വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 39

“ഒരു മഹാപു​രു​ഷാ​രം”

“ഒരു മഹാപു​രു​ഷാ​രം”

‘ആർക്കും എണ്ണിത്തി​ട്ട​പ്പെ​ടു​ത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം സിംഹാസനത്തിനും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നു.’—വെളി. 7:9.

ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ

പൂർവാവലോകനം *

1. ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത്‌, യോഹ​ന്നാൻ അപ്പോ​സ്‌ത​ലന്റെ അവസ്ഥ എന്തായി​രു​ന്നു?

ഒന്നാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോട്‌ അടുത്ത സമയം. പ്രായം ചെന്ന യോഹ​ന്നാൻ അപ്പോ​സ്‌തലൻ പത്മൊസ്‌ ദ്വീപിൽ തടവി​ലാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​ന്മാ​രിൽ യോഹ​ന്നാൻ മാത്രമേ ജീവി​ച്ചി​രി​പ്പു​ള്ളൂ. (വെളി. 1:9) വിശ്വാ​സ​ത്യാ​ഗി​കൾ സഭകളെ വഴി തെറ്റി​ക്കു​ക​യും ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഭിന്നത​യു​ണ്ടാ​ക്കു​ക​യും ചെയ്യു​ന്ന​താ​യി യോഹ​ന്നാൻ അറിഞ്ഞി​രു​ന്നു. ക്രിസ്‌ത്യാ​നി​ത്വം അപ്പോൾ മങ്ങിക്ക​ത്തുന്ന ഒരു വിളക്കു​പോ​ലെ​യാ​യി​രു​ന്നു. അതു കെട്ടു​പോ​കു​മോ എന്നു യോഹ​ന്നാന്‌ ആശങ്ക തോന്നി​ക്കാ​ണും. ശരിക്കും യോഹ​ന്നാൻ ആകെ വിഷമി​ച്ചി​രി​ക്കുന്ന ഒരു സമയം.—യൂദ 4; വെളി. 2:15, 20; 3:1, 17.

വെള്ളക്കുപ്പായം ധരിച്ച്‌ കൈയിൽ ഈന്തപ്പ​ന​യു​ടെ ഓലയു​മാ​യി നിൽക്കുന്ന ഒരു ‘മഹാപു​രു​ഷാ​രത്തെ’ യോഹ​ന്നാൻ അപ്പോ​സ്‌തലൻ കണ്ടു (2-ാം ഖണ്ഡിക കാണുക)

2. വെളി​പാട്‌ 7:9-14 പറയുന്നതുപോലെ, ആവേശം പകർന്ന ഏതു ദർശന​മാ​ണു യോഹ​ന്നാന്‌ ലഭിച്ചത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

2 അപ്പോ​ഴാ​ണു യോഹ​ന്നാ​നു ഭാവി​യെ​ക്കു​റിച്ച്‌ ആവേശം പകരുന്ന ഒരു ദർശനം ലഭിച്ചത്‌. ആ ദർശന​ത്തിൽ, മഹാക​ഷ്ട​ത​യു​ടെ വിനാ​ശ​ക​ര​മായ നാലു കാറ്റു മുറുകെ പിടി​ച്ചി​രി​ക്കുന്ന ദൂതന്മാ​രെ യോഹ​ന്നാൻ കാണുന്നു. ഒരു കൂട്ടം അടിമ​കളെ മുദ്ര​യി​ട്ടു​തീ​രു​ന്ന​തു​വരെ കാറ്റ്‌ അഴിച്ചു​വി​ട​രു​തെന്ന്‌ ആ ദൂതന്മാ​രോ​ടു മറ്റൊരു ദൂതൻ പറയുന്നു. (വെളി. 7:1-3) യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാ​നി​രി​ക്കുന്ന 1,44,000 പേർ ചേരു​ന്ന​താണ്‌ ആ കൂട്ടം. (ലൂക്കോ. 12:32; വെളി. 7:4) എന്നിട്ട്‌ യോഹ​ന്നാൻ മറ്റൊരു കൂട്ട​ത്തെ​ക്കു​റിച്ച്‌ പറയുന്നു. ആ കൂട്ടത്തി​ന്റെ വലുപ്പം കണ്ട്‌ ആശ്ചര്യ​ത്തോ​ടെ യോഹ​ന്നാൻ ഇങ്ങനെ പറഞ്ഞു: “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നുള്ള, ആർക്കും എണ്ണിത്തി​ട്ട​പ്പെ​ടു​ത്താൻ കഴിയാത്ത ഒരു മഹാപു​രു​ഷാ​രം . . . സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു കണ്ടു.” (വെളി​പാട്‌ 7:9-14 വായി​ക്കുക.) ഭാവി​യിൽ വളരെ​യ​ധി​കം ആളുകൾ സത്യാ​രാ​ധ​ന​യ്‌ക്കു കൂടി​വ​രും എന്നറി​ഞ്ഞതു യോഹ​ന്നാ​നെ എത്ര സന്തോ​ഷി​പ്പി​ച്ചു​കാ​ണും!

