വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​തകഥ

എനിക്കു​ള്ള​തെ​ല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാ​നനെ അനുഗ​മി​ക്കു​ന്നു

എനിക്കു​ള്ള​തെ​ല്ലാം പിന്നിൽ ഉപേക്ഷിച്ച് യജമാ​നനെ അനുഗ​മി​ക്കു​ന്നു

“പ്രസം​ഗി​ക്കാൻ പോയിട്ട് പിന്നെ ഇങ്ങോട്ടു വന്നേക്ക​രുത്‌. വന്നാൽ നിന്‍റെ കാൽ ഞാൻ തല്ലി​യൊ​ടി​ക്കും.” അച്ഛന്‍റെ ഭീഷണി​വാ​ക്കു​കൾ എന്‍റെ കാതു​ക​ളിൽ മുഴങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. എങ്കിലും ഞാൻ വീടു വിട്ട് ഇറങ്ങാൻ തീരു​മാ​നി​ച്ചു. ഇതായി​രു​ന്നു യജമാ​നനെ അനുഗ​മി​ക്കാൻ കാര്യങ്ങൾ പിന്നിൽ ഉപേക്ഷി​ച്ച​തി​ന്‍റെ തുടക്കം. അന്ന് എനിക്കു വയസ്സ് 16.

എന്തായി​രു​ന്നു ആ സാഹച​ര്യ​ത്തി​ലേക്കു നയിച്ചത്‌? ഞാൻ എന്‍റെ കുട്ടി​ക്കാ​ല​ത്തെ​ക്കു​റിച്ച് പറഞ്ഞു​തു​ട​ങ്ങട്ടെ. 1929 ജൂലൈ 29-നാണു ഞാൻ ജനിച്ചത്‌. ഫിലി​പ്പീൻസി​ലെ ബുളാ​ക്കാൻ പ്രദേ​ശത്തെ ഒരു ഗ്രാമ​ത്തി​ലാ​ണു ഞാൻ വളർന്നു​വ​ന്നത്‌. സാമ്പത്തി​ക​മാ​ന്ദ്യ​ത്തി​ന്‍റെ സമയമാ​യി​രു​ന്നു അത്‌, ഉള്ളതു​കൊണ്ട് ഒതുങ്ങി​ക്കൂ​ടി​യാ​ണു ഞങ്ങൾ കഴിഞ്ഞി​രു​ന്നത്‌. എന്‍റെ ചെറു​പ്പ​കാ​ലത്ത്‌ യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. ജപ്പാൻ ഫിലി​പ്പീൻസി​നെ ആക്രമി​ച്ചു. എന്നാൽ ഞങ്ങളുടെ ഗ്രാമം കുറച്ച് ഉള്ളിലാ​യി​രു​ന്ന​തു​കൊണ്ട് യുദ്ധം ഞങ്ങളെ നേരിട്ട് ബാധി​ച്ചില്ല. അവിടെ റേഡി​യോ​യും ടിവി​യും പത്രങ്ങ​ളും ഒന്നും ഇല്ലായി​രു​ന്നു. അതു​കൊണ്ട് യുദ്ധ​ത്തെ​ക്കു​റിച്ച് പറഞ്ഞു​കേട്ട അറിവേ ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ.

എട്ടു മക്കളിൽ രണ്ടാമ​ത്ത​വ​നാ​യി​രു​ന്നു ഞാൻ. എനിക്ക് എട്ടു വയസ്സാ​യ​പ്പോൾ മുത്തച്ഛ​നും മുത്തശ്ശി​യും എന്നെ അവരുടെ വീട്ടി​ലേക്കു കൊണ്ടു​പോ​യി. ഞങ്ങൾ കത്തോ​ലി​ക്ക​രാ​യി​രു​ന്നെ​ങ്കി​ലും മുത്തച്ഛൻ വിശാ​ല​മാ​യി ചിന്തി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു. ചില സുഹൃ​ത്തു​ക്കൾ കൊടുത്ത മതപര​മായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അദ്ദേഹം സ്വീക​രി​ച്ചു. തഗലോഗ്‌ ഭാഷയി​ലുള്ള സംരക്ഷണം, സുരക്ഷ, മറനീക്കപ്പെട്ടിരിക്കുന്നു * എന്നീ ചെറു​പു​സ്‌ത​ക​ങ്ങ​ളും ബൈബി​ളും അദ്ദേഹം എന്നെ കാണി​ച്ചതു ഞാൻ ഇന്നും ഓർക്കു​ന്നു. ബൈബിൾ വായി​ക്കു​ന്നത്‌ എനിക്ക് ഇഷ്ടമാ​യി​രു​ന്നു, പ്രത്യേ​കി​ച്ചും സുവി​ശേ​ഷ​ഭാ​ഗങ്ങൾ. ആ ഭാഗങ്ങൾ വായി​ച്ച​പ്പോൾ യേശു​വി​നെ അനുഗ​മി​ക്കാ​നുള്ള ആഗ്രഹം എനിക്കു​ണ്ടാ​യി.​—യോഹ. 10:27.

