വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 38

“എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം”

“എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം”

“കഷ്ടപ്പെ​ടു​ന്ന​വരേ, ഭാരങ്ങൾ ചുമന്ന്‌ വലയു​ന്ന​വരേ, നിങ്ങ​ളെ​ല്ലാ​വ​രും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം.”—മത്താ. 11:28.

ഗീതം 17 “എനിക്കു മനസ്സാണ്‌”

പൂർവാവലോകനം *

1. മത്തായി 11:28-30 പറയു​ന്ന​തു​പോ​ലെ യേശു എന്തു വാഗ്‌ദാ​ന​മാ​ണു നൽകി​യത്‌?

ഒരിക്കൽ തന്നെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രുന്ന ഒരു ജനക്കൂ​ട്ട​ത്തോ​ടു യേശു ഇങ്ങനെ പറഞ്ഞു: “എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം.” എത്ര ആശ്വാസം പകരുന്ന ഒരു വാഗ്‌ദാ​നം! (മത്തായി 11:28-30 വായി​ക്കുക.) ഇതു യേശു വെറുതേ പറയു​ക​യാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, കഠിന​മായ രോഗ​ത്താൽ വലഞ്ഞി​രുന്ന ഒരു സ്‌ത്രീ​യെ യേശു എങ്ങനെ​യാ​ണു സഹായി​ച്ച​തെന്നു നോക്കാം.

2. രോഗി​യായ ഒരു സ്‌ത്രീ​ക്കു യേശു എന്തു സഹായ​മാ​ണു ചെയ്‌തത്‌?

2 ആ സ്‌ത്രീ​യു​ടെ അവസ്ഥ വളരെ മോശ​മാ​യി​രു​ന്നു. സഹായ​ത്തി​നാ​യി അവർ പലയി​ട​ത്തും അലഞ്ഞു. രോഗം സുഖ​പ്പെ​ടാ​നാ​യി അവർ ധാരാളം വൈദ്യ​ന്മാ​രെ കണ്ടിരു​ന്നു. കഷ്ടപ്പാടു നിറഞ്ഞ 12 വർഷം കടന്നു​പോ​യെ​ങ്കി​ലും ആ സ്‌ത്രീ​യു​ടെ രോഗം സുഖ​പ്പെ​ട്ടില്ല. യഹോവ മോശ​യി​ലൂ​ടെ നൽകിയ നിയമം അനുസ​രിച്ച്‌ ആ സ്‌ത്രീ അശുദ്ധ​യാ​യി​രു​ന്നു. (ലേവ്യ 15:25) അങ്ങനെ​യി​രി​ക്കു​മ്പോ​ഴാ​ണു രോഗ​ത്താൽ വലയു​ന്ന​വരെ സുഖ​പ്പെ​ടു​ത്താൻ യേശു​വി​നു കഴിയു​മെന്ന വാർത്ത ആ സ്‌ത്രീ കേട്ടത്‌. അവർ ഉടനെ യേശു​വി​നെ കാണാൻ പോയി. യേശു​വി​നെ കണ്ടെത്തിയ ആ സ്‌ത്രീ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌ തൊട്ടു. പെട്ടെന്ന്‌ അവൾ സുഖം പ്രാപി​ച്ചു. എന്നാൽ ആ സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്തുക മാത്രമല്ല ചെയ്‌തത്‌. യേശു സ്‌നേ​ഹ​ത്തോ​ടെ, മാന്യ​മാ​യി ആ സ്‌ത്രീ​യോട്‌ ഇടപെ​ടു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ആ സ്‌ത്രീ​യോ​ടു സംസാ​രി​ച്ച​പ്പോൾ ആദരവും സ്‌നേ​ഹ​വും തുളു​മ്പുന്ന “മകളേ” എന്ന വാക്കാണു യേശു ഉപയോ​ഗി​ച്ചത്‌. അപ്പോൾ ആ സ്‌ത്രീക്ക്‌ എത്ര ഉന്മേഷ​വും ഊർജ​വും ലഭിച്ചു​കാ​ണും!—ലൂക്കോ. 8:43-48.

3. നമ്മൾ ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തും?

3 ആ സ്‌ത്രീ യേശു​വി​ന്റെ അടു​ത്തേക്കു ചെന്നു എന്നതു ശ്രദ്ധി​ക്കുക. മുൻ​കൈ​യെ​ടു​ത്തത്‌ അവരാണ്‌. ഇക്കാല​ത്തും ഇതു ശരിയാണ്‌. യേശു​വി​ന്റെ അടു​ത്തേക്കു ചെല്ലു​ന്ന​തി​നു നമ്മൾ ശ്രമം ചെയ്യണം. ഇന്ന്‌ യേശു തന്റെ ‘അടുത്ത്‌ വരുന്ന​വർക്ക്‌’ അത്ഭുത​ക​ര​മായ രോഗ​ശാ​ന്തി നൽകു​ന്നില്ല. പക്ഷേ യേശു ഇപ്പോ​ഴും ആളുകൾക്ക്‌ ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നുണ്ട്‌: “എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം.” ഈ ലേഖന​ത്തിൽ നമ്മൾ അഞ്ചു ചോദ്യ​ങ്ങ​ളു​ടെ ഉത്തരം കണ്ടെത്തും: യേശു​വി​ന്റെ അടുത്ത്‌ ചെല്ലു​ന്ന​തി​നു നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? “എന്റെ നുകം വഹിക്കുക” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? യേശു​വിൽനിന്ന്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം? യേശു നമുക്കു തന്നിരി​ക്കുന്ന ജോലി ഉന്മേഷം പകരു​ന്നത്‌ എന്തു​കൊണ്ട്‌? യേശു​വി​ന്റെ നുകത്തി​ന്റെ കീഴിൽ നമുക്ക്‌ എപ്പോ​ഴും ഉന്മേഷം കണ്ടെത്താൻ കഴിയു​ന്നത്‌ എങ്ങനെ?

