വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോനകൾ നേരിടുമ്പോഴും എളിമയുള്ളരായിരിക്കാൻ കഴിയുമോ?

പരിശോനകൾ നേരിടുമ്പോഴും എളിമയുള്ളരായിരിക്കാൻ കഴിയുമോ?

‘ദൈവത്തോടൊപ്പം എളിമയോടെ നടക്കുക.’—മീഖ 6:8.

ഗീതം: 48, 95

1-3. പേര്‌ പറഞ്ഞിട്ടില്ലാത്ത യഹൂദയിലെ ആ പ്രവാചകൻ എന്തു ചെയ്യാനാണു പരാജപ്പെട്ടത്‌, എന്തായിരുന്നു ഫലം? (ലേഖനാരംത്തിലെ ചിത്രം കാണുക.)

യൊരോബെയാം രാജാവിന്‍റെ ഭരണകാലത്ത്‌ യഹോവ യഹൂദയിൽനിന്നുള്ള ഒരു പ്രവാകനെ ഇസ്രായേലിലേക്ക് അയച്ചു. വിശ്വാത്യാഗിയായ ആ രാജാവിനോടു ശക്തമായ ഒരു ന്യായവിധിന്ദേശം അറിയിക്കാനായിരുന്നു അത്‌. താഴ്‌മയുള്ള ആ പ്രവാചകൻ വിശ്വസ്‌തയോടെ ദൈവത്തിന്‍റെ സന്ദേശം അറിയിച്ചു, യൊരോബെയാം കോപാകുനായി. എന്നാൽ, യഹോവ ആ പ്രവാകനെ യൊരോബെയാമിന്‍റെ കോപാഗ്നിയിൽനിന്ന് സംരക്ഷിച്ചു.—1 രാജാ. 13:1-10.

2 ആ ദൈവപുരുഷൻ വീട്ടിലേക്കു തിരിച്ചുപോകുമ്പോൾ വൃദ്ധനായ ഒരു മനുഷ്യനെ യാദൃശ്ചിമായി വഴിയിൽവെച്ച് കണ്ടുമുട്ടി. ആ വൃദ്ധൻ താൻ യഹോയുടെ ഒരു പ്രവാനാണെന്ന് അവകാപ്പെട്ടു. ‘ഇസ്രായേലിൽവെച്ച് അപ്പം തിന്നുയോ വെള്ളം കുടിക്കുയോ ചെയ്യരുത്‌; പോയ വഴിയേ തിരിച്ചുരാനും പാടില്ല’ എന്ന് യഹോവ ദൈവപുരുഷനു കർശനമായ നിർദേശം കൊടുത്തിരുന്നു. എന്നാൽ അദ്ദേഹം ആ നിർദേശം പാലിക്കാതെ വൃദ്ധന്‍റെ വാക്കു കേട്ട് കൂടെപ്പോയി. യഹോയ്‌ക്ക് അതിൽ അനിഷ്ടം തോന്നി. മടക്കയാത്രയിൽ വഴിയിൽവെച്ച് ഒരു സിംഹം ദൈവപുരുഷന്‍റെ നേരെ വന്ന് അയാളെ കൊന്നുളഞ്ഞു.—1 രാജാ. 13:11-24.

3 ആ എളിയപ്രവാചകൻ എന്തുകൊണ്ടാണു ചതിയനായ വൃദ്ധന്‍റെ വാക്കു കേട്ട് ധിക്കാത്തോടെ കൂടെപ്പോയത്‌? അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. ഒരുപക്ഷേ, ‘ദൈവത്തോടൊപ്പം എളിമയോടെ താൻ നടക്കേണ്ടതാണെന്ന’ കാര്യം ആ പ്രവാചകൻ മറന്നുപോയിരിക്കാം. (മീഖ 6:8 വായിക്കുക.) യഹോയോടൊപ്പം നടക്കുയെന്നു പറയുമ്പോൾ, യഹോയിൽ ആശ്രയിക്കുയും യഹോയുടെ പരമാധികാരത്തെ പിന്തുയ്‌ക്കുയും യഹോവ പറയുന്നത്‌ അനുസരിക്കുയും ചെയ്യുക എന്ന ആശയമാണു ബൈബിൾ നൽകുന്നത്‌. സ്‌നേമുള്ള സർവശക്തനായ പിതാവുമായി നിരന്തരം ആശയവിനിമയം നടത്താൻ കഴിയുമെന്നും അങ്ങനെ ചെയ്യേണ്ടതാണെന്നും എളിമയുള്ള ഒരു വ്യക്തി എപ്പോഴും ഓർത്തിരിക്കും. നിർദേങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് ആ പ്രവാകനു വേണമെങ്കിൽ യഹോയോടു ചോദിക്കാമായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്‌തതായി തിരുവെഴുത്തുകൾ പറയുന്നില്ല. നമുക്കും ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുള്ള തീരുമാങ്ങളെടുക്കേണ്ടിരാറുണ്ട്. ശരിയായ തീരുമാനം ഏതാണെന്ന് അത്ര വ്യക്തവുമായിരിക്കില്ല. ആ സമയത്ത്‌ എളിമയോടെ യഹോയുടെ വഴിനത്തിപ്പ് ആരായുന്നതു ഗുരുമായ പിഴവുകൾ വരുത്തുന്നത്‌ ഒഴിവാക്കാൻ നമ്മളെ സഹായിക്കും.

