മാതാപിതാക്കളേ, രക്ഷയ്ക്ക് ആവശ്യമായ ജ്ഞാനം നേടാൻ കുട്ടികളെ സഹായിക്കുക
‘രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നിനക്കു ശൈശവംമുതലേ പരിചയമുള്ളതാണല്ലോ.’—2 തിമൊ. 3:15.
1, 2. കുട്ടികൾ സമർപ്പണത്തിനും സ്നാനത്തിനും ഉള്ള പടികൾ സ്വീകരിക്കുമ്പോൾ ചില മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടായേക്കാവുന്നത് എന്തുകൊണ്ട്?
ആയിരക്കണക്കിനു ബൈബിൾവിദ്യാർഥികളാണ് യഹോവയ്ക്കു ജീവിതം സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നത്. അവരിൽ പലരും സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന ചെറുപ്പക്കാരാണ്. അവർ ഏറ്റവും മികച്ച ജീവിതരീതി തിരഞ്ഞെടുത്തിരിക്കുന്നു. (സങ്കീ. 1:1-3) നിങ്ങൾ ഒരു ക്രിസ്തീയ മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടി സ്നാനപ്പെടുന്ന ദിവസത്തിനായി നിങ്ങൾ കാത്തിരിക്കുകയായിരിക്കും.—3 യോഹന്നാൻ 4 താരതമ്യം ചെയ്യുക.
2 എങ്കിലും നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളുമുണ്ടായിരിക്കും. ദൈവികനിലവാരങ്ങളനുസരിച്ച് ജീവിക്കുന്നതു ബുദ്ധിയാണോ എന്നു സ്നാനമേറ്റ് കുറച്ച് നാൾ കഴിയുമ്പോൾ ചില യുവജനങ്ങൾ ചിന്തിക്കുന്നു. അത്തരത്തിലുള്ള ചിലരെ നിങ്ങൾക്ക് അറിയാമായിരിക്കും. ചിലർ സത്യം വിട്ടുപോകുകപോലും ചെയ്തിരിക്കുന്നു. നിങ്ങളുടെ മകനോ മകൾക്കോ അങ്ങനെ സംഭവിക്കുമോ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് പിന്നീട് അവനു സത്യത്തോടുള്ള സ്നേഹം കുറഞ്ഞുപോകുമോ എന്നു നിങ്ങൾക്ക് ഉത്കണ്ഠയുണ്ടായിരിക്കും. ഒന്നാം നൂറ്റാണ്ടിലെ എഫെസൊസ് സഭയിലുള്ളവർ “ആദ്യമുണ്ടായിരുന്ന സ്നേഹം വെളി. 2:4) അങ്ങനെയൊരു അവസ്ഥ നിങ്ങളുടെ കുട്ടിക്കുണ്ടാകാതിരിക്കാനും, ‘രക്ഷയിലേക്കു വളർന്നുവരാനും’ അവനെ എങ്ങനെ സഹായിക്കാം? (1 പത്രോ. 2:2) ഉത്തരത്തിനായി തിമൊഥെയൊസിന്റെ മാതൃക നോക്കാം.
വിട്ടുകളഞ്ഞു” എന്നു യേശു പറഞ്ഞു. (‘വിശുദ്ധലിഖിതങ്ങൾ നിനക്കു പരിചയമുണ്ടല്ലോ’
3. (എ) തിമൊഥെയൊസ് ക്രിസ്ത്യാനിയായ സാഹചര്യം എന്താണ്, പഠിച്ച കാര്യങ്ങൾ തിമൊഥെയൊസിനെ എങ്ങനെ സ്വാധീനിച്ചു? (ബി) ഏതു മൂന്നു കാര്യങ്ങളെക്കുറിച്ചാണ് പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞത്?