“എന്റെ അടുത്ത്‌ വരൂ”

4-5. നമുക്കു യേശു​വി​ന്റെ അടുത്ത്‌ ചെല്ലാ​നുള്ള ചില വഴികൾ ഏവ?

4 യേശു​വി​ന്റെ അടുത്ത്‌ ചെല്ലാ​നുള്ള ഒരു മാർഗം യേശു പറഞ്ഞ കാര്യ​ങ്ങ​ളെ​യും ചെയ്‌ത കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ നന്നായി പഠിക്കു​ന്ന​താണ്‌. (ലൂക്കോ. 1:1-4) നമുക്കു​വേണ്ടി ഇതു ചെയ്യാൻ മറ്റാർക്കും കഴിയില്ല. യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കു​ന്നതു നമ്മുടെ ഉത്തരവാ​ദി​ത്വ​മാണ്‌. സ്‌നാ​ന​പ്പെട്ട്‌ ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​കാൻ തീരു​മാ​ന​മെ​ടു​ക്കു​മ്പോ​ഴും നമ്മൾ യേശു​വി​ന്റെ “അടുത്ത്‌” ചെല്ലു​ക​യാണ്‌.

5 സഹായം ആവശ്യ​മു​ള്ള​പ്പോൾ സഭയിലെ മൂപ്പന്മാ​രെ സമീപി​ക്കു​ന്ന​താ​ണു യേശു​വി​ന്റെ അടുത്ത്‌ ചെല്ലാ​നുള്ള മറ്റൊരു വഴി. തന്റെ ആടുകളെ പരിപാ​ലി​ക്കാൻ യേശു ‘സമ്മാന​ങ്ങ​ളാ​യി’ തന്നിരി​ക്കു​ന്ന​താണ്‌ ഇവരെ. (എഫെ. 4:7, 8, 11; യോഹ. 21:16; 1 പത്രോ. 5:1-3) അവരോ​ടു സഹായം ചോദി​ക്കാൻ നമ്മൾ മുൻ​കൈ​യെ​ടു​ക്കണം. മൂപ്പന്മാർ നമ്മുടെ മനസ്സു വായിച്ച്‌ ആവശ്യങ്ങൾ മനസ്സി​ലാ​ക്കും എന്നു പ്രതീ​ക്ഷി​ക്ക​രുത്‌. ജൂലിയൻ എന്ന ഒരു സഹോ​ദരൻ പറയുന്നു: “ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം എനിക്കു ബഥേലിൽനിന്ന്‌ പോ​രേ​ണ്ടി​വന്നു. മൂപ്പന്മാ​രോട്‌ ഇടയസ​ന്ദർശനം ആവശ്യ​പ്പെ​ടാൻ ഒരു കൂട്ടു​കാ​രൻ എന്നോടു പറഞ്ഞു. ഇടയസ​ന്ദർശനം വേണ​മെന്ന്‌ ആദ്യം എനിക്കു തോന്നി​യില്ല. എന്നാൽ പിന്നീടു ഞാൻ സഹായം ചോദി​ച്ചു.” അങ്ങനെ രണ്ടു മൂപ്പന്മാർ ജൂലിയൻ സഹോ​ദ​രനെ സഹായി​ക്കാൻ ചെന്നു. അതെക്കു​റിച്ച്‌ സഹോ​ദരൻ എന്താണു പറയു​ന്ന​തെ​ന്നോ? “എനിക്കു കിട്ടി​യി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും നല്ല ഒരു സമ്മാന​മാ​യി​രു​ന്നു ആ ഇടയസ​ന്ദർശനം.” ആ രണ്ടു സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യുള്ള വിശ്വ​സ്‌ത​രായ മൂപ്പന്മാർക്കു ‘ക്രിസ്‌തു​വി​ന്റെ മനസ്സ്‌’ അറിയു​ന്ന​തി​നു നമ്മളെ സഹായി​ക്കാൻ കഴിയും. അതായത്‌, ക്രിസ്‌തു​വി​ന്റെ ചിന്തയും മനോ​ഭാ​വ​വും മനസ്സി​ലാ​ക്കാ​നും അനുക​രി​ക്കാ​നും സഹായി​ക്കാൻ അവർക്കു കഴിയും. (1 കൊരി. 2:16; 1 പത്രോ. 2:21) അവർക്കു തരാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാന​ങ്ങ​ളി​ലൊ​ന്നാണ്‌ ഇങ്ങനെ​യുള്ള സന്ദർശ​നങ്ങൾ.

‘എന്റെ നുകം വഹിക്കുക’

6. ‘എന്റെ നുകം വഹിക്കുക’ എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ അർഥമാ​ക്കി​യത്‌?

6 ‘എന്റെ നുകം വഹിക്കുക’ എന്നു യേശു പറഞ്ഞ​പ്പോൾ ‘എന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ടുക’ എന്നായി​രി​ക്കാം യേശു അർഥമാ​ക്കി​യത്‌. * അല്ലെങ്കിൽ, ‘എന്നോ​ടൊ​പ്പം നുകത്തി​ന്റെ കീഴിൽ വരുക, നമുക്ക്‌ ഒരുമിച്ച്‌ യഹോ​വ​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കാം’ എന്നായി​രി​ക്കാം. എന്താ​ണെ​ങ്കി​ലും നമ്മുടെ ഭാഗത്ത്‌ പ്രവർത്തനം ആവശ്യ​മാ​ണെ​ന്നാണ്‌ അതിന്‌ അർഥം.

