യഹോവയുടെ നീതിയും കരുണയും അനുകരിക്കുക
“നീതിയോടെ വിധിക്കുക, അചഞ്ചലസ്നേഹത്തോടും കരുണയോടും കൂടെ ഇടപെടുക.”—സെഖ. 7:9.
1, 2. (എ) ദൈവനിയമത്തെ യേശു എങ്ങനെയാണു കണ്ടത്? (ബി) ശാസ്ത്രിമാരും പരീശന്മാരും നിയമത്തെ എങ്ങനെയാണു വളച്ചൊടിച്ചത്?
യേശു മോശയുടെ നിയമത്തെ സ്നേഹിച്ചു. അതിൽ അതിശയിക്കാനില്ല. കാരണം, ആ നിയമം കൊടുത്തതു യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു, പിതാവായ യഹോവ. ദൈവനിയമത്തോടുള്ള യേശുവിന്റെ ആഴമായ സ്നേഹം സങ്കീർത്തനം 40:8-ലെ ഈ പ്രാവചനികവാക്കുകളിൽ കാണാം: “എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം. അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.” ദൈവനിയമം പൂർണമാണെന്നും പ്രയോജനം ചെയ്യുന്നതാണെന്നും അത് ഉറപ്പായും നിറവേറുമെന്നും യേശു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും വ്യക്തമായി കാണിച്ചുതന്നു.—മത്താ. 5:17-19.
2 ദൈവനിയമത്തെ അത്രമേൽ സ്നേഹിച്ച യേശുവിനു ശാസ്ത്രിമാരും പരീശന്മാരും തന്റെ പിതാവിന്റെ നിയമം വളച്ചൊടിക്കുന്നതു കണ്ടപ്പോൾ എത്രമാത്രം വേദന തോന്നിക്കാണും! ശരിയാണ്, മോശയുടെ നിയമത്തിലെ ചെറിയചെറിയ വിശദാംശങ്ങൾ അനുസരിക്കുന്നതിൽ അവർ നിഷ്കർഷയുള്ളവരായിരുന്നു. അതുകൊണ്ടാണു യേശു അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്: “നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.” പക്ഷേ അവരുടെ പ്രശ്നം എന്താണെന്നു യേശു അടുത്തതായി പറഞ്ഞു: “എന്നാൽ ന്യായം, കരുണ, വിശ്വസ്തത എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു.” (മത്താ. 23:23) സ്വയനീതിക്കാരായ ആ പരീശന്മാരിൽനിന്ന് വ്യത്യസ്തനായി യേശു നിയമങ്ങളുടെ അന്തസത്ത, അതായത് ഓരോ കല്പനയിലും പ്രതിഫലിച്ചിരുന്ന ദൈവികഗുണങ്ങൾ മനസ്സിലാക്കി.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
റോമ. 7:6) എങ്കിലും യഹോവ നമുക്കായി അതു ബൈബിളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിയമത്തിന്റെ ചെറിയചെറിയ വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനല്ല, പകരം “പ്രാധാന്യമേറിയ കാര്യങ്ങൾ,” അതായത് ആ കല്പനകൾക്കു പിന്നിലെ തത്ത്വങ്ങൾ മനസ്സിലാക്കാനും ബാധകമാക്കാനും ആണ് യഹോവ പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന്, അഭയനഗരങ്ങളുടെ ക്രമീകരണത്തിൽനിന്ന് നമുക്ക് എന്തൊക്കെ തത്ത്വങ്ങളാണു പഠിക്കാൻ കഴിയുന്നത്? കഴിഞ്ഞ ലേഖനത്തിൽ, അഭയനഗരത്തിലേക്ക് ഓടിപ്പോകുന്ന ഒരു അഭയാർഥി ചെയ്യേണ്ടിയിരുന്ന കാര്യങ്ങളും അതിൽനിന്ന് നമുക്കുള്ള പാഠങ്ങളും മനസ്സിലാക്കി. എന്നാൽ അഭയനഗരങ്ങളെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് യഹോവയെക്കുറിച്ചും നമുക്കു പഠിക്കാനുണ്ട്, ദൈവികഗുണങ്ങൾ എങ്ങനെ പകർത്താമെന്നും മനസ്സിലാക്കാം. അതുകൊണ്ട് ഈ ലേഖനത്തിൽ നമ്മൾ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: അഭയനഗരങ്ങൾ യഹോവയുടെ കരുണ എങ്ങനെയാണു വെളിപ്പെടുത്തുന്നത്? യഹോവ ജീവനെ എങ്ങനെ കാണുന്നെന്നാണ് അതു നമ്മളെ പഠിപ്പിക്കുന്നത്? യഹോവയുടെ പൂർണനീതിയെക്കുറിച്ച് അതിൽനിന്ന് എന്തു പഠിക്കാനുണ്ട്? ഓരോന്നും ചർച്ച ചെയ്യുമ്പോൾ എങ്ങനെ നിങ്ങളുടെ സ്വർഗീയപിതാവിനെ അനുകരിക്കാൻ കഴിയുമെന്നു ചിന്തിക്കുക.—എഫെസ്യർ 5:1 വായിക്കുക.