3 എ.ഡി. 47-ൽ പൗലോസ് അപ്പോസ്തലൻ ലുസ്ത്രയിൽ ആദ്യം വന്നപ്പോഴായിരിക്കാം തിമൊഥെയൊസ് ക്രിസ്ത്യാനിത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഒരുപക്ഷേ ആ സമയത്ത് ഒരു കൗമാരക്കാരനായിരുന്നെങ്കിലും തിമൊഥെയൊസ് പഠിച്ച കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ പൗലോസിന്റെ സഞ്ചാരവേലയിൽ തിമൊഥെയൊസ് സഹകാരിയായി പ്രവർത്തിക്കാൻ തുടങ്ങി. ഏകദേശം 16 വർഷങ്ങൾക്കു ശേഷം പൗലോസ് തിമൊഥെയൊസിന് ഇങ്ങനെ എഴുതി: “നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക. നീ അവ ആരിൽനിന്നെല്ലാമാണു പഠിച്ചതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ (എബ്രായതിരുവെഴുത്തുകൾ) നിനക്കു ശൈശവംമുതലേ പരിചയമുള്ളതാണെന്നും മറക്കരുത്.” (2 തിമൊ. 3:14, 15) പൗലോസ് ഇവിടെ പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കുക: (1) വിശുദ്ധലിഖിതങ്ങൾ പരിചിതമാക്കുക, (2) പഠിച്ച കാര്യങ്ങൾ ബോധ്യപ്പെടുക, (3) ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു ജ്ഞാനിയാകുക.
4. കുട്ടികളെ പഠിപ്പിക്കാനായി നിങ്ങൾക്കു ഫലകരമായി തോന്നിയിട്ടുള്ളത് ഏതെല്ലാം പ്രസിദ്ധീകരണങ്ങളാണ്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 നിങ്ങൾ ഒരു ക്രിസ്തീയ മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടി വിശുദ്ധലിഖിതങ്ങളുമായി പരിചിതനാകാൻ നിങ്ങൾ ആഗ്രഹിക്കും. ഇന്ന് ആ വിശുദ്ധലിഖിതങ്ങളിൽ എബ്രായതിരുവെഴുത്തുകളും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളും ഉൾപ്പെടുന്നു. കൊച്ചുകുട്ടികൾക്കുപോലും അവരുടെ കഴിവിനനുസരിച്ച് ബൈബിൾകഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് പഠിക്കാൻ കഴിയും. മക്കളെ പഠിപ്പിക്കാനായി മാതാപിതാക്കൾക്ക് ഇന്ന് യഹോവയുടെ സംഘടന പലപല പുസ്തകങ്ങളും ലഘുപത്രികകളും വീഡിയോകളും ലഭ്യമാക്കിയിട്ടുണ്ട്. അവയിൽ ഏതെല്ലാമാണു നിങ്ങളുടെ ഭാഷയിലുള്ളത്? യഹോവയുമായി ഒരു ശക്തമായ ബന്ധം വളർത്തുന്നതിനുള്ള അടിസ്ഥാനം തിരുവെഴുത്തുകളെക്കുറിച്ചുള്ള അറിവാണ് എന്ന് ഓർക്കുക.
‘ബോധ്യപ്പെടുക’
5. (എ) ‘ബോധ്യപ്പെടുക’ എന്നാൽ എന്താണ് അർഥം? (ബി) യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയെക്കുറിച്ച് തിമൊഥെയൊസിനു ബോധ്യമുണ്ടായിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
5 വിശുദ്ധലിഖിതങ്ങളെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്. എന്നാൽ കുട്ടികൾക്ക് ആത്മീയവിദ്യാഭ്യാസം പകർന്നുകൊടുക്കാൻ ബൈബിൾകഥാപാത്രങ്ങളെയും സംഭവങ്ങളെയും കുറിച്ച് അവരെ പഠിപ്പിച്ചാൽ മാത്രം പോരാ. തിമൊഥെയൊസിന് പഠിച്ച കാര്യങ്ങളെക്കുറിച്ച് ‘ബോധ്യവുമുണ്ടായിരുന്നു.’ മൂലഭാഷയിൽ ഈ വാക്കിന്റെ അർഥം “ഒരു കാര്യത്തിന്റെ സത്യം സംബന്ധിച്ച് ഉറപ്പും നിശ്ചയവും ഉണ്ടായിരിക്കുക” എന്നാണ്. തിമൊഥെയൊസിനു ശൈശവംമുതലേ എബ്രായതിരുവെഴുത്തുകളെക്കുറിച്ച് അറിവുണ്ടായിരുന്നു. ക്രമേണ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ യേശുവാണു മിശിഹയെന്നു തിമൊഥെയൊസിനു ബോധ്യപ്പെട്ടു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തിമൊഥെയൊസിന്റെ അറിവിനു തെളിവുകളുടെ പിൻബലമുണ്ടായിരുന്നു. പഠിച്ച കാര്യങ്ങളെക്കുറിച്ച് തിമൊഥെയൊസിന് അത്ര ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം സ്നാനപ്പെടുകയും പൗലോസിനോടൊപ്പം മിഷനറിയായി പ്രവർത്തിക്കുകയും ചെയ്തത്.