7. മത്തായി 28:18-20 അനുസ​രിച്ച്‌ ഏതു പ്രവർത്ത​ന​മാ​ണു നമ്മളെ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌, നമുക്ക്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

7 ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യു​മ്പോൾ നമ്മൾ യേശു​വി​ന്റെ ആ ക്ഷണം സ്വീക​രി​ക്കു​ക​യാണ്‌. ആ ക്ഷണം എല്ലാവർക്കു​മു​ള്ള​താണ്‌. ദൈവത്തെ സേവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കുന്ന ആരെയും യേശു ഒരിക്ക​ലും ഒഴിവാ​ക്കില്ല. (യോഹ. 6:37, 38) യഹോവ യേശു​വി​നോ​ടു ചെയ്യാൻ പറഞ്ഞ പ്രവർത്ത​ന​ത്തിൽ പങ്കുപ​റ്റാ​നുള്ള അവസരം ക്രിസ്‌തു​വി​ന്റെ എല്ലാ അനുഗാ​മി​കൾക്കു​മുണ്ട്‌. ആ ജോലി ചെയ്യു​ന്ന​തി​നു യേശു എല്ലായ്‌പോ​ഴും നമ്മുടെ സഹായ​ത്തിന്‌ ഉണ്ടായി​രി​ക്കു​മെന്നു നമുക്ക്‌ ഉറപ്പാ​യും വിശ്വ​സി​ക്കാം.—മത്തായി 28:18-20 വായി​ക്കുക.

“എന്നിൽനിന്ന്‌ പഠിക്കൂ”

യേശുവിനെപ്പോലെ മറ്റുള്ള​വർക്ക്‌ ഉന്മേഷം പകരുക (8-11 ഖണ്ഡികകൾ കാണുക) *

8-9. താഴ്‌മ​യുള്ള ആളുകൾക്ക്‌ യേശു​വി​ന്റെ അടുത്തു വരാൻ തോന്നി​യത്‌ എന്തു​കൊണ്ട്‌, നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ സ്വയം ചോദി​ക്കണം?

8 താഴ്‌മ​യുള്ള ആളുകൾക്കു യേശു​വി​ന്റെ അടുത്ത്‌ വരാൻ തോന്നി. (മത്താ. 19:13, 14; ലൂക്കോ. 7:37, 38) എന്തു​കൊണ്ട്‌? യേശു​വും പരീശ​ന്മാ​രും തമ്മിലുള്ള വ്യത്യാ​സം നോക്കുക. ആ മതനേ​താ​ക്ക​ന്മാർ സ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും അഹങ്കാ​രി​ക​ളും ആയിരു​ന്നു. (മത്താ. 12:9-14) യേശു​വാ​കട്ടെ സ്‌നേ​ഹ​വും താഴ്‌മ​യും ഉള്ള വ്യക്തി​യും. പരീശ​ന്മാർ പേരെ​ടു​ക്കാൻ ആഗ്രഹി​ച്ചു. സമൂഹ​ത്തി​ലുള്ള ഉന്നതസ്ഥാ​ന​ത്തെ​പ്രതി അവർ അഹങ്കരി​ച്ചി​രു​ന്നു. അത്തരം മനോ​ഭാ​വം തെറ്റാ​ണെന്നു യേശു പറഞ്ഞു. താഴ്‌മ​യോ​ടെ മറ്റുള്ള​വരെ സേവി​ക്കാ​നാ​ണു യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചത്‌. (മത്താ. 23:2, 6-11) പരീശ​ന്മാർ മറ്റുള്ള​വരെ ഭയപ്പെ​ടു​ത്തി അടക്കി​ഭ​രി​ച്ചു. (യോഹ. 9:13, 22) എന്നാൽ സ്‌നേ​ഹ​ത്തോ​ടെ​യും ദയയോ​ടെ​യും ഇടപെ​ട്ടു​കൊണ്ട്‌ യേശു ആളുകൾക്ക്‌ ഉന്മേഷം പകർന്നു.

9 യേശു​വിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന ചില പാഠങ്ങൾ കാണാൻ കഴിയു​ന്നി​ല്ലേ? നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘സൗമ്യ​ത​യും താഴ്‌മ​യും ഉള്ള ഒരാളാ​യി​ട്ടാ​ണോ മറ്റുള്ളവർ എന്നെ കാണു​ന്നത്‌? മറ്റുള്ള​വരെ സേവി​ക്കാൻ എളിയ ജോലി​കൾ ചെയ്യു​ന്ന​തി​നു ഞാൻ തയ്യാറാ​ണോ? മറ്റുള്ള​വ​രോ​ടു ദയയോ​ടെ​യാ​ണോ ഞാൻ ഇടപെ​ടു​ന്നത്‌?

10. യേശു​വി​ന്റെ​കൂ​ടെ പ്രവർത്തി​ച്ച​പ്പോൾ ശിഷ്യ​ന്മാർക്ക്‌ എങ്ങനെ​യാണ്‌ അനുഭ​വ​പ്പെ​ട്ടത്‌?

10 യേശു​വി​ന്റെ​കൂ​ടെ പ്രവർത്തി​ക്കു​ന്നതു ശിഷ്യ​ന്മാർക്കു രസകര​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. എന്തും തുറന്നു​പ​റ​യാ​നും ചോദി​ക്കാ​നും അവർക്ക്‌ ഒരു പേടി​യും തോന്നി​യില്ല. കാരണം യേശു അത്തരം ഒരു അന്തരീ​ക്ഷ​മാണ്‌ ഒരുക്കി​യത്‌. അവരെ പരിശീ​ലി​പ്പി​ക്കു​ന്നതു യേശു​വിന്‌ ഇഷ്ടമാ​യി​രു​ന്നു. (ലൂക്കോ. 10:1, 19-21) ചോദ്യ​ങ്ങൾ ചോദി​ക്കാൻ ശിഷ്യ​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു, അവരുടെ അഭി​പ്രാ​യങ്ങൾ കേൾക്കാൻ ആഗ്രഹി​ച്ചു. (മത്താ. 16:13-16) ഇത്തരം ഒരു അന്തരീക്ഷം ഒരുക്കി​യ​തി​ന്റെ ഫലം എന്തായി​രു​ന്നു? മോശ​മായ കാലാ​വ​സ്ഥ​യിൽ സംരക്ഷണം കിട്ടുന്ന ഒരു ചെടി തഴച്ചു​വ​ള​രു​ന്ന​തു​പോ​ലെ, യേശു​വി​ന്റെ ശിഷ്യ​ന്മാർ ‘തഴച്ചു​വ​ളർന്നു.’ അവർ യേശു പഠിപ്പിച്ച പാഠങ്ങൾ സ്വന്തമാ​ക്കി. ഒരു ചെടി നല്ല ഫലം തരുന്ന​തു​പോ​ലെ അവരും നല്ല ഫലം പുറ​പ്പെ​ടു​വി​ച്ചു.

