വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവ​ത്തി​ലുള്ള എന്‍റെ പ്രത്യാശ”

“ദൈവ​ത്തി​ലുള്ള എന്‍റെ പ്രത്യാശ”

“അവസാ​നത്തെ ആദാം ജീവൻ നൽകുന്ന ആത്മാവാ​യി.”​—1 കൊരി. 15:45.

ഗീതങ്ങൾ: 151, 147

1-3. (എ) നമ്മുടെ അടിസ്ഥാ​ന​വി​ശ്വാ​സ​ങ്ങ​ളു​ടെ കൂട്ടത്തിൽ എന്ത് ഉൾപ്പെ​ടു​ത്തണം? (ബി) പുനരു​ത്ഥാ​നം പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

നിങ്ങളു​ടെ അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​കൾ എന്തൊ​ക്കെ​യാ​ണെന്ന് ആരെങ്കി​ലും ചോദി​ച്ചാൽ നിങ്ങളു​ടെ മറുപടി എന്തായി​രി​ക്കും? യഹോ​വ​യാ​ണു സ്രഷ്ടാ​വും ജീവദാ​താ​വും എന്ന സത്യം നിങ്ങൾ വ്യക്തമാ​ക്കും. അതു​പോ​ലെ, നമുക്കു​വേണ്ടി മോച​ന​വി​ല​യാ​യി മരിച്ച യേശു​ക്രി​സ്‌തു​വി​ലുള്ള വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും പറയും. ഒരു പറുദീസാഭൂമിയിൽ ദൈവജനം എന്നേക്കും ജീവി​ക്കും എന്ന ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചും സന്തോ​ഷ​ത്തോ​ടെ പറയില്ലേ? എന്നാൽ, നിങ്ങളു​ടെ മൂല്യ​വ​ത്തായ വിശ്വാ​സ​ങ്ങ​ളിൽ ഒന്നായി പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് നിങ്ങൾ പറയു​മോ?

2 മരിക്കാ​തെ മഹാക​ഷ്ട​തയെ അതിജീ​വിച്ച് ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നാ​ണു നമ്മൾ പ്രതീ​ക്ഷി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും പുനരു​ത്ഥാ​ന​ത്തിൽ നമ്മൾ അടിയു​റച്ച് വിശ്വ​സി​ക്കണം. അതിനു തക്കതായ കാരണ​മുണ്ട്. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അത്‌ വിശദീ​ക​രി​ച്ചു. അദ്ദേഹം പറഞ്ഞു: “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മി​ല്ലെ​ങ്കിൽ ക്രിസ്‌തു​വും ഉയിർപ്പി​ക്ക​പ്പെ​ട്ടി​ട്ടില്ല.” ക്രിസ്‌തു പുനരു​ത്ഥാ​ന​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കിൽ ക്രിസ്‌തു വാഴ്‌ച നടത്തുന്ന രാജാവല്ല, ക്രിസ്‌തു​വി​ന്‍റെ ഭരണ​ത്തെ​ക്കു​റിച്ച് നമ്മൾ പ്രസം​ഗി​ക്കു​ന്ന​തു​കൊണ്ട് കാര്യ​വു​മില്ല. (1 കൊരി​ന്ത്യർ 15:12-19 വായി​ക്കുക.) എന്നാൽ, യേശു പുനരു​ത്ഥാ​ന​പ്പെട്ടു എന്ന സത്യം നമുക്ക് അറിയാം. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​നത്തെ ശക്തമായി എതിർത്ത സദൂക്യ​രിൽനിന്ന് തികച്ചും വ്യത്യ​സ്‌ത​മാ​ണു നമ്മുടെ വിശ്വാ​സം. പുനരു​ത്ഥാ​ന​ത്തി​ലുള്ള വിശ്വാ​സ​ത്തി​ന്‍റെ പേരിൽ ആളുകൾ കളിയാ​ക്കി​യാൽപ്പോ​ലും നമ്മൾ അതു മുറു​കെ​പ്പി​ടി​ക്കും.​—മർക്കോ. 12:18; പ്രവൃ. 4:2, 3; 17:32; 23:6-8.

3 ‘ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചുള്ള അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലു​ക​ളിൽ’ പൗലോസ്‌ ‘മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും’ ഉൾപ്പെ​ടു​ത്തി. (എബ്രാ. 6:1, 2) താനും പുനരു​ത്ഥാ​ന​ത്തിൽ അടിയു​റച്ച് വിശ്വ​സി​ക്കു​ന്നെന്നു പൗലോസ്‌ ഒരിക്കൽ പറഞ്ഞു. (പ്രവൃ. 24:10, 15, 24, 25) പുനരു​ത്ഥാ​നം ‘ദൈവ​ത്തി​ന്‍റെ വിശു​ദ്ധ​മായ അരുള​പ്പാ​ടു​ക​ളു​ടെ അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളിൽ’ ഒന്നാണ്‌. (എബ്രാ. 5:12) അത്‌ ഒരു അടിസ്ഥാ​ന​പ​ഠി​പ്പി​ക്ക​ലാ​ണെ​ങ്കി​ലും നമ്മൾ അതെക്കു​റിച്ച് ആഴത്തിൽ പഠി​ക്കേ​ണ്ട​തുണ്ട്. എന്തു​കൊണ്ട്?

4. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ഏതു ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെ​ത്തേ​ണ്ട​തുണ്ട്?

