വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ ജീവിതം ആത്മീയ​ല​ക്ഷ്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാ​ണോ?

ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ ജീവിതം ആത്മീയ​ല​ക്ഷ്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാ​ണോ?

“നീ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വയെ ഭരമേൽപ്പി​ക്കുക; അപ്പോൾ നിന്‍റെ പദ്ധതികൾ വിജയി​ക്കും.”​—സുഭാ. 16:3.

ഗീതങ്ങൾ: 135, 144

1-3. (എ) എല്ലാ ചെറു​പ്പ​ക്കാ​രും ഏതു സാഹച​ര്യം നേരി​ടേ​ണ്ടി​വ​രും, ദൃഷ്ടാ​ന്തീ​ക​രി​ക്കുക. (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.) (ബി) ക്രിസ്‌തീ​യ​യു​വ​ജ​ന​ങ്ങൾക്ക് ഈ പ്രതി​സ​ന്ധി​യെ എങ്ങനെ മറിക​ട​ക്കാം?

ഒരു അത്യാ​വ​ശ്യ​കാ​ര്യ​ത്തിന്‌ അകലെ​യുള്ള ഒരു പട്ടണത്തി​ലേക്കു നിങ്ങൾക്കു പോക​ണ​മെന്നു വിചാ​രി​ക്കുക. ബസ്റ്റാന്‍റിൽ എത്തിയ​പ്പോൾ അവിടെ നിറയെ ബസ്സുക​ളും യാത്ര​ക്കാ​രും. നല്ല തിരക്കാണ്‌. എങ്കിലും പോകേണ്ട സ്ഥലം കൃത്യ​മാ​യി അറിയാ​വു​ന്ന​തു​കൊണ്ട് ഏതു ബസ്സിൽ കയറണ​മെന്ന കാര്യ​ത്തിൽ നിങ്ങൾക്ക് ഒരു സംശയ​വു​മില്ല. എങ്ങോ​ട്ടെ​ങ്കി​ലും പോകുന്ന, ഏതെങ്കി​ലും ബസ്സിൽ കയറി​യാൽ ഉദ്ദേശിച്ച സ്ഥലത്ത്‌ എത്തില്ല​ല്ലോ?

2 ആ ബസ്റ്റാന്‍റി​ലെ യാത്ര​ക്കാ​രെ​പ്പോ​ലെ​യാണ്‌ ഇന്നത്തെ ചെറു​പ്പ​ക്കാർ. അവർക്ക് ഒരു നീണ്ട യാത്ര ചെയ്യാ​നുണ്ട്. ബസ്സ് യാത്രയല്ല, ജീവി​ത​യാ​ത്ര. പല തിര​ഞ്ഞെ​ടു​പ്പു​ക​ളും തീരു​മാ​ന​ങ്ങ​ളും എടു​ക്കേ​ണ്ടി​വ​രുന്ന ഈ സാഹചര്യത്തിൽ ചെറു​പ്പ​ക്കാർ ആശയക്കു​ഴ​പ്പ​ത്തി​ലാ​യേ​ക്കാം. ചെറു​പ്പ​ക്കാ​രേ, നിങ്ങളു​ടെ ജീവി​ത​ത്തിന്‌ ഒരു ലക്ഷ്യമു​ണ്ടെ​ങ്കിൽ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നാ​കും. അതു​കൊണ്ട് ചോദ്യം ഇതാണ്‌: നിങ്ങളു​ടെ ലക്ഷ്യം എന്തായി​രി​ക്കണം?

3 ഈ ചോദ്യ​ത്തി​നുള്ള ഉത്തരം കണ്ടെത്താൻ ഈ ലേഖനം സഹായി​ക്കും. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്ന ലക്ഷ്യത്തിൽ ജീവിതം നയിക്കാൻ ചെറു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താണ്‌ ഈ ലേഖനം. യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നാൽ, എത്ര​ത്തോ​ളം വിദ്യാ​ഭ്യാ​സം നേടണം, ഏതു ജോലി ചെയ്യണം അതു​പോ​ലെ വിവാഹം കഴിക്ക​ണോ കുട്ടികൾ വേണോ എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ തീരു​മാ​നങ്ങൾ എടുക്കുമ്പോൾ യഹോവയുടെ ഉപദേശം അനുസ​രി​ക്കുക എന്നാണ്‌ അർഥം. യഹോ​വ​യോ​ടു നിങ്ങളെ കൂടുതൽ അടുപ്പി​ക്കുന്ന ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച് പ്രവർത്തി​ക്കുക എന്നും ഇത്‌ അർഥമാ​ക്കു​ന്നു. ഇങ്ങനെ​യുള്ള ചെറു​പ്പ​ക്കാ​രെ യഹോവ അനു​ഗ്ര​ഹി​ക്കും, അവർക്കു ജീവി​ത​ത്തിൽ വിജയി​ക്കാ​നും സാധി​ക്കും.​—സുഭാ​ഷി​തങ്ങൾ 16:3 വായി​ക്കുക.

ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

4. ഈ ലേഖന​ത്തിൽ എന്തു പഠിക്കും?