4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

4 ക്രിസ്‌ത്യാനികൾക്ക് എളിമ എന്ന ഗുണം പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അതു പ്രകടിപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നും കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. നമ്മുടെ എളിമ പരിശോധിക്കപ്പെടുന്ന ചില സാഹചര്യങ്ങൾ ഏതൊക്കെയാണ്‌? അത്തരം സാഹചര്യങ്ങളിൽപ്പോലും എളിമ നഷ്ടപ്പെടാതിരിക്കത്തക്കവിധം ഈ ഗുണം എങ്ങനെ വളർത്തിയെടുക്കാം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന്‌, എളിമ പരിശോധിക്കപ്പെടുന്ന നമ്മുടെ ജീവിത്തിലെ മൂന്നു സാധാസാര്യങ്ങൾ നമ്മൾ ചിന്തിക്കും. ഓരോ സാഹചര്യത്തിലും ജ്ഞാനപൂർവം പ്രവർത്തിക്കാൻ എങ്ങനെ കഴിയുമെന്നും നമ്മൾ പഠിക്കും.—സുഭാ. 11:2.

നമ്മുടെ സാഹചര്യങ്ങൾ മാറുമ്പോൾ

5, 6. ബർസില്ലായി എങ്ങനെയാണ്‌ എളിമ പ്രകടിപ്പിച്ചത്‌?

5 നമ്മുടെ സാഹചര്യങ്ങളിലോ നിയമങ്ങളിലോ ഉണ്ടാകുന്ന ഒരു മാറ്റം എളിമയെ പരിശോധിച്ചേക്കാം. 80 വയസ്സുള്ള ബർസില്ലായിക്കു രാജകൊട്ടാത്തിൽ താമസിക്കാനുള്ള ക്ഷണം ദാവീദ്‌ കൊടുത്തപ്പോൾ അദ്ദേഹത്തിനു വളരെധികം അഭിമാനം തോന്നിക്കാണും. ദാവീദിന്‍റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ബർസില്ലായിക്കു തുടർന്നും രാജാവിന്‍റെ കൂടെയായിരിക്കാമായിരുന്നു. പക്ഷേ ബർസില്ലായി അതു നിരസിച്ചു. എന്തുകൊണ്ട്? തനിക്കു വയസ്സായെന്നും അതുകൊണ്ട് രാജാവിന്‌ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ദാവീദിനോടു പറഞ്ഞു. അതുകൊണ്ട് ബർസില്ലായി കിംഹാമിനെ തനിക്കു പകരം കൊണ്ടുപൊയ്‌ക്കൊള്ളാൻ രാജാവിനോടു പറഞ്ഞു. കിംഹാം ഒരുപക്ഷേ ബർസില്ലായിയുടെ ഒരു മകനായിരിക്കാം.—2 ശമു. 19:31-37.

6 ന്യായബോമുള്ള ഒരു തീരുമാമെടുക്കാൻ എളിമ എന്ന ഗുണം ബർസില്ലായിയെ സഹായിച്ചു. അദ്ദേഹം ദാവീദിന്‍റെ ക്ഷണം നിരസിച്ചത്‌ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള കഴിവില്ലെന്നു തോന്നിയിട്ടല്ല, സ്വസ്ഥമായ ഒരു വിശ്രജീവിതം നയിക്കാനുള്ള ആഗ്രഹംകൊണ്ടുമല്ല. സാഹചര്യങ്ങൾ മാറിയെന്നും തനിക്കു പരിമിതിളുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു, അത്‌ അംഗീരിക്കുയും ചെയ്‌തു. ചെയ്യാൻ കഴിയുന്നതിന്‌ അപ്പുറമുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. (ഗലാത്യർ 6:4, 5 വായിക്കുക.) സ്ഥാനമാങ്ങളും മറ്റുള്ളരുടെ അംഗീകാവും ഒക്കെ നേടാനാണു നമ്മൾ ശ്രമിക്കുന്നതെങ്കിൽ അത്‌ അഹങ്കാത്തിനും മത്സരത്തിനും പിന്നീട്‌ നിരായ്‌ക്കും മാത്രമേ വഴിവെക്കുയുള്ളൂ. (ഗലാ. 5:26) എന്നാൽ എളിമയുണ്ടെങ്കിൽ യഹോയ്‌ക്കു മഹത്ത്വം കരേറ്റാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ടി ഓരോരുത്തരും സ്വന്തം കഴിവുകൾ ഉപയോഗിച്ച് കൂട്ടായി പ്രയത്‌നിക്കും.—1 കൊരി. 10:31.