3 ക്രിസ്ത്യാനികളായ നമ്മൾ ഇന്നു മോശയുടെ നിയമത്തിൻകീഴിലല്ല. (‘എളുപ്പം ചെന്നെത്താൻ കഴിയുന്ന നഗരങ്ങൾ’—കരുണയുടെ തെളിവ്
4, 5. (എ) അഭയനഗരങ്ങളിലേക്കു പെട്ടെന്ന് എത്തിപ്പെടാൻ എങ്ങനെ കഴിയുമായിരുന്നു, അങ്ങനെ ക്രമീകരിച്ചത് എന്തുകൊണ്ട്? (ബി) യഹോവയെക്കുറിച്ച് ഇത് എന്താണു പഠിപ്പിക്കുന്നത്?
4 ആറ് അഭയനഗരങ്ങളിലേക്കും എളുപ്പം ചെന്നെത്താൻ കഴിയുമായിരുന്നു. യോർദാൻ നദിയുടെ ഇരുവശത്തും മൂന്ന് അഭയനഗരങ്ങൾ വീതം വേണമെന്ന് യഹോവ ഇസ്രായേല്യരോടു കല്പിച്ചു. എന്തിനുവേണ്ടിയായിരുന്നു അത്? ജീവരക്ഷയ്ക്കായി ഓടുന്ന ഒരു അഭയാർഥിക്കു പെട്ടെന്ന്, ഒരു ബുദ്ധിമുട്ടും കൂടാതെ എത്തിപ്പെടാനായിരുന്നു അത്. (സംഖ്യ 35:11-14) അഭയനഗരങ്ങളിലേക്കുള്ള വഴികൾ നല്ല നിലയിൽ സൂക്ഷിച്ചിരുന്നു. (ആവ. 19:3) ചില ജൂതകൃതികളനുസരിച്ച്, ഈ നഗരങ്ങളിലേക്കു ഓടുന്ന അഭയാർഥികൾക്കായി വഴി കാണിക്കുന്നതിനുള്ള അടയാളങ്ങൾ അങ്ങിങ്ങായി സ്ഥാപിച്ചിരുന്നു. അഭയനഗരങ്ങളുണ്ടായിരുന്നതുകൊണ്ട് അബദ്ധത്തിൽ കൊല്ലുന്നയൊരാൾക്ക് ഒരു അന്യദേശത്തേക്ക് ഓടിപ്പോകേണ്ടിയിരുന്നില്ല. അങ്ങനെ പോകേണ്ടിവന്നിരുന്നെങ്കിൽ അയാൾക്കു വ്യാജാരാധനയിൽ ഉൾപ്പെടാൻ പ്രലോഭനമുണ്ടായേനേ.
5 മനഃപൂർവം കൊല ചെയ്യുന്നവർക്കു വധശിക്ഷ കൊടുക്കണമെന്നു കല്പിച്ച യഹോവതന്നെയാണ് അബദ്ധത്തിൽ കൊല ചെയ്തവർക്കു കരുണയും സംരക്ഷണവും ലഭിക്കാനുള്ള ക്രമീകരണവും ചെയ്തത്. ഒരു ബൈബിൾപണ്ഡിതൻ അതെക്കുറിച്ച് പറയുന്നത് ഇതാണ്: “എല്ലാ കാര്യങ്ങളും വളരെ ലളിതവും സുതാര്യവും എളുപ്പം ചെയ്യാനാകുന്നതും ആയിരുന്നു. ദൈവത്തിന്റെ അളവറ്റ സ്നേഹവും കരുണയും ആണ് ഇവിടെ കാണാൻ കഴിയുന്നത്.” തന്റെ ദാസരെ ശിക്ഷിക്കാൻ നോക്കിയിരിക്കുന്ന ഹൃദയശൂന്യനായ ഒരു ന്യായാധിപനല്ല യഹോവ. പകരം, യഹോവ ‘കരുണാസമ്പന്നനാണ്.’—എഫെ. 2:4.
