വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള പാത

യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്കുള്ള പാത

“പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും.”​—യോഹ. 8:36.

ഗീതങ്ങൾ: 54, 36

1, 2. (എ) സ്വാത​ന്ത്ര്യം നേടാ​നാ​യി ആളുകൾ പോരാ​ടു​ന്നു എന്നതിന്‌ എന്തു തെളി​വുണ്ട്? (ബി) ഇത്തരം പോരാ​ട്ടങ്ങൾ എന്തിൽ കലാശി​ച്ചി​രി​ക്കു​ന്നു?

ഇന്നു സമത്വ​ത്തെ​യും സ്വാത​ന്ത്ര്യ​ത്തെ​യും കുറിച്ച് ധാരാളം ചർച്ചകൾ നടക്കു​ന്നുണ്ട്. ലോക​ത്തി​ന്‍റെ ചില ഭാഗത്തുള്ള ആളുകൾ അടിച്ച​മർത്ത​ലി​നും വിവേ​ച​ന​ത്തി​നും ഇരകളാണ്‌. മിക്കവരും ദാരി​ദ്ര്യ​ത്തി​ന്‍റെ പിടി​യി​ലും. ഇതിൽനി​ന്നെ​ല്ലാം സ്വത​ന്ത്ര​രാ​കാൻ അവർ ആഗ്രഹി​ക്കു​ന്നു. സംസാ​ര​സ്വാ​ത​ന്ത്ര്യ​മാണ്‌ ഒരു കൂട്ടർക്കു വേണ്ടത്‌. വേറെ ചിലർ ഇഷ്ടമു​ള്ളതു തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യ​ത്തി​നു​വേണ്ടി പോരാ​ടു​ന്നു. തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാ​നും ഇഷ്ടമുള്ള രീതി​യിൽ ജീവി​ക്കാ​നും എല്ലായി​ട​ത്തു​മുള്ള ആളുകൾ ആഗ്രഹി​ക്കു​ന്നെന്നു വ്യക്തം.

2 എന്നാൽ, ആ ആഗ്രഹങ്ങൾ നിറ​വേ​റ്റാൻ ആളുകൾ എന്തൊ​ക്കെ​യാ​ണു ചെയ്യു​ന്നത്‌? സാമൂഹ്യ, രാഷ്‌ട്രീയ തലങ്ങളിൽ ചിലർ പ്രതി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളും പ്രക്ഷോ​ഭ​ങ്ങ​ളും വിപ്ലവ​ങ്ങ​ളും നടത്തുന്നു. ഇത്തരം പോരാ​ട്ടങ്ങൾ ഉദ്ദേശി​ക്കുന്ന ഫലം നേടി​ത്ത​രു​ന്നു​ണ്ടോ? ഇല്ല. പകരം അവ ദുരന്ത​ങ്ങ​ളും മരണവും ആണ്‌ മിക്ക​പ്പോ​ഴും സമ്മാനി​ക്കു​ന്നത്‌. ദൈവ​ത്താൽ പ്രചോ​ദി​ത​നാ​യി ശലോ​മോൻ രാജാവ്‌ എഴുതിയ ഈ വാക്കു​ക​ളു​ടെ സത്യത​യാണ്‌ ഇതു കാണി​ക്കു​ന്നത്‌: ‘മനുഷ്യൻ മനുഷ്യ​ന്‍റെ മേൽ ആധിപ​ത്യം നടത്തി​യത്‌ അവർക്കു ദോഷം ചെയ്‌തി​രി​ക്കു​ന്നു.’—സഭാ. 8:9.

3. യഥാർഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും നേടാൻ നമ്മൾ എന്തു ചെയ്യണം?

3 യഥാർഥ സന്തോ​ഷ​ത്തി​ന്‍റെ​യും സംതൃ​പ്‌തി​യു​ടെ​യും താക്കോൽ എന്താ​ണെന്നു ശിഷ്യ​നായ യാക്കോബ്‌ പറഞ്ഞു. അദ്ദേഹം ഇങ്ങനെ എഴുതി: ‘സ്വാത​ന്ത്ര്യം നൽകുന്ന തികവുറ്റ നിയമ​ത്തിൽ സൂക്ഷി​ച്ചു​നോ​ക്കി അതിൽ തുടരു​ന്ന​യാൾ താൻ ചെയ്യുന്ന കാര്യ​ത്തിൽ സന്തോ​ഷി​ക്കും.’ (യാക്കോ. 1:25) പൂർണ​മായ സന്തോ​ഷ​വും സംതൃ​പ്‌തി​യും ലഭിക്ക​ണ​മെ​ങ്കിൽ നമുക്ക് എന്തെല്ലാം ആവശ്യ​മാ​ണെന്ന് ആ തികവുറ്റ നിയമം തന്ന യഹോ​വ​യ്‌ക്ക് അറിയാം. സന്തുഷ്ട​രാ​യി​രി​ക്കാൻ വേണ്ട​തെ​ല്ലാം യഹോവ ആദ്യ മനുഷ്യ​ദ​മ്പ​തി​കൾക്കു കൊടു​ത്തു. യഥാർഥ​സ്വാ​ത​ന്ത്ര്യ​വും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

