വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷത്തിന്‍റെ സ്വരം മുഴങ്ങട്ടെ!

സന്തോഷത്തിന്‍റെ സ്വരം മുഴങ്ങട്ടെ!

“നമ്മുടെ ദൈവ​ത്തി​നു സ്‌തുതി പാടു​ന്നത്‌ എത്ര നല്ലത്‌!”​—സങ്കീ. 147:1.

ഗീതങ്ങൾ: 10, 2

1. പാട്ടുകൾ എന്തിനു നമ്മളെ സഹായി​ക്കു​ന്നു?

സുപ്ര​സി​ദ്ധ​നായ ഒരു ഗാനര​ച​യി​താവ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “വാക്കുകൾ മനുഷ്യ​നെ ചിന്തി​പ്പി​ക്കു​ന്നു, ഈണം വികാ​ര​ങ്ങളെ തൊട്ടു​ണർത്തു​ന്നു, എന്നാൽ വാക്കു​കൾക്ക് ഈണം നൽകി പാടു​മ്പോൾ ചിന്തകൾ അനുഭ​വ​വേ​ദ്യ​മാ​കു​ന്നു.” നമ്മുടെ രാജ്യ​ഗീ​തങ്ങൾ സ്വർഗീ​യ​പി​താ​വായ യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ക​ളും വർണി​ക്കു​ന്ന​താണ്‌. അതി​നെ​ക്കാൾ മെച്ചമായ എന്തു ചിന്തയാ​ണു​ള്ളത്‌! ആ ചിന്തകൾ അനുഭ​വി​ച്ച​റി​യു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി മറ്റെന്താ​ണു​ള്ളത്‌! അതു​കൊണ്ട് ഒറ്റയ്‌ക്കു പാടു​മ്പോ​ഴും ദൈവ​ജനം ഒരുമിച്ച് പാടു​മ്പോ​ഴും, പാട്ടുകൾ ശുദ്ധാ​രാ​ധ​ന​യു​ടെ ഒരു പ്രധാ​ന​ഘ​ട​ക​മാണ്‌.

2, 3. (എ) സഭയിൽ പാട്ടു പാടു​ന്ന​തി​നെ​ക്കു​റിച്ച് ചിലർക്ക് എന്താണു തോന്നു​ന്നത്‌? (ബി) ഏതു ചോദ്യ​ങ്ങ​ളാ​ണു നമ്മൾ ചർച്ച ചെയ്യാൻപോ​കു​ന്നത്‌?

2 പക്ഷേ സഭയിൽ ഉറക്കെ പാട്ടു പാടു​ന്ന​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്താണു തോന്നു​ന്നത്‌? നാണ​ക്കേടു തോന്നാ​റു​ണ്ടോ? ചില സംസ്‌കാ​ര​ങ്ങ​ളിൽ പരസ്യ​മാ​യി പാട്ടു പാടാൻ പുരു​ഷ​ന്മാർക്കു മടിയാ​യി​രി​ക്കും. അത്തര​മൊ​രു വീക്ഷണം സഭയെ മുഴുവൻ മോശ​മാ​യി ബാധി​ച്ചേ​ക്കാം. പ്രത്യേ​കിച്ച്, മറ്റുള്ളവർ പാട്ടു പാടുന്ന സമയത്ത്‌ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളി​ലു​ള്ളവർ പലപല കാരണങ്ങൾ പറഞ്ഞ് പാടാ​തി​രി​ക്കു​ക​യോ മറ്റു കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ക​യാ​ണെ​ങ്കിൽ.—സങ്കീ. 30:12.

3 ഗീതങ്ങൾ ആരാധ​ന​യു​ടെ ഭാഗമാ​യി കാണു​ന്നെ​ങ്കിൽ നമ്മൾ ഒരിക്ക​ലും പാട്ടു പാടു​മ്പോൾ രാജ്യ​ഹാ​ളിൽനിന്ന് പുറത്തി​റ​ങ്ങി​പ്പോ​കു​ക​യോ ആരാധ​ന​യു​ടെ ആ ഭാഗം നഷ്ടപ്പെ​ടു​ത്തു​ക​യോ ചെയ്യില്ല. നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കുക: ‘മീറ്റി​ങ്ങു​ക​ളിൽ പാട്ടു പാടു​ന്ന​തി​നെ ഞാൻ എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? ഉറക്കെ പാടാൻ മടി തോന്നു​ന്നു​ണ്ടെ​ങ്കിൽ എനിക്ക് എങ്ങനെ അതു മറിക​ട​ക്കാം? പാട്ടു​ക​ളു​ടെ മുഴുവൻ വികാ​ര​വും ഉൾക്കൊണ്ട് എനിക്ക് എങ്ങനെ പാടാം?’

