വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​തരെ അനുക​രി​ക്കുക

യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​തരെ അനുക​രി​ക്കുക

“യഹോ​വ​യു​ടെ സഖിത്വം തന്‍റെ ഭക്തന്മാർക്കു ഉണ്ടാകും.”—സങ്കീ. 25:14.

ഗീതം: 106, 118

1-3. (എ) നമുക്ക് യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​യി​ത്തീ​രാൻ കഴിയു​മെന്ന് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ഈ ലേഖന​ത്തിൽ നമ്മൾ ആരെക്കു​റി​ച്ചെ​ല്ലാം പഠിക്കും?

ബൈബി​ളിൽ അബ്രാ​ഹാ​മി​നെ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​തൻ എന്നു മൂന്നു തവണ വിളി​ച്ചി​രി​ക്കു​ന്നു. (2 ദിന. 20:7; യെശ. 41:8; യാക്കോ. 2:23) ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​തൻ എന്ന് നേരിട്ട് വിളി​ച്ചി​രി​ക്കുന്ന ഒരേ ഒരാൾ അബ്രാ​ഹാം മാത്ര​മാണ്‌. യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​യി​ത്തീർന്ന ഏകവ്യക്തി അബ്രാ​ഹാം മാത്ര​മാണ്‌ എന്നാണോ അതിനർഥം? അല്ല. നമു​ക്കെ​ല്ലാ​വർക്കും ആ പദവി ആസ്വദി​ക്കാൻ കഴിയു​മെന്ന് ബൈബിൾ പറയുന്നു.

2 യഹോ​വയെ ഭയപ്പെ​ടു​ക​യും വിശ്വ​സി​ക്കു​ക​യും യഹോ​വ​യു​ടെ അടുത്ത സ്‌നേ​ഹി​ത​രാ​യി​ത്തീ​രു​ക​യും ചെയ്‌ത നിരവധി സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ ബൈബി​ളി​ലുണ്ട്. (സങ്കീർത്തനം 25:14 വായി​ക്കുക.) പൗലോസ്‌ പരാമർശിച്ച ‘സാക്ഷി​ക​ളു​ടെ വലി​യൊ​രു സമൂഹ​ത്തി​ന്‍റെ’ ഭാഗമാണ്‌ ഇവർ. ഇവരെ​ല്ലാം ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​ത​രാ​യി​രു​ന്നു.—എബ്രാ. 12:1.

3 ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന യഹോ​വ​യു​ടെ മൂന്നു സ്‌നേ​ഹി​ത​രെ​ക്കു​റിച്ച് നമുക്ക് ഇപ്പോൾ അടുത്തു പരിചി​ന്തി​ക്കാം. (1) രൂത്ത്‌, വിധവ​യാ​യി​ത്തീർന്ന ഒരു വിശ്വസ്‌ത മോവാ​ബ്യ​യു​വതി, (2) ഹിസ്‌കീ​യാവ്‌, യെഹൂ​ദ​യി​ലെ വിശ്വ​സ്‌ത​നാ​യി​രുന്ന ഒരു രാജാവ്‌, (3) യേശു​വി​ന്‍റെ അമ്മയായ മറിയ. ഇവർ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹി​ത​രാ​യി​ത്തീർന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും?

അവൾ അചഞ്ചല​സ്‌നേഹം കാണിച്ചു

4, 5. നിർണാ​യ​ക​മായ ഏതു തീരു​മാ​ന​മാണ്‌ രൂത്തിന്‌ എടു​ക്കേ​ണ്ടി​വ​ന്നത്‌, അത്‌ ബുദ്ധി​മു​ട്ടുള്ള ഒന്നായി​രു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

4 നൊ​വൊ​മി​യും മരുമ​ക്ക​ളായ രൂത്തും ഒർപ്പാ​യും മോവാ​ബിൽനിന്ന് ഇസ്രാ​യേ​ലി​ലേ​ക്കുള്ള സുദീർഘ​മായ യാത്ര​യി​ലാണ്‌. എന്നാൽ യാത്ര​യ്‌ക്കി​ട​യിൽ ഒർപ്പാ, മോവാ​ബി​ലെ തന്‍റെ വീട്ടി​ലേക്ക് തിരി​ച്ചു​പോ​കാൻ തീരു​മാ​നി​ക്കു​ന്നു. നൊ​വൊ​മി​യാ​കട്ടെ സ്വദേ​ശ​മായ ഇസ്രാ​യേ​ലി​ലേക്ക് മടങ്ങി​പ്പോ​കാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. ഇപ്പോൾ രൂത്ത്‌ എന്തു ചെയ്യും? അവൾ സുപ്ര​ധാ​ന​മായ ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ടി​യി​രു​ന്നു. കുടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാൻ മോവാ​ബി​ലെ തന്‍റെ വീട്ടി​ലേക്ക് അവൾ മടങ്ങി​പ്പോ​കു​മോ, അതോ അമ്മായി​യ​മ്മ​യായ നൊ​വൊ​മി​യോ​ടൊ​പ്പം ബേത്ത്‌ലെ​ഹെ​മി​ലേ​ക്കുള്ള യാത്ര തുടരു​മോ?—രൂത്ത്‌ 1:1-8, 14.

