വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രിൽനിന്ന് പഠിക്കുക

യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​രിൽനിന്ന് പഠിക്കുക

“വിശ്വ​സ്‌ത​നോട്‌ അങ്ങ് വിശ്വ​സ്‌തത പുലർത്തു​ന്നു.”—സങ്കീ. 18:25, പി.ഒ.സി.

ഗീതം: 63, 43

1, 2. എങ്ങനെ​യാണ്‌ ദാവീദ്‌ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത കാണി​ച്ചത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

ശൗലും അവന്‍റെ 3,000 പടയാ​ളി​ക​ളും ദാവീ​ദി​നെ കൊല്ലാ​നാ​യി അവനെ അന്വേ​ഷി​ച്ചു​കൊണ്ട് യെഹൂദ്യ മരുഭൂ​മി​യി​ലൂ​ടെ നടക്കു​ക​യാണ്‌. എന്നാൽ ദാവീ​ദും കൂട്ടരും ഒരു രാത്രി​യിൽ, ശൗലും പടയാ​ളി​ക​ളും പാളയ​മ​ടി​ച്ചി​രി​ക്കുന്ന സ്ഥലം കണ്ടെത്തു​ന്നു. അവർ നല്ല ഉറക്കത്തി​ലാ​യി​രു​ന്ന​തു​കൊണ്ട് ദാവീ​ദും അബീശാ​യി​യും പാളയ​ത്തി​ലൂ​ടെ നടന്ന് ശൗലിന്‍റെ അടുത്ത്‌ എത്തി. അബീശാ​യി ദാവീ​ദി​ന്‍റെ ചെവി​യിൽ പറഞ്ഞു: “ഞാൻ അവനെ കുന്തം​കൊ​ണ്ടു നില​ത്തോ​ടു ചേർത്തു ഒരു കുത്താ​യി​ട്ടു കുത്തട്ടെ; രണ്ടാമതു കുത്തു​ക​യില്ല.” എന്നാൽ ശൗലിനെ കൊല്ലാൻ ദാവീദ്‌ അനുവ​ദി​ച്ചില്ല. അവൻ അബീശാ​യി​യോട്‌ പറഞ്ഞു: “അവനെ നശിപ്പി​ക്ക​രു​തു; യഹോ​വ​യു​ടെ അഭിഷി​ക്തന്‍റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭ​വി​ക്കാ​തെ​പോ​കും.” ദാവീദ്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഞാൻ യഹോ​വ​യു​ടെ അഭിഷി​ക്ത​ന്‍റെ​മേൽ കൈ വെപ്പാൻ യഹോവ സംഗതി വരുത്ത​രു​തേ.”—1 ശമൂ. 26:8-12.

2 യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ എന്താണ്‌ ചെയ്യേ​ണ്ട​തെന്ന് ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ശൗലിനെ രാജാ​വാ​യി നിയമി​ച്ചത്‌ യഹോ​വ​യാ​ണെന്ന് അറിയാ​മാ​യി​രു​ന്ന​തി​നാൽ താൻ ശൗലിനെ ബഹുമാ​നി​ക്കേ​ണ്ട​താ​ണെന്ന് ദാവീദ്‌ മനസ്സി​ലാ​ക്കി. അതു​കൊണ്ട് അവനെ ദ്രോ​ഹി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ചിന്തി​ക്കാൻപോ​ലും ദാവീ​ദി​നാ​കു​മാ​യി​രു​ന്നില്ല. കഴിഞ്ഞ കാല​ത്തെ​പ്പോ​ലെ​തന്നെ ഇന്നും തന്‍റെ ദാസന്മാ​രെ​ല്ലാം തന്നോടു ‘വിശ്വ​സ്‌ത​രാ​യി​രി​ക്ക​ണ​മെ​ന്നും’ താൻ അധികാ​ര​ത്തി​ലാ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​വരെ ബഹുമാ​നി​ക്ക​ണ​മെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്നു.സങ്കീ. 18:25, പി.ഒ.സി.

3. അബീശാ​യി എങ്ങനെ​യാണ്‌ ദാവീ​ദി​നോട്‌ വിശ്വ​സ്‌ത​നാ​യി​രു​ന്നത്‌?