ഗീതങ്ങൾ​—സത്യാ​രാ​ധ​ന​യു​ടെ ഒരു പ്രധാ​ന​ഘ​ട​കം

4, 5. പുരാതന ഇസ്രാ​യേ​ലിൽ ആരാധ​ന​യ്‌ക്കാ​യി പാട്ടു പാടു​ന്ന​തിന്‌ എത്ര​ത്തോ​ളം വിപു​ല​മായ ക്രമീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു?

4 യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധകർ കാലങ്ങ​ളാ​യി സംഗീ​ത​ത്തി​ലൂ​ടെ യഹോ​വയെ സ്‌തു​തി​ച്ചി​ട്ടുണ്ട്. പുരാ​ത​ന​കാ​ലത്തെ ഇസ്രാ​യേ​ല്യർ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രുന്ന സമയത്ത്‌ പാട്ടുകൾ അവരുടെ ആരാധ​ന​യു​ടെ ഒരു പ്രമു​ഖ​ഭാ​ഗ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ആലയത്തിൽ ആരാധ​ന​യ്‌ക്കുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌ത​പ്പോൾ സംഗീ​ത​ത്തി​ലൂ​ടെ സ്‌തു​തി​ക്കു​ന്ന​തി​നു​വേണ്ടി 4,000 ലേവ്യരെ ദാവീദ്‌ രാജാവ്‌ ഏർപ്പെ​ടു​ത്തി. അക്കൂട്ട​ത്തിൽ 288 പേർ “യഹോ​വ​യ്‌ക്കു പാട്ടു പാടാൻ പരിശീ​ലനം ലഭിച്ച​വ​രും മികച്ച ഗായക​രും ആയിരു​ന്നു.”​—1 ദിന. 23:5; 25:7.

5 ആലയത്തി​ന്‍റെ ഉദ്‌ഘാ​ട​ന​ത്തി​നു സംഗീ​ത​ത്തി​നും ഗീതങ്ങൾക്കും ഒരു മുഖ്യ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. ബൈബിൾവി​വ​രണം പറയുന്നു: ‘കാഹളം ഊതു​ന്ന​വ​രും ഗായക​രും ഏകസ്വ​ര​ത്തിൽ യഹോ​വ​യ്‌ക്കു നന്ദിയും സ്‌തു​തി​യും അർപ്പിച്ചു. കാഹള​ങ്ങ​ളു​ടെ​യും ഇലത്താ​ള​ങ്ങ​ളു​ടെ​യും മറ്റു സംഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും അകമ്പടി​യോ​ടെ അവർ യഹോ​വയെ സ്‌തു​തി​ച്ചു. അപ്പോൾ സത്യ​ദൈ​വ​ത്തി​ന്‍റെ ഭവനം യഹോ​വ​യു​ടെ തേജസ്സു​കൊണ്ട് നിറഞ്ഞി​രു​ന്നു.’ അവിടെ കൂടിവന്ന ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സത്തെ അത്‌ എത്രയ​ധി​കം ബലപ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും!​—2 ദിന. 5:13, 14; 7:6.

6. നെഹമ്യ ഗവർണ​റാ​യി യരുശ​ലേം ഭരിച്ച സമയത്ത്‌ നടന്ന പ്രത്യേക സംഗീ​ത​പ​രി​പാ​ടി​യെ​ക്കു​റിച്ച് വിവരി​ക്കുക.

6 യരുശ​ലേ​മി​ന്‍റെ മതിലു​കൾ പുനർനിർമി​ക്കാൻ നേതൃ​ത്വം വഹിച്ച നെഹമ്യ​യും, വ്യത്യസ്‌ത വാദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ പാട്ടുകൾ പാടു​ന്ന​തി​നു ലേവ്യ​രായ സംഗീ​ത​ജ്ഞരെ ഏർപ്പാ​ടാ​ക്കി. പുനർനിർമിച്ച മതിലു​ക​ളു​ടെ സമർപ്പ​ണ​സ​മ​യത്ത്‌ അരങ്ങേ​റിയ പ്രത്യേക സംഗീ​ത​പ​രി​പാ​ടി കൂടി​വ​ന്ന​വ​രു​ടെ സന്തോഷം വർധി​പ്പി​ച്ചു. അവിടെ ‘നന്ദി അർപ്പി​ച്ചു​കൊ​ണ്ടുള്ള ഗാനങ്ങൾ ആലപി​ക്കുന്ന രണ്ടു ഗായക​സം​ഘ​മു​ണ്ടാ​യി​രു​ന്നു.’ മതിലി​ന്‍റെ മുകളി​ലൂ​ടെ എതിർദി​ശ​ക​ളിൽ നടന്ന് രണ്ടു സംഘവും ആലയത്തി​നു മുന്നിൽ ഒരുമി​ച്ചു​കൂ​ടി. അവരുടെ ശബ്ദം അങ്ങു ദൂരെ​വരെ കേൾക്കാ​മാ​യി​രു​ന്നു. (നെഹ. 12:27, 28, 31, 38, 40, 43) ഉത്സാഹ​ത്തോ​ടെ തന്‍റെ ആരാധകർ തന്നെ പാടി​സ്‌തു​തി​ക്കു​ന്നതു കേട്ട​പ്പോൾ യഹോവ എത്രമാ​ത്രം സന്തോ​ഷി​ച്ചു​കാ​ണും!