4 ബൈബിൾ പഠിച്ചു​തു​ട​ങ്ങു​മ്പോൾ ആളുകൾ ലാസറി​ന്‍റെ പുനരു​ത്ഥാ​നം ഉൾപ്പെടെ പണ്ടുകാ​ലത്ത്‌ നടന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള വിവര​ണങ്ങൾ വായി​ക്കു​ക​യും മനസ്സി​ലാ​ക്കു​ക​യും ചെയ്യും. കൂടാതെ, ഭാവി​യിൽ ഒരു പുനരു​ത്ഥാ​ന​മു​ണ്ടാ​കു​മെന്ന് അബ്രാ​ഹാ​മും ഇയ്യോ​ബും ദാനി​യേ​ലും വിശ്വ​സി​ച്ചി​രു​ന്നെന്ന കാര്യ​വും അവർ പഠിക്കും. എന്നാൽ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം നൂറ്റാ​ണ്ടു​കൾക്കു മുമ്പ് നടത്തി​യ​താ​യ​തു​കൊണ്ട് അതു നടക്കു​മെ​ന്ന​തിന്‌ എന്തു തെളി​വാ​ണു​ള്ള​തെന്ന് ആരെങ്കി​ലും ചോദി​ച്ചാൽ നമ്മൾ എന്തു പറയും? പുനരു​ത്ഥാ​നം എപ്പോൾ നടക്കു​മെ​ന്ന​തി​നു ബൈബി​ളിൽ എന്തെങ്കി​ലും സൂചന​യു​ണ്ടോ? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം നമ്മുടെ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തും. നമുക്ക് അവ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് നോക്കാം.

നൂറ്റാ​ണ്ടു​കൾക്കു ശേഷം നടന്ന ഒരു പുനരു​ത്ഥാ​നം

5. നമ്മൾ എന്താണ്‌ ആദ്യം ചർച്ച ചെയ്യാൻ പോകു​ന്നത്‌?

5 മരിച്ചു​പോയ ഉടനെ ഒരാളെ തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രു​ന്നതു ഭാവന​യിൽ കാണാൻ നമുക്കു വലിയ ബുദ്ധി​മു​ട്ടില്ല. (യോഹ. 11:11; പ്രവൃ. 20:9, 10) എന്നാൽ ഭാവി​യിൽ, ഒരുപക്ഷേ വർഷങ്ങ​ളോ നൂറ്റാ​ണ്ടു​ക​ളോ കഴിഞ്ഞ്, പുനരു​ത്ഥാ​നം നടക്കു​മെ​ന്നുള്ള ഒരു വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാൻ ന്യായ​മു​ണ്ടോ? അടുത്ത കാലത്ത്‌ മരിച്ച​വ​രു​ടെ കാര്യ​മാ​യാ​ലും, ദീർഘ​കാ​ലം മുമ്പ് മൺമറ​ഞ്ഞ​വ​രു​ടെ കാര്യ​മാ​യാ​ലും, കാലങ്ങൾക്കു മുമ്പ് വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ അവർ പുനരു​ത്ഥാ​ന​ത്തി​ലേക്കു വരു​മെന്ന് നമുക്ക് വിശ്വ​സി​ക്കാ​നാ​കു​മോ? യഥാർഥ​ത്തിൽ, നൂറ്റാ​ണ്ടു​കൾക്കു മുമ്പ് വാഗ്‌ദാ​നം ചെയ്‌ത ഒരു പുനരു​ത്ഥാ​നം നടന്നു​ക​ഴി​ഞ്ഞു, നിങ്ങൾ അതിൽ വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്നുണ്ട്. ഏതാണ്‌ ആ പുനരു​ത്ഥാ​നം? ഒരു ഭാവി​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ പ്രത്യാ​ശ​യു​മാ​യി അത്‌ എങ്ങനെ​യാ​ണു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

6. സങ്കീർത്തനം 118-ന്‍റെ നിവൃ​ത്തി​യിൽ യേശു ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

6 കാലങ്ങൾക്കു മുമ്പേ മുൻകൂ​ട്ടി​പ്പറഞ്ഞ ആ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് നമുക്കു നോക്കാം. ദാവീദ്‌ എഴുതി​യ​താ​ണെന്നു കരുത​പ്പെ​ടുന്ന 118-‍ാ‍ം സങ്കീർത്ത​ന​ത്തിൽ ഇങ്ങനെ​യൊ​രു അപേക്ഷ നമ്മൾ കാണുന്നു: “യഹോവേ, ദയവു​ചെ​യ്‌ത്‌ ഞങ്ങളെ രക്ഷിച്ചാ​ലും! ഞങ്ങൾ യാചി​ക്കു​ക​യാണ്‌. . . . യഹോ​വ​യു​ടെ നാമത്തിൽ വരുന്നവൻ അനുഗൃ​ഹീ​തൻ.” മരണത്തിന്‌ ഏതാനും ദിവസ​ങ്ങൾക്കു മുമ്പ്, നീസാൻ 9-‍ാ‍ം തീയതി യരുശ​ലേ​മി​ലേക്കു വന്ന യേശു​വി​നെ സ്‌തു​തി​ക്കാ​നാ​യി മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ഈ വേദഭാ​ഗങ്ങൾ ആളുകൾ ഉപയോ​ഗി​ച്ചു. (സങ്കീ. 118:25, 26; മത്താ. 21:7-9) എന്നാൽ സങ്കീർത്തനം 118-ൽ, വർഷങ്ങൾക്കു ശേഷം നടക്കാ​നി​രുന്ന പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് എന്തെങ്കി​ലും പറയു​ന്നു​ണ്ടോ? സങ്കീർത്ത​ന​ക്കാ​രൻ പ്രാവ​ച​നി​ക​മാ​യി പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധി​ക്കുക: “പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ല് മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.”​—സങ്കീ. 118:22.