3. (എ) യോഹ​ന്നാ​നു കിട്ടിയ ദർശനം നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

3 ആ ദർശനം യോഹ​ന്നാ​ന്റെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തി എന്നതിൽ സംശയ​മില്ല. അങ്ങനെ​യെ​ങ്കിൽ ആ ദർശനം നമ്മുടെ വിശ്വാ​സം എത്രയ​ധി​കം ശക്തി​പ്പെ​ടു​ത്തേ​ണ്ട​താണ്‌! കാരണം അതു നിറ​വേ​റുന്ന കാലത്താ​ണു നമ്മൾ ജീവി​ക്കു​ന്നത്‌! മഹാകഷ്ടത അതിജീ​വിച്ച്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളെ​യാ​ണു നമ്മൾ ഇന്നു കാണു​ന്നത്‌. ഏതാണ്ട്‌ 80-ലേറെ വർഷങ്ങൾക്കു മുമ്പ്‌ മഹാപു​രു​ഷാ​രം ആരാ​ണെന്ന്‌ യഹോവ തന്റെ ജനത്തിനു വെളി​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. എന്നിട്ട്‌ നമ്മൾ ആ കൂട്ടത്തി​ന്റെ രണ്ടു സവി​ശേ​ഷ​തകൾ പരി​ശോ​ധി​ക്കും: (1) വലുപ്പം, (2) വൈവി​ധ്യം. അനുഗൃ​ഹീ​ത​മായ ആ കൂട്ടത്തി​ന്റെ ഭാഗമാ​കാൻ പ്രത്യാ​ശി​ക്കുന്ന ആളുക​ളു​ടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ ഈ കാര്യങ്ങൾ സഹായി​ക്കും.

മഹാപു​രു​ഷാ​രം എവിടെ ജീവി​ക്കും?

4. ക്രൈ​സ്‌ത​വ​ലോ​കം ഏതു തിരു​വെ​ഴു​ത്തു​സ​ത്യ​മാ​ണു മനസ്സി​ലാ​ക്കാ​ത്തത്‌, ഇക്കാര്യ​ത്തിൽ ബൈബിൾവി​ദ്യാർഥി​കൾ വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

4 അനുസ​ര​ണ​മുള്ള മനുഷ്യർ ഭൂമി​യിൽ എന്നേക്കും ജീവി​ക്കും എന്ന തിരു​വെ​ഴു​ത്തു​സ​ത്യം ക്രൈ​സ്‌ത​വ​ലോ​കം ആളുകളെ പഠിപ്പി​ക്കു​ന്നില്ല. (2 കൊരി. 4:3, 4) പകരം, എല്ലാ നല്ല ആളുക​ളും മരണ​ശേഷം സ്വർഗ​ത്തി​ലേക്കു പോകു​മെ​ന്നാ​ണു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ മിക്ക മതവി​ഭാ​ഗ​ങ്ങ​ളും പഠിപ്പി​ക്കു​ന്നത്‌. എന്നാൽ, വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ (1,879 മുതൽ പ്രസി​ദ്ധീ​ക​രി​ക്കു​ന്നത്‌.) പ്രസാ​ധ​ക​രായ ബൈബിൾവിദ്യാർഥികളുടെ * ചെറിയ കൂട്ടം അങ്ങനെയല്ല പഠിപ്പി​ച്ചത്‌. ദൈവം ഭൂമിയെ വീണ്ടും പറുദീ​സ​യാ​ക്കു​മെ​ന്നും ഈ ഭൂമി​യിൽ അനുസ​ര​ണ​മുള്ള ദശലക്ഷങ്ങൾ എന്നേക്കും ജീവി​ക്കും എന്നും അവർ മനസ്സി​ലാ​ക്കി. അല്ലാതെ നല്ല ആളുക​ളെ​ല്ലാം സ്വർഗ​ത്തിൽ പോകു​മെന്നല്ല അവർ പഠിപ്പി​ച്ചത്‌. എന്നിരു​ന്നാ​ലും, ഈ അനുസ​ര​ണ​മുള്ള മനുഷ്യർ ആരായി​രി​ക്കും എന്നു തിരി​ച്ച​റി​യാൻ അവർക്ക്‌ ഏറെ സമയം വേണ്ടി​വന്നു.—മത്താ. 6:10.

5. 1,44,000 പേരുടെ കാര്യ​ത്തിൽ ബൈബിൾവി​ദ്യാർഥി​കൾ എന്താണു മനസ്സി​ലാ​ക്കി​യത്‌?

5 യേശു​വി​ന്റെ​കൂ​ടെ സ്വർഗ​ത്തിൽ ഭരിക്കാൻ കുറച്ച്‌ പേരെ ‘ഭൂമി​യിൽനിന്ന്‌ വിലയ്‌ക്കു വാങ്ങും’ എന്നും ബൈബിൾവി​ദ്യാർഥി​കൾ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ മനസ്സി​ലാ​ക്കി. (വെളി. 14:3) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ദൈവത്തെ തീക്ഷ്‌ണ​ത​യോ​ടെ സേവിച്ച 1,44,000 സമർപ്പി​ത​ക്രി​സ്‌ത്യാ​നി​കൾ അടങ്ങു​ന്ന​താണ്‌ ആ കൂട്ടം. അങ്ങനെ​യെ​ങ്കിൽ മഹാപു​രു​ഷാ​ര​ത്തി​ന്റെ കാര്യ​മോ?

6. മഹാപു​രു​ഷാ​ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾവി​ദ്യാർഥി​കൾ എന്താണു വിശ്വ​സി​ച്ചി​രു​ന്നത്‌?