7. ക്രിസ്‌ത്യാ​നി​കൾ ആരാധ​ന​യിൽ പാട്ടു​കൾക്കു വളരെ പ്രാധാ​ന്യം കൊടു​ക്ക​ണ​മെന്നു യേശു എടുത്തു​കാ​ണി​ച്ചത്‌ എങ്ങനെ?

7 യേശു​വി​ന്‍റെ നാളി​ലും സംഗീ​ത​ത്തി​നു സത്യാ​രാ​ധ​ന​യിൽ ഒരു പ്രധാ​ന​പ​ങ്കു​ണ്ടാ​യി​രു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസം, ‘കർത്താ​വി​ന്‍റെ അത്താഴം’ കഴിഞ്ഞ് സ്‌തു​തി​ഗീ​തങ്ങൾ പാടി​യി​ട്ടാ​ണു യേശു​വും ശിഷ്യ​ന്മാ​രും അവി​ടെ​നിന്ന് പോയത്‌.​—മത്തായി 26:30 വായി​ക്കുക.

8. ആരാധ​ന​യിൽ പാട്ടുകൾ പാടു​ന്ന​തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ മാതൃക വെച്ചത്‌ എങ്ങനെ?

8 ഒത്തൊ​രു​മിച്ച് പാട്ടുകൾ പാടി​ക്കൊണ്ട് യഹോ​വയെ സ്‌തു​തി​ക്കു​ന്ന​തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ നല്ല ഒരു മാതൃക വെച്ചു. പുരാ​ത​ന​കാ​ലത്തെ ആലയം​പോ​ലെ അത്ര പ്രൗഢി​യും മനോ​ഹാ​രി​ത​യും ഒന്നുമി​ല്ലാത്ത സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മിക്ക​പ്പോ​ഴും അവർ കൂടി​വ​ന്നി​രു​ന്നത്‌. എങ്കിലും ഉത്സാഹ​ത്തോ​ടെ യഹോ​വയെ പാടി​സ്‌തു​തി​ക്കു​ന്ന​തിന്‌ അതൊ​ന്നും അവർക്ക് ഒരു തടസ്സമാ​യില്ല. പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​നാ​യി അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സഹോ​ദ​ര​ങ്ങ​ളോട്‌ ഇങ്ങനെ പറഞ്ഞു: “സങ്കീർത്ത​ന​ങ്ങ​ളാ​ലും സ്‌തു​തി​ക​ളാ​ലും നന്ദി​യോ​ടെ ആലപി​ക്കുന്ന ആത്മീയ​ഗീ​ത​ങ്ങ​ളാ​ലും അന്യോ​ന്യം പഠിപ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക. നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ യഹോ​വ​യ്‌ക്കു പാടുക.” (കൊലോ. 3:16) നമ്മുടെ പാട്ടു​പു​സ്‌ത​ക​ത്തി​ലെ പാട്ടു​ക​ളും ‘നന്ദി​യോ​ടെ ആലപി​ക്കേണ്ട ആത്മീയ​ഗീ​ത​ങ്ങ​ളാണ്‌.’ “വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ” നൽകുന്ന ആത്മീയ​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഭാഗമാണ്‌ അത്‌.—മത്താ. 24:45.