6. കരുണ കാണിക്കുന്നതിൽ ദൈവത്തിന്റെ മനോഭാവവും പരീശന്മാരുടെ മനോഭാവവും വ്യത്യസ്തമായിരുന്നത് എങ്ങനെ?
6 നേരേ മറിച്ച്, കരുണ കാണിക്കാൻ മനസ്സില്ലാത്തവരായിരുന്നു പരീശന്മാർ. ഉദാഹരണത്തിന്, ഒരേ തെറ്റു മൂന്നു പ്രാവശ്യത്തിലധികം ചെയ്യുന്നവരോടു ക്ഷമിക്കാൻ അവർ ഒരുക്കമല്ലായിരുന്നു എന്നാണു ജൂതന്മാരുടെ പാരമ്പര്യം പറയുന്നത്. തെറ്റു ചെയ്തവരോടുള്ള അവരുടെ മനോഭാവം എന്താണെന്ന് ഒരു പരീശന്റെ ലൂക്കോ. 18:9-14.
ദൃഷ്ടാന്തത്തിലൂടെ യേശു വ്യക്തമാക്കി. ആ പരീശൻ ഇങ്ങനെയാണു പ്രാർഥിച്ചത്: “ദൈവമേ, ഞാൻ മറ്റെല്ലാവരെയുംപോലെ പിടിച്ചുപറിക്കാരനോ നീതികെട്ടവനോ വ്യഭിചാരിയോ ഒന്നുമല്ലാത്തതുകൊണ്ട് അങ്ങയോടു നന്ദി പറയുന്നു. ഞാൻ ഈ നികുതി പിരിവുകാരനെപ്പോലെയുമല്ല.” എന്നാൽ ആ സമയത്ത് നികുതിപിരിവുകാരൻ കരുണയ്ക്കായി യഹോവയോടു താഴ്മയോടെ യാചിക്കുകയായിരുന്നു. കരുണ കാണിക്കാൻ പരീശന്മാർക്കു മനസ്സില്ലായിരുന്നത് എന്തുകൊണ്ടാണ്? കാരണം അവർ “മറ്റുള്ളവരെ നിസ്സാരരായിട്ടാണു” കണ്ടത്.—7, 8. (എ) ആരെങ്കിലും നമ്മളോടു തെറ്റു ചെയ്യുന്നെങ്കിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? (ബി) ക്ഷമിക്കുന്നതു താഴ്മയുടെ ഒരു പരിശോധനയായിരിക്കുന്നത് എന്തുകൊണ്ട്?
7 നമ്മൾ യഹോവയെയാണ് അനുകരിക്കേണ്ടത്, പരീശന്മാരെയല്ല. അതുകൊണ്ട്, അനുകമ്പയുള്ളവരായിരിക്കുക. (കൊലോസ്യർ 3:13 വായിക്കുക.) നമ്മുടെ അടുത്തുവന്ന് ക്ഷമ ചോദിക്കാൻ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും തോന്നരുത്. (ലൂക്കോ. 17:3, 4) നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്നോടു കൂടെക്കൂടെ തെറ്റു ചെയ്യുന്നവരോടുപോലും പെട്ടെന്നു ക്ഷമിക്കാൻ ഞാൻ തയ്യാറാണോ? എന്നെ നീരസപ്പെടുത്തുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്ന ഒരാളുമായി സമാധാനത്തിലാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടോ?’
8 ക്ഷമിക്കുന്നതു താഴ്മയുടെ ഒരു പരിശോധനയാണെന്നു പറയാം. താഴ്മയുണ്ടെങ്കിലേ നമുക്കു ക്ഷമിക്കാൻ കഴിയൂ. പരീശന്മാർ പരാജയപ്പെട്ടത് ഇവിടെയാണ്. മറ്റുള്ളവർ തങ്ങളെക്കാൾ താണവരാണെന്നു കരുതിയിരുന്നതിനാൽ അവർക്കു ക്ഷമിക്കാൻ മനസ്സില്ലായിരുന്നു. എന്നാൽ ക്രിസ്ത്യാനികളായ നമ്മൾ മറ്റുള്ളവരെ നമ്മെക്കാൾ ‘ശ്രേഷ്ഠരായി കാണണം.’ അവരോട് ഉദാരമായി ക്ഷമിക്കുകയും വേണം. (ഫിലി. 2:3) യഹോവയെ അനുകരിച്ചുകൊണ്ട് താഴ്മയുടെ ഈ പരിശോധനയിൽ നിങ്ങൾ വിജയിക്കുമോ? അഭയനഗരങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുമായിരുന്നതുപോലെ മറ്റുള്ളവർക്കു നമ്മളോടു ക്ഷമ ചോദിക്കാൻ ഒരു തടസ്സവും തോന്നരുത്. കരുണ കാണിക്കാൻ മനസ്സുള്ളവരായിരിക്കുക, പെട്ടെന്നു നീരസപ്പെടുകയും ചെയ്യരുത്.—സഭാ. 7:8, 9.