5 രൂത്തിന്‌ വേണ​മെ​ങ്കിൽ മോവാ​ബി​ലേക്ക് മടങ്ങി​പ്പോ​കാ​മാ​യി​രു​ന്നു. കുടും​ബാം​ഗങ്ങൾ അവളെ സംരക്ഷി​ക്കു​ക​യും ചെയ്‌തേനേ. മോവാ​ബി​ലെ ആളുക​ളെ​ക്കു​റി​ച്ചും അവിടത്തെ ഭാഷ, സംസ്‌കാ​രം എന്നിവ​യെ​ക്കു​റി​ച്ചും ഒക്കെ അവൾക്ക് അറിയാ​മാ​യി​രു​ന്നു. എന്നാൽ ബേത്ത്‌ലെ​ഹെ​മിൽ ചെല്ലു​മ്പോൾ എന്തെല്ലാം സൗകര്യ​ങ്ങൾ ലഭിക്കു​മെ​ന്നുള്ള കാര്യ​ത്തിൽ രൂത്തിന്‌ ഒരു ഉറപ്പും കൊടു​ക്കാൻ നൊ​വൊ​മിക്ക് കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട് മോവാ​ബി​ലേ​ക്കു​തന്നെ പൊയ്‌ക്കൊ​ള്ളാൻ നൊ​വൊ​മി രൂത്തി​നോ​ടു പറഞ്ഞു. മരുമ​ക്കൾക്കാ​യി, ഭർത്താ​ക്ക​ന്മാ​രെ​യോ സുരക്ഷി​ത​മായ ഒരു ഭവനമോ കണ്ടെത്താൻ കഴിയു​മോ എന്ന ആശങ്കയും നൊ​വൊ​മി​ക്കു​ണ്ടാ​യി​രു​ന്നു. നമ്മൾ മുമ്പു കണ്ടതു​പോ​ലെ, ഒർപ്പാ, ‘തന്‍റെ ജനത്തി​ന്‍റെ​യും തന്‍റെ ദേവ​ന്‍റെ​യും അടുക്ക​ലേക്ക് മടങ്ങി​പ്പോ​യി.’ (രൂത്ത്‌ 1:9-15) എന്നാൽ രൂത്ത്‌ അവളുടെ ജനത്തി​ന്‍റെ​യും അവരുടെ ദേവന്മാ​രു​ടെ​യും അടുക്ക​ലേക്ക് പോ​കേ​ണ്ടെന്ന് തീരു​മാ​നി​ച്ചു.

6. (എ) രൂത്ത്‌ ജ്ഞാനപൂർവ​മായ ഏതു തീരു​മാ​ന​മാണ്‌ എടുത്തത്‌? (ബി) എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയിച്ച ഒരു വ്യക്തി​യെന്ന് ബോവസ്‌ രൂത്തി​നെ​ക്കു​റിച്ച് പറഞ്ഞത്‌?

6 രൂത്ത്‌ യഹോ​വ​യെ​ക്കു​റിച്ച് പഠിച്ചത്‌ അവളുടെ ഭർത്താ​വിൽനി​ന്നോ നൊ​വൊ​മി​യിൽനി​ന്നോ ആയിരി​ക്കാം. മോവാ​ബി​ലെ ദേവന്മാ​രെ​പ്പോ​ലെയല്ല യഹോവ എന്ന് അവൾ മനസ്സി​ലാ​ക്കി. തന്‍റെ സ്‌നേ​ഹ​ത്തി​നും ആരാധ​ന​യ്‌ക്കും യഹോവ അർഹനാ​ണെന്ന് അവൾ തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട് അവൾ ജ്ഞാനപൂർവ​മായ ഒരു തീരു​മാ​ന​മെ​ടു​ത്തു. അവൾ നൊ​വൊ​മി​യോട്‌ പറഞ്ഞു: “നിന്‍റെ ജനം എന്‍റെ ജനം നിന്‍റെ ദൈവം എന്‍റെ ദൈവം.” (രൂത്ത്‌ 1:16) നൊ​വൊ​മി​യോട്‌ രൂത്ത്‌ കാണിച്ച സ്‌നേഹം നമ്മുടെ ഹൃദയ​ങ്ങളെ ആഴത്തിൽ സ്‌പർശി​ക്കു​ന്നി​ല്ലേ? എന്നാൽ യഹോ​വ​യോ​ടുള്ള അവളുടെ സ്‌നേ​ഹ​മാണ്‌ അതി​ലേറെ ആകർഷ​ക​മാ​യി​രു​ന്നത്‌. അത്‌ ബോവ​സി​ലും മതിപ്പു​ള​വാ​ക്കി. യഹോ​വ​യു​ടെ ചിറകിൻകീ​ഴെ ആശ്രയി​ച്ചതു നിമിത്തം ബോവസ്‌ പിന്നീട്‌ അവളെ അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. (രൂത്ത്‌ 2:12 വായി​ക്കുക.) ബോവസ്‌ ഉപയോ​ഗിച്ച വാക്കുകൾ ഒരു കിളി​യു​ടെ ചിറകിൻകീ​ഴെ അഭയം തേടുന്ന അതിന്‍റെ കുഞ്ഞിന്‍റെ ചിത്ര​മാണ്‌ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. (സങ്കീ. 36:7; 91:1-4) ഇതു​പോ​ലെ, യഹോവ രൂത്തിന്‌ സ്‌നേ​ഹ​പൂർവ​മായ കരുത​ലും അവളുടെ വിശ്വാ​സ​ത്തി​നു തക്ക പ്രതി​ഫ​ല​വും നൽകി. താൻ എടുത്ത തീരു​മാ​നം തെറ്റി​പ്പോ​യെന്ന് ചിന്തി​ക്കാൻ രൂത്തിന്‌ ഒരു കാരണ​വു​മി​ല്ലാ​യി​രു​ന്നു.

7. യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ നമ്മൾ മടി വിചാ​രി​ക്കേ​ണ്ടാ​ത്തത്‌ എന്തു​കൊണ്ട്?

7 പലരും യഹോ​വ​യെ​ക്കു​റിച്ച് പഠിക്കു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വയെ അവരുടെ അഭയമാ​ക്കാൻ മടി കാണി​ക്കു​ന്നു. ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കാ​നും സ്‌നാ​ന​മേൽക്കാ​നും അവർ തയ്യാറാ​കു​ന്നില്ല. അവരിൽ ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എന്തു​കൊ​ണ്ടാണ്‌ ഞാൻ മാറി നിൽക്കു​ന്നത്‌?’ എല്ലാവ​രും ഏതെങ്കി​ലു​മൊ​രു ദൈവത്തെ സേവി​ക്കു​ന്ന​വ​രാണ്‌. (യോശു. 24:15) എന്നാൽ സത്യ​ദൈ​വത്തെ സേവി​ക്കുക എന്നതാണ്‌ ജ്ഞാനപൂർവ​മായ തീരു​മാ​നം. യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​മ്പോൾ യഹോവ നിങ്ങളു​ടെ അഭയസ്ഥാ​ന​മാ​യി​രി​ക്കും എന്ന വിശ്വാ​സ​മാണ്‌ നിങ്ങൾ തെളി​യി​ക്കു​ന്നത്‌. എന്തൊക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും, തന്നെ സേവി​ക്കു​ന്ന​തിൽ തുടരാൻ യഹോവ നിങ്ങളെ സഹായി​ക്കും. രൂത്തിന്‍റെ കാര്യ​ത്തിൽ യഹോവ അതാണ്‌ ചെയ്‌തത്‌.

“അവൻ യഹോ​വ​യോ​ടു ചേർന്നി​രു​ന്നു”

8. ഹിസ്‌കീ​യാവ്‌ വളർന്നു​വന്ന സാഹച​ര്യം വിവരി​ക്കുക.

8 ഹിസ്‌കീ​യാ​വി​ന്‍റെ പശ്ചാത്തലം രൂത്തി​ന്‍റേ​തിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. യഹോ​വ​യ്‌ക്ക് സമർപ്പിച്ച ഒരു ജനതയു​ടെ ഭാഗമാ​യി​രു​ന്നു അവൻ. എന്നാൽ എല്ലാ ഇസ്രാ​യേ​ല്യ​രും വിശ്വ​സ്‌ത​രാ​യി​രു​ന്നില്ല. അവരിൽ ഒരാളാ​യി​രു​ന്നു ഹിസ്‌കീ​യാ​വി​ന്‍റെ പിതാ​വായ ആഹാസ്‌. അദ്ദേഹം ഒരു ദുഷ്ടരാ​ജാ​വാ​യി​രു​ന്നു. അവൻ ദൈവാ​ല​യ​ത്തോട്‌ അനാദ​രവ്‌ കാണി​ക്കു​ക​യും ജനത്തെ വ്യാജാ​രാ​ധ​ന​യി​ലേക്ക് നയിക്കു​ക​യും ചെയ്‌തു. അവൻ ഹിസ്‌കീ​യാ​വി​ന്‍റെ സഹോ​ദ​ര​ന്മാ​രിൽ ചിലരെ ഒരു വ്യാജ​ദൈ​വ​ത്തി​നു ബലി അർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. ഹിസ്‌കീ​യാ​വി​ന്‍റെ ബാല്യം തികച്ചും ഭീതി നിറഞ്ഞ​താ​യി​രു​ന്നു.—2 രാജാ. 16:2-4, 10-17; 2 ദിന. 28:1-3.