പാട്ടു പാടാ​നുള്ള മടി മറിക​ട​ക്കു​ക

9. (എ) മീറ്റി​ങ്ങു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും ഉച്ചത്തിൽ പാട്ടുകൾ പാടാൻ ചിലർക്കു മടി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) എങ്ങനെ​യാണ്‌ യഹോ​വ​യ്‌ക്കുള്ള സ്‌തു​തി​ഗീ​തങ്ങൾ ആലപി​ക്കേ​ണ്ടത്‌, ആരാണ്‌ അതിനു നേതൃ​ത്വ​മെ​ടു​ക്കേ​ണ്ടത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

9 പാടാൻ നിങ്ങൾക്കു മടി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? ഒരുപക്ഷേ നിങ്ങളു​ടെ കുടും​ബ​ത്തി​ലോ സംസ്‌കാ​ര​ത്തി​ലോ അങ്ങനെ​യൊ​രു രീതി​യി​ല്ലാ​യി​രി​ക്കാം. അല്ലെങ്കിൽ ടിവി​യി​ലും റേഡി​യോ​യി​ലും ഒക്കെ പ്രശസ്‌ത​രായ പാട്ടു​കാർ പാടു​ന്നതു കേട്ടിട്ട്, അവരുടെ ശബ്ദവും നിങ്ങളു​ടെ ശബ്ദവും ആയി താരത​മ്യം ചെയ്യു​മ്പോൾ നിങ്ങൾക്കു ചില​പ്പോൾ പാടാൻ മടി തോന്നി​യേ​ക്കാം. എന്നാൽ യഹോ​വയെ പാടി​സ്‌തു​തി​ക്കുക എന്നതു നമ്മു​ടെ​യെ​ല്ലാം ഉത്തരവാ​ദി​ത്വ​മാണ്‌. അതിന്‌ ഇതൊ​ന്നും തടസ്സമാ​ക​രുത്‌. പകരം പാട്ടു​പു​സ്‌തകം ഉയർത്തി​പ്പി​ടി​ക്കുക, എന്നിട്ട് തല ഉയർത്തി, ഉത്സാഹ​ത്തോ​ടെ വികാരം ഉൾക്കൊണ്ട് പാടുക. (എസ്ര 3:11; സങ്കീർത്തനം 147:1 വായി​ക്കുക.) അനേകം രാജ്യ​ഹാ​ളു​ക​ളിൽ പാട്ടിന്‍റെ വരികൾ സ്‌ക്രീ​നിൽ കാണി​ക്കാ​റുണ്ട്. അത്‌ ഉച്ചത്തിൽ പാടാൻ നമ്മളെ സഹായി​ക്കും. പാട്ടുകൾ പാടു​ന്നതു മൂപ്പന്മാർക്കുള്ള രാജ്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ പരിപാ​ടി​യു​ടെ ഒരു ഭാഗമാ​ക്കി​യി​ട്ടുണ്ട്! സഭയിൽ പാട്ടുകൾ പാടു​ന്ന​തിൽ മൂപ്പന്മാർ നേതൃ​ത്വം വഹിക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌.

10. ഉച്ചത്തിൽ പാടാൻ ഭയം ഒരു തടസ്സമാ​യി നിൽക്കു​ന്നെ​ങ്കിൽ നമ്മൾ എന്ത് ഓർക്കണം?

10 ഭയം കാരണ​മാ​ണു പലരും ഉച്ചത്തിൽ പാട്ടുകൾ പാടാ​ത്തത്‌. തങ്ങളുടെ പാട്ടു വേറിട്ട് നിൽക്കു​മെ​ന്നോ തങ്ങളുടെ ശബ്ദം മറ്റുള്ള​വർക്ക് അരോ​ച​ക​മാ​യി​രി​ക്കു​മെ​ന്നോ ആയിരി​ക്കാം അവർ ഭയപ്പെ​ടു​ന്നത്‌. എന്നാൽ ഇങ്ങനെ ചിന്തി​ക്കുക: സംസാ​രി​ക്കു​മ്പോൾ ‘നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്ന​വ​രാണ്‌.’ (യാക്കോ. 3:2) എന്നു കരുതി നമ്മൾ ഒരിക്ക​ലും സംസാ​രി​ക്കാ​തി​രി​ക്കു​ന്നില്ല. അങ്ങനെ​യെ​ങ്കിൽ നമ്മുടെ സ്വരം അത്ര നല്ലത​ല്ലെന്നു കരുതി യഹോ​വയെ പാടി​സ്‌തു​തി​ക്കു​ന്ന​തി​നു നമ്മൾ എന്തിനു മടി കാണി​ക്കണം?

11, 12. നമ്മുടെ പാട്ടു മെച്ച​പ്പെ​ടു​ത്താൻ കഴിയുന്ന ചില നിർദേ​ശങ്ങൾ എന്തെല്ലാം?