7, 8. നമ്മിൽത്തന്നെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാൻ എളിമ നമ്മളെ എങ്ങനെ സഹായിക്കും?

7 കൂടുതൽ അധികാരം കിട്ടുന്നതോടൊപ്പം കൂടുതൽ ഉത്തരവാദിത്വങ്ങളും വന്നുചേരും. അതും നമ്മുടെ എളിമയെ പരിശോധിച്ചേക്കാം. യരുശലേമിലെ ആളുകളുടെ അവസ്ഥയെക്കുറിച്ച് നെഹമ്യ കേട്ടപ്പോൾ അദ്ദേഹം യഹോയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. (നെഹ. 1:4, 11) യഹോവ നെഹമ്യയുടെ പ്രാർഥയ്‌ക്ക് ഉത്തരം കൊടുത്തു; അർഥഹ്‌ശഷ്ട രാജാവ്‌ നെഹമ്യയെ ആ പ്രദേത്തിന്‍റെ ഗവർണറായി നിയമിച്ചു. ഒരു ഉന്നതസ്ഥാവും സമ്പത്തും അധികാവും ഒക്കെയുണ്ടായിരുന്നെങ്കിലും നെഹമ്യ ഒരിക്കലും സ്വന്തം അനുഭരിത്തിലോ പ്രാപ്‌തിയിലോ ആശ്രയിച്ചില്ല. അദ്ദേഹം എപ്പോഴും യഹോയുടെകൂടെ നടന്നു. ദൈവത്തിന്‍റെ നിയമം പരിശോധിച്ചുകൊണ്ട് നെഹമ്യ കൂടെക്കൂടെ യഹോയുടെ വഴിനത്തിപ്പിനായി അന്വേഷിച്ചു. (നെഹ. 8:1, 8, 9) നെഹമ്യ മറ്റുള്ളരുടെ മേൽ അധികാരം നടത്തിയില്ല, പകരം സ്വന്തം ചെലവിൽ അവരെ സേവിച്ചു.—നെഹ. 5:14-19.

8 നിയമത്തിൽ മാറ്റം വരുമ്പോഴോ കൂടുലായ ഉത്തരവാദിത്വം ലഭിക്കുമ്പോഴോ നമ്മിൽത്തന്നെ ആശ്രയിക്കാതിരിക്കാൻ എളിമ നമ്മളെ എങ്ങനെ സഹായിക്കുമെന്നു നെഹമ്യയുടെ ദൃഷ്ടാന്തം കാണിക്കുന്നു. ഒരു മൂപ്പൻ സ്വന്തം അനുഭരിത്തിൽ ആശ്രയിച്ചുകൊണ്ട് ആദ്യം യഹോയോടു പ്രാർഥിക്കാതെതന്നെ സഭയിലെ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയേക്കാം. മറ്റു ചിലർ ആദ്യം തീരുമാമെടുക്കും, എന്നിട്ട് ആ തീരുമാനത്തെ അനുഗ്രഹിക്കണമേ എന്ന് യഹോയോടു പ്രാർഥിക്കും. എന്നാൽ അത്‌ എളിമയാണോ? എളിമയുള്ള ഒരു വ്യക്തി ദൈവമുമ്പാകെയുള്ള തന്‍റെ സ്ഥാനവും ദൈവത്തിന്‍റെ ക്രമീത്തിൽ തന്‍റെ പങ്കും എന്താണെന്ന് എപ്പോഴും ഓർമിക്കും. നമ്മുടെ കഴിവുകൾക്കല്ല പ്രാധാന്യം. ഇതിനു മുമ്പും ഇതുപോലുള്ള സാഹചര്യങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്‌ത്‌ പരിചമുണ്ടല്ലോ എന്നു വിചാരിച്ച് നമ്മിൽത്തന്നെ ആശ്രയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. (സുഭാഷിതങ്ങൾ 3:5, 6 വായിക്കുക.) ദൈവത്തിന്‍റെ ഭവനത്തിലെ അംഗങ്ങളായ നമ്മൾ, നമ്മുടെ കുടുംത്തിലെ ഉത്തരവാദിത്വങ്ങളും സഭയിലെ നിയമങ്ങളും നന്നായി നിർവഹിക്കുന്നതിനെക്കുറിച്ചാണു ചിന്തിക്കുന്നത്‌. അല്ലാതെ ലോകത്തിലെ ആളുകളെപ്പോലെ സ്ഥാനമോ പദവിയോ നേടിയെടുക്കുന്നതിനെക്കുറിച്ചല്ല.—1 തിമൊ. 3:15.