3 ദൈവം ദാവീ​ദി​നെ​യാണ്‌ രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്ത​തെന്ന് അബീശാ​യിക്ക് അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട് അവൻ ദാവീ​ദി​നെ ബഹുമാ​നി​ച്ചു. എന്നാൽ രാജാ​വാ​യ​തി​നു ശേഷം ദാവീദ്‌ ഗുരു​ത​ര​മായ ഒരു പാപം ചെയ്‌തു. ഊരീ​യാ​വി​ന്‍റെ ഭാര്യ​യു​മാ​യി അവൻ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. എന്നിട്ട് ഊരീ​യാവ്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​ന്നെന്ന് ഉറപ്പു​വ​രു​ത്താൻ യോവാ​ബി​നോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. (2 ശമൂ. 11:2-4, 14, 15; 1 ദിന. 2:16) യോവാബ്‌ അബീശാ​യി​യു​ടെ സഹോ​ദരൻ ആയിരു​ന്നു. അതു​കൊ​ണ്ടു​തന്നെ ദാവീദ്‌ ചെയ്‌ത​തി​നെ​ക്കു​റി​ച്ചെ​ല്ലാം അബീശാ​യി അറിഞ്ഞി​ട്ടു​ണ്ടാ​കണം. എന്നിട്ടും അബീശാ​യിക്ക് ദാവീ​ദി​നോ​ടുള്ള ബഹുമാ​ന​ത്തിന്‌ ഒരു കുറവും വന്നില്ല. കൂടാതെ, അബീശാ​യി ഒരു സേനാ​നാ​യ​ക​നാ​യി​രു​ന്നു. തന്‍റെ അധികാ​രം ഉപയോ​ഗി​ച്ചു​കൊണ്ട് അവന്‌ വേണ​മെ​ങ്കിൽ രാജാ​വാ​കാൻ ശ്രമി​ക്കാ​മാ​യി​രു​ന്നു. പക്ഷേ, അവൻ അങ്ങനെ ചെയ്‌തില്ല. പകരം അവൻ ദാവീ​ദി​നെ സേവി​ക്കു​ക​യും ശത്രു​ക്ക​ളിൽനിന്ന് അവനെ രക്ഷിക്കു​ക​യും ചെയ്‌തു.—2 ശമൂ. 10:10; 20:6; 21:15-17.

4. (എ) ദാവീദ്‌ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി​രു​ന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) മറ്റ്‌ ഏത്‌ ദൃഷ്ടാ​ന്തങ്ങൾ നമ്മൾ പരിചി​ന്തി​ക്കും?

4 ദാവീദ്‌ ജീവി​ത​കാ​ല​ത്തു​ട​നീ​ളം യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. ചെറു​പ്പ​മാ​യി​രി​ക്കെ, മല്ലനായ ഗോലി​യാ​ത്തി​നെ കൊന്നു​കൊണ്ട് ദാവീദ്‌ യഹോ​വ​യ്‌ക്കും ഇസ്രാ​യേ​ല്യർക്കും വേണ്ടി നില​കൊ​ണ്ടു. (1 ശമൂ. 17:23, 26, 48-51) രാജാ​വാ​യ​ശേഷം അവൻ പാപം ചെയ്‌ത​പ്പോൾ യഹോ​വ​യു​ടെ പ്രവാ​ച​ക​നായ നാഥാന്‌ അവനെ തിരു​ത്തേ​ണ്ടി​വന്നു. താൻ തെറ്റു ചെയ്‌തെന്നു ദാവീദ്‌ സമ്മതി​ക്കു​ക​യും പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തു. (2 ശമൂ. 12:1-5, 13) പിന്നീട്‌ ദാവീദ്‌ വൃദ്ധനാ​യ​പ്പോൾ യഹോ​വ​യു​ടെ ആലയം പണിയു​ന്ന​തി​നു​വേണ്ടി പല വില​യേ​റിയ സാധന​ങ്ങ​ളും സംഭാവന ചെയ്‌തു. (1 ദിന. 29:1-5) ജീവി​ത​ത്തിൽ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌തെ​ങ്കി​ലും, ദാവീദ്‌ എന്നും ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. (സങ്കീ. 51:4, 10; 86:2) ഈ ലേഖന​ത്തിൽ, ദാവീ​ദി​ന്‍റെ​യും അക്കാലത്തു ജീവി​ച്ചി​രുന്ന മറ്റു ചിലരു​ടെ​യും ദൃഷ്ടാ​ന്തങ്ങൾ ചർച്ച ചെയ്യും. അതിൽനിന്ന് മറ്റാ​രെ​ക്കാ​ളും ഉപരി​യാ​യി യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മെന്ന് നമ്മൾ മനസ്സി​ലാ​ക്കും. അങ്ങനെ ചെയ്യാൻ നമ്മളെ സഹായി​ക്കുന്ന ചില ഗുണങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കും.

നിങ്ങൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​മോ?

5. അബീശാ​യി​യു​ടെ പിഴവിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?

5 യഥാർഥ​ത്തിൽ, അബീശാ​യി ശൗലിനെ കൊല്ലാൻ ആഗ്രഹി​ച്ചത്‌ ദാവീ​ദി​നോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു. എന്നാൽ ‘യഹോ​വ​യു​ടെ അഭിഷി​ക്തനെ’ ദ്രോ​ഹി​ക്കു​ന്നതു തെറ്റാണ്‌ എന്ന് ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട് രാജാ​വി​നെ കൊല്ലാൻ അവൻ അബീശാ​യി​യെ അനുവ​ദി​ച്ചില്ല. (1 ശമൂ. 26:8-11) ഇത്‌ നമ്മളെ വളരെ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിപ്പി​ക്കു​ന്നു: ആരോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കാണ്‌ മുൻഗണന കൊടു​ക്കേ​ണ്ടത്‌ എന്ന് തീരു​മാ​നി​ക്കേ​ണ്ടി​വ​രുന്ന ഒരു സാഹച​ര്യ​ത്തിൽ സഹായ​ക​മായ ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച് നമ്മൾ ചിന്തി​ക്കണം.

6. കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെ​ങ്കി​ലും നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

6 നമ്മൾ സ്‌നേ​ഹി​ക്കുന്ന ഒരു സുഹൃ​ത്തി​നോ​ടോ കുടും​ബാം​ഗ​ത്തോ​ടോ നമ്മൾ വിശ്വ​സ്‌ത​രാ​യി​രി​ക്കും എന്നത്‌ സ്വാഭാ​വി​ക​മാണ്‌. എന്നാൽ അപൂർണ​രാ​യ​തു​കൊണ്ട് നമ്മുടെ വികാ​രങ്ങൾ ചില​പ്പോൾ നമ്മളെ വഴി​തെ​റ്റി​ച്ചേ​ക്കാം. (യിരെ. 17:9) അതു​കൊണ്ട് നമ്മൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും സത്യം വിട്ട് പോയാ​ലും മറ്റാ​രെ​ക്കാ​ളും ഉപരി​യാ​യി നമ്മൾ വിശ്വ​സ്‌ത​രാ​യി​രി​ക്കേ​ണ്ടത്‌ യഹോ​വ​യോ​ടാണ്‌ എന്ന് ഓർക്കണം.—മത്തായി 22:37 വായി​ക്കുക.

7. ബുദ്ധി​മു​ട്ടുള്ള ഒരു സാഹച​ര്യ​ത്തെ നേരി​ട്ട​പ്പോൾ ആൻ എങ്ങനെ​യാണ്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​യാ​യി നിലനി​ന്നത്‌?

7 നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളിൽ ആരെ​യെ​ങ്കി​ലും സഭയിൽനിന്ന് പുറത്താ​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കാ​നുള്ള ഒരു അവസര​മാ​യി അതിനെ കാണുക. ഉദാഹ​ര​ണ​ത്തിന്‌, ആനിന്‍റെ അമ്മ പുറത്താ​ക്ക​പ്പെട്ട ഒരു വ്യക്തി​യാ​യി​രു​ന്നു. ഒരു ദിവസം അമ്മ ആനിനെ വിളി​ച്ചിട്ട് അവളെ കാണാൻ ആഗ്രഹ​മു​ണ്ടെന്ന് പറഞ്ഞു. [1] കുടും​ബാം​ഗങ്ങൾ തന്നോട്‌ സംസാ​രി​ക്കാ​ത്ത​തി​ലുള്ള സങ്കടം അമ്മ ആനിനെ അറിയി​ച്ചു. അതു കേട്ട​പ്പോൾ ആനിനും സങ്കടമാ​യി. മറുപ​ടി​യാ​യി ഒരു കത്ത്‌ അയയ്‌ക്കാ​മെന്ന് ആൻ വാക്കു കൊടു​ത്തു. എന്നാൽ എഴുതു​ന്ന​തി​നു മുമ്പ് ചില ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച് ആൻ ചിന്തിച്ചു. (1 കൊരി. 5:11; 2 യോഹ. 9-11) തെറ്റ്‌ ചെയ്യു​ക​യും പശ്ചാത്ത​പി​ക്കാൻ വിസമ്മ​തി​ക്കു​ക​യും ചെയ്‌ത​തു​വഴി അമ്മയാണ്‌ കുടും​ബത്തെ ഉപേക്ഷി​ച്ചു​പോ​യ​തെന്ന് ആ കത്തിലൂ​ടെ അവൾ ദയാപൂർവം വിശദീ​ക​രി​ച്ചു. സന്തോഷം വീണ്ടെ​ടു​ക്കാ​നുള്ള ഏക വഴി യഹോ​വ​യു​ടെ അടുക്ക​ലേക്ക് മടങ്ങി​വ​രുക എന്നത്‌ മാത്ര​മാ​ണെ​ന്നും ആൻ എഴുതി.—യാക്കോ. 4:8.

8. ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ ഏതു ഗുണങ്ങൾ നമ്മളെ സഹായി​ക്കും?

8 ദാവീ​ദി​ന്‍റെ കാലത്തെ വിശ്വ​സ്‌ത​രായ ദൈവ​ദാ​സർ താഴ്‌മ​യും ദയയും ധൈര്യ​വും ഉള്ളവരാ​യി​രു​ന്നു. ഈ ഗുണങ്ങൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മളെ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്ന​തെന്ന് നോക്കാം.

നമ്മൾ താഴ്‌മ​യു​ള്ളവർ ആയിരി​ക്ക​ണം

9. അബ്‌നേർ ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌?