11 പാടേ​ണ്ടത്‌ എങ്ങനെ​യെന്ന് അറിയി​ല്ലാ​ത്ത​താ​യി​രി​ക്കാം മടി തോന്നാ​നുള്ള മറ്റൊരു കാരണം. എന്നാൽ ചില അടിസ്ഥാ​ന​നിർദേ​ശങ്ങൾ ബാധക​മാ​ക്കി​യാൽ നമ്മുടെ പാട്ടു മെച്ച​പ്പെ​ടു​ത്താൻ കഴിയും. *

12 ശരിയായ രീതി​യിൽ ശ്വാ​സോ​ച്ഛ്വാ​സം ചെയ്യു​ന്നെ​ങ്കിൽ ഉത്സാഹ​ത്തോ​ടെ, നല്ല ശബ്ദത്തിൽ പാടാൻ കഴിയും. ഒരു ബൾബ്‌ കത്താൻ വൈദ്യു​തി സഹായി​ക്കു​ന്ന​തു​പോ​ലെ, ശരിയാ​യി ശ്വാ​സോ​ച്ഛ്വാ​സം ചെയ്യു​ന്നതു നമ്മുടെ സംസാ​ര​ത്തി​നും ഗാനാ​ലാ​പ​ന​ത്തി​നും ഊർജം പകരും. സംസാ​രി​ക്കുന്ന അത്ര ഉച്ചത്തി​ലോ അല്ലെങ്കിൽ അതിലും ഉറക്കെ​യോ ആണ്‌ പാടേ​ണ്ടത്‌. (കൂടുതൽ നിർദേ​ശ​ങ്ങൾക്കാ​യി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക എന്ന പുസ്‌ത​ക​ത്തി​ന്‍റെ 181-184 പേജു​ക​ളി​ലെ “ശരിയാ​യി ശ്വാ​സോ​ച്ഛ്വാ​സം ചെയ്യുക” എന്ന ഉപതല​ക്കെട്ടു കാണുക.) വാസ്‌ത​വ​ത്തിൽ, ബൈബി​ളിൽ ചിലയി​ട​ങ്ങ​ളിൽ ‘സന്തോ​ഷ​ത്തോ​ടെ ആർപ്പി​ടാ​നാ​ണു’ സത്യാ​രാ​ധ​ക​രോ​ടു പറഞ്ഞി​രി​ക്കു​ന്നത്‌.​—സങ്കീ. 33:1-3.

13. പാട്ടു പാടു​ന്ന​തിൽ കൂടുതൽ ആത്മവി​ശ്വാ​സ​മു​ള്ള​വ​രാ​കാൻ എന്തു ചെയ്യാ​നാ​കു​മെന്നു വിശദീ​ക​രി​ക്കുക.

13 കുടും​ബാ​രാ​ധ​ന​യു​ടെ സമയത്തോ തന്നെയാ​യി​രി​ക്കു​മ്പോ​ഴോ ഇങ്ങനെ ചെയ്യുക: നമ്മുടെ പാട്ടു​പു​സ്‌ത​ക​ത്തിൽനി​ന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാട്ടു തിര​ഞ്ഞെ​ടു​ക്കുക. അതിന്‍റെ ഒരു വാക്യ​ത്തി​ലെ വാക്കുകൾ ഉറച്ച ശബ്ദത്തിൽ ഉച്ചത്തിൽ വായി​ക്കുക. അടുത്ത​താ​യി, അതേ ശബ്ദത്തിൽ ആ വാക്യ​ത്തി​ലെ വാക്കുകൾ ഒറ്റ ശ്വാസ​ത്തിൽ പറയുക. എന്നിട്ട്, അതേ ശബ്ദത്തിൽ അതു പാടുക. (യശ. 24:14) അങ്ങനെ, നിങ്ങൾക്ക് ഉറച്ച ശബ്ദത്തിൽ പാട്ടു പാടാൻ കഴിയും. അതൊരു നല്ല കാര്യ​മാണ്‌, അതിൽ ഭയമോ ലജ്ജയോ തോന്നേണ്ട ആവശ്യ​മില്ല.

14. (എ) വായ്‌ തുറന്ന് പാടു​ന്നതു നന്നായി പാടാൻ നമ്മളെ എങ്ങനെ സഹായി​ക്കും? (“ നിങ്ങളു​ടെ പാട്ടു മെച്ച​പ്പെ​ടു​ത്താ​നുള്ള ചില നിർദേ​ശങ്ങൾ” എന്ന ചതുരം കാണുക.) (ബി) ശബ്ദവു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തിന്‌ ഏതു നിർദേ​ശ​ങ്ങ​ളാ​ണു പ്രയോ​ജ​ന​ക​ര​മാ​യി നിങ്ങൾക്കു തോന്നി​യി​ട്ടു​ള്ളത്‌?