ജീവനെ ആദരിക്കുക, എങ്കിൽ ‘രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ മേൽ വരില്ല’
9. മനുഷ്യജീവന്റെ പവിത്രതയെക്കുറിച്ച് യഹോവ ഇസ്രായേല്യരെ എങ്ങനെയാണു പഠിപ്പിച്ചത്?
9 രക്തം ചൊരിയുന്ന കുറ്റം ഒഴിവാക്കാൻ ഇസ്രായേല്യരെ സഹായിക്കുക എന്നതായിരുന്നു അഭയനഗരങ്ങളുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം. (ആവ. 19:10) യഹോവ ജീവനെ സ്നേഹിക്കുന്നു, അതേസമയം “നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ” വെറുക്കുകയും ചെയ്യുന്നു. (സുഭാ. 6:16, 17) നീതിയുള്ള വിശുദ്ധദൈവമായ യഹോവയ്ക്ക് അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകത്തിനു നേരെപോലും കണ്ണടയ്ക്കാൻ കഴിയില്ല. അബദ്ധത്തിൽ കൊല്ലുന്ന ഒരാളോടു കരുണ കാണിച്ചിരുന്നെന്നതു ശരിയാണ്. എങ്കിലും അയാൾ തന്റെ കേസ് മൂപ്പന്മാരുടെ മുമ്പാകെ അവതരിപ്പിക്കണമായിരുന്നു. കൊലപാതകം അറിയാതെ സംഭവിച്ചതാണെന്നു വിധിച്ചാൽ, മഹാപുരോഹിതന്റെ മരണംവരെ അയാൾ അഭയനഗരത്തിൽ കഴിയണമായിരുന്നു. ചിലരുടെ കാര്യത്തിൽ അതിന് അർഥം, അയാളുടെ ജീവിതകാലം മുഴുവൻ അവിടെ കഴിയേണ്ടിവരുമായിരുന്നു എന്നാണ്. ഗൗരവമുള്ള ഈ പരിണതഫലങ്ങൾ മനുഷ്യജീവനെ പാവനമായി കാണണമെന്ന പാഠം ഇസ്രായേല്യരെ പഠിപ്പിച്ചു. സഹമനുഷ്യന്റെ ജീവൻ ആപത്തിലാണെന്നു കണ്ടാൽ രക്ഷിക്കാൻ വേണ്ടതു ചെയ്തുകൊണ്ടും ജീവന് ആപത്തുവരുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കിക്കൊണ്ടും അവർ ജീവദാതാവിനോട് ആദരവ് കാണിക്കണമായിരുന്നു.
10. പരീശന്മാരും ശാസ്ത്രിമാരും മറ്റുള്ളവരുടെ ജീവനു വില കൊടുക്കാതിരുന്നതിനെപ്പറ്റി യേശു എന്തു പറഞ്ഞു?
10 എന്നാൽ പരീശന്മാരും ശാസ്ത്രിമാരും യഹോവയെപ്പോലെയല്ലായിരുന്നു. അവർ മറ്റുള്ളവരുടെ ജീവനോടു കടുത്ത അനാദരവാണു കാണിച്ചത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? യേശു അവരെക്കുറിച്ച് പറഞ്ഞു: “നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തുമാറ്റിയല്ലോ. നിങ്ങളോ അകത്ത് കടക്കുന്നില്ല. അകത്ത് കടക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ തടയുകയും ലൂക്കോ. 11:52) ദൈവവചനത്തിന്റെ അർഥം വിശദീകരിച്ചുകൊടുത്തുകൊണ്ട് ആളുകളെ നിത്യജീവന്റെ പാതയിലേക്കു നയിക്കാൻ ഉത്തരവാദിത്വമുള്ളവരായിരുന്നു പരീശന്മാർ. അതിനുപകരം, ‘ജീവനായകനായ’ യേശുവിൽനിന്ന് അവർ ആളുകളെ അകറ്റി. നിത്യനാശത്തിന്റെ പാതയിലേക്കാണ് അവർ ആളുകളെ കൊണ്ടുപോയത്. (പ്രവൃ. 3:15) അഹങ്കാരികളും സ്വാർഥരും ആയ ശാസ്ത്രിമാരും പരീശന്മാരും സഹമനുഷ്യരുടെ ജീവനും ക്ഷേമത്തിനും പുല്ലുവിലയാണു കല്പിച്ചത്. എത്ര ക്രൂരവും നിർദയവും ആയിരുന്നു അത്!