4 ചെറു​പ്പ​ത്തി​ലേ​തന്നെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്നതു നല്ലതാണ്‌. എന്തു​കൊണ്ട്? അതിനു മൂന്നു കാരണ​ങ്ങ​ളുണ്ട്. ആദ്യത്തെ രണ്ടു കാരണങ്ങൾ ചർച്ച ചെയ്യു​മ്പോൾ, ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച് പ്രവർത്തി​ക്കു​ന്നത്‌ യഹോ​വ​യു​മാ​യുള്ള ബന്ധം എങ്ങനെ ശക്തമാ​ക്കു​മെന്നു കാണി​ച്ചു​ത​രും. ചെറു​പ്പ​ത്തി​ലേ​തന്നെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ചാൽ അതിനു വലിയ പ്രയോ​ജ​ന​ങ്ങ​ളു​ണ്ടെന്നു മൂന്നാ​മത്തെ കാരണം വിശദീ​ക​രി​ക്കു​ന്നു.

5. ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നുള്ള പ്രധാ​ന​കാ​രണം എന്താണ്‌?

5 യഹോവ നമ്മളോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​ത്തി​നും നമുക്കു​വേണ്ടി ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങൾക്കും നന്ദി കാണി​ക്കാൻ കഴിയും എന്നതാണ്‌ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്ന​തി​ന്‍റെ പ്രധാ​ന​കാ​രണം. സങ്കീർത്ത​ന​ക്കാ​രൻ എഴുതി: “യഹോ​വ​യോ​ടു നന്ദി പറയു​ന്നതു . . . എത്ര നല്ലത്‌! യഹോവേ, അങ്ങയുടെ ചെയ്‌തി​ക​ളാൽ അങ്ങ് എന്നെ സന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ല്ലോ; അങ്ങയുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾ നിമിത്തം ഞാൻ സന്തോ​ഷി​ച്ചാർക്കു​ന്നു.” (സങ്കീ. 92:1, 4) ചെറു​പ്പ​ക്കാ​രേ, യഹോ​വ​യ്‌ക്കു നന്ദി നൽകാൻ നിങ്ങൾക്ക് എത്ര​യെത്ര കാര്യ​ങ്ങ​ളാ​ണു​ള്ളത്‌! നിങ്ങളു​ടെ ജീവൻ, നിങ്ങൾക്കു കിട്ടിയ വിലയേറിയ സത്യം, ബൈബിൾ, സഭ, അത്ഭുത​ക​ര​മായ ഭാവി​പ്ര​ത്യാ​ശ എന്നിവ​യെ​ക്കു​റി​ച്ചൊ​ക്കെ ഓർത്തു​നോ​ക്കൂ! ആത്മീയ​കാ​ര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കു​മ്പോൾ ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ല്ലാം തന്നതിനു നമുക്കു ദൈവ​ത്തോ​ടു നന്ദി കാണി​ക്കാൻ കഴിയും, ദൈവ​ത്തോ​ടു കൂടുതൽ അടുക്കാ​നും സാധി​ക്കും.

6. (എ) ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്നത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ? (ബി) നിങ്ങൾക്കു ചെറു​പ്രാ​യ​ത്തിൽത്തന്നെ വെക്കാ​വുന്ന ചില ലക്ഷ്യങ്ങൾ ഏവ?

6 ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെച്ച് അതു നേടാ​നാ​യി പ്രവർത്തി​ക്കു​മ്പോൾ നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ സത്‌പ്ര​വൃ​ത്തി​ക​ളു​ടെ ഒരു രേഖ ഉണ്ടാക്കി​ത്തു​ട​ങ്ങു​ക​യാണ്‌. ഇതാണു രണ്ടാമത്തെ കാരണം. ഇതു നിങ്ങളെ യഹോ​വ​യോ​ടു കൂടുതൽ അടുപ്പി​ക്കും. പൗലോസ്‌ അപ്പോ​സ്‌തലൻ ഉറപ്പിച്ച് പറയുന്നു: “നിങ്ങൾ ദൈവ​നാ​മ​ത്തോ​ടു കാണി​ക്കുന്ന സ്‌നേ​ഹ​വും നിങ്ങൾ ചെയ്യുന്ന സേവന​വും മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല.” (എബ്രാ. 6:10) എന്നാൽ, ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാ​നുള്ള പ്രായ​മാ​യി​ല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അങ്ങനെ തോന്നു​ന്നെ​ങ്കിൽ ഇവരെ നോക്കൂ. വിശ്വ​സ്‌ത​രായ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ ജീവി​ത​ക​ഥകൾ പതിവാ​യി വായി​ക്കാൻ ലക്ഷ്യം​വെ​ച്ച​പ്പോൾ ക്രിസ്റ്റീ​ന​യ്‌ക്കു പത്തു വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ. 12-‍ാമത്തെ വയസ്സിൽ റ്റോബി വെച്ച ലക്ഷ്യമോ? സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ് ബൈബിൾ മുഴുവൻ വായി​ച്ചു​തീർക്കുക. അതു​പോ​ലെ, മാക്‌സി​മും നോ​യെ​മി​യും സ്‌നാ​ന​പ്പെ​ടു​മ്പോൾ മാക്‌സി​മിന്‌ 11 വയസ്സും നോ​യെ​മിക്ക് 10 വയസ്സും ആയിരു​ന്നു പ്രായം. അവർ രണ്ടു​പേ​രും ബഥേലിൽ സേവി​ക്കുക എന്ന ലക്ഷ്യമാ​ണു വെച്ചി​രു​ന്നത്‌. ആ ലക്ഷ്യം മുന്നിൽക്ക​ണ്ടു​കൊണ്ട് ജീവി​ക്കാൻ അവർ ബഥേൽസേ​വ​ന​ത്തി​നുള്ള അപേക്ഷാ​ഫാ​റം വീടിന്‍റെ ചുവരിൽ തൂക്കി​യി​ട്ടു. നിങ്ങൾക്കു വെക്കാ​വുന്ന ചില ലക്ഷ്യങ്ങൾ ആലോ​ചിച്ച് കണ്ടെത്തി അതിനു​വേണ്ടി പ്രവർത്തിച്ച് തുടങ്ങ​രു​തോ?​—ഫിലി​പ്പി​യർ 1:10, 11 വായി​ക്കുക.