14 നന്നായി വായ്‌ തുറക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക് ഉറച്ച സ്വരത്തിൽ പാടാൻ കഴിയില്ല. അതു​കൊണ്ട്, പാടു​മ്പോൾ നന്നായി വായ്‌ തുറക്കുക എന്നതാണു മറ്റൊരു നിർദേശം, സംസാ​രി​ക്കു​മ്പോൾ തുറക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ. നിങ്ങളു​ടേതു ദുർബ​ല​മായ ശബ്ദമാ​ണെ​ന്നോ അല്ലെങ്കിൽ അങ്ങേയറ്റം ഉച്ചസ്ഥാ​യി​യി​ലുള്ള ശബ്ദമാ​ണെ​ന്നോ തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യും? ഇത്തരം പ്രശ്‌ന​ങ്ങൾക്കുള്ള പ്രാ​യോ​ഗി​ക​നിർദേ​ശ​ങ്ങൾക്കാ​യി ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക എന്ന പുസ്‌ത​ക​ത്തി​ന്‍റെ 184-‍ാ‍ം പേജിലെ “ചില പ്രത്യേക പ്രശ്‌നങ്ങൾ തരണം ചെയ്യൽ” എന്ന ചതുരം കാണുക.

പാട്ടു​ക​ളു​ടെ മുഴുവൻ വികാ​ര​വും ഉൾക്കൊണ്ട് പാടുക

15. (എ) 2016 വാർഷി​ക​യോ​ഗ​ത്തിൽ എന്ത് അറിയി​പ്പാ​ണു നടത്തി​യത്‌? (ബി) പുതിയ പാട്ടു​പു​സ്‌തകം പുറത്തി​റ​ക്കാ​നുള്ള ചില കാരണങ്ങൾ എന്തൊക്കെ?

15 വാച്ച് ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ പെൻസിൽവേ​നി​യ​യു​ടെ 2016 വാർഷി​ക​യോ​ഗ​ത്തിൽ, യഹോ​വയെ സന്തോ​ഷ​ത്തോ​ടെ പാടി സ്‌തു​തി​ക്കുക എന്ന പുതിയ പാട്ടു​പു​സ്‌തകം മീറ്റി​ങ്ങു​ക​ളിൽ ഉടൻതന്നെ ലഭ്യമാ​കു​മെന്നു ഭരണസം​ഘാം​ഗ​മായ സ്റ്റീഫൻ ലെറ്റ്‌ സഹോ​ദരൻ അറിയി​ച്ചു. അതു കൂടിവന്ന എല്ലാവ​രെ​യും ആവേശം​കൊ​ള്ളി​ച്ചു. ഇംഗ്ലീ​ഷി​ലുള്ള പുതിയ ലോക ഭാഷാ​ന്തരം 2013-ൽ പരിഷ്‌ക​രി​ച്ച​താ​യി​രു​ന്നു പാട്ടു​പു​സ്‌തകം പുതു​ക്കാ​നുള്ള ഒരു കാരണ​മെന്നു ലെറ്റ്‌ സഹോ​ദരൻ പറഞ്ഞു. പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ചില പദപ്ര​യോ​ഗ​ങ്ങൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്ന​തി​നാൽ അതിന​നു​സ​രിച്ച് പാട്ടു​ക​ളു​ടെ ചില വരികൾ ഒഴിവാ​ക്കു​ക​യോ ചില പദങ്ങൾക്കു മാറ്റം​വ​രു​ത്തു​ക​യോ ചെയ്‌തി​ട്ടുണ്ട്. കൂടാതെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റി​ച്ചുള്ള ചില പാട്ടു​ക​ളും മോച​ന​വി​ല​യോ​ടുള്ള നമ്മുടെ വിലമ​തി​പ്പു പ്രകടി​പ്പി​ക്കുന്ന ചില പാട്ടു​ക​ളും ഇതിൽ പുതി​യ​താ​യി ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്. അതു​പോ​ലെ, ഗീതങ്ങൾ നമ്മുടെ ആരാധ​ന​യു​ടെ ഒരു പ്രധാ​ന​ഘ​ട​ക​മാ​യ​തു​കൊണ്ട് ഉയർന്ന നിലവാ​ര​ത്തി​ലുള്ള ഒരു പാട്ടു​പു​സ്‌തകം ഇറക്കാൻ ഭരണസം​ഘം തീരു​മാ​നി​ച്ചു. ഈ പാട്ടു​പു​സ്‌ത​ക​ത്തി​ന്‍റെ പുറംചട്ട പരിഷ്‌ക​രിച്ച പുതിയ ലോക ഭാഷാ​ന്തരം ബൈബി​ളി​ന്‍റേ​തു​പോ​ലെ​യാണ്‌.

16, 17. പുതിയ പാട്ടു​പു​സ്‌ത​ക​ത്തിൽ വരുത്തിയ ചില മാറ്റങ്ങൾ എന്തൊക്കെ?