ചെയ്യുന്നു!” (11. (എ) ജീവനോടു ദൈവത്തിനുള്ള അതേ വീക്ഷണമാണു തനിക്കുമുള്ളതെന്നു പൗലോസ് തെളിയിച്ചത് എങ്ങനെ? (ബി) ശുശ്രൂഷയെ പൗലോസ് കണ്ടതുപോലെ കാണാൻ നിങ്ങളെ എന്തു സഹായിക്കും?
11 ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മനോഭാവം ഒഴിവാക്കി നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം? നമ്മൾ ജീവനെന്ന സമ്മാനം വിലയുള്ളതായി കാണുകയും അതിനോട് ആദരവ് കാണിക്കുകയും വേണം. സമഗ്രസാക്ഷ്യം കൊടുത്തുകൊണ്ട് അപ്പോസ്തലനായ പൗലോസ് അതു ചെയ്തു. അതുകൊണ്ട് അദ്ദേഹത്തിന് ഇങ്ങനെ പറയാനായി: “ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല.” (പ്രവൃത്തികൾ 20:26, 27 വായിക്കുക.) പക്ഷേ കുറ്റബോധമോ കർത്തവ്യബോധമോ അല്ല പൗലോസിനെ പ്രസംഗിക്കാൻ പ്രേരിപ്പിച്ചത്. പകരം പൗലോസിന് ആളുകളോടു സ്നേഹമുണ്ടായിരുന്നു, അവരുടെ ജീവനെ വിലപ്പെട്ടതായി കണ്ടു. (1 കൊരി. 9:19-23) ജീവനോടു ദൈവത്തിനുള്ള അതേ വീക്ഷണം നമ്മളും വളർത്തിയെടുക്കണം. ‘എല്ലാവരും മാനസാന്തരപ്പെടാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (2 പത്രോ. 3:9) നിങ്ങൾക്കും അതേ ആഗ്രഹംതന്നെയാണോ ഉള്ളത്? ഹൃദയത്തിൽ കരുണയുടെ തിരി തെളിയിക്കുന്നെങ്കിൽ ശുശ്രൂഷ കൂടുതൽ ഉത്സാഹത്തോടെ നിങ്ങൾ ചെയ്യും. അപ്പോൾ നിങ്ങൾക്കു കൂടുതൽ സന്തോഷം ആസ്വദിക്കാനുമാകും.
12. ദൈവജനത്തിനു സുരക്ഷ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12 സുരക്ഷ സംബന്ധിച്ച് ശരിയായ മനോഭാവം വളർത്തിയെടുത്തുകൊണ്ട് നമുക്കും ജീവനോട് യഹോവയ്ക്കുള്ള അതേ വീക്ഷണമുള്ളവരായിരിക്കാം. ജോലിസ്ഥലത്തും വണ്ടി ഓടിക്കുമ്പോഴും നമ്മൾ ശ്രദ്ധയുള്ളവരായിരിക്കണം. ആരാധനാസ്ഥലങ്ങൾ നിർമിക്കുമ്പോഴും അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുമ്പോഴും അവിടങ്ങളിലേക്കു യാത്ര ചെയ്യുമ്പോഴും ഇക്കാര്യം ബാധകമാണ്. കൂടുതൽ ജോലി ചെയ്തുതീർക്കുന്നതോ സമയവും പണവും ലാഭിക്കുന്നതോ നിശ്ചയിച്ച സമയത്ത് പണി തീർക്കുന്നതോ ഒന്നും സുരക്ഷയെക്കാളും ആരോഗ്യത്തെക്കാളും പ്രധാനമായി കാണരുത്. ശരിയായ രീതിയിലും ഉചിതമായ വിധത്തിലും ആണ് നീതിയുള്ള നമ്മുടെ ദൈവം എല്ലായ്പോഴും പ്രവർത്തിക്കുന്നത്. യഹോവയെപ്പോലെയാകാനാണു നമ്മൾ ആഗ്രഹിക്കുന്നത്. തങ്ങളുടെയും കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരുടെയും സുരക്ഷയുടെ കാര്യത്തിൽ മൂപ്പന്മാർ പ്രത്യേകിച്ചും ശ്രദ്ധയുള്ളവരായിരിക്കണം. (സുഭാ. 22:3) അതുകൊണ്ട്, സുരക്ഷയ്ക്കുവേണ്ടിയുള്ള നിയമങ്ങളെയും നിലവാരങ്ങളെയും കുറിച്ച് ഒരു മൂപ്പൻ നിങ്ങളെ ഓർമിപ്പിക്കുന്നെങ്കിൽ അതു സ്വീകരിക്കുക. (ഗലാ. 6:1) യഹോവ ജീവനെ കാണുന്നതുപോലെ നിങ്ങൾ ജീവനെ കാണുന്നെങ്കിൽ ‘രക്തം ചൊരിയുന്ന കുറ്റം നിങ്ങളുടെ മേൽ വരില്ല.’