7, 8. (എ) ലക്ഷ്യങ്ങൾവെ​ക്കു​ന്നതു ജീവി​ത​ത്തിൽ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എളുപ്പ​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) ബിരുദം നേടാ​നുള്ള അവസര​മു​ണ്ടാ​യി​ട്ടും ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി അതു തിര​ഞ്ഞെ​ടു​ക്കാ​ഞ്ഞത്‌ എന്തു​കൊണ്ട്?

7 ചെറു​പ്പ​ത്തിൽത്തന്നെ ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കു​ന്നതു നല്ലതാ​ണെന്നു പറയു​ന്ന​തി​ന്‍റെ മൂന്നാ​മത്തെ കാരണം എന്താണ്‌? ഒരു യുവവ്യ​ക്തി​യായ നിങ്ങൾക്കു ജീവി​ത​ത്തിൽ വിദ്യാ​ഭ്യാ​സം, ജോലി തുടങ്ങിയ കാര്യ​ങ്ങ​ളിൽ പല തീരു​മാ​ന​ങ്ങ​ളും എടു​ക്കേ​ണ്ടി​വ​രും. ഒരു നാൽക്ക​വ​ല​യിൽ എത്തു​മ്പോൾ നിങ്ങൾക്കു പോകേണ്ട ശരിയായ വഴി തിര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അത്‌. എങ്ങോ​ട്ടേ​ക്കാ​ണു പോ​കേ​ണ്ട​തെന്ന് അറിയാ​മെ​ങ്കിൽ ഏതു വഴിയാ​ണു തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തെന്ന് ഒരു സംശയ​വു​മു​ണ്ടാ​കില്ല. സമാന​മാ​യി, നിങ്ങൾക്ക് ഒരു ലക്ഷ്യമു​ണ്ടെ​ങ്കിൽ ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ എളുപ്പ​മാ​യി​രി​ക്കും. സുഭാ​ഷി​തങ്ങൾ 21:5 പറയുന്നു: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.” ചെറു​പ്പ​ത്തി​ലേ​തന്നെ ലക്ഷ്യങ്ങൾവെച്ച് ഭാവി​ക്കാ​യി പദ്ധതി​യി​ടുക. എത്ര നേരത്തേ അതു ചെയ്യു​ന്നോ അത്ര നേരത്തേ വിജയ​ത്തി​ലെ​ത്താൻ നിങ്ങൾക്കു കഴിയും. കൗമാ​ര​ത്തി​ലാ​യി​രു​ന്ന​പ്പോൾ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വന്ന ഡമാരിസ്‌ എന്ന സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌.

8 നല്ല മാർക്കോ​ടു​കൂ​ടി അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ ഡമാരി​സി​നു നിയമ​ത്തിൽ ബിരു​ദ​മെ​ടു​ക്കാ​നുള്ള സ്‌കോ​ളർഷിപ്പ് കിട്ടി. എന്നാൽ സഹോ​ദരി ഒരു അംശകാ​ല​ജോ​ലി​ക്കാ​ണു പോയത്‌. എന്തു​കൊണ്ട്? സഹോ​ദരി പറയുന്നു: “മുൻനി​ര​സേ​വനം ചെയ്യണ​മെന്നു കുട്ടി​യാ​യി​രു​ന്ന​പ്പോൾത്തന്നെ ഞാൻ ലക്ഷ്യം​വെ​ച്ചി​രു​ന്നു. അതിന്‌ ഒരു അംശകാ​ല​ജോ​ലി വേണം. നിയമ​ത്തിൽ ബിരുദം നേടി​യി​രു​ന്നെ​ങ്കിൽ എനിക്ക് ഒരുപക്ഷേ ധാരാളം പണം സമ്പാദി​ക്കാൻ കഴി​ഞ്ഞേനേ, എന്നാൽ ആ ബിരു​ദം​കൊണ്ട് എനിക്ക് ഒരു അംശകാ​ല​ജോ​ലി കിട്ടാൻ സാധ്യ​ത​യില്ല.” ഡമാരിസ്‌ ഇപ്പോൾ 20 വർഷമാ​യി മുൻനി​ര​സേ​വനം ചെയ്യുന്നു. ചെറു​പ്പ​ത്തി​ലേ മുൻനി​ര​സേ​വനം ലക്ഷ്യം​വെ​ച്ച​തി​നെ​ക്കു​റി​ച്ചും അതിനു​വേണ്ടി ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും സഹോ​ദ​രിക്ക് എന്തു തോന്നു​ന്നു? സഹോ​ദരി പറയുന്നു: “ജോലി​സ്ഥ​ല​ത്താ​യി​രി​ക്കു​മ്പോൾ പല വക്കീല​ന്മാ​രെ​യും ഞാൻ പരിച​യ​പ്പെ​ടാ​റുണ്ട്. നിയമം പഠിച്ചി​രു​ന്നെ​ങ്കിൽ അവരെ​പ്പോ​ലെ ഞാനും ഒരു വക്കീലാ​യേനേ. എന്നാൽ അവരിൽ പലർക്കും ജോലി​യിൽ ഒരു സന്തോ​ഷ​വു​മില്ല. മുൻനി​ര​സേ​വനം ചെയ്യാ​നുള്ള തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട് അവർ അനുഭ​വി​ക്കുന്ന നിരാ​ശ​യൊ​ന്നും എനിക്കില്ല. വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സേവന​ത്തി​ലുള്ള സന്തോഷം ഞാൻ അനുഭ​വി​ക്കു​ന്നു.”