സമീപിക്കാവുന്നവരും സൗഹാർദ​മു​ള്ള​വ​രും ആയിരി​ക്കു​ക

ഊർജസ്വലരും തീക്ഷ്‌ണ​ത​യു​ള്ള​വ​രും ആയിരി​ക്കു​ക

താഴ്‌മയുള്ളവരും കഠിനാ​ധ്വാ​നി​ക​ളും ആയിരി​ക്കു​ക *

11. നമ്മൾ ഏതു ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കണം?

11 മറ്റുള്ള​വ​രു​ടെ മേൽ ഏതെങ്കി​ലും തരത്തിൽ അധികാ​ര​മുള്ള ഒരു വ്യക്തി​യാ​ണോ നിങ്ങൾ? അങ്ങനെ​യെ​ങ്കിൽ പിൻവ​രുന്ന ചോദ്യ​ങ്ങൾ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എങ്ങനെ​യുള്ള ഒരു അന്തരീ​ക്ഷ​മാ​ണു വീട്ടി​ലും ജോലി​സ്ഥ​ല​ത്തും ഞാൻ ഒരുക്കു​ന്നത്‌? എന്റെകൂ​ടെ ജീവി​ക്കു​ന്ന​തും പ്രവർത്തി​ക്കു​ന്ന​തും മറ്റുള്ള​വർക്കു സന്തോഷം നൽകുന്ന ഒരു അനുഭ​വ​മാ​ണോ? ചോദ്യ​ങ്ങൾ ചോദി​ക്കാൻ ഞാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റു​ണ്ടോ? അവരുടെ അഭി​പ്രാ​യങ്ങൾ കേൾക്കാൻ ഞാൻ തയ്യാറാ​ണോ?’ നമ്മളാ​രും ഒരിക്ക​ലും പരീശ​ന്മാ​രെ​പ്പോ​ലെ​യാ​കാൻ ആഗ്രഹി​ക്കു​ന്നില്ല. അവരോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ച​വ​രോട്‌ അവർ ദേഷ്യ​പ്പെട്ടു. അവരു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യം പറഞ്ഞവരെ അവർ ഉപദ്ര​വി​ക്കാ​നും മടിച്ചില്ല.—മർക്കോ. 3:1-6; യോഹ. 9:29-34.

“നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും”

12-14. യേശു നമുക്കു നൽകിയ ജോലി ഉന്മേഷം തരുന്ന​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

12 യേശു നൽകിയ നിയമനം ചെയ്യു​ന്നതു നമുക്ക്‌ ഉന്മേഷം പകരു​ന്നത്‌ എന്തു​കൊണ്ട്‌? അതിനു ധാരാളം കാരണ​ങ്ങ​ളുണ്ട്‌, നമുക്ക്‌ ഏതാനും ചിലതു നോക്കാം.

13 ഏറ്റവും നല്ല മേൽവി​ചാ​ര​ക​ന്മാ​രാണ്‌ നമുക്കു​ള്ളത്‌. യഹോ​വ​യാ​ണു നമ്മുടെ ഏറ്റവും വലിയ മേൽവി​ചാ​രകൻ. തന്റെ ദാസർ ചെയ്യുന്ന കാര്യ​ങ്ങ​ളോ​ടു വിലമ​തി​പ്പി​ല്ലാത്ത, ക്രൂര​നായ ഒരു യജമാ​നനല്ല യഹോവ. നമ്മൾ ചെയ്യുന്ന കാര്യ​ങ്ങളെ യഹോവ വിലമ​തി​ക്കു​ന്നു. (എബ്രാ. 6:10) നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ഉത്തരവാ​ദി​ത്വം ചെയ്യാ​നുള്ള ശക്തി യഹോവ തരുന്നു. (2 കൊരി. 4:7; ഗലാ. 6:5, അടിക്കു​റിപ്പ്‌) നമ്മുടെ രാജാ​വായ യേശു മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്ന​തി​ന്റെ തികവുറ്റ മാതൃക വെച്ചി​ട്ടുണ്ട്‌. (യോഹ. 13:15) നമ്മളെ മേയ്‌ക്കുന്ന ഇടയന്മാ​രും ‘വലിയ ഇടയനായ’ യേശു​വി​നെ അനുക​രി​ക്കാൻ ശ്രമി​ക്കു​ന്നു. (എബ്രാ. 13:20; 1 പത്രോ. 5:2) നമുക്കു മാർഗ​നിർദേ​ശങ്ങൾ തരു​മ്പോൾ ദയയോ​ടെ, പ്രോ​ത്സാ​ഹനം പകരുന്ന വിധത്തിൽ അതു നൽകാൻ അവർ കഠിന​ശ്രമം ചെയ്യുന്നു. നമ്മളെ സംരക്ഷി​ക്കാൻ അവർ ധൈര്യം കാണി​ക്കു​ന്നു.