“പണിയു​ന്നവർ” മിശി​ഹയെ ‘തള്ളിക്ക​ളഞ്ഞു’ (7-‍ാ‍ം ഖണ്ഡിക കാണുക)

7. ജൂതന്മാർ യേശു​വി​നെ തള്ളിക്ക​ള​ഞ്ഞത്‌ എങ്ങനെ​യാണ്‌?

7 “പണിയു​ന്നവർ” ജൂത​നേ​താ​ക്ക​ന്മാ​രാണ്‌. അവർ മിശി​ഹയെ തള്ളിക്ക​ളഞ്ഞു. യേശു​വി​നു നേരെ പുറം​തി​രി​യു​ക​യോ യേശു​വി​നെ ക്രിസ്‌തു​വാ​യി അംഗീ​ക​രി​ക്കാൻ വിസമ്മ​തി​ക്കു​ക​യോ മാത്രമല്ല അവർ ചെയ്‌തത്‌. യേശു​വി​ന്‍റെ മരണത്തി​നാ​യി മുറവി​ളി കൂട്ടി​ക്കൊ​ണ്ടാ​ണു പല ജൂതന്മാ​രും യേശു​വി​നെ ‘തള്ളിക്ക​ള​ഞ്ഞത്‌.’ (ലൂക്കോ. 23:18-23) അതെ, അവർ യേശു​വി​ന്‍റെ മരണത്തിന്‌ ഉത്തരവാ​ദി​ക​ളാ​യി​രു​ന്നു.

‘മുഖ്യ മൂലക്ക​ല്ലാ​യി​ത്തീ​രു​ന്ന​തിന്‌’ യേശു പുനരു​ത്ഥാ​ന​പ്പെട്ടു (8, 9 ഖണ്ഡികകൾ കാണുക)

8. യേശു​വിന്‌ എങ്ങനെ​യാണ്‌ ‘മുഖ്യ മൂലക്ക​ല്ലാ​യി​ത്തീ​രാൻ’ സാധി​ക്കു​മാ​യി​രു​ന്നത്‌?

8 യേശു​വി​നെ തള്ളിക്ക​ള​യു​ക​യും വധിക്കു​ക​യും ചെയ്‌തെ​ങ്കിൽ യേശു എങ്ങനെ ‘മുഖ്യ മൂലക്ക​ല്ലാ​യി​ത്തീ​രും?’ അതു സംഭവി​ക്ക​ണ​മെ​ങ്കിൽ യേശു വീണ്ടും ജീവനി​ലേക്കു വരണം. ഒരു ദൃഷ്ടാന്തം പറഞ്ഞ​പ്പോൾ യേശു​തന്നെ അക്കാര്യം സൂചി​പ്പി​ച്ചു. വയലിലെ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക് അടിമ​കളെ അയച്ച ഒരു ഉടമയു​ടെ ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു അത്‌. ഉടമ അയച്ച അടിമ​ക​ളെ​യെ​ല്ലാം കൃഷി​ക്കാർ ഉപദ്ര​വി​ച്ചു. സമാന​മാ​യി ഇസ്രാ​യേ​ല്യർ, ദൈവം തങ്ങളുടെ അടു​ത്തേക്ക് അയച്ച പ്രവാ​ച​ക​ന്മാ​രെ ഉപദ്ര​വി​ച്ചു. ഒടുവിൽ ഉടമ തന്‍റെ സ്വന്തം മകനെ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക് അയയ്‌ക്കു​ന്നു. മകനെ അവർ സ്വീക​രി​ച്ചോ? ഇല്ല. കൃഷി​ക്കാർ ആ മകനെ കൊല്ലു​ക​യാ​ണു ചെയ്‌തത്‌. ഈ ദൃഷ്ടാന്തം പറഞ്ഞതി​നു ശേഷം സങ്കീർത്തനം 118:22-ലെ പ്രാവ​ച​നി​ക​വാ​ക്കു​കൾ യേശു ഉദ്ധരിച്ചു. (ലൂക്കോ. 20:9-17) സമാന​മാ​യി അപ്പോ​സ്‌ത​ല​നായ പത്രോ​സും, ‘പ്രമാ​ണി​മാ​രും മൂപ്പന്മാ​രും ശാസ്‌ത്രി​മാ​രും യരുശ​ലേ​മിൽ ഒരുമി​ച്ചു​കൂ​ടി​യ​പ്പോൾ’ ഈ വാക്യം ഉപയോ​ഗിച്ച് സംസാ​രി​ച്ചു. നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​നെ ‘നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്നെ​ന്നും എന്നാൽ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ച്ചെ​ന്നും’ പത്രോസ്‌ അവരോ​ടു പറഞ്ഞു. അതിനു ശേഷം അദ്ദേഹം ഇങ്ങനെ വ്യക്തമാ​ക്കി: “‘പണിയു​ന്ന​വ​രായ നിങ്ങൾ ഒരു വിലയും കല്‌പി​ക്കാ​തി​രു​ന്നി​ട്ടും മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്ന കല്ല്’ ഈ യേശു​വാണ്‌.”​—പ്രവൃ. 3:15; 4:5-11; 1 പത്രോ. 2:5-7.

9. സങ്കീർത്തനം 118:22 ശ്രദ്ധേ​യ​മായ ഏതു സംഭവ​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു?