വിമർശനം നേരിടുമ്പോഴും പ്രശംസ ലഭിക്കുമ്പോഴും

9, 10. കടുത്ത വിമർശനം നേരിടുമ്പോൾ എളിമ നമ്മളെ എങ്ങനെ സഹായിക്കും?

9 കടുത്ത വിമർശനം നേരിടുമ്പോൾ നമ്മുടെ വികാങ്ങളെ നിയന്ത്രിക്കുന്നതു ബുദ്ധിമുട്ടായിരിക്കും. കുത്തുവാക്കുകൾ പറഞ്ഞ് പെനിന്ന നിരന്തരം വിഷമിപ്പിച്ചതുകൊണ്ട് ഹന്ന മിക്കപ്പോഴും കരയുമായിരുന്നു. ഹന്നയുടെ ഭർത്താവ്‌ ഹന്നയെ വളരെധികം സ്‌നേഹിച്ചിരുന്നു. എന്നാൽ ഹന്നയ്‌ക്കു മക്കളില്ലായിരുന്നു. ഒരിക്കൽ വിശുദ്ധകൂടാത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ ഹന്ന മദ്യപിച്ച് മത്തുപിടിച്ചിരിക്കുയാണെന്നു പറഞ്ഞ് മഹാപുരോഹിനായ ഏലി ഹന്നയെ കുറ്റപ്പെടുത്തി. ഇതെല്ലാം ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! എന്നാൽ, ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഹന്നയ്‌ക്ക് ആത്മനിന്ത്രണം നഷ്ടപ്പെട്ടില്ല, ആദരവോടെ ഏലിക്കു മറുപടി കൊടുക്കുയും ചെയ്‌തു. ഹന്നയുടെ ഹൃദയസ്‌പർശിയായ പ്രാർഥന ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാത്തിന്‍റെയും സ്‌തുതിയുടെയും വിലമതിപ്പിന്‍റെയും വാക്കുകൾകൊണ്ട് നിറഞ്ഞതാണ്‌ അത്‌.—1 ശമു. 1:5-7, 12-16; 2:1-10.

10 എളിമയുണ്ടെങ്കിൽ ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കാനും’ നമുക്കു കഴിയും. (റോമ. 12:21) സാത്താന്‍റെ ലോകത്തിൽ ജീവിക്കുമ്പോൾ മിക്കപ്പോഴും നമുക്ക് അനീതി നേരിടേണ്ടിരും. അതുകൊണ്ട്, ദുഷ്ടന്മാരുടെ പെരുമാറ്റം നമ്മളെ പ്രകോപിപ്പിക്കാതിരിക്കാൻ നമ്മൾ ജാഗ്രയുള്ളരായിരിക്കണം. (സങ്കീ. 37:1) എന്നാൽ, പ്രശ്‌നങ്ങൾ സഹോങ്ങളുമായിട്ടാണെങ്കിൽ അത്‌ ഉളവാക്കുന്ന വേദന കൂടുതൽ ആഴമുള്ളതായിരിക്കും. എളിമയുള്ള ഒരു വ്യക്തി അപ്പോഴും യേശുവിനെ അനുകരിക്കും. ‘അപമാനിക്കപ്പെട്ടപ്പോൾ തിരിച്ച് അപമാനിക്കാതെ, നീതിയോടെ വിധിക്കുന്ന ദൈവത്തിന്‍റെ കൈയിൽ ക്രിസ്‌തു തന്‍റെ കാര്യം ഭരമേൽപ്പിച്ചു’ എന്നു ബൈബിൾ പറയുന്നു. (1 പത്രോ. 2:23) പ്രതികാരം യഹോയ്‌ക്കുള്ളതാണെന്നു യേശുവിന്‌ അറിയാമായിരുന്നു. (റോമ. 12:19) ക്രിസ്‌ത്യാനിളും അതുപോലെ താഴ്‌മയുള്ളരായിരിക്കാനും ‘ദ്രോഹിക്കുന്നവരെ ദ്രോഹിക്കാതിരിക്കാനും’ ബൈബിൾ ആവശ്യപ്പെടുന്നു.—1 പത്രോ. 3:8, 9.