14 ഏറ്റവും നല്ല സഹപ്ര​വർത്ത​ക​രാ​ണു നമുക്കു​ള്ളത്‌. നമുക്കു​ള്ള​തു​പോ​ലെ ഒരു സ്‌നേ​ഹ​ബ​ന്ധ​മോ സംതൃ​പ്‌തി പകരുന്ന നിയമ​ന​മോ മറ്റൊരു കൂട്ടത്തി​നു​മില്ല. ഒന്നു ചിന്തി​ക്കുക: ദൈവ​സേ​വ​ന​ത്തി​ലെ നമ്മുടെ സഹപ്ര​വർത്തകർ ഏറ്റവും ഉയർന്ന ധാർമി​ക​നി​ല​വാ​ര​മുള്ള ആളുക​ളാണ്‌, എന്നാൽ മറ്റുള്ള​വ​രെ​ക്കാൾ നീതി​മാ​ന്മാ​രാ​ണെന്ന്‌ അവർ ഭാവി​ക്കു​ന്നില്ല. അവർക്കു കഴിവു​ക​ളുണ്ട്‌, എന്നാൽ അതി​നെ​ക്കു​റിച്ച്‌ അവർ വീമ്പി​ള​ക്കാ​റില്ല. കൂടാതെ, നമ്മളെ അവരെ​ക്കാൾ ശ്രേഷ്‌ഠ​രാ​യി അവർ കാണുന്നു. അവർ നമ്മളെ സഹപ്ര​വർത്ത​ക​രാ​യി മാത്രമല്ല, സുഹൃ​ത്തു​ക്ക​ളാ​യും കാണുന്നു. ആ സ്‌നേ​ഹ​ബന്ധം നമുക്കു​വേണ്ടി ജീവൻ നൽകാൻപോ​ലും അവരെ പ്രേരി​പ്പി​ക്കു​ന്നു.

15. നമ്മൾ ചെയ്യുന്ന ജോലി​യെ​ക്കു​റിച്ച്‌ നമ്മൾ എന്താണു കരു​തേ​ണ്ടത്‌?

15 ഏറ്റവും നല്ല നിയമ​ന​മാ​ണു നമുക്കു​ള്ളത്‌. നമ്മൾ യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യമാണ്‌ ആളുകളെ പഠിപ്പി​ക്കു​ന്നത്‌. ഒപ്പം സാത്താന്റെ നുണകൾ തുറന്നു​കാ​ണി​ക്കു​ക​യും ചെയ്യുന്നു. (യോഹ. 8:44) ആളുകൾക്കു ചുമക്കാൻ കഴിയാത്ത ചുമടു​കൾ അവരുടെ മേൽ വെച്ചു​കെ​ട്ടി​ക്കൊണ്ട്‌ സാത്താൻ അവരെ കഷ്ടപ്പെ​ടു​ത്തു​ക​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യഹോവ നമ്മുടെ പാപങ്ങൾ ഒരിക്ക​ലും ക്ഷമിക്കി​ല്ലെ​ന്നും നമ്മൾ സ്‌നേ​ഹി​ക്കാൻ കൊള്ളാ​ത്ത​വ​രാ​ണെ​ന്നും വിശ്വ​സി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. എത്ര ഞെരു​ക്കുന്ന ഒരു ഭാരം! എത്ര ഭയങ്കര​മായ നുണ! സത്യ​മെ​ന്താ​ണെ​ന്നോ? നമ്മൾ ക്രിസ്‌തു​വി​ന്റെ ‘അടു​ത്തേക്ക്‌’ ചെല്ലു​മ്പോൾ നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടും. മാത്രമല്ല, യഹോവ നമ്മളെ എല്ലാവ​രെ​യും ആഴമായി സ്‌നേ​ഹി​ക്കു​ന്നു. (റോമ. 8:32, 38, 39) യഹോ​വ​യിൽ ആശ്രയി​ക്കാൻ ആളുകളെ പഠിപ്പി​ക്കു​ന്ന​തും അവരുടെ ജീവിതം മെച്ച​പ്പെ​ടു​ന്നതു കാണു​ന്ന​തും എത്ര സന്തോഷം തരുന്ന കാര്യ​മാണ്‌!

യേശു​വി​ന്റെ നുകത്തി​ന്റെ കീഴിൽ തുടർന്നും ഉന്മേഷം കണ്ടെത്തുക

16. യേശു നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ചുമടു നമ്മൾ ചുമക്കുന്ന മറ്റു ചുമടു​ക​ളിൽനിന്ന്‌ എങ്ങനെ​യാ​ണു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌?

16 യേശു നമ്മളെ ഏൽപ്പി​ച്ചി​രി​ക്കുന്ന ചുമട്‌, നമ്മൾ ചുമക്കുന്ന മറ്റു ചുമടു​ക​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസത്തെ ജോലി കഴിയു​മ്പോൾ പലരു​ടെ​യും അവസ്ഥ എന്തായി​രി​ക്കും? ചില​പ്പോൾ ആകെ ക്ഷീണിച്ച്‌ തളർന്നു​പോ​കും. മാത്രമല്ല, ഒരു സന്തോ​ഷ​വും കാണില്ല. എന്നാൽ യഹോ​വ​യ്‌ക്കും ക്രിസ്‌തു​വി​നും വേണ്ടി പ്രവർത്തി​ക്കാൻ സമയം ചെലവ​ഴി​ച്ചു​ക​ഴി​യു​മ്പോ​ഴോ? നമുക്ക്‌ അങ്ങേയറ്റം സംതൃ​പ്‌തി തോന്നും. ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ മടുത്താ​യി​രി​ക്കും ചില​പ്പോൾ വൈകു​ന്നേ​രത്തെ മീറ്റി​ങ്ങി​നു പോകു​ന്നത്‌. പക്ഷേ ആ മീറ്റിങ്ങ്‌ കഴിയു​മ്പോൾ എന്തു തോന്നും? ഉണർവും ഉന്മേഷ​വും വീണ്ടെ​ടു​ത്താ​യി​രി​ക്കും നമ്മൾ വീട്ടിൽ തിരി​ച്ചെ​ത്തു​ന്നത്‌. പ്രസം​ഗി​ക്കാ​നും വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിക്കാ​നും നമ്മൾ ചെയ്യുന്ന ശ്രമങ്ങ​ളു​ടെ കാര്യ​ത്തി​ലും അതു സത്യമാണ്‌. നമ്മൾ അതിനു​വേണ്ടി ചെയ്യുന്ന അധ്വാ​ന​ത്തെ​ക്കാ​ളും വളരെ​വ​ളരെ വലുതാണ്‌ അതിൽനിന്ന്‌ കിട്ടുന്ന പ്രതി​ഫലം!