9, 10. (എ) ഹിസ്‌കീ​യാ​വിന്‌ എളുപ്പ​ത്തിൽ മുഷിവു തോന്നാൻ കഴിയു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? (ബി) നമ്മൾ ദൈവ​ത്തോട്‌ മുഷി​യ​രു​താ​ത്തത്‌ എന്തു​കൊണ്ട്? (സി) നമ്മുടെ പശ്ചാത്തലം നമ്മൾ ഏതുതരം വ്യക്തി ആയിത്തീ​രു​ന്നു എന്നത്‌ നിർണ​യി​ക്കും എന്ന് നമ്മൾ ചിന്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്?

9 ആഹാസി​ന്‍റെ മോശ​മായ മാതൃക കണ്ടുവ​ളർന്ന ഹിസ്‌കീ​യാ​വിന്‌ വേണ​മെ​ങ്കിൽ ദൈവ​ത്തി​നെ​തി​രെ തിരി​യാ​മാ​യി​രു​ന്നു. ഇന്ന്, ഹിസ്‌കീ​യാവ്‌ നേരിട്ട അത്രയും പ്രശ്‌നങ്ങൾ നേരി​ട്ടി​ട്ടി​ല്ലാത്ത ചിലർപോ​ലും തങ്ങൾക്ക് യഹോ​വ​യോ​ടും യഹോ​വ​യു​ടെ സംഘട​ന​യോ​ടും മുഷിവു തോന്നാൻ തക്കതായ കാരണ​മു​ണ്ടെന്ന് ചിന്തി​ക്കു​ന്നു. (സദൃ. 19:3) മറ്റു ചിലരാ​കട്ടെ തങ്ങളുടെ കുടും​ബ​പ​ശ്ചാ​ത്തലം, ഒരു മോശ​മായ ജീവിതം നയിക്കു​ന്ന​തി​നോ മാതാ​പി​താ​ക്ക​ളു​ടെ തെറ്റുകൾ ആവർത്തി​ക്കു​ന്ന​തി​നോ ഉള്ള കാരണ​മാ​ണെന്ന് വിചാ​രി​ക്കു​ന്നു. (യെഹെ. 18:2, 3) ഈ ചിന്താ​ഗ​തി​കൾ ശരിയാ​ണോ?

10 അല്ല, അതാണ്‌ ഹിസ്‌കീ​യാ​വി​ന്‍റെ ജീവിതം തെളി​യി​ക്കു​ന്നത്‌. യഹോ​വ​യോട്‌ നീരസം തോന്നാൻ ന്യായ​മായ ഒരു കാരണ​വും ഒരിക്ക​ലും ഉണ്ടാകില്ല. ആളുകൾക്ക് മോശ​മായ കാര്യങ്ങൾ സംഭവി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നില്ല. (ഇയ്യോ. 34:10) കുട്ടി​കളെ ശരി ചെയ്യാ​നോ തെറ്റു ചെയ്യാ​നോ മാതാ​പി​താ​ക്കൾക്ക് പഠിപ്പി​ക്കാ​നാ​കും എന്നത്‌ ശരിതന്നെ. (സദൃ. 22:6; കൊലോ. 3:21) എന്നാൽ കുടും​ബ​പ​ശ്ചാ​ത്തലം നമ്മളെ നല്ലയാ​ളു​ക​ളോ ചീത്തയാ​ളു​ക​ളോ ആക്കി മാറ്റും എന്ന് ഇതിന്‌ അർഥമില്ല. എന്തു​കൊണ്ട്? കാരണം യഹോവ നമുക്ക് ഇച്ഛാസ്വാ​ത​ന്ത്ര്യം എന്ന സമ്മാനം, അതായത്‌ ശരിയും തെറ്റും തിര​ഞ്ഞെ​ടു​ക്കാ​നുള്ള പ്രാപ്‌തി, നൽകി​യി​രി​ക്കു​ന്നു. (ആവ. 30:19) ഹിസ്‌കീ​യാവ്‌ എങ്ങനെ​യാണ്‌ ഈ വില​യേ​റിയ സമ്മാനം ഉപയോ​ഗി​ച്ചത്‌?

കുടുംബപശ്ചാത്തലം മോശ​മാ​യി​രു​ന്നി​ട്ടും പല യുവജ​ന​ങ്ങ​ളും സത്യം സ്വീക​രി​ച്ചി​രി​ക്കു​ന്നു (9, 10 ഖണ്ഡികകൾ കാണുക)

11. ഹിസ്‌കീ​യാ​വി​നെ യെഹൂ​ദ​യി​ലെ ഏറ്റവും മികച്ച ഒരു രാജാ​വാ​ക്കി​യത്‌ എന്താണ്‌?