9 അതെ, നൂറു​ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പ് എഴുതിയ സങ്കീർത്തനം 118:22-ലെ പ്രാവ​ച​നി​ക​വാ​ക്കു​കൾ ഒരു പുനരു​ത്ഥാ​ന​മു​ണ്ടാ​കു​മെന്നു സൂചി​പ്പി​ച്ചു. മിശി​ഹയെ ആളുകൾ തള്ളിക്ക​ള​യു​ക​യും കൊല്ലു​ക​യും ചെയ്യു​മാ​യി​രു​ന്നെ​ങ്കി​ലും യേശു വീണ്ടും ജീവനി​ലേക്കു വരുക​യും മുഖ്യ മൂലക്ക​ല്ലാ​യി​ത്തീ​രു​ക​യും ചെയ്യും. പുനരു​ത്ഥാ​ന​പ്പെട്ട യേശു​വി​നെ​ക്കു​റിച്ച് ബൈബിൾ പറയുന്നു: “മനുഷ്യർക്കു രക്ഷ കിട്ടാ​നാ​യി ദൈവം ആകാശ​ത്തിൻകീ​ഴിൽ വേറൊ​രു പേരും നൽകി​യി​ട്ടില്ല.”​—പ്രവൃ. 4:12; എഫെ. 1:20.

10. (എ) സങ്കീർത്തനം 16:10-ൽ എന്താണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌? (ബി) ദാവീ​ദി​ന്‍റെ കാര്യ​ത്തി​ലല്ല ആ വാക്യം നിറ​വേ​റി​യ​തെന്ന് ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്?

10 പുനരു​ത്ഥാ​ന​ത്തി​ലേക്കു വിരൽചൂ​ണ്ടുന്ന മറ്റൊരു തിരു​വെ​ഴു​ത്തു നമുക്കു നോക്കാം. ആ പ്രവച​ന​ത്തി​ലെ വാക്കുകൾ ആയിര​ത്തി​ല​ധി​കം വർഷം കഴിഞ്ഞാ​ണു നിറ​വേ​റി​യത്‌. മുൻകൂ​ട്ടി​പ്പ​റഞ്ഞ് ദീർഘ​കാ​ല​ത്തി​നു ശേഷവും പുനരു​ത്ഥാ​നം നടക്കും എന്ന ഉറപ്പു ശക്തമാ​ക്കാൻ ഈ തിരു​വെ​ഴുത്ത്‌ നിങ്ങളെ സഹായി​ക്കും. ദാവീദ്‌ എഴുതിയ 16-‍ാ‍ം സങ്കീർത്ത​ന​ത്തി​ലാ​ണു നമ്മൾ ഇതു കാണു​ന്നത്‌. അവിടെ ഇങ്ങനെ വായി​ക്കു​ന്നു: “അങ്ങ് എന്നെ ശവക്കു​ഴി​യിൽ വിട്ടു​ക​ള​യില്ല; അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി കാണാൻ അനുവ​ദി​ക്കില്ല.” (സങ്കീ. 16:10) ദാവീദ്‌ മരിക്കി​ല്ലെ​ന്നോ ശവക്കു​ഴി​യി​ലേക്കു പോകി​ല്ലെ​ന്നോ അല്ല ഇവിടെ പറയു​ന്നത്‌. ദാവീദ്‌ വയസ്സു​ചെന്ന് വൃദ്ധനാ​യെന്നു ബൈബിൾ പറയു​ന്നുണ്ട്. “ദാവീദ്‌ പൂർവികരെപ്പോലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അദ്ദേഹത്തെ ദാവീ​ദി​ന്‍റെ നഗരത്തിൽ അടക്കം ചെയ്‌തു” എന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. (1 രാജാ. 2:1, 10) അങ്ങനെ​യെ​ങ്കിൽ എന്താണു സങ്കീർത്തനം 16:10-ന്‍റെ അർഥം?

11. എപ്പോ​ഴാ​ണു സങ്കീർത്തനം 16:10 പത്രോസ്‌ വിശദീ​ക​രി​ച്ചത്‌?

11 ഈ വാക്യ​ത്തി​ന്‍റെ അർഥം മനസ്സി​ലാ​ക്കാൻ, ഈ സങ്കീർത്തനം എഴുതി ഏകദേശം ആയിരം വർഷത്തി​നു ശേഷം പത്രോസ്‌ പറഞ്ഞ ചില കാര്യങ്ങൾ നമ്മളെ സഹായി​ക്കും. യേശു മരിച്ച് ഉയിർപ്പി​ക്ക​പ്പെട്ട് ഏതാനും ആഴ്‌ചകൾ കഴിഞ്ഞാണ്‌ ഈ സംഭവം. പത്രോസ്‌ ഇപ്പോൾ ആയിര​ക്ക​ണ​ക്കി​നു​വ​രുന്ന ജൂതന്മാ​രോ​ടും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രോ​ടും സങ്കീർത്തനം 16:10-നെക്കു​റിച്ച് സംസാ​രി​ക്കു​ക​യാണ്‌. (പ്രവൃ​ത്തി​കൾ 2:29-32 വായി​ക്കുക.) ദാവീദ്‌ മരിച്ച് അടക്ക​പ്പെ​ട്ടെന്നു പത്രോസ്‌ പറഞ്ഞു. അവിടെ കൂടി​വ​ന്ന​വർക്ക് അറിയാ​വുന്ന ഒരു വസ്‌തു​ത​യാ​യി​രു​ന്നു അത്‌. മിശി​ഹ​യു​ടെ “പുനരു​ത്ഥാ​നം മുൻകൂ​ട്ടി​ക്കണ്ട്” ദാവീദ്‌ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു എന്നു പത്രോസ്‌ പറഞ്ഞ​പ്പോൾ ആരെങ്കി​ലും അതിനെ എതിർത്ത​താ​യി രേഖ പറയു​ന്നില്ല.

12. സങ്കീർത്തനം 16:10 എങ്ങനെ​യാ​ണു നിവൃ​ത്തി​യേ​റി​യത്‌, പുനരു​ത്ഥാ​നം സംബന്ധിച്ച ഏതു വസ്‌തു​ത​യ്‌ക്ക് അത്‌ ഉറപ്പേ​കു​ന്നു?