9 ശൗലിന്‍റെ മകനായ യോനാ​ഥാ​നും ഇസ്രാ​യേ​ലി​ന്‍റെ സൈന്യാ​ധി​പ​നായ അബ്‌നേ​രും, ദാവീദ്‌ ഗോലി​യാ​ത്തി​ന്‍റെ തലയു​മാ​യി ശൗലിന്‍റെ അടു​ത്തേക്കു വരുന്നത്‌ കണ്ടവരാണ്‌. യോനാ​ഥാൻ ദാവീ​ദി​ന്‍റെ സ്‌നേ​ഹി​ത​നാ​യി​ത്തീ​രു​ക​യും അവനോട്‌ വിശ്വ​സ്‌ത​നാ​യി പറ്റിനിൽക്കു​ക​യും ചെയ്‌തു. (1 ശമൂ. 17:57–18:3) എന്നാൽ അബ്‌നേർ അങ്ങനെ​യാ​യി​രു​ന്നില്ല; ദാവീ​ദി​നെ കൊല്ലാൻ ആഗ്രഹിച്ച ശൗലിനെ അവൻ പിന്തു​ണ​യ്‌ക്കു​ക​പോ​ലും ചെയ്‌തു. (1 ശമൂ. 26:1-5; സങ്കീ. 54:3) അടുത്ത രാജാ​വാ​യി ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ ദാവീ​ദി​നെ​യാ​ണെന്ന് യോനാ​ഥാ​നും അബ്‌നേ​രും അറിഞ്ഞി​രു​ന്നു. പക്ഷേ ശൗൽ മരിച്ച​പ്പോൾ ദാവീ​ദി​നെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു പകരം അബ്‌നേർ ശൗലിന്‍റെ മകനായ ഈശ്‌-ബോ​ശെ​ത്തി​നെ രാജാ​വാ​ക്കാൻ ശ്രമിച്ചു. സ്വയം രാജാ​വാ​കാ​നും അബ്‌നേർ ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​കണം, അതു​കൊ​ണ്ടാ​യി​രി​ക്കാം അവൻ ശൗൽ രാജാ​വി​ന്‍റെ ഒരു വെപ്പാ​ട്ടി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടത്‌. (2 ശമൂ. 2:8-10; 3:6-11) എന്തു​കൊ​ണ്ടാണ്‌ യോനാ​ഥാ​നും അബ്‌നേ​രും ദാവീ​ദി​നോട്‌ ഇടപെട്ട വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌? കാരണം യോനാ​ഥാൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നും താഴ്‌മ​യു​ള്ള​വ​നും ആയിരു​ന്നു. എന്നാൽ അബ്‌നേർ അങ്ങനെ​യാ​യി​രു​ന്നില്ല.

10. എന്തു​കൊ​ണ്ടാണ്‌ അബ്‌ശാ​ലോം ദൈവ​ത്തോട്‌ വിശ്വ​സ്‌ത​ന​ല്ലാ​യി​രു​ന്നത്‌?

10 ദാവീ​ദി​ന്‍റെ മകനായ അബ്‌ശാ​ലോം ദൈവ​ത്തോ​ടു വിശ്വ​സ്‌ത​ന​ല്ലാ​യി​രു​ന്നു. കാരണം അവനു താഴ്‌മ​യി​ല്ലാ​യി​രു​ന്നു. രാജാ​വാ​കാൻ ആഗ്രഹി​ച്ച​തി​നാൽ, “അബ്‌ശാ​ലോം ഒരു രഥത്തെ​യും കുതി​ര​ക​ളെ​യും തന്‍റെ മുമ്പിൽ ഓടു​വാൻ അമ്പതു അകമ്പടി​ക​ളെ​യും സമ്പാദി​ച്ചു.” (2 ശമൂ. 15:1) തന്നോ​ടാണ്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കേ​ണ്ട​തെന്ന് അവൻ പല ഇസ്രാ​യേ​ല്യ​രെ​യും പറഞ്ഞ് തെറ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ചെയ്‌തു. യഹോ​വ​യാണ്‌ ദാവീ​ദി​നെ ഇസ്രാ​യേ​ലി​ന്‍റെ രാജാ​വാ​ക്കി​യ​തെന്ന് അറിഞ്ഞി​ട്ടും അവൻ ദാവീ​ദി​നെ കൊല്ലാൻ ശ്രമിച്ചു.—2 ശമൂ. 15:13, 14; 17:1-4.

11. അബ്‌നേർ, അബ്‌ശാ​ലോം, ബാരൂക്ക് എന്നിവ​രെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന് നമ്മൾ എന്താണ്‌ പഠിക്കു​ന്നത്‌?