9. നമ്മുടെ ചെറു​പ്പ​ക്കാ​രെ​ക്കു​റിച്ച് നമുക്ക് അഭിമാ​ന​മു​ള്ളത്‌ എന്തു​കൊണ്ട്?

9 ലോക​ത്തെ​മ്പാ​ടു​മുള്ള സഭകളി​ലെ ആയിര​ക്ക​ണ​ക്കി​നു ചെറു​പ്പ​ക്കാർ യഹോ​വ​യ്‌ക്കു തങ്ങളെ​ത്തന്നെ വിട്ടു​കൊ​ടു​ക്കു​ക​യും ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവരെ ഊഷ്‌മ​ള​മാ​യി അഭിന​ന്ദി​ക്കേ​ണ്ട​തല്ലേ? അവർ ജീവിതം ശരിക്കും ആസ്വദി​ക്കുക മാത്രമല്ല, വിദ്യാ​ഭ്യാ​സം, ജോലി, കുടും​ബ​ജീ​വി​തം മുതലായ ജീവി​ത​ത്തി​ന്‍റെ എല്ലാ മേഖല​ക​ളി​ലും യഹോ​വ​യു​ടെ മാർഗ​നിർദേശം പിൻപ​റ്റാൻ പഠിക്കു​ക​യും ചെയ്യുന്നു. ശലോ​മോൻ എഴുതി: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; . . . എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്‍റെ വഴികൾ നേരെ​യാ​ക്കും.” (സുഭാ. 3:5, 6) ചെറു​പ്പ​ക്കാ​രേ, നിങ്ങൾ യഹോ​വ​യു​ടെ കണ്ണിൽ വില​യേ​റി​യ​വ​രാണ്‌. യഹോവ നിങ്ങളെ അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു, നിങ്ങൾക്കു സംരക്ഷ​ണ​വും മാർഗ​നിർദേ​ശ​വും നൽകുന്നു, നിങ്ങളെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു.

സാക്ഷ്യം കൊടു​ക്കാൻ ഒരുങ്ങി​യി​രി​ക്കുക

10. (എ) പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു നമ്മുടെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​ന​മു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ബി) ഫലകര​മായ വിധത്തിൽ മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ നമുക്ക് എങ്ങനെ കഴിയും?

10 യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ലക്ഷ്യം​വെ​ച്ചി​രി​ക്കുന്ന ഒരു യുവവ്യ​ക്തി ശുശ്രൂ​ഷ​യ്‌ക്കു വളരെ​യ​ധി​കം പ്രാധാ​ന്യം കൊടു​ക്കും. “ആദ്യം ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കേ​ണ്ട​താണ്‌” എന്നു യേശു​ക്രി​സ്‌തു പറഞ്ഞു. (മർക്കോ. 13:10) പ്രസം​ഗ​വേല അത്ര അടിയ​ന്തി​ര​മാ​യ​തു​കൊണ്ട് അതിനു നമ്മുടെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​ന​മു​ണ്ടാ​യി​രി​ക്കണം. ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം പ്രവർത്തി​ക്കാൻ നിങ്ങൾക്കു ലക്ഷ്യം​വെ​ക്കാ​നാ​കു​മോ? നിങ്ങൾക്കു മുൻനി​ര​സേ​വനം ചെയ്യാൻ കഴിയു​മോ? എന്നാൽ, പ്രസം​ഗ​വേ​ല​യിൽ നിങ്ങൾക്കു വലിയ സന്തോ​ഷ​മൊ​ന്നും തോന്നു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യാ​നാ​കും? ഫലകര​മായ വിധത്തിൽ മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതിനു രണ്ടു കാര്യങ്ങൾ നിങ്ങൾക്കു ചെയ്യാം: നന്നായി തയ്യാറാ​കുക, നിങ്ങൾ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ ഒരു മടിയും​കൂ​ടാ​തെ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കുക. അപ്പോൾ കിട്ടുന്ന സന്തോഷം നിങ്ങളെ അതിശ​യി​പ്പി​ക്കും.

സാക്ഷീകരിക്കാൻ നിങ്ങൾ എങ്ങനെ​യാ​ണു തയ്യാറാ​കു​ന്നത്‌? (11, 12 ഖണ്ഡികകൾ കാണുക)

11, 12. (എ) യഹോ​വ​യെ​ക്കു​റിച്ച് മറ്റുള്ള​വ​രോ​ടു പറയാൻ നിങ്ങൾക്ക് എങ്ങനെ തയ്യാറാ​കാം? (ബി) ഒരു ചെറു​പ്പ​ക്കാ​രൻ സ്‌കൂ​ളിൽ സാക്ഷീ​ക​രി​ക്കാൻ കിട്ടിയ അവസരം എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌?