6. ദൈവവചനത്തിൽനിന്ന് പഠിക്കുന്ന കാര്യങ്ങൾ ബോധ്യപ്പെടാൻ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും?
6 തിമൊഥെയൊസിനെപ്പോലെ, പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യം വരാൻ നിങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാം? ഒന്നാമതായി, ക്ഷമയുള്ളവരായിരിക്കുക. സത്യത്തെക്കുറിച്ചുള്ള ബോധ്യം ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. അതുപോലെ, നിങ്ങൾക്കു സത്യത്തെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ട് നിങ്ങളുടെ കുട്ടികൾക്ക് അതു താനേ വന്നുകൊള്ളും എന്നും ചിന്തിക്കാനാകില്ല. ഓരോ കുട്ടിയും അവരവരുടെ “ചിന്താപ്രാപ്തി” ഉപയോഗിച്ചുകൊണ്ട് ബൈബിൾസത്യത്തെക്കുറിച്ചുള്ള ബോധ്യം വളർത്തിയെടുക്കണം. (റോമർ 12:1 വായിക്കുക.) ഇക്കാര്യത്തിൽ കുട്ടികളെ സഹായിക്കാൻ നിങ്ങൾക്കു കഴിയും, പ്രത്യേകിച്ച് കുട്ടി ചോദ്യങ്ങൾ ചോദിക്കുമ്പോൾ. അതിന് ഒരു ഉദാഹരണം നോക്കാം.
7, 8. (എ) മകളെ പഠിപ്പിക്കുമ്പോൾ ഒരു ക്രിസ്തീയപിതാവ് ക്ഷമ കാണിക്കുന്നത് എങ്ങനെ? (ബി) ക്ഷമയോടെ പഠിപ്പിക്കുന്നതു പ്രധാനമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
7 പതിനൊന്നു വയസ്സുള്ള ഒരു പെൺകുട്ടിയുടെ പിതാവായ തോമസ് പറയുന്നു: “എന്റെ മോൾ ഇടയ്ക്കൊക്കെ ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാറുണ്ട്: ‘പരിണാമത്തിലൂടെയായിരിക്കുമോ ഭൂമിയിൽ ജീവജാലങ്ങൾ നിലവിൽവരാൻ യഹോവ ഇടയാക്കിയത്?’ ‘നമ്മൾ എന്തുകൊണ്ടാണു തെരഞ്ഞെടുപ്പുകൾപോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ട് സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാത്തത്?’ ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമ്മുടെ വിശ്വാസങ്ങൾ വെറുതേ അവളുടെ മുമ്പിൽ നിരത്താതിരിക്കാൻ ഞാൻ ശ്രമിക്കും. ഒരു കാര്യത്തെക്കുറിച്ച് കുറെ വസ്തുതകൾ ഒരുമിച്ച് നിരത്തുന്നതല്ല ബോധ്യപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്. പകരം, ചെറിയചെറിയ തെളിവുകൾ നൽകുന്നതാണു ബോധ്യം വരുത്തുന്നത്.”
8 പഠിപ്പിക്കുന്നതിനു ക്ഷമ ആവശ്യമാണെന്നു തോമസ് മനസ്സിലാക്കി. വാസ്തവത്തിൽ എല്ലാ ക്രിസ്ത്യാനികൾക്കും ക്ഷമ ആവശ്യമാണ്. (കൊലോ. 3:12) പഠിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു മകളെ ബോധ്യപ്പെടുത്തുന്നതിനു തിരുവെഴുത്തുകളിൽനിന്ന് അവളുമായി ന്യായവാദം ചെയ്യേണ്ടതുണ്ടെന്നു സഹോദരൻ തിരിച്ചറിഞ്ഞു. ചിലപ്പോൾ പലപല ചർച്ചകൾ വേണ്ടിവന്നേക്കാം. അതിനു ധാരാളം സമയം ആവശ്യമായിവരും. തോമസ് പറയുന്നു: “പ്രത്യേകിച്ച് പ്രധാനപ്പെട്ട ആശയങ്ങൾ പഠിക്കുമ്പോൾ അത് അവൾക്കു ശരിക്കും മനസ്സിലാകുന്നുണ്ടോ എന്നും ബോധ്യപ്പെടുന്നുണ്ടോ എന്നും അറിയാൻ എനിക്കും ഭാര്യക്കും ആഗ്രഹമുണ്ട്. മോൾ ചോദ്യങ്ങൾ ചോദിക്കുന്നത് നല്ല കാര്യമാണ്. ചോദ്യങ്ങളില്ലാതെ ഏതെങ്കിലും വിഷയം അവൾ ശരിയാണെന്ന് അംഗീകരിച്ചാൽ എനിക്ക് ഉത്കണ്ഠ തോന്നും.”