11 താഴ്‌മ നഷ്ടപ്പെ​ടു​ക​യും കൂടുതൽ അധികാ​രം വേണ​മെന്ന് ആഗ്രഹി​ക്കു​ക​യും ചെയ്യു​മ്പോൾ ഒരു വ്യക്തിക്ക് ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കുക എന്നത്‌ ബുദ്ധി​മു​ട്ടാ​യി​ത്തീ​രും. അബ്‌നേ​രി​നെ​യോ അബ്‌ശാ​ലോ​മി​നെ​യോ പോലെ സ്വാർഥ​രോ ദുഷ്ടരോ ആകാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കു​ക​യില്ല, കാരണം നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു. എന്നാൽ കൂടുതൽ പണമു​ണ്ടാ​ക്കുക, നിലയും വിലയു​മുള്ള ഒരു ജോലി സമ്പാദി​ക്കുക ഇങ്ങനെ​യുള്ള ആഗ്രഹങ്ങൾ നാമ്പെ​ടു​ക്കു​ന്ന​തി​നെ​തി​രെ നമ്മൾ ജാഗ്രത പാലി​ക്കണം. അല്ലെങ്കിൽ ഇത്‌ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർത്തേ​ക്കാം. യിരെ​മ്യാ​വി​ന്‍റെ സെക്ര​ട്ട​റി​യാ​യി​രുന്ന ബാരൂക്ക് തനിക്കി​ല്ലാ​യി​രുന്ന എന്തോ ഒന്ന് ആഗ്രഹി​ക്കു​ക​യും അങ്ങനെ ദൈവ​സേ​വ​ന​ത്തി​ലെ അവന്‍റെ സന്തോഷം നഷ്ടപ്പെ​ടു​ക​യും ചെയ്‌തു. അപ്പോൾ യഹോവ ബാരൂ​ക്കി​നോട്‌ പറഞ്ഞു: “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചു​ക​ള​യു​ന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചു​ക​ള​യു​ന്നു; ഭൂമി​യിൽ എങ്ങും അതു അങ്ങനെ തന്നേ. എന്നാൽ നീ നിനക്കാ​യി​ട്ടു വലിയ​കാ​ര്യ​ങ്ങളെ ആഗ്രഹി​ക്കു​ന്നു​വോ? ആഗ്രഹി​ക്ക​രുത്‌.” (യിരെ. 45:4, 5) ബാരൂക്ക് യഹോ​വ​യിൽനി​ന്നുള്ള തിരുത്തൽ സ്വീക​രി​ച്ചു. പെട്ടെ​ന്നു​തന്നെ യഹോവ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കാൻ പോകു​ന്ന​തി​നാൽ നമ്മളും യഹോ​വ​യു​ടെ ആ വാക്കു​കൾക്ക് ശ്രദ്ധ കൊടു​ക്കണം.

12. സ്വാർഥ​രാ​യി​രി​ക്കു​മ്പോൾ നമുക്കു ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയി​ല്ലെന്ന് കാണി​ക്കുന്ന ഒരു അനുഭവം പറയുക.

12 മെക്‌സി​ക്കോ​യി​ലുള്ള ഡാനി​യേൽ സഹോ​ദ​രന്‌ താൻ ആരോ​ടാണ്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കേ​ണ്ടത്‌ എന്നു തീരു​മാ​നി​ക്കേണ്ട ഒരു സാഹച​ര്യം വന്നു. യഹോ​വയെ ആരാധി​ക്കാത്ത ഒരു പെൺകു​ട്ടി​യെ വിവാഹം കഴിക്കാൻ അവൻ ആഗ്രഹി​ച്ചു. ഡാനി​യേൽ പറയുന്നു: “മുൻനി​ര​സേ​വനം തുടങ്ങി​യ​തി​നു ശേഷവും ഞാൻ അവൾക്കു കത്ത്‌ എഴുതു​മാ​യി​രു​ന്നു.” എന്നാൽ താൻ സ്വന്തം ഇഷ്ടത്തി​നാണ്‌ പ്രാധാ​ന്യം നൽകു​ന്ന​തെന്ന് ഡാനി​യേൽ തിരി​ച്ച​റി​ഞ്ഞു. ഡാനി​യേൽ യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ക്കു​ക​യാ​യി​രു​ന്നില്ല. അദ്ദേഹം കുറെ​ക്കൂ​ടെ താഴ്‌മ കാണി​ക്ക​ണ​മാ​യി​രു​ന്നു. ഒടുവിൽ ഡാനി​യേൽ അനുഭ​വ​പ​രി​ച​യ​മുള്ള ഒരു മൂപ്പ​നോട്‌ പെൺകു​ട്ടി​യു​മാ​യുള്ള ബന്ധത്തെ​ക്കു​റിച്ച് പറഞ്ഞു. ഡാനി​യേൽ വിശദീ​ക​രി​ക്കു​ന്നു: “ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്ക​ണ​മെ​ങ്കിൽ ഞാൻ ആ പെൺകു​ട്ടിക്ക് എഴുതു​ന്നത്‌ നിറു​ത്ത​ണ​മെന്ന് അദ്ദേഹം എന്നെ പറഞ്ഞു മനസ്സി​ലാ​ക്കി. ഏറെ പ്രാർഥ​ന​കൾക്കും കണ്ണീരി​നും ശേഷം ഞാൻ അങ്ങനെ​തന്നെ ചെയ്‌തു. അധികം വൈകാ​തെ, ശുശ്രൂ​ഷ​യി​ലെ എന്‍റെ സന്തോഷം വർധിച്ചു.” യഹോ​വയെ ആഴമായി സ്‌നേ​ഹി​ക്കുന്ന തന്‍റെ ഭാര്യ​യോ​ടൊ​പ്പം ഡാനി​യേൽ ഇപ്പോൾ ഒരു സർക്കിട്ട് മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു.

ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ ദയയു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്നു

ഒരു സഹവി​ശ്വാ​സി​യു​ടെ ഗുരു​ത​ര​മായ ഒരു തെറ്റി​നെ​ക്കു​റിച്ച് നിങ്ങൾ അറിയു​ന്നെ​ങ്കിൽ ആത്മീയ​സ​ഹാ​യം ലഭിക്കു​ന്ന​തിന്‌ നിങ്ങൾ ആ വ്യക്തിയെ സഹായി​ക്കു​മോ? (14-‍ാ‍ം ഖണ്ഡിക കാണുക)

13. ദാവീദ്‌ തെറ്റ്‌ ചെയ്‌ത​പ്പോൾ നാഥാൻ പ്രവാ​ചകൻ യഹോ​വ​യോ​ടും ദാവീ​ദി​നോ​ടും വിശ്വ​സ്‌ത​നാ​യി​രു​ന്നത്‌ എങ്ങനെ?

13 യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​മ്പോൾ നമുക്ക് മറ്റുള്ള​വ​രോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും ഏറ്റവും നല്ല രീതി​യിൽ അവരെ സഹായി​ക്കാ​നും കഴിയും. നാഥാൻ പ്രവാ​ചകൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു, ദാവീ​ദി​നോ​ടും. ദാവീദ്‌ മറ്റൊ​രാ​ളു​ടെ ഭാര്യ​യു​മാ​യി വ്യഭി​ചാ​ര​ത്തിൽ ഏർപ്പെ​ടു​ക​യും അയാളെ യുദ്ധത്തിൽ കൊല്ല​പ്പെ​ടാൻ ഇടയാ​ക്കു​ക​യും ചെയ്‌ത​തി​നു ശേഷം ദാവീ​ദി​നെ തിരു​ത്താൻ യഹോവ നാഥാനെ അയച്ചു. നാഥാൻ ധൈര്യം കാണി​ക്കു​ക​യും യഹോവ പറഞ്ഞത്‌ അനുസ​രി​ക്കു​ക​യും ചെയ്‌തു. അതേസ​മ​യം​തന്നെ അവൻ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കു​ക​യും ദാവീ​ദി​നോ​ടു ദയാപൂർവം സംസാ​രി​ക്കു​ക​യും ചെയ്‌തു. താൻ ചെയ്‌തത്‌ എത്ര ഗുരു​ത​ര​മായ പാപമാ​ണെന്ന് മനസ്സി​ലാ​ക്കാൻ അവൻ ദാവീ​ദി​നെ സഹായി​ച്ചു. അതിനാ​യി, ദരി​ദ്ര​നായ മനുഷ്യന്‌ ആകെയു​ണ്ടാ​യി​രുന്ന ഒരു ആടിനെ തട്ടി​യെ​ടുത്ത ധനിക​നായ ഒരു മനുഷ്യ​ന്‍റെ കഥ നാഥാൻ ദാവീ​ദി​നോ​ടു പറഞ്ഞു. ആ മനുഷ്യൻ ചെയ്‌ത​തി​നെ​ക്കു​റിച്ച് കേട്ട​പ്പോൾ ദാവീദ്‌ രോഷാ​കു​ല​നാ​യി. അപ്പോൾ നാഥാൻ പറഞ്ഞു: “ആ മനുഷ്യൻ നീ തന്നേ.” ദാവീ​ദിന്‌ താൻ ചെയ്‌ത തെറ്റിന്‍റെ ഗൗരവം ബോധ്യ​മാ​യി.—2 ശമൂ. 12:1-7, 13.

14. ദയയു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട് യഹോ​വ​യോ​ടും അതേസ​മ​യം​തന്നെ നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ഒരാ​ളോ​ടും വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ എങ്ങനെ കഴിയും?