യജമാ​നനെ അനുഗ​മി​ക്കാൻ പഠിക്കു​ന്നു

1945-ൽ ജപ്പാന്‍റെ അധിനി​വേശം അവസാ​നി​ച്ചു. ആ സമയത്ത്‌ എന്‍റെ മാതാ​പി​താ​ക്കൾ എന്നെ തിരികെ വീട്ടി​ലേക്കു വിളിച്ചു. മുത്തച്ഛന്‍റെ അനുവാ​ദ​ത്തോ​ടെ ഞാൻ വീട്ടി​ലേക്കു പോയി.

കുറച്ച് നാൾ കഴിഞ്ഞ് 1945 ഡിസം​ബ​റിൽ ആൻഗറ്റ്‌ പട്ടണത്തി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളായ കുറെ പേർ ഞങ്ങളുടെ ഗ്രാമ​ത്തിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി എത്തി. അക്കൂട്ട​ത്തി​ലെ പ്രായം ചെന്ന ഒരാൾ ഞങ്ങളുടെ വീട്ടിൽ വന്നു. ‘അവസാ​ന​കാ​ല​ത്തെ​ക്കു​റിച്ച്’ ബൈബിൾ പറയുന്ന കാര്യങ്ങൾ അദ്ദേഹം വിശദീ​ക​രി​ച്ചു. (2 തിമൊ. 3:1-5) അടുത്തുള്ള ഗ്രാമ​ത്തിൽ നടക്കുന്ന ഒരു ബൈബിൾപ​ഠ​ന​ത്തിൽ പങ്കെടു​ക്കാൻ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. എന്‍റെ മാതാ​പി​താ​ക്കൾ പോയില്ല, പക്ഷേ ഞാൻ പോയി. 20-ഓളം പേരാണ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നത്‌. ചിലർ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച് ചില ചോദ്യ​ങ്ങൾ ചോദി​ച്ചു.

അവർ പറഞ്ഞ കാര്യങ്ങൾ എല്ലാ​മൊ​ന്നും മനസ്സി​ലാ​കാ​ഞ്ഞ​തി​നാൽ അവി​ടെ​നിന്ന് പോരാൻ ഞാൻ തീരു​മാ​നി​ച്ചു. അപ്പോ​ഴാണ്‌ അവർ ഒരു രാജ്യ​ഗീ​തം പാടാൻ തുടങ്ങി​യത്‌. പാട്ട് എനിക്കു വളരെ ഇഷ്ടപ്പെട്ടു. അതു​കൊണ്ട് ഞാൻ അവി​ടെ​ത്തന്നെ ഇരുന്നു. പാട്ടും പ്രാർഥ​ന​യും കഴിഞ്ഞ​പ്പോൾ, പിറ്റെ ഞായറാഴ്‌ച ആൻഗറ്റിൽവെച്ച് നടക്കുന്ന യോഗ​ത്തിൽ പങ്കെടു​ക്കാൻ എല്ലാവ​രെ​യും ക്ഷണിച്ചു.

ഞങ്ങളിൽ പലരും എട്ടു കിലോ​മീ​റ്റ​റോ​ളം നടന്ന് ആ യോഗ​ത്തി​നു പോയി. ക്രൂസ്‌ കുടും​ബ​ത്തി​ന്‍റെ വീട്ടിൽ നടന്ന യോഗ​ത്തിൽ 50 പേർ പങ്കെടു​ത്തു. കുട്ടി​കൾപോ​ലും ആഴമേ​റിയ ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച് അഭി​പ്രാ​യങ്ങൾ പറയു​ന്നതു കേട്ട് ഞാൻ അതിശ​യി​ച്ചു. പിന്നെ​യും ഞാൻ അവിടെ പല മീറ്റി​ങ്ങു​കൾ കൂടി. ഒരു ദിവസം മുൻനി​ര​സേ​വ​ക​നായ ഡാമിയൻ സാന്‍റോസ്‌ സഹോ​ദരൻ അദ്ദേഹ​ത്തി​ന്‍റെ വീട്ടിൽ ഒരു രാത്രി തങ്ങാൻ എന്നെ ക്ഷണിച്ചു. പ്രായ​മുള്ള ആ സഹോ​ദരൻ മുമ്പ് ഒരു മേയറാ​യി​രു​ന്നു. ബൈബിൾവി​ഷ​യങ്ങൾ ചർച്ച ചെയ്‌തു​കൊണ്ട് ആ രാത്രി​യു​ടെ അധിക​സ​മ​യ​വും ഞങ്ങൾ ചെലവ​ഴി​ച്ചു.