9. മക്കളുടെ ഹൃദയത്തിൽ ദൈവവചനം ഉൾനടാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
9 മാതാപിതാക്കൾ ക്ഷമയോടെ മക്കളെ പഠിപ്പിക്കുമ്പോൾ മക്കൾ പതുക്കെപ്പതുക്കെ “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ” തുടങ്ങും. (എഫെ. 3:18) മക്കളുടെ പ്രായത്തിനും കഴിവിനും അനുസരിച്ച് നമുക്ക് അവരെ പഠിപ്പിക്കാം. പഠിച്ച കാര്യങ്ങൾ ബോധ്യമാകുമ്പോൾ വിശ്വാസത്തെപ്പറ്റി സ്കൂളിലെ കൂട്ടുകാരും മറ്റുള്ളവരും ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടി കൊടുക്കാൻ അവർക്കു കഴിയും. (1 പത്രോ. 3:15) ഉദാഹരണത്തിന്, മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നിങ്ങളുടെ കുട്ടിക്കു ബൈബിളിൽനിന്ന് വിശദീകരിക്കാനാകുമോ? അതിനു ബൈബിൾ നൽകുന്ന വിശദീകരണം യുക്തിക്കു നിരക്കുന്നതായി കുട്ടിക്കു തോന്നുന്നുണ്ടോ? * അതെ, മക്കളുടെ ഹൃദയത്തിൽ ദൈവവചനം ഉൾനടുന്നതിനു ക്ഷമ ആവശ്യമാണ്. എന്നാൽ അതിന്റെ മൂല്യം വളരെ വലുതാണ്.—ആവ. 6:6, 7.
10. കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണ്?
10 ദൈവവചനത്തിലെ സത്യങ്ങൾ കുട്ടികൾക്കു ബോധ്യപ്പെടുന്നതിനു നിങ്ങളുടെ മാതൃകയ്ക്കു വളരെ വലിയ ഒരു പങ്കുണ്ട്. മൂന്നു പെൺകുട്ടികളുടെ അമ്മയായ സ്റ്റെഫാനി പറയുന്നു: “എന്റെ കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾമുതൽ ഞാൻ സ്വയം ഇങ്ങനെ ചോദിക്കാറുണ്ടായിരുന്നു, ‘യഹോവയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്, യഹോവയുടെ സ്നേഹത്തെയും നീതിയുള്ള വഴികളെയും കുറിച്ച് എനിക്കു ബോധ്യമുള്ളത് എന്തുകൊണ്ടാണ് എന്നൊക്കെ കുട്ടികളോടു ഞാൻ സംസാരിക്കാറുണ്ടോ? യഹോവയെ ഞാൻ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെന്നു കുട്ടികൾക്കു വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ?’ എനിക്കില്ലാത്ത ബോധ്യം എന്റെ കുട്ടികൾക്കുണ്ടാകുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ല.”
‘രക്ഷ കിട്ടുന്നതിനു ജ്ഞാനിയാകുക’
11, 12. എന്താണു ജ്ഞാനം, ഒരു വ്യക്തിയുടെ പ്രായംവെച്ചല്ല അയാളുടെ ജ്ഞാനം അളക്കുന്നത് എന്നു പറയാവുന്നത് എന്തുകൊണ്ട്?
11 നമ്മൾ കണ്ടതുപോലെ തിമൊഥെയൊസിനു (1) തിരുവെഴുത്തുകൾ പരിചിതമായിരുന്നു, (2) തന്റെ വിശ്വാസങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. എന്നാൽ വിശുദ്ധലിഖിതങ്ങൾ തിമൊഥെയൊസിനെ ‘രക്ഷ കിട്ടുന്നതിനു ജ്ഞാനിയാക്കുമെന്നു’ പറഞ്ഞതിലൂടെ പൗലോസ് എന്താണ് അർഥമാക്കിയത്?