11 സഹപാ​ഠി​കൾ സാധാരണ ചോദി​ക്കാ​റുള്ള ഒരു ചോദ്യ​ത്തിന്‌ ഉത്തരം കണ്ടുപി​ടി​ച്ചു​കൊണ്ട് നിങ്ങൾക്കു തുടങ്ങാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, “നിങ്ങൾ എന്തു​കൊ​ണ്ടാ​ണു ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌” എന്ന ചോദ്യം അവർ ചോദി​ച്ചെ​ന്നി​രി​ക്കട്ടെ. ആ ചോദ്യ​ത്തി​നുള്ള ഉത്തരം സ്വയം കണ്ടുപി​ടി​ക്കാൻ നിങ്ങളെ സഹായിക്കുന്ന ലേഖനങ്ങൾ jw.org വെബ്‌​സൈ​റ്റി​ലുണ്ട്. ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ > കൗമാ​ര​ക്കാർ എന്നതിനു കീഴിൽ, “ഞാൻ എന്തു​കൊണ്ട് ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നു?” എന്ന ഒരു അഭ്യാസം കാണാം. നിങ്ങളു​ടെ ചോദ്യ​ത്തി​നുള്ള ഉത്തരം സ്വന്തമാ​യി തയ്യാറാ​കാൻ ഈ അഭ്യാസം നിങ്ങളെ സഹായി​ക്കും. നിങ്ങളു​ടെ വിശ്വാ​സം ബോധ്യ​ത്തോ​ടെ വിശദീ​ക​രി​ക്കാൻ ഉപയോ​ഗി​ക്കാ​വുന്ന പിൻവ​രുന്ന മൂന്നു തിരു​വെ​ഴു​ത്തു​ക​ളും അവിടെ കൊടു​ത്തി​ട്ടുണ്ട്: എബ്രായർ 3:4, റോമർ 1:20, സങ്കീർത്തനം 139:14. ഇങ്ങനെ​യുള്ള അഭ്യാ​സങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട് പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരങ്ങൾ തയ്യാറാ​കാ​നാ​കും.​—1 പത്രോസ്‌ 3:15 വായി​ക്കുക.

12 അവസരം കിട്ടു​മ്പോ​ഴെ​ല്ലാം jw.org വെബ്‌​സൈറ്റ്‌ നോക്കാൻ നിങ്ങളുടെ സഹപാ​ഠി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കുക. ലൂക്ക അതാണു ചെയ്‌തത്‌. ഒരിക്കൽ ക്ലാസിൽ വ്യത്യ​സ്‌ത​മ​ത​ങ്ങ​ളെ​ക്കു​റിച്ച് ചർച്ച നടക്കു​ക​യാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച് ചില തെറ്റായ ആശയങ്ങൾ പാഠപു​സ്‌ത​ക​ത്തി​ലു​ള്ളതു ലൂക്ക ശ്രദ്ധിച്ചു. ആദ്യ​മൊ​ന്നു മടി​ച്ചെ​ങ്കി​ലും സാക്ഷി​ക​ളെ​ക്കു​റിച്ച് അവിടെ പറഞ്ഞി​രി​ക്കുന്ന ആശയങ്ങൾ തെറ്റാ​ണെന്നു തെളി​യി​ക്കാൻ ലൂക്ക അനുവാ​ദം ചോദി​ച്ചു. അധ്യാ​പിക സമ്മതിച്ചു. ലൂക്ക തന്‍റെ വിശ്വാ​സങ്ങൾ വിശദീ​ക​രി​ക്കുക മാത്രമല്ല, നമ്മുടെ വെബ്‌​സൈറ്റ്‌ ക്ലാസിൽ കാണി​ക്കു​ക​യും ചെയ്‌തു. ഗൃഹപാ​ഠ​മാ​യി, ബലപ്ര​യോ​ഗം കൂടാതെ വഴക്കാ​ളി​യെ എങ്ങനെ നേരി​ടാം? എന്ന ബോർഡി​ലെ രേഖാ​ചി​ത്രീ​ക​രണം കാണാൻ അധ്യാ​പിക എല്ലാ കുട്ടി​ക​ളോ​ടും ആവശ്യ​പ്പെട്ടു. നല്ല ഒരു സാക്ഷ്യം കൊടു​ക്കാൻ കഴിഞ്ഞ ലൂക്കയു​ടെ സന്തോഷം ഓർത്തു​നോ​ക്കൂ!

13. പ്രശ്‌നങ്ങൾ ഉണ്ടായാ​ലും നിങ്ങൾ മടുത്ത്‌ പിന്മാ​റ​രു​താ​ത്തത്‌ എന്തു​കൊണ്ട്?