11 ഹിസ്‌കീ​യാ​വി​ന്‍റെ പിതാവ്‌ യെഹൂദാ രാജാ​ക്ക​ന്മാ​രിൽ ഏറ്റവും മോശ​മായ ഒരാളാ​യി​രു​ന്നെ​ങ്കി​ലും ഹിസ്‌കീ​യാവ്‌ ഏറ്റവും നല്ല രാജാ​ക്ക​ന്മാ​രിൽ ഒരാളാ​യി​ത്തീർന്നു. (2 രാജാ​ക്ക​ന്മാർ 18:5, 6 വായി​ക്കുക.) തന്‍റെ പിതാ​വി​ന്‍റെ മോശം മാതൃക പിന്തു​ട​രു​ന്ന​തി​നു പകരം യെശയ്യാവ്‌, മീഖാ, ഹോശേയ എന്നിവ​രെ​പ്പോ​ലുള്ള യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രെ ശ്രദ്ധി​ക്കാൻ അവൻ തീരു​മാ​നി​ച്ചു. അവരുടെ ബുദ്ധി​യു​പ​ദേ​ശ​ത്തി​നും തിരു​ത്ത​ലി​നും അവൻ അടുത്ത ശ്രദ്ധ കൊടു​ത്തു. തന്‍റെ പിതാവ്‌ വരുത്തി​വെച്ച പല പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കാൻ ഇത്‌ അവനെ പ്രചോ​ദി​പ്പി​ച്ചു. അവൻ ആലയം ശുദ്ധീ​ക​രി​ച്ചു, ജനത്തിന്‍റെ പാപങ്ങൾക്കാ​യി ദൈവ​ത്തോട്‌ ക്ഷമ യാചിച്ചു, ദേശത്തു​ട​നീ​ള​മുള്ള വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം നശിപ്പി​ച്ചു. (2 ദിന. 29:1-11, 18-24; 31:1) പിന്നീട്‌ അശ്ശൂർ രാജാ​വായ സൻഹേ​രീബ്‌ യെരു​ശ​ലേ​മി​നെ ആക്രമി​ക്കു​മെന്ന ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ ഹിസ്‌കീ​യാവ്‌ അസാധാ​ര​ണ​മായ വിശ്വാ​സ​വും ധൈര്യ​വും കാണിച്ചു. രക്ഷയ്‌ക്കാ​യി അവൻ യഹോ​വ​യി​ലേക്ക് നോക്കു​ക​യും ജനത്തെ ശക്തീക​രി​ക്കു​ക​യും ചെയ്‌തു. (2 ദിന. 32:7, 8) ഒരവസ​ര​ത്തിൽ ഹിസ്‌കീ​യാവ്‌ അല്‌പം അഹങ്കരി​ച്ചു, എന്നാൽ യഹോവ അവനെ തിരു​ത്തി​യ​പ്പോൾ അവൻ തന്നെത്തന്നെ താഴ്‌ത്തി. (2 ദിന. 32:24-26) വ്യക്തമാ​യും നമുക്ക് അനുക​രി​ക്കാ​നാ​കുന്ന ഒരു മികച്ച മാതൃ​ക​യാണ്‌ ഹിസ്‌കീ​യാവ്‌. കുടും​ബ​പ​ശ്ചാ​ത്തലം തന്‍റെ ജീവി​തത്തെ സ്വാധീ​നി​ക്കാൻ അവൻ അനുവ​ദി​ച്ചില്ല. പകരം താൻ യഹോ​വ​യു​ടെ സ്‌നേ​ഹി​ത​നാ​ണെന്ന് ഹിസ്‌കീ​യാവ്‌ തെളി​യി​ച്ചു.

12. ഹിസ്‌കീ​യാ​വി​നെ​പ്പോ​ലെ ഇന്നുള്ള പലരും യഹോ​വ​യു​ടെ സുഹൃ​ത്തു​ക്ക​ളാ​ണെന്ന് തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