‘ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ന്യായം വിധിക്കുക’
13, 14. യഹോവയുടെ നീതി പ്രതിഫലിപ്പിക്കാൻ ഇസ്രായേലിലെ മൂപ്പന്മാർക്ക് എങ്ങനെ കഴിയുമായിരുന്നു?
13 നീതിയുടെ കാര്യത്തിൽ തനിക്കുള്ള ഉന്നതനിലവാരങ്ങൾ ഇസ്രായേലിലെ മൂപ്പന്മാർ അനുകരിക്കാൻ യഹോവ ആവശ്യപ്പെട്ടു. ആദ്യം, കേൾക്കുന്ന വസ്തുതകൾ സത്യമാണെന്നു മൂപ്പന്മാർ ഉറപ്പുവരുത്തണമായിരുന്നു. അതിനു ശേഷം, ആ വ്യക്തിയോടു കരുണ കാണിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും. അതിനായി അവർ കൊലപാതകിയുടെ ഉദ്ദേശ്യവും മനോഭാവവും കഴിഞ്ഞകാലപ്രവൃത്തികളും വിലയിരുത്തും. ദൈവികനീതിക്കു ചേർച്ചയിൽ ഒരു തീരുമാനമെടുക്കുന്നതിന്, ‘ദ്രോഹചിന്തയോടെയോ’ ‘വിദ്വേഷംമൂലമോ’ ആണോ അഭയാർഥി പ്രവർത്തിച്ചതെന്ന് അവർ കണ്ടെത്തണമായിരുന്നു. (സംഖ്യ 35:20-24 വായിക്കുക.) സാക്ഷികളുണ്ടെങ്കിൽ, കുറഞ്ഞതു രണ്ടു സാക്ഷികളുടെയെങ്കിലും മൊഴിയുണ്ടെങ്കിലേ മനഃപൂർവമുള്ള കൊലപാതകത്തിനു ശിക്ഷിക്കുമായിരുന്നുള്ളൂ.—സംഖ്യ 35:30.
14 അതുകൊണ്ട്, മൂപ്പന്മാർ നടന്ന സംഭവം മാത്രം കണക്കിലെടുത്താൽ പോരായിരുന്നു. വസ്തുതകൾ സത്യമാണെന്ന് ഉറപ്പാക്കിയശേഷം മൂപ്പന്മാർ ആ വ്യക്തിയെ വിലയിരുത്തണം. അതിന് അവർക്ക് ഉൾക്കാഴ്ച വേണമായിരുന്നു, അതായത് ഒരു കാര്യത്തിന്റെ പുറമേയുള്ളതു മാത്രം കാണാതെ, ഉള്ളിലേക്കിറങ്ങിച്ചെന്ന് കാണാനുമുള്ള പ്രാപ്തി. എല്ലാറ്റിനും ഉപരി അവർക്ക് യഹോവയുടെ പരിശുദ്ധാത്മാവ് ആവശ്യമായിരുന്നു. അത് യഹോവയുടെ ഉൾക്കാഴ്ചയും കരുണയും നീതിയും പ്രതിഫലിപ്പിക്കാൻ അവരെ സഹായിക്കുമായിരുന്നു.—പുറ. 34:6, 7.
15. യേശുവും പരീശന്മാരും ഏതു വ്യത്യസ്തവിധങ്ങളിലാണു പാപികളെ വീക്ഷിച്ചത്?