6 ദർശന​ത്തിൽ, മഹാപു​രു​ഷാ​രം “സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്നതു (യോഹ​ന്നാൻ) കണ്ടു.” (വെളി. 7:9) ഈ വാക്കു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ, 1,44,000 പേരെ​പ്പോ​ലെ, മഹാപു​രു​ഷാ​ര​വും സ്വർഗ​ത്തിൽ വസിക്കും എന്നു ബൈബിൾവി​ദ്യാർഥി​കൾ നിഗമനം ചെയ്‌തു. പക്ഷേ 1,44,000 പേരും മഹാപു​രു​ഷാ​ര​വും സ്വർഗ​ത്തി​ലാ​ണു വസിക്കു​ന്ന​തെ​ങ്കിൽ, പിന്നെ ഈ രണ്ടു കൂട്ടങ്ങൾ തമ്മിലുള്ള വ്യത്യാ​സം എന്താണ്‌? ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ദൈവ​ത്തോ​ടുള്ള അനുസ​രണം പൂർണ​മാ​യി തെളി​യി​ക്കാ​തി​രുന്ന ക്രിസ്‌ത്യാ​നി​ക​ളാ​ണു മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ എന്നു ബൈബിൾവി​ദ്യാർഥി​കൾ ചിന്തിച്ചു. മഹാപു​രു​ഷാ​രം ധാർമി​ക​മാ​യി നല്ല ഒരു ജീവിതം നയിച്ചി​രു​ന്നു. പക്ഷേ അവർ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകളി​ലെ അംഗങ്ങ​ളാ​യി തുടർന്നി​രി​ക്കാം. അവർക്കു ദൈവി​ക​കാ​ര്യ​ങ്ങ​ളിൽ ഒരു അളവു​വരെ തീക്ഷ്‌ണ​ത​യു​ണ്ടാ​യി​രു​ന്നു, പക്ഷേ യേശു​വി​നോ​ടൊ​പ്പം ഭരിക്കു​ന്ന​തിന്‌ അതു പോരാ​യി​രു​ന്നു എന്നു ബൈബിൾവി​ദ്യാർഥി​കൾ ചിന്തിച്ചു. ദൈവ​ത്തോട്‌ അത്ര ശക്തമായ സ്‌നേ​ഹ​മി​ല്ലാ​തി​രു​ന്ന​തി​നാൽ മഹാപു​രു​ഷാ​ര​ത്തി​നു സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കാ​നുള്ള യോഗ്യ​ത​യി​ല്ലാ​യി​രു​ന്നു, പക്ഷേ സിംഹാ​സ​ന​ത്തി​നു മുമ്പാകെ നിൽക്കാ​നുള്ള യോഗ്യത ലഭിക്കു​മാ​യി​രു​ന്നു.

7. ആയിരം വർഷഭ​ര​ണ​ത്തി​ന്റെ സമയത്ത്‌ ഭൂമി​യിൽ ആരു ജീവി​ക്കും എന്നാണു ബൈബിൾവി​ദ്യാർഥി​കൾ വിശ്വ​സി​ച്ചത്‌, പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​രായ മനുഷ്യ​രെ​ക്കു​റിച്ച്‌ അവർ എന്താണു വിശ്വ​സി​ച്ചത്‌?

7 അങ്ങനെ​യെ​ങ്കിൽ, ഭൂമി​യിൽ ജീവി​ക്കു​ന്നത്‌ ആരായി​രി​ക്കും? 1,44,000 പേരും മഹാപു​രു​ഷാ​ര​വും സ്വർഗ​ത്തി​ലേക്കു പോയ​തി​നു ശേഷം, ലക്ഷക്കണ​ക്കി​നു വരുന്ന മറ്റുള്ളവർ ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ച്ചു​കൊണ്ട്‌ ഈ ഭൂമി​യിൽ ജീവി​ക്കു​മെന്നു ബൈബിൾവി​ദ്യാർഥി​കൾ വിശ്വ​സി​ച്ചു. ക്രിസ്‌തു​വി​ന്റെ ഭരണം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ ഈ ആളുകൾ യഹോ​വയെ സേവി​ക്കി​ല്ലെ​ന്നും ആയിരം വർഷഭ​ര​ണ​ത്തി​ന്റെ സമയത്താണ്‌ ആ കൂട്ടത്തെ യഹോ​വ​യു​ടെ വഴികൾ പഠിപ്പി​ക്കു​ന്ന​തെ​ന്നും അവർ കരുതി. അതിനു ശേഷം യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രി​ക്കു​ന്ന​വർക്കു ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം ലഭിക്കും. അവ ധിക്കരി​ക്കു​ന്ന​വരെ നശിപ്പി​ച്ചു​ക​ള​യും. ആ സമയത്ത്‌ ഭൂമി​യിൽ “പ്രഭു​ക്ക​ന്മാ​രാ​യി” സേവി​ക്കുന്ന ചിലർ, ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​രണം കഴിഞ്ഞ്‌ സ്വർഗ​ത്തി​ലേക്കു പോ​യേ​ക്കു​മെന്ന്‌ ആ ബൈബിൾവി​ദ്യാർഥി​കൾ വിശ്വ​സി​ച്ചു. ഈ ‘പ്രഭു​ക്ക​ന്മാ​രു​ടെ’ ഭാഗമായ, പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രുന്ന “പുരാ​ത​ന​കാല യോഗ്യ​രും” (ക്രിസ്‌തു​വി​നു മുമ്പ്‌ മരിച്ചു​പോയ വിശ്വ​സ്‌ത​രായ മനുഷ്യർ) സ്വർഗ​ത്തി​ലേക്കു പോകു​മെന്ന്‌ അവർ കരുതി.—സങ്കീ. 45:16.

8. ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ ഏതു മൂന്നു കൂട്ടങ്ങൾക്കു സ്ഥാനമു​ണ്ടെ​ന്നാ​ണു ബൈബിൾവി​ദ്യാർഥി​കൾ കരുതി​യത്‌?