12 താൻ പറഞ്ഞ ആശയത്തി​നു പിൻബ​ല​മേ​കു​ന്ന​തി​നു പത്രോസ്‌ സങ്കീർത്തനം 110:1-ലെ ദാവീ​ദി​ന്‍റെ പ്രസ്‌താ​വന ഉദ്ധരിച്ചു. (പ്രവൃ​ത്തി​കൾ 2:33-36 വായി​ക്കുക.) തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച് പത്രോസ്‌ നടത്തിയ ന്യായ​വാ​ദം, യേശു​വാണ്‌ “കർത്താ​വും ക്രിസ്‌തു​വും” എന്ന് അവിടെ കൂടിവന്ന വലിയ ജനക്കൂ​ട്ടത്തെ ബോധ്യ​പ്പെ​ടു​ത്തി. യേശു മരിച്ച​വ​രു​ടെ ഇടയിൽനിന്ന് പുനരു​ത്ഥാ​ന​പ്പെ​ട്ട​പ്പോ​ഴാ​ണു സങ്കീർത്തനം 16:10 നിവൃ​ത്തി​യേ​റി​യ​തെന്നു ജനം അംഗീ​ക​രി​ച്ചു. അതു​പോ​ലെ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള ജൂതന്മാ​രോ​ടു സംസാ​രി​ച്ച​പ്പോൾ പൗലോ​സും ഈടുറ്റ അതേ ന്യായ​വാ​ദങ്ങൾ ഉപയോ​ഗി​ച്ചു. പൗലോസ്‌ നിരത്തിയ തെളി​വു​കൾ അവിടെ കൂടി​വ​ന്ന​വ​രിൽ മതിപ്പു​ള​വാ​ക്കി. അവർക്ക് കൂടുതൽ അറിയ​ണ​മെന്ന് ആഗ്രഹം തോന്നി. (പ്രവൃ​ത്തി​കൾ 13:32-37, 42 വായി​ക്കുക.) ദാവീ​ദി​ന്‍റെ വാക്കുകൾ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഭാവി​യി​ലെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ബൈബിൾപ്ര​വ​ച​നങ്ങൾ വിശ്വാ​സ​യോ​ഗ്യ​മാ​ണെന്ന് അതു തെളി​യി​ക്കു​ന്നു. മുൻകൂ​ട്ടി​പ്പ​റ​ഞ്ഞിട്ട് എത്ര നൂറ്റാ​ണ്ടു​കൾ പിന്നി​ട്ടാ​ലും അതു നിറ​വേ​റു​ക​തന്നെ ചെയ്യും!

പുനരു​ത്ഥാ​നം എപ്പോൾ?

13. പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ചിലർ ഏതു ചോദ്യം ചോദി​ച്ചേ​ക്കാം?

13 നൂറ്റാ​ണ്ടു​കൾക്കു മുമ്പാണ്‌ വാഗ്‌ദാ​നം ചെയ്‌ത​തെ​ങ്കി​ലും പുനരു​ത്ഥാ​നം നടക്കു​മെന്ന അറിവ്‌ നമ്മളെ ബലപ്പെ​ടു​ത്തു​ന്നി​ല്ലേ? എങ്കിലും ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘മരിച്ചു​പോയ എന്‍റെ പ്രിയ​പ്പെ​ട്ട​വരെ കാണാൻ വളരെ കാലം കാത്തി​രി​ക്ക​ണ​മെ​ന്നാ​ണോ അർഥം, പുനരു​ത്ഥാ​നം എപ്പോ​ഴാ​യി​രി​ക്കും നടക്കുക?’ അപ്പോ​സ്‌ത​ല​ന്മാർക്ക് അറിയി​ല്ലാത്ത, അറിയാൻ സാധി​ക്കാത്ത കാര്യ​ങ്ങ​ളു​ണ്ടെന്നു യേശു അവരോ​ടു പറഞ്ഞു. ‘പിതാ​വി​ന്‍റെ അധികാ​ര​പ​രി​ധി​യിൽപ്പെട്ട സമയങ്ങ​ളും കാലങ്ങ​ളും’ അത്തരത്തി​ലുള്ള വിവര​ങ്ങ​ളാണ്‌. (പ്രവൃ. 1:6, 7; യോഹ. 16:12) എന്നാൽ പുനരു​ത്ഥാ​നം നടക്കുന്ന സമയ​ത്തെ​ക്കു​റിച്ച് നമുക്ക് ഒന്നും അറിയാൻ കഴിയി​ല്ലെ​ന്നാ​ണോ അതിന്‌ അർഥം? അല്ല.

14. യേശു​വി​ന്‍റെ പുനരു​ത്ഥാ​നം അതിനു മുമ്പ് നടന്ന പുനരു​ത്ഥാ​ന​ങ്ങ​ളിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