11, 12. (എ) മുഖസ്‌തുതിയോ അമിതമായ പ്രശംയോ ലഭിക്കുമ്പോൾ സമനിയോടെ പെരുമാറാൻ എളിമ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്‌? (ബി) വസ്‌ത്രധാത്തിന്‍റെയും ചമയത്തിന്‍റെയും പെരുമാറ്റത്തിന്‍റെയും കാര്യത്തിൽ എളിമ നമ്മളെ വഴിനയിക്കേണ്ടത്‌ എങ്ങനെ?

11 മറ്റുള്ളവർ മുഖസ്‌തുതി പറയുയോ അമിതമായി പ്രശംസിക്കുയോ ചെയ്യുമ്പോൾ അതു നമ്മുടെ എളിമയുടെ പരിശോയായേക്കാം. അതിശയിപ്പിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറിറിഞ്ഞപ്പോൾ അതിനോട്‌ എസ്ഥേർ പ്രതിരിച്ച വിധം നമുക്കു നല്ല ഒരു മാതൃയാണ്‌. എസ്ഥേർ അതിസുന്ദരിയായിരുന്നു. ഒരു വർഷത്തേക്കു പ്രത്യേക സൗന്ദര്യരിരണം ലഭിക്കുയും ചെയ്‌തു. രാജാവിന്‍റെ പ്രീതിക്കുവേണ്ടി പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള യുവതികൾ മത്സരിക്കുയായിരുന്നു. അവരോടൊപ്പമായിരുന്നു എസ്ഥേർ എന്നും സഹവസിച്ചിരുന്നത്‌. എങ്കിലും, എസ്ഥേർ എല്ലാവരോടും ആദരവോടെ ഇടപെട്ടു, സമനില കാത്തുസൂക്ഷിച്ചു. രാജാവ്‌ തന്‍റെ രാജ്ഞിയായി എസ്ഥേറിനെ തിരഞ്ഞെടുത്തിട്ടും എസ്ഥേർ അഹങ്കരിക്കുയോ എളിമയില്ലാതെ പെരുമാറുയോ ചെയ്‌തില്ല.—എസ്ഥേ. 2:9, 12, 15, 17.

നമ്മുടെ വസ്‌ത്രധാരണം യഹോയെയും മറ്റുള്ളരെയും നമ്മൾ ആദരിക്കുന്നെന്നു കാണിക്കുന്നതാണോ, അതോ നമുക്ക് എളിമയില്ലെന്നാണോ? (12-‍ാ‍ം ഖണ്ഡിക കാണുക)

12 എളിമയുണ്ടെങ്കിൽ മാന്യവും ആദരണീവും ആയ വിധത്തിൽ നമ്മൾ വസ്‌ത്രം ധരിക്കും, മറ്റുള്ളരോട്‌ അന്തസ്സോടെ പെരുമാറുയും ചെയ്യും. “ശാന്തതയും സൗമ്യയും ഉള്ള മനസ്സ്” പ്രകടിപ്പിച്ചുകൊണ്ട് നമുക്ക് ആളുകളുടെ ഹൃദയങ്ങളിൽ ഇടം നേടാൻ കഴിയും. അല്ലാതെ, വീമ്പിക്കിക്കൊണ്ടോ നമ്മിലേക്കുതന്നെ അനാവശ്യശ്രദ്ധ ക്ഷണിച്ചുകൊണ്ടോ അല്ല. (1 പത്രോസ്‌ 3:3, 4 വായിക്കുക; യിരെ. 9:23, 24) നമ്മുടെ ഹൃദയത്തിൽ അഹങ്കാമുണ്ടെങ്കിൽ പതുക്കെപ്പതുക്കെ നമ്മുടെ പ്രവൃത്തിളിൽ അതു വെളിപ്പെട്ടുരും. ഉദാഹത്തിന്‌, നമുക്കു പ്രത്യേക ഉത്തരവാദിത്വസ്ഥാങ്ങളുണ്ടെന്നോ മറ്റുള്ളവർ അറിയാൻ സാധ്യയില്ലാത്ത ചില കാര്യങ്ങൾ നമുക്ക് അറിയാമെന്നോ ഉത്തരവാദിത്വസ്ഥാത്തുള്ള സഹോന്മാരുമായി നമുക്കു നല്ല അടുപ്പമുണ്ടെന്നോ ഒക്കെ നമ്മൾ സൂചിപ്പിച്ചേക്കാം. കൂട്ടായ പ്രവർത്തത്തിലൂടെ ലഭിച്ച ആശയങ്ങളും നേട്ടങ്ങളും നമ്മുടേതു മാത്രമാണെന്ന രീതിയിൽ നമ്മൾ സംസാരിച്ചേക്കാം. അങ്ങനെയുള്ള സന്ദർഭങ്ങളിലും യേശു നല്ല ഒരു മാതൃക കാണിച്ചു. യേശു പറഞ്ഞ കാര്യങ്ങളിൽ നല്ലൊരു ഭാഗവും എബ്രായ തിരുവെഴുത്തുളിൽനിന്നുള്ള ഉദ്ധരണിളോ പരാമർശങ്ങളോ ആയിരുന്നു. ആ വിധത്തിൽ എളിമയോടെ സംസാരിച്ചതുവഴി, യേശു പറഞ്ഞതെല്ലാം യഹോയിൽനിന്ന് കേട്ട കാര്യങ്ങളാണെന്നും അല്ലാതെ യേശുവിന്‍റെ ബുദ്ധിയിലോ ജ്ഞാനത്തിലോ ഉദിച്ച കാര്യങ്ങല്ലെന്നും കേൾവിക്കാർ മനസ്സിലാക്കുമായിരുന്നു.—യോഹ. 8:28.