8 അതു​കൊണ്ട്‌, മൂന്നു കൂട്ടങ്ങ​ളു​ണ്ടെന്നു ബൈബിൾവി​ദ്യാർഥി​കൾ ചിന്തിച്ചു: (1) യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നി​രി​ക്കുന്ന 1,44,000 പേർ, (2) അവരുടെ അത്രയും തീക്ഷ്‌ണ​ത​യി​ല്ലാ​തി​രുന്ന മറ്റു ക്രിസ്‌ത്യാ​നി​കൾ. അവർ സ്വർഗ​ത്തിൽ സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കും, (3) ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​ര​ണ​ത്തി​ന്റെ സമയത്ത്‌ യഹോ​വ​യു​ടെ വഴികൾ പഠിക്കുന്ന ലക്ഷക്കണ​ക്കിന്‌ ആളുകൾ. * എന്നാൽ ഈ വിഷയ​ത്തെ​ക്കു​റി​ച്ചുള്ള സത്യത്തി​ന്റെ പ്രകാശം കൂടുതൽ ശോഭ​ന​മാ​ക്കാ​നുള്ള യഹോ​വ​യു​ടെ സമയം വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ.—സുഭാ. 4:18.

വെളിച്ചം കൂടു​തൽക്കൂ​ടു​തൽ തെളി​ഞ്ഞു​വ​രു​ന്നു

1935-ലെ കൺ​വെൻ​ഷനിൽവെച്ച്‌ ഭൂമിയിൽ ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള അനേകർ സ്‌നാ​ന​മേ​റ്റു (9-ാം ഖണ്ഡിക കാണുക)

9. (എ) ഭൂമി​യി​ലെ മഹാപു​രു​ഷാ​രം “സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ” നിൽക്കു​ന്നത്‌ എങ്ങനെ? (ബി) വെളി​പാട്‌ 7:9-നെ സംബന്ധിച്ച പുതിയ ഗ്രാഹ്യം യുക്തിക്കു നിരക്കു​ന്ന​താ​ണെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

9 യോഹ​ന്നാ​ന്റെ ദർശന​ത്തി​ലെ മഹാപു​രു​ഷാ​രം ആരാ​ണെന്ന്‌ 1935-ൽ വ്യക്തമാ​യി. ‘സിംഹാ​സ​ന​ത്തി​നും കുഞ്ഞാ​ടി​നും മുമ്പാകെ നിൽക്കു​ന്ന​തിന്‌’ മഹാപു​രു​ഷാ​രം അക്ഷരാർഥ​ത്തിൽ സ്വർഗ​ത്തിൽ പോ​കേ​ണ്ട​തി​ല്ലെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ തിരി​ച്ച​റി​ഞ്ഞു. പകരം, ആലങ്കാ​രി​ക​മായ ഒരു വിധത്തി​ലാണ്‌ അവർ അങ്ങനെ ‘നിൽക്കു​ന്നത്‌.’ മഹാപു​രു​ഷാ​രം ഭൂമി​യി​ലാ​ണു ജീവി​ക്കു​ന്ന​തെ​ങ്കി​ലും യഹോ​വ​യു​ടെ അധികാ​രം അംഗീ​ക​രി​ക്കു​ക​യും യഹോ​വ​യു​ടെ പരമാ​ധി​കാ​ര​ത്തി​നു കീഴ്‌പെ​ടു​ക​യും ചെയ്‌തു​കൊണ്ട്‌ അവർക്കു ‘സിംഹാ​സ​ന​ത്തി​നു മുമ്പാകെ’ നിൽക്കാൻ കഴിയും. (യശ. 66:1) യേശു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വാ​സ​മർപ്പി​ച്ചു​കൊണ്ട്‌ ‘കുഞ്ഞാ​ടി​ന്റെ മുമ്പാകെ’ നിൽക്കാ​നും സാധി​ക്കും. വെളി​പാട്‌ 7:9-ന്‌ ആലങ്കാ​രി​ക​മായ അർഥമാ​ണു​ള്ള​തെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന മറ്റൊരു ബൈബിൾവാ​ക്യ​മുണ്ട്‌. മത്തായി 25:31, 32-ൽ, ദുഷ്ടന്മാർ ഉൾപ്പെടെ ‘എല്ലാ ജനതക​ളെ​യും’ യേശു​വി​ന്റെ മഹത്ത്വ​മാർന്ന സിംഹാ​സ​ന​ത്തി​നു മുമ്പാകെ ‘ഒരുമി​ച്ചു​കൂ​ട്ടു​മെന്ന്‌’ പറയുന്നു. ഈ ജനതകളെ സ്വർഗ​ത്തി​ലല്ല, ഭൂമി​യി​ലാണ്‌ ഒരുമി​ച്ചു​കൂ​ട്ടു​ന്നത്‌ എന്നതിൽ സംശയ​മി​ല്ല​ല്ലോ. മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യ​ത്തിൽ വന്ന ഈ മാറ്റം യുക്തിക്കു നിരക്കു​ന്ന​താണ്‌. കാരണം, മഹാപു​രു​ഷാ​രത്തെ സ്വർഗ​ത്തി​ലേക്ക്‌ എടുക്കു​മെന്നു ബൈബി​ളിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. ഒരു കൂട്ടത്തി​നു മാത്ര​മാ​ണു സ്വർഗ​ത്തി​ലെ നിത്യ​ജീ​വൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌. യേശു​വി​നോ​ടൊ​പ്പം ‘രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കാ​നുള്ള’ 1,44,000 പേരാണ്‌ അത്‌.—വെളി. 5:10.