മനുഷ്യർ യഥാർഥ​സ്വാ​ത​ന്ത്ര്യം അനുഭ​വി​ച്ചി​രു​ന്നു

4. ആദാമും ഹവ്വയും എങ്ങനെ​യുള്ള സ്വാത​ന്ത്ര്യം ആസ്വദി​ച്ചി​രു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

4 ഇന്നുള്ള ആളുകൾക്കു ദാരി​ദ്ര്യം, ഭയം, അടിച്ച​മർത്തൽ ഇവയിൽനി​ന്നെ​ല്ലാ​മുള്ള സ്വാത​ന്ത്ര്യം സ്വപ്‌നം കാണാനേ കഴിയൂ. എന്നാൽ ആദാമും ഹവ്വയും അത്തരം സ്വാത​ന്ത്ര്യം ആസ്വദി​ച്ചി​രു​ന്നെന്ന് ഉൽപത്തി പുസ്‌ത​ക​ത്തി​ന്‍റെ ആദ്യത്തെ രണ്ട് അധ്യാ​യങ്ങൾ കാണി​ച്ചു​ത​രു​ന്നു. ഭക്ഷണം, ജോലി, രോഗം, മരണം ഇവയെ​ക്കു​റി​ച്ചൊ​ന്നും അവർക്ക് ഒരു ഉത്‌ക​ണ്‌ഠ​യു​മി​ല്ലാ​യി​രു​ന്നു. (ഉൽപ. 1:27-29; 2:8, 9, 15) എന്നാൽ അതിന്‌ അർഥം ആദാമും ഹവ്വയും ആസ്വദി​ച്ചി​രുന്ന സ്വാത​ന്ത്ര്യം പൂർണ​മാ​യി​രു​ന്നെ​ന്നാ​ണോ? നമുക്കു നോക്കാം.

5. അനേക​രും ചിന്തി​ക്കു​ന്ന​തിൽനിന്ന് വ്യത്യ​സ്‌ത​മാ​യി, സ്വാത​ന്ത്ര്യ​ത്തിൽനിന്ന് പ്രയോ​ജനം കിട്ടാൻ എന്ത് ആവശ്യ​മാണ്‌?

5 പരിണ​ത​ഫ​ലങ്ങൾ എന്തായാ​ലും, ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്യാ​നുള്ള സ്വാത​ന്ത്ര്യ​മാണ്‌ യഥാർഥ​സ്വാ​ത​ന്ത്ര്യം എന്നു മിക്കവ​രും ചിന്തി​ക്കു​ന്നു. സ്വാത​ന്ത്ര്യ​ത്തെ ഒരു എൻ​സൈ​ക്ലോ​പീ​ഡിയ നിർവ​ചി​ക്കു​ന്നത്‌ “തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താ​നും അവ നിവർത്തി​ക്കാ​നു​മുള്ള പ്രാപ്‌തി” എന്നാണ്‌. എന്നാൽ അത്‌ ഇങ്ങനെ​യും പറയുന്നു: “നിയമ​ത്തി​ന്‍റെ വീക്ഷണ​ത്തിൽ, സമൂഹം ആളുക​ളു​ടെ മേൽ ശരിയ​ല്ലാത്ത, അനാവ​ശ്യ​മായ, ന്യായ​മ​ല്ലാത്ത പരിധി​കൾ വെക്കു​ന്നി​ല്ലെ​ങ്കിൽ ആളുകൾ സ്വത​ന്ത്ര​രാണ്‌.” സ്വാത​ന്ത്ര്യ​ത്തിൽനിന്ന് സമൂഹ​ത്തി​ലെ എല്ലാവർക്കും പ്രയോ​ജനം കിട്ടണ​മെ​ങ്കിൽ ന്യായ​മായ ചില പരിധി​കൾ അഥവാ നിയ​ന്ത്ര​ണങ്ങൾ ആവശ്യ​മാ​ണെ​ന്നല്ലേ ഇതു കാണി​ക്കു​ന്നത്‌? അങ്ങനെ​യെ​ങ്കിൽ ചോദ്യം ഇതാണ്‌: ശരിയായ, ആവശ്യ​മുള്ള, ന്യായ​യു​ക്ത​മായ പരിധി​കൾ ഏതൊ​ക്കെ​യാ​ണെന്നു നിർണ​യി​ക്കാൻ ആർക്കാണ്‌ അവകാശം?

6. (എ) പൂർണ​മായ സ്വാത​ന്ത്ര്യം യഹോ​വ​യ്‌ക്കു മാത്ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) മനുഷ്യർക്ക് എങ്ങനെ​യുള്ള സ്വാത​ന്ത്ര്യ​മാ​ണു​ള്ളത്‌, എന്തു​കൊണ്ട്?