എന്തു ചെയ്യണമെന്ന് ഉറപ്പില്ലാത്ത സാഹചര്യങ്ങളിൽ

13, 14. മെച്ചമായ തീരുമാങ്ങളെടുക്കാൻ എളിമ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

13 തീരുമാങ്ങളെടുക്കേണ്ടി വരുന്ന അവസരങ്ങളാണു നമ്മുടെ എളിമ പരിശോധിക്കപ്പെടുന്ന മറ്റൊരു സാഹചര്യം. പൗലോസ്‌ അപ്പോസ്‌തലൻ യരുശലേമിലേക്കു പോകുയാണെങ്കിൽ ശത്രുക്കൾ അദ്ദേഹത്തെ പിടികൂടുമെന്നു കൈസര്യയിലായിരുന്ന സമയത്ത്‌ അഗബൊസ്‌ എന്ന പ്രവാചകൻ പറഞ്ഞു. ഒരുപക്ഷേ കൊല്ലപ്പെട്ടേക്കാമെന്നും പറഞ്ഞു. അരുതാത്തതൊന്നും സംഭവിക്കാതിരിക്കാൻ അങ്ങോട്ടു പോകരുതെന്നു സഹോരങ്ങൾ പൗലോസിനോട്‌ അപേക്ഷിച്ചു. പക്ഷേ പൗലോസ്‌ പേടിച്ച് പിന്തിരിഞ്ഞില്ല, എന്നാൽ അത്‌ അദ്ദേഹത്തിന്‍റെ അമിതമായ ആത്മവിശ്വാസംകൊണ്ട് ആയിരുന്നില്ല. പകരം, അദ്ദേഹം യഹോയിൽ പൂർണമായി ആശ്രയിച്ചു. യഹോവ തന്നെ നയിക്കുന്നത്‌ എങ്ങോട്ടാണെങ്കിലും അവിടേക്കു പോകാനും നിയമനം നിറവേറ്റാനും പൗലോസ്‌ ഒരുക്കമായിരുന്നു. ഇതു കേട്ടപ്പോൾ, യരുശലേമിലേക്കു പോകാനുള്ള പൗലോസിന്‍റെ തീരുമാനത്തെ എതിർക്കുന്നതു സഹോന്മാർ നിറുത്തി. അവർ അങ്ങനെ എളിമ പ്രകടമാക്കി.—പ്രവൃ. 21:10-14.

14 കാര്യങ്ങൾ എന്തായിത്തീരുമെന്നു നമുക്കു മുഴുനായി അറിയില്ലെങ്കിലും, അവ നമ്മുടെ നിയന്ത്രത്തിന്‌ അപ്പുറമാണെങ്കിലും നല്ല തീരുമാങ്ങളെടുക്കാൻ എളിമ നമ്മളെ സഹായിക്കും. ഉദാഹത്തിന്‌, നമ്മൾ മുഴുസേത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുയാണെന്നിരിക്കട്ടെ. ഇങ്ങനെയുള്ള ചില ചോദ്യങ്ങൾ നമ്മളെ അലട്ടിയേക്കാം: ഒരു രോഗം വന്നാൽ എന്തു ചെയ്യും? പ്രായമായിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളെ ആരു നോക്കും? ഇനി, നമുക്കു പ്രായമാകുമ്പോഴോ? പ്രാർഥിച്ചതുകൊണ്ടോ ഈ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചതുകൊണ്ടോ ഇവയ്‌ക്കെല്ലാമുള്ള തൃപ്‌തിമായ ഉത്തരം ലഭിച്ചെന്നുരില്ല. (സഭാ. 8:16, 17) യഹോയിലുള്ള ആശ്രയം നമ്മുടെ പരിമിതികൾ അറിയാൻ മാത്രമല്ല അവ അംഗീരിക്കാനും നമ്മളെ സഹായിക്കുന്നു. ശരിയായ തീരുമാമെടുക്കുന്നതിനു ഗവേഷണം നടത്തുയും മറ്റുള്ളരോട്‌ ഉപദേശം ചോദിക്കുയും പ്രാർഥയിൽ മാർഗനിർദേശം ആരായുയും വേണം. എന്നിട്ട് ദൈവാത്മാവ്‌ നയിക്കുന്ന വഴിയേ നമ്മൾ നീങ്ങണം. (സഭാപ്രസംഗകൻ 11:4-6 വായിക്കുക.) ഇവയെല്ലാം യഹോയ്‌ക്ക് അനുഗ്രഹിക്കാനുള്ള കളമൊരുക്കുന്നയാണ്‌. ചിലപ്പോൾ, യഹോവ നമ്മുടെ ലക്ഷ്യങ്ങളെ വഴിതിരിച്ചുവിട്ടെന്നും വരാം.—സുഭാ. 16:3, 9.