ആ കാലത്ത്‌ അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ പഠിച്ച് കഴിയു​മ്പോൾത്തന്നെ പലരും സത്യത്തി​നു​വേണ്ടി നിലപാ​ടെ​ടു​ക്കു​മാ​യി​രു​ന്നു. കുറച്ച് നാൾ മീറ്റി​ങ്ങു​കൾക്കു പോയ​ശേഷം എന്നോ​ടും മറ്റു ചില​രോ​ടും സഹോ​ദ​രങ്ങൾ ചോദി​ച്ചു: “നിങ്ങൾക്കു സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹ​മു​ണ്ടോ?” എന്‍റെ മറുപടി ഇതായി​രു​ന്നു, “ഉണ്ട്, എനിക്ക് ആഗ്രഹ​മുണ്ട്.” “ക്രിസ്‌തു എന്ന യജമാ​ന​നു​വേണ്ടി ഒരു അടിമ​യെ​പ്പോ​ലെ” പണി​യെ​ടു​ക്കാ​നാ​യി​രു​ന്നു എന്‍റെ ആഗ്രഹം. (കൊലോ. 3:24) 1946 ഫെബ്രു​വരി 15-ന്‌ അടുത്തുള്ള ഒരു നദിയിൽവെച്ച് ഞങ്ങളിൽ രണ്ടു പേർ സ്‌നാ​ന​പ്പെട്ടു.

സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട് പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട​ണ​മെന്നു ഞങ്ങൾക്ക് അറിയാ​മാ​യി​രു​ന്നു. പക്ഷേ അത്‌ എന്‍റെ അച്ഛന്‌ ഇഷ്ടമല്ലാ​യി​രു​ന്നു. അദ്ദേഹം പറഞ്ഞു: “നിനക്കു പ്രസം​ഗി​ക്കാ​നുള്ള പ്രായ​മാ​യി​ട്ടില്ല. അല്ലെങ്കിൽത്തന്നെ വെള്ളത്തിൽ ഒന്നു മുങ്ങി​യെ​ന്നു​വെച്ച് നീ ഒരു സുവി​ശേ​ഷ​ക​നാ​കു​മോ?” ദൈവ​രാ​ജ്യ​ത്തി​ന്‍റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കുക എന്നതു ദൈവ​ത്തി​ന്‍റെ ഇഷ്ടമാ​ണെന്നു ഞാൻ വിശദീ​ക​രി​ച്ചു. (മത്താ. 24:14) “ദൈവ​ത്തി​നു കൊടുത്ത വാക്ക് എനിക്കു നിറ​വേ​റ്റണം,” ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ എന്നെ ഭീഷണി​പ്പെ​ടു​ത്തി. അതെക്കു​റി​ച്ചാ​ണു ഞാൻ ആദ്യം പറഞ്ഞത്‌. എങ്ങനെ​യും എന്നെ പ്രസം​ഗ​വേ​ല​യിൽനിന്ന് തടയു​ക​യാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്‍റെ ലക്ഷ്യം. ആത്മീയ​ല​ക്ഷ്യ​ങ്ങൾക്കു​വേണ്ടി എല്ലാം പിന്നിൽ ഉപേക്ഷി​ക്കു​ന്ന​തി​ന്‍റെ തുടക്ക​മാ​യി​രു​ന്നു അത്‌.

ക്രൂസ്‌ കുടും​ബം എന്നെ അവരോ​ടൊ​പ്പം താമസി​ക്കാൻ ആൻഗറ്റി​ലേക്കു ക്ഷണിച്ചു. എന്നെയും അവരുടെ ഇളയ മകൾ നോറ​യെ​യും മുൻനി​ര​സേ​വ​ക​രാ​കാൻ അവർ പ്രോ​ത്സാ​ഹി​പ്പി​ച്ചു. 1947 നവംബർ 1-‍ാ‍ം തീയതി ഞങ്ങൾ രണ്ടു പേരും മുൻനി​ര​സേ​വനം ആരംഭി​ച്ചു. ഞാൻ ആൻഗറ്റിൽത്തന്നെ പ്രസം​ഗ​പ്ര​വർത്തനം തുടർന്നു, നോറ മറ്റൊരു പട്ടണത്തി​ലും.