10. മഹാപു​രു​ഷാ​രം ആയിരം വർഷഭ​രണം തുടങ്ങു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റിച്ച്‌ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 അങ്ങനെ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യുള്ള, വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു കൂട്ടമാ​ണു യോഹ​ന്നാ​ന്റെ ദർശന​ത്തി​ലെ മഹാപു​രു​ഷാ​രം എന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ 1935-ൽ മനസ്സി​ലാ​ക്കി. മഹാക​ഷ്ട​തയെ അതിജീ​വി​ക്കു​ന്ന​തിന്‌ ഇപ്പോൾ, അതായത്‌ ആയിരം വർഷഭ​രണം ആരംഭി​ക്കു​ന്ന​തി​നു മുമ്പു​തന്നെ, മഹാപു​രു​ഷാ​രം യഹോ​വ​യു​ടെ വഴിക​ളെ​ക്കു​റിച്ച്‌ പഠിക്കണം. ക്രിസ്‌തു​വി​ന്റെ ആയിരം വർഷഭ​രണം തുടങ്ങു​ന്ന​തി​നു മുമ്പ്‌ ‘സംഭവി​ക്കാ​നി​രി​ക്കുന്ന ഇക്കാര്യ​ങ്ങ​ളിൽനി​ന്നെ​ല്ലാം രക്ഷപ്പെ​ടാൻ’ മഹാപു​രു​ഷാ​രം ശക്തമായ വിശ്വാ​സം പ്രകട​മാ​ക്കണം.—ലൂക്കോ. 21:34-36.

11. ആയിരം വർഷഭ​രണം കഴിഞ്ഞ്‌ ചിലരെ സ്വർഗ​ത്തി​ലേക്ക്‌ എടുക്കു​മെന്നു ചില ബൈബിൾവി​ദ്യാർഥി​കൾ ചിന്തി​ച്ചത്‌ എന്തു​കൊണ്ട്‌?

11 ഭൂമി​യി​ലുള്ള ചില മാതൃ​കാ​യോ​ഗ്യ​രായ ആളുകളെ ആയിരം വർഷഭ​ര​ണ​ത്തി​നു ശേഷം സ്വർഗ​ത്തി​ലേക്ക്‌ എടുക്കു​മെന്ന കാഴ്‌ച​പ്പാ​ടി​നെ​ക്കു​റി​ച്ചോ? വർഷങ്ങൾക്കു മുമ്പ്‌ 1913 ഫെബ്രു​വരി 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ (ഇംഗ്ലീഷ്‌) അങ്ങനെ​യൊ​രു സാധ്യ​ത​യെ​ക്കു​റിച്ച്‌ പറഞ്ഞി​രു​ന്നു. അങ്ങനെ ചിന്തി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? ചിലർ ഇങ്ങനെ ചിന്തിച്ചു: ‘അത്ര തീക്ഷ്‌ണ​ത​യി​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾക്കു​വരെ സ്വർഗ​ത്തി​ലെ ജീവിതം പ്രതി​ഫ​ല​മാ​യി കിട്ടും. അപ്പോൾപ്പി​ന്നെ പുരാ​ത​ന​നാ​ളു​ക​ളി​ലെ വിശ്വ​സ്‌ത​രായ ആളുകൾക്കു ഭൂമി​യി​ലെ അവകാശം മാത്രം ലഭിക്കു​ന്നത്‌ ഉചിത​മ​ല്ല​ല്ലോ.’ രണ്ടു തെറ്റായ ആശയങ്ങ​ളു​ടെ സ്വാധീ​ന​മാണ്‌ ഇങ്ങനെ​യൊ​രു കാഴ്‌ച​പ്പാ​ടു വെച്ചു​പു​ലർത്താൻ അവരെ പ്രേരി​പ്പി​ച്ചത്‌. (1) മഹാപു​രു​ഷാ​രം സ്വർഗ​ത്തിൽ ജീവി​ക്കും, (2) മഹാപു​രു​ഷാ​രം വിശ്വ​സ്‌തത കുറഞ്ഞ ക്രിസ്‌ത്യാ​നി​കൾ ചേർന്ന കൂട്ടമാണ്‌.

12-13. അഭിഷി​ക്ത​രും മഹാപു​രു​ഷാ​ര​വും തങ്ങളുടെ പ്രതി​ഫ​ല​ത്തെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കു​ന്നു?