നമുക്ക് എങ്ങനെ കൂടുതൽ എളിമയുള്ളരാകാം?

15. യഹോയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതു താഴ്‌മയുള്ളരായിരിക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

15 ഇത്രയേറെ പ്രയോങ്ങളുള്ള സ്ഥിതിക്കു നമുക്ക് എങ്ങനെ എളിമ എന്ന ഗുണം ഇനിയുമേറെ വളർത്തിയെടുക്കാൻ കഴിയും? നാലു വിധങ്ങൾ നമുക്കു നോക്കാം. ഒന്ന്, യഹോയുടെ ഉന്നതമായ ഗുണങ്ങളെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും വിലമതിപ്പോടെയും ആഴത്തിലും ചിന്തിച്ചുകൊണ്ട് നമുക്ക് എളിമയും യഹോയോടു ഭയാദവും വളർത്തിയെടുക്കാം. (യശ. 8:13) ഓർമിക്കുക, നമ്മൾ നടക്കുന്നതു സർവശക്തനായ ദൈവത്തോടൊപ്പമാണ്‌, അല്ലാതെ ഒരു ദൂതന്‍റെയോ മനുഷ്യന്‍റെയോ ഒപ്പമല്ല. ഈ തിരിച്ചറിവ്‌ ‘ദൈവത്തിന്‍റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്‌മയോടിരിക്കാൻ’ നമ്മളെ പ്രേരിപ്പിക്കും.—1 പത്രോ. 5:6.

16. ദൈവത്തിന്‍റെ സ്‌നേത്തെക്കുറിച്ച് ധ്യാനിക്കുന്നത്‌ എളിമയുള്ളരായിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ എങ്ങനെ?

16 രണ്ട്, യഹോയുടെ സ്‌നേത്തെക്കുറിച്ച് ധ്യാനിക്കുന്നത്‌ എളിമ നട്ടുവളർത്താൻ നമ്മളെ സഹായിക്കും. മാനം കുറഞ്ഞതെന്നു കരുതുന്ന അവയവങ്ങളെ യഹോവ “ഏറെ മാനം അണിയിക്കുന്നു” എന്നു പൗലോസ്‌ അപ്പോസ്‌തലൻ എഴുതി. (1 കൊരി. 12:23, 24) സമാനമായി, നമുക്കു പരിമിതിളുണ്ടെങ്കിലും യഹോവ നമുക്ക് ഓരോരുത്തർക്കുംവേണ്ടി കരുതുന്നു. യഹോവ നമ്മളെ മറ്റുള്ളരുമായി താരതമ്യം ചെയ്യുന്നില്ല, നമ്മൾ പിഴവുകൾ വരുത്തുമ്പോൾ നമ്മളെ സ്‌നേഹിക്കുന്നതു നിറുത്തിക്കയുന്നുമില്ല. നമ്മൾ സേവിക്കുന്നത്‌ എവിടെയാണെങ്കിലും യഹോയ്‌ക്കു നമ്മളോടു സ്‌നേമുള്ളതുകൊണ്ട് നമുക്കു സുരക്ഷിത്വം അനുഭപ്പെടും.

17. മറ്റുള്ളരിലെ നല്ലതു കാണാൻ ശ്രമിക്കുന്നതുകൊണ്ട് നമുക്കുള്ള പ്രയോനങ്ങൾ എന്തെല്ലാം?

