നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
കുട്ടികളെ ആത്മീയമായി സഹായിക്കുമ്പോൾ ഭാഷയുടെ കാര്യം കുടിയേറിപ്പാർക്കുന്ന മാതാപിതാക്കൾ ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
കുട്ടികൾ സ്കൂളിൽനിന്നും അയൽക്കാരിൽനിന്നും ഒക്കെയായി നിങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ ഭാഷ പഠിച്ചേക്കാം. ഒരു കുട്ടി ഒന്നിലധികം ഭാഷ പഠിക്കുന്നത് അവനു പ്രയോജനം ചെയ്യും. സത്യം വ്യക്തമായി മനസ്സിലാക്കാനും ആത്മീയമായി പുരോഗമിക്കാനും ചെറുപ്പക്കാർക്ക് ഏറ്റവും നല്ലത് പ്രാദേശികഭാഷയിലുള്ള സഭയോടൊത്ത് സേവിക്കുന്നതാണോ അതോ മാതാപിതാക്കളുടെ ഭാഷയിലുള്ള സഭയിൽ സേവിക്കുന്നതാണോ എന്നു മാതാപിതാക്കൾ ചിന്തിക്കണം. വ്യക്തിപരമായ താത്പര്യങ്ങളെക്കാൾ അവർ പ്രാധാന്യം കൊടുക്കുന്നത് കുട്ടികളുടെ ആത്മീയക്ഷേമത്തിനാണ്.—w17.05, പേ. 9-11.
യേശു പത്രോസിനോടു ചോദിച്ചു: “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഇവ” എന്നതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചത്? (യോഹ. 21:15)
ഒരുപക്ഷേ യേശു ഉദ്ദേശിച്ചത് അവിടെ കൂട്ടിയിട്ടിരുന്ന മത്സ്യങ്ങളെയായിരിക്കാം, അല്ലെങ്കിൽ മത്സ്യബന്ധനം എന്ന തൊഴിലിനെയായിരിക്കാം. യേശുവിന്റെ മരണശേഷം പത്രോസ് നേരത്തെ ചെയ്തുകൊണ്ടിരുന്ന മീൻപിടിത്തത്തിലേക്കു തിരിച്ചുപോയി. ജോലിക്ക് തങ്ങൾ എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ക്രിസ്ത്യാനികൾ തൂക്കിനോക്കേണ്ടതാണ്.—w17.05, പേ. 22-23.
അബ്രാഹാം എന്തുകൊണ്ടാണ് തന്റെ ഭാര്യയോട് പെങ്ങളാണെന്നു പറയാൻ ആവശ്യപ്പെട്ടത്? (ഉൽപ. 12:10-13)
സത്യത്തിൽ സാറ അദ്ദേഹത്തിന്റെ അർധസഹോദരിതന്നെയാണ്. സാറ തന്റെ ഭാര്യയാണെന്ന് അബ്രാഹാം പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം ഒരുപക്ഷേ കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ ജനിപ്പിക്കാൻ അബ്രാഹാമിനു കഴിയാതെ വരുമായിരുന്നു.—wp17.3, പേ. 14-15.
ഹീബ്രു പഠിക്കാൻ ആഗ്രഹിച്ചവരെ സഹായിക്കാൻ ഏലിയാസ് ഹൂട്ടർ എന്തു മാർഗമാണ് ഉപയോഗിച്ചത്?
ബൈബിളിലെ മൂല എബ്രായ വാക്കുകളും, മുൻപ്രത്യയങ്ങളും പിൻപ്രത്യയങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനുവേണ്ടി അദ്ദേഹം മൂലപദങ്ങളെല്ലാം കടുപ്പിച്ച അക്ഷരത്തിൽ അച്ചടിച്ചു, മുൻപ്രത്യയങ്ങളും പിൻപ്രത്യയങ്ങളും നേർത്ത (ഉള്ളു പൊള്ളയായ) അക്ഷരത്തിലും. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിന്റെ (ഇംഗ്ലീഷ്) അടിക്കുറിപ്പിൽ സമാനമായ രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്.—wp17.4, പേ. 11-12.
മറ്റു മനുഷ്യരുടെ ആക്രമണം നേരിടാനായി ഒരു ക്രിസ്ത്യാനി ഒരു കൈത്തോക്ക് സൂക്ഷിക്കുന്നത് ഉചിതമാണോ?