12 ഇന്നത്തെ ലോകം നിഷ്‌ഠു​ര​വും സ്‌നേ​ഹ​ര​ഹി​ത​വു​മാണ്‌. പല കുട്ടി​ക​ളും വളർന്നു​വ​രു​ന്നത്‌ സ്‌നേ​ഹ​മോ കരുത​ലോ ഇല്ലാത്ത കുടും​ബ​ങ്ങ​ളി​ലാണ്‌. (2 തിമൊ. 3:1-5) ക്രിസ്‌ത്യാ​നി​ക​ളിൽ പലരും മോശ​മായ കുടും​ബ​പ​ശ്ചാ​ത്ത​ല​ങ്ങ​ളിൽനി​ന്നു വന്നവരാ​ണെ​ങ്കി​ലും യഹോ​വ​യു​മാ​യി സൗഹൃദം സ്ഥാപി​ക്കാൻ അവർ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഹിസ്‌കീ​യാ​വി​നെ​പ്പോ​ലെ, ഭാവി​യിൽ ഏതുതരം വ്യക്തി​ക​ളാ​യി​ത്തീ​രും എന്ന് നിർണ​യി​ക്കു​ന്നത്‌ കുടും​ബ​പ​ശ്ചാ​ത്ത​ല​മ​ല്ലെന്ന് ഇവരുടെ അനുഭവം കാണി​ക്കു​ന്നു. ദൈവം നമുക്ക് ഇച്ഛാസ്വാ​ത​ന്ത്ര്യം തന്നിരി​ക്കു​ന്നു, ഹിസ്‌കീ​യാവ്‌ ചെയ്‌ത​തു​പോ​ലെ യഹോ​വയെ സേവി​ക്കാ​നും ആദരി​ക്കാ​നും നമുക്കും തീരു​മാ​നി​ക്കാം.

“ഇതാ, യഹോ​വ​യു​ടെ ദാസി!”

13, 14. മറിയ​യ്‌ക്ക് ലഭിച്ച നിയമനം എളുപ്പ​മ​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്, എങ്കിലും ഗബ്രി​യേ​ലി​ന്‍റെ വാക്കു​ക​ളോട്‌ അവൾ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

13 ഹിസ്‌കീ​യാ​വിന്‌ ശേഷം നൂറ്റാ​ണ്ടു​കൾ കഴിഞ്ഞ്, നസറെ​ത്തു​കാ​രി​യായ താഴ്‌മ​യുള്ള ഒരു യെഹൂദാ സ്‌ത്രീ യഹോ​വ​യു​മാ​യി ഒരു അതുല്യ സൗഹൃദം വളർത്തി​യെ​ടു​ത്തു. മറ്റാർക്കും ലഭിക്കാത്ത അനുപ​മ​മായ ഒരു നിയമനം അവൾക്ക് ലഭിച്ചു, ദൈവ​ത്തി​ന്‍റെ ഏകജാ​ത​പു​ത്രനെ ഗർഭം​ധ​രി​ക്കാ​നും പ്രസവി​ക്കാ​നും വളർത്താ​നും ഉള്ള നിയമനം. ഹേലി​യു​ടെ മകളായ മറിയ​യ്‌ക്ക് ഇത്ര വലി​യൊ​രു പദവി നൽകാൻ തക്കവിധം യഹോവ അവളെ സ്‌നേ​ഹി​ക്കു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്‌തു. എന്നാൽ ആ നിയമ​ന​ത്തെ​ക്കു​റിച്ച് ആദ്യം കേട്ട​പ്പോൾ മറിയ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

“ഇതാ, യഹോ​വ​യു​ടെ ദാസി!” (13, 14 ഖണ്ഡികകൾ കാണുക)

14 മറിയ​യ്‌ക്ക് ലഭിച്ച മഹത്തായ പദവി​യെ​ക്കു​റിച്ച് നമ്മൾ പലപ്പോ​ഴും സംസാ​രി​ക്കാ​റുണ്ട്. പക്ഷേ അവൾക്കു​ണ്ടായ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച് നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാ​തെ അവൾ ഗർഭം​ധ​രി​ക്കും എന്നാണ്‌ മറിയ​യോട്‌ ഗബ്രി​യേൽ ദൂതൻ പറഞ്ഞി​രു​ന്നത്‌. എന്നാൽ അത്‌ എങ്ങനെ​യാണ്‌ സംഭവി​ക്കു​ന്ന​തെന്ന് അയൽക്കാ​രോ​ടും ബന്ധുക്ക​ളോ​ടും ഒന്നും ഗബ്രി​യേൽ ദൂതൻ പറഞ്ഞി​ട്ടു​മി​ല്ലാ​യി​രു​ന്നു. അവരൊ​ക്കെ എന്തു വിചാ​രി​ക്കും? താൻ അവിശ്വ​സ്‌തത കാണി​ച്ചി​ട്ടി​ല്ലെന്ന് യോ​സേ​ഫി​നെ എങ്ങനെ പറഞ്ഞ് ബോധ്യ​പ്പെ​ടു​ത്തും? അതി​ലെ​ല്ലാ​മു​പരി, ദൈവ​ത്തി​ന്‍റെ ഏകജാ​ത​പു​ത്രനെ വളർത്തി​ക്കൊ​ണ്ടു​വ​രിക എന്ന വലിയ ഉത്തരവാ​ദി​ത്വ​വും അവൾക്കു​ണ്ടാ​യി​രു​ന്നു! മറിയ​യു​ടെ ആശങ്കകൾ എന്തൊ​ക്കെ​യാ​യി​രു​ന്നു എന്ന് പൂർണ​മാ​യി നമുക്ക​റി​യില്ല. എന്തായി​രു​ന്നാ​ലും ദൂതന്‍റെ വാക്കുകൾ കേട്ട മറിയ എന്താണ്‌ പറഞ്ഞ​തെന്ന് നമുക്ക​റി​യാം: “ഇതാ, യഹോ​വ​യു​ടെ ദാസി! നിന്‍റെ വാക്കു​പോ​ലെ എനിക്കു ഭവിക്കട്ടെ.”—ലൂക്കോ. 1:26-38.