14 അതു മനസ്സി​ലാ​ക്കു​ന്ന​തി​നു നമുക്ക് ആദ്യം, ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന പുനരു​ത്ഥാ​നങ്ങൾ ഏതൊ​ക്കെ​യാ​ണെന്നു നോക്കാം. ഏറ്റവും പ്രധാ​ന​പ്പെട്ട പുനരു​ത്ഥാ​നം യേശു​വി​ന്‍റേ​താണ്‌ എന്നതിൽ സംശയ​മില്ല. കാരണം, യേശു ഉയിർത്തെ​ഴു​ന്നേ​റ്റി​ല്ലാ​യി​രു​ന്നെ​ങ്കിൽ മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ കാണാ​നുള്ള പ്രത്യാശ നമുക്കു ലഭിക്കു​മാ​യി​രു​ന്നില്ല. യേശു​വി​നു മുമ്പ്, ഏലിയ​യും എലീശ​യും ഉയിർപ്പി​ച്ചവർ അനന്തകാ​ല​ത്തേക്കു ജീവി​ച്ചില്ല. അവർ വീണ്ടും മരിച്ചു. അവരുടെ ശരീരം ജീർണിച്ച് അവർ ഇല്ലാതാ​യി. അതിൽനിന്ന് വ്യത്യ​സ്‌ത​മാ​യി​രു​ന്നു യേശു​വി​ന്‍റെ പുനരു​ത്ഥാ​നം, ‘മരിച്ച​വ​രിൽനിന്ന് ഉയിർപ്പി​ക്ക​പ്പെട്ട ക്രിസ്‌തു ഇനി ഒരിക്ക​ലും മരിക്കില്ല. മരണത്തി​നു ക്രിസ്‌തു​വി​ന്‍റെ മേൽ ഇനി ഒരു അധികാ​ര​വു​മില്ല.’ സ്വർഗ​ത്തിൽ ക്രിസ്‌തു “എന്നു​മെ​ന്നേ​ക്കും ജീവി​ച്ചി​രി​ക്കും.”​—റോമ. 6:9; വെളി. 1:5, 18; കൊലോ. 1:18; 1 പത്രോ. 3:18.

15. യേശു​വി​നെ എന്തു​കൊ​ണ്ടാണ്‌ ‘ആദ്യഫ​ല​മെന്നു’ വിളി​ച്ചി​രി​ക്കു​ന്നത്‌?

15 ആത്മവ്യ​ക്തി​യാ​യി ആദ്യം പുനരു​ത്ഥാ​ന​പ്പെ​ട്ടത്‌ യേശു​വാണ്‌. അതാണ്‌ ഏറ്റവും പ്രധാ​ന​പ്പെട്ട പുനരു​ത്ഥാ​ന​വും. (പ്രവൃ. 26:23) എന്നാൽ സ്വർഗ​ത്തി​ലേക്ക് ആത്മവ്യ​ക്തി​യാ​യി ഉയിർപ്പി​ക്ക​പ്പെ​ടു​മെന്നു യേശു​വി​നെ​ക്കു​റിച്ച് മാത്രമല്ല മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌. തന്‍റെ വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാർ സ്വർഗ​ത്തിൽ തന്നോ​ടൊ​പ്പം ഭരിക്കു​മെന്നു യേശു അവർക്ക് ഉറപ്പു​കൊ​ടു​ത്തു. (ലൂക്കോ. 22:28-30) ആ പ്രതി​ഫലം കിട്ടണ​മെ​ങ്കിൽ അവർ മരിക്കു​ക​യും ക്രിസ്‌തു​വി​നെ​പ്പോ​ലെ ആത്മശരീ​ര​ത്തോ​ടെ ഉയിർക്കു​ക​യും വേണമാ​യി​രു​ന്നു. “ക്രിസ്‌തു മരിച്ച​വ​രിൽനി​ന്നുള്ള ആദ്യഫ​ല​മാ​യി മരിച്ച​വ​രു​ടെ ഇടയിൽനിന്ന് ഉയിർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പൗലോസ്‌ എഴുതി. മറ്റു ചിലരും സ്വർഗീ​യ​ജീ​വ​നി​ലേക്ക് ഉയിർപ്പി​ക്ക​പ്പെ​ടു​മെന്നു സൂചി​പ്പി​ച്ചു​കൊണ്ട് പൗലോസ്‌ തുടർന്നു: “എല്ലാവ​രും അവരവ​രു​ടെ ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും: ആദ്യഫലം ക്രിസ്‌തു; പിന്നീട്‌, ക്രിസ്‌തു​വി​നു​ള്ളവർ ക്രിസ്‌തു​വി​ന്‍റെ സാന്നി​ധ്യ​കാ​ലത്ത്‌.”​1 കൊരി. 15:20, 23.

16. സ്വർഗീ​യ​പു​ന​രു​ത്ഥാ​നം നടക്കുന്ന സമയ​ത്തെ​ക്കു​റിച്ച് തിരു​വെ​ഴു​ത്തു​കൾ എന്തു സൂചന​യാ​ണു തരുന്നത്‌?

16 സ്വർഗീ​യ​പു​ന​രു​ത്ഥാ​നം എപ്പോ​ഴാ​യി​രി​ക്കും നടക്കു​ന്നത്‌ എന്നതിന്‌ ഈ വാക്യം ഒരു സൂചന തരുന്നി​ല്ലേ? അതു ‘ക്രിസ്‌തു​വി​ന്‍റെ സാന്നി​ധ്യ​കാ​ല​ത്താ​യി​രി​ക്കും.’ യേശു മുൻകൂ​ട്ടി​പ്പറഞ്ഞ ‘സാന്നി​ധ്യ​കാ​ലം’ 1914-ൽ ആരംഭി​ച്ചെ​ന്നും അത്‌ ഇപ്പോ​ഴും തുടരു​ന്നെ​ന്നും ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അന്ത്യം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നെ​ന്നും യഹോ​വ​യു​ടെ സാക്ഷികൾ വളരെ​ക്കാ​ലം മുമ്പു​മു​തൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന് തെളി​യി​ച്ചു​വ​രു​ന്നു.

17, 18. ക്രിസ്‌തു​വി​ന്‍റെ സാന്നി​ധ്യ​കാ​ലത്ത്‌ ചില അഭിഷി​ക്തർക്ക് എന്തു സംഭവി​ക്കും?