6 നമ്മൾ എപ്പോ​ഴും ഓർത്തി​രി​ക്കേണ്ട ഒരു കാര്യ​മുണ്ട്: ദൈവ​മായ യഹോ​വ​യ്‌ക്കു മാത്ര​മാ​ണു പൂർണ​മായ, പരിധി​ക​ളി​ല്ലാത്ത സ്വാത​ന്ത്ര്യ​മു​ള്ളത്‌. എന്തു​കൊണ്ട്? കാരണം, യഹോ​വ​യാ​ണു സർവശ​ക്ത​നും പ്രപഞ്ച​ത്തി​ന്‍റെ പരമാ​ധി​കാ​രി​യും എല്ലാത്തി​ന്‍റെ​യും സ്രഷ്ടാ​വും. (1 തിമൊ. 1:17; വെളി. 4:11) യഹോ​വ​യ്‌ക്കു മാത്ര​മുള്ള ഉന്നതമായ സ്ഥാനത്തെ വർണി​ച്ചു​കൊണ്ട് ദാവീദ്‌ രാജാവ്‌ എഴുതിയ മനോ​ഹ​ര​മായ വാക്കു​ക​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. (1 ദിനവൃ​ത്താ​ന്തം 29:11, 12 വായി​ക്കുക.) സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള സൃഷ്ടി​കൾക്കെ​ല്ലാം ആപേക്ഷി​ക​മായ സ്വാത​ന്ത്ര്യ​മേ ഉള്ളൂ, അതായത്‌ സ്വാത​ന്ത്ര്യ​ത്തി​നു പരിമി​തി​ക​ളുണ്ട്. ശരിയായ, ആവശ്യ​മുള്ള, ന്യായ​യു​ക്ത​മായ പരിധി​കൾ ഏതെന്നു നിർണ​യി​ക്കാ​നും അതു സൃഷ്ടി​ക​ളു​ടെ മേൽ വെക്കാ​നും ഉള്ള പരമാ​ധി​കാ​രം ദൈവ​മായ യഹോ​വ​യ്‌ക്കാ​ണെന്നു സൃഷ്ടികൾ തിരി​ച്ച​റി​യണം. വാസ്‌ത​വ​ത്തിൽ, മനുഷ്യ​സൃ​ഷ്ടി​യു​ടെ തുടക്കം​മു​തൽ യഹോവ അതു ചെയ്‌തി​രി​ക്കു​ന്നു.

7. ഒരാൾക്കു സന്തോഷം ലഭിക്കുന്ന, ജീവി​ത​ത്തി​ന്‍റെ ഭാഗമായ ചില കാര്യങ്ങൾ ഏവ?

7 ആദാമും ഹവ്വയും പല വിധങ്ങ​ളിൽ സ്വാത​ന്ത്ര്യം ആസ്വദി​ച്ചി​രു​ന്നെ​ങ്കി​ലും അവർക്കു പരിധി​ക​ളു​ണ്ടാ​യി​രു​ന്നു. അവയിൽ ചിലത്‌ അവരുടെ ജീവി​ത​ത്തി​ന്‍റെ ഭാഗമാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ജീവൻ നിലനി​റു​ത്തു​ന്ന​തിന്‌ അവർ ശ്വസി​ക്കു​ക​യും ഭക്ഷണം കഴിക്കു​ക​യും ഉറങ്ങു​ക​യും ഒക്കെ വേണമാ​യി​രു​ന്നു. ഈ കാര്യങ്ങൾ തങ്ങളുടെ സ്വാത​ന്ത്ര്യം നഷ്ടപ്പെ​ടു​ത്തി​യ​താ​യി അവർക്കു തോന്നി​യോ? ഇല്ല. ഇങ്ങനെ​യുള്ള കാര്യ​ങ്ങ​ളിൽനി​ന്നു​പോ​ലും സന്തോ​ഷ​വും സംതൃ​പ്‌തി​യും കിട്ടുന്ന വിധത്തി​ലാണ്‌ യഹോവ അവരെ സൃഷ്ടി​ച്ചത്‌. (സങ്കീ. 104:14, 15; സഭാ. 3:12, 13) ഉന്മേഷം പകരുന്ന ശുദ്ധവാ​യു ശ്വസി​ക്കു​ന്ന​തും രുചി​ക​ര​മായ ഭക്ഷണം കഴിക്കു​ന്ന​തും സുഖമാ​യി ഉറങ്ങു​ന്ന​തും ആരാണ്‌ ഇഷ്ടപ്പെ​ടാ​ത്തത്‌? ഇതൊ​ന്നും നമ്മുടെ ജീവി​ത​ത്തി​നു കൂച്ചു​വി​ല​ങ്ങി​ടു​ന്ന​താ​യി നമുക്കു തോന്നു​ന്നില്ല. ആദാമും ഹവ്വയും ഇതി​ലൊ​ക്കെ സന്തോ​ഷി​ച്ചി​രു​ന്നു എന്നതിൽ സംശയ​മില്ല.

8. ദൈവം നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾക്ക് ഏതു കല്‌പ​ന​യാ​ണു കൊടു​ത്തത്‌, എന്തായി​രു​ന്നു അതിന്‍റെ ഉദ്ദേശ്യം?