12 എന്നാൽ നമ്മൾ കണ്ടതു​പോ​ലെ, അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വ​രാ​ണു യോഹ​ന്നാ​നു കിട്ടിയ ദർശന​ത്തി​ലെ മഹാപു​രു​ഷാ​രം. ഇക്കാര്യം 1935 മുതൽ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സി​ലാ​ക്കു​ന്നു. അതു​പോ​ലെ അവർ ഇവിടെ ഭൂമി​യിൽ ‘മഹാക​ഷ്ട​ത​യി​ലൂ​ടെ കടന്നു​വ​രും’ എന്നും നമ്മൾ കണ്ടു. മഹാപു​രു​ഷാ​രം തീക്ഷ്‌ണത കുറഞ്ഞ ക്രിസ്‌ത്യാ​നി​കൾ ചേരുന്ന കൂട്ടമ​ല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം? ‘“നമുക്കു ലഭിച്ച രക്ഷയ്‌ക്കു നമ്മൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവ​ത്തോ​ടും കുഞ്ഞാ​ടി​നോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ അവർ ഉറക്കെ പറയും’ എന്നു ബൈബിൾ പറയുന്നു. (വെളി. 7:10, 14) ഭൂമി​യി​ലുള്ള ചില മാതൃ​കാ​യോ​ഗ്യ​രായ ആളുകളെ ആയിരം വർഷഭ​ര​ണ​ത്തി​നു ശേഷം സ്വർഗ​ത്തി​ലേക്ക്‌ എടുക്കി​ല്ലെന്നു വിശ്വ​സി​ക്കാൻ മറ്റെ​ന്തെ​ങ്കി​ലും കാരണ​മു​ണ്ടോ? സ്വർഗ​ത്തി​ലെ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വർക്കു പുരാ​ത​ന​നാ​ളി​ലെ വിശ്വ​സ്‌ത​രെ​ക്കാൾ “കൂടുതൽ ശ്രേഷ്‌ഠ​മായ” പ്രത്യാശ ലഭിക്കു​മെന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. ഈ രണ്ടു കൂട്ടർക്കും വ്യത്യ​സ്‌ത​മായ പ്രത്യാ​ശ​യാ​ണു​ള്ള​തെന്ന്‌ ഇത്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ബോധ്യ​പ്പെ​ടു​ത്തി. (എബ്രാ. 11:40) 1935-ൽ ലഭിച്ച പുതിയ ഗ്രാഹ്യ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യോ​ടെ യഹോ​വയെ സേവി​ക്കാൻ നമ്മുടെ സഹോ​ദ​രങ്ങൾ ആളുകളെ ഉത്സാഹ​ത്തോ​ടെ ക്ഷണിക്കാൻ തുടങ്ങി.

13 മഹാപു​രു​ഷാ​ര​ത്തി​ലെ ആളുകൾ തങ്ങളുടെ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. ഓരോ​രു​ത്ത​രും സ്വർഗ​ത്തി​ലാ​ണോ ഭൂമി​യി​ലാ​ണോ തന്നെ സേവി​ക്കേ​ണ്ട​തെന്ന്‌ യഹോ​വ​യാ​ണു തീരു​മാ​നി​ക്കുക എന്ന്‌ അവർക്ക്‌ അറിയാം. മഹാപു​രു​ഷാ​ര​ത്തെ​പ്പോ​ലെ​തന്നെ അഭിഷി​ക്ത​രും ഒരു കാര്യം സമ്മതി​ച്ചു​പ​റ​യും: ‘ഞങ്ങളുടെ പ്രതി​ഫലം ക്രിസ്‌തു​യേശു നൽകിയ മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തിൽ ദൈവ​ത്തിന്‌ അനർഹദയ തോന്നി​യിട്ട്‌ സൗജന്യ​മാ​യി നൽകിയ ഒരു സമ്മാന​മാണ്‌.’ അതു​കൊണ്ട്‌ മഹാപു​രു​ഷാ​രം അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളെ​ക്കാൾ വിശ്വ​സ്‌തത കുറഞ്ഞ കൂട്ടമല്ല.—റോമ. 3:24.

മഹാപു​രു​ഷാ​ര​ത്തി​ന്റെ വലുപ്പം

14. മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള പ്രവചനം നിറ​വേ​റു​മോ എന്ന്‌ 1935-നു ശേഷം പലരും അത്ഭുത​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

14 മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യം 1935-ൽ വ്യക്തമാ​യ​തി​നു ശേഷം, ഭൂമി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ളവർ എങ്ങനെ ഒരു മഹാപു​രു​ഷാ​രം, അതായത്‌ ഒരു വലിയ കൂട്ടം, ആകു​മെന്നു പലരും അത്ഭുത​പ്പെട്ടു. ഉദാഹ​ര​ണ​ത്തിന്‌, അന്നു 12 വയസ്സു​ണ്ടാ​യി​രുന്ന റൊണാൾഡ്‌ പാർക്കിൻ സഹോ​ദരൻ ഇങ്ങനെ ഓർമി​ക്കു​ന്നു: “ആ സമയത്ത്‌ ലോക​ത്തെ​ങ്ങു​മാ​യി ഏതാണ്ട്‌ 56,000 പ്രചാ​ര​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. അവരിൽ ഭൂരി​പക്ഷം പേരും അഭിഷി​ക്ത​രാ​യി​രു​ന്നു. അതു​കൊണ്ട്‌ മഹാപു​രു​ഷാ​രം അത്ര വലിയ കൂട്ടമാ​യി തോന്നി​യില്ല.”

15. മഹാപു​രു​ഷാ​രം വർധി​ക്കു​ന്ന​തി​ലേക്കു നയിച്ച ചില കാര്യങ്ങൾ ഏവ?

