വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കൈ അയച്ച് ദാനം ചെയ്യുന്നവന്‌ അനുഗ്രഹം ലഭിക്കും”

“കൈ അയച്ച് ദാനം ചെയ്യുന്നവന്‌ അനുഗ്രഹം ലഭിക്കും”

യാഗങ്ങൾ പണ്ടുകാ​ലം​മു​തലേ സത്യാ​രാ​ധ​ന​യു​ടെ സുപ്ര​ധാ​ന​ഭാ​ഗ​മാണ്‌. ഇസ്രാ​യേ​ല്യർ മൃഗബ​ലി​കൾ അർപ്പിച്ചു. ക്രിസ്‌ത്യാ​നി​കൾ എപ്പോ​ഴും “സ്‌തു​തി​ക​ളാ​കുന്ന ബലി” അർപ്പി​ക്കു​ന്ന​തിൽ പേരു​കേ​ട്ട​വ​രാണ്‌. എന്നാൽ ദൈവ​ത്തി​ന്‍റെ പ്രീതി ലഭിക്കുന്ന മറ്റു യാഗങ്ങ​ളു​മുണ്ട്. (എബ്രാ. 13:15, 16) ഈ യാഗങ്ങൾ സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും കൈവ​രു​ത്തു​ന്നു. ഇതു ശരി​വെ​ക്കുന്ന ചില ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കാം.

പുരാ​ത​ന​നാ​ളി​ലെ വിശ്വസ്‌ത ആരാധി​ക​യാ​യി​രുന്ന ഹന്ന വന്ധ്യയാ​യി​രു​ന്നു. തനിക്ക് ഒരു ആൺകുട്ടി വേണ​മെന്നു ഹന്ന അതിയാ​യി ആഗ്രഹി​ച്ചു. ഒരു ആൺകുട്ടി പിറന്നാൽ അവനെ ‘ജീവി​ത​കാ​ലം മുഴുവൻ ദൈവത്തെ സേവി​ക്കാൻ’ വിട്ടു​കൊ​ടു​ക്കു​മെന്നു പ്രാർഥ​ന​യിൽ ഹന്ന യഹോ​വ​യ്‌ക്കു നേർച്ച നേർന്നു. (1 ശമു. 1:10, 11) താമസി​യാ​തെ ഹന്ന ഗർഭി​ണി​യാ​യി, ഒരു ആൺകു​ട്ടി​യെ പ്രസവി​ച്ചു, അവനു ശമുവേൽ എന്നു പേരിട്ടു. ശമു​വേ​ലി​ന്‍റെ മുലകു​ടി മാറിയ ഉടനെ, തന്‍റെ നേർച്ച​യ്‌ക്കു ചേർച്ച​യിൽ ഹന്ന ശമു​വേ​ലി​നെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി. ഹന്നയുടെ ആത്മത്യാ​ഗ​മ​ന​സ്സി​നെ യഹോവ അനു​ഗ്ര​ഹി​ച്ചു. ഹന്നയ്‌ക്കു വേറെ അഞ്ചു കുട്ടി​ക​ളും​കൂ​ടെ ഉണ്ടായി. ശമു​വേ​ലാ​കട്ടെ, ഒരു പ്രവാ​ച​ക​നും ബൈബിൾ എഴുത്തു​കാ​ര​നും ആയിത്തീർന്നു.​—1 ശമു. 2:21.

ഹന്നയെ​യും ശമു​വേ​ലി​നെ​യും പോലെ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കും സ്രഷ്ടാ​വി​നെ സേവി​ക്കാ​നാ​യി ജീവിതം ഉഴിഞ്ഞു​വെ​ക്കാ​നുള്ള പദവി​യുണ്ട്. യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു​വേണ്ടി നമ്മൾ ചെയ്യുന്ന ഏതു ത്യാഗ​ത്തെ​യും യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​മെന്നു യേശു ഉറപ്പു നൽകി.​—മർക്കോ. 10:28-30.

ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന തബീഥ (ഡോർക്കസ്‌) “നല്ല കാര്യ​ങ്ങ​ളും ദാനധർമ​ങ്ങ​ളും” ചെയ്യു​ന്ന​തിൽ പേരു​കേട്ട ഒരു ക്രിസ്‌തീ​യ​സ്‌ത്രീ​യാ​യി​രു​ന്നു. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു തബീഥ വളരെ ത്യാഗങ്ങൾ ചെയ്‌തു​പോ​ന്നു. സഭയി​ലു​ള്ള​വ​രെ​യെ​ല്ലാം ദുഃഖ​ത്തി​ലാ​ഴ്‌ത്തി​ക്കൊണ്ട് ഒരു ദിവസം തബീഥ “രോഗം ബാധിച്ച് മരിച്ചു.” പത്രോസ്‌ അടുത്ത പ്രദേ​ശ​ത്തു​ണ്ടെന്നു ശിഷ്യ​ന്മാർ അറിഞ്ഞ​പ്പോൾ പെട്ടെന്നു തങ്ങളുടെ അടുത്ത്‌ വരേണമേ എന്ന് അവർ പത്രോ​സി​നോട്‌ അപേക്ഷി​ച്ചു. പത്രോസ്‌ അവി​ടെ​യെത്തി തബീഥയെ ഉയിർപ്പി​ച്ച​പ്പോൾ അവർക്കു​ണ്ടായ സന്തോഷം ഒന്ന് ആലോ​ചി​ച്ചു​നോ​ക്കൂ. അതാണ്‌ ഒരു അപ്പോ​സ്‌തലൻ നടത്തി​യ​താ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആദ്യത്തെ പുനരു​ത്ഥാ​നം. (പ്രവൃ. 9:36-41) തബീഥ ചെയ്‌ത സേവനം യഹോവ മറന്നി​ല്ലാ​യി​രു​ന്നു. (എബ്രാ. 6:10) ഔദാ​ര്യം കാണി​ക്കുന്ന കാര്യ​ത്തിൽ നമുക്കുള്ള നല്ല ഒരു മാതൃ​ക​യാ​യി തബീഥ​യെ​ക്കു​റിച്ച് ദൈവ​വ​ച​ന​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