13 ജീവി​ത​യാ​ത്ര​യിൽ തടസ്സങ്ങൾ നേരി​ട്ടേ​ക്കാം. അപ്പോൾ മടുത്ത്‌ പിന്മാ​റ​രുത്‌. (2 തിമൊ. 4:2) പ്രശ്‌നങ്ങൾ ഉണ്ടായാ​ലും നിങ്ങളു​ടെ ലക്ഷ്യങ്ങ​ളോ​ടു പറ്റിനിൽക്കുക. 17 വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ കാതറീന സഹജോ​ലി​ക്കാർ ഓരോ​രു​ത്ത​രോ​ടും സാക്ഷീ​ക​രി​ക്കാൻ ലക്ഷ്യം​വെച്ചു. അതിൽ ഒരാൾ കാതറീ​നയെ പലവട്ടം അധി​ക്ഷേ​പി​ച്ചു. പക്ഷേ ഇതൊ​ന്നും കാതറീ​നയെ ലക്ഷ്യത്തിൽനിന്ന് പിന്തി​രി​പ്പി​ച്ചില്ല. പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോ​ഴും കാതറീന നല്ല രീതി​യിൽ പെരു​മാ​റി​യതു മറ്റൊരു സഹജോ​ലി​ക്കാ​ര​നായ ഹാൻസി​നെ ആകർഷി​ച്ചു. അദ്ദേഹം നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​ക​യും ബൈബിൾ പഠിക്കു​ക​യും പിന്നീടു സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. പക്ഷേ മറ്റൊ​രി​ട​ത്തേക്കു താമസം മാറിയ കാതറീന ഇതൊ​ന്നും അറിഞ്ഞതേ ഇല്ല. അങ്ങനെ 13 വർഷം കടന്നു​പോ​യി. ഒരിക്കൽ കാതറീന കുടും​ബ​ത്തോ​ടൊ​പ്പം മീറ്റി​ങ്ങി​നു ചെന്ന​പ്പോൾ അവിടെ സന്ദർശ​ക​പ്ര​സം​ഗ​ക​നാ​യി എത്തിയതു ഹാൻസാ​യി​രു​ന്നു. അപ്പോൾ കാതറീ​ന​യ്‌ക്കു​ണ്ടായ സന്തോഷം നിങ്ങൾക്കു ഭാവന​യിൽ കാണാൻ കഴിയു​ന്നു​ണ്ടോ? സഹജോ​ലി​ക്കാ​രോ​ടു സാക്ഷീ​ക​രി​ക്കാ​നുള്ള തന്‍റെ ലക്ഷ്യം കാതറീന ഉപേക്ഷി​ക്കാ​തി​രു​ന്നത്‌ എത്ര നന്നായി!

നിങ്ങളു​ടെ ശ്രദ്ധ പതറരുത്‌

14, 15. (എ) സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം എന്തിനു കാരണ​മാ​ക​രുത്‌? (ബി) ചെറു​പ്പ​ക്കാർക്ക് ഇതിനെ എങ്ങനെ ചെറു​ക്കാം?

14 യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നും നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ ഇതുവരെ ചർച്ച ചെയ്‌തത്‌. സാധ്യ​ത​യ​നു​സ​രിച്ച്, നിങ്ങളു​ടെ പ്രായ​ത്തി​ലുള്ള മറ്റു ചെറു​പ്പ​ക്കാർ കളിയും ചിരി​യും ഒക്കെയാ​യി ഒരു സാധാ​ര​ണ​ജീ​വി​ത​മാ​യി​രി​ക്കും നയിക്കു​ന്നത്‌. അതിലാ​യി​രി​ക്കും അവരുടെ മുഴു​ശ്ര​ദ്ധ​യും. അവരു​ടെ​കൂ​ടെ ചേരാൻ അവർ നിങ്ങളെ എപ്പോ​ഴെ​ങ്കി​ലും ക്ഷണിക്കാൻ സാധ്യ​ത​യുണ്ട്. നിങ്ങളു​ടെ ലക്ഷ്യങ്ങ​ളോ​ടു പറ്റിനിൽക്കാൻ നിങ്ങൾ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെന്നു താമസി​യാ​തെ അവർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കേ​ണ്ടി​വ​രും. സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം നിങ്ങളു​ടെ ലക്ഷ്യങ്ങ​ളിൽനിന്ന് ശ്രദ്ധ പതറാൻ കാരണ​മാ​ക​രുത്‌. തുടക്ക​ത്തിൽ കണ്ട ബസ്സ് യാത്ര​യു​ടെ ഉദാഹ​രണം നോക്കാം. എങ്ങോ​ട്ടോ പോകുന്ന ഒരു ബസ്സിലെ യാത്ര​ക്കാർ ആടിപ്പാ​ടി രസിക്കു​ന്നതു കണ്ട് നമ്മൾ അതിൽപ്പോ​യി കയറു​മോ? ഇല്ല, ഒരിക്ക​ലു​മില്ല.

15 സമപ്രാ​യ​ക്കാ​രു​ടെ സമ്മർദം ചെറു​ക്കാൻ പല വഴിക​ളുണ്ട്. പ്രലോ​ഭ​ന​മു​ണ്ടാ​കാൻ സാധ്യ​ത​യുള്ള സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ന്ന​താണ്‌ ഒരു വിധം. (സുഭാ. 22:3) മറ്റുള്ള​വ​രു​ടെ​കൂ​ടെ കൂടി തെറ്റായ കാര്യ​ങ്ങ​ളിൽ ഏർപ്പെ​ട്ടാ​ലു​ണ്ടാ​കുന്ന ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. (ഗലാ. 6:7) നമുക്കു മറ്റുള്ള​വ​രു​ടെ ഉപദേശം ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​യു​ന്ന​താ​ണു മറ്റൊരു കാര്യം. താഴ്‌മ​യു​ണ്ടെ​ങ്കിൽ മാതാ​പി​താ​ക്ക​ളും ആത്മീയ​പ​ക്വ​ത​യുള്ള സഹോ​ദ​ര​ങ്ങ​ളും തരുന്ന നിർദേ​ശ​ങ്ങൾക്കു നമ്മൾ ചെവി കൊടു​ക്കും.​—1 പത്രോസ്‌ 5:5, 6 വായി​ക്കുക.