17 സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തി​ന്‍റെ കൂടു​ത​ലായ വിശദാം​ശങ്ങൾ ബൈബിൾ തരുന്നു: “മരിച്ച് ഉറക്കത്തി​ലാ​യ​വ​രെ​ക്കു​റിച്ച് നിങ്ങൾ അറിവി​ല്ലാ​ത്ത​വ​രാ​യി​രി​ക്ക​രുത്‌ എന്നാണു ഞങ്ങളുടെ ആഗ്രഹം. . . . യേശു മരിക്കു​ക​യും ഉയിർത്തെ​ഴു​ന്നേൽക്കു​ക​യും ചെയ്‌തെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു​ണ്ട​ല്ലോ. അങ്ങനെ​യെ​ങ്കിൽ, യേശു​വി​ന്‍റെ അനുഗാ​മി​ക​ളാ​യി മരണത്തിൽ നിദ്ര​കൊ​ണ്ട​വ​രെ​യും ദൈവം ഉയിർപ്പിച്ച് യേശു​വി​നോ​ടൊ​പ്പം കൊണ്ടു​വ​രും. . . . നമ്മുടെ കൂട്ടത്തിൽ കർത്താ​വി​ന്‍റെ സാന്നി​ധ്യ​സ​മ​യത്ത്‌ ജീവ​നോ​ടെ ബാക്കി​യു​ള്ളവർ, അതി​നോ​ടകം മരിച്ച​വ​രെ​ക്കാൾ മുമ്പന്മാ​രാ​കില്ല.” പൗലോസ്‌ തുടരു​ന്നു: ‘കാരണം അധികാ​ര​സ്വ​ര​ത്തി​ലുള്ള ആഹ്വാ​ന​ത്തോ​ടെ കർത്താവ്‌ സ്വർഗ​ത്തിൽനിന്ന് ഇറങ്ങി​വ​രു​മ്പോൾ ക്രിസ്‌തു​വി​നോ​ടുള്ള യോജി​പ്പിൽ മരിച്ചവർ ആദ്യം ഉയിർത്തെ​ഴു​ന്നേൽക്കും. അതിനു ശേഷം, അവരോ​ടൊ​പ്പം ആകാശ​ത്തിൽ കർത്താ​വി​നെ എതി​രേൽക്കാൻവേണ്ടി, നമ്മുടെ കൂട്ടത്തിൽ ജീവ​നോ​ടെ ബാക്കി​യു​ള്ള​വരെ മേഘങ്ങ​ളിൽ എടുക്കും. അങ്ങനെ, നമ്മൾ എപ്പോ​ഴും കർത്താ​വി​ന്‍റെ​കൂ​ടെ​യാ​യി​രി​ക്കും.’​—1 തെസ്സ. 4:13-17.

18 അതു​കൊണ്ട് ക്രിസ്‌തു​വി​ന്‍റെ ‘സാന്നി​ധ്യ​സ​മയം’ ആരംഭിച്ച് അധികം വൈകാ​തെ സ്വർഗീ​യ​പു​ന​രു​ത്ഥാ​നം നടക്കാൻ തുടങ്ങി. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ ജീവി​ച്ചി​രി​ക്കുന്ന അഭിഷി​ക്തരെ “മേഘങ്ങ​ളിൽ എടുക്കും” എന്നാണു തിരു​വെ​ഴു​ത്തു പറയു​ന്നത്‌. മരിച്ച അവസ്ഥയിൽ അവർ കഴി​യേ​ണ്ടി​വ​രില്ല എന്ന അർഥത്തിൽ, അവർ “മരണത്തിൽ നിദ്ര​കൊ​ള്ളു​ക​യില്ല” എന്നും പറഞ്ഞി​രി​ക്കു​ന്നു. അവരെല്ലാം “രൂപാ​ന്ത​ര​പ്പെ​ടും. അന്ത്യകാ​ഹളം മുഴങ്ങു​മ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമി​ഷ​നേ​രം​കൊണ്ട് അതു സംഭവി​ക്കും” എന്നാണു ബൈബിൾ പറയു​ന്നത്‌.​—1 കൊരി. 15:51, 52; മത്താ. 24:31.

19. ഏതു ‘ശ്രേഷ്‌ഠ​മായ പുനരു​ത്ഥാ​ന​മാ​ണു’ നടക്കാൻപോ​കു​ന്നത്‌?

19 ഇന്നു ജീവി​ച്ചി​രി​ക്കുന്ന വിശ്വ​സ്‌ത​രായ മിക്ക ക്രിസ്‌ത്യാ​നി​ക​ളും അഭിഷി​ക്തരല്ല. സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നുള്ള പ്രത്യാ​ശയല്ല അവർക്കു​ള്ളത്‌. ‘യഹോ​വ​യു​ടെ ദിവസ​ത്തിൽ’ സംഭവി​ക്കാ​നി​രി​ക്കുന്ന ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തി​നാ​യി​ട്ടാണ്‌ അവർ കാത്തി​രി​ക്കു​ന്നത്‌. അത്‌ എപ്പോൾ സംഭവി​ക്കു​മെന്ന് ആർക്കും അറിയില്ല. പക്ഷേ അതു നമ്മുടെ തൊട്ടു​മു​ന്നിൽ എത്തി​യെ​ന്നാ​ണു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നത്‌. (1 തെസ്സ. 5:1-3) അതിനു ശേഷം, സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തിൽനിന്ന് വ്യത്യ​സ്‌ത​മായ ഒരു പുനരു​ത്ഥാ​നം നടക്കും, ഭൂമി​യി​ലെ പറുദീ​സ​യി​ലേ​ക്കുള്ള പുനരു​ത്ഥാ​നം. പൂർണ​രാ​യി നിത്യം ജീവി​ക്കാ​നുള്ള പ്രതീ​ക്ഷ​യോ​ടെ​യാ​യി​രി​ക്കും അവർ ഉയിർപ്പി​ക്ക​പ്പെ​ടുക. മുൻകാ​ല​ങ്ങ​ളി​ലെ പുനരു​ത്ഥാ​ന​ങ്ങ​ളെ​ക്കാൾ “ശ്രേഷ്‌ഠ​മായ ഒരു പുനരു​ത്ഥാ​നം” ആണ്‌ ഇത്‌. കാരണം, മുൻകാ​ല​ങ്ങ​ളിൽ ‘സ്‌ത്രീ​കൾക്ക് അവരുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വരെ പുനരു​ത്ഥാ​ന​ത്തി​ലൂ​ടെ തിരി​ച്ചു​കി​ട്ടി​യെ​ങ്കി​ലും’ അവർ വീണ്ടും മരണത്തി​നു കീഴടങ്ങി.​—എബ്രാ. 11:35.