14 നമുക്കും യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്ക് ഒന്നാം സ്ഥാനം കൊടു​ക്കാം, അതേസ​മയം ദയയു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട് മറ്റുള്ള​വ​രോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദരൻ ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌ത​താ​യി നിങ്ങൾ അറിയു​ന്നു എന്നിരി​ക്കട്ടെ. അതൊരു രഹസ്യ​മാ​യി സൂക്ഷി​ക്കു​ന്ന​താണ്‌ വിശ്വ​സ്‌ത​ത​യെന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം, പ്രത്യേ​കി​ച്ചും അദ്ദേഹം നിങ്ങളു​ടെ ഒരു അടുത്ത സുഹൃ​ത്തോ കുടും​ബാം​ഗ​മോ ആണെങ്കിൽ. എന്നാൽ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യാണ്‌ ഏറ്റവും പ്രധാനം എന്നും നിങ്ങൾക്ക് അറിയാം. അത്തരം ഒരു സാഹച​ര്യ​ത്തിൽ നാഥാ​നെ​പ്പോ​ലെ യഹോ​വയെ അനുസ​രി​ക്കുക, തെറ്റു​ചെയ്‌ത ആ സഹോ​ദ​ര​നോ​ടു ദയയോ​ടെ ഇടപെ​ടുക. സഹായ​ത്തി​നാ​യി മൂപ്പന്മാ​രെ സമീപി​ക്ക​ണ​മെ​ന്നും അത്‌ എത്രയും പെട്ടെന്ന് ചെയ്യണ​മെ​ന്നും അദ്ദേഹ​ത്തോട്‌ പറയുക. ഒരു ന്യായ​മായ സമയത്തി​നു​ള്ളിൽ അദ്ദേഹം അത്‌ ചെയ്യു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾതന്നെ അക്കാര്യം മൂപ്പന്മാ​രോട്‌ പറയണം. ഇങ്ങനെ ചെയ്‌തു​കൊണ്ട് നിങ്ങൾക്ക് യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കാ​നാ​കും. അതേസ​മ​യം​തന്നെ, നിങ്ങൾ ആ വ്യക്തി​യോ​ടും ദയ കാണി​ക്കു​ക​യാണ്‌, കാരണം മൂപ്പന്മാർക്ക് സൗമ്യ​ത​യോ​ടെ അദ്ദേഹത്തെ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ കഴിയും.ലേവ്യപുസ്‌തകം 5:1; ഗലാത്യർ 6:1 വായി​ക്കുക.

ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കുന്നതിന്‌ നമുക്കു ധൈര്യം ആവശ്യ​മാണ്‌

15, 16. ദൈവ​ത്തോ​ടു വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്ന​തിന്‌ ഹൂശാ​യിക്ക് ധൈര്യം ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്?

15 ഹൂശായി ദാവീ​ദി​ന്‍റെ ഒരു വിശ്വ​സ്‌ത​സു​ഹൃ​ത്താ​യി​രു​ന്നു. അബ്‌ശാ​ലോം ജനത്തെ തന്‍റെ വശത്താ​ക്കു​ക​യും ഭരണം പിടി​ച്ച​ട​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്‌ത​പ്പോൾ ദൈവ​ത്തോ​ടും ദാവീ​ദി​നോ​ടും വിശ്വ​സ്‌ത​നാ​യി നിൽക്കു​ന്ന​തിന്‌ ഹൂശാ​യിക്ക് ധൈര്യം വേണമാ​യി​രു​ന്നു. അബ്‌ശാ​ലോം പടയാ​ളി​ക​ളു​മാ​യി യെരു​ശ​ലേ​മി​ലേക്ക് വന്നെന്നും ദാവീദ്‌ നഗരം​വിട്ട് ഓടി​പ്പോ​യെ​ന്നും ഹൂശായി അറിഞ്ഞു. (2 ശമൂ. 15:13; 16:15) ഇപ്പോൾ ഹൂശായി എന്തു ചെയ്യു​മാ​യി​രു​ന്നു? അവൻ ദാവീ​ദി​നെ ഉപേക്ഷി​ക്കു​ക​യും അബ്‌ശാ​ലോ​മി​നെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തോ? ഇല്ല. വൃദ്ധനായ ദാവീ​ദി​നെ ഈ സമയത്ത്‌ പല ആളുക​ളും കൊല്ലാൻ ആഗ്രഹി​ച്ചി​രു​ന്നെ​ങ്കി​ലും ഹൂശായി ദാവീ​ദി​നോട്‌ വിശ്വ​സ്‌ത​മാ​യി പറ്റിനി​ന്നു. കാരണം യഹോ​വ​യാ​യി​രു​ന്നു ദാവീ​ദി​നെ രാജാ​വാ​യി നിയമി​ച്ചത്‌. അതു​കൊണ്ട് ദാവീ​ദി​നെ കാണു​ന്ന​തി​നു​വേണ്ടി അവൻ ഒലിവു​മ​ല​യി​ലേക്കു പോയി.—2 ശമൂ. 15:30, 32.