15 എന്നാൽ പാപിയായ ഒരാളുടെ ഹൃദയം കാണുന്നതിനു പകരം അയാളുടെ തെറ്റിലേക്കു മാത്രമാണു പരീശന്മാർ നോക്കിയിരുന്നത്. മത്തായിയുടെ ഭവനത്തിലെ ഒരു വിരുന്നിൽ യേശു പങ്കെടുക്കുന്നതു കണ്ടപ്പോൾ പരീശന്മാർ ശിഷ്യന്മാരോട് ഇങ്ങനെ ചോദിച്ചു: “ഇത് എന്താ നിങ്ങളുടെ ഗുരു നികുതിപിരിവുകാരുടെയും മത്താ. 9:9-13) ഗുരുതരമായ തെറ്റുകളെ യേശു ന്യായീകരിക്കുകയായിരുന്നോ? അല്ല. വാസ്തവത്തിൽ, യേശുവിന്റെ സന്ദേശത്തിൽ ഉൾപ്പെട്ടിരുന്ന ഒരു പ്രധാനകാര്യംതന്നെ മാനസാന്തരപ്പെടാനുള്ള ആഹ്വാനമായിരുന്നു. (മത്താ. 4:17) ഈ ‘നികുതിപിരിവുകാരുടെയും പാപികളുടെയും’ കൂട്ടത്തിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന ചിലരുണ്ടെന്ന് ഉൾക്കാഴ്ചയോടെ യേശു മനസ്സിലാക്കി. “അങ്ങനെയുള്ള അനേകർ യേശുവിനെ അനുഗമിച്ചിരുന്നു” എന്നു വിവരണം പറയുന്നു. ഭക്ഷണം കഴിക്കാൻവേണ്ടി മാത്രമായിരുന്നില്ല അവർ മത്തായിയുടെ വീട്ടിൽ വന്നത്. (മർക്കോ. 2:15) ദുഃഖകരമെന്നു പറയട്ടെ, യേശു കണ്ടതുപോലെ അത്തരം ആളുകളെ കാണാൻ മിക്ക പരീശന്മാർക്കും കഴിഞ്ഞില്ല. പ്രത്യാശയ്ക്കു വകയില്ലാത്ത പാപികളായിട്ടാണ് അവർ സഹമനുഷ്യരെ മുദ്രകുത്തിയത്. എന്നാൽ ദൈവം നീതിയോടെയും കരുണയോടെയും ആണ് മനുഷ്യരോട് ഇടപെട്ടിരുന്നത്.
പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്?” അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.” (16. നീതിന്യായക്കമ്മിറ്റി ഏതു കാര്യം വിവേചിച്ചറിയാൻ ശ്രമിക്കണം?
16 ‘നീതിയെ സ്നേഹിക്കുന്ന’ യഹോവയെ ഇന്നുള്ള മൂപ്പന്മാരും അനുകരിക്കണം. (സങ്കീ. 37:28) അതിന് ആദ്യം അവർ, ഒരാൾ തെറ്റു ചെയ്തെന്ന ആരോപണം ശരിയാണോ എന്നു സ്ഥിരീകരിക്കാൻ ‘സൂക്ഷ്മപരിശോധന നടത്തി സമഗ്രമായി അന്വേഷിക്കണം.’ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തിരുവെഴുത്തധിഷ്ഠിതമായ മാർഗനിർദേശങ്ങൾക്കു ചേർച്ചയിൽ അവർ അതു കൈകാര്യം ചെയ്യും. (ആവ. 13:12-14) ഗുരുതരമായ തെറ്റു ചെയ്ത ഒരു ക്രിസ്ത്യാനിക്കു പശ്ചാത്താപമുണ്ടോ എന്നു നീതിന്യായക്കമ്മിറ്റികളിൽ സേവിക്കുന്ന മൂപ്പന്മാർ ശ്രദ്ധാപൂർവം വിലയിരുത്തണം. പശ്ചാത്താപം ഉണ്ടെന്നോ ഇല്ലെന്നോ ഒറ്റ നോട്ടത്തിൽ പറയാനാകില്ല. ചെയ്ത തെറ്റിനെ അയാൾ വീക്ഷിക്കുന്ന വിധം, അയാളുടെ മനോഭാവം, ഹൃദയനില ഇവയൊക്കെ കണക്കിലെടുത്താണ് ഒരാൾക്കു പശ്ചാത്താപമുണ്ടോ എന്നു മൂപ്പന്മാർ നിർണയിക്കുന്നത്. (വെളി. 3:3) ശരിക്കും പശ്ചാത്താപമുള്ള ഒരാൾക്കേ കരുണയ്ക്ക് അർഹതയുള്ളൂ. *
17, 18. ആത്മാർഥമായ പശ്ചാത്താപമുണ്ടോ എന്നു മൂപ്പന്മാർക്ക് എങ്ങനെ വിവേചിച്ചറിയാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
17 യഹോവയെയും യേശുവിനെയും പോലെ ഹൃദയം വായിക്കാനുള്ള കഴിവ് മൂപ്പന്മാർക്കില്ല. ഒരാൾക്ക് ആത്മാർഥമായ പശ്ചാത്താപമുണ്ടോ എന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ നിങ്ങൾക്ക് അതിന് എങ്ങനെ കഴിയും? ഒന്നാമതായി, ജ്ഞാനത്തിനും വിവേകത്തിനും വേണ്ടി പ്രാർഥിക്കുക. (1 രാജാ. 3:9) രണ്ടാമതായി, ദൈവവചനവും വിശ്വസ്ത അടിമയുടെ പ്രസിദ്ധീകരണങ്ങളും പരിശോധിക്കുക. അതു ‘ലോകപ്രകാരമുള്ള ദുഃഖവും’ ‘ദൈവികദുഃഖവും’ (അതായത്, യഥാർഥപശ്ചാത്താപം) തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങളെ സഹായിക്കും. (2 കൊരി. 7:10, 11) പശ്ചാത്താപമുള്ളവരെയും ഇല്ലാത്തവരെയും കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നതെന്നു മനസ്സിലാക്കുക. അവരുടെ വികാരങ്ങളും മനോഭാവവും പെരുമാറ്റവും എല്ലാം ബൈബിൾ എങ്ങനെയാണു വർണിക്കുന്നതെന്നു പഠിക്കുക.