8 എന്നാൽ അതുകൂ​ടാ​തെ, യഹോവ ആദാമി​നും ഹവ്വയ്‌ക്കും ചില കല്‌പ​ന​ക​ളും കൊടു​ത്തു. അതി​ലൊന്ന് മനുഷ്യ​രെ​ക്കൊണ്ട് ഭൂമി നിറയ്‌ക്കാ​നും അതിനെ പരിപാ​ലി​ക്കാ​നും ആയിരു​ന്നു. (ഉൽപ. 1:28) ഈ കല്‌പന അവരുടെ സ്വാത​ന്ത്ര്യം ഏതെങ്കി​ലും വിധത്തിൽ നഷ്ടപ്പെ​ടു​ത്തി​യോ? ഒരിക്ക​ലു​മില്ല. സ്രഷ്ടാ​വി​ന്‍റെ ഉദ്ദേശ്യ​ത്തിൽ മനുഷ്യർ പങ്കു​ചേ​രാ​നാ​യി​രു​ന്നു അത്‌. ഭൂമി ഒരു പറുദീ​സ​യാ​ക്കു​ക​യെ​ന്ന​തും പൂർണ​രായ മനുഷ്യർ അവിടെ നിത്യം ജീവി​ക്കു​ക​യെ​ന്ന​തും ആയിരു​ന്നു ദൈ​വോ​ദ്ദേ​ശ്യം. (യശ. 45:18) ഇന്ന് ഒരു വ്യക്തി ഏകാകി​യാ​യി തുടരാൻ തീരു​മാ​നി​ക്കു​ന്ന​തും അല്ലെങ്കിൽ വിവാ​ഹ​ശേഷം കുട്ടികൾ വേണ്ടെ​ന്നു​വെ​ക്കു​ന്ന​തും യഹോ​വ​യു​ടെ ഇഷ്ടത്തിനു വിരു​ദ്ധമല്ല. എങ്കിലും, അനേകർ വിവാഹം കഴിക്കു​ക​യും കുട്ടി​കളെ വളർത്തു​ക​യും ചെയ്യുന്നു. വിവാ​ഹ​ജീ​വി​ത​ത്തി​ലും കുട്ടി​കളെ വളർത്തു​ന്ന​തി​ലും ഉള്ള ബുദ്ധി​മു​ട്ടു​കൾ നേരി​ടാൻ അവർ തയ്യാറാണ്‌. (1 കൊരി. 7:36-38) എന്തു​കൊണ്ട്? സാധാ​ര​ണ​ഗ​തി​യിൽ ഇക്കാര്യ​ങ്ങ​ളൊ​ക്കെ ആളുകൾക്കു സന്തോ​ഷ​വും സംതൃ​പ്‌തി​യും കൈവ​രു​ത്തു​ന്നു. (സങ്കീ. 127:3) ആദാമി​നും ഹവ്വയ്‌ക്കും സന്തോ​ഷ​ത്തോ​ടെ കുടും​ബ​വും കുട്ടി​ക​ളും ഒക്കെയാ​യി എന്നെന്നും ജീവി​ക്കാ​നുള്ള അവസര​മാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌.

മനുഷ്യർക്ക് യഥാർഥ​സ്വാ​ത​ന്ത്ര്യം നഷ്ടപ്പെ​ടു​ന്നു

9. ഉൽപത്തി 2:17-ലെ ദൈവ​ത്തി​ന്‍റെ കല്‌പന അന്യാ​യ​മോ അനാവ​ശ്യ​മോ അല്ലാത്തത്‌ എന്തു​കൊണ്ട്?