20. ഭൂമി​യി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​ത്തിന്‌ ഒരു ക്രമമു​ണ്ടാ​യി​രി​ക്കു​മെന്നു നമുക്കു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്?

20 സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തി​ലേക്കു വരുന്ന​വ​രെ​ക്കു​റിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “എല്ലാവ​രും അവരവ​രു​ടെ ക്രമമ​നു​സ​രി​ച്ചാ​യി​രി​ക്കും.” (1 കൊരി. 15:23) അതു​കൊണ്ട് ഭൂമി​യി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​ത്തി​നും ഒരു ക്രമമു​ണ്ടാ​യി​രി​ക്കു​മെന്നു നമുക്കു ന്യായ​മാ​യും വിശ്വ​സി​ക്കാ​നാ​കും. അത്‌ നമ്മുടെ മനസ്സിൽ ചില ചോദ്യ​ങ്ങൾ ഉണർത്തി​യേ​ക്കാം: അടുത്ത കാലത്ത്‌ മരിച്ച​വ​രാ​യി​രി​ക്കു​മോ ക്രിസ്‌തു​വി​ന്‍റെ ആയിരം വർഷവാ​ഴ്‌ച​യു​ടെ തുടക്ക​ത്തിൽ പുനരു​ത്ഥാ​ന​ത്തി​ലേക്കു വരുക? അങ്ങനെ​യാ​കു​മ്പോൾ അവരെ സ്വീക​രി​ക്കാൻ പരിച​യ​മു​ള്ളവർ ഇവിടെ കാണു​മ​ല്ലോ. അതോ, പുരാ​ത​ന​കാ​ലത്തെ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രിൽ ചിലരു​ടെ നേതൃ​പാ​ടവം കണക്കി​ലെ​ടുത്ത്‌ പുതിയ ലോക​ത്തിൽ കാര്യ​ങ്ങ​ളൊ​ക്കെ ക്രമീ​ക​രി​ക്കാൻ അവരാ​യി​രി​ക്കു​മോ ആദ്യം പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുക? ഇനി, യഹോ​വ​യെ​ക്കു​റിച്ച് അറിയാ​തെ മരിച്ചു​പോ​യ​വ​രു​ടെ കാര്യ​മോ? എപ്പോൾ, എവി​ടേ​ക്കാ​യി​രി​ക്കും അവർ പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രു​ന്നത്‌? ഇങ്ങനെ പല ചോദ്യ​ങ്ങ​ളും മനസ്സി​ലേക്കു വന്നേക്കാം. പക്ഷേ, യഥാർഥ​ത്തിൽ ഈ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ക്കെ ചിന്തിച്ച് തലപു​ക​യ്‌ക്കേ​ണ്ട​തു​ണ്ടോ? ഇതൊക്കെ കാത്തി​രുന്ന് കാണു​ന്ന​തല്ലേ നല്ലത്‌? എന്തായാ​ലും, യഹോവ ഈ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്നതു നേരിട്ട് കാണു​മ്പോൾ നമ്മൾ ആവേശ​ഭ​രി​ത​രാ​കും.

21. നിങ്ങൾക്ക് എന്തു പ്രതീ​ക്ഷ​യാ​ണു​ള്ളത്‌?

21 അതു​കൊണ്ട് നമുക്ക് ഇപ്പോൾ യഹോവയിലുള്ള വിശ്വാസം കൂടുതൽ ശക്തമാ​ക്കാം. തന്‍റെ ഓർമ​യി​ലുള്ള മരിച്ചു​പോ​യ​വരെ ഉയിർപ്പി​ക്കു​മെന്നു യേശു​വി​ലൂ​ടെ യഹോവ നമുക്ക് ഉറപ്പു തന്നിരി​ക്കു​ന്നു. (യോഹ. 5:28, 29; 11:23) അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും യാക്കോ​ബും ‘ദൈവ​മു​മ്പാ​കെ ജീവി​ച്ചി​രി​ക്കു​ന്ന​വ​രാണ്‌’ എന്നു യേശു പറഞ്ഞു. യഹോ​വ​യ്‌ക്കു മരിച്ച​വരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നുള്ള പ്രാപ്‌തി​യു​ണ്ടെന്ന് ആ വാക്കുകൾ തെളി​യി​ക്കു​ന്നു. (ലൂക്കോ. 20:37, 38) “പുനരു​ത്ഥാ​നം ഉണ്ടാകു​മെ​ന്നാ​ണു ദൈവ​ത്തി​ലുള്ള എന്‍റെ പ്രത്യാശ” എന്നു പൗലോ​സി​നെ​പ്പോ​ലെ പറയാൻ നമുക്ക് എത്ര​യെത്ര കാരണ​ങ്ങ​ളാ​ണു​ള്ളത്‌!​—പ്രവൃ. 24:15.