15 എന്നാൽ കാര്യ​ങ്ങൾക്കു മാറ്റം വന്നു. പിന്നീടുള്ള വർഷങ്ങളിൽ ധാരാളം ദേശങ്ങ​ളി​ലേക്കു മിഷന​റി​മാ​രെ അയച്ചു. അങ്ങനെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം ക്രമേണ വർധിച്ചു. 1968-ൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു ബൈബിൾപ​ഠ​ന​പ​രി​പാ​ടി ആരംഭി​ച്ചു. ബൈബിൾസ​ത്യ​ങ്ങൾ വളരെ ലളിത​മാ​യി പറയുന്ന ആ പുസ്‌ത​ക​ത്തി​ന്റെ രീതി സൗമ്യ​രായ ധാരാളം പേരെ ആകർഷി​ച്ചു. നാലു വർഷം​കൊണ്ട്‌ അഞ്ചു ലക്ഷത്തി​ല​ധി​കം പുതിയ ശിഷ്യ​ന്മാ​രാ​ണു സ്‌നാ​ന​മേ​റ്റത്‌. അതിന്‌ മുമ്പൊ​രി​ക്ക​ലും ഇങ്ങനെ​യൊ​രു വർധന ഉണ്ടായി​ട്ടില്ല. ലാറ്റിൻ അമേരി​ക്ക​യി​ലും മറ്റു പല രാജ്യ​ങ്ങ​ളി​ലും കത്തോ​ലി​ക്കാ സഭയുടെ സ്വാധീ​നം കുറയു​ക​യും കിഴക്കൻ യൂറോപ്പ്‌, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നമ്മുടെ പ്രവർത്ത​ന​ത്തിന്‌ മേലുള്ള നിയ​ന്ത്രണം മാറു​ക​യും ചെയ്‌ത​തോ​ടെ ലക്ഷക്കണ​ക്കി​നു പുതിയ ആളുകൾ സ്‌നാ​ന​മേറ്റു. (യശ. 60:22) ഈ അടുത്ത കാലങ്ങ​ളിൽ യഹോ​വ​യു​ടെ സംഘടന ബൈബിൾ പഠിപ്പി​ക്കാൻ ഫലപ്ര​ദ​മായ മറ്റ്‌ അനേകം ഉപകര​ണങ്ങൾ പുറത്തി​റക്കി. യഹോവ ഒരു മഹാപു​രു​ഷാ​രത്തെ കൂട്ടി​ച്ചേർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നതിന്‌ ഒരു സംശയ​വു​മില്ല. ഇന്ന്‌ അവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞി​രി​ക്കു​ന്നു.

മഹാപു​രു​ഷാ​ര​ത്തി​ന്റെ വൈവി​ധ്യം

16. മഹാപു​രു​ഷാ​ര​ത്തിൽപ്പെ​ട്ടവർ എവി​ടെ​നി​ന്നാ​ണു വരുന്നത്‌?

16 താൻ കണ്ട ദർശനം രേഖ​പ്പെ​ടു​ത്തി​യ​പ്പോൾ യോഹ​ന്നാൻ പറഞ്ഞത്‌, മഹാപു​രു​ഷാ​രം “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും” നിന്ന്‌ വരും എന്നാണ്‌. ഇതിനു സമാന​മായ ഒരു കാര്യം സെഖര്യ പ്രവാ​ച​ക​നും മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. പ്രവാ​ചകൻ ഇങ്ങനെ എഴുതി: “അന്നു ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ ഒരു ജൂതന്റെ വസ്‌ത്ര​ത്തിൽ പിടിച്ച്‌, അതിൽ മുറുകെ പിടിച്ച്‌, ഇങ്ങനെ പറയും: ‘ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടെന്നു ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.’”—സെഖ. 8:23.

17. എല്ലാ ജനതക​ളിൽനി​ന്നും ഭാഷക​ളിൽനി​ന്നും ഉള്ള ആളുകളെ സഹായി​ക്കു​ന്ന​തിന്‌ എന്താണു ചെയ്‌തി​രി​ക്കു​ന്നത്‌?

17 എല്ലാ ഭാഷക​ളിൽനി​ന്നു​മുള്ള ആളുകളെ കൂട്ടി​ച്ചേർക്ക​ണ​മെ​ങ്കിൽ സന്തോ​ഷ​വാർത്ത അനേകം ഭാഷക​ളിൽ പ്രസം​ഗി​ക്ക​ണ​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു മനസ്സി​ലാ​യി. 130-ലധികം വർഷങ്ങ​ളാ​യി ബൈബിൾ പഠിക്കാൻ സഹായി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ നമ്മൾ പരിഭാഷ ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ നമ്മൾ ഇന്നു ചെയ്യു​ന്നതു ചരി​ത്ര​ത്തി​ലെ ഏറ്റവും വലിയ പരിഭാ​ഷാ​വേ​ല​യാണ്‌! നൂറു​ക​ണ​ക്കി​നു ഭാഷക​ളി​ലാ​ണു പ്രസി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യു​ന്നത്‌. താൻ പറഞ്ഞതു​പോ​ലെ​തന്നെ എല്ലാ ജനതക​ളിൽനി​ന്നും യഹോവ ഒരു മഹാപു​രു​ഷാ​രത്തെ കൂട്ടി​ച്ചേർക്കു​ക​യാണ്‌. ശരിക്കും ഇക്കാലത്ത്‌ നടക്കുന്ന ഒരു അത്ഭുത​മല്ലേ അത്‌? കൂടു​തൽക്കൂ​ടു​തൽ ഭാഷക​ളിൽ ആത്മീയ​ഭ​ക്ഷണം ലഭ്യമാ​യ​തു​കൊണ്ട്‌ പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള മഹാപു​രു​ഷാ​രം ഐക്യ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​ന്നു. യഹോ​വ​യു​ടെ ജനം സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​ലും പരസ്‌പരം സ്‌നേ​ഹി​ക്കു​ന്ന​തി​ലും പേരു​കേ​ട്ട​വ​രാണ്‌. ഇതെല്ലാം നമ്മുടെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ന്നി​ല്ലേ!—മത്താ. 24:14; യോഹ. 13:35.