9 യഹോവ ആദാമി​നും ഹവ്വയ്‌ക്കും മറ്റൊരു കല്‌പ​ന​യും കൊടു​ത്തു, അതു ലംഘി​ച്ചാ​ലു​ണ്ടാ​കുന്ന ശിക്ഷ​യെ​പ്പറ്റി വ്യക്തമാ​യി ഇങ്ങനെ പറയു​ക​യും ചെയ്‌തു: “ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ മരത്തിൽനിന്ന് തിന്നരുത്‌, അതിൽനിന്ന് തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.” (ഉൽപ. 2:17) ഈ കല്‌പന ഏതെങ്കി​ലും വിധത്തിൽ ന്യായ​യു​ക്ത​മ​ല്ലാ​ത്ത​തോ അന്യാ​യ​മോ അനാവ​ശ്യ​മോ ആയിരു​ന്നോ? ഇത്‌ ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും സ്വാത​ന്ത്ര്യം കവർന്നോ? തീർച്ച​യാ​യും ഇല്ല. വാസ്‌ത​വ​ത്തിൽ അനേകം ബൈബിൾപ​ണ്ഡി​ത​ന്മാർ ഈ കല്‌പ​ന​യു​ടെ യുക്തി​യെ​ക്കു​റി​ച്ചും ഔചി​ത്യ​ത്തെ​ക്കു​റി​ച്ചും പറഞ്ഞി​ട്ടുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ഒരു പണ്ഡിതൻ ഇങ്ങനെ എഴുതു​ന്നു: “(ഉൽപത്തി 2:16, 17-ലെ) ദൈവ​ത്തി​ന്‍റെ കല്‌പ​ന​യിൽനിന്ന് നമുക്കു മനസ്സി​ലാ​ക്കാ​വുന്ന കാര്യ​മി​താണ്‌: മനുഷ്യ​വർഗ​ത്തിന്‌ . . . ഏതാണു ശരി​യെ​ന്നും . . . ഏതാണു തെറ്റെ​ന്നും ദൈവ​ത്തി​നു മാത്ര​മാണ്‌ അറിയാ​വു​ന്നത്‌. ‘ശരി’ ചെയ്യാ​നും അതിന്‍റെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാ​നും അവർ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ക​യും ദൈവത്തെ അനുസ​രി​ക്കു​ക​യും വേണം. അതിനു തയ്യാറ​ല്ലെ​ങ്കിൽ ശരി ഏതാ​ണെ​ന്നും തെറ്റ്‌ ഏതാ​ണെ​ന്നും അവർതന്നെ തീരു​മാ​നി​ക്കേ​ണ്ടി​വ​രും.” ശരിയും തെറ്റും സ്വന്തമാ​യി തീരു​മാ​നി​ക്കാൻ മനുഷ്യൻ മുതിർന്നാൽ അവൻ അതിൽ വിജയി​ക്കില്ല.

ആദാമിന്‍റെയും ഹവ്വയു​ടെ​യും തിര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫലം വിനാ​ശ​ക​ര​മാ​യി​രു​ന്നു! (9-12 വരെയുള്ള ഖണ്ഡികകൾ കാണുക)

10. ഇച്ഛാസ്വാ​ത​ന്ത്ര്യ​വും ശരിയും തെറ്റും തീരു​മാ​നി​ക്കാ​നുള്ള അവകാശവും വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തു​കൊണ്ട്?

10 യഹോവ ആദാമി​നു കൊടുത്ത കല്‌പ​ന​യെ​ക്കു​റിച്ച് വായി​ക്കു​മ്പോൾ, ഇഷ്ടമു​ള്ളതു ചെയ്യാ​നുള്ള ആദാമി​ന്‍റെ സ്വാത​ന്ത്ര്യ​ത്തിൽ ദൈവം കൈക​ട​ത്തു​ക​യാ​യി​രു​ന്നു എന്നു ചിലർ പറയാ​റുണ്ട്. ഇത്തരക്കാർക്ക് ഇച്ഛാസ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഉപയോ​ഗ​വും ശരിയും തെറ്റും തീരു​മാ​നി​ക്കാ​നുള്ള അവകാ​ശ​വും തമ്മിലുള്ള വ്യത്യാ​സം അറിയില്ല. ആദാമി​നും ഹവ്വയ്‌ക്കും ദൈവത്തെ അനുസ​രി​ക്ക​ണോ വേണ്ടയോ എന്നു തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം ഉണ്ടായി​രു​ന്നു. എന്നാൽ, ശരിയും തെറ്റും തീരു​മാ​നി​ക്കാ​നുള്ള അവകാശം യഹോ​വ​യ്‌ക്കു മാത്ര​മാണ്‌. ആ അവകാ​ശ​മാണ്‌ ഏദെൻ തോട്ട​ത്തി​ലെ ‘ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്‍റെ വൃക്ഷം’ പ്രതീ​ക​പ്പെ​ടു​ത്തി​യത്‌. (ഉൽപ. 2:9) നമ്മുടെ തിര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഫലം എന്തായി​രി​ക്കു​മെന്ന് എല്ലായ്‌പോ​ഴും നമുക്ക് അറിയാൻ കഴിയില്ല, ഒടുക്കം നമ്മുടെ നന്മയിൽ കലാശി​ക്കു​മോ എന്നു പറയാ​നും പറ്റില്ല. അതു​കൊ​ണ്ടാണ്‌ മിക്ക​പ്പോ​ഴും നല്ല ഉദ്ദേശ്യ​ത്തോ​ടെ എടുത്ത തീരു​മാ​ന​ങ്ങ​ളാ​ണെ​ങ്കി​ലും അവസാനം അവ കഷ്ടപ്പാ​ടു​ക​ളി​ലും ദുരി​ത​ങ്ങ​ളി​ലും ദുരന്ത​ങ്ങ​ളി​ലും ചെന്നെ​ത്തു​ന്നത്‌. (സുഭാ. 14:12) മനുഷ്യ​ന്‍റെ പരിമി​തി​കൾക്കും ഇതി​ലൊ​രു വലിയ പങ്കുണ്ട്. ആ പ്രത്യേ​ക​വൃ​ക്ഷ​ത്തിൽനിന്ന് തിന്നരു​തെന്ന കല്‌പന കൊടു​ത്ത​തി​ലൂ​ടെ യഹോവ സ്‌നേ​ഹ​പൂർവം ആദാമി​നെ​യും ഹവ്വയെ​യും ഒരു കാര്യം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. യഥാർഥ​സ്വാ​ത​ന്ത്ര്യം ആസ്വദിക്കുന്നതിന്‌ അവർ തന്നെ അനുസ​രി​ക്ക​ണ​മെന്ന കാര്യം. ആദ്യ മനുഷ്യ​ജോ​ടി അതി​നോട്‌ എങ്ങനെ പ്രതികരിച്ചു?