16. താഴ്‌മ​യു​ടെ പ്രയോ​ജ​നങ്ങൾ വ്യക്തമാ​ക്കുന്ന ഒരു അനുഭവം പറയുക.

16 നല്ല ഉപദേശം സ്വീക​രി​ക്കാൻ താഴ്‌മ ക്രി​സ്റ്റോഫ്‌ എന്ന സഹോ​ദ​രനെ സഹായി​ച്ചു. സ്‌നാ​ന​പ്പെട്ട് അധികം താമസി​യാ​തെ അദ്ദേഹം വ്യായാ​മ​ത്തിന്‌ ഒരു ജിമ്മിൽ പതിവാ​യി പോകാൻ തുടങ്ങി. അവി​ടെ​യുള്ള ചെറു​പ്പ​ക്കാർ, ആ രാജ്യത്ത്‌ അധികം പ്രചാ​ര​മി​ല്ലാത്ത ഒരു കളിയിൽ തങ്ങളോ​ടൊ​പ്പം ചേരാൻ ക്രി​സ്റ്റോ​ഫി​നെ നിർബ​ന്ധി​ച്ച​പ്പോൾ അതെക്കു​റിച്ച് അദ്ദേഹം ഒരു മൂപ്പ​നോ​ടു സംസാ​രി​ച്ചു. ഒരു തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ് അതിന്‍റെ അപകട​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കാൻ അദ്ദേഹം ക്രി​സ്റ്റോ​ഫി​നോ​ടു പറഞ്ഞു. ഇത്തരം കളിക​ളി​ലെ മത്സരമ​നോ​ഭാ​വ​ത്തെ​ക്കു​റിച്ച് സൂചി​പ്പി​ക്കു​ക​യും ചെയ്‌തു. ഏതായാ​ലും ക്രി​സ്റ്റോഫ്‌ അവരോ​ടൊ​പ്പം ആ ക്ലബ്ബിൽ ചേർന്നു. എന്നാൽ ആ കളി അക്രമം നിറഞ്ഞ​തും അപകട​ക​ര​വും ആണെന്ന് കുറച്ച് നാൾ കഴിഞ്ഞ​പ്പോൾ ക്രി​സ്റ്റോഫ്‌ മനസ്സി​ലാ​ക്കി. ക്രി​സ്റ്റോഫ്‌ പല മൂപ്പന്മാ​രോ​ടും ഇതെക്കു​റിച്ച് സംസാ​രി​ച്ചു. എല്ലാവ​രും ആവശ്യ​മായ തിരു​വെ​ഴു​ത്തു​പ​ദേശം ക്രി​സ്റ്റോ​ഫി​നു കൊടു​ത്തു. ക്രി​സ്റ്റോഫ്‌ പറയുന്നു: “യഹോവ എന്‍റെ അടു​ത്തേക്കു നല്ല ഉപദേ​ശ​കരെ അയച്ചു. അൽപ്പം വൈകി​യാ​ണെ​ങ്കി​ലും ഞാൻ യഹോ​വ​യ്‌ക്കു ശ്രദ്ധ കൊടു​ത്തു.” നല്ല ഉപദേ​ശങ്ങൾ കിട്ടു​മ്പോൾ അതു സ്വീക​രി​ക്കാ​നുള്ള താഴ്‌മ നിങ്ങൾക്കു​ണ്ടോ?

17, 18. (എ) ചെറു​പ്പ​ക്കാർ എങ്ങനെ​യാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? (ബി) മുതിർന്നു​ക​ഴി​യു​മ്പോൾ സങ്കടക​ര​മായ ഏതു സാഹച​ര്യ​മു​ണ്ടാ​യേ​ക്കാം, അത്‌ എങ്ങനെ ഒഴിവാ​ക്കാം? ഒരു അനുഭവം പറയുക.

17 “യൗവന​കാ​ലത്ത്‌ നീ ആനന്ദി​ക്കുക. യൗവന​നാ​ളു​ക​ളിൽ നിന്‍റെ ഹൃദയം ആഹ്ലാദി​ക്കട്ടെ” എന്നാണു ബൈബിൾ ചെറു​പ്പ​ക്കാ​രോ​ടു പറയു​ന്നത്‌. (സഭാ. 11:9) നിങ്ങൾ സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. അതിനുള്ള ഒരു മാർഗ​ത്തെ​ക്കു​റിച്ച് ഈ ലേഖന​ത്തിൽ കണ്ടു. അതായത്‌, ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ നിങ്ങളു​ടെ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​നി​റു​ത്തുക, ഭാവി​ക്കാ​യി പദ്ധതി​യി​ടു​മ്പോൾ യഹോ​വ​യു​ടെ ഉപദേശം കണക്കി​ലെ​ടു​ക്കുക. എത്ര ചെറു​പ്പ​ത്തിൽ ഇതു ചെയ്‌തു​തു​ട​ങ്ങു​ന്നോ ജീവി​ത​ത്തിൽ അത്ര നേരത്തേ യഹോ​വ​യു​ടെ വഴിനടത്തിപ്പും സംരക്ഷണവും അനു​ഗ്ര​ഹ​ങ്ങ​ളും നിങ്ങൾ അനുഭ​വി​ച്ച​റി​യും. തന്‍റെ വചനത്തി​ലൂ​ടെ യഹോവ നൽകുന്ന ഉപദേ​ശ​ങ്ങ​ളെ​ല്ലാം ഹൃദയ​ത്തോ​ടു ചേർത്തു​വെ​ച്ചു​കൊണ്ട് “യൗവന​കാ​ലത്ത്‌ നിന്‍റെ മഹാ​സ്ര​ഷ്ടാ​വി​നെ ഓർക്കുക.”​—സഭാ. 12:1.