പലതും പിന്നിൽ ഉപേക്ഷി​ക്കാ​നുള്ള മറ്റൊരു അവസരം

ഞാൻ മുൻനി​ര​സേ​വനം തുടങ്ങി മൂന്നാം വർഷം ബ്രാ​ഞ്ചോ​ഫീ​സിൽനി​ന്നുള്ള ഏൾ സ്റ്റ്യൂവർട്ട് സഹോ​ദരൻ ആൻഗറ്റ്‌ പട്ടണത്തി​ലെ ഒരു പൊതു​സ്ഥ​ല​ത്തു​വെച്ച് ഒരു പ്രസംഗം നടത്തി. 500-ലധികം പേർ അതു കേൾക്കാൻ കൂടി​വന്നു. ഇംഗ്ലീ​ഷി​ലാ​യി​രു​ന്നു പ്രസംഗം. ആ പ്രസം​ഗ​ത്തി​ന്‍റെ രത്‌ന​ചു​രു​ക്കം ഞാൻ തഗലോഗ്‌ ഭാഷയിൽ നടത്തി. ഏഴു വർഷത്തെ സ്‌കൂൾ വിദ്യാ​ഭ്യാ​സമേ എനിക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. എങ്കിലും ഇംഗ്ലീഷ്‌ എനിക്കു വശമാ​യി​രു​ന്നു. കാരണം, ഞങ്ങളുടെ അധ്യാ​പകർ മിക്ക​പ്പോ​ഴും ഇംഗ്ലീ​ഷാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. അതു​പോ​ലെ നമ്മുടെ കുറച്ച് പ്രസി​ദ്ധീ​ക​ര​ണങ്ങൾ മാത്രമേ തഗലോഗ്‌ ഭാഷയി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. അതു​കൊണ്ട് ഇംഗ്ലീഷ്‌ ഭാഷയി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാ​ണു ഞാൻ അധിക​വും പഠിച്ചത്‌. അങ്ങനെ​യാണ്‌ ആ പ്രസം​ഗ​വും മറ്റു പ്രസം​ഗ​ങ്ങ​ളും ഇംഗ്ലീ​ഷി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താൻ എനിക്കു കഴിഞ്ഞത്‌.

ബഥേലിൽ സേവി​ക്കാൻ ഒന്നോ രണ്ടോ മുൻനി​ര​സേ​വ​കരെ ആവശ്യ​മു​ണ്ടെന്ന്, പ്രസംഗം നടത്തിയ ദിവസം സ്റ്റ്യൂവർട്ട് സഹോ​ദരൻ പ്രാ​ദേ​ശി​ക​സ​ഭയെ അറിയി​ച്ചു. 1950-ൽ ഐക്യനാടുകളിലെ ന്യൂയോർക്കിൽവെച്ച് നടക്കുന്ന ദിവ്യാ​ധി​പത്യ വർധന സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ മിഷന​റി​മാർ പോകുന്ന സമയത്ത്‌ ബഥേലിൽ സേവി​ക്കാൻ ആളെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. ക്ഷണം കിട്ടി​യ​വ​രിൽ ഒരാൾ ഞാനാ​യി​രു​ന്നു. വീണ്ടും പരിചി​ത​മായ ചുറ്റു​പാ​ടു​കൾ ഞാൻ ഉപേക്ഷി​ച്ചു, ബഥേൽസേ​വ​ന​ത്തി​നാ​യി.

1950 ജൂൺ 19-നു ഞാൻ ബഥേലിൽ സേവി​ക്കാൻ തുടങ്ങി. വൻ മരങ്ങളാൽ ചുറ്റപ്പെട്ട രണ്ടര ഏക്കറിലെ വലി​യൊ​രു പഴയ വീടാ​യി​രു​ന്നു ബഥേൽ. 12-ഓളം ഏകാകി​ളായ സഹോ​ദ​ര​ന്മാർ അവിടെ സേവി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അതിരാ​വി​ലെ ഞാൻ അടുക്ക​ള​യിൽ സഹായി​ക്കും. പിന്നെ ഒൻപതു മണിമു​തൽ വസ്‌ത്രങ്ങൾ തേക്കും. ഉച്ചകഴി​ഞ്ഞും ഈ ജോലി​കൾത​ന്നെ​യാ​യി​രു​ന്നു. അന്തർദേ​ശീയ സമ്മേളനം കഴിഞ്ഞ് മിഷന​റി​മാർ തിരികെ വന്നതിനു ശേഷവും ഞാൻ ബഥേലിൽ തുടർന്നു. അയയ്‌ക്കാ​നുള്ള മാസി​കകൾ പൊതി​യുക, വരിസം​ഖ്യ​കൾ കൈകാ​ര്യം ചെയ്യുക, റിസപ്‌ഷ​നിൽ ഇരിക്കുക എന്നിങ്ങനെ എന്നെ ഏൽപ്പിച്ച ജോലി​യെ​ല്ലാം ഞാൻ ചെയ്‌തു.