12 ബൈബിളിൽ പറയുന്ന ജ്ഞാനത്തിൽ എന്താണ് ഉൾപ്പെടുന്നത്? അതിൽ “പ്രശ്നങ്ങൾ പരിഹരിക്കാൻ, അപകടങ്ങൾ ഒഴിവാക്കാൻ, ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ, അല്ലെങ്കിൽ ശരിയായ ബുദ്ധിയുപദേശം സുഭാ. 22:15) അതുകൊണ്ട് വിഡ്ഢിത്തത്തിനു വിപരീതമായ ജ്ഞാനം പക്വതയുടെ തെളിവാണ്. ഒരാളുടെ ആത്മീയപക്വത തീരുമാനിക്കുന്നത് അയാളുടെ പ്രായമല്ല, യഹോവയോടുള്ള ഭയവും യഹോവയുടെ കല്പനകൾ അനുസരിക്കാനുള്ള മനസ്സൊരുക്കവും ആണ്.—സങ്കീർത്തനം 111:10 വായിക്കുക.
നൽകാൻ അറിവും ഗ്രാഹ്യവും ഉപയോഗപ്പെടുത്താനുള്ള പ്രാപ്തി ഉൾപ്പെടുന്നു. അതു വിഡ്ഢിത്തത്തിനു നേർവിപരീതമാണ്” എന്നു തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാല്യം 2 (ഇംഗ്ലീഷ്) വിശദീകരിക്കുന്നു. “കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (13. ഒരു യുവവ്യക്തിക്ക്, താൻ രക്ഷ കിട്ടുന്നതിനു ജ്ഞാനിയാണെന്ന് എങ്ങനെ തെളിയിക്കാം?
13 ഒരളവോളം ആത്മീയപക്വത നേടിയെടുത്തിട്ടുള്ള ചെറുപ്പക്കാർ സ്വന്തം മോഹങ്ങളോ സമപ്രായക്കാരുടെ സമ്മർദമോ നിമിത്തം ‘തിരകളിൽപ്പെട്ടതുപോലെ ആടിയുലയുന്നവരായിരിക്കില്ല.’ (എഫെ. 4:14) പകരം, “ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ” പരിശീലിപ്പിച്ചുകൊണ്ട് അവർ പുരോഗതി വരുത്തുന്നു. (എബ്രാ. 5:14) മാതാപിതാക്കളോ മറ്റു മുതിർന്നവരോ അടുത്തില്ലാത്തപ്പോൾപ്പോലും ജ്ഞാനത്തോടെ തീരുമാനങ്ങളെടുത്തുകൊണ്ട് അവർ തങ്ങളുടെ പക്വത തെളിയിക്കുന്നു. (ഫിലി. 2:12) അത്തരം ജ്ഞാനം രക്ഷയ്ക്ക് അനിവാര്യമാണ്. (സുഭാഷിതങ്ങൾ 24:14 വായിക്കുക.) അതു നേടാൻ നിങ്ങൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാം? ബൈബിൾപഠനത്തിലൂടെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന മൂല്യങ്ങളെക്കുറിച്ച് കുട്ടികളോടു പറയുന്നതാണ് അതിനുള്ള ഒരു വഴി. ദൈവവചനത്തിൽ കാണുന്ന മൂല്യങ്ങളാണു നിങ്ങളുടെയും മൂല്യങ്ങളെന്നു നിങ്ങളുടെ വാക്കുകളും മാതൃകയും തെളിയിക്കട്ടെ.—റോമ. 2:21-23.
14, 15. (എ) പ്രധാനപ്പെട്ട ഏതെല്ലാം വിഷയങ്ങളെക്കുറിച്ചാണ് സ്നാനത്തിനു മുമ്പ് ഒരു യുവവ്യക്തി ചിന്തിക്കേണ്ടത്? (ബി) ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നതിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാം?
14 ശരിയേത്, തെറ്റേത് എന്നു നിങ്ങളുടെ കുട്ടിയോടു വെറുതേ പറയുന്നതുകൊണ്ടായില്ല. പിൻവരുന്നതുപോലുള്ള ചില ചോദ്യങ്ങളെക്കുറിച്ച് ന്യായവാദം ചെയ്യാൻ കുട്ടിയെ സഹായിക്കേണ്ടതുമുണ്ട്: ‘നമുക്കു താത്പര്യം തോന്നിയേക്കാവുന്ന ചില കാര്യങ്ങൾ ബൈബിൾ വിലക്കുന്നത് എന്തുകൊണ്ടാണ്? ബൈബിളിലെ നിലവാരങ്ങൾ എല്ലായ്പോഴും എന്റെ നന്മയ്ക്കുവേണ്ടിയാണെന്ന് എനിക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?’—യശ. 48:17, 18.