17. നമ്മൾ ഏതു കാര്യം എപ്പോ​ഴും ഓർക്കണം, ഏതു കാര്യം ശ്രദ്ധി​ക്കണം?

17 ഒരു പരിധി​യിൽ കൂടുതൽ നമുക്ക്‌ അധ്വാ​നി​ക്കാൻ കഴിയില്ല എന്ന യാഥാർഥ്യം എപ്പോ​ഴും ഓർക്കണം. കുറെ കഴിയു​മ്പോൾ നമ്മൾ മടുക്കും. അതു​കൊണ്ട്‌ എന്തിനു​വേ​ണ്ടി​യാണ്‌ അധ്വാ​നി​ക്കു​ന്ന​തെന്നു നമ്മൾ ശ്രദ്ധി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, വസ്‌തു​വ​ക​ക​ളു​ടെ പിന്നാലെ പോയാൽ, നമ്മുടെ അധ്വാ​ന​മെ​ല്ലാം വെറു​തേ​യാ​കും. ഒരിക്കൽ ഒരു യുവാവ്‌ യേശു​വി​നോട്‌ “നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. ആ യുവാവ്‌ അപ്പോൾത്തന്നെ മോശ​യു​ടെ നിയമം അനുസ​രി​ക്കുന്ന വ്യക്തി​യാ​യി​രു​ന്നു. അയാൾ ഒരു നല്ല മനുഷ്യ​നും ആയിരു​ന്നി​രി​ക്കണം. കാരണം, യേശു​വിന്‌ അയാ​ളോ​ടു സ്‌നേഹം തോന്നി എന്നു മർക്കോ​സി​ന്റെ സുവി​ശേഷം എടുത്ത്‌ പറയുന്നു. അയാളു​ടെ ചോദ്യ​ത്തി​നു യേശു എന്തു മറുപ​ടി​യാ​ണു കൊടു​ത്തത്‌? യേശു ആ മനുഷ്യന്‌ ഇങ്ങനെ​യൊ​രു ക്ഷണം കൊടു​ത്തു: ‘പോയി നിനക്കു​ള്ള​തെ​ല്ലാം വിൽക്കുക. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാ​മി​യാ​കുക.’ ആ യുവാ​വി​നു യേശു​വി​ന്റെ അനുഗാ​മി​യാ​ക​ണ​മെന്ന്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ തനിക്കു​ണ്ടാ​യി​രുന്ന ‘ധാരാളം വസ്‌തു​വ​കകൾ’ വിട്ടു​ക​ള​യാൻ അയാൾക്കു മനസ്സി​ല്ലാ​യി​രു​ന്നു. (മർക്കോ. 10:17-22) അതു​കൊണ്ട്‌ യേശു വെച്ചു​നീ​ട്ടിയ ‘നുകം’ അയാൾ നിരസി​ച്ചു. എന്നിട്ടു പോയി തുടർന്നും ‘ധനത്തെ’ സേവിച്ചു, ധനമു​ണ്ടാ​ക്കാൻ അധ്വാ​നി​ച്ചു. (മത്താ. 6:24) നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു തിര​ഞ്ഞെ​ടു​ത്തേനേ?

18. നമ്മൾ ഇടയ്‌ക്കി​ടെ എന്താണു ചെയ്യേ​ണ്ടത്‌, എന്തു​കൊണ്ട്‌?

18 നമ്മുടെ മുൻഗ​ണ​നകൾ ഇടയ്‌ക്കി​ടെ പരി​ശോ​ധി​ച്ചു​നോ​ക്കു​ന്നതു നല്ലതാണ്‌. അങ്ങനെ​യാ​കു​മ്പോൾ ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി​യാണ്‌ അധ്വാ​നി​ക്കു​ന്ന​തെന്ന്‌ ഉറപ്പു വരുത്താൻ നമുക്കു കഴിയും. മാർക്ക്‌ എന്ന ചെറു​പ്പ​ക്കാ​രൻ പറയു​ന്നതു കേൾക്കുക: “ഒരു ലളിത​ജീ​വി​ത​മാ​ണു നയിക്കു​ന്നത്‌ എന്നാണ്‌ വർഷങ്ങ​ളോ​ളം ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. കാരണം ഞാൻ മുൻനി​ര​സേ​വനം ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ സമയവും ഊർജ​വും കൂടു​ത​ലാ​യി ഉപയോ​ഗി​ച്ചത്‌ പണമു​ണ്ടാ​ക്കാ​നാണ്‌. സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മുള്ള ഒരു ജീവി​ത​മാ​യി​രു​ന്നു എന്റെ മനസ്സിൽ. എന്റെ ജീവിതം അങ്ങേയറ്റം ഭാരമു​ള്ള​താ​യി​ത്തീർന്നു. അത്‌ എന്തു​കൊ​ണ്ടാ​ണെന്നു ഞാൻ ചിന്തിച്ചു. മിക്ക​പ്പോ​ഴും എന്റെ താത്‌പ​ര്യ​ങ്ങൾക്കാ​ണു ഞാൻ മുൻതൂ​ക്കം കൊടു​ത്തി​രു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി. എന്നിട്ട്‌ മിച്ചം​വ​രുന്ന സമയവും ഊർജ​വും ആണ്‌ യഹോ​വ​യ്‌ക്കു കൊടു​ത്തി​രു​ന്നത്‌.” മാർക്ക്‌ ചിന്തയി​ലും ജീവി​ത​രീ​തി​യി​ലും മാറ്റങ്ങൾ വരുത്തി. അതിന്റെ ഫലമായി യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ പ്രവർത്തി​ക്കാൻ മാർക്കി​നു കഴിഞ്ഞു. മാർക്ക്‌ പറയുന്നു: “ചില​പ്പോ​ഴൊ​ക്കെ എനിക്ക്‌ ഉത്‌കണ്‌ഠ തോന്നാ​റുണ്ട്‌. എന്നാൽ യഹോ​വ​യു​ടെ സഹായ​വും യേശു​വി​ന്റെ പിന്തു​ണ​യും ഉള്ളതു​കൊണ്ട്‌ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ എനിക്കു കഴിയു​ന്നു.”