15. മറിയ​യു​ടെ വിശ്വാ​സം അതി​ശ്രേ​ഷ്‌ഠ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

15 മറിയ​യു​ടെ വിശ്വാ​സം എടുത്തു​പ​റ​യേണ്ട ഒന്നാണ്‌! ഒരു ദാസി​പ്പെൺകു​ട്ടി​യെ​പ്പോ​ലെ ആവശ്യ​പ്പെ​ടു​ന്ന​തെ​ന്തും ചെയ്യാൻ അവൾ ഒരുക്ക​മാ​യി​രു​ന്നു. യഹോവ തന്നെ കാത്തു​പ​രി​പാ​ലി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​മെന്ന് അവൾക്ക് ഉറപ്പാ​യി​രു​ന്നു. മറിയ​യ്‌ക്ക് അത്ര ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വിശ്വാ​സം നമ്മുടെ ആരു​ടെ​യും കൂടെ​പ്പി​റപ്പല്ല, പകരം അത്‌ നമ്മൾ ശ്രമം ചെയ്‌ത്‌ നട്ടുവ​ളർത്തേണ്ട ഒന്നാണ്‌. ആ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്കാ​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. അപ്പോൾ നമുക്കും വിശ്വാ​സം നേടി​യെ​ടു​ക്കാ​നാ​കും. (ഗലാ. 5:22; എഫെ. 2:8) തന്‍റെ വിശ്വാ​സം ശക്തമാ​ക്കാൻ മറിയ കഠിന​ശ്രമം ചെയ്‌തു. നമുക്കത്‌ എങ്ങനെ അറിയാം? അവൾ എങ്ങനെ ശ്രദ്ധിച്ചു എന്നും അവൾ എന്തി​നെ​ക്കു​റി​ച്ചാണ്‌ സംസാ​രി​ച്ച​തെ​ന്നും നമുക്ക് നോക്കാം.

16. മറിയ ഒരു നല്ല ശ്രോ​താ​വാ​യി​രു​ന്നു എന്നതിന്‌ എന്താണ്‌ തെളിവ്‌?

16 മറിയ ശ്രദ്ധിച്ച വിധം. “കേൾക്കാൻ തിടു​ക്ക​വും സംസാ​രി​ക്കാൻ സാവകാ​ശ​വും” ഉള്ളവരാ​യി​രി​ക്ക​ണ​മെന്ന് ബൈബിൾ പറയുന്നു. (യാക്കോ. 1:19) മറിയ ഒരു നല്ല ശ്രോ​താ​വാ​യി​രു​ന്നു. കേട്ട കാര്യ​ങ്ങൾക്ക് അവൾ അടുത്ത ശ്രദ്ധ നൽകി എന്ന് ബൈബിൾ പറയുന്നു, പ്രത്യേ​കിച്ച് ആത്മീയ​കാ​ര്യ​ങ്ങൾക്ക്. അത്തരം പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കാൻ അവൾ സമയ​മെ​ടു​ത്തു. ഇതി​നൊ​രു ഉദാഹ​രണം, യേശു​വി​ന്‍റെ ജനനത്തി​ങ്കൽ ദൂതന്മാ​രിൽനി​ന്നുള്ള ഒരു സന്ദേശം ഇടയന്മാർ മറിയയെ അറിയി​ച്ച​പ്പോ​ഴാ​യി​രു​ന്നു. പിന്നീട്‌ യേശു​വിന്‌ 12 വയസ്സു​ള്ള​പ്പോൾ മറിയയെ അതിശ​യി​പ്പിച്ച ഒരു കാര്യം യേശു പറഞ്ഞു. ഈ രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും കേട്ട കാര്യങ്ങൾ മറിയ ശ്രദ്ധിച്ചു, ഓർമ​യിൽ സൂക്ഷിച്ചു, അതെക്കു​റിച്ച് ആഴത്തിൽ ചിന്തിച്ചു.ലൂക്കോസ്‌ 2:16-19, 49, 51 വായി​ക്കുക.

17. മറിയ സംസാ​രിച്ച വിധത്തിൽനിന്ന് നമു​ക്കെന്തു പഠിക്കാം?