11, 12. ആദാമി​ന്‍റെ​യും ഹവ്വയു​ടെ​യും തിര​ഞ്ഞെ​ടു​പ്പു വിനാ​ശ​ക​ര​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്? ഒരു ഉദാഹ​രണം പറയുക.

11 അനുസ​ര​ണ​ക്കേടു കാണി​ക്കാ​നാ​യി​രു​ന്നു അവരുടെ തീരു​മാ​നം. “നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും” ഉള്ള സാത്താന്‍റെ മോഹ​ന​വാ​ഗ്‌ദാ​ന​ത്തിൽ ഹവ്വ മയങ്ങി​പ്പോ​യി. (ഉൽപ. 3:5) ഇങ്ങനെ​യൊ​രു തിര​ഞ്ഞെ​ടു​പ്പു നടത്തി​യ​തു​കൊണ്ട് ആദാമി​നും ഹവ്വയ്‌ക്കും കൂടുതൽ സ്വാത​ന്ത്ര്യം കിട്ടി​യോ? ഇല്ല എന്നതാണു സങ്കടക​ര​മായ കാര്യം. സാത്താൻ പറഞ്ഞ​തൊ​ന്നും സംഭവി​ച്ചില്ല. പകരം, യഹോ​വ​യു​ടെ മാർഗ​നിർദേശം തള്ളിക്ക​ളഞ്ഞ് ഇഷ്ടമുള്ള വഴിയേ പോയാൽ നാശമാണ്‌ ഫലമെന്നു വൈകാ​തെ അവർ മനസ്സി​ലാ​ക്കി. (ഉൽപ. 3:16-19) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​രു ദുരന്തം ഉണ്ടായത്‌? കാരണം, ഏതാണു ശരി ഏതാണു തെറ്റ്‌ എന്നു സ്വന്തമാ​യി നിർണ​യി​ക്കാ​നുള്ള സ്വാത​ന്ത്ര്യം യഹോവ മനുഷ്യർക്കു കൊടു​ത്തി​ട്ടില്ല.​—സുഭാ​ഷി​തങ്ങൾ 20:24-ഉം അടിക്കു​റി​പ്പും; യിരെമ്യ 10:23-ഉം വായി​ക്കുക.

12 ഇതു മനസ്സി​ലാ​ക്കാൻ ഒരു പൈല​റ്റി​ന്‍റെ ദൃഷ്ടാന്തം നോക്കാം. ലക്ഷ്യസ്ഥാ​നത്ത്‌ സുരക്ഷി​ത​മാ​യി എത്താൻ അദ്ദേഹ​ത്തോ​ടു പറഞ്ഞി​ട്ടുള്ള അതേ വിമാ​ന​പാ​ത​യി​ലൂ​ടെ സഞ്ചരി​ക്കണം. ശരിയായ ദിശയി​ലൂ​ടെ പോകാൻ സഹായി​ക്കുന്ന ആധുനിക ഉപകര​ണങ്ങൾ ഉപയോ​ഗി​ക്കു​ക​യും വിമാ​ന​ത്താ​വ​ള​ങ്ങ​ളിൽനി​ന്നുള്ള നിർദേ​ശങ്ങൾ കൃത്യ​മാ​യി അനുസ​രി​ക്കു​ക​യും വേണം. നിർദേ​ശ​ങ്ങ​ളൊ​ന്നും പാലി​ക്കാ​തെ ഇഷ്ടമുള്ള പാതയി​ലൂ​ടെ ഒരു പൈലറ്റ്‌ വിമാനം പറത്തി​യാൽ വിനാ​ശ​മാ​യി​രി​ക്കും ഫലം. ആ പൈല​റ്റി​നെ​പ്പോ​ലെ ആദാമും ഹവ്വയും തങ്ങൾക്ക് ഇഷ്ടമു​ള്ള​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ തീരു​മാ​നി​ച്ചു. ദൈവം നൽകിയ മാർഗ​നിർദേശം അവർ തള്ളിക്ക​ളഞ്ഞു. എന്താണു സംഭവി​ച്ചത്‌? അവരുടെ ജീവിതം തകർന്ന​ടി​ഞ്ഞു, അവരു​ടെ​യും ഭാവി​ത​ല​മു​റ​ക​ളു​ടെ​യും മേൽ പാപവും മരണവും വരുത്തി​വെ​ക്കു​ക​യും ചെയ്‌തു. (റോമ. 5:12) ശരിയും തെറ്റും സ്വന്തമാ​യി തീരു​മാ​നി​ക്കാ​നുള്ള ശ്രമത്തിൽ തങ്ങൾക്കു ലഭിച്ച യഥാർഥ​സ്വാ​ത​ന്ത്ര്യം അവർ നഷ്ടപ്പെ​ടു​ത്തി.