15 സ്നാനപ്പെടാൻ നിങ്ങളുടെ കുട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നെങ്കിൽ അതോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഗൗരവമായി മർക്കോ. 10:29, 30) സ്നാനത്തിനു മുമ്പ് ഈ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതു വളരെ പ്രധാനമാണ്. അനുസരണത്തിന്റെ അനുഗ്രഹങ്ങളെക്കുറിച്ചും അനുസരണക്കേടിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ കുട്ടികളെ സഹായിക്കുമ്പോൾ അവർക്കു വ്യക്തിപരമായി ഒരു കാര്യം ബോധ്യം വന്നേക്കാം. ഏതു കാര്യം? ബൈബിൾനിലവാരങ്ങൾ എപ്പോഴും തങ്ങളുടെ പ്രയോജനത്തിലേ കലാശിക്കൂ എന്ന കാര്യം!—ആവ. 30:19, 20.
ചിന്തിക്കാനും കുട്ടിയെ സഹായിക്കുക. അതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? എന്തൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നേക്കാം? ത്യാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങൾ വലുതാണെന്നു പറയുന്നത് എന്തുകൊണ്ട്? (സ്നാനത്തിനു ശേഷം വിശ്വാസം ആടിയുലയുന്നെങ്കിൽ
16. സ്നാനപ്പെട്ട ഒരു കുട്ടിയുടെ വിശ്വാസം ആടിയുലയുന്നെങ്കിൽ മാതാപിതാക്കൾ എന്തു ചെയ്യണം?
16 നിങ്ങളുടെ മക്കൾ സ്നാനത്തിനു ശേഷമാണു ചില കാര്യങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങുന്നതെങ്കിലോ? ഉദാഹരണത്തിന്, സ്നാനമേറ്റ ഒരു കൗമാരക്കാരന് ഈ ലോകത്തിലെ കാര്യാദികളോട് ആകർഷണം തോന്നിയേക്കാം. അല്ലെങ്കിൽ ബൈബിൾതത്ത്വങ്ങളനുസരിച്ച് ജീവിക്കുന്നതു ജ്ഞാനമാണോ എന്നു ചിന്തിക്കാൻ തുടങ്ങിയേക്കാം. (സങ്കീ. 73:1-3, 12, 13) ഓർക്കുക: അത്തരം സാഹചര്യങ്ങളെ നിങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, കുട്ടി തുടർന്നും യഹോവയെ സേവിക്കുമോ ഇല്ലയോ എന്നതിനെ ഒരളവുവരെ സ്വാധീനിച്ചേക്കാം. ഈ വിഷയത്തിന്റെ പേരിൽ ഒരിക്കലും കുട്ടികളുമായി യുദ്ധം ചെയ്യരുത്, അവൻ ചെറുപ്പമാണെങ്കിലും കൗമാരത്തിലാണെങ്കിലും. സ്നേഹത്തോടെ കുട്ടിക്കു വേണ്ട സഹായവും പിന്തുണയും കൊടുക്കുകയെന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം.
17, 18. ഒരു യുവവ്യക്തിക്കു സംശയങ്ങളുണ്ടാകുമ്പോൾ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാം?
17 സ്നാനമേറ്റ ഒരു യുവവ്യക്തി യഹോവയ്ക്കു സ്വയം സമർപ്പണം നടത്തിയിരിക്കുകയാണ്. സമർപ്പിക്കുമ്പോൾ ഒരു വ്യക്തി ദൈവത്തെ സ്നേഹിച്ചുകൊള്ളാമെന്നും എല്ലാത്തിനും ഉപരിയായി ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊള്ളാമെന്നും വാക്കു കൊടുക്കുന്നു. (മർക്കോസ് 12:30 വായിക്കുക.) യഹോവ ആ വാഗ്ദാനത്തെ വളരെ ഗൗരവമായിട്ടാണു കാണുന്നത്. സമർപ്പിക്കുന്ന വ്യക്തികളും അങ്ങനെതന്നെ കാണണം. (സഭാ. 5:4, 5) മാതാപിതാക്കളേ, ഉചിതമായ സമയത്ത്, ദയയോടെ ഇക്കാര്യങ്ങൾ കുട്ടിയെ ഓർമിപ്പിക്കുക. എന്നാൽ, കുട്ടിയോടു സംസാരിക്കുന്നതിനു മുമ്പ് യഹോവയുടെ സംഘടന നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ പരിശോധിക്കുക. യഹോവയ്ക്കുള്ള സമർപ്പണത്തിന്റെയും സ്നാനത്തിന്റെയും ഗൗരവത്തെയും അനുഗ്രഹങ്ങളെയും കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്താൻ അതു നിങ്ങളെ സഹായിക്കും.