17 മറിയ സംസാ​രി​ച്ചത്‌. മറിയ സംസാ​രിച്ച എല്ലാ വാക്കു​ക​ളും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടില്ല. മറിയ നടത്തിയ ഏറ്റവും നീളം കൂടിയ സംഭാ​ഷണം ലൂക്കോസ്‌ 1:46-55-ൽ കാണാം. മറിയ​യ്‌ക്ക് ദൈവ​വ​ചനം വളരെ നന്നായി അറിയാ​മാ​യി​രു​ന്നെന്ന് ഈ വാക്കുകൾ കാണി​ക്കു​ന്നു. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? മറിയ​യു​ടെ വാക്കുകൾ ശമു​വേ​ലി​ന്‍റെ അമ്മയായ ഹന്നായു​ടെ പ്രാർഥ​ന​യി​ലെ വാക്കു​കൾക്ക് സമാന​മാ​യി​രു​ന്നു. (1 ശമൂ. 2:1-10) മറിയ​യു​ടെ സംഭാ​ഷ​ണ​ത്തിൽ 20-ഓളം തിരു​വെ​ഴു​ത്തു​പ​രാ​മർശങ്ങൾ നമുക്ക് കാണാം. തന്‍റെ ഏറ്റവും അടുത്ത സ്‌നേ​ഹി​ത​നായ യഹോ​വ​യിൽനി​ന്നും യഹോ​വ​യു​ടെ വചനത്തിൽനി​ന്നും പഠിച്ച സത്യങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ക്കാൻ മറിയ ഇഷ്ടപ്പെ​ട്ടി​രു​ന്നു എന്നു വ്യക്തം.

18. ഏതെല്ലാം വിധങ്ങ​ളിൽ മറിയ​യു​ടെ വിശ്വാ​സം നമുക്ക് അനുക​രി​ക്കാം?

18 നമുക്കും ചില​പ്പോൾ ബുദ്ധി​മു​ട്ടു​ള്ള​തെന്ന് തോന്നുന്ന ചില നിയമ​നങ്ങൾ യഹോ​വ​യിൽനിന്ന് ലഭി​ച്ചേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ മറിയയെ അനുക​രി​ക്കുക, താഴ്‌മ​യോ​ടെ ആ നിയമനം സ്വീക​രി​ക്കുക, അതു നിറ​വേ​റ്റാൻ യഹോവ സഹായി​ക്കു​മെന്ന് വിശ്വ​സി​ക്കുക. യഹോവ പറയുന്ന കാര്യങ്ങൾ ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടും യഹോ​വ​യെ​ക്കു​റി​ച്ചും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കുന്ന കാര്യങ്ങൾ ആഴത്തിൽ ചിന്തി​ച്ചു​കൊ​ണ്ടും മറിയ​യു​ടെ വിശ്വാ​സം നമുക്ക് അനുക​രി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ പഠിക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് നമുക്കും മറ്റുള്ള​വ​രോട്‌ സന്തോ​ഷ​ത്തോ​ടെ പറയാ​നാ​കും.—സങ്കീ. 77:11, 12; ലൂക്കോ. 8:18; റോമ. 10:15.

19. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന വിശ്വാ​സ​ത്തി​ന്‍റെ ശ്രേഷ്‌ഠ​മാ​തൃക വെച്ചി​രി​ക്കുന്ന ആളുകളെ അനുക​രി​ക്കു​മ്പോൾ നമുക്ക് എന്തു ഉറപ്പു​ണ്ടാ​യി​രി​ക്കാം?

19 അബ്രാ​ഹാ​മി​നെ​പ്പോ​ലെ രൂത്തും ഹിസ്‌കീ​യാ​വും മറിയ​യും യഹോ​വ​യു​ടെ സ്‌നേ​ഹി​ത​രാ​യി​രു​ന്നു. ഇവരുൾപ്പെടെ യഹോ​വ​യു​ടെ സ്‌നേ​ഹി​തർ ആയിത്തീ​രാ​നുള്ള പദവി ലഭിച്ച ‘സാക്ഷി​ക​ളു​ടെ വലി​യൊ​രു സമൂഹം’ നമുക്കു ചുറ്റു​മുണ്ട്. വിശ്വാ​സ​ത്തി​ന്‍റെ ശ്രേഷ്‌ഠ​മാ​തൃക വെച്ചി​രി​ക്കുന്ന ഇവരെ അനുക​രി​ക്കു​ന്ന​തിൽ നമുക്ക് തുടരാം. (എബ്രാ. 6:11, 12) അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ എന്നെന്നും യഹോ​വ​യു​ടെ ഉറ്റ സ്‌നേ​ഹി​ത​രാ​യി​രി​ക്കും. ആ ഉറപ്പോ​ടെ നമുക്ക് കാത്തി​രി​ക്കാം. എത്ര വിശി​ഷ്ട​മായ ഒരു പദവി!