16 യഹോവയെ സന്തോഷത്തോടെ പാടി സ്‌തു​തി​ക്കുക എന്ന പാട്ടു​പു​സ്‌തകം ഉപയോ​ഗി​ക്കു​ന്നതു കൂടുതൽ എളുപ്പ​മു​ള്ള​താ​ക്കാൻ പാട്ടു​കളെ വിഷയ​ങ്ങ​ളു​ടെ ക്രമത്തി​ലാ​ണു ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ആദ്യത്തെ 12 പാട്ടുകൾ യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള​താണ്‌, അതിനു ശേഷമുള്ള 8 പാട്ടുകൾ യേശു​വി​നെ​യും മോച​ന​വി​ല​യെ​യും കുറി​ച്ചു​ള്ള​തും. ഒരു വിഷയ​സൂ​ചി​ക​യും ഇതിലുണ്ട്. പൊതു​പ്ര​സം​ഗ​ങ്ങൾക്കും മറ്റും പാട്ടുകൾ തിര​ഞ്ഞെ​ടു​ക്കാൻ ഇതു സഹായി​ക്കും.

17 ഹൃദയ​ത്തിൽനിന്ന് പാടാൻ എല്ലാവ​രെ​യും സഹായി​ക്കു​ന്ന​തിന്‌, ആശയങ്ങൾ വ്യക്തമാ​യി മനസ്സി​ലാ​ക​ത്ത​ക്ക​വി​ധം പല വരിക​ളും പരിഷ്‌ക​രി​ച്ചി​ട്ടുണ്ട്. അതു​പോ​ലെ സാധാരണ ഉപയോ​ഗ​ത്തി​ലി​ല്ലാത്ത പദങ്ങൾ നീക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, “നൂനം” എന്ന വാക്ക് ഇപ്പോൾ അത്ര പ്രചാ​ര​ത്തി​ലി​ല്ലാ​ത്ത​തി​നാൽ അതു മാറ്റി​യി​ട്ടുണ്ട്. കൂടാതെ, മുമ്പ് “ദീർഘക്ഷമ” എന്നായി​രു​ന്നു ഒരു പാട്ടിന്‍റെ ശീർഷകം. അതു “ക്ഷമയോ​ടി​രി​ക്കുക” എന്നു മാറ്റി​യി​രി​ക്കു​ന്നു. ആ ശീർഷ​ക​ത്തി​ന​നു​സ​രിച്ച് അതിലെ വരികൾക്കും മാറ്റം വന്നിട്ടുണ്ട്. അതു​പോ​ലെ, “നിന്‍റെ ഹൃദയത്തെ കാത്തു​കൊ​ള്ളുക” എന്ന ശീർഷകം “നമ്മുടെ ഹൃദയം കാത്തി​ടാം” എന്നും മാറ്റി. ആ പാട്ടിലെ വരികൾക്കും മാറ്റം​വ​രു​ത്തി. അത്‌ ആവശ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? ഒരാൾ മറ്റൊ​രാ​ളോട്‌ എന്തു ചെയ്യണ​മെന്ന് ഉപദേ​ശി​ക്കു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു ഇതിലെ വരികൾ. അങ്ങനെ ചെയ്യു​ന്നത്‌, നമ്മുടെ മീറ്റി​ങ്ങു​ക​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും ഈ പാട്ടു പാടുന്ന പുതി​യ​വ​രും താത്‌പ​ര്യ​ക്കാ​രും ചെറു​പ്പ​ക്കാ​രും സഹോ​ദ​രി​മാ​രും ആയവർക്ക് അസ്വസ്ഥത തോന്നാൻ കാരണ​മാ​കു​മാ​യി​രു​ന്നു.

കുടുംബാരാധനയുടെ സമയത്ത്‌ പാട്ടുകൾ പരിശീ​ലി​ക്കു​ക (18-‍ാ‍ം ഖണ്ഡിക കാണുക)

18. പുതിയ പാട്ടു​പു​സ്‌ത​ക​ത്തി​ലെ പാട്ടുകൾ നന്നായി പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (അടിക്കു​റിപ്പ് കാണുക.)