18 യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും വാല്യം 1-ന്റെ (ഇംഗ്ലീഷ്) “മാതാപിതാക്കൾ ചോദിക്കുന്ന ചോദ്യങ്ങൾ” എന്ന അനുബന്ധത്തിൽ സഹായകമായ നിർദേശങ്ങൾ കാണാം. അവിടെ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ കൗമാരപ്രായക്കാരനായ കുട്ടി സത്യം ഉപേക്ഷിച്ചെന്നു പെട്ടെന്നു നിഗമനം ചെയ്യരുത്. പലപ്പോഴും കാരണം മറ്റൊന്നായിരിക്കും.” ഏകാന്തതയോ സമപ്രായക്കാരിൽനിന്നുള്ള സമ്മർദമോ സഭയിലെ മറ്റു ചെറുപ്പക്കാർ തന്നെക്കാൾ നന്നായി ആത്മീയകാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന ചിന്തയോ ആയിരിക്കാം കാരണം. അനുബന്ധം ഇങ്ങനെ തുടരുന്നു: “കുട്ടി തന്റെ വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിക്കാത്തത്, അവൻ നിങ്ങളുടെ വിശ്വാസത്തെ എതിർക്കുന്നതിന്റെ സൂചനയായിരിക്കണമെന്നില്ല. സാഹചര്യങ്ങളായിരിക്കാം അതിന് ഇടയാക്കുന്നത്.” വിശ്വാസത്തിൽ ആടിയുലയുന്ന ഒരു യുവവ്യക്തിയെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള ചില നിർദേശങ്ങൾ ഈ അനുബന്ധത്തിൽ കാണാം.
19. ‘രക്ഷ കിട്ടുന്നതിനു ജ്ഞാനിയാകാൻ’ കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാം?
19 മാതാപിതാക്കളായ നിങ്ങൾക്കു കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും” വളർത്തിക്കൊണ്ടുവരാനുള്ള പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമുണ്ട്. അതൊരു പദവിയുമാണ്. (എഫെ. 6:4) നമ്മൾ കണ്ടതുപോലെ, കുട്ടികളെ ബൈബിൾ പഠിപ്പിക്കുന്നതു മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്, പഠിക്കുന്ന കാര്യങ്ങൾ ബോധ്യം വരാൻ അവരെ സഹായിക്കുന്നതും ഉൾപ്പെടുന്നു. അതെ, യഹോവയ്ക്കു ജീവിതം സമർപ്പിക്കാനും മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാനും കുട്ടിക്കു സ്വയം തോന്നുന്ന അളവോളം അത്ര ശക്തമായിരിക്കണം ആ ബോധ്യം. യഹോവയുടെ വചനവും പരിശുദ്ധാത്മാവും ഒപ്പം, മാതാപിതാക്കളായ നിങ്ങൾ നടത്തുന്ന ശ്രമങ്ങളും ‘രക്ഷ കിട്ടുന്നതിനു ജ്ഞാനിയാകാൻ’ നിങ്ങളുടെ കുട്ടിയെ സഹായിക്കട്ടെ!
^ ഖ. 9 “ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?” എന്ന പഠനസഹായികൾ ഉപയോഗിച്ച് മുതിർന്നവർക്കും ചെറുപ്പക്കാർക്കും ബൈബിൾസത്യം മനസ്സിലാക്കാനും വിശദീകരിക്കാനും കഴിയും. jw.org വെബ്സൈറ്റിൽ, ഈ പഠനസഹായികൾ പല ഭാഷകളിൽ ലഭ്യമാണ്. ബൈബിൾപഠിപ്പിക്കലുകൾ>ബൈബിൾ പഠനസഹായികൾ എന്നതിനു കീഴിൽ നോക്കുക.