17 മൂന്ന്, ദൈവം കാണുന്നതുപോലെ മറ്റുള്ളരിലെ നല്ലതു കാണാൻ ശ്രമിക്കുമ്പോൾ യഹോയുടെ സേവനത്തിൽ നമുക്കുള്ള പങ്കു നമ്മൾ കൂടുതൽ വിലമതിക്കും, നമ്മൾ കൂടുതൽ എളിമയുള്ളരാകും. അങ്ങനെയാകുമ്പോൾ മറ്റുള്ളരുടെ ശ്രദ്ധ പിടിച്ചുറ്റാൻ നോക്കുയോ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത്‌ തന്നെത്താൻ ചെയ്യാൻ ശ്രമിക്കുയോ ഇല്ല. പകരം മറ്റുള്ളരോട്‌ എളിമയോടെ ഉപദേശം ചോദിക്കുയും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ മനസ്സു കാണിക്കുയും ചെയ്യും. (സുഭാ. 13:10) അവർക്കു കൂടുതൽ ഉത്തരവാദിത്വമുള്ള നിയമനങ്ങൾ കിട്ടുമ്പോൾ നമ്മൾ അവരോടൊപ്പം സന്തോഷിക്കും. ‘ലോകം മുഴുനുള്ള നമ്മുടെ സഹോമൂഹത്തെ’ യഹോവ അനുഗ്രഹിക്കുന്നതു കാണുമ്പോൾ നമ്മൾ യഹോവയെ സ്‌തുതിക്കും.—1 പത്രോ. 5:9.

18. മനസ്സാക്ഷിയെ പരിശീലിപ്പിക്കുന്നതു കൂടുതൽ എളിമയുള്ളരായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?

18 നാല്‌, ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ മനസ്സാക്ഷിയെ പരിശീലിപ്പിക്കുമ്പോൾ മാന്യയും അന്തസ്സും സംബന്ധിച്ച നമ്മുടെ വീക്ഷണം മെച്ചപ്പെടും. യഹോവ കാണുന്നതുപോലെ കാര്യങ്ങൾ കാണാൻ എളിമയോടെ പഠിക്കുമ്പോൾ ശരിയായ വിധത്തിൽ തീരുമാമെടുക്കാനുള്ള നമ്മുടെ കഴിവ്‌ വളരും. മുടങ്ങാതെ ബൈബിൾ പഠിക്കുയും പ്രാർഥിക്കുയും പഠിച്ച കാര്യങ്ങൾ പ്രാവർത്തിമാക്കുയും ചെയ്യുക. അങ്ങനെ നമുക്കു ക്രമേണ മനസ്സാക്ഷിയെ ശക്തിപ്പെടുത്താൻ കഴിയും. (1 തിമൊ. 1:5) മറ്റുള്ളവർക്കു മുൻഗണന കൊടുക്കാൻ പഠിക്കുക. നമ്മൾ നമ്മുടെ ഭാഗം നിറവേറ്റുയാണെങ്കിൽ, എളിമയും മറ്റു ദൈവിഗുങ്ങളും വളർത്താൻ സഹായിച്ചുകൊണ്ട് യഹോവ നമ്മുടെ “പരിശീലനം പൂർത്തീരിക്കും” എന്നു വാഗ്‌ദാനം ചെയ്യുന്നു.—1 പത്രോ. 5:10.

19. എന്നുമെന്നും എളിമയോടെ നിലകൊള്ളാൻ നമ്മളെ എന്തു സഹായിക്കും?

19 ധിക്കാരം നിറഞ്ഞ ഒരൊറ്റ പ്രവൃത്തിക്ക് യഹൂദയിൽനിന്നുള്ള ആ പ്രവാകനു വിലയായി കൊടുക്കേണ്ടിന്നതു സ്വന്തം ജീവനും ദൈവവുമായുള്ള നല്ല ബന്ധവും ആയിരുന്നു. എന്നാൽ, പരിശോളുണ്ടായാലും എളിമയുള്ളരായി തുടരാൻ സാധിക്കുമെന്നു നമുക്കു മുമ്പുണ്ടായിരുന്ന വിശ്വസ്‌തരായ വ്യക്തിളും ഇക്കാലത്തെ എളിമയുള്ള ആളുകളും തെളിയിച്ചിട്ടുണ്ട്. എത്ര കൂടുതൽ യഹോയുടെകൂടെ നടക്കുന്നുവോ അത്ര കൂടുതൽ നമ്മൾ എളിമയുള്ളരായിത്തീരും. (സുഭാ. 8:13) ഇപ്പോൾ നമുക്കുള്ള സ്ഥാനം എന്തായാലും നമുക്ക് യഹോയോടൊത്ത്‌ നടക്കാൻ കഴിയും. അത്‌ എത്ര അത്ഭുതവും അതുല്യവും ആയ പദവിയാണ്‌! ആ ബഹുമതിയെ നമുക്കു മാറോടു ചേർത്തുപിടിക്കാം. യഹോയുടെ മുമ്പാകെ എന്നുമെന്നും എളിമയോടെ നടക്കാൻ നമ്മുടെ പരമാവധി ചെയ്യുന്നതിൽ തുടരാം!