ഗിലെ​യാദ്‌ സ്‌കൂ​ളി​നു​വേണ്ടി ഫിലി​പ്പീൻസ്‌ ‘ഉപേക്ഷി​ക്കു​ന്നു’

1952-ൽ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്‍റെ 20-‍ാമത്തെ ക്ലാസിൽ പങ്കെടു​ക്കാൻ ഫിലി​പ്പീൻസിൽനി​ന്നുള്ള ആറു പേരോ​ടൊ​പ്പം എനിക്കും ക്ഷണം ലഭിച്ച​പ്പോൾ ഞാൻ ആവേശ​ഭ​രി​ത​നാ​യി. ഐക്യ​നാ​ടു​ക​ളിൽ കണ്ടതും അനുഭ​വി​ച്ച​തും ആയ പലതും, ഞങ്ങൾക്കു പുതി​യ​തും അപരി​ചി​ത​വും ആയിരു​ന്നു. ഞങ്ങളുടെ കൊച്ചു​ഗ്രാ​മ​ത്തിൽ ഞാൻ കണ്ടുപ​രി​ച​യിച്ച കാര്യ​ങ്ങ​ളിൽനി​ന്നും തികച്ചും വ്യത്യ​സ്‌തം.

ഗിലെയാദിലെ സഹവി​ദ്യാർഥി​ക​ളോ​ടൊ​പ്പം

ഉദാഹ​ര​ണ​ത്തിന്‌, അവിടത്തെ പല ഉപകര​ണ​ങ്ങ​ളും എങ്ങനെ ഉപയോ​ഗി​ക്ക​ണ​മെന്നു ഞങ്ങൾ പഠിക്ക​ണ​മാ​യി​രു​ന്നു. കാലാ​വ​സ്ഥ​യും വളരെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഒരു ദിവസം രാവിലെ പുറ​ത്തേക്ക് ഇറങ്ങിയ എന്‍റെ മുന്നിൽ അതാ, വെള്ളയ​ണിഞ്ഞ മനോ​ഹ​ര​മായ ഒരു ലോകം! അന്ന് ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഞാൻ മഞ്ഞു കാണു​ന്നത്‌. ശരിക്കും തണുപ്പ് എന്താ​ണെന്ന് അന്ന് ഞാൻ മനസ്സി​ലാ​ക്കി!

എന്നാൽ, ഗിലെ​യാ​ദി​ലെ മികച്ച പരിശീ​ല​ന​ത്തിൽ മുഴു​കിയ ഞങ്ങൾക്ക് ഈ മാറ്റങ്ങൾ ഒന്നുമ​ല്ലാ​യി​രു​ന്നു. എങ്ങനെ നന്നായി ഗവേഷണം ചെയ്യണ​മെ​ന്നും പഠിക്ക​ണ​മെ​ന്നും ഞങ്ങൾക്കു മനസ്സി​ലാ​യി. ഫലപ്ര​ദ​മായ പഠിപ്പി​ക്കൽരീ​തി​ക​ളാ​യി​രു​ന്നു അധ്യാ​പകർ ഉപയോ​ഗി​ച്ചത്‌. ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ ഗിലെ​യാ​ദി​ലെ പരിശീ​ലനം എന്നെ ശരിക്കും സഹായി​ച്ചു.

ബിരുദം കിട്ടി​യ​ശേഷം എന്നെ താത്‌കാ​ലി​ക​മാ​യി, ന്യൂ​യോർക്ക് സിറ്റി​യി​ലെ ബ്രോൻക്‌സിൽ പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി നിയമി​ച്ചു. 1953 ജൂ​ലൈ​യിൽ ആ പ്രദേ​ശത്ത്‌ നടന്ന പുതിയ ലോക സമുദാ​യം സമ്മേള​ന​ത്തിൽ പങ്കെടു​ക്കാൻ എനിക്കു കഴിഞ്ഞു. സമ്മേള​ന​ത്തി​നു ശേഷം ഫിലി​പ്പീൻസിൽ നിയമനം കിട്ടിയ ഞാൻ അവി​ടേക്കു തിരി​ച്ചു​പോ​യി.