16 യെരു​ശ​ലേ​മി​ലേക്ക് മടങ്ങി​പ്പോ​യി അബ്‌ശാ​ലോ​മി​ന്‍റെ സുഹൃ​ത്താ​യി അഭിന​യി​ക്കാൻ ദാവീദ്‌ ഹൂശാ​യി​യോട്‌ പറയുന്നു. അഹി​ഥോ​ഫെ​ലി​ന്‍റെ ഉപദേശം വിഫല​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു അത്‌. തന്‍റെ ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും ധൈര്യ​ത്തോ​ടെ ഹൂശായി യഹോ​വ​യോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ക്കു​ക​യും ദാവീദ്‌ തന്നോട്‌ ആവശ്യ​പ്പെ​ട്ടത്‌ അനുസ​രി​ക്കു​ക​യും ചെയ്‌തു. ‘ഹൂശാ​യി​യു​ടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ക്ക​ണമേ’ എന്ന് ദാവീദ്‌ പ്രാർഥി​ച്ചു, അതാണ്‌ സംഭവി​ച്ച​തും. അഹി​ഥോ​ഫെ​ലി​ന്‍റെ ഉപദേശം ശ്രദ്ധി​ക്കു​ന്ന​തി​നു പകരം അബ്‌ശാ​ലോം ഹൂശാ​യി​യു​ടെ വാക്കു​ക​ളാണ്‌ ചെവി​ക്കൊ​ണ്ടത്‌.—2 ശമൂ. 15:31; 17:14.

17. വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തിന്‌ നമുക്ക് ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

17 യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തിന്‌ നമുക്കും ധൈര്യം ആവശ്യ​മാണ്‌. നമ്മിൽ പലരും കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ സഹജോ​ലി​ക്കാ​രിൽനി​ന്നോ ലൗകിക അധികാ​രി​ക​ളിൽനി​ന്നോ ഉള്ള സമ്മർദ​ങ്ങളെ അതിജീ​വിച്ച് ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത തെളി​യി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജപ്പാനി​ലുള്ള ടാറോ കൊച്ചു​കു​ട്ടി​യാ​യി​രു​ന്ന​പ്പോൾമു​തൽ മാതാ​പി​താ​ക്കളെ സന്തോ​ഷി​പ്പി​ക്കാ​നാ​കു​ന്ന​തെ​ല്ലാം ചെയ്‌തു. അവൻ അവരെ അനുസ​രി​ക്കു​ക​യും അവരോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്‌തു. ഒരു കടമയാ​യി​ട്ടല്ല മറിച്ച് അവരോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാണ്‌ അവൻ അങ്ങനെ ചെയ്‌തത്‌. എന്നാൽ അവൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌ അവർക്ക് ഇഷ്ടപ്പെ​ട്ടില്ല. ഇത്‌ അവനെ വിഷമി​പ്പി​ച്ചു. മീറ്റി​ങ്ങു​കൾക്കു പോകാൻ തീരു​മാ​നിച്ച കാര്യം മാതാ​പി​താ​ക്ക​ളോട്‌ പറയാൻ ടാറോ​യ്‌ക്ക് വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ടാറോ പറയുന്നു: “വർഷങ്ങ​ളോ​ളം വീട്ടിൽ ചെല്ലാൻ എനിക്ക് അനുവാ​ദ​മു​ണ്ടാ​യി​രു​ന്നില്ല, അത്രയ്‌ക്ക് ദേഷ്യ​മാ​യി​രു​ന്നു അവർക്ക് എന്നോട്‌. എന്‍റെ തീരു​മാ​ന​ത്തോട്‌ പറ്റിനിൽക്കാ​നുള്ള ധൈര്യ​ത്തി​നാ​യി ഞാൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. ഇപ്പോൾ അവരുടെ മനോ​ഭാ​വ​ത്തിന്‌ മാറ്റം വന്നു, എനിക്ക് ഇപ്പോൾ കൂടെ​ക്കൂ​ടെ അവരെ സന്ദർശി​ക്കാം.”—സദൃശവാക്യങ്ങൾ 29:25 വായി​ക്കുക.

18. ഈ പഠനത്തിൽനിന്ന് നിങ്ങൾ എന്തു പ്രയോ​ജനം നേടി?

18 ദാവീ​ദി​നെ​യും യോനാ​ഥാ​നെ​യും നാഥാ​നെ​യും ഹൂശാ​യി​യെ​യും പോലെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​തിൽനിന്ന് ലഭിക്കുന്ന സംതൃ​പ്‌തി ആസ്വദി​ക്കാൻ നമുക്കും കഴിയട്ടെ. അവിശ്വ​സ്‌ത​രായ അബ്‌നേ​രി​നെ​യോ അബ്‌ശാ​ലോ​മി​നെ​യോ പോലെ ആകാൻ നമ്മൾ ഒരിക്ക​ലും ആഗ്രഹി​ക്കു​ക​യില്ല. നമ്മൾ അപൂർണ​രാ​ണെ​ന്നും നമുക്ക് തെറ്റുകൾ പറ്റു​മെ​ന്നും ഉള്ളത്‌ ശരിതന്നെ. എന്നാൽ നമ്മുടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാന സംഗതി യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യാണ്‌ എന്ന് നമുക്ക് തെളി​യി​ക്കാം.

^ [1] (ഖണ്ഡിക 7) ചില പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്.