ദർശന​വും നമ്മളും

18. (എ) യശയ്യ 46:10, 11-ലെ വാക്കു​കൾക്കു ചേർച്ച​യിൽ, മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള പ്രവചനം യഹോവ നിറ​വേ​റ്റി​യി​രി​ക്കു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്കു സങ്കടമി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

18 മഹാപു​രു​ഷാ​ര​ത്തെ​ക്കു​റി​ച്ചുള്ള പ്രവചനം നമ്മളെ ആവേശം​കൊ​ള്ളി​ക്കു​ന്ന​താണ്‌. ഇത്ര അത്ഭുത​ക​ര​മായ വിധത്തിൽ യഹോവ ആ പ്രവചനം നിറ​വേ​റ്റു​ന്ന​തിൽ നമ്മൾ അതിശ​യി​ക്കു​ന്നില്ല. (യശയ്യ 46:10, 11 വായി​ക്കുക.) യഹോവ നൽകി​യി​രി​ക്കുന്ന പ്രത്യാ​ശ​യ്‌ക്കു മഹാപു​രു​ഷാ​ര​ത്തി​ലെ അംഗങ്ങൾ നന്ദിയു​ള്ള​വ​രാണ്‌. യേശു​വി​നോ​ടൊത്ത്‌ സ്വർഗ​ത്തിൽ സേവി​ക്കാൻ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ തങ്ങളെ അഭി​ഷേകം ചെയ്യാ​ത്ത​തിൽ അവർക്കു സങ്കട​മൊ​ന്നു​മില്ല. തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ച്ചാൽ വിശ്വ​സ്‌ത​രായ ധാരാളം സ്‌ത്രീ​പു​രു​ഷ​ന്മാ​രെ പരിശു​ദ്ധാ​ത്മാവ്‌ വഴിന​യി​ച്ചി​ട്ടു​ള്ള​താ​യി കാണാം. എന്നാൽ അവർ 1,44,000-ത്തിൽപ്പെ​ടു​ന്നില്ല. അങ്ങനെ​യൊ​രാ​ളാ​ണു സ്‌നാ​പ​ക​യോ​ഹ​ന്നാൻ. (മത്താ. 11:11) ദാവീ​ദാ​ണു മറ്റൊ​രാൾ. (പ്രവൃ. 2:34) ഇവരും മറ്റനേകം ആളുക​ളും പറുദീ​സാ​ഭൂ​മി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ച്ചു​വ​രും. അവർക്കെ​ല്ലാ​വർക്കും മഹാപു​രു​ഷാ​ര​ത്തി​ന്റെ​കൂ​ടെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും യഹോ​വ​യു​ടെ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ന്നെന്നു കാണി​ക്കാ​നും ഉള്ള അവസരം ലഭിക്കും.

19. യോഹ​ന്നാൻ കണ്ട ദർശന​ത്തി​ന്റെ നിവൃത്തി കാണുന്ന നമ്മൾ എന്തു ചെയ്യും?

19 ചരി​ത്ര​ത്തിൽ ഒരിക്ക​ലും ദൈവം എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുകളെ ഇതു​പോ​ലെ ഒരുമിച്ച്‌ ചേർത്തി​ട്ടില്ല. നമ്മുടെ പ്രത്യാശ സ്വർഗ​ത്തി​ലാ​യാ​ലും ഭൂമി​യി​ലാ​യാ​ലും, ‘വേറെ ആടുക​ളിൽപ്പെട്ട’ മഹാപു​രു​ഷാ​ര​ത്തി​ന്റെ ഭാഗമാ​കു​ന്ന​തി​നു പരമാ​വധി ആളുകളെ നമ്മൾ സഹായി​ക്കണം. (യോഹ. 10:16) അധികം താമസി​യാ​തെ, മനുഷ്യ​വർഗത്തെ ദുരി​ത​ത്തി​ലാ​ഴ്‌ത്തി​യി​രി​ക്കുന്ന ഭരണകൂ​ട​ങ്ങ​ളെ​യും മതങ്ങ​ളെ​യും നശിപ്പി​ക്കു​ന്ന​തിന്‌ യഹോവ മുൻകൂ​ട്ടി​പ്പറഞ്ഞ മഹാകഷ്ടത വരുത്തും. മഹാപു​രു​ഷാ​ര​ത്തി​ലെ എല്ലാ അംഗങ്ങ​ളെ​യും മഹത്തായ ഒരു ഭാവി​യാ​ണു കാത്തി​രി​ക്കു​ന്നത്‌. അവർക്കു ഭൂമി​യിൽ എന്നും ജീവി​ച്ചി​രുന്ന്‌ യഹോ​വയെ സേവി​ക്കാൻ കഴിയും!—വെളി. 7:14.

ഗീതം 139 എല്ലാം പുതു​താ​ക്കു​മ്പോൾ നിങ്ങളും അവിടെ!

^ ഖ. 5 ‘ഒരു മഹാപു​രു​ഷാ​രത്തെ’ കൂട്ടി​ച്ചേർക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യോഹ​ന്നാ​നു ലഭിച്ച ദർശന​മാണ്‌ ഈ ലേഖനം ചർച്ച ചെയ്യു​ന്നത്‌. അനുഗൃ​ഹീ​ത​മായ ആ കൂട്ടത്തി​ന്റെ ഭാഗമായ എല്ലാവ​രു​ടെ​യും വിശ്വാ​സം ഈ ലേഖനം ശക്തി​പ്പെ​ടു​ത്തു​മെ​ന്ന​തിൽ സംശയ​മില്ല.

^ ഖ. 4 യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

^ ഖ. 8 യഹോവയുടെ സാക്ഷികൾ—ദൈവ​രാ​ജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തി​ന്റെ 159-163 പേജുകൾ കാണുക.