നഗരജീ​വി​ത​ത്തി​ന്‍റെ സുഖങ്ങൾ ഉപേക്ഷി​ക്കു​ന്നു

“ഇനി സഹോ​ദരൻ സർക്കിട്ട് വേലയി​ലാ​യി​രി​ക്കും,” ബ്രാ​ഞ്ചോ​ഫീ​സി​ലെ സഹോ​ദ​രങ്ങൾ എന്നോടു പറഞ്ഞു. യഹോ​വ​യു​ടെ ആടുകളെ സഹായി​ക്കു​ന്ന​തി​നു വിദൂ​ര​ത്തുള്ള പട്ടണങ്ങ​ളി​ലേ​ക്കും നഗരങ്ങ​ളി​ലേ​ക്കും യാത്ര ചെയ്‌ത യജമാ​നന്‍റെ കാൽച്ചു​വ​ടു​കൾ ഒരു അക്ഷരീയ അർഥത്തിൽ പിന്തു​ട​രാൻ അതുവഴി എനിക്കു കഴിഞ്ഞു. (1 പത്രോ. 2:21) ഫിലി​പ്പീൻസി​ലെ ഏറ്റവും വലിയ ദ്വീപായ ലുസോ​ണി​ന്‍റെ മധ്യഭാ​ഗ​ത്തുള്ള വിസ്‌തൃ​ത​മായ ഒരു സർക്കി​ട്ടി​ലേ​ക്കാണ്‌ എന്നെ നിയമി​ച്ചത്‌. ബുളാ​ക്കാൻ, ന്വാവാ ആസേഹ, ടാർലാക്ക്, സാംബാ​ലാസ്‌ എന്നീ പ്രദേ​ശങ്ങൾ ആ സർക്കി​ട്ടിൽ ഉൾപ്പെ​ട്ടി​രു​ന്നു. ചില സ്ഥലങ്ങളിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ ദുർഘ​ട​മായ സിയറാ മാദ്രെ പർവത​നി​ര​ക​ളി​ലൂ​ടെ യാത്ര ചെയ്യണ​മാ​യി​രു​ന്നു. അവി​ടേക്കു പൊതു​വാ​ഹ​ന​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. അങ്ങോട്ടു പോകുന്ന ട്രക്ക് ഡ്രൈ​വർമാ​രോ​ടു ട്രക്കു​ക​ളിൽ കയറ്റി​യി​രി​ക്കുന്ന തടിയു​ടെ പുറത്തി​രുന്ന് യാത്ര ചെയ്യാൻ അനുവാ​ദം ചോദി​ക്കു​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അവർ സമ്മതി​ക്കും, പക്ഷേ അത്‌ അത്ര സുഖമുള്ള യാത്ര​യ​ല്ലാ​യി​രു​ന്നു.

മിക്ക സഭകളും താരത​മ്യേന ചെറു​തും പുതി​യ​തും ആയിരു​ന്നു. അതു​കൊ​ണ്ടു​തന്നെ മീറ്റി​ങ്ങു​ക​ളും വയൽസേ​വ​ന​വും നല്ല രീതി​യിൽ സംഘടി​പ്പി​ക്കാൻ ഞാൻ ചെയ്‌ത സഹായം അവർ വളരെ​യ​ധി​കം വിലമ​തി​ച്ചു.

ബീക്കോൾ പ്രദേശം മുഴുവൻ ഉൾപ്പെ​ടുന്ന ഒരു സർക്കി​ട്ടി​ലേ​ക്കാണ്‌ എന്നെ അടുത്ത​താ​യി നിയമി​ച്ചത്‌. ആ സർക്കി​ട്ടിൽ അധിക​വും ഒറ്റപ്പെട്ട ഗ്രൂപ്പു​ക​ളാ​യി​രു​ന്നു. പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശ​ങ്ങ​ളിൽ പ്രത്യേക മുൻനി​ര​സേ​വകർ തുടങ്ങി​വെ​ച്ച​വ​യാ​യി​രു​ന്നു അവ. അവിടെ അടിസ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ വളരെ കുറവാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു കക്കൂസ്‌ എന്നു പറഞ്ഞാൽ, ഒരു കുഴി, അതിനു കുറുകെ രണ്ടു തടി. ഒരു പ്രാവ​ശ്യം ഞാൻ ആ തടിയി​ലേക്കു കാലു വെച്ചതും ദാ കിടക്കു​ന്നു താഴെ, ആ തടിക്ക​ഷ​ണ​ങ്ങ​ളും ഞാനും! പിന്നെ അവി​ടെ​നിന്ന് കയറി​വന്ന് ശരിക്കും കുളിച്ച് വൃത്തി​യാ​യി പ്രഭാ​ത​ഭ​ക്ഷ​ണ​ത്തിന്‌ വരാൻ കുറച്ച് സമയ​മെ​ടു​ത്തു.

