ജീവി​ച്ചു​തു​ട​ങ്ങും. യഹോവ ജീവി​ക്കു​ന്ന​ത്ര​യും കാലം നിങ്ങളും ജീവി​ക്കും. അതെ, നമ്മൾ എന്നു​മെ​ന്നും ജീവി​ക്കും.” എത്ര മഹത്തായ ഒരു പ്രത്യാ​ശ​യാണ്‌ അത്‌!

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

^ ഖ. 5 മനുഷ്യ​വർഗ​ത്തി​ന്റെ മേൽ ഉടനെ​തന്നെ ഒരു “മഹാകഷ്ടത” വരു​മെന്നു നമുക്ക്‌ അറിയാം. ആ സമയത്ത്‌ യഹോ​വ​യു​ടെ ജനത്തിന്‌ എന്തു സംഭവി​ക്കും? അന്നു നമ്മൾ എന്തു ചെയ്യാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? വിശ്വ​സ്‌ത​രാ​യി തുടരു​ന്ന​തി​നു നമ്മൾ ഏതെല്ലാം ഗുണങ്ങൾ മെച്ച​പ്പെ​ടു​ത്തണം? ഈ ലേഖന​ത്തിൽ നമ്മൾ ഇവയ്‌ക്കെ​ല്ലാ​മുള്ള ഉത്തരങ്ങൾ കാണും.

^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മതങ്ങൾ ക്രിസ്‌തീ​യ​മാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. പക്ഷേ യഹോവ വെച്ചി​രി​ക്കുന്ന നിലവാ​രങ്ങൾ അനുസ​രിച്ച്‌ യഹോ​വയെ ആരാധി​ക്കാൻ അവ ആളുകളെ പഠിപ്പി​ക്കു​ന്നില്ല.

^ ഖ. 11 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മഹാക​ഷ്ട​ത​യു​ടെ അവസാ​ന​ത്തോട്‌ അടുത്ത്‌, ശുദ്ധാ​രാ​ധ​ന​യ്‌ക്ക്‌ എതിരെ തിരി​യുന്ന രാഷ്‌ട്ര​ങ്ങ​ളു​ടെ കൂട്ട​ത്തെ​യാ​ണു മാഗോ​ഗി​ലെ ഗോഗ്‌ കുറി​ക്കു​ന്നത്‌. അതിന്റെ ഹ്രസ്വ​രൂ​പ​മാണ്‌ ഗോഗ്‌.

^ ഖ. 11 അർമഗെദോൻ യുദ്ധത്തി​ലേക്കു നയിക്കുന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ വിശദ​മായ വിവരങ്ങൾ അറിയാൻ ദൈവ​രാ​ജ്യം ഭരിക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 21-ാം അധ്യായം കാണുക. മാഗോ​ഗി​ലെ ഗോഗി​ന്റെ ആക്രമ​ണ​ത്തെ​യും യഹോവ തന്റെ ജനത്തെ എങ്ങനെ സംരക്ഷി​ക്കും എന്നതി​നെ​യും കുറിച്ച്‌ കൂടുതൽ അറിയാൻ യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 17, 18 അധ്യാ​യങ്ങൾ കാണുക.

^ ഖ. 16 യഹോവയുടെ സ്‌നേ​ഹ​ത്ത​ണ​ലിൽ നമുക്ക്‌ എന്നും സുരക്ഷി​ത​രാ​യി​രി​ക്കാൻ കഴിയു​മെന്നു “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല!” എന്ന 2019-ലെ കൺ​വെൻ​ഷൻ നമ്മളെ ഓർമി​പ്പി​ച്ചു.—1 കൊരി. 13:8.

^ ഖ. 19 1994 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ “അദ്ദേഹ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അദ്ദേഹത്തെ പിന്തു​ട​രു​ന്നു” എന്ന ലേഖനം കാണുക.

^ ഖ. 65 ചിത്രക്കുറിപ്പ്‌: മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌, ഒരു ചെറിയ കൂട്ടം സാക്ഷികൾ കാട്ടിൽവെച്ച്‌ ധൈര്യ​ത്തോ​ടെ ഒരു സഭാ​യോ​ഗം നടത്തുന്നു.

^ ഖ. 67 ചിത്രക്കുറിപ്പ്‌: യഹോ​വ​യോ​ടു വിശ്വ​സ്‌ത​രായ മഹാപു​രു​ഷാ​രം സന്തോ​ഷ​ത്തോ​ടെ മഹാക​ഷ്ട​തയെ അതിജീ​വി​ക്കും.