യഥാർഥ​സ്വാ​ത​ന്ത്ര്യം എങ്ങനെ നേടാം?

13, 14. നമുക്ക് എങ്ങനെ യഥാർഥ​സ്വാ​ത​ന്ത്ര്യം നേടാം?

13 എത്ര കൂടുതൽ സ്വാത​ന്ത്ര്യം കിട്ടു​ന്നോ അത്രയും നല്ലത്‌ എന്നാണ്‌ ആളുക​ളു​ടെ വിചാരം. പക്ഷേ വാസ്‌തവം എന്താണ്‌? പരിധി​ക​ളി​ല്ലാത്ത സ്വാത​ന്ത്ര്യം ഇരുവാ​യ്‌ത്ത​ല​യുള്ള വാളു​പോ​ലെ​യാണ്‌. സ്വാത​ന്ത്ര്യ​മു​ള്ള​തു​കൊണ്ട് പല പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട് എന്നതു ശരിതന്നെ. പക്ഷേ യാതൊ​രു നിയ​ന്ത്ര​ണ​വു​മി​ല്ലാത്ത ഒരു ലോകം എങ്ങനെ​യാ​യി​രി​ക്കു​മെന്നു സങ്കൽപ്പി​ക്കാൻപോ​ലും കഴിയില്ല. ഒരു എൻ​സൈ​ക്ലോ​പീ​ഡിയ പറയു​ന്ന​ത​നു​സ​രിച്ച് സംഘടി​ത​മായ എല്ലാ സമൂഹ​ങ്ങ​ളു​ടെ​യും നിയമങ്ങൾ സങ്കീർണ​മാണ്‌, ലളിതമല്ല. ആളുക​ളു​ടെ സ്വാത​ന്ത്ര്യം സംരക്ഷി​ക്കു​ക​യും അതേസ​മയം അതിനു പരിധി​കൾ വെക്കു​ക​യും ചെയ്യേ​ണ്ടി​വ​രു​ന്ന​താണ്‌ ഇതിനു കാരണം. ഇത്‌ എല്ലായ്‌പോ​ഴും അത്ര എളുപ്പമല്ല. അതു​കൊ​ണ്ടാണ്‌ ഇത്രമാ​ത്രം നിയമ​ങ്ങ​ളും, അതു വ്യാഖ്യാ​നി​ക്കാ​നും നടപ്പി​ലാ​ക്കാ​നും ഇത്രയ​ധി​കം അഭിഭാ​ഷ​ക​രും ന്യായാ​ധി​പ​ന്മാ​രും ഉള്ളത്‌.

14 ഇതിനു വിപരീ​ത​മാ​യി, യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​നുള്ള ലളിത​മായ ഒരു മാർഗം യേശു​ക്രി​സ്‌തു ചൂണ്ടി​ക്കാ​ണി​ച്ചു. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്‍റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്‍റെ ശിഷ്യ​ന്മാ​രാണ്‌. നിങ്ങൾ സത്യം അറിയു​ക​യും സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.” (യോഹ. 8:31, 32) യഥാർഥ​സ്വാ​ത​ന്ത്ര്യം നേടു​ന്ന​തി​നു വേണ്ട രണ്ടു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ പറയു​ന്നത്‌. ഒന്ന്, യേശു പഠിപ്പിച്ച സത്യം സ്വീക​രി​ക്കുക. രണ്ട്, യേശു​വി​ന്‍റെ ശിഷ്യ​നാ​കുക. ഇങ്ങനെ ചെയ്യു​ന്നത്‌ യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ലേക്കു നയിക്കും. പക്ഷേ എന്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യം? യേശു തുടർന്ന് ഇങ്ങനെ വിശദീ​ക​രി​ച്ചു: “പാപം ചെയ്യുന്ന ഏതൊ​രാ​ളും പാപത്തിന്‌ അടിമ​യാണ്‌. . . . പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും.”​—യോഹ. 8:34, 36.

15. യേശു വാഗ്‌ദാ​നം ചെയ്‌ത സ്വാത​ന്ത്ര്യ​ത്തി​നു നമ്മളെ ‘യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​ക്കാൻ’ കഴിയു​ന്നത്‌ എന്തു​കൊണ്ട്?