19. ശരിയായ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കു​ന്നത്‌ ഇത്ര പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 യേശു​വി​ന്റെ നുകത്തി​ന്റെ കീഴിൽ എപ്പോ​ഴും ഉന്മേഷം ലഭിക്കാൻ മൂന്നു കാര്യങ്ങൾ നമ്മൾ ചെയ്യണം. ഒന്ന്‌, ശരിയായ കാഴ്‌ച​പ്പാട്‌ ഉണ്ടായി​രി​ക്കുക. നമ്മൾ ചെയ്യു​ന്നത്‌ യഹോവ തന്ന നിയമ​ന​മാണ്‌. അതു​കൊണ്ട്‌ ആ നിയമനം യഹോവ പറയു​ന്ന​തു​പോ​ലെ ചെയ്യണം. ഓർക്കുക, നമ്മൾ പണിക്കാ​രും യഹോവ യജമാ​ന​നും ആണ്‌. (ലൂക്കോ. 17:10) യഹോവ ഏൽപ്പിച്ച പണി നമ്മുടെ ഇഷ്ടമനു​സ​രിച്ച്‌ ചെയ്യാൻ ശ്രമി​ച്ചാൽ എന്തു സംഭവി​ക്കും? ഒരു നുകത്തി​ന്റെ കീഴി​ലുള്ള കാള​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. തോന്നിയ വഴിക്കു പോകാ​നും യജമാനൻ വെക്കുന്ന നുകത്തിന്‌ എതിരെ നീങ്ങാ​നും അതു ശ്രമി​ക്കു​മോ? എത്ര ശക്തിയുള്ള കാളയാണെങ്കിലും അങ്ങനെ ചെയ്‌തു​കൊ​ണ്ടി​രു​ന്നാൽ അതിനു മുറി​വേൽക്കാ​നും അവസാനം തളർന്നു​പോ​കാ​നും ഇടയുണ്ട്‌. ഇതു​പോ​ലെ യഹോവ ഏൽപ്പിച്ച നിയമനം നമ്മുടെ ഇഷ്ടമനു​സ​രിച്ച്‌ ചെയ്യാൻ ശ്രമി​ച്ചാൽ അതു നമുക്കു​തന്നെ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കും. നേരേ മറിച്ച്‌, നമ്മൾ യഹോ​വ​യു​ടെ മാർഗ​നിർദേശം സ്വീക​രി​ക്കു​ക​യാ​ണെ​ങ്കിൽ ഏതു പ്രതി​സ​ന്ധി​ക​ളെ​യും മറിക​ട​ക്കാ​നും സാധാ​ര​ണ​ഗ​തി​യിൽ നമ്മളെ​ക്കൊണ്ട്‌ പറ്റാത്ത കാര്യ​ങ്ങൾപോ​ലും ചെയ്യാ​നും നമുക്കു കഴിയും. യഹോ​വ​യു​ടെ ഇഷ്ടം നിറ​വേ​റു​ന്നതു തടയാൻ ആർക്കും കഴിയി​ല്ലെന്ന്‌ ഓർക്കുക!—റോമ. 8:31; 1 യോഹ. 4:4.

20. യേശു​വി​ന്റെ നുകത്തി​ന്റെ കീഴിൽ വരുന്ന​തി​നു നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എന്തായി​രി​ക്കണം?

20 രണ്ട്‌, ശരിയായ ലക്ഷ്യ​ത്തോ​ടെ പ്രവർത്തി​ക്കുക. സ്‌നേ​ഹ​മുള്ള പിതാ​വായ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാ​ണു നമ്മുടെ ലക്ഷ്യം. ഒന്നാം നൂറ്റാ​ണ്ടി​ലെ ചിലരു​ടെ കാര്യം നോക്കുക. അവർ അത്യാ​ഗ്ര​ഹി​ക​ളാ​യി​രു​ന്നു, സ്വന്തം താത്‌പ​ര്യ​ങ്ങ​ളാ​യി​രു​ന്നു അവരുടെ ലക്ഷ്യം. അവരുടെ സന്തോഷം പെട്ടെ​ന്നു​തന്നെ നഷ്ടപ്പെട്ടു. അവർ യേശു​വി​ന്റെ നുകം ഉപേക്ഷി​ക്കു​ക​യും ചെയ്‌തു. (യോഹ. 6:25-27, 51, 60, 66; ഫിലി. 3:18, 19) നേരേ മറിച്ച്‌, ദൈവ​ത്തോ​ടുള്ള നിസ്വാർഥ​മായ സ്‌നേ​ഹ​വും അയൽക്കാ​ര​നോ​ടുള്ള സ്‌നേ​ഹ​വും നിമിത്തം പ്രവർത്തി​ച്ചവർ സന്തോ​ഷ​ത്തോ​ടെ ജീവി​ത​കാ​ലം മുഴുവൻ യേശു​വി​ന്റെ നുകം ചുമന്നു. അവർക്കു സ്വർഗ​ത്തിൽ ക്രിസ്‌തു​വി​നോ​ടൊ​പ്പം സേവി​ക്കാ​നുള്ള പ്രത്യാ​ശ​യും ഉണ്ടായി​രു​ന്നു. അവരെ​പ്പോ​ലെ, ശരിയായ ലക്ഷ്യ​ത്തോ​ടെ യേശു​വി​ന്റെ നുകം വഹിച്ചാൽ നമുക്കും സന്തോ​ഷ​മു​ള്ള​വ​രാ​യി നിലനിൽക്കാൻ കഴിയും.