18 യഹോവയെ സന്തോഷത്തോടെ പാടി സ്‌തു​തി​ക്കുക എന്ന പാട്ടു​പു​സ്‌ത​ക​ത്തി​ലെ മിക്ക പാട്ടു​ക​ളും പ്രാർഥ​നാ​രൂ​പ​ത്തി​ലു​ള്ള​വ​യാണ്‌. ഈ പാട്ടുകൾ പാടി​ക്കൊണ്ട് നിങ്ങളു​ടെ ഉള്ളിലെ വികാ​രങ്ങൾ യഹോ​വയെ അറിയി​ക്കാ​നാ​കും. “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും” വേണ്ടി നമ്മളെ പ്രചോ​ദി​പ്പി​ക്കാൻ മറ്റു പാട്ടുകൾ സഹായി​ക്കും. (എബ്രാ. 10:24) ഈ പാട്ടു​പു​സ്‌ത​ക​ത്തി​ലെ പാട്ടു​ക​ളു​ടെ ഈണവും താളവും വരിക​ളും നന്നായി പഠിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? jw.org സൈറ്റി​ലുള്ള പാടിയ പാട്ടുകൾ കേൾക്കു​ന്നത്‌ അതിനു നിങ്ങളെ സഹായി​ക്കും. വീട്ടിൽ പാട്ടുകൾ പാടി പരിശീ​ലി​ച്ചു​കൊണ്ട് ആത്മവി​ശ്വാ​സ​ത്തോ​ടെ, വികാരം ഉൾക്കൊണ്ട് പാടാൻ നിങ്ങൾക്കു കഴിയും. *

19. യഹോ​വയെ ആരാധി​ക്കു​ന്ന​തി​നു സഭയി​ലുള്ള എല്ലാവർക്കും എന്തു ചെയ്യാം?

19 പാട്ടുകൾ നമ്മുടെ ആരാധ​ന​യു​ടെ ഒരു പ്രധാ​ന​സ​വി​ശേ​ഷ​ത​യാ​ണെന്ന് ഓർക്കുക. യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും കാണി​ക്കാ​നുള്ള പ്രധാ​ന​പ്പെട്ട ഒരു മാർഗ​മാണ്‌ അത്‌. (യശയ്യ 12:5 വായി​ക്കുക.) നിങ്ങൾ സന്തോ​ഷ​ത്തോ​ടെ പാടു​മ്പോൾ ആത്മവി​ശ്വാ​സ​ത്തോ​ടെ പാടാൻ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാണ്‌. പ്രായ​മു​ള്ള​വ​രോ ചെറു​പ്പ​ക്കാ​രോ താത്‌പ​ര്യ​ക്കാ​രോ ആയി​ക്കൊ​ള്ളട്ടെ, സഭയി​ലുള്ള എല്ലാവർക്കും യഹോ​വയെ ഈ വിധത്തിൽ ആരാധി​ക്കാ​നാ​കും. അതു​കൊണ്ട് ഉറക്കെ പാടു​ന്ന​തി​നു മടിച്ചു​നിൽക്ക​രുത്‌. പകരം “യഹോ​വ​യ്‌ക്കു പാട്ടു പാടു​വിൻ” എന്ന സങ്കീർത്ത​ന​ക്കാ​രന്‍റെ വ്യക്തമായ നിർദേശം നമുക്ക് അനുസ​രി​ക്കാം. അതെ, നമുക്കു സന്തോ​ഷ​ത്തി​ന്‍റെ സ്വരം മുഴക്കാം.—സങ്കീ. 96:1.

^ ഖ. 11 നല്ല ശബ്ദത്തിൽ പാട്ടു പാടു​ന്ന​തി​നുള്ള ചില നിർദേ​ശ​ങ്ങൾക്കാ​യി 2014 ഡിസംബർ മാസത്തെ JW പ്രക്ഷേ​പണം (ഇംഗ്ലീഷ്‌) കാണുക. (ഞങ്ങളുടെ സ്റ്റുഡി​യോ​യിൽനിന്ന് എന്നതിനു കീഴിൽ നോക്കുക.)

^ ഖ. 18 കൺ​വെൻ​ഷനുകളുടെയും സമ്മേള​ന​ങ്ങ​ളു​ടെ​യും ഓരോ സെഷനും തുടങ്ങു​ന്നത്‌ 10 മിനിട്ടു ദൈർഘ്യ​മുള്ള ഒരു സംഗീത അവതര​ണ​ത്തോ​ടെ​യാണ്‌. മനോ​ഹ​ര​മായ സംഗീതം കേട്ട് ആസ്വദി​ക്കാ​നും, തുടർന്നുള്ള പരിപാ​ടി​കൾക്കാ​യി നമ്മുടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ഒരുക്കാ​നും കഴിയ​ത്ത​ക്ക​വി​ധ​മാ​ണു വാദ്യോ​പ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടുള്ള ഈ സംഗീത അവതരണം ചിട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതു​കൊണ്ട് നമ്മളെ​ല്ലാം ഈ സംഗീ​ത​പ​രി​പാ​ടി​യു​ടെ തുടക്കം​മു​തൽ ഇരിപ്പി​ട​ങ്ങ​ളിൽ ഇരുന്ന് ശ്രദ്ധാ​പൂർവം കേൾക്കണം.