ആ നിയമ​ന​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണു പണ്ടു ബുളാ​ക്കാ​നിൽവെച്ച് മുൻനി​ര​സേ​വനം തുടങ്ങിയ നോറ​യെ​പ്പറ്റി ഞാൻ ആലോ​ചി​ച്ചു​തു​ട​ങ്ങി​യത്‌. ആ സമയത്ത്‌ നോറ ഡുമാ​ഗ്വെ​റ്റേ നഗരത്തിൽ പ്രത്യേക മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രു​ന്നു. ഞാൻ അവളെ കാണാൻ അവി​ടേക്കു പോയി. അതിനു ശേഷം കുറച്ച് നാൾ ഞങ്ങൾ അങ്ങോ​ട്ടും ഇങ്ങോ​ട്ടും കത്തുകൾ അയച്ചു. അങ്ങനെ 1956-ൽ ഞങ്ങൾ വിവാ​ഹി​ത​രാ​യി. വിവാഹം കഴിഞ്ഞ് തൊട്ട​ടുത്ത ആഴ്‌ച ഞങ്ങൾ സന്ദർശി​ച്ചതു റാപു റാപു ദ്വീപി​ലെ ഒരു സഭയാ​യി​രു​ന്നു. മലനി​രകൾ നിറഞ്ഞ ആ സ്ഥലത്തു​കൂ​ടെ ഞങ്ങൾക്കു കുറെ നടക്കാ​നു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഭാര്യ​യോ​ടൊ​പ്പം ഒറ്റപ്പെട്ട ആ പ്രദേ​ശ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നാ​യതു ഞങ്ങളെ എത്രയ​ധി​കം സന്തോ​ഷി​പ്പി​ച്ചെ​ന്നോ!

വീണ്ടും ബഥേലിൽ

ഏകദേശം നാലു വർഷത്തെ സഞ്ചാര​വേ​ല​യ്‌ക്കു ശേഷം ഞങ്ങളെ വീണ്ടും ബ്രാ​ഞ്ചോ​ഫീ​സി​ലേക്കു ക്ഷണിച്ചു. അങ്ങനെ 1960 ജനുവ​രി​യിൽ ഞങ്ങൾ സുദീർഘ​മായ ബഥേൽജീ​വി​ത​ത്തി​നു തുടക്ക​മി​ട്ടു. ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്‌തി​രുന്ന സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം വർഷങ്ങ​ളോ​ളം സേവി​ച്ച​തി​ലൂ​ടെ എനിക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. നോറ​യ്‌ക്ക് ഇവിടെ വ്യത്യ​സ്‌ത​നി​യ​മ​നങ്ങൾ ലഭിച്ചു.

കൺ​വെൻ​ഷനിൽ ഒരു പ്രസംഗം നടത്തുന്നു, ഒരു സഹോ​ദരൻ അതു സെബു​വാ​നോ​യിൽ പരിഭാഷ ചെയ്യുന്നു

ബഥേലി​ലാ​യി​രു​ന്ന​പ്പോൾ ഫിലി​പ്പീൻസി​ലെ ശ്രദ്ധേ​യ​മായ വളർച്ച കാണാ​നുള്ള അനു​ഗ്രഹം എനിക്കു ലഭിച്ചു. വിവാ​ഹ​ത്തി​നു മുമ്പ് ഞാൻ ബഥേലിൽ വന്ന സമയത്ത്‌ 10,000 പ്രചാ​ര​കരേ ഈ രാജ്യ​ത്തു​ണ്ടാ​യി​രു​ന്നു​ള്ളൂ. എന്നാൽ ഇപ്പോൾ 2,00,000-ത്തിലധി​കം പ്രചാ​ര​ക​രുണ്ട്. പ്രസം​ഗ​വേ​ലയെ പിന്തു​ണ​ച്ചു​കൊണ്ട് നൂറു​ക​ണ​ക്കി​നു സഹോ​ദ​ര​ങ്ങ​ളാ​ണു ബഥേലിൽ സേവി​ക്കു​ന്നത്‌.

പ്രസം​ഗ​പ്ര​വർത്തനം പുരോ​ഗ​മി​ക്കു​ന്ന​ത​നു​സ​രിച്ച് ബഥേൽസൗ​ക​ര്യ​ങ്ങൾ പോരാ​തെ​വന്നു. വർധി​ച്ചു​വന്ന ആവശ്യങ്ങൾ കണക്കി​ലെ​ടുത്ത്‌, പുതി​യൊ​രു ബഥേൽ പണിയു​ന്ന​തി​നുള്ള സ്ഥലം അന്വേ​ഷി​ക്കാൻ ഭരണസം​ഘം ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു. ബ്രാ​ഞ്ചോ​ഫീ​സിന്‌ അടുത്ത്‌ ധാരാളം ചൈനാ​ക്കാർ താമസി​ച്ചി​രു​ന്നു. ആരെങ്കി​ലും സ്ഥലം വിൽക്കു​ന്നു​ണ്ടോ എന്നറി​യാൻ ഞാനും അച്ചടി​വി​ഭാ​ഗ​ത്തി​ന്‍റെ മേൽവി​ചാ​ര​ക​നും അടുത്തുള്ള വീടു​ക​ളിൽ കയറി​യി​റങ്ങി. പക്ഷേ ഒന്നും ശരിയാ​യില്ല. എന്നു മാത്രമല്ല, ഒരു വീട്ടു​കാ​രൻ ഇങ്ങനെ പറഞ്ഞു: “ചൈനാ​ക്കാർ വിൽക്കാ​റില്ല. വാങ്ങാറേ ഉള്ളൂ.”