21. മത്തായി 6:31-33 പറയു​ന്ന​തു​പോ​ലെ, യഹോവ നമുക്കു​വേണ്ടി എന്തു ചെയ്യു​മെന്നു നമുക്കു വിശ്വ​സി​ക്കാം?

21 മൂന്ന്‌, ഉറച്ച വിശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കുക. ആത്മത്യാ​ഗ​ത്തി​ന്റെ​യും കഠിനാ​ധ്വാ​ന​ത്തി​ന്റെ​യും ഒരു ജീവി​ത​മാ​ണു നമ്മൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌. നമുക്ക്‌ ഉപദ്ര​വങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെ​ന്നും യേശു മുന്നറി​യി​പ്പു നൽകി. എങ്കിലും എന്തു പ്രശ്‌ന​മു​ണ്ടാ​യാ​ലും സഹിച്ചു​നിൽക്കാ​നുള്ള ശക്തി യഹോവ തരു​മെന്നു നമുക്കു വിശ്വ​സി​ക്കാം. എത്ര​ത്തോ​ളം സഹിച്ചു​നിൽക്കു​ന്നോ, അത്ര​ത്തോ​ളം നമ്മൾ ശക്തരാ​കും. (യാക്കോ. 1:2-4) യഹോവ നമുക്കു​വേണ്ടി കരുതു​മെ​ന്നും യേശു നമ്മളെ പരിപാ​ലി​ക്കു​മെ​ന്നും സഹോ​ദ​രങ്ങൾ നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും നമുക്കു വിശ്വ​സി​ക്കാം. (മത്തായി 6:31-33 വായി​ക്കുക; യോഹ. 10:14; 1 തെസ്സ. 5:11) അതിൽക്കൂ​ടു​തൽ നമുക്ക്‌ എന്താണു വേണ്ടത്‌?

22. ഏതു കാര്യ​ത്തിൽ നമ്മൾ സന്തോ​ഷി​ക്കു​ന്നു?

22 യേശു സുഖ​പ്പെ​ടു​ത്തിയ ആ സ്‌ത്രീക്ക്‌ അന്ന്‌ ഉന്മേഷം കിട്ടി. എന്നാൽ ആ ഉന്മേഷം എന്നുമു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ ആ സ്‌ത്രീ യേശു​വി​ന്റെ വിശ്വ​സ്‌ത​യായ ശിഷ്യ​യാ​ക​ണ​മാ​യി​രു​ന്നു. അവർ എന്തു തീരു​മാ​നം എടു​ത്തെ​ന്നാ​ണു നിങ്ങൾക്കു തോന്നു​ന്നത്‌? യേശു വെച്ചു​നീ​ട്ടിയ നുകത്തി​ന്റെ കീഴിൽ വരാനാ​ണു തീരു​മാ​നി​ച്ച​തെന്നു സങ്കൽപ്പി​ക്കുക. എങ്കിൽ അതിന്റെ പ്രതി​ഫലം എന്തായി​രു​ന്നു? സ്വർഗ​ത്തിൽ യേശു​വി​നൊ​പ്പ​മാ​യി​രി​ക്കാ​നുള്ള അവസരം! അതുമാ​യുള്ള താരത​മ്യ​ത്തിൽ, ക്രിസ്‌തു​വി​നെ അനുഗ​മി​ക്കാൻ ആ സ്‌ത്രീ ചെയ്‌ത ഏതൊരു ത്യാഗ​വും ഒന്നുമ​ല്ലാ​യി​രു​ന്നു. നമ്മുടെ പ്രത്യാശ സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഉള്ള നിത്യ​ജീ​വൻ ആയി​ക്കൊ​ള്ളട്ടെ, “എന്റെ അടുത്ത്‌ വരൂ” എന്ന യേശു​വി​ന്റെ ക്ഷണം സ്വീക​രി​ച്ച​തിൽ നമ്മൾ എത്ര സന്തോ​ഷി​ക്കു​ന്നു!

ഗീതം 13 നമ്മുടെ മാതൃ​കാ​പു​രു​ഷൻ, ക്രിസ്‌തു

^ ഖ. 5 തന്റെ അടു​ത്തേക്കു വരാൻ യേശു നമ്മളെ ക്ഷണിക്കു​ന്നു. ആ ക്ഷണം സ്വീകരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? ഈ ലേഖനം അതിനുള്ള ഉത്തരം തരും. കൂടാതെ, ക്രിസ്‌തു​വി​നോ​ടൊ​പ്പം പ്രവർത്തി​ച്ചു​കൊണ്ട്‌ എങ്ങനെ ഉന്മേഷം നേടാ​മെ​ന്നും നമ്മൾ പഠിക്കും.

^ ഖ. 6 പദപ്രയോഗത്തിന്റെ വിശദീ​ക​രണം: നുകം: ഒരാളു​ടെ തോളിൽ വെക്കുന്ന, രണ്ട്‌ അറ്റത്തും ഭാരം തൂക്കുന്ന ഒരു ദണ്ഡ്‌. അല്ലെങ്കിൽ നിലം ഉഴാനോ വണ്ടി വലിക്കാ​നോ വേണ്ടി രണ്ടു മൃഗങ്ങ​ളു​ടെ (സാധാ​ര​ണ​യാ​യി കന്നുകാ​ലി​ക​ളു​ടെ) കഴുത്തിൽ വെക്കുന്ന തടിക്ക​ഷണം അഥവാ ചട്ടക്കൂട്‌.

^ ഖ. 61 ചിത്രക്കുറിപ്പ്‌: പല വിധങ്ങ​ളിൽ യേശു മറ്റുള്ള​വർക്ക്‌ ഉന്മേഷം പകർന്നു.

^ ഖ. 67 ചിത്രക്കുറിപ്പ്‌: സമാന​മാ​യി, ഒരു സഹോ​ദരൻ പല വിധങ്ങ​ളിൽ മറ്റുള്ള​വർക്ക്‌ ഉന്മേഷം പകരുന്നു.