മറ്റൊരു ഉത്തമമാ​തൃ​ക​യാണ്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌. മറ്റുള്ള​വർക്കാ​യി കരുതാൻ തന്‍റെ സമയം പൗലോസ്‌ മടികൂ​ടാ​തെ ചെലവ​ഴി​ച്ചു. “ഞാൻ ഏറ്റവും സന്തോ​ഷ​ത്തോ​ടെ എനിക്കു​ള്ള​തും എന്നെത്ത​ന്നെ​യും നിങ്ങൾക്കു​വേണ്ടി തരും” എന്നാണു കൊരി​ന്തി​ലെ ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങൾക്കു പൗലോസ്‌ എഴുതി​യത്‌. (2 കൊരി. 12:15) മറ്റുള്ള​വർക്കാ​യി തന്നെത്തന്നെ വിട്ടു​കൊ​ടു​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജ​നങ്ങൾ അനുഭ​വ​ത്തി​ലൂ​ടെ പൗലോസ്‌ തിരി​ച്ച​റി​ഞ്ഞു. തനിക്കു​തന്നെ ലഭിക്കുന്ന സംതൃ​പ്‌തി മാത്രമല്ല, അതിലും പ്രധാ​ന​മാ​യി യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹ​ങ്ങ​ളും അംഗീ​കാ​ര​വും.​—പ്രവൃ. 20:24, 35.

രാജ്യ​താ​ത്‌പ​ര്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നും സഹോ​ദ​ര​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നും നമ്മുടെ സമയവും ഊർജ​വും ചെലവ​ഴി​ക്കു​മ്പോൾ യഹോവ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. രാജ്യ​പ്ര​സം​ഗ​വേ​ലയെ പിന്തു​ണ​യ്‌ക്കാൻ കഴിയുന്ന മറ്റ്‌ ഏതെങ്കി​ലും വഴിക​ളു​ണ്ടോ? ഉണ്ട്. സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യുള്ള പ്രവർത്ത​ന​ങ്ങൾക്കൊ​പ്പം നമ്മുടെ സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​ന​കൾകൊ​ണ്ടും നമുക്കു ദൈവത്തെ ബഹുമാ​നി​ക്കാൻ കഴിയും. ലോക​വ്യാ​പക പ്രസം​ഗ​പ്ര​വർത്ത​നത്തെ വിപു​ലീ​ക​രി​ക്കാൻ ഈ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. അതിൽ മിഷന​റി​മാ​രെ​യും മറ്റു പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രെ​യും പിന്തു​ണ​യ്‌ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. കൂടാതെ, പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും തയ്യാറാ​ക്കു​ന്ന​തും പരിഭാഷ ചെയ്യു​ന്ന​തും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തും പുതിയ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തും ഒക്കെ നമ്മുടെ സ്വമന​സ്സാ​ലെ​യുള്ള സംഭാ​വ​നകൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌. “കൈ അയച്ച് ദാനം ചെയ്യു​ന്ന​വന്‌ അനു​ഗ്രഹം ലഭിക്കും” എന്ന കാര്യ​ത്തിൽ നമുക്ക് ഒരു സംശയ​വും വേണ്ടാ. അതിലു​പ​രി​യാ​യി, നമ്മുടെ വില​യേ​റിയ വസ്‌തു​ക്കൾ യഹോ​വ​യ്‌ക്കു കൊടു​ക്കു​മ്പോൾ നമ്മൾ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തു​ക​യാണ്‌.​—സുഭാ. 3:9; 22:9.

^ ഖ. 10 ഇന്ത്യയിൽ അത്‌ “Jehovah’s Witnesses of India” എന്ന പേരി​ലാ​യി​രി​ക്കണം.

^ ഖ. 12 ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള വ്യക്തി​കൾക്ക് www.jwindiagift.org എന്ന വെബ്‌സൈറ്റ്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

^ ഖ. 14 ഒരു അന്തിമ​തീ​രു​മാ​നം എടുക്കു​ന്ന​തി​നു മുമ്പ് നിങ്ങളു​ടെ രാജ്യത്തെ ബ്രാ​ഞ്ചോ​ഫീ​സു​മാ​യി ബന്ധപ്പെ​ടുക.

^ ഖ. 21 ‘നിന്‍റെ വില​യേ​റിയ വസ്‌തു​ക്കൾ കൊടുത്ത്‌ യഹോ​വയെ ബഹുമാ​നി​ക്കുക’ എന്ന ഒരു ഡോക്യു​മെന്‍റ് ഇന്ത്യയിൽ ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷക​ളിൽ ലഭ്യമാണ്‌.