18 അവസാനമായി, വ്യക്തിയെ മനസ്സിലാക്കാൻ ശ്രമിക്കുക. തെറ്റുകാരന്റെ പശ്ചാത്തലവും ഉദ്ദേശ്യവും സാഹചര്യങ്ങളും കണക്കിലെടുക്കുക. ക്രിസ്തീയസഭയുടെ തലയായ യേശുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “കണ്ണുകൊണ്ട് കാണുന്നതനുസരിച്ച് അവൻ വിധി കല്പിക്കില്ല, ചെവികൊണ്ട് കേൾക്കുന്നതനുസരിച്ച് ശാസിക്കുകയുമില്ല. പാവപ്പെട്ടവരെ അവൻ ന്യായത്തോടെ വിധിക്കും, ഭൂമിയിലെ സൗമ്യരെപ്രതി അവൻ നേരോടെ ശാസിക്കും.” (യശ. 11:3, 4) മൂപ്പന്മാരേ, നിങ്ങൾ യേശുവിന്റെ കീഴിടയന്മാരാണ്. താൻ വിധിക്കുന്നതുപോലെ ന്യായം വിധിക്കാൻ യേശു നിങ്ങളെ സഹായിക്കും. (മത്താ. 18:18-20) അങ്ങനെ ചെയ്യാൻ ശ്രമിക്കുന്ന കരുതലുള്ള മൂപ്പന്മാരുള്ളതിൽ നമ്മൾ നന്ദിയുള്ളവരല്ലേ? നമ്മുടെ സഭകളിൽ കരുണയും നീതിയും നിലനിറുത്താൻ മൂപ്പന്മാർ അക്ഷീണം നടത്തുന്ന ശ്രമങ്ങളെ നിങ്ങൾ വിലമതിക്കുന്നില്ലേ?
19. അഭയനഗരങ്ങളെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് പഠിച്ച ഏതു കാര്യം ബാധകമാക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
19 “ജ്ഞാനത്തിന്റെയും സത്യത്തിന്റെയും രൂപരേഖ” അടങ്ങിയിരിക്കുന്ന മോശയുടെ നിയമം യഹോവയുടെയും നീതിയുള്ള ദൈവികതത്ത്വങ്ങളുടെയും പ്രതിഫലനമാണ്. (റോമ. 2:20) ഉദാഹരണത്തിന്, അഭയനഗരങ്ങൾ, എങ്ങനെ ‘നീതിയോടെ വിധിക്കാമെന്നു’ മൂപ്പന്മാരെ പഠിപ്പിക്കുന്നു. എങ്ങനെ ‘അചഞ്ചലസ്നേഹത്തോടും കരുണയോടും കൂടെ ഇടപെടാമെന്ന്’ അതു നമ്മെയെല്ലാം കാണിച്ചുതരുന്നു. (സെഖ. 7:9) നമ്മൾ ഇപ്പോൾ ആ നിയമത്തിൻകീഴിലല്ല. പക്ഷേ യഹോവയ്ക്കു മാറ്റമില്ല. നീതിയും കരുണയും പോലുള്ള ഗുണങ്ങൾ യഹോവയ്ക്ക് ഇന്നും പ്രധാനമാണ്. തന്റെ ഗുണങ്ങൾ അനുകരിക്കാൻ കഴിയുന്ന വിധത്തിൽ തന്റെ ഛായയിൽ നമ്മളെ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാനാകുന്നത് എത്ര വലിയ പദവിയാണ്. ആ ദൈവത്തെ നമുക്ക് അഭയമാക്കാം.
^ ഖ. 16 2006 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.