ചില കാര്യങ്ങൾ ചിന്തിക്കുക: ദൈവം ജീവൻ വിലയുള്ളതായി കാണുന്നു. യേശു വാളുകൾ എടുക്കാൻ ആവശ്യപ്പെട്ടതു സ്വയരക്ഷയ്ക്കുവേണ്ടിയല്ലായിരുന്നു. (ലൂക്കോ. 22:36, 38) വാളുകളെ കലപ്പകളായി അടിച്ചുതീർക്കേണ്ടവരാണ് നമ്മൾ. വസ്തുവകകളെക്കാൾ വിലപ്പെട്ടതാണു ജീവൻ. മറ്റുള്ളവരുടെ മനസ്സാക്ഷിയെ മാനിക്കാനും മാതൃകായോഗ്യരായിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. (2 കൊരി. 4:2)—w17.07, പേ. 31-32.
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയ വിവരങ്ങളിൽ വ്യത്യാസം കാണുന്നത് എന്തുകൊണ്ട്?
മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴും ഈജിപ്തിലേക്ക് ഓടിപ്പോകാനും പിന്നീട് തിരിച്ചുവരാനും ദൂതൻ നിർദേശിച്ചപ്പോഴും ഉള്ള യോസേഫിന്റെ പ്രതികരണങ്ങളോടു ബന്ധപ്പെട്ടാണ് മത്തായിയുടെ വിവരണം പുരോഗമിക്കുന്നത്. ലൂക്കോസിന്റെ വിവരണമാകട്ടെ, കൂടുതലും മറിയയെ കേന്ദ്രീകരിച്ചാണ്. ഉദാഹരണത്തിന് മറിയ എലിസബത്തിനെ കാണാൻപോയതും ബാലനായ യേശു ആലയത്തിൽ തങ്ങിയപ്പോഴത്തെ മറിയയുടെ പ്രതികരണവും ഒക്കെ ലൂക്കോസ് വിവരിക്കുന്നു.—w17.08, പേ. 32.
ബൈബിൾ എന്തൊക്കെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് നമ്മുടെ കൈകളിൽ എത്തിയിരിക്കുന്നത്?
കാലം കടന്നുപോയതനുസരിച്ച് ബൈബിളിൽ ഉപയോഗിച്ച വാക്കുകളുടെയും പദപ്രയോഗങ്ങളുടെയും അർഥത്തിനു മാറ്റം വന്നു. രാഷ്ട്രീയസംഭവവികാസങ്ങൾ ലോകത്തിലെ പൊതുഭാഷയെ സ്വാധീനിച്ചു. സാധാരണക്കാരുടെ ഭാഷയിലേക്കു ബൈബിൾ പരിഭാഷ ചെയ്യുന്നതിന് എതിർപ്പുകളുമുണ്ടായി.—w17.09, പേ. 19-21.
നമുക്ക് ഒരു കാവൽ മാലാഖയുണ്ടോ?
ഇല്ല. തന്റെ ശിഷ്യന്മാരുടെ ദൂതന്മാർ ദൈവത്തിന്റെ മുഖം കാണുന്നവരാണെന്ന് യേശു പറഞ്ഞു. (മത്താ. 18:10) ദൂതന്മാർ ശിഷ്യന്മാരുടെ കാര്യത്തിൽ താത്പര്യമുള്ളവരാണ് എന്ന് യേശു പറയുകയായിരുന്നു. അല്ലാതെ അവരെ ഓരോരുത്തരെയും അത്ഭുതകരമായി സംരക്ഷിക്കും എന്ന് യേശു അർഥമാക്കിയില്ല.—wp17.5, പേ. 5.
സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപം ഏതാണ്?
ശരിയായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്നേഹം, അതായത് അഗാപെ ആണ്, സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപം. അതിൽ ഊഷ്മളതയും പ്രിയവും ഉൾപ്പെടുന്നുണ്ട്. കൂടാതെ മറ്റുള്ളവരുടെ നന്മയെ മുന്നിൽക്കണ്ട് ചെയ്യുന്ന നിസ്വാർഥമായ പ്രവൃത്തികളാണ് അതിന്റെ സവിശേഷത.—w17.10, പേ. 7.