18 ആരും എക്കാല​വും ചെറു​പ്പ​മാ​യി​രി​ക്കില്ല, പെട്ടെ​ന്നു​തന്നെ മുതിർന്ന​വ​രാ​കും. സങ്കടക​ര​മായ ഒരു വസ്‌തുത പറയട്ടെ: പല മുതിർന്ന​വ​രും തിരി​ഞ്ഞു​നോ​ക്കു​മ്പോൾ തങ്ങൾ ചെറു​പ്പ​ത്തിൽ തെറ്റായ ലക്ഷ്യങ്ങൾവെ​ച്ച​തി​നെ​ക്കു​റിച്ച് ഖേദി​ക്കു​ന്നു, ചിലർ ലക്ഷ്യങ്ങ​ളൊ​ന്നും വെക്കാ​ത്ത​തി​നെ​ക്കു​റിച്ച് ഓർത്ത്‌ നിരാ​ശ​പ്പെ​ടു​ന്നു. അതേസ​മയം, ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ക​യും ചെയ്‌ത ചെറു​പ്പ​ക്കാർക്ക്, ഭാവി​യിൽ പിന്തി​രി​ഞ്ഞു​നോ​ക്കു​മ്പോൾ വലിയ സംതൃ​പ്‌തി തോന്നും. കൗമാ​ര​കാ​ലത്ത്‌ സ്‌പോർട്‌സിൽ കഴിവ്‌ തെളി​യിച്ച മിര്യാ​ന​യ്‌ക്കു ശൈത്യ​കാല ഒളിമ്പി​ക്‌സിൽ പങ്കെടു​ക്കാ​നുള്ള അവസരം ലഭിച്ചു. അതു വേണ്ടെ​ന്നു​വെ​ച്ചിട്ട് മിര്യാന മുഴു​സ​മ​യ​സേ​വനം ആരംഭി​ച്ചു. 30-ലധികം വർഷം കഴിഞ്ഞി​രി​ക്കു​ന്നു. മിര്യാന ഭർത്താ​വി​നോ​ടൊ​പ്പം ഇപ്പോ​ഴും മുഴു​സ​മ​യ​സേ​വ​ന​ത്തി​ലാണ്‌. സഹോ​ദരി പറയുന്നു: “പ്രശസ്‌തി, പ്രതാപം, അധികാ​രം, സമ്പത്ത്‌ എല്ലാം ക്ഷണിക​മാണ്‌, ജീവി​ത​ത്തി​ലെ വില കുറഞ്ഞ ലക്ഷ്യങ്ങ​ളാണ്‌ അവ. ദൈവത്തെ സേവി​ക്കുക, ആളുകളെ ആത്മീയ​മാ​യി സഹായി​ക്കു​ന്ന​തിൽ ഒരു ചെറിയ പങ്കു വഹിക്കുക ഇവയാണു ശ്രേഷ്‌ഠ​മാ​യ​തും നിലനിൽക്കു​ന്ന​തും ആയ ലക്ഷ്യങ്ങൾ.”

19. ചെറു​പ്പ​ത്തി​ലേ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ ചുരു​ക്കി​പ്പ​റ​യുക.

19 പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടു​ക​യും യഹോ​വയെ സേവി​ക്കാ​നാ​യി ജീവിതം അർപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കുന്ന ചെറു​പ്പ​ക്കാ​രേ, നിങ്ങൾ അഭിന​ന്ദനം അർഹി​ക്കു​ന്നു. ഈ ചെറു​പ്പ​ക്കാർ ആത്മീയ​ല​ക്ഷ്യ​ങ്ങൾ എത്തിപ്പി​ടി​ക്കു​ന്നു, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു മുഖ്യ​സ്ഥാ​നം കൊടു​ക്കു​ന്നു. ഈ ലോകം തങ്ങളുടെ ശ്രദ്ധ പതറി​ക്കാ​തി​രി​ക്കാൻ അവർ ജാഗ്ര​ത​യു​ള്ള​വ​രാണ്‌. തങ്ങളുടെ കഠിനാ​ധ്വാ​നം വൃഥാ​വാ​കി​ല്ലെന്നു കൗമാ​ര​പ്രാ​യ​ക്കാർക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള പിന്തുണ അവർക്കുണ്ട്. തങ്ങളെ​ത്തന്നെ യഹോ​വയെ ഭരമേൽപ്പി​ക്കു​മ്പോൾ ജീവി​ത​ത്തി​ലെ അവരുടെ പദ്ധതികൾ വിജയി​ക്കും, തീർച്ച!