ആൽബർട്ട് ഷ്രോഡർ സഹോ​ദരൻ നടത്തുന്ന പ്രസംഗം പരിഭാഷ ചെയ്യുന്നു

പക്ഷേ പെട്ടെന്ന് ഒരു ദിവസം ഒരു സ്ഥലത്തിന്‍റെ ഉടമ, താൻ അമേരി​ക്ക​യ്‌ക്കു പോകു​ക​യാ​ണെ​ന്നും സ്ഥലം മേടി​ക്കാൻ താത്‌പ​ര്യ​മു​ണ്ടോ​യെ​ന്നും ചോദി​ച്ചു. പിന്നെ നടന്നത്‌ അവിശ്വ​സ​നീ​യ​മായ സംഭവ​ങ്ങ​ളാ​യി​രു​ന്നു. മറ്റൊരു അയൽവാ​സി​യും സ്ഥലം വിൽക്കാൻ തീരു​മാ​നി​ച്ചു. അടുത്തുള്ള മറ്റുള്ള​വരെ അങ്ങനെ ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. “ചൈനാ​ക്കാർ വിൽക്കാ​റില്ല” എന്നു പറഞ്ഞയാ​ളു​ടെ സ്ഥലം​പോ​ലും ഞങ്ങൾക്കു കിട്ടി. കുറച്ച് നാളു​കൾകൊണ്ട് ബഥേലി​ന്‍റെ സ്ഥലം മൂന്നി​ര​ട്ടി​യിൽ അധിക​മാ​യി. യഹോ​വ​യു​ടെ ഹിത​പ്ര​കാ​ര​മാണ്‌ ഇതെല്ലാം സംഭവി​ച്ച​തെന്ന് എനിക്ക് ഉറപ്പുണ്ട്.

1950-ൽ ബഥേലിൽ വന്നപ്പോൾ ഞാനാ​യി​രു​ന്നു അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ​യാൾ. ഇപ്പോൾ ഞാനും ഭാര്യ​യും ആണ്‌ ഏറ്റവും പ്രായം കൂടിയ അംഗങ്ങൾ. യജമാനൻ നയിച്ച വഴിയി​ലൂ​ടെ പോയ​തിൽ എനിക്ക് ഒരു ഖേദവു​മില്ല. എന്‍റെ മാതാ​പി​താ​ക്കൾ എന്നെ വീട്ടിൽനിന്ന് ഇറക്കി​വി​ട്ടെ​ങ്കി​ലും സഹവി​ശ്വാ​സി​ക​ളു​ടെ വലി​യൊ​രു കുടും​ബത്തെ യഹോവ എനിക്കു തന്നു. ലഭിക്കുന്ന നിയമനം എന്തായാ​ലും നമുക്ക് ആവശ്യ​മായ സഹായം യഹോവ തരുമെന്ന കാര്യ​ത്തിൽ എനിക്ക് ഒരു സംശയ​വു​മില്ല. യഹോവ ദയയോ​ടെ തന്ന എല്ലാ കാര്യ​ങ്ങൾക്കും ഞാനും നോറ​യും യഹോ​വ​യോട്‌ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാണ്‌. യഹോ​വയെ പരീക്ഷി​ക്കാ​നാ​ണു മറ്റുള്ള​വ​രെ​യും ഞങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌.​—മലാ. 3:10.

ഒരിക്കൽ മത്തായി എന്നു പേരുള്ള ഒരു നികു​തി​പി​രി​വു​കാ​ര​നോ​ടു യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അനുഗ​മി​ക്കുക.” മത്തായി അപ്പോൾ എന്തു ചെയ്‌തു? “അയാൾ എഴു​ന്നേറ്റ്‌ എല്ലാം ഉപേക്ഷിച്ച് യേശു​വി​നെ അനുഗ​മി​ച്ചു.” (ലൂക്കോ. 5:27, 28) എല്ലാം ഉപേക്ഷി​ക്കാൻ എനിക്കും അവസരങ്ങൾ ലഭിച്ചു. അങ്ങനെ ചെയ്യാ​നും അതിന്‍റെ അനുഗ്രഹങ്ങൾ കൊയ്യാനും ഞാൻ എല്ലാവ​രെ​യും ഹൃദയം​ഗ​മ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

ഫിലിപ്പീൻസിലെ വളർച്ച​യിൽ ഒരു പങ്കു വഹിക്കാൻ കഴിയു​ന്ന​തിൽ സന്തുഷ്ട​നാണ്‌

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌, ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.