15 ഇന്നു മിക്കയാ​ളു​ക​ളും തീവ്ര​മാ​യി ആഗ്രഹി​ക്കുന്ന ഏതൊരു തരം സ്വാത​ന്ത്ര്യ​ത്തെ​ക്കാ​ളും എത്രയോ മികച്ച​താ​ണു യേശു തന്‍റെ ശിഷ്യ​ന്മാർക്കു വാഗ്‌ദാ​നം ചെയ്‌ത സ്വാത​ന്ത്ര്യം! “പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും” എന്നു പറഞ്ഞ​പ്പോൾ ‘പാപത്തി​ന്‍റെ അടിമ​ത്ത​ത്തിൽനി​ന്നുള്ള’ വിടു​ത​ലി​നെ​ക്കു​റിച്ച് യേശു സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. അതാണു മനുഷ്യ​വർഗം അനുഭ​വി​ക്കുന്ന ഏറ്റവും വലിയ അടിമത്തം. ഏതൊക്കെ വിധങ്ങ​ളി​ലാ​ണു നമ്മൾ പാപത്തി​ന്‍റെ അടിമ​ക​ളാ​യി​രി​ക്കു​ന്നത്‌? പാപം തെറ്റു ചെയ്യു​ന്ന​തി​ലേക്കു നമ്മളെ നയിക്കു​ന്നു, ശരി​യെന്നു അറിയാ​വുന്ന കാര്യങ്ങൾ പ്രവർത്തി​ക്കു​ന്ന​തിൽനിന്ന് നമ്മളെ തടയുന്നു. കൂടാതെ, നമ്മളെ​ക്കൊ​ണ്ടാ​കു​ന്നതു ചെയ്യാൻ പറ്റാതെ വരുക​യും ചെയ്യുന്നു. ഇതി​ന്‍റെ​യെ​ല്ലാം ഫലമോ? നിരാ​ശ​യും വേദന​യും കഷ്ടപ്പാ​ടും ഒടുവിൽ മരണവും. (റോമ. 6:23) പൗലോസ്‌ അപ്പോ​സ്‌തലൻ ഇതിന്‍റെ വേദന​യും യാതന​യും നന്നായി അനുഭ​വി​ച്ച​റി​ഞ്ഞ​യാ​ളാണ്‌. (റോമർ 7:21-25 വായി​ക്കുക.) പാപത്തി​ന്‍റെ ബന്ധനങ്ങൾ പൂർണ​മാ​യി നീക്കം​ചെ​യ്യ​പ്പെ​ട്ടാൽ മാത്രമേ നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾ ഒരിക്കൽ ആസ്വദി​ച്ചി​രുന്ന യഥാർഥ​സ്വാ​ത​ന്ത്ര്യം നമുക്കു കൈവ​രു​ക​യു​ള്ളൂ.

16. നമുക്ക് എങ്ങനെ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കാം?

16 “നിങ്ങൾ എപ്പോ​ഴും എന്‍റെ വചനത്തിൽ നിലനിൽക്കു​ന്നെ​ങ്കിൽ” എന്ന യേശു​വി​ന്‍റെ വാക്കുകൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? യേശു നമ്മളെ സ്വത​ന്ത്ര​രാ​ക്ക​ണ​മെ​ങ്കിൽ ചില വ്യവസ്ഥകൾ അഥവാ അതിർവ​ര​മ്പു​കൾ ഉണ്ട് എന്നാണ്‌. സമർപ്പിത ക്രിസ്‌ത്യാ​നി​ക​ളായ നമ്മൾ നമ്മളെ​ത്തന്നെ ത്യജി​ക്കു​ക​യും ക്രിസ്‌തു​വി​ന്‍റെ പഠിപ്പി​ക്ക​ലു​ക​ളു​ടെ പരിധി​ക്കു​ള്ളിൽ ജീവി​ക്കാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌ത​വ​രാണ്‌. (മത്താ. 16:24) യേശു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ മോച​ന​വി​ല​യു​ടെ പ്രയോ​ജ​നങ്ങൾ പൂർണ​മാ​യി കിട്ടു​മ്പോൾ നമ്മൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും.

17. (എ) നമ്മുടെ ജീവി​ത​ത്തിന്‌ യഥാർഥ അർഥവും സംതൃ​പ്‌തി​യും നേടി​ത്ത​രു​ന്നത്‌ എന്താണ്‌? (ബി) അടുത്ത ലേഖന​ത്തിൽ എന്തു പഠിക്കും?

17 യഥാർഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും ആസ്വദി​ക്കു​ന്ന​തി​നു യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രെന്ന നിലയിൽ നമ്മൾ യേശു​വി​ന്‍റെ പഠിപ്പി​ക്ക​ലു​കൾക്കു കീഴ്‌പെ​ടണം. ഇതു പാപത്തി​ന്‍റെ​യും മരണത്തി​ന്‍റെ​യും അടിമ​ത്ത​ത്തിൽനിന്ന് പൂർണ​മാ​യി മോചനം നേടാ​നുള്ള വഴി തുറക്കും. (റോമർ 8:1, 2, 20, 21 വായി​ക്കുക.) ഇപ്പോ​ഴുള്ള സ്വാത​ന്ത്ര്യം എങ്ങനെ ജ്ഞാനപൂർവം ഉപയോ​ഗി​ക്കാ​മെന്നു നമ്മൾ അടുത്ത ലേഖന​ത്തിൽ പഠിക്കും. അങ്ങനെ യഥാർഥ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ദൈവ​മായ യഹോ​വയെ എന്നേക്കും മഹത്ത്വ​പ്പെ​ടു​